ശബ്ദമലിനീകരണവും പൊതുജനാരോഗ്യവും:

നിയമവും അധികാരികളുടെ ഉത്തരവാദിത്തവും

കേരള പബ്ലിക് ഹെൽത്ത് ആക്ട്, 2023, Noise Pollution (Regulation and Control) Rules, 2000, കൊളാമ്പി സ്പീക്കറുകൾ സംബന്ധിച്ച കോടതി നിർദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ

ശബ്ദമലിനീകരണം ഒരു വ്യക്തിയുടെയോ ഒരു കൂട്ടം ആളുകളുടെയോ മത-രാഷ്ട്രീയ സംഘടനകളുടെയോ ഇഷ്ടാനിഷ്ടങ്ങളുമായി മാത്രം ബന്ധപ്പെട്ട വിഷയമല്ല. ശബ്ദം കേൾവിക്ക് അസ്വസ്ഥതയുണ്ടാക്കുകയോ വിശ്രമത്തിനും ഉറക്കത്തിനും തടസ്സമാകുകയോ ആരോഗ്യത്തിന് ഹാനികരമാകുകയോ ചെയ്യുന്ന സാഹചര്യത്തിൽ അത് പൊതുജനാരോഗ്യത്തെ ബാധിക്കുന്ന പ്രശ്നമാണ്.

ശബ്ദമലിനീകരണം നിയന്ത്രിക്കുന്നതിനുള്ള പ്രധാന നിയമവ്യവസ്ഥകളിലൊന്നാണ് Noise Pollution (Regulation and Control) Rules, 2000. ശബ്ദത്തിന്റെ അനുവദനീയമായ പരിധികൾ, ഉച്ചഭാഷിണി ഉപയോഗത്തിനുള്ള രേഖാമൂലമുള്ള അനുമതി, രാത്രികാല നിയന്ത്രണങ്ങൾ, പരാതി നൽകുന്നതിനുള്ള വ്യവസ്ഥകൾ, ശബ്ദം നിയന്ത്രിക്കുന്നതിനുള്ള അധികാരികളുടെ നടപടികൾ എന്നിവ ഈ ചട്ടങ്ങളിൽ ഉൾപ്പെടുന്നു.

അതേസമയം, കേരള പബ്ലിക് ഹെൽത്ത് ആക്ട്, 2023 ശല്യത്തെയും പൊതുജനാരോഗ്യ സംരക്ഷണത്തെയും സംബന്ധിച്ച വ്യവസ്ഥകൾ ഉൾക്കൊള്ളുന്നു. ഈ നിയമത്തിലെ വകുപ്പ് 2(1)(ag), വകുപ്പ് 21(ix), വകുപ്പുകൾ 22, 23(1), 12(2), 12(5)(a) എന്നിവ ശബ്ദം മൂലമുണ്ടാകുന്ന ശല്യത്തെക്കുറിച്ചും പരാതി നൽകുന്നതിനെക്കുറിച്ചും ശല്യം നീക്കം ചെയ്യുന്നതിനുള്ള നടപടികളെക്കുറിച്ചും പരിശോധിക്കുമ്പോൾ പ്രസക്തമാണ്.

ഇതിനു പുറമേ, കൊളാമ്പി അഥവാ ഹോൺ-ടൈപ്പ് സ്പീക്കറുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയുടെ വിധിയും തുടർന്നുള്ള സർക്കാർ സർക്കുലറുകളും പ്രത്യേക പ്രാധാന്യമർഹിക്കുന്നു. 1993 ജനുവരി 7-ന് കേരള സർക്കാർ പുറപ്പെടുവിച്ച സർക്കുലറിൽ ക്ഷേത്രങ്ങൾ, പള്ളികൾ, മസ്ജിദുകൾ എന്നിവിടങ്ങളിൽ ബോക്സ്-ടൈപ്പ് ശബ്ദവർധക സംവിധാനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്ന നിർദേശം ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ നിർദേശത്തിന്റെ നടപ്പാക്കൽ പിന്നീട് ഹൈക്കോടതിയും പ്രത്യേകം പരിഗണിച്ചിട്ടുണ്ട്.

അതിനാൽ ശബ്ദമലിനീകരണത്തെക്കുറിച്ചുള്ള പരാതി ലഭിക്കുമ്പോൾ ശബ്ദത്തിന്റെ അളവ് മാത്രം പരിശോധിച്ചാൽ മതിയോ എന്നതാണ് പ്രധാന ചോദ്യം. അതോ ശബ്ദത്തിന്റെ ഉറവിടം, ഉപകരണത്തിന്റെ തരം, ഉച്ചഭാഷിണിയുടെ അനുമതി, ഉപകരണം സ്ഥാപിച്ചിരിക്കുന്ന സ്ഥലം, രാത്രികാല ഉപയോഗം, ആരോഗ്യത്തിന് ഉണ്ടാകുന്ന ആഘാതം എന്നിവയും പരിശോധിച്ച് ബാധകമായ നിയമപ്രകാരം നടപടി സ്വീകരിക്കേണ്ടതുണ്ടോ?

ഈ വിഷയങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.

1. ശല്യമായി കണക്കാക്കാവുന്ന ശബ്ദം

കേരള പബ്ലിക് ഹെൽത്ത് ആക്ട്, 2023 — വകുപ്പ് 2(1)(ag)

ഈ വകുപ്പിൽ നൽകിയിരിക്കുന്ന ശല്യത്തിന്റെ നിർവചനം കാഴ്ച, മണം, കേൾവി എന്നിവയ്ക്ക് തടസ്സമോ പരിക്കോ അപകടമോ അസ്വസ്ഥതയോ ഉണ്ടാക്കുന്ന സാഹചര്യങ്ങൾ ഉൾക്കൊള്ളുന്നു. വിശ്രമത്തിനോ ഉറക്കത്തിനോ അസ്വസ്ഥതയുണ്ടാക്കുന്നതും ജീവന് അപകടമുണ്ടാക്കുന്നതോ ആരോഗ്യത്തിന് ഹാനി വരുത്തുന്നതോ വരുത്താൻ സാധ്യതയുള്ളതോ ആയ പ്രവൃത്തികൾ, സ്ഥലങ്ങൾ, വസ്തുക്കൾ എന്നിവയും ഈ നിർവചനത്തിന്റെ പരിധിയിൽ വരുന്നു.

ഇതിൽനിന്ന് വ്യക്തമാകുന്നത് ശബ്ദവുമായി ബന്ധപ്പെട്ട പരാതി പരിഗണിക്കുമ്പോൾ ശബ്ദം കേൾക്കുന്നുണ്ടോ എന്നത് മാത്രമല്ല, അത് കേൾവിക്ക് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ, ഉറക്കത്തിനും വിശ്രമത്തിനും തടസ്സമാകുന്നുണ്ടോ, ആരോഗ്യത്തെ ബാധിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും പ്രസക്തമാണെന്നതാണ്.

വകുപ്പ് 21(ix)

ആരോഗ്യത്തിന് ഹാനികരമായ ശബ്ദം, ഒച്ച, പ്രകമ്പനം, പൊടി, ചാരം, അസഹ്യമായ ഗന്ധം, വിഷപദാർഥം തുടങ്ങിയവ സൃഷ്ടിക്കുന്നതിനെ ഈ വകുപ്പ് പരാമർശിക്കുന്നു.

അതിനാൽ ആരോഗ്യത്തിന് ഹാനികരമായ ശബ്ദത്തെക്കുറിച്ചുള്ള പരാതി പരിശോധിക്കുമ്പോൾ പബ്ലിക് ഹെൽത്ത് ആക്ടിലെ ഈ വ്യവസ്ഥയും പരിഗണിക്കേണ്ടതാണ്. ശബ്ദത്തിന്റെ അളവിനൊപ്പം അതിന്റെ സ്വഭാവം, ദൈർഘ്യം, സംഭവിക്കുന്ന സാഹചര്യം, ബാധിക്കപ്പെടുന്ന വ്യക്തികൾ എന്നിവയും ആവശ്യാനുസരണം വിലയിരുത്തണം.

2. നിയമം അനുവദിക്കുന്ന ശബ്ദപരിധികൾ

Noise Pollution (Regulation and Control) Rules, 2000-ലെ ചട്ടങ്ങൾ 3(1), 4(1) എന്നിവയും അനുബന്ധ ഷെഡ്യൂളും വിവിധ മേഖലകൾക്കായി പരിസരശബ്ദത്തിന്റെ പരിധികൾ നിശ്ചയിക്കുന്നു.

പ്രദേശത്തിന്റെ വിഭാഗംപകൽ സമയത്തെ പരിധിരാത്രി സമയത്തെ പരിധി
വ്യവസായ മേഖല75 dB(A) Leq70 dB(A) Leq
വാണിജ്യ മേഖല65 dB(A) Leq55 dB(A) Leq
വാസമേഖല55 dB(A) Leq45 dB(A) Leq
നിശ്ശബ്ദ മേഖല50 dB(A) Leq40 dB(A) Leq

പകൽ സമയം: രാവിലെ 6 മുതൽ രാത്രി 10 വരെ.

രാത്രി സമയം: രാത്രി 10 മുതൽ രാവിലെ 6 വരെ.

ചട്ടം 3(3) ശബ്ദമലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ശബ്ദനില നിശ്ചിത പരിധി കവിയുന്നില്ലെന്ന് ഉറപ്പാക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു. ചട്ടം 4(1) പ്രകാരം ഒരു പ്രദേശത്തെ ശബ്ദനില അനുബന്ധ ഷെഡ്യൂളിൽ നിശ്ചയിച്ചിട്ടുള്ള പരിധി കവിയാൻ പാടില്ല.

ശബ്ദപരിധി ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ട സാഹചര്യങ്ങളിൽ നിയമപരമായ മാനദണ്ഡങ്ങൾ പാലിച്ചുള്ള ശബ്ദമാപനവും പരിശോധനാഫലങ്ങൾ രേഖപ്പെടുത്തുന്ന റിപ്പോർട്ടും പ്രധാനപ്പെട്ടതാണ്.

എന്നാൽ ശബ്ദമാപനം നടത്തുന്നതിലൂടെ ഉപകരണത്തിന്റെ തരം സംബന്ധിച്ച നിയമലംഘനം സ്വയം ഇല്ലാതാകുന്നില്ല. അനുവദനീയമല്ലാത്ത തരത്തിലുള്ള സ്പീക്കർ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതും പ്രത്യേകം പരിശോധിക്കണം.

3. കൊളാമ്പി സ്പീക്കറുകൾ: 1993-ലെ സർക്കാർ സർക്കുലറും കോടതി നിർദേശങ്ങളും

കേരളത്തിൽ സാധാരണയായി കൊളാമ്പി എന്ന് വിളിക്കപ്പെടുന്ന ഹോൺ-ടൈപ്പ് അഥവാ കോൺ-ടൈപ്പ് സ്പീക്കറുകളുടെ ഉപയോഗം സംബന്ധിച്ച നിയമവ്യവസ്ഥകൾ ഉച്ചഭാഷിണിയുടെ ശബ്ദനിലയെക്കുറിച്ചുള്ള ചട്ടങ്ങളിൽനിന്ന് വ്യത്യസ്തമായും പരിശോധിക്കേണ്ടതാണ്.

3.1 കേരള ഹൈക്കോടതിയുടെ O.P. No. 9560/1988-ലെ വിധിയും 1993-ലെ സർക്കുലറും

കേരള സർക്കാർ ആഭ്യന്തര വകുപ്പിന്റെ F1/92/Home നമ്പർ സർക്കുലർ 1993 ജനുവരി 7-ന് പുറപ്പെടുവിച്ചതാണ്. ഉച്ചഭാഷിണികളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള കൂടുതൽ നിർദേശങ്ങൾ ഉൾപ്പെടുത്തിയ ഈ സർക്കുലറിൽ കേരള ഹൈക്കോടതിയുടെ O.P. No. 9560/1988-ലെ വിധി പരാമർശിക്കുന്നുണ്ട്.

സർക്കുലറിലെ നിർദേശങ്ങളുടെ പ്രസക്തമായ ഭാഗങ്ങൾ താഴെപ്പറയുന്നവയാണ്:

  • വിവാഹം, ജന്മദിനാഘോഷം, ഗൃഹപ്രവേശം തുടങ്ങിയ പരിപാടികളിൽ ബോക്സ്-ടൈപ്പ് സ്പീക്കറുകൾ മാത്രമേ ഉപയോഗിക്കാവൂ. ഹോൺ-ടൈപ്പ് ശബ്ദവർധക ഉപകരണങ്ങൾ പൂർണമായി നിരോധിക്കണമെന്നാണ് നിർദേശം.
  • ക്ഷേത്രങ്ങൾ, പള്ളികൾ, മസ്ജിദുകൾ എന്നിവിടങ്ങളിലും ബോക്സ്-ടൈപ്പ് ശബ്ദവർധക ഉപകരണങ്ങൾ മാത്രമേ ഉപയോഗിക്കാവൂ.
  • മതസ്ഥാപനങ്ങളിൽ ശബ്ദം അവയുടെ അതിർത്തിക്കപ്പുറം വ്യാപിക്കാത്ത വിധത്തിൽ ഉപകരണങ്ങൾ ക്രമീകരിക്കണം.
  • തെരുവുകളിലും വാഹനങ്ങളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കണം. പോലീസിന്റെ മുൻകൂർ അനുമതിയില്ലാതെ അവ ഉപയോഗിക്കരുത്.
  • രാത്രി 10 മുതൽ രാവിലെ 6 വരെ ശബ്ദവർധക ഉപകരണങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്നാണ് സർക്കുലറിൽ നിർദേശിച്ചിരിക്കുന്നത്.

3.2 മതസ്ഥാപനങ്ങൾക്കും ബാധകമാണ്

1993-ലെ സർക്കുലർ ക്ഷേത്രങ്ങൾ, പള്ളികൾ, മസ്ജിദുകൾ എന്നിവയെ പ്രത്യേകം പരാമർശിക്കുന്നു. അതിനാൽ മതസ്ഥാപനമാണ് എന്ന കാരണത്താൽ മാത്രം ഹോൺ-ടൈപ്പ് സ്പീക്കർ ഉപയോഗിക്കുന്നതിന് പൊതുവായ ഇളവ് ലഭിക്കുന്നു എന്ന് വ്യാഖ്യാനിക്കാനാവില്ല.

സർക്കുലറിൽ അന്നത്തെ സാഹചര്യത്തിൽ മസ്ജിദുകളിലെ ബാങ്ക് വിളിയുടെ ദൈർഘ്യവുമായി ബന്ധപ്പെട്ട് ശബ്ദം അതിർത്തിക്കപ്പുറം പോകുന്നതിനെക്കുറിച്ചുള്ള നിബന്ധനയിൽ പരിമിതമായ ഇളവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ അതിനെ ഹോൺ-ടൈപ്പ് സ്പീക്കർ ഉപയോഗിക്കുന്നതിനുള്ള പൊതുവായ അനുമതിയായി കാണാനാവില്ല.

3.3 2001-ലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വ്യക്തത

2001 ഒക്ടോബറിൽ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് എല്ലാ മതസ്ഥാപനങ്ങളും ബോക്സ്-ടൈപ്പ് സ്പീക്കറുകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് വ്യക്തത വരുത്തിയിരുന്നു. മസ്ജിദുകളിലെ ബാങ്ക് വിളിക്കുപോലും ഹോൺ-ടൈപ്പ് സ്പീക്കറുകൾ ഉപയോഗിക്കാൻ ഇളവ് നൽകിയ മുൻ ഉത്തരവ് ഡിവിഷൻ ബെഞ്ച് പരിഷ്കരിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം മതസ്ഥാപനങ്ങൾക്കിടയിൽ വിവേചനം പാടില്ലെന്നും എല്ലാ മതസ്ഥാപനങ്ങളിലും ഒരേ നിർദേശങ്ങൾ നടപ്പാക്കണമെന്നും ഈ തീരുമാനത്തിൽ വ്യക്തമാക്കിയിരുന്നു.

3.4 2021-ലെ ഹൈക്കോടതി നടപടികളിലെ നിർദേശം

കേരള ഹൈക്കോടതി 2021 സെപ്റ്റംബർ 30-ന് പരിഗണിച്ച Anoop Chandran v. Union of India, W.P.(C) No. 7261 of 2017 എന്ന കേസിലും 1993-ലെ സർക്കാർ സർക്കുലർ പരാമർശിക്കുകയും അത് അക്ഷരാർഥത്തിൽ നടപ്പാക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ഇതിലൂടെ 1993-ലെ സർക്കുലർ ചരിത്രരേഖയായി മാത്രം നിലനിൽക്കുന്നതല്ല, ശബ്ദനിയന്ത്രണവുമായി ബന്ധപ്പെട്ട കോടതി നടപടികളിൽ അധികാരികൾ പാലിക്കേണ്ട നിർദേശമായി വീണ്ടും പരിഗണിക്കപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാകുന്നു.

3.5 കൊളാമ്പി ഉപയോഗം എങ്ങനെ പരിശോധിക്കണം?

മുകളിൽ പരാമർശിച്ച സർക്കുലറിന്റെയും കോടതി നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ, കൊളാമ്പി അഥവാ ഹോൺ-ടൈപ്പ് സ്പീക്കർ ഉപയോഗിക്കുന്നതായി പരാതി ലഭിക്കുമ്പോൾ ഉപകരണത്തിന്റെ തരം പ്രത്യേകം പരിശോധിക്കേണ്ടതാണ്.

ഇവിടെ പ്രധാനമായ ചില കാര്യങ്ങളുണ്ട്:

  1. ഉപയോഗിക്കുന്ന സ്പീക്കർ ബോക്സ്-ടൈപ്പാണോ ഹോൺ-ടൈപ്പാണോ?
  2. ഹോൺ-ടൈപ്പ് സ്പീക്കർ ഉപയോഗിക്കുന്നുണ്ടെങ്കിൽ 1993-ലെ സർക്കുലറിനും ബാധകമായ കോടതി നിർദേശങ്ങൾക്കും വിരുദ്ധമായ ഉപയോഗമാണോ?
  3. മതസ്ഥാപനമാണെന്ന കാരണത്താൽ മാത്രം ഉപകരണത്തിന്റെ തരം സംബന്ധിച്ച നിയന്ത്രണത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്നുണ്ടോ?
  4. ബന്ധപ്പെട്ട അധികാരികൾ ഉപകരണം പരിശോധിച്ച് രേഖാമൂലം കണ്ടെത്തലുകൾ രേഖപ്പെടുത്തുന്നുണ്ടോ?
  5. സർക്കുലറും കോടതി നിർദേശങ്ങളും നടപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുന്നുണ്ടോ?

ഇവിടെ ശ്രദ്ധിക്കേണ്ടത്, കൊളാമ്പി സ്പീക്കർ ഉപയോഗം സംബന്ധിച്ച ലംഘനം ശബ്ദത്തിന്റെ അളവ് സംബന്ധിച്ച ലംഘനത്തിൽനിന്ന് വ്യത്യസ്തമാണ് എന്നതാണ്.

ഉദാഹരണത്തിന്, ഒരു ഹോൺ-ടൈപ്പ് സ്പീക്കറിന്റെ ശബ്ദനില അനുവദനീയമായ പരിധിക്കുള്ളിലാണെന്ന് ഒരു പരിശോധനയിൽ കണ്ടെത്തിയാലും അതുകൊണ്ട് മാത്രം ഉപകരണത്തിന്റെ തരം സംബന്ധിച്ച സർക്കുലറിലെ നിർദേശങ്ങൾ പാലിക്കപ്പെട്ടുവെന്ന് പറയാനാവില്ല.

അതുപോലെ, ഹോൺ-ടൈപ്പ് സ്പീക്കർ ഉപയോഗിക്കുന്നുവെന്ന പരാതി ലഭിക്കുമ്പോൾ ശബ്ദമാപന റിപ്പോർട്ട് ലഭിക്കുന്നതുവരെ ഉപകരണത്തിന്റെ തരം സംബന്ധിച്ച പരിശോധനയും സർക്കുലർ പാലിക്കുന്നുണ്ടോ എന്ന അന്വേഷണവും മാറ്റിവയ്ക്കേണ്ടതില്ല.

അതിനാൽ കൊളാമ്പി സ്പീക്കർ ഉപയോഗം സംബന്ധിച്ച പരാതിയെ ശബ്ദപരിധി ലംഘനം മാത്രമായി കാണാതെ, ബന്ധപ്പെട്ട സർക്കാർ സർക്കുലറിന്റെയും കോടതി നിർദേശങ്ങളുടെയും ലംഘനസാധ്യതയായി പ്രത്യേകം പരിശോധിക്കണം. തുടർനടപടികൾ സ്വീകരിക്കുമ്പോൾ ബാധകമായ നിയമവ്യവസ്ഥകളും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ അധികാരപരിധിയും പരിഗണിക്കണം.

4. ഉച്ചഭാഷിണി ഉപയോഗത്തിനുള്ള അനുമതിയും നിയന്ത്രണങ്ങളും

ചട്ടം 5(1): രേഖാമൂലമുള്ള അനുമതി

Noise Pollution Rules-ലെ ചട്ടം 5(1) പ്രകാരം അധികാരിയുടെ രേഖാമൂലമുള്ള അനുമതി ലഭിക്കാതെ ഉച്ചഭാഷിണിയോ പൊതു അഭിസംബോധനാ സംവിധാനമോ ഉപയോഗിക്കാൻ പാടില്ല.

അതിനാൽ അനുമതിയില്ലാത്ത ഉച്ചഭാഷിണി ഉപയോഗത്തെക്കുറിച്ച് പരാതി ലഭിക്കുമ്പോൾ ശബ്ദനില അനുവദനീയമായ പരിധി കവിഞ്ഞിട്ടുണ്ടോ എന്നത് മാത്രം പരിശോധിക്കുന്നത് മതിയാകില്ല. ആവശ്യമായ അനുമതി നിലവിലുണ്ടോ, അനുമതിയിൽ നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്നിവയും പരിശോധിക്കണം.

ഇതിനുപുറമേ, ഉപയോഗിക്കുന്ന സ്പീക്കറിന്റെ തരം സംബന്ധിച്ച് 1993-ലെ സർക്കുലറും ബാധകമായ കോടതി നിർദേശങ്ങളും പാലിക്കുന്നുണ്ടോ എന്നും പരിശോധിക്കണം.

ഉച്ചഭാഷിണി ഉപയോഗത്തിനുള്ള അനുമതി ലഭിച്ചിട്ടുണ്ട് എന്നതുകൊണ്ട് മാത്രം നിരോധിതമായ സ്പീക്കർ ഉപയോഗിക്കാനോ അനുവദനീയമായ ശബ്ദപരിധി ലംഘിക്കാനോ അവകാശം ലഭിക്കുന്നില്ല. അനുമതി, ഉപകരണത്തിന്റെ തരം, ശബ്ദനില, ഉപയോഗസമയം, ഉപകരണം സ്ഥാപിച്ചിരിക്കുന്ന സ്ഥലം എന്നിവ വ്യത്യസ്തമായ പരിശോധനാവിഷയങ്ങളാണ്.

ചട്ടം 5(2): രാത്രികാല നിയന്ത്രണങ്ങൾ

രാത്രികാലത്ത് ഉച്ചഭാഷിണികൾ, പൊതു അഭിസംബോധനാ സംവിധാനങ്ങൾ, ശബ്ദമുണ്ടാക്കുന്ന ഉപകരണങ്ങൾ, സംഗീതോപകരണങ്ങൾ, ശബ്ദവർധക ഉപകരണങ്ങൾ, പടക്കങ്ങൾ എന്നിവയുടെ ഉപയോഗത്തിന് ചട്ടം 5(2) നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു.

അടച്ചിട്ട ഓഡിറ്റോറിയങ്ങൾ, കോൺഫറൻസ് മുറികൾ, കമ്മ്യൂണിറ്റി ഹാളുകൾ തുടങ്ങിയ ഇടങ്ങളിലെ ഉപയോഗത്തിനും പൊതുജന അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾക്കും ബാധകമായ വ്യവസ്ഥകൾ പ്രത്യേകം പരിശോധിക്കണം.

ചട്ടം 5(3) പ്രകാരമുള്ള ഇളവുകൾ ബാധകമാണെന്ന് അവകാശപ്പെടുന്ന സാഹചര്യത്തിൽ അത്തരം ഇളവുകളുടെ നിയമപരമായ പരിധിയും നിബന്ധനകളും പരിശോധിക്കണം. എന്നാൽ ഇത്തരം ഇളവുകൾ നൽകാനുള്ള അധികാരം സർക്കാരിന് മാത്രമാണ് എന്നത് പരിഗണിക്കപ്പെടണം. തെറ്റായി ഇളവുകൾ റദ്ദാക്കേണ്ടതും ഉണ്ട്.

രാത്രികാല നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോ എന്നതും കൊളാമ്പി സ്പീക്കർ ഉപയോഗിക്കുന്നുണ്ടോ എന്നതും പ്രത്യേകം പരിശോധിക്കേണ്ട വിഷയങ്ങളാണ്. ഒന്നിലെ പാലനം മറ്റൊന്നിലെ ലംഘനത്തെ ഇല്ലാതാക്കുന്നില്ല.

5. ഉച്ചഭാഷിണി സ്ഥാപിച്ചിരിക്കുന്ന സ്ഥലം എന്തുകൊണ്ട് പ്രധാനമാണ്?

ശബ്ദമലിനീകരണവുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുമ്പോൾ ഉച്ചഭാഷിണി എവിടെയാണ് സ്ഥാപിച്ചിരിക്കുന്നത് എന്നത് നിർണായകമാണ്. ഉപകരണം സ്വന്തം ഭൂമിയുടെ അതിർത്തിക്കുള്ളിൽ സ്ഥാപിച്ചിരിക്കുന്നതും അതിർത്തിക്കപ്പുറം മറ്റൊരാളുടെ ഭൂമിയിലോ പൊതുസ്ഥലത്തോ സ്ഥാപിച്ചിരിക്കുന്നതും വ്യത്യസ്തമായ സാഹചര്യങ്ങളാണ്.

5.1 സ്വന്തം ഭൂമിയുടെ അതിർത്തിക്കുള്ളിൽ ഉപകരണം സ്ഥാപിച്ചിരിക്കുന്ന സാഹചര്യം

ഒരു വ്യക്തിയോ സ്ഥാപനമോ നിയമാനുസൃതമായി കൈവശമുള്ള സ്വന്തം സ്ഥലത്തിനുള്ളിൽ ഉച്ചഭാഷിണി സ്ഥാപിച്ച് പ്രവർത്തിപ്പിക്കുന്നുവെന്ന് കരുതുക. ഈ സാഹചര്യത്തിൽ താഴെപ്പറയുന്ന കാര്യങ്ങൾ പരിശോധിക്കണം:

  • ചട്ടം 5(1) പ്രകാരമുള്ള രേഖാമൂലമുള്ള അനുമതിയുണ്ടോ?
  • ഉപകരണം അനുവദിച്ച സ്ഥലത്തും സമയത്തും നിബന്ധനകൾ പാലിച്ചാണോ പ്രവർത്തിപ്പിക്കുന്നത്?
  • ഉപയോഗിക്കുന്ന സ്പീക്കർ 1993-ലെ സർക്കുലറും ബാധകമായ കോടതി നിർദേശങ്ങളും അനുവദിക്കുന്ന തരത്തിലുള്ളതാണോ?
  • ഉപകരണത്തിന്റെ സ്ഥാനം, ദിശ, പ്രവർത്തനരീതി എന്നിവ സമീപപ്രദേശങ്ങളിലെ ശബ്ദത്തെ എങ്ങനെ ബാധിക്കുന്നു?
  • ഭൂമിയുടെ അതിർത്തിയിലെ ശബ്ദനിലയ്ക്ക് ചട്ടം 5(4) അല്ലെങ്കിൽ 5(5) പ്രകാരമുള്ള പരിധികൾ പാലിക്കപ്പെടുന്നുണ്ടോ?
  • ശബ്ദം സമീപവാസികളുടെ സ്ഥലത്തേക്ക് വ്യാപിച്ച് ആരോഗ്യത്തിന് ഹാനികരമായ ശല്യം സൃഷ്ടിക്കുന്നുണ്ടോ?

ചട്ടം 5(4) പൊതുസ്ഥലത്തിന്റെ അതിർത്തിയിലെ ശബ്ദനിലയെ നിയന്ത്രിക്കുന്നു. ഇതനുസരിച്ച് അതിർത്തിയിലെ ശബ്ദനില ബന്ധപ്പെട്ട പ്രദേശത്തിന്റെ പരിസരശബ്ദ മാനദണ്ഡത്തേക്കാൾ 10 dB(A) കൂടുതലോ 75 dB(A)-യോ, ഇതിൽ ഏതാണോ കുറവ്, അതിൽ കവിയാൻ പാടില്ല.

ചട്ടം 5(5) സ്വകാര്യ സ്ഥലത്ത് ഉപയോഗിക്കുന്ന സ്വകാര്യ ശബ്ദസംവിധാനത്തിന്റെ അതിർത്തിയിലെ ശബ്ദനിലയെ നിയന്ത്രിക്കുന്നു. ഈ വ്യവസ്ഥപ്രകാരം അതിർത്തിയിലെ ശബ്ദനില ബന്ധപ്പെട്ട പ്രദേശത്തിന് നിശ്ചയിച്ചിട്ടുള്ള പരിസരശബ്ദ മാനദണ്ഡത്തേക്കാൾ 5 dB(A)-യിൽ കൂടുതൽ കവിയാൻ പാടില്ല.

അതിനാൽ ഉപകരണം സ്വന്തം അതിർത്തിക്കുള്ളിലാണെങ്കിൽ അതിർത്തിയിലെ ശബ്ദനിലയും ബാധകമായ പരിധിയും പരിശോധിക്കേണ്ടതുണ്ട്. ശബ്ദം അതിർത്തിക്കപ്പുറം കേൾക്കുന്നു എന്ന കാരണത്താൽ മാത്രം ഒരു പ്രത്യേക ചട്ടലംഘനം തെളിയുന്നതായി നിഗമനം ചെയ്യാനാവില്ല. എന്നാൽ ശബ്ദനില നിയമപരമായ പരിധി കവിയുന്നതായോ പൊതുജനാരോഗ്യത്തിന് ഹാനികരമായ ശല്യം സൃഷ്ടിക്കുന്നതായോ കണ്ടെത്തിയാൽ ബാധകമായ നിയമപ്രകാരം നടപടി സ്വീകരിക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കണം.

5.2 അതിർത്തിക്കപ്പുറം ഉപകരണം സ്ഥാപിച്ചിരിക്കുന്ന സാഹചര്യം

ഒരു വ്യക്തിയോ സ്ഥാപനമോ സ്വന്തം ഭൂമിയുടെ അതിർത്തിക്കപ്പുറം മറ്റൊരാളുടെ ഭൂമിയിലോ പൊതുസ്ഥലത്തോ ഉച്ചഭാഷിണി സ്ഥാപിച്ച് പ്രവർത്തിപ്പിക്കുന്നുവെങ്കിൽ ശബ്ദത്തിന്റെ അളവിനെക്കുറിച്ചുള്ള പരിശോധനയ്ക്ക് പുറമേ ഉപകരണം സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തിന്റെ നിയമപരമായ ഉപയോഗാവകാശവും പരിശോധിക്കണം.

പ്രധാനമായും താഴെപ്പറയുന്ന കാര്യങ്ങളാണ് പരിശോധിക്കേണ്ടത്:

  • ഉച്ചഭാഷിണി യഥാർത്ഥത്തിൽ ഏത് സ്ഥലത്താണ് സ്ഥാപിച്ചിരിക്കുന്നത്?
  • സ്ഥലത്തിന്റെ ഉടമസ്ഥാവകാശമോ നിയമാനുസൃത കൈവശാവകാശമോ ആർക്കാണ്?
  • മറ്റൊരാളുടെ ഭൂമിയാണെങ്കിൽ ഉപകരണം സ്ഥാപിക്കാനും പ്രവർത്തിപ്പിക്കാനും ആവശ്യമായ സമ്മതമോ നിയമപരമായ അധികാരമോ ഉണ്ടോ?
  • പൊതുസ്ഥലമാണെങ്കിൽ ഉപകരണം സ്ഥാപിക്കുന്നതിന് ആവശ്യമായ അനുമതി ലഭിച്ചിട്ടുണ്ടോ?
  • ചട്ടം 5(1) പ്രകാരമുള്ള ഉച്ചഭാഷിണി ഉപയോഗാനുമതിയുണ്ടോ?
  • ഉപകരണത്തിന്റെ തരം സംബന്ധിച്ച സർക്കുലറുകളും കോടതി നിർദേശങ്ങളും പാലിക്കുന്നുണ്ടോ?
  • ഉപകരണത്തിന്റെ സ്ഥാനം, ദിശ, ഉപയോഗരീതി എന്നിവ ബാധകമായ നിയമവ്യവസ്ഥകൾ പാലിക്കുന്നുണ്ടോ?

ഉച്ചഭാഷിണി പ്രവർത്തിപ്പിക്കാനുള്ള അനുമതിയും ഉപകരണം സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തിന്റെ നിയമപരമായ ഉപയോഗാവകാശവും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്. ഉച്ചഭാഷിണി ഉപയോഗിക്കാനുള്ള അനുമതി ലഭിച്ചുവെന്നതുകൊണ്ട് മാത്രം മറ്റൊരാളുടെ സ്വകാര്യ ഭൂമിയിൽ ഉപകരണം സ്ഥാപിക്കാനുള്ള അവകാശം ലഭിക്കുന്നില്ല.

അതേസമയം, ഉപകരണം അതിർത്തിക്കപ്പുറം സ്ഥാപിച്ചുവെന്ന കാരണത്താൽ മാത്രം എല്ലാ സാഹചര്യങ്ങളിലും ഒരു പ്രത്യേക കുറ്റം സ്വയം തെളിയുന്നതായി കണക്കാക്കാനാവില്ല. സ്ഥലത്തിന്റെ നിയമപരമായ അവകാശം, ആവശ്യമായ അനുമതികൾ, ഉപയോഗരീതി, സംഭവത്തിന്റെ യഥാർഥ വസ്തുതകൾ എന്നിവ പരിശോധിച്ച് ബാധകമായ നിയമപ്രകാരം നടപടി ആവശ്യമായുണ്ടോ എന്ന് തീരുമാനിക്കണം.

5.3 മലിനീകരണം മറ്റൊരാളുടെ സ്ഥലത്തേക്ക് വ്യാപിക്കുന്നതിന്റെ പ്രസക്തി

ഒരാൾ സ്വന്തം വീട്ടിലെ മാലിന്യം അയൽവാസിയുടെ പുരയിടത്തിലേക്ക് വലിച്ചെറിയുന്നത് പരിഗണിക്കാം. മാലിന്യം സ്വന്തം വീട്ടിൽ സൃഷ്ടിച്ചതാണ് എന്ന കാരണത്താൽ മാത്രം അത് മറ്റൊരാളുടെ സ്ഥലത്ത് നിക്ഷേപിക്കുന്ന പ്രവൃത്തി നിയമാനുസൃതമാകുന്നില്ല.

ഈ ഉദാഹരണം മറ്റൊരാളുടെ സ്ഥലത്തേക്ക് മലിനീകരണം വ്യാപിപ്പിക്കുന്നതിന്റെ ഗൗരവം വ്യക്തമാക്കുന്നു. എന്നാൽ മാലിന്യം ഭൗതികമായി മറ്റൊരു സ്ഥലത്ത് നിക്ഷേപിക്കുന്നതും സ്വന്തം സ്ഥലത്തുള്ള ഉപകരണത്തിൽനിന്ന് ശബ്ദം അതിർത്തി കടന്ന് വ്യാപിക്കുന്നതും ഒരേ നിയമപരമായ പ്രവൃത്തിയല്ല.

ശബ്ദത്തിന്റെ കാര്യത്തിൽ മൂന്ന് ചോദ്യങ്ങൾ പ്രത്യേകം പരിശോധിക്കണം: ഉപകരണം എവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്, ഏതു തരത്തിലുള്ള ഉപകരണമാണ് ഉപയോഗിക്കുന്നത്, ശബ്ദം എവിടേക്കാണ് വ്യാപിക്കുന്നത്?

ഉപകരണം സ്വന്തം അതിർത്തിക്കുള്ളിലാണെങ്കിൽ അതിർത്തിയിലെ ശബ്ദനിലയും ആരോഗ്യപരമായ ആഘാതവും പരിശോധിക്കണം. ഉപകരണം തന്നെ മറ്റൊരാളുടെ ഭൂമിയിലോ പൊതുസ്ഥലത്തോ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അതിന്റെ നിയമപരമായ ഉപയോഗാവകാശവും ആവശ്യമായ അനുമതികളും പരിശോധിക്കണം. കൊളാമ്പി സ്പീക്കറാണെങ്കിൽ ഉപകരണത്തിന്റെ തരം സംബന്ധിച്ച നിയന്ത്രണങ്ങളും പരിശോധിക്കണം.

6. ശബ്ദനിയന്ത്രണ ചട്ടങ്ങളും പൊതുജനാരോഗ്യ നിയമവും

Noise Pollution Rules പ്രകാരം അനുവദനീയമായ ശബ്ദപരിധി ലംഘിച്ചിട്ടുണ്ടെങ്കിൽ അത് ശബ്ദനിയന്ത്രണ ചട്ടങ്ങളുടെ ലംഘനത്തെക്കുറിച്ച് നടപടി പരിശോധിക്കുന്നതിന് പ്രസക്തമാണ്.

അതേസമയം, ശബ്ദം കേൾവിക്ക് അസ്വസ്ഥതയുണ്ടാക്കുകയോ വിശ്രമത്തിനും ഉറക്കത്തിനും തടസ്സമാകുകയോ പൊതുജനാരോഗ്യത്തിന് ഹാനികരമായ ശല്യമായി നിലനിൽക്കുകയോ ചെയ്യുന്നുവെങ്കിൽ കേരള പബ്ലിക് ഹെൽത്ത് ആക്ടിലെ വകുപ്പ് 2(1)(ag), വകുപ്പ് 21(ix) എന്നിവയും പരിഗണിക്കേണ്ടതാണ്.

ഇതിനുപുറമേ, കൊളാമ്പി സ്പീക്കർ ഉപയോഗം സംബന്ധിച്ച പരാതി ലഭിച്ചാൽ 1993-ലെ സർക്കുലറും ബാധകമായ കോടതി നിർദേശങ്ങളും പാലിക്കുന്നുണ്ടോ എന്നതും പരിശോധിക്കണം.

ഇവിടെ മൂന്ന് വ്യത്യസ്ത നിയമപരമായ ചോദ്യങ്ങളാണ് ഉയരുന്നത്.

ഒന്നാമത്: Noise Pollution Rules പ്രകാരമുള്ള ശബ്ദപരിധി, അനുമതി, രാത്രികാല നിയന്ത്രണങ്ങൾ എന്നിവ ലംഘിച്ചിട്ടുണ്ടോ?

രണ്ടാമത്: ഉപയോഗിക്കുന്ന സ്പീക്കറിന്റെ തരം സർക്കാർ സർക്കുലറുകളും ബാധകമായ കോടതി നിർദേശങ്ങളും അനുവദിക്കുന്നതാണോ?

മൂന്നാമത്: കേരള പബ്ലിക് ഹെൽത്ത് ആക്ട് പ്രകാരം ആരോഗ്യത്തിന് ഹാനികരമായ ശല്യം നിലനിൽക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ നിയമത്തിൽ അനുവദിച്ചിട്ടുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ടോ?

ഒരേ സംഭവത്തിൽ ഈ വിഷയങ്ങളിൽ ഒന്നിലധികമോ ഒരുമിച്ചോ ഉയർന്നുവരാം. എന്നാൽ ഒരു നിയമത്തിലെ ലംഘനം മറ്റൊരു നിയമത്തിലെ എല്ലാ ഘടകങ്ങളും സ്വയം തെളിയിക്കുന്നതായി കരുതരുത്. ഓരോ വ്യവസ്ഥയുടെയും ആവശ്യകതകളും സംഭവവുമായി ബന്ധപ്പെട്ട തെളിവുകളും പ്രത്യേകം പരിശോധിക്കേണ്ടതാണ്.

പൊതുജനാരോഗ്യത്തിന് ഹാനികരമായ ശല്യത്തെക്കുറിച്ചുള്ള പരാതി പരിഗണിക്കാൻ ശബ്ദമാപനം മാത്രമാണ് ഏക തെളിവെന്നും മുൻകൂട്ടി നിഗമനം ചെയ്യാനാവില്ല. പരാതിയുടെ ഉള്ളടക്കം, സ്ഥലപരിശോധന, ശബ്ദമാപന റിപ്പോർട്ട്, ഉപകരണത്തിന്റെ തരം, സംഭവത്തിന്റെ സാഹചര്യം, ബാധിക്കപ്പെടുന്ന വ്യക്തികളുടെ വിവരങ്ങൾ എന്നിവ ആവശ്യാനുസരണം വിലയിരുത്തണം.

7. പൊതുജനാരോഗ്യ നിയമപ്രകാരം പരാതി നൽകലും നടപടികളും

വകുപ്പ് 22: പരാതി നൽകാനുള്ള മാർഗം

കേരള പബ്ലിക് ഹെൽത്ത് ആക്ടിലെ വകുപ്പ് 22 പ്രകാരം ശല്യം മൂലം ദുരിതമനുഭവിക്കുന്ന വ്യക്തിക്കോ ഏതെങ്കിലും പ്രദേശത്ത് അത്തരം ശല്യം നിലനിൽക്കുന്നതായി അറിവുള്ള വ്യക്തിക്കോ ലോക്കൽ പബ്ലിക് ഹെൽത്ത് ഓഫീസർക്ക് (LPHO) അല്ലെങ്കിൽ ലോക്കൽ പബ്ലിക് ഹെൽത്ത് കമ്മിറ്റിക്ക് രേഖാമൂലം പരാതി നൽകാം.

അതിനാൽ ആരോഗ്യത്തിന് ഹാനികരമായ ശബ്ദത്തെക്കുറിച്ചുള്ള പരാതികൾ Noise Pollution Rules പ്രകാരം മാത്രമല്ല, പൊതുജനാരോഗ്യ നിയമത്തിന്റെ പരിധിയിലും പരിശോധിക്കപ്പെടേണ്ടതാണ്.

വകുപ്പ് 23(1): ശല്യം നീക്കം ചെയ്യുന്നതിനുള്ള നോട്ടീസ്

വകുപ്പ് 22 പ്രകാരം ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലോ മറ്റേതെങ്കിലും വിവരത്തിന്റെ അടിസ്ഥാനത്തിലോ ശല്യം നിലനിൽക്കുന്നതായി LPHOയ്ക്ക് ബോധ്യപ്പെട്ടാൽ, ശല്യം ഉണ്ടാകുന്നതിനോ തുടരുന്നതിനോ കാരണമായ വ്യക്തിയോട് നോട്ടീസ് നൽകി നിശ്ചിത സമയത്തിനുള്ളിൽ അത് നീക്കം ചെയ്യാനോ ആവശ്യമായ നടപടികൾ സ്വീകരിക്കാനോ നിർദേശിക്കാവുന്നതാണ്.

പൊതുജനാരോഗ്യത്തിന് ഹാനികരമായ ശബ്ദശല്യം നിലനിൽക്കുന്നുവെന്ന് ബോധ്യപ്പെടുന്ന സാഹചര്യത്തിൽ വകുപ്പ് 23(1) പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കണം.

വകുപ്പ് 12(2): പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള നിർദേശം

പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിന് ആവശ്യമായി കരുതുന്ന പ്രവർത്തനം നടത്താനോ അതിൽനിന്ന് വിട്ടുനിൽക്കാനോ സാഹചര്യം മാറ്റാനോ ഒരു വ്യക്തിയോടോ സ്ഥാപനത്തോടോ നിശ്ചിത സമയത്തിനുള്ളിൽ നിർദേശം നൽകുന്നതിനുള്ള അധികാരം ഈ വകുപ്പ് സംബന്ധിച്ച് പരിശോധിക്കേണ്ടതാണ്.

അത്തരം നിർദേശം പാലിക്കാത്ത സാഹചര്യത്തിൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ അറിയിക്കുന്നതടക്കമുള്ള തുടർനടപടികൾ നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നതനുസരിച്ച് പരിഗണിക്കണം.

വകുപ്പ് 12(5)(a): ശല്യം നിലനിൽക്കുന്ന സ്ഥലം

ശല്യം ഉണ്ടായിട്ടുള്ളതോ തുടരുന്നതോ ആയ സ്ഥലവുമായി ബന്ധപ്പെട്ടാണ് വകുപ്പ് 12(5)(a) പ്രസക്തമാകുന്നത്. പരാതി പരിശോധിക്കുമ്പോൾ ശല്യം നിലനിൽക്കുന്ന സ്ഥലം കൃത്യമായി തിരിച്ചറിയുകയും ആവശ്യമായ പരിശോധനകൾ നടത്തുകയും നിയമം അനുവദിക്കുന്ന അധികാരങ്ങൾ നിബന്ധനകൾക്ക് വിധേയമായി വിനിയോഗിക്കുകയും ചെയ്യേണ്ടതുണ്ട്.

8. Noise Pollution Rules പ്രകാരമുള്ള പരാതിയും നിയന്ത്രണ നടപടികളും

ചട്ടം 7(1), 7(2): പരാതി സ്വീകരിക്കലും നടപടിയും

ചട്ടം 7(1) പ്രകാരം ബാധകമായ പ്രദേശത്തിന്റെ പരിസരശബ്ദപരിധിയെക്കാൾ 10 dB(A)-യോ അതിൽ കൂടുതലോ ശബ്ദനില കവിയുകയോ രാത്രികാല നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ചട്ടലംഘനം ഉണ്ടാകുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ അധികാരിക്ക് പരാതി നൽകുന്നതിനുള്ള വ്യവസ്ഥയുണ്ട്.

ചട്ടം 7(2) പ്രകാരം അധികാരി പരാതിയിൽ നടപടി സ്വീകരിക്കുകയും ചട്ടങ്ങളുടെയും നിലവിലുള്ള മറ്റ് നിയമങ്ങളുടെയും അടിസ്ഥാനത്തിൽ ലംഘനം നടത്തുന്നവർക്കെതിരെ ആവശ്യമായ നടപടി പരിഗണിക്കുകയും വേണം.

ഈ ചട്ടപ്രകാരമുള്ള പരാതി നൽകുന്നതിനുള്ള വ്യവസ്ഥകളും കേരള പബ്ലിക് ഹെൽത്ത് ആക്ടിലെ വകുപ്പ് 22 പ്രകാരമുള്ള പരാതിമാർഗവും ഒരുപോലെയല്ല. അതിനാൽ പരാതിയുടെ സ്വഭാവത്തിനനുസരിച്ച് ബന്ധപ്പെട്ട അധികാരിയെ തിരിച്ചറിയുകയും ബാധകമായ നിയമവ്യവസ്ഥ വ്യക്തമാക്കുകയും വേണം.

ചട്ടം 8(1): ശബ്ദം നിയന്ത്രിക്കുന്നതിനുള്ള നിർദേശങ്ങൾ

ചട്ടം 8(1) പ്രകാരം പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിൽനിന്നോ പരാതിക്കാരനിൽനിന്നുൾപ്പെടെ ലഭിക്കുന്ന മറ്റ് വിവരങ്ങളിൽനിന്നോ ശബ്ദം തടയുന്നതിനോ നിരോധിക്കുന്നതിനോ നിയന്ത്രിക്കുന്നതിനോ ക്രമീകരിക്കുന്നതിനോ നടപടി ആവശ്യമാണ് എന്ന് അധികാരിക്ക് ബോധ്യപ്പെട്ടാൽ രേഖാമൂലമുള്ള നിർദേശങ്ങൾ നൽകാവുന്നതാണ്.

അതിനാൽ പോലീസ് സ്റ്റേഷന്റെ റിപ്പോർട്ട് ശബ്ദനിയന്ത്രണ അധികാരിയുടെ നടപടിക്ക് അടിസ്ഥാനമാകാം. പരാതിയിൽ ഉപകരണം സ്ഥാപിച്ചിരിക്കുന്ന സ്ഥലം, ശബ്ദത്തിന്റെ വ്യാപനം, ഉപയോഗിക്കുന്ന സ്പീക്കറിന്റെ തരം, അനുമതി സംബന്ധിച്ച വിവരങ്ങൾ, രാത്രികാല ഉപയോഗം തുടങ്ങിയ വസ്തുതകൾ വ്യക്തമായി രേഖപ്പെടുത്തുന്നത് പ്രധാനമാണ്.

ചട്ടം 8(1) അധികാരിക്ക് നിർദേശം നൽകുന്നതിനുള്ള വ്യവസ്ഥയാണെന്ന കാര്യം ശ്രദ്ധിക്കണം. അത് എല്ലാ സാഹചര്യങ്ങളിലും സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് അതേ അധികാരം സ്വയം നൽകുന്നില്ല.

9. LPHO, SHO, DySP എന്നിവരുടെ ഉത്തരവാദിത്തം

ലോക്കൽ പബ്ലിക് ഹെൽത്ത് ഓഫീസർ (LPHO)

പൊതുജനാരോഗ്യത്തിന് ഹാനികരമായ ശബ്ദത്തെക്കുറിച്ചുള്ള പരാതി ലഭിക്കുമ്പോൾ LPHO, കേരള പബ്ലിക് ഹെൽത്ത് ആക്ടിലെ ബാധകമായ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ വിഷയം പരിശോധിക്കേണ്ടതാണ്.

ഇതിൽ പരാതി രേഖാമൂലം സ്വീകരിക്കുക, ആരോപണങ്ങൾ വിലയിരുത്തുക, ശല്യം നിലനിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കുക, ആവശ്യമായ സ്ഥലപരിശോധന നടത്തുക, നിയമത്തിൽ അനുവദിച്ചിരിക്കുന്ന അധികാരങ്ങൾ വിനിയോഗിക്കേണ്ട സാഹചര്യമുണ്ടോ എന്ന് തീരുമാനിക്കുക തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുന്നു.

ശല്യം നീക്കം ചെയ്യുന്നതിനുള്ള നോട്ടീസ് ആവശ്യമായ സാഹചര്യത്തിൽ വകുപ്പ് 23(1) പ്രകാരമുള്ള നടപടിയും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള നിർദേശം ആവശ്യമായ സാഹചര്യത്തിൽ വകുപ്പ് 12(2) പ്രകാരമുള്ള നടപടിയും പരിഗണിക്കണം.

ആവശ്യമായപ്പോൾ പോലീസിന്റെയും മറ്റ് ബന്ധപ്പെട്ട അധികാരികളുടെയും സഹായം തേടാവുന്നതാണ്. കൊളാമ്പി സ്പീക്കർ ഉപയോഗം സംബന്ധിച്ച പരാതി ലഭിക്കുമ്പോൾ അതിന്റെ തരം, ശബ്ദം മൂലമുള്ള ആഘാതം എന്നിവയും പ്രത്യേകം രേഖപ്പെടുത്തി ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തണം.

സ്റ്റേഷൻ ഹൗസ് ഓഫീസർ (SHO)

Noise Pollution Rules-ലെ ചട്ടം 8(1) പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിനെ ശബ്ദനിയന്ത്രണ അധികാരിക്ക് ലഭിക്കുന്ന വിവരത്തിന്റെ ഒരു ഉറവിടമായി പരാമർശിക്കുന്നു.

പരാതി ലഭിക്കുമ്പോൾ സംഭവസ്ഥലം, ശബ്ദത്തിന്റെ ഉറവിടം, ഉപകരണം സ്ഥാപിച്ചിരിക്കുന്ന സ്ഥലം, ഉപയോഗിക്കുന്ന സ്പീക്കറിന്റെ തരം, പ്രവർത്തനരീതി, അനുമതി സംബന്ധിച്ച ആരോപണങ്ങൾ തുടങ്ങിയ വസ്തുതകൾ രേഖപ്പെടുത്തുന്നതിന് പ്രാധാന്യമുണ്ട്.

ഉപകരണം ഭൂമിയുടെ അതിർത്തിക്കുള്ളിലാണോ അതിർത്തിക്കപ്പുറമാണോ സ്ഥാപിച്ചിരിക്കുന്നത് എന്നതും കൃത്യമായി രേഖപ്പെടുത്തണം. ശബ്ദനിയന്ത്രണ അധികാരിയുടെ പരിഗണനയ്ക്ക് ആവശ്യമായ റിപ്പോർട്ട് നൽകുകയും LPHOയുടെ പരിശോധനയ്ക്ക് പോലീസ് സഹായം ആവശ്യമായ സാഹചര്യങ്ങളിൽ ബാധകമായ നിയമങ്ങളും നടപടിക്രമങ്ങളും അനുസരിച്ച് സഹകരിക്കുകയും വേണം.

1993-ലെ സർക്കുലറും അതുമായി ബന്ധപ്പെട്ട കോടതി നിർദേശങ്ങളും നടപ്പാക്കേണ്ട വിഷയങ്ങളിൽ ബന്ധപ്പെട്ട അധികാരികൾക്ക് ആവശ്യമായ റിപ്പോർട്ടുകളും വിവരങ്ങളും ലഭ്യമാക്കുന്നതും പ്രധാനമാണ്.

ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (DySP)

Noise Pollution Rules-ലെ ചട്ടം 2(c) പ്രകാരം നിയമാനുസൃതമായി അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥരിൽ, ശബ്ദവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ നടപ്പാക്കുന്നതിനായി നിയോഗിക്കപ്പെട്ട DySP റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനും ഉൾപ്പെടാം.

അതിനാൽ ബന്ധപ്പെട്ട DySPയ്ക്ക് അത്തരം അധികാരം ഔദ്യോഗികമായി നൽകിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. അധികാരനിയോഗം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ പരിധിയിൽ ശബ്ദനിയന്ത്രണ ചട്ടങ്ങൾ നടപ്പാക്കുന്നതിൽ അദ്ദേഹത്തിന് പങ്കുണ്ടാകും.

അനുമതിയില്ലാത്ത ഉച്ചഭാഷിണി ഉപയോഗം, അനുവദനീയമായ ശബ്ദപരിധിയുടെ ലംഘനം, രാത്രികാല നിയന്ത്രണങ്ങളുടെ ലംഘനം, കൊളാമ്പി സ്പീക്കറുകളുടെ ഉപയോഗം, ശബ്ദം പൊതുജനാരോഗ്യത്തിന് ഹാനികരമായ ശല്യം സൃഷ്ടിക്കുന്ന സാഹചര്യം എന്നിവയെക്കുറിച്ചുള്ള പരാതികൾ ബന്ധപ്പെട്ട നിയമവ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കേണ്ടതാണ്.

ആവശ്യമായ സാങ്കേതിക പരിശോധന ഉറപ്പാക്കുകയും 1993-ലെ സർക്കുലർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചുമതലകൾ നിർവഹിക്കുകയും ചെയ്യേണ്ട സാഹചര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തമ്മിലുള്ള ഏകോപനം ഉറപ്പാക്കണം.

ഓരോ ഉദ്യോഗസ്ഥന്റെയും അധികാരപരിധി ഔദ്യോഗികമായി സ്ഥിരീകരിച്ചശേഷം മാത്രമേ വ്യക്തിഗത ഉത്തരവാദിത്തം കൃത്യമായി നിർണയിക്കാവൂ.

10. പരാതിയിൽ സ്വീകരിക്കേണ്ട ഏകീകൃത നടപടിക്രമം

ശബ്ദമലിനീകരണവും കൊളാമ്പി സ്പീക്കർ ഉപയോഗവും സംബന്ധിച്ച പരാതികൾ ഫലപ്രദമായി പരിശോധിക്കുന്നതിന് താഴെപ്പറയുന്ന നടപടിക്രമം പരിഗണിക്കാവുന്നതാണ്.

ഒന്നാം ഘട്ടം — പരാതി സ്വീകരിക്കൽ: ശബ്ദത്തിന്റെ ഉറവിടം, സ്ഥലം, സമയം, അനുമതി സംബന്ധിച്ച ആരോപണം, ഉപയോഗിക്കുന്ന സ്പീക്കറിന്റെ തരം, ബാധിക്കപ്പെടുന്ന പ്രദേശം, ആരോഗ്യപരമായ ശല്യം എന്നിവ പരാതിയിൽ വ്യക്തമാക്കണം.

രണ്ടാം ഘട്ടം — സ്ഥലപരിശോധന: ഉച്ചഭാഷിണി എവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്, അത് ഭൂമിയുടെ അതിർത്തിക്കുള്ളിലാണോ പുറത്താണോ, സ്ഥലത്തിന്റെ നിയമാനുസൃത ഉപയോഗാവകാശം എന്താണ് തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കണം.

മൂന്നാം ഘട്ടം — സ്പീക്കറിന്റെ തരം പരിശോധിക്കൽ: ഉപകരണം ബോക്സ്-ടൈപ്പാണോ ഹോൺ-ടൈപ്പ് അഥവാ കൊളാമ്പി സ്പീക്കറാണോ എന്ന് പരിശോധിക്കണം. ഹോൺ-ടൈപ്പ് സ്പീക്കറാണെങ്കിൽ 1993-ലെ സർക്കാർ സർക്കുലറും ബാധകമായ കോടതി നിർദേശങ്ങളും പാലിക്കുന്നുണ്ടോ എന്ന് പ്രത്യേകം പരിശോധിക്കണം.

നാലാം ഘട്ടം — അനുമതി പരിശോധിക്കൽ: Noise Pollution Rules-ലെ ചട്ടം 5(1) പ്രകാരമുള്ള രേഖാമൂലമുള്ള അനുമതിയും അതിലെ നിബന്ധനകളും പരിശോധിക്കണം.

അഞ്ചാം ഘട്ടം — ശബ്ദപരിശോധന: ശബ്ദപരിധി ലംഘിച്ചതായി ആരോപണമുണ്ടെങ്കിൽ നിയമപരമായ മാനദണ്ഡങ്ങൾ പാലിച്ച് ശബ്ദമാപനം നടത്തുകയും ഫലങ്ങൾ രേഖപ്പെടുത്തുകയും വേണം.

ആറാം ഘട്ടം — പൊതുജനാരോഗ്യ പരിശോധന: ആരോഗ്യത്തിന് ഹാനികരമായ ശല്യം സൃഷ്ടിക്കുന്നുവെന്ന പരാതി LPHO പബ്ലിക് ഹെൽത്ത് ആക്ടിലെ ബാധകമായ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കണം.

ഏഴാം ഘട്ടം — നിയമപരമായ നടപടി: അനുമതിയില്ലാത്ത ഉച്ചഭാഷിണി ഉപയോഗം, നിരോധിതമായ സ്പീക്കർ ഉപയോഗം, ശബ്ദപരിധി ലംഘനം, രാത്രികാല നിയന്ത്രണങ്ങളുടെ ലംഘനം, പൊതുജനാരോഗ്യത്തിന് ഹാനികരമായ ശല്യം എന്നിവ ഓരോന്നും ബാധകമായ നിയമവ്യവസ്ഥ പ്രകാരം പരിശോധിക്കണം.

എട്ടാം ഘട്ടം — നടപടികളുടെ രേഖപ്പെടുത്തൽ: പരിശോധന നടത്തിയ തീയതി, കണ്ടെത്തലുകൾ, സ്വീകരിച്ച നടപടി, തുടർനടപടികളുടെ സ്ഥിതി എന്നിവ രേഖപ്പെടുത്തണം.

ഒൻപതാം ഘട്ടം — ബന്ധപ്പെട്ട അധികാരികളെ അറിയിക്കൽ: ആവശ്യമായ സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണം.

പത്താം ഘട്ടം — പോലീസ് ഏകോപനം: SHOയെ അറിയിക്കുകയും ബന്ധപ്പെട്ട പോലീസ് നടപടികൾ നിയമാനുസൃതമായി ഏകോപിപ്പിക്കുകയും വേണം.

പതിനൊന്നാം ഘട്ടം — ശബ്ദനിയന്ത്രണ അധികാരിയെ അറിയിക്കൽ: Noise Pollution Rules-ലെ ചട്ടം 2(c) പ്രകാരം അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥനെ, ബാധകമായ സാഹചര്യത്തിൽ SDPO ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അധികാരികളെ, അറിയിച്ച് തുടർനടപടി ഉറപ്പാക്കണം.

പന്ത്രണ്ടാം ഘട്ടം — തുടർനടപടിയുടെ നിരീക്ഷണം: പരാതി സ്വീകരിച്ചതുമുതൽ അന്തിമ നടപടിവരെ പുരോഗതി രേഖപ്പെടുത്തുകയും പരാതിക്കാരന് നടപടിയുടെ സ്ഥിതി അറിയാൻ കഴിയുന്ന സംവിധാനം ഉറപ്പാക്കുകയും വേണം.

11. പൊതുചർച്ചയ്ക്കായി ഉയർത്തേണ്ട പ്രധാന ചോദ്യങ്ങൾ

ശബ്ദമലിനീകരണം നിയന്ത്രിക്കുന്നതിനുള്ള നിലവിലുള്ള നിയമങ്ങളുടെ ഫലപ്രദമായ നടത്തിപ്പിനായി താഴെപ്പറയുന്ന ചോദ്യങ്ങൾ ചർച്ച ചെയ്യേണ്ടതാണ്.

  1. അനുവദനീയമായ ശബ്ദപരിധി ലംഘിക്കുന്നുവെന്ന പരാതിയിൽ ബന്ധപ്പെട്ട അധികാരികൾ ശാസ്ത്രീയ അളവെടുപ്പും ആവശ്യമായ നിയമനടപടികളും ഉറപ്പാക്കുന്നുണ്ടോ?
  2. ആരോഗ്യത്തിന് ഹാനികരമായ ശബ്ദത്തെക്കുറിച്ചുള്ള പരാതികൾ LPHO വകുപ്പ് 22 പ്രകാരം സ്വീകരിക്കുകയും ആവശ്യമായ സാഹചര്യങ്ങളിൽ വകുപ്പ് 23(1) പ്രകാരമുള്ള നടപടി പരിഗണിക്കുകയും ചെയ്യുന്നുണ്ടോ?
  3. 1993 ജനുവരി 7-ലെ സർക്കാർ സർക്കുലറിൽ വ്യക്തമാക്കിയിട്ടുള്ള ബോക്സ്-ടൈപ്പ് സ്പീക്കർ സംബന്ധിച്ച നിർദേശങ്ങൾ മതസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ബന്ധപ്പെട്ട ഇടങ്ങളിലും നടപ്പാക്കുന്നുണ്ടോ?
  4. കൊളാമ്പി അഥവാ ഹോൺ-ടൈപ്പ് സ്പീക്കറുകൾ ഉപയോഗിക്കുന്നതായി പരാതി ലഭിക്കുമ്പോൾ ശബ്ദമാപനത്തിൽ മാത്രം ഒതുങ്ങാതെ ഉപകരണത്തിന്റെ തരം സംബന്ധിച്ച പരിശോധന നടത്തുന്നുണ്ടോ?
  5. മതസ്ഥാപനമാണെന്ന കാരണത്താൽ മാത്രം സ്പീക്കറിന്റെ തരം സംബന്ധിച്ച നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുന്നുണ്ടോ? അത്തരമൊരു ഇളവ് അവകാശപ്പെടുന്ന സാഹചര്യത്തിൽ അതിന് വ്യക്തമായ നിയമപരമായ അടിസ്ഥാനമുണ്ടോ?
  6. ഉച്ചഭാഷിണി സ്വന്തം ഭൂമിയുടെ അതിർത്തിക്കുള്ളിൽ സ്ഥാപിച്ചിരിക്കുന്നതും ഉപകരണം തന്നെ അതിർത്തിക്കപ്പുറം സ്ഥാപിച്ചിരിക്കുന്നതും അന്വേഷണത്തിൽ വേർതിരിച്ചറിയുന്നുണ്ടോ?
  7. മറ്റൊരാളുടെ ഭൂമിയിൽ ഉപകരണം സ്ഥാപിച്ചിട്ടുണ്ടെങ്കിൽ സ്ഥലത്തിന്റെ നിയമപരമായ ഉപയോഗാവകാശവും ആവശ്യമായ അനുമതിയും പരിശോധിക്കുന്നുണ്ടോ?
  8. അനുമതിയില്ലാത്ത ഉപയോഗം, ശബ്ദപരിധി ലംഘനം, രാത്രികാല നിയന്ത്രണങ്ങളുടെ ലംഘനം, പൊതുജനാരോഗ്യത്തിന് ഹാനികരമായ ശല്യം എന്നിവ ഓരോന്നും ബാധകമായ നിയമവ്യവസ്ഥ പ്രകാരം പരിശോധിക്കുന്നുണ്ടോ?
  9. ചട്ടം 8(1) പ്രകാരം SHOയുടെ റിപ്പോർട്ട് ശബ്ദനിയന്ത്രണ അധികാരിയുടെ നടപടിക്ക് ഉപയോഗിക്കുന്നുണ്ടോ?
  10. LPHO, SHO, നിയമാനുസൃതമായി അധികാരപ്പെടുത്തിയ DySP എന്നിവർ തമ്മിൽ ഫലപ്രദമായ ഏകോപനം ഉറപ്പാക്കുന്നുണ്ടോ?
  11. പരാതി സ്വീകരിച്ചതുമുതൽ അന്തിമ നടപടിവരെ പുരോഗതി രേഖപ്പെടുത്തുകയും പരാതിക്കാരന് നടപടിയുടെ സ്ഥിതി അറിയാൻ കഴിയുന്ന സംവിധാനം ഏർപ്പെടുത്തുകയും ചെയ്യുന്നുണ്ടോ?

ഉപസംഹാരം

Noise Pollution (Regulation and Control) Rules, 2000 ശബ്ദപരിധികൾ, ഉച്ചഭാഷിണി ഉപയോഗത്തിനുള്ള അനുമതി, രാത്രികാല നിയന്ത്രണങ്ങൾ, പരാതി നൽകൽ, ശബ്ദം നിയന്ത്രിക്കുന്നതിനുള്ള അധികാരികളുടെ നടപടികൾ എന്നിവ സംബന്ധിച്ച വ്യവസ്ഥകൾ ഉൾക്കൊള്ളുന്നു.

കേരള പബ്ലിക് ഹെൽത്ത് ആക്ട്, 2023 ആരോഗ്യത്തിന് ഹാനികരമായ ശബ്ദത്തെ ശല്യവുമായി ബന്ധിപ്പിക്കുകയും പരാതി നൽകുന്നതിനും ശല്യം നീക്കം ചെയ്യുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ബന്ധപ്പെട്ട വ്യവസ്ഥകൾ നൽകുകയും ചെയ്യുന്നു.

ഇതിനുപുറമേ, കൊളാമ്പി സ്പീക്കറുകളുടെ ഉപയോഗം സംബന്ധിച്ച 1993-ലെ സർക്കാർ സർക്കുലറും അതുമായി ബന്ധപ്പെട്ട കോടതി നിർദേശങ്ങളും പ്രത്യേകം പരിഗണിക്കേണ്ടതാണ്. മതസ്ഥാപനങ്ങൾക്കും ബോക്സ്-ടൈപ്പ് സ്പീക്കറുകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന നിർദേശവും എല്ലാ മതസ്ഥാപനങ്ങൾക്കും അത് വിവേചനമില്ലാതെ ബാധകമാക്കണമെന്ന കോടതി നിലപാടും ഈ വിഷയത്തിൽ പ്രധാനമാണ്.

അതിനാൽ കൊളാമ്പി സ്പീക്കർ ഉപയോഗിക്കുന്നതായി പരാതി ലഭിക്കുമ്പോൾ, ശബ്ദനില എത്രയാണെന്ന് മാത്രം പരിശോധിച്ച് നടപടി അവസാനിപ്പിക്കാതെ, ഉപകരണത്തിന്റെ തരം സംബന്ധിച്ച നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോ എന്നും അന്വേഷിക്കണം. ഉപകരണത്തിന്റെ തരം സംബന്ധിച്ച ലംഘനവും അനുവദനീയമായ ശബ്ദപരിധിയുടെ ലംഘനവും അനുമതിയില്ലാത്ത ഉപയോഗവും പൊതുജനാരോഗ്യത്തിന് ഹാനികരമായ ശല്യവും ഓരോന്നും അവയുടെ ബാധകമായ നിയമവ്യവസ്ഥകൾ പ്രകാരം പരിശോധിക്കേണ്ടതാണ്.

ഉച്ചഭാഷിണി സ്വന്തം ഭൂമിയുടെ അതിർത്തിക്കുള്ളിൽ സ്ഥാപിച്ചിരിക്കുന്നതും അതിന്റെ ശബ്ദം അതിർത്തി കടക്കുന്നതും, ഉപകരണം തന്നെ അതിർത്തിക്കപ്പുറം മറ്റൊരാളുടെ ഭൂമിയിലോ പൊതുസ്ഥലത്തോ സ്ഥാപിച്ചിരിക്കുന്നതും വ്യത്യസ്തമായ സാഹചര്യങ്ങളാണ്. ഈ വ്യത്യാസം അന്വേഷണത്തിൽ വ്യക്തമായി രേഖപ്പെടുത്തണം.

ശബ്ദപരിധി അളന്ന് റിപ്പോർട്ട് തയ്യാറാക്കുന്നതിൽ മാത്രം അന്വേഷണം പരിമിതപ്പെടുത്താതെ, പരാതിയിൽ ഉന്നയിച്ചിട്ടുള്ള ഓരോ വിഷയവും അതിന് ബാധകമായ നിയമത്തിന്റെ പരിധിയിൽ പരിശോധിക്കേണ്ടതുണ്ട്. LPHO, SHO, നിയമാനുസൃതമായി അധികാരപ്പെടുത്തിയ ശബ്ദനിയന്ത്രണ ഉദ്യോഗസ്ഥർ എന്നിവർ തമ്മിലുള്ള ഏകോപനവും പരാതികളുടെ തുടർനടപടികളിലെ സുതാര്യതയും ഉറപ്പാക്കണം.

ശബ്ദമലിനീകരണം നിയന്ത്രിക്കുന്നത് കേൾവിശേഷി സംരക്ഷിക്കുന്നതിനു മാത്രമല്ല, ജനങ്ങളുടെ ഉറക്കം, വിശ്രമം, ദൈനംദിന ജീവിതം, പൊതുജനാരോഗ്യം എന്നിവ സംരക്ഷിക്കുന്നതിനും പ്രധാനമാണ്. നിലവിലുള്ള നിയമങ്ങളും സർക്കാർ നിർദേശങ്ങളും കോടതി ഉത്തരവുകളും ഫലപ്രദമായി നടപ്പാക്കാൻ ഓരോ അധികാരിയും തങ്ങളുടെ നിയമപരമായ ചുമതല തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

നിയമപരമായ കുറിപ്പ്: ഈ ലേഖനം പൊതുചർച്ചയ്ക്കും നിയമബോധവൽക്കരണത്തിനുമായി തയ്യാറാക്കിയതാണ്. നിയമവ്യവസ്ഥകളുടെ കൃത്യമായ പ്രയോഗവും ഒരു പ്രത്യേക സംഭവത്തിൽ നിയമലംഘനം സ്ഥാപിക്കുന്നതും ബന്ധപ്പെട്ട അധികാരിയുടെ നിയമപരമായ അധികാരം, സംഭവവസ്തുതകൾ, ലഭ്യമായ തെളിവുകൾ, ബാധകമായ കോടതി ഉത്തരവുകൾ, സർക്കാർ സർക്കുലറുകൾ, മറ്റ് നിയമങ്ങൾ എന്നിവ പരിശോധിച്ചശേഷം തീരുമാനിക്കേണ്ടതാണ്.

 33 total views

കലോത്സവ വേദികളിലെ ശബ്ദം:

വകുപ്പ് സ്വന്തം ഉത്തരവുകൾ നടപ്പാക്കണം – Silence the Noise

സ്കൂൾ കലോത്സവങ്ങൾക്ക് മുമ്പ് തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശബ്ദ നിയന്ത്രണത്തിന് ഏകീകൃത SOP നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് നിവേദനം


സ്കൂൾ തലം മുതൽ ഉപജില്ല, റവന്യൂ ജില്ല, സംസ്ഥാന തലം വരെയുള്ള കലോത്സവങ്ങളുടെ കാലം തുടങ്ങുകയാണ്. കൗമാര പ്രതിഭകൾ മാറ്റുരയ്ക്കുന്ന ഈ വേദികളിൽ വർഷങ്ങളായി ആരും ചോദ്യം ചെയ്യാതെ തുടരുന്ന ഒരു നിയമലംഘനമുണ്ട്: സൗണ്ട് സിസ്റ്റങ്ങളിൽ നിന്നുള്ള അനിയന്ത്രിതമായ ശബ്ദം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിയമപ്രകാരം നിശ്ശബ്ദ മേഖലകളാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശബ്ദനിയന്ത്രണത്തിന് ഏകീകൃത SOP വേണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ തന്നെ ശുപാർശ ചെയ്തിട്ടുണ്ട്. ഹയർ സെക്കൻഡറി വിഭാഗത്തിന്റെ സർക്കുലറും പരിസ്ഥിതി വകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും കത്തുകളും വകുപ്പിന്റെ കൈവശമുണ്ട്. എന്നിട്ടും കലോത്സവ സർക്കുലറുകളിലും മാന്വലുകളിലും ഇവയൊന്നും ഉൾപ്പെടുത്തി കാണുന്നില്ല.

ഈ സാഹചര്യത്തിലാണ് SILENCE the Noise ക്യാമ്പയിൻ വേണ്ടി 2026 ഒക്ടോബർ 16-ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി, വകുപ്പ് സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എന്നിവരെ അഭിസംബോധന ചെയ്ത് നിവേദനം ഇ-മെയിൽ വഴി അയച്ചത്. പരിസ്ഥിതി വകുപ്പ് സെക്രട്ടറി, ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ, ബാലാവകാശ സംരക്ഷണ കമ്മീഷൻ, സംസ്ഥാന പോലീസ് മേധാവി എന്നിവർക്ക് പകർപ്പും നൽകിയിട്ടുണ്ട്.

നിവേദനത്തിന്റെ കാതൽ ഇതാണ്: കലോത്സവം തുടങ്ങിയ ശേഷം പരാതി ഉയർന്ന് പരിഹാരം തേടുന്നതിന് പകരം, സർക്കുലർ ഇറക്കുന്ന ഘട്ടത്തിൽ തന്നെ ശബ്ദ നിയന്ത്രണം ഉറപ്പാക്കണം.

നിയമവും ഉത്തരവുകളും

നിവേദനം താഴെ പറയുന്നവയെ അടിസ്ഥാനമാക്കിയുള്ളതാണ്:

  • പരിസ്ഥിതി (സംരക്ഷണ) നിയമം, 1986; ശബ്ദമലിനീകരണ (നിയന്ത്രണവും ക്രമീകരണവും) ചട്ടങ്ങൾ, 2000
  • സുപ്രീം കോടതി വിധികൾ: In Re: Noise Pollution (2005) 5 SCC 733; Church of God v. KKR Majestic Colony Welfare Association (2000) 7 SCC 282
  • പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കത്ത് നമ്പർ DGE/7524/2026-M4 (07-05-2026)
  • ഹയർ സെക്കൻഡറി വിഭാഗത്തിന്റെ സർക്കുലർ HSE/3040/2026-Acd C5 (16-05-2026)
  • പരിസ്ഥിതി വകുപ്പിന്റെ കത്ത് ENVT-A3/52/2025-ENVT (29-05-2026)
  • കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കത്ത് KSPCB/347/2022-EE3 (24-09-2026)
  • ബാലാവകാശ കമ്മീഷൻറെ ഉത്തരവുകൾ

ശബ്ദമലിനീകരണ ചട്ടങ്ങൾ പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റർ ചുറ്റളവ് നിശ്ശബ്ദ മേഖലയാണ്. പകൽ 50 dB(A), രാത്രി 40 dB(A) എന്നിങ്ങനെയാണ് പരിധി. സുപ്രീം കോടതി വിധി പ്രകാരം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിട്ട ഹാളുകൾ ഒഴികെ ഉച്ചഭാഷിണി പ്രവർത്തിപ്പിക്കാൻ പാടില്ല. കേരള സർക്കാരിന്റെ S.R.O. No. 289/2002 വിജ്ഞാപനവും സംസ്ഥാനത്ത് ഇതേ നിശ്ശബ്ദ മേഖലാ വ്യവസ്ഥ ബാധകമാക്കുന്നു. ഈ നിയമങ്ങൾ സർക്കാർ സംഘടിപ്പിക്കുന്ന പരിപാടികൾക്കും ബാധകമാണ്; കലോത്സവങ്ങൾക്ക് മാത്രമായി ഇളവില്ല.

എഴുകോണിലെ സംഭവം നൽകുന്ന പാഠം

സ്വന്തം പരിപാടിയായാലും ശബ്ദചട്ടം ലംഘിച്ചാൽ നടപടി ഉണ്ടാകും. കൊല്ലം റൂറൽ ജില്ലയിലെ എഴുകോൺ ശ്രീ ഗുരുദേവ സെൻട്രൽ സ്കൂളിലെ വാർഷികാഘോഷത്തിൽ ശബ്ദമലിനീകരണ ചട്ടം ലംഘിച്ചതിന് എഴുകോൺ പോലീസ് ചട്ടം ലംഘനത്തിന് പരിസ്ഥിതി നിയമം 1986 സെക്ഷൻ 15 പ്രകാരമുള്ള കോടതി നടപടി കൊട്ടാരക്കര ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വഴി സ്വീകരിച്ചിരുന്നു. സ്വന്തം വാർഷികത്തിന് പോലും ചട്ടം ലംഘിക്കാൻ അനുവാദമില്ലെങ്കിൽ, ആയിരക്കണക്കിന് കുട്ടികളും നാട്ടുകാരും എത്തുന്ന സർക്കാർ പരിപാടിയായ കലോത്സവ വേദികൾക്ക് മാത്രം ഇളവ് പ്രതീക്ഷിക്കാനാവില്ല.

നിവേദനത്തിലെ പ്രധാന ആവശ്യങ്ങൾ

  1. ഏകീകൃത SOP: കലോത്സവങ്ങൾ തുടങ്ങുംമുമ്പ്, DGE ശുപാർശ, KSPCB നിർദ്ദേശങ്ങൾ, HSE സർക്കുലർ, നിയമവകുപ്പിന്റെ അഭിപ്രായം എന്നിവ ഏകോപിപ്പിച്ച് സമഗ്രമായ SOP പുറപ്പെടുവിക്കുക. സർക്കുലറുകൾ, മാന്വലുകൾ, സംഘാടകർക്കുള്ള നിർദ്ദേശങ്ങൾ, ലൈറ്റ് ആൻഡ് സൗണ്ട് കരാറുകൾ എന്നിവയിൽ ശബ്ദപരിധി, നിരീക്ഷണം, നടപടികൾ എന്നിവ നിർബന്ധ വ്യവസ്ഥകളാക്കണം.
  2. എല്ലാ സ്ഥാപനങ്ങൾക്കും ബാധകം: സംസ്ഥാന സിലബസ് സ്കൂളുകൾക്ക് പുറമെ CBSE, ICSE, കേന്ദ്രീയ വിദ്യാലയങ്ങൾ, എയ്ഡഡ്, അൺ-എയ്ഡഡ് സ്കൂളുകൾ എന്നിവയുടെ കലോത്സവങ്ങൾക്കും, സ്കൂളിന് പുറത്തുള്ള വേദികളിൽ നടത്തുന്ന പരിപാടികൾക്കും ബാധകമാക്കുക.
  3. വേദി തിരഞ്ഞെടുപ്പ്: സമീപത്തെ ആശുപത്രികൾ, വീടുകൾ, നിശ്ശബ്ദ മേഖലകൾ എന്നിവ പരിഗണിച്ച് വേദി നിശ്ചയിക്കുക. സ്ഥാപനങ്ങളുടെ 100 മീറ്റർ പരിധിയിൽ സൈലൻസ് സോൺ ബോർഡുകൾ സ്ഥാപിക്കുക.
  4. ശാസ്ത്രീയ ശബ്ദവിതരണം: വലിയ ശേഷിയുള്ള സിസ്റ്റങ്ങൾ കൊണ്ട് ദൂരേക്ക് ശബ്ദം പരത്തുന്നതിന് പകരം, സദസ്സിന് ആവശ്യമായ ശേഷിയുള്ള ചെറിയ സ്പീക്കറുകൾ മാത്രം ഉപയോഗിക്കുക. വേദിയുടെ അതിർത്തിക്ക് പുറത്ത് പരിധി ലംഘിക്കുന്നില്ലെന്ന് അളന്ന് ഉറപ്പാക്കിയ ശേഷം മാത്രം സൗണ്ട് സിസ്റ്റം പ്രവർത്തിപ്പിക്കാൻ അനുവദിക്കുക.
  5. സൗണ്ട് ലെവൽ ലിമിറ്ററുകൾ: വേദികളിലെ സൗണ്ട് സിസ്റ്റങ്ങളിൽ നിർബന്ധമാക്കുക. മുൻകൂട്ടി നിശ്ചയിച്ച പരിധിയിൽ കാലിബ്രേറ്റ് ചെയ്ത് സീൽ ചെയ്യുകയോ പാസ്‌വേഡ് സംരക്ഷണം ഏർപ്പെടുത്തുകയോ വേണം. പരിധി കവിയുമ്പോൾ സ്വയം നിയന്ത്രിക്കപ്പെടുന്ന സംവിധാനവും വേണം.
  6. നിരോധിത ഉപകരണങ്ങൾ: ഹൈ-ബാസ് സ്പീക്കറുകൾ, DJ സംവിധാനങ്ങൾ, കോളാമ്പി (ഹോൺ/കോൺ) സ്പീക്കറുകൾ എന്നിവ നിയന്ത്രിക്കുക. രൂപം മാറ്റിയോ മറ്റ് പേരിലോ കൊണ്ടുവരുന്ന സമാന ഉപകരണങ്ങൾ വഴി നിയന്ത്രണം മറികടക്കുന്നില്ലെന്ന് ഉറപ്പാക്കുക. ഉപകരണങ്ങളുടെ തരം, എണ്ണം, ശേഷി, സ്ഥാനം എന്നിവ പരിപാടിക്ക് മുമ്പ് പരിശോധിച്ച് അംഗീകരിക്കണം.
  7. ലൈറ്റ് ആൻഡ് സൗണ്ട് കരാറുകൾ: ഓപ്പറേറ്റർമാർക്ക് ശബ്ദം വർധിപ്പിക്കാനോ ലിമിറ്ററിൽ മാറ്റം വരുത്താനോ അനുമതിയില്ലാതെ അധിക സ്പീക്കറുകൾ ചേർക്കാനോ കഴിയാത്ത വിധം കരാറിൽ വ്യവസ്ഥ വേണം. ലംഘിച്ചാൽ സിസ്റ്റം നിർത്തിവെക്കാനും നിയമപ്രകാരം തുടർനടപടി സ്വീകരിക്കാനും വ്യവസ്ഥയുണ്ടാകണം.
  8. പരിശോധനയും നിരീക്ഷണവും: ഓരോ വേദിയിലും കാലിബ്രേറ്റ് ചെയ്ത ഡിജിറ്റൽ സൗണ്ട് ലെവൽ മീറ്റർ ഉപയോഗിച്ച് സദസ്സിലും വേദിയുടെ അതിർത്തിയിലും സമീപപ്രദേശങ്ങളിലും ശബ്ദം അളക്കണം. പരിപാടിക്ക് മുമ്പും മുഴുവൻ സമയത്തും നിരീക്ഷിച്ച് ഫലം രേഖപ്പെടുത്തണം. പരിധി ലംഘിച്ചാൽ ഉടൻ ശബ്ദം കുറയ്ക്കുകയോ സിസ്റ്റം താൽക്കാലികമായി നിർത്തിവെക്കുകയോ വേണം. സാങ്കേതിക സഹായം KSPCB-യുടെ സഹകരണത്തോടെ ഉറപ്പാക്കണം.
  9. വൈദ്യുതി അനുമതി: നൂറിലധികം പേർ പങ്കെടുക്കുന്ന പരിപാടികളിൽ താൽക്കാലിക വൈദ്യുതീകരണത്തിന് HSE സർക്കുലർ പ്രകാരമുള്ള മുൻകൂർ അനുമതിയും പരിശോധനയും പൂർത്തിയാക്കിയ ശേഷം മാത്രം സംവിധാനങ്ങൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കുക.
  10. നിരീക്ഷണ സമിതികളും ബോധവൽക്കരണവും: DGE ശുപാർശ പ്രകാരം സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾക്കും PTA സമിതികൾക്കും ചുമതല നൽകുക. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണം നൽകുക. വിദ്യാഭ്യാസ വകുപ്പ്, KSPCB, പോലീസ്, ജില്ലാ ഭരണകൂടം, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് എന്നിവ തമ്മിൽ ഏകോപനം ഉറപ്പാക്കുക.
  11. നടപടികൾ മുൻകൂട്ടി നിർവചിക്കുക: ചട്ടലംഘനം, അനുമതിയില്ലാത്ത ഉപകരണങ്ങൾ, പരിധി മറികടക്കൽ, ലിമിറ്ററിൽ ഇടപെടൽ എന്നിവയിൽ സ്വീകരിക്കേണ്ട നടപടികൾ SOP-യിൽ വ്യക്തമാക്കണം. പരാതി ലഭിക്കുമ്പോഴും പരിശോധനയിൽ ലംഘനം കണ്ടെത്തുമ്പോഴും ബന്ധപ്പെട്ട അധികാരികൾക്ക് ഉടൻ ഇടപെടാൻ കഴിയുന്ന സംവിധാനം വേണം.

അടുത്തത് എന്ത്?

ഈ വർഷത്തെ കലോത്സവ സീസൺ തുടങ്ങുന്നതിന് മുമ്പ് തന്നെ ആവശ്യമായ ഉത്തരവുകളും മുൻകരുതലുകളും നിരീക്ഷണ സംവിധാനങ്ങളും ഉറപ്പാക്കണമെന്നാണ് നിവേദനത്തിലെ അന്തിമ അഭ്യർത്ഥന. സ്വീകരിച്ച നടപടികളും SOP പുറപ്പെടുവിക്കുന്നത് സംബന്ധിച്ച തീരുമാനവും രേഖാമൂലം അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കുട്ടികളുടെ കേൾവിയും പഠനാന്തരീക്ഷവും സമീപവാസികളുടെ സ്വസ്ഥതയും പൊതുജനാരോഗ്യവും സംരക്ഷിച്ചുകൊണ്ടാണ് കലയുടെ ആഘോഷം നടക്കേണ്ടത്. ഇതിൽ വകുപ്പ് സ്വീകരിക്കുന്ന നടപടികൾ നിരീക്ഷിച്ച്, ആവശ്യമെങ്കിൽ തുടർ നിയമനടപടികളുമായി SILENCE the Noise മുന്നോട്ടുപോകും.

SILENCEtheNOISE.in

 65 total views

ചില ആരാധനാലയങ്ങൾക്ക് : ഉച്ചഭാഷിണി ഉപയോഗത്തിന് ‘ഒരു മിനിറ്റ് ഇളവ്’ ഉണ്ട് എന്ന ധാരണ തെറ്റാണ്.

കേരളത്തിലെ ആരാധനാലയങ്ങളിൽ, പ്രത്യേകിച്ച് മസ്ജിദുകളിലെ ബാങ്ക് വിളിക്കായി ഒരു മിനിറ്റ് നേരം കോളാമ്പി (ഹോൺ ടൈപ്പ്) സ്പീക്കറുകൾ ഉപയോഗിക്കാൻ സർക്കാർ അനുമതിയുണ്ടെന്നത് പൊതുസമൂഹത്തിൽ നിലനിൽക്കുന്ന ഒരു തെറ്റായ ധാരണയാണ്. നിയമപരമായി ഇങ്ങനെയൊരു ഇളവ് ഇപ്പോൾ നിലവിലില്ല എന്നതാണ് യാഥാർത്ഥ്യം. മതം ഏതായാലും, എല്ലാ ആരാധനാലയങ്ങളും കോളാമ്പി സ്പീക്കറുകൾ അഴിച്ചുമാറ്റേണ്ടതും സ്വന്തം അതിർത്തിക്കുള്ളിൽ അനുവദനീയമായ ശബ്ദം പുറപ്പെടുവിക്കുന്ന ബോക്സ് സ്പീക്കറുകൾ മാത്രം സ്ഥാപിക്കേണ്ടതും ഓരോ പൗരന്റെയും സ്ഥാപനത്തിന്റെയും ഭരണഘടനാപരമായ ബാദ്ധ്യതയാണ്.

1993-ലെ സർക്കുലറും ഹൈക്കോടതിയുടെ ഇടപെടലും

  • 1993 ജനുവരി 7-ന് സംസ്ഥാന ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ F1/92/Home എന്ന സർക്കുലറിൽ ബാങ്ക് വിളിക്ക് ഒരു മിനിറ്റ് ഇളവ് നൽകിയിരുന്നു.
  • മറ്റ് മതവിഭാഗങ്ങളുടെ പ്രഭാഷണങ്ങൾക്കും ചടങ്ങുകൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ഒരു പ്രത്യേക മതവിഭാഗത്തിന് മാത്രം നൽകിയ ഈ ആനുകൂല്യം ഭരണഘടനാപരമായി നിലനിൽക്കുന്നതല്ലെന്ന് കേരള ഹൈക്കോടതി കണ്ടെത്തുകയുണ്ടായി.
  • പി. ശ്രീകുമാര വർമ്മ രാജ നൽകിയ റിട്ട് അപ്പീലിൽ (W.A. No. 235/1993), ഡിവിഷൻ ബെഞ്ച് ഒരു മിനിറ്റ് ഇളവ് നൽകുന്ന ഈ വ്യവസ്ഥ റദ്ദാക്കി.
  • ഹിന്ദു, ക്രൈസ്തവ, മുസ്ലീം ഭേദമന്യേ എല്ലാ മതസ്ഥാപനങ്ങൾക്കും കേന്ദ്ര നോയിസ് റൂൾസ് 2000 വിവേചനരഹിതമായി ബാധകമാക്കണമെന്ന് കോടതി കർശനമായി ഉത്തരവിട്ടു.

S.R.O. 289/2002 വിജ്ഞാപനവും നിശ്ശബ്ദ മേഖലകളും

  • ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ 2002 ഏപ്രിൽ 20-ന് കേരള സർക്കാർ S.R.O. No. 289/2002 ആയി ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി സോണുകൾ തിരിച്ചു.
  • ഈ വിജ്ഞാപനപ്രകാരം ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോടതികൾ എന്നിവയ്ക്ക് പുറമെ എല്ലാ ആരാധനാലയങ്ങളുടെയും 100 മീറ്റർ ചുറ്റളവ് നിശ്ശബ്ദ മേഖലയായി (Silence Zone) ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.
  • ആരാധനാലയങ്ങളുടെ സ്വന്തം ചുറ്റുപാട് തന്നെ നിശ്ശബ്ദ മേഖലയായതിനാൽ, അവിടെ നിന്നും കോളാമ്പിയിലൂടെ പുറത്തേക്ക് ശബ്ദം തള്ളുന്നത് നിയമത്തിന്റെ ഉദ്ദേശ്യത്തിന് വിരുദ്ധമാണ്.

നിയമപ്രകാരമുള്ള നിലവിലെ നിയന്ത്രണങ്ങൾ

  • ഒരു മതസ്ഥാപനത്തിനും ബാങ്ക് വിളിക്കോ മറ്റ് പ്രാർത്ഥനകൾക്കോ കോളാമ്പി അഥവാ ഹോൺ ടൈപ്പ് സ്പീക്കറുകൾ ഉപയോഗിക്കാൻ യാതൊരു നിയമപരമായ അനുമതിയുമില്ല.
  • അനുവദനീയമായ സ്ഥലങ്ങളിൽ ശബ്ദപരിധി നിയന്ത്രിക്കുന്ന ലിമിറ്ററുകളോടെ ബോക്സ് ടൈപ്പ് ഉച്ചഭാഷിണികൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
  • ശബ്ദം അതത് സ്ഥാപനങ്ങളുടെ ചുറ്റുമതിലിന് (കോമ്പൗണ്ടിന്) പുറത്തേക്ക് കടക്കാൻ പാടില്ല.
  • രാത്രി 10:00 മണി മുതൽ രാവിലെ 06:00 മണി വരെ ഓപ്പൺ എയറിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.
  • ചട്ടം 5(3) പ്രകാരം സംസ്ഥാന സർക്കാരിന് മാത്രം വർഷത്തിൽ പരമാവധി 15 ദിവസം രാത്രി 12 മണിവരെ ഉച്ചഭാഷിണി ഉപയോഗിക്കാൻ ഇളവ് നൽകാം.
  • സുപ്രീം കോടതി വിധിപ്രകാരം ഈ ഇളവ് നൽകാനുള്ള അധികാരം പോലീസിനോ ജില്ലാ കളക്ടർക്കോ മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ കൈമാറാൻ കഴിയില്ല.
  • നിശബ്ദമേഖലാ നിയമങ്ങൾ അതി ലംഘിക്കാൻ ഈ ഇളവ് കൊണ്ട് കഴിയില്ല.

മൈക്ക് പെർമിറ്റും ശബ്ദവ്യാപനവും സംബന്ധിച്ച യാഥാർത്ഥ്യങ്ങൾ

  • നോയിസ് പൊല്യൂഷൻ റൂൾസ് ചട്ടം 5(1) പ്രകാരം ഉച്ചഭാഷിണി ഉപയോഗിക്കാൻ പോലീസിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്.
  • എന്നാൽ ഒരു പെർമിറ്റ് ലഭിച്ചു എന്നത് ശബ്ദപരിധി ഇല്ലാതാക്കാനോ അതിർത്തിക്ക് പുറത്തേക്ക് ശബ്ദം വ്യാപിപ്പിക്കാനോ ഉള്ള അവകാശമല്ല.
  • പൊതുവഴികളിലും തിരക്കുള്ള ജംഗ്ഷനുകളിലും ഉച്ചഭാഷിണികൾ അനുവദിക്കാൻ പാടില്ല.
  • ഒരു പെർമിറ്റിന്റെ മറവിൽ നിരവധി ബോക്സ്/കോളാമ്പി കിലോമീറ്ററുകളോളം ചുറ്റളവിൽ സ്ഥാപിക്കുന്നത് ലൈസൻസ് വ്യവസ്ഥകളുടെ ഗുരുതരമായ ലംഘനമാണ്.
  • ഡെസിബൽ മീറ്റർ ഇല്ലെങ്കിൽപ്പോലും, ലൈസൻസ് അനുവദിക്കാത്ത സ്ഥലങ്ങളിൽ സ്പീക്കർ വെക്കുകയോ, അനുവദിച്ച എണ്ണം കൂട്ടുകയോ, നിരോധിത സമയത്ത് പ്രവർത്തിപ്പിക്കുകയോ ചെയ്താൽ പോലീസിന് നേരിട്ട് നടപടിയെടുക്കാൻ സാധിക്കും.
  • കോളാമ്പികൾ സ്ഥാപിച്ച് പ്രവർത്തിപ്പിക്കുന്നത് സ്വമേധയാ കുറ്റകരമാണ്.
  • അനുമതിയില്ലാതെയും സ്ഥരമായും ഉച്ഛഭാഷിണി സ്ഥാപിച്ച് പ്രവർത്തിക്കുന്നതും സ്വന്തം റവന്യു ഭുപരിധിക്ക് പുറത്തേയ്ക്ക് ശബ്ദം പ്രവഹിപ്പിക്കുന്നതും കുറ്റകരമാണ്.
  • അനുമതിയോടെയോ ഇല്ലാതെയോ രാത്രി 10 നും രാവിലെ 6 നും ഇടയിൽ ഉച്ഛഭാഷിണി പ്രവർത്തിപ്പിക്കുന്നത് കുറ്റകരമാണ്.

സ്വസ്ഥമായി ജീവിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 21 പൗരന്മാർക്ക് ഉറപ്പുനൽകുന്നതാണ്. ഉച്ചഭാഷിണി ഉപയോഗിക്കുന്നത് ഒരു മതത്തിന്റെയും അവിഭാജ്യ ഘടകമല്ലെന്നും, മറ്റൊരാളുടെ സ്വസ്ഥത ഹനിക്കാൻ ആർക്കും അവകാശമില്ലെന്നും സുപ്രീം കോടതിയും വിവിധ ഹൈക്കോടതികളും ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ, ബാങ്ക് വിളിക്ക് ഒരു മിനിറ്റ് ഇളവുണ്ടെന്ന വാദം ഉപേക്ഷിച്ച്, എല്ലാ ആരാധനാലയങ്ങളും കോളാമ്പി സ്പീക്കറുകൾ പൂർണ്ണമായും അഴിച്ചുമാറ്റേണ്ടതാണ്. നിയമപരമായ അതിർത്തിക്കുള്ളിൽ, അനുവദനീയമായ ഡെസിബൽ പരിധിയിൽ ബോക്സ് സ്പീക്കറുകൾ മാത്രം ഉപയോഗിക്കുക എന്നത് ഒരു ഔദാര്യമല്ല, മറിച്ച് നമ്മുടെ ഭരണഘടനാപരമായ ഉത്തരവാദിത്തവും ബാദ്ധ്യതയുമാണ്.

 87 total views

ശബ്ദമലിനീകരണവും ഇന്ത്യൻ കോടതി ഉത്തരവുകളുടെ നാൾവഴിയും

ശബ്ദമലിനീകരണം ഒരു അസൗകര്യം മാത്രമല്ല, മനുഷ്യാരോഗ്യത്തെയും സ്വസ്ഥജീവിതത്തെയും ബാധിക്കുന്ന ഗുരുതരമായ പാരിസ്ഥിതിക പ്രശ്നമാണ്. ഭരണഘടനയുടെ അനുച്ഛേദം 21 ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിൽ സമാധാനപരവും ആരോഗ്യകരവുമായ അന്തരീക്ഷത്തിനുള്ള അവകാശവും ഉൾപ്പെടുന്നു. അതേസമയം, അനുച്ഛേദം 19(1)(എ)യും 25-ഉം മറ്റുള്ളവരുടെ സമാധാനവും ആരോഗ്യവും ഹനിക്കുന്ന അമിതശബ്ദത്തിന് അവകാശം നൽകുന്നില്ല. ഈ ഭരണഘടനാ തത്വങ്ങളുടെ അടിസ്ഥാനത്തിൽ പരിസ്ഥിതി (സംരക്ഷണ) നിയമം, 1986യും ശബ്ദമലിനീകരണ (നിയന്ത്രണവും ക്രമീകരണവും) ചട്ടങ്ങൾ, 2000യും പ്രകാരം സുപ്രീം കോടതി, ഹൈക്കോടതികൾ, ദേശീയ ഹരിത ട്രൈബ്യൂണൽ എന്നിവ പുറപ്പെടുവിച്ച പ്രധാന വിധിന്യായങ്ങളുടെ നാൾവഴിയാണ് ഈ പഠനം പരിശോധിക്കുന്നത്.

ഭാഗം I: സുപ്രീം കോടതി വിധികൾ

1. ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ v. കെ.കെ.ആർ. മജെസ്റ്റിക് കോളനി വെൽഫെയർ അസോസിയേഷൻ

ചെന്നൈയിലെ ഒരു ക്രിസ്ത്യൻ ആരാധനാലയത്തിൽ ഡ്രംസ്, ഗിറ്റാർ, ഉച്ചഭാഷിണികൾ എന്നിവ ഉപയോഗിച്ച് പ്രാർത്ഥനകൾ നടത്തിയതിനെതിരെ ഉയർന്ന തർക്കത്തിലാണ് സുപ്രീം കോടതി ഈ ചരിത്രവിധി പുറപ്പെടുവിച്ചത് [AIR 2000 SC 2773 / (2000) 7 SCC 282; തീയതി: 30.08.2000; ജസ്റ്റിസ് എം.ബി. ഷാ, ജസ്റ്റിസ് എസ്.എൻ. ഫുക്കാൻ]. മറ്റുള്ളവരുടെ സമാധാനം കെടുത്തിക്കൊണ്ടോ ശബ്ദമലിനീകരണമുണ്ടാക്കിക്കൊണ്ടോ പ്രാർത്ഥന നടത്തണമെന്ന് യാതൊരു മതവും നിഷ്കർഷിക്കുന്നില്ലെന്ന് സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് പ്രഖ്യാപിച്ചു. അനുച്ഛേദം 25, 26 എന്നിവ ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം പൊതുസമാധാനം, സദാചാരം, പൊതുജനാരോഗ്യം എന്നിവയ്ക്ക് വിധേയമാണ്. പ്രായമായവർ, രോഗികൾ, മാനസിക അസ്വാസ്ഥ്യമുള്ളവർ, ആറ് വയസ്സിന് താഴെയുള്ള കുട്ടികൾ എന്നിവർ അമിത ശബ്ദത്തോട് അതീവ സംവേദനക്ഷമതയുള്ളവരാണെന്നും അവരുടെ സമാധാനപരമായ ജീവിതത്തിനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്നും കോടതി വിധിച്ചു.

2. ഇൻ റീ: നോയിസ് പൊല്യൂഷൻ — ഇംപ്ലിമെന്റേഷൻ ഓഫ് ദി ലോസ് ഫോർ റെസ്ട്രിക്റ്റിംഗ് യൂസ് ഓഫ് ലൗഡ്സ്പീക്കേഴ്സ്

ഡൽഹിയിൽ കൂട്ടബലാത്സംഗത്തിനിരയായ പതിമൂന്നുകാരിയുടെ നിലവിളി അയൽപക്കത്ത് ഉയർന്ന ഉച്ചഭാഷിണി സംഗീതത്തിൽ മുങ്ങിപ്പോയ ദാരുണ സംഭവത്തെത്തുടർന്ന് ചീഫ് ജസ്റ്റിസ് ആർ.സി. ലഹോട്ടി, ജസ്റ്റിസ് അശോക് ഭാൻ എന്നിവരടങ്ങിയ ബെഞ്ച് സ്വമേധയാ നടപടികൾ സ്വീകരിച്ച കേസിലാണ് സുപ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത് [(2005) 5 SCC 733 / AIR 2005 SC 3136; W.P.(C) No. 72/1998; തീയതി: 18.07.2005]. ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശം അന്തസ്സോടെയും സ്വസ്ഥതയോടെയുമുള്ള ജീവിതമാണെന്ന് ഖണ്ഡിക 9-ൽ അടിവരയിട്ട കോടതി, സ്വന്തം വീടിന്റെ അതിർത്തിക്കുള്ളിലാണെങ്കിൽപ്പോലും അയൽക്കാരിലേക്ക് അസഹ്യമായ ശബ്ദം പടർത്താൻ ആർക്കും അവകാശമില്ലെന്ന് വ്യക്തമാക്കി. ഒരാൾക്ക് സംസാരിക്കാനും ആശയപ്രകടനം നടത്താനും അവകാശമുള്ളതുപോലെ തന്നെ, മറ്റുള്ളവർക്ക് അത് കേൾക്കാതിരിക്കാനും അവകാശമുണ്ടെന്നും (right not to listen), യാതൊരു പൗരനെയും നിർബന്ധിത ശ്രോതാവാക്കിക്കൊണ്ട് ശ്രവണപരമായ അധിനിവേശം (aural aggression) നടത്താൻ ആർക്കും അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി (ഖണ്ഡിക 10).

ഭരണഘടനയുടെ അനുച്ഛേദം 141, 142 എന്നിവ പ്രകാരം അന്തിമ ഉത്തരവുകൾ പുറപ്പെടുവിച്ച സുപ്രീം കോടതി (ഖണ്ഡികകൾ 174-178), രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ തുറസ്സായ സ്ഥലങ്ങളിൽ ഉച്ചഭാഷിണികളുടെ ഉപയോഗം പൂർണ്ണമായി നിരോധിച്ചു. പടക്കങ്ങളുടെ ശബ്ദനിലവാരം 4 മീറ്റർ അകലെ പരമാവധി 125 dB(AI) അല്ലെങ്കിൽ 145 dB(C)pk ആയി നിജപ്പെടുത്തി; പൊതു ഉച്ചഭാഷിണികൾ പുറപ്പെടുവിക്കുന്ന ശബ്ദം നിലവിലുള്ള പരിസര ശബ്ദനിലയേക്കാൾ 10 dB(A) അല്ലെങ്കിൽ 75 dB(A) (ഏതാണോ കുറവ്) കവിയരുതെന്നും, സ്വകാര്യ ശബ്ദ സംവിധാനങ്ങൾ പരിസര ശബ്ദനിലയേക്കാൾ 5 dB(A)-ൽ കൂടുതൽ വർദ്ധിക്കാൻ പാടില്ലെന്നും കോടതി വ്യവസ്ഥ ചെയ്തു. രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ ജനവാസ മേഖലകളിൽ വാഹന ഹോണുകൾ നിരോധിക്കുകയും സ്കൂൾ പാഠപുസ്തകങ്ങളിൽ ബോധവൽക്കരണ അധ്യായങ്ങൾ ഉൾപ്പെടുത്താനും നിർദ്ദേശിച്ചു. നിയമം ലംഘിക്കുന്ന ശബ്ദോപകരണങ്ങൾ കണ്ടുകെട്ടാൻ പോലീസിനും നിയമാധികാരികൾക്കും ഉത്തരവ് നൽകി.

3. ഫോറം, പ്രിവൻഷൻ ഓഫ് എൻവയോൺമെന്റ് ആൻഡ് സൗണ്ട് പൊല്യൂഷൻ v. യൂണിയൻ ഓഫ് ഇന്ത്യ

ശബ്ദമലിനീകരണ ചട്ടങ്ങളിലെ ചട്ടം 5(3) പ്രകാരം സംസ്ഥാന സർക്കാരുകൾക്ക് ഉത്സവങ്ങൾക്കും സാംസ്കാരിക പരിപാടികൾക്കുമായി നൽകിയിട്ടുള്ള രാത്രികാല ഇളവുകളുടെ ഭരണഘടനാപരമായ സാധുത പരിശോധിച്ച കേസിലാണ് സുപ്രീം കോടതി ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത് [(2005) 8 SCC 796 / 2005 AIR SCW 5890 / AIR 2006 SC 348; തീയതി: 28.10.2005; ജസ്റ്റിസ് ആർ.സി. ലഹോട്ടി, CJI, ജസ്റ്റിസ് അശോക് ഭാൻ]. ഒരു കലണ്ടർ വർഷത്തിൽ പരമാവധി 15 ദിവസത്തേക്ക് രാത്രി 10 മണി മുതൽ 12 മണി വരെയുള്ള 2 മണിക്കൂർ ഇളവ് അനുവദിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിന് മാത്രമുള്ളതാണെന്നും അത് ജില്ലാ കളക്ടർമാർക്കോ മറ്റ് അതോറിറ്റികൾക്കോ വിഭജിച്ചു നൽകാനാവില്ലെന്നും കോടതി വിധിച്ചു. ഈ ഇളവ് 2 മണിക്കൂറിൽ കൂടുതലാക്കാനോ ആകെ ദിവസങ്ങൾ 15-ൽ അധികമാക്കാനോ പാടില്ലെന്നും, അങ്ങനെ ചെയ്യുന്നത് അനുച്ഛേദം 14, 21 എന്നിവയുടെ ലംഘനമായി മാറുമെന്നും കോടതി ഓർമ്മിപ്പിച്ചു. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോടതികൾ എന്നിവ സ്ഥിതി ചെയ്യുന്ന നിശ്ശബ്ദ മേഖലകളിൽ (Silence Zone) യാതൊരു കാരണവശാലും ഇളവ് ബാധകമാക്കാൻ പാടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

4. അർജുൻ ഗോപാൽ & മറ്റ്. v. യൂണിയൻ ഓഫ് ഇന്ത്യ & മറ്റ്.

പടക്കങ്ങൾ സൃഷ്ടിക്കുന്ന വായു-ശബ്ദ മലിനീകരണത്തിനെതിരെ മൂന്ന് പിഞ്ചുകുഞ്ഞുങ്ങൾ രക്ഷിതാക്കൾ വഴി ഫയൽ ചെയ്ത റിട്ട് ഹർജിയിലാണ് സുപ്രീം കോടതി സമഗ്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് [(2019) 13 SCC 523; W.P.(C) No. 728/2015; തീയതി: 23.10.2018; ജസ്റ്റിസ് എ.കെ. സിക്രി, ജസ്റ്റിസ് അശോക് ഭൂഷൺ]. PESO, CSIR-NEERI എന്നിവ സാക്ഷ്യപ്പെടുത്തിയ ഹരിത പടക്കങ്ങൾ (Green Crackers) മാത്രമേ നിർമ്മിക്കാനും വിൽക്കാനും ഉപയോഗിക്കാനും പാടുള്ളൂവെന്ന് കോടതി ഉത്തരവിട്ടു. ബേരിയം ലവണങ്ങൾ ചേർത്തുള്ള പടക്കങ്ങളും കൂട്ടപ്പടക്കങ്ങളും (series crackers) പൂർണ്ണമായി നിരോധിച്ചു. ദീപാവലി ആഘോഷങ്ങൾക്ക് രാത്രി 8 മണി മുതൽ 10 മണി വരെയും ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് രാത്രി 11:55 മുതൽ 12:30 വരെയും മാത്രമാണ് ഉപയോഗാനുമതി നൽകിയത്. ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴിയുള്ള പടക്ക വിൽപന പൂർണ്ണമായി തടയുകയും കോടതി ഉത്തരവുകൾ ലംഘിക്കപ്പെടുന്ന പ്രദേശത്തെ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ (SHO) വ്യക്തിപരമായി കോടതിയലക്ഷ്യ നടപടികൾക്ക് ഉത്തരവാദികളായിരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 2017-ൽ നൽകിയ ഇടക്കാല ഉത്തരവിൽ [(2017) 16 SCC 280] താൽക്കാലിക ലൈസൻസുകൾ 50 ശതമാനമായി വെട്ടിക്കുറച്ചിരുന്നു; പരമോന്നത കോടതി ഈ മാർഗ്ഗനിർദ്ദേശങ്ങൾ നിരന്തരം നിരീക്ഷിച്ചു വരുന്നുണ്ട്.

5. ഫർഹാദ് കെ. വാഡിയ v. യൂണിയൻ ഓഫ് ഇന്ത്യ

മുംബൈയിലെ പ്രസിദ്ധമായ രംഗ് ഭവൻ (Rang Bhavan) ഓപ്പൺ എയർ തിയേറ്റർ സ്ഥിതി ചെയ്യുന്ന പ്രദേശം നിശ്ശബ്ദ മേഖലയായി പ്രഖ്യാപിച്ചതിനെ ചോദ്യം ചെയ്ത് സംഗീത പരിപാടിയുടെ സംഘാടകർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഉത്തരവിട്ടത് [(2009) 2 SCC 442; തീയതി: 27.01.2009; ജസ്റ്റിസ് എസ്.ബി. സിൻഹ, ജസ്റ്റിസ് സിറിയക് ജോസഫ്]. സമീപത്തെ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കണക്കിലെടുത്ത് 100 മീറ്റർ ചുറ്റളവ് നിശ്ശബ്ദ മേഖലയായി നിശ്ചയിച്ച ബോംബെ ഹൈക്കോടതി നടപടി സുപ്രീം കോടതി പൂർണ്ണമായും ശരിവെച്ചു. സ്വസ്ഥതയും തടസ്സമില്ലാത്ത ഉറക്കവും മനുഷ്യന്റെ അടിസ്ഥാന ജൈവിക അനിവാര്യതകളാണെന്നും, വിനോദ പരിപാടികളോ കച്ചേരികളോ പൗരന്മാരുടെ ഉറക്കത്തെയും മാനസികാരോഗ്യത്തെയും ഹനിച്ചുകൊണ്ട് നടത്താൻ അനുവദിക്കാനാവില്ലെന്നും കോടതി അടിവരയിട്ടു.

ഭാഗം II: കേരളം — വ്യവഹാര ചരിത്രവും സർക്കാർ ഉത്തരവുകളും

6. ശ്രീകുമാര വർമ്മ രാജ പി. v. സ്റ്റേറ്റ് ഓഫ് കേരള & മറ്റ്.

കേരള ഹൈക്കോടതിയിൽ 1988-ൽ ഫയൽ ചെയ്ത ഒ.പി. നമ്പർ 9560/1988-ൽ സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിൽ മസ്ജിദുകളിലെ ബാങ്ക് വിളിക്ക് (അസാൻ) ഇളവ് നൽകിയതിനെ ചോദ്യം ചെയ്ത് മാവേലിക്കര ചെറുകോൽ കൊട്ടാരത്തിൽ നിന്നും അപ്പല്ലന്റ് സമർപ്പിച്ച റിട്ട് അപ്പീലിലാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത് [W.A. No. 235/1993; തീയതി: 23.10.2001; ജസ്റ്റിസ് പി.കെ. ബാലസുബ്രഹ്മണ്യൻ, ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ]. കുമ്മനം രാജശേഖരൻ, സൗണ്ട് സർവീസ് അസോസിയേഷൻ എന്നിവർ അധിക കക്ഷികളായിരുന്ന ഈ കേസ് പരിഗണിക്കുമ്പോൾ കേന്ദ്ര നോയിസ് റൂൾസ് 2000 നിലവിൽ വന്നിരുന്നു. നിശ്ശബ്ദ മേഖലകളെ സംബന്ധിച്ച ഭേദഗതികൾ ഉൾക്കൊള്ളുന്ന നോയിസ് റൂൾസ് 2000 കർശനമായി നടപ്പിലാക്കാൻ നിർദ്ദേശിച്ച കോടതി, തർക്കവിഷയം പ്രത്യേകമായി തീർപ്പാക്കേണ്ടതില്ലെന്ന് വിലയിരുത്തി. എന്നാൽ സംസ്ഥാന സർക്കാർ സോണുകൾ വിജ്ഞാപനം ചെയ്യുന്നത് വരെ, സിംഗിൾ ജഡ്ജി പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ ഹിന്ദു, ക്രൈസ്തവ, മുസ്ലീം ഭേദമന്യേ എല്ലാ മതസ്ഥാപനങ്ങൾക്കും വിവേചനരഹിതമായി ഒരേപോലെ ബാധകമാക്കണമെന്ന് ഉത്തരവിട്ടു. സോണുകൾ നിശ്ചയിച്ചുകഴിഞ്ഞാൽ കേന്ദ്ര നോയിസ് റൂൾസ് 2000 വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കാൻ സംസ്ഥാന സർക്കാരിന് അന്തിമ നിർദ്ദേശം നൽകി റിട്ട് അപ്പീൽ തീർപ്പാക്കി.

7. കേരള സർക്കാർ സർക്കുലർ — ഹോം (എഫ്) ഡിപ്പാർട്ട്മെന്റ്

ഹൈക്കോടതിയുടെ ഒ.പി. നമ്പർ 9560/1988 വിധിയുടെ അടിസ്ഥാനത്തിൽ കേരള സർക്കാരിന്റെ ആഭ്യന്തര (എഫ്) വകുപ്പ് ജോയിന്റ് സെക്രട്ടറി പുറപ്പെടുവിച്ച സമഗ്രമായ എക്സിക്യൂട്ടീവ് സർക്കുലറാണിത് [സർക്കുലർ നമ്പർ: F1/92/Home; തീയതി: 07.01.1993]. സംസ്ഥാനത്തെ മുഴുവൻ ജില്ലാ കളക്ടർമാർക്കും പോലീസ് മേധാവികൾക്കും നൽകിയ ഈ നിർദ്ദേശങ്ങൾ പ്രകാരം, കല്യാണം, ജന്മദിനം, ഗൃഹപ്രവേശം തുടങ്ങിയ ഗാർഹിക ചടങ്ങുകൾക്ക് ബോക്സ് ടൈപ്പ് ഉച്ചഭാഷിണികൾ മാത്രമേ ഉപയോഗിക്കാവൂ എന്നും കോൺ/ഹോൺ ടൈപ്പുകൾ പൂർണ്ണമായി നിരോധിച്ചതായും ഉത്തരവിട്ടു. ക്ഷേത്രങ്ങൾ, പള്ളികൾ, മസ്ജിദുകൾ എന്നിവയിലും ബോക്സ് ടൈപ്പ് മാത്രമേ അനുവദിക്കാവൂ എന്നും ശബ്ദം അതത് സ്ഥാപനങ്ങളുടെ അതിർത്തി കടന്ന് പുറത്തുപോകരുതെന്നും വ്യവസ്ഥ ചെയ്തു. ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള അസാൻ ഒഴികെയുള്ള പ്രഭാഷണങ്ങൾ, ഭക്തിഗാനങ്ങൾ എന്നിവയ്ക്ക് ഈ നിയന്ത്രണം ബാധകമാക്കി. തെരുവുകളിലും വാഹനങ്ങളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും എയർ ഹോണുകൾ നിരോധിച്ചതായും രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ സൗണ്ട് ആംപ്ലിഫയറുകൾ പ്രവർത്തിപ്പിക്കരുതെന്നും സർക്കുലർ വ്യക്തമാക്കി.

8. സി. സഹദേവ വലിഗൻ & മറ്റ്. v. സ്റ്റേറ്റ് ഓഫ് കേരള & മറ്റ്.

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി മുൻസിഫ് കോടതിയിൽ സിവിൽ നടപടി ചട്ടം ഓർഡർ 1 റൂൾ 8 പ്രകാരം പൊതുജനങ്ങൾക്ക് വേണ്ടി രണ്ട് അഭിഭാഷകരും ഒരു ആധാരമെഴുത്തുകാരനും ചേർന്ന് ഫയൽ ചെയ്ത ഒരു അപൂർവ്വ പ്രതിനിധി വ്യവഹാരമാണിത് [O.S. No. 412/1983; മുൻസിഫ് കോടതി കരുനാഗപ്പള്ളി; വിധി തീയതി: 29.07.1986; ജഡ്ജി: കെ. വിശ്വനാഥൻ നായർ, മുൻസിഫ്]. സംസ്ഥാന സർക്കാരും ജില്ലാ പോലീസ് മേധാവിയും ആർ.ടി.ഒ-യും ഉൾപ്പെടെയുള്ള ഔദ്യോഗിക കക്ഷികൾക്കും, ബസ് ഉടമകൾ, സിനിമാ തിയേറ്റർ ഉടമ, ക്ഷേത്ര സെക്രട്ടറി, ഉച്ചഭാഷിണി വാടകക്കാർ എന്നിവർക്കുമെതിരെയായിരുന്നു കേസ്. കോടതിയിൽ സാക്ഷ്യം നൽകിയ മെഡിക്കൽ വിദഗ്ദ്ധർ 80 dB-ൽ കൂടുതലുള്ള ശബ്ദം മനുഷ്യശരീരത്തിന് ഹാനികരമാണെന്നും 130 dB സ്ഥിരമായ ബധിരതയ്ക്കും 180 dB ജീവഹാനിക്കും കാരണമാകുമെന്നും ബോക്സ് ടൈപ്പ് 120 dB വരെയും ഹോൺ ടൈപ്പ് 130 dB വരെയും തീവ്രത പുറപ്പെടുവിക്കുമെന്നും തെളിയിച്ചു. IPC സെക്ഷൻ 268 (പൊതുശല്യം), കേരള പോലീസ് ആക്ട് 1960 സെക്ഷൻ 18, കേരള മോട്ടോർ വെഹിക്കിൾസ് റൂൾസ് 1961 എന്നിവ പ്രകാരം ഉദ്യോഗസ്ഥർ നിയമങ്ങൾ നടപ്പിലാക്കാൻ ബാധ്യസ്ഥരാണെന്ന് കോടതി വിധിച്ചു. കരുനാഗപ്പള്ളി താലൂക്കിൽ ഹോൺ ടൈപ്പ് ഉച്ചഭാഷിണികൾ തടയാൻ ഉദ്യോഗസ്ഥർക്ക് മാൻഡേറ്ററി ഇൻജങ്ഷനും (mandatory injunction), ക്ഷേത്ര സെക്രട്ടറി ഉൾപ്പെടെയുള്ള സ്വകാര്യ പ്രതികൾ ഹോൺ ടൈപ്പ് സ്പീക്കറുകൾ വാടകയ്ക്കെടുക്കുന്നതും ഉപയോഗിക്കുന്നതും വിലക്കിക്കൊണ്ട് പ്രൊഹിബിറ്ററി ഇൻജങ്ഷനും (prohibitory injunction) അനുവദിച്ച് ഡിക്രി പാസാക്കി.

9. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവ്

പുനലൂർ മുനിസിപ്പാലിറ്റിയിലെ ആയിരവല്ലി വാർഡിൽ ആറാംബൂട് ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ശക്തമായ ഹോൺ സ്പീക്കറുകളും ബോക്സുകളും ഉപയോഗിച്ച് ~90 dB ശബ്ദമുണ്ടാക്കിയത് വിദ്യാർത്ഥികളുടെ പഠനത്തെയും ആരോഗ്യത്തെയും ബാധിച്ച സംഭവത്തിലാണ് ബാലാവകാശ കമ്മീഷൻ ഇടപെട്ടത് [CRMP No. 1553/02/LA1/2022/KeSCPCR & 8362/02/LA1/2019/KeSCPCR; തീയതി: 27.04.2022; കമ്മീഷൻ അംഗം: റെനി ആന്റണി]. ഗർഭസ്ഥ ശിശുവിന്റെ ശ്രവണേന്ദ്രിയങ്ങൾ 20 ആഴ്ചയ്ക്കുള്ളിൽ വളർച്ച പൂർത്തിയാക്കുമെന്നും 80 dB-ൽ കൂടുതലുള്ള ശബ്ദം ഗർഭസ്ഥ ശിശുവിന്റെ ശ്രവണശേഷിയെ തകരാറിലാക്കുമെന്നുമുള്ള അന്താരാഷ്ട്ര വൈദ്യശാസ്ത്ര പഠനങ്ങൾ കമ്മീഷൻ ഉദ്ധരിച്ചു. സംസ്ഥാനത്തെ എല്ലാ ആരാധനാലയങ്ങളും നോയിസ് റൂൾസ് പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ചീഫ് സെക്രട്ടറി ഉത്തരവിടണമെന്നും, കുട്ടികളെ ബാധിക്കുന്ന ശബ്ദമലിനീകരണ പരാതികളിൽ 2 മണിക്കൂറിനുള്ളിൽ പോലീസ് നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. KSPCB ചെയർമാൻ കൃത്യമായ ശബ്ദപരിശോധനാ നടപടിക്രമങ്ങൾ നിശ്ചയിക്കണമെന്നും തദ്ദേശ-റവന്യൂ അധികാരികൾ നിയമലംഘനം തടയാൻ നടപടി സ്വീകരിക്കണമെന്നും ഉത്തരവിട്ടു.

ഭാഗം III: മറ്റ് സംസ്ഥാന ഹൈക്കോടതികൾ

10. ഫ്രീ ലീഗൽ എയ്ഡ് സെൽ സുഗൻ ചന്ദ് അഗർവാൾ v. ഗവൺമെന്റ് ഓഫ് എൻ.സി.ടി. ഓഫ് ഡൽഹി

ശബ്ദം വായുവിനെയും അന്തരീക്ഷത്തെയും അശുദ്ധമാക്കുന്ന ഒരു മലിനീകരണ വസ്തുവാണെന്ന് പ്രഖ്യാപിച്ച ഡൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ചരിത്രപ്രസിദ്ധമായ വിധിയാണിത് [AIR 2001 Del 455 / (2001) 93 DLT 28 (DB)]. അനുവദനീയമായ പരിധി ലംഘിക്കുന്ന അമിത ശബ്ദം പൗരന്മാരുടെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്നതാണെന്നും അത് ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരമുള്ള സ്വസ്ഥമായി ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ തത്വമാണ് പിന്നീട് സുപ്രീം കോടതി 2005-ലെ ‘ഇൻ റീ നോയിസ് പൊല്യൂഷൻ’ വിധിയിൽ അംഗീകരിച്ചത്.

11. എം.എസ്. അപ്പ റാവു v. ഗവൺമെന്റ് ഓഫ് തമിഴ്നാട്

മദ്രാസ് സിറ്റി പോലീസ് ആക്ട് 1888, മദ്രാസ് ടൗൺ ന്യൂസൻസ് ആക്ട് 1889 എന്നിവ പ്രകാരം ഉച്ചഭാഷിണികളുടെയും അമിത ശബ്ദമുള്ള എയർ ഹോണുകളുടെയും ഉപയോഗം തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത് [(1995) 1 LW 319 / 1995 LawSuit(Mad) 963; W.P. No. 12165/1985; തീയതി: 15.02.1995; ജസ്റ്റിസ് ശ്രീനിവാസൻ]. പൊതുജനങ്ങളുടെ സമാധാനാന്തരീക്ഷം തകർക്കുന്ന രീതിയിലുള്ള ശബ്ദോപകരണങ്ങൾ നിരോധിക്കാൻ നിയമത്തിൽ വ്യക്തമായ വ്യവസ്ഥകൾ ഉണ്ടായിട്ടും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ ബോധപൂർവ്വം കണ്ണടയ്ക്കുകയാണെന്ന് കോടതി രൂക്ഷമായി വിമർശിക്കുകയും നിയമപരമായ അധികാരങ്ങൾ കർശനമായി വിനിയോഗിക്കാൻ റിട്ട് ഓഫ് മാൻഡമസ് പുറപ്പെടുവിക്കുകയും ചെയ്തു.

12. എൻ. ഷാ നവാസ് ഖാൻ v. ദി ഹോം സെക്രട്ടറി, ഗവൺമെന്റ് ഓഫ് തമിഴ്നാട്

പോലീസ് ഡെസിബൽ പരിശോധന നടത്താതെ മസ്ജിദുകളിലെ ശബ്ദ ഉപകരണങ്ങൾ പിടിച്ചെടുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പൊള്ളാച്ചി ജമാഅത്ത് ഭാരവാഹി നൽകിയ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത് [AIRONLINE 2019 MAD 1516 / W.P. No. 21744/2017; തീയതി: 28.08.2019; ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് സുബ്രമോണിയം പ്രസാദ്]. മുസ്ലീം, ഹിന്ദു, ക്രിസ്ത്യൻ എന്നീ ഏത് മതവിഭാഗത്തിനായാലും കേന്ദ്ര നോയിസ് റൂൾസ് 2000 നിഷ്കർഷിക്കുന്ന ഡെസിബൽ പരിധി ലംഘിച്ചുകൊണ്ട് മൈക്രോഫോൺ ഉപയോഗിക്കാൻ യാതൊരു അന്തർലീനമായ അവകാശവുമില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ആരാധനാലയങ്ങളിലും പൊതുസ്ഥലങ്ങളിലും കോൺ/ഹോൺ ടൈപ്പ് സ്പീക്കറുകൾ നിരോധിച്ചുകൊണ്ടും ബോക്സ് ടൈപ്പ് സ്പീക്കറുകൾ മാത്രം വളപ്പിനുള്ളിലേക്ക് തിരിച്ച് വെച്ച് ഉപയോഗിക്കാൻ നിർദ്ദേശിച്ചുകൊണ്ടുമുള്ള തമിഴ്നാട് ഡി.ജി.പി-യുടെ സർക്കുലർ കോടതി ശരിവെച്ചു. നിയമലംഘനം തടയാൻ അധികാരികൾ ബാധ്യസ്ഥരാണെന്നും വ്യക്തിഗത പിടിച്ചെടുക്കലുകൾ പ്രത്യേകമായി തെളിവ് സഹിതം ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും വ്യക്തമാക്കി പൊതുവായ വിലക്കുത്തരവ് കോടതി നിരസിച്ചു.

13. റാബിൻ മുഖർജി v. സ്റ്റേറ്റ് ഓഫ് വെസ്റ്റ് ബംഗാൾ

കൊൽക്കത്ത മെട്രോപൊളിറ്റൻ മേഖലയിൽ ബസ്സുകളും ലോറികളും ഉപയോഗിക്കുന്ന തുളച്ചുകയറുന്ന ഇലക്ട്രിക്, എയർ ഹോണുകൾക്കെതിരെ കൽക്കട്ട ഹൈക്കോടതി പുറപ്പെടുവിച്ച സുപ്രധാന വിധിന്യായമാണിത് [AIR 1985 Cal 222; തീയതി: 05.03.1985; ജസ്റ്റിസ് ഭഗവതി പ്രസാദ് ബാനർജി]. വാഹനങ്ങളുടെ പെട്ടെന്നുള്ള അമിത ഹോൺ ശബ്ദം മനുഷ്യശരീരത്തിൽ വലിയ ഞെട്ടലുണ്ടാക്കുന്നുവെന്നും ഇത് രക്തസമ്മർദ്ദം വർദ്ധിക്കുന്നതിനും ഹൃദ്രോഗങ്ങൾക്കും നാഡീവ്യൂഹ തകരാറുകൾക്കും കാരണമാകുന്നുവെന്നും കോടതി വിലയിരുത്തി. ബംഗാൾ മോട്ടോർ വെഹിക്കിൾസ് റൂൾസ് 1940 ചട്ടം 114 കർശനമായി നടപ്പിലാക്കാൻ ഉത്തരവിട്ട കോടതി, ട്രാൻസ്പോർട്ട് വാഹനങ്ങളിൽ നിന്ന് അനധികൃത എയർ ഹോണുകൾ നീക്കം ചെയ്യാൻ 15 ദിവസത്തെ നോട്ടീസ് നൽകാനും ലംഘിക്കുന്നവർക്കെതിരെ മോട്ടോർ വെഹിക്കിൾസ് ആക്ട് സെക്ഷൻ 112 പ്രകാരം ക്രിമിനൽ നടപടികൾ സ്വീകരിക്കാനും ഉത്തരവിട്ടു.

14. പീപ്പിൾ യുണൈറ്റഡ് ഫോർ ബെറ്റർ ലിവിംഗ് ഇൻ കൽക്കട്ട v. സ്റ്റേറ്റ് ഓഫ് വെസ്റ്റ് ബംഗാൾ

പാരിസ്ഥിതിക സംരക്ഷണവും ജനങ്ങളുടെ ജീവിക്കാനുള്ള അവകാശവും തമ്മിലുള്ള ബന്ധം സമഗ്രമായി വിശകലനം ചെയ്ത വിധിന്യായമാണിത് [AIR 1993 Cal 215; തീയതി: 24.09.1992; ജസ്റ്റിസ് ഉമേഷ് ചന്ദ്ര ബാനർജി]. മലിനീകരണമില്ലാത്ത അന്തരീക്ഷം പൗരന്മാരുടെ ജൈവികമായ ആവശ്യമാണെന്നും വികസനപ്രവർത്തനങ്ങളോ ആഘോഷങ്ങളോ ജനങ്ങളുടെ സ്വസ്ഥതയും ജീവിക്കാനുള്ള അവകാശവും കവർന്നെടുത്തുകൊണ്ടാകരുത് എന്നും കോടതി വിധിച്ചു.

15. ബഡാബസാർ ഫയർവർക്സ് ഡീലേഴ്സ് അസോസിയേഷൻ v. കമ്മീഷണർ ഓഫ് പോലീസ്, കൽക്കട്ട

ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ നിരോധിച്ചുകൊണ്ടുള്ള പോലീസ് കമ്മീഷണറുടെ നടപടിക്കെതിരെ വ്യാപാരികൾ നൽകിയ ഹർജി കൽക്കട്ട ഹൈക്കോടതി തള്ളി [AIR 1998 Cal 121; തീയതി: 26.09.1997; ജസ്റ്റിസ് ബി.പി. ബാനർജി, ജസ്റ്റിസ് എ.ബി. മുഖർജി]. അനുച്ഛേദം 19(1)(ജി) പ്രകാരമുള്ള വ്യാപാര സ്വാതന്ത്ര്യം സമൂഹത്തിന്റെ ആരോഗ്യത്തിനും സുരക്ഷയ്ക്കും സമാധാനത്തിനും മീതെയല്ലെന്ന് കോടതി വിധിച്ചു. പൗരന്മാരെ അവരുടെ അനുവാദമില്ലാതെ അമിത ശബ്ദം കേൾക്കാൻ നിർബന്ധിതരാക്കുന്നത് (captive listeners) ഭരണഘടനാ ലംഘനമാണെന്നും രാത്രിയിൽ സ്വസ്ഥമായി ഉറങ്ങാനുള്ള അവകാശം അനുച്ഛേദം 21-ന്റെ ഭാഗമാണെന്നും വ്യക്തമാക്കി 90 dB(A) ഇംപൾസ് ശബ്ദപരിധി കോടതി ശരിവെച്ചു.

16. മൗലാനാ മുഫ്തി സെയ്ദ് മുഹമ്മദ് നൂറുർ റഹ്മാൻ ബർക്കത്തി v. സ്റ്റേറ്റ് ഓഫ് വെസ്റ്റ് ബംഗാൾ

കൊൽക്കത്ത ടിപ്പു സുൽത്താൻ മസ്ജിദ് ഇമാം പ്രാർത്ഥനാ വിളിക്ക് ഉച്ചഭാഷിണി ഉപയോഗിക്കാൻ അനുമതി തേടി നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത് [AIR 1999 Cal 15; തീയതി: 04.03.1998; ജസ്റ്റിസ് ഭഗവതി പ്രസാദ് ബാനർജി, ജസ്റ്റിസ് രണോജിത് കുമാർ മിത്ര]. പ്രാർത്ഥനാ വിളി (അസാൻ) ഇസ്ലാമിന്റെ അവിഭാജ്യ ഘടകമാണെന്നതിൽ തർക്കമില്ലെന്നും എന്നാൽ അതിനായി ഇലക്ട്രോണിക് ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് മതത്തിന്റെ അവിഭാജ്യ ഘടകമല്ലെന്നും (essential religious practice) കോടതി വിധിച്ചു. സംസാരിക്കാനുള്ള അവകാശത്തിൽ കേൾക്കാതിരിക്കാനുള്ള അവകാശവും ഉൾപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി രാത്രി 9 മണി മുതൽ രാവിലെ 7 മണി വരെ മൈക്രോഫോണുകൾ ഉപയോഗിക്കുന്നത് തടഞ്ഞു. ഈ വിധിക്കെതിരെ സമർപ്പിച്ച സ്പെഷ്യൽ ലീവ് പെറ്റീഷൻ സുപ്രീം കോടതി തള്ളി.

17. സബുജ് മഞ്ച & മറ്റ്. v. സ്റ്റേറ്റ് ഓഫ് വെസ്റ്റ് ബംഗാൾ (ഗ്രീൻ ക്രാക്കേഴ്സ് കേസ്)

പശ്ചിമ ബംഗാളിൽ പടക്കങ്ങൾ നിയന്ത്രിക്കുന്നത് സംബന്ധിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് കൽക്കട്ട ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത് [2022 SCC OnLine Cal 3144; WPA (P) 292 of 2021; തീയതി: 19.10.2022; ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് അപൂർവ്വ സിൻഹ റായ്]. PESO, CSIR-NEERI എന്നിവ അംഗീകരിച്ചതും ക്യൂ.ആർ കോഡുകൾ ആലേഖനം ചെയ്തതുമായ ഗ്രീൻ ക്രാക്കേഴ്സ് അല്ലാതെ മറ്റൊരു പടക്കവും സംസ്ഥാനത്തേക്ക് ഇറക്കുമതി ചെയ്യാനോ വിൽക്കാനോ പൊട്ടിക്കാനോ പാടില്ലെന്ന് കോടതി കർശനമായി ഉത്തരവിട്ടു. നിയമലംഘനം തടയാൻ പോലീസും മലിനീകരണ നിയന്ത്രണ ബോർഡും സംയുക്തമായി വിപണികളിൽ പരിശോധന നടത്താൻ നിർദ്ദേശിച്ചു.

18. മസ്ജിദ് എ. ഗൗസിയ v. സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര

മഹാരാഷ്ട്രയിലെ ഗോൺദിയയിലുള്ള മസ്ജിദിൽ ഉച്ചഭാഷിണി ലൈസൻസ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ബോംബെ ഹൈക്കോടതി നാഗ്പൂർ ബെഞ്ച് തള്ളി [2025 SCC OnLine Bom 4914 / 2025:BHC-NAG:13411-DB; Criminal W.P. No. 852/2025; തീയതി: 01.12.2025; ജസ്റ്റിസ് അനിൽ എൽ. പൻസാരെ, ജസ്റ്റിസ് രാജ് ഡി. വാക്കോഡെ]. മതാചാരങ്ങൾക്ക് ഉച്ചഭാഷിണി അനിവാര്യമാണെന്ന് തെളിയിക്കാൻ യാതൊരു പ്രമാണവുമില്ലെന്ന് ഹർജിക്കാർ തന്നെ സമ്മതിച്ചതിനെ തുടർന്നാണ് കോടതി ഹർജി നിരസിച്ചത്. തുടർന്ന് നാഗ്പൂർ നഗരത്തിലെ സിവിൽ ലൈൻസ് പ്രദേശത്തെ ശബ്ദമലിനീകരണവും കല്യാണമണ്ഡപങ്ങളും ക്ലബ്ബുകളും രാത്രി 10 മണിക്ക് ശേഷവും അർദ്ധരാത്രിയിലും ഡി.ജെ. സംവിധാനങ്ങളും പടക്കങ്ങളും ഉപയോഗിക്കുന്നതും ആരാധനാലയങ്ങൾ ഭജനകളും അസാനുകളും ഉച്ചഭാഷിണിയിലൂടെ പ്രചരിപ്പിക്കുന്നതും കോടതി സ്വമേധയാ പരിശോധിച്ചു. നോയിസ് റൂൾസ് ചട്ടം 8, പരിസ്ഥിതി സംരക്ഷണ നിയമം സെക്ഷൻ 15 എന്നിവ പ്രകാരം പോലീസിന് പരാതി ലഭിക്കാൻ കാത്തുനിൽക്കാതെ തന്നെ സ്വമേധയാ (suo motu) നടപടിയെടുക്കാൻ അധികാരമുണ്ടെന്ന് വ്യക്തമാക്കിയ ബെഞ്ച്, നാഗ്പൂരിലെ അനിയന്ത്രിത ശബ്ദമലിനീകരണത്തിനെതിരെ സ്വമേധയാ പൊതുതാൽപ്പര്യ ഹർജി (Suo Moto PIL) ഫയൽ ചെയ്യാൻ രജിസ്ട്രിക്ക് ഉത്തരവ് നൽകി.

ഭാഗം IV: ദേശീയ ഹരിത ട്രൈബ്യൂണൽ (NGT): ഉത്തരവുകൾ

19. ഹർദീപ് സിംഗ് & മറ്റ്. v. എസ്.ഡി.എം.സി & മറ്റ്.

ഡൽഹിയിലെ ശബ്ദമലിനീകരണ നിയമങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച കേസിൽ ദേശീയ ഹരിത ട്രൈബ്യൂണൽ പ്രിൻസിപ്പൽ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിലൂടെ ഇന്ത്യയിലുടനീളം ബാധകമായ പാരിസ്ഥിതിക നഷ്ടപരിഹാര സ്കെയിൽ അംഗീകരിച്ചു [O.A. No. 519/2016, അനുബന്ധ കേസുകൾ; ഉത്തരവ് തീയതി: 11.08.2020]. CPCB തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിശ്ചയിച്ച പിഴത്തുക താഴെ പറയുന്നതാണ്:

ലംഘനത്തിന്റെ സ്വഭാവംറസിഡൻഷ്യൽ / മിക്സഡ് സോൺ (₹)നിശ്ശബ്ദ മേഖല (Silence Zone) (₹)നിയമപരമായ നടപടി
ഉച്ചഭാഷിണി / പബ്ലിക് അഡ്രസ് സിസ്റ്റം ചട്ടലംഘനം₹10,000₹10,000ഉപകരണങ്ങൾ കണ്ടുകെട്ടൽ / പിടിച്ചെടുക്കൽ
വ്യക്തികൾ / കുടുംബങ്ങൾ സമയപരിധി ലംഘിച്ച് പടക്കം പൊട്ടിക്കൽ₹1,000₹3,000നഷ്ടപരിഹാരം ഈടാക്കൽ
പൊതുറാലികൾ, ജാഥകൾ, മതപരമായ ഘോഷയാത്രകൾ (അമിത ശബ്ദം / പടക്കം)₹10,000₹20,000സംഘാടകരിൽ നിന്ന് ഈടാക്കൽ
ആദ്യ ലംഘനം (RWA, ബാങ്ക്വറ്റ് ഹാൾ, സ്ഥാപനങ്ങൾ, വിവാഹങ്ങൾ)₹20,000₹40,000നഷ്ടപരിഹാരം ഈടാക്കൽ
രണ്ടാം ലംഘനം (സ്ഥാപനങ്ങൾ / ഓഡിറ്റോറിയങ്ങൾ)₹40,000₹80,000നഷ്ടപരിഹാരം ഈടാക്കൽ
തുടർച്ചയായ ലംഘനങ്ങൾ (രണ്ടിൽ കൂടുതൽ തവണ)₹1,00,000₹1,00,000സ്ഥാപനം അടച്ചുപൂട്ടൽ / സീൽ ചെയ്യൽ

ശബ്ദമുണ്ടാക്കുന്ന ഉപകരണങ്ങളിൽ ശബ്ദപരിധി നിയന്ത്രിക്കുന്നതിനായി ‘നോയിസ് ലിമിറ്ററുകൾ’ ഘടിപ്പിക്കാനും ട്രൈബ്യൂണൽ ഉത്തരവിട്ടു.

20. ഇൻ റീ: ന്യൂസ് ഐറ്റം പബ്ലിഷ്ഡ് ഇൻ ‘ദി ടൈംസ് ഓഫ് ഇന്ത്യ’ (NCAP കേസ്)

വായു, ശബ്ദ മലിനീകരണങ്ങൾ ഒരുമിച്ച് പരിഗണിച്ചുകൊണ്ട് എൻ.ജി.ടി. പ്രിൻസിപ്പൽ ബെഞ്ച് പുറപ്പെടുവിച്ച സുപ്രധാന ഉത്തരവാണിത് [O.A. No. 681/2018; തീയതി: 06.08.2019; ബെഞ്ച്: ജസ്റ്റിസ് ആദർശ് കുമാർ ഗോയൽ (ചെയർപേഴ്സൺ), ജസ്റ്റിസ് എസ്.പി. വാങ്ദി, ജസ്റ്റിസ് കെ. രാമകൃഷ്ണൻ, ഡോ. നാഗിൻ നന്ദ]. പൊതുപരിപാടികൾക്ക് ഉപയോഗിക്കുന്ന ശബ്ദ സംവിധാനങ്ങളിൽ 3 മാസത്തിനുള്ളിൽ ‘നോയിസ് ലിമിറ്ററുകൾ’ നിർബന്ധമായും ഘടിപ്പിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകി. CPCB-യുടെ ‘Sameer’ ആപ്പ് മാതൃകയിൽ പൊതുജനങ്ങൾക്ക് ശബ്ദമലിനീകരണ പരാതികൾ തത്സമയം നൽകാൻ സാധിക്കുന്ന ഓൺലൈൻ പരാതി പരിഹാര പോർട്ടലുകൾ 2 മാസത്തിനകം എല്ലാ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളും വികസിപ്പിക്കണമെന്ന് ട്രൈബ്യൂണൽ ഉത്തരവിട്ടു.

21. ട്രൈബ്യൂണൽ ഓൺ ഇറ്റ്സ് ഓൺ മോഷൻ v. MoEF&CC & മറ്റ്.

കോവിഡ് മഹാമാരിക്കാലത്ത് പടക്ക പുക മൂലമുള്ള ശ്വാസകോശ രോഗസാധ്യതയും അമിത ശബ്ദവും സംബന്ധിച്ച് സ്വമേധയാ എടുത്ത കേസിലാണ് എൻ.ജി.ടി. പ്രിൻസിപ്പൽ ബെഞ്ച് ഉത്തരവിട്ടത് [O.A. No. 249/2020; തീയതി: 01.12.2020; ജസ്റ്റിസ് ആദർശ് കുമാർ ഗോയൽ, ജസ്റ്റിസ് ഷിയോ കുമാർ സിംഗ്, ഡോ. എസ്.എസ്. ഗർബ്യാൽ, ഡോ. നാഗിൻ നന്ദ]. എയർ ക്വാളിറ്റി ഇൻഡക്സ് (AQI) ‘പുവർ’ (poor) അല്ലെങ്കിൽ അതിലും മോശമായ നഗരങ്ങളിൽ പടക്കങ്ങൾ പൂർണ്ണമായി നിരോധിച്ചു. നിയന്ത്രണങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് ഈടാക്കുന്ന നഷ്ടപരിഹാരത്തുക ജില്ലാ മജിസ്ട്രേറ്റിന്റെ മേൽനോട്ടത്തിലുള്ള ‘ഡിസ്ട്രിക്റ്റ് എൻവയോൺമെന്റ് കോമ്പൻസേഷൻ ഫണ്ടിലേക്ക്’ മാറ്റണമെന്നും പരിസ്ഥിതി സംരക്ഷണത്തിന് വിനിയോഗിക്കണമെന്നും ഉത്തരവായി.

22. എം. ഹരിദാസൻ & മറ്റ്. v. സ്റ്റേറ്റ് ഓഫ് കേരള

പശ്ചിമഘട്ട മലനിരകളിലെ ക്വാറികൾ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന അമിത ശബ്ദവും ഭൂപ്രകമ്പനവും സംബന്ധിച്ച് എൻ.ജി.ടി. പ്രിൻസിപ്പൽ ബെഞ്ച് പരിഗണിച്ച കേസാണിത് [O.A. No. 304/2019]. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈനിംഗ് ആൻഡ് ഫ്യുവൽ റിസർച്ച് (CIMFR) നടത്തിയ ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ജനവാസമേഖലകളിൽ നിന്ന് 50 മീറ്റർ സുരക്ഷാ ദൂരവും ശബ്ദ-വൈബ്രേഷൻ നിയന്ത്രണ മാനദണ്ഡങ്ങളും നടപ്പിലാക്കാൻ ട്രൈബ്യൂണൽ നിർദ്ദേശിച്ചു.

23. സുഭാഷ് എസ് v. സ്റ്റേറ്റ് ഓഫ് കേരള & മറ്റ്.

കേരളത്തിൽ ശബ്ദമലിനീകരണ നഷ്ടപരിഹാര ചട്ടക്കൂട് നടപ്പിലാക്കാത്ത സംസ്ഥാന സർക്കാരിന്റെ വീഴ്ചയ്ക്കെതിരെ ദേശീയ ഹരിത ട്രൈബ്യൂണൽ ദക്ഷിണ മേഖലാ ബെഞ്ച് (ചെന്നൈ) പുറപ്പെടുവിച്ച വിധിന്യായമാണിത് [O.A. No. 221 of 2025(SZ); വിധി തീയതി: 10.09.2026; ജസ്റ്റിസ് പുഷ്പ സത്യനാരായണ (ജുഡീഷ്യൽ മെമ്പർ), ഡോ. പ്രശാന്ത് ഗർഗവ (എക്സ്പേർട്ട് മെമ്പർ)]. തിരുവനന്തപുരം പൗണ്ട്കടവിൽ അനുമതിയില്ലാതെ നിർമ്മിച്ച ഒരു ഗുരുമന്ദിരത്തിൽ ഘടിപ്പിച്ച ഹോൺ ടൈപ്പ് സ്പീക്കറുകൾ സൃഷ്ടിച്ച അമിത ശബ്ദത്തിനെതിരെ സമർപ്പിച്ച ഹർജിയിലാണ് ഈ സമഗ്ര ഉത്തരവുണ്ടായത്.

2021 ഏപ്രിൽ 27-ന് CPCB നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (KSPCB) 2023 ജനുവരി 6-ന് നഷ്ടപരിഹാര കരട് സ്കീം സർക്കാരിലേക്ക് സമർപ്പിച്ചിട്ടും മൂന്ന് വർഷത്തിലധികമായി സർക്കാർ അത് നടപ്പാക്കാതിരുന്നതിനെ ട്രൈബ്യൂണൽ രൂക്ഷമായി വിമർശിച്ചു. ശബ്ദമലിനീകരണം ഒരു നിസ്സാര പ്രശ്നമല്ലെന്നും രക്താതിമർദ്ദം, മാനസിക പിരിമുറുക്കം, ഉറക്കക്കുറവ് എന്നിവയുണ്ടാക്കുന്ന ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്നമാണെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി. തുടർന്ന്, കേരള സർക്കാരും ദക്ഷിണ മേഖലയിലെ മറ്റ് സംസ്ഥാനങ്ങളും (തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, പുതുച്ചേരി, ലക്ഷദ്വീപ്) 2 മാസത്തിനകം ശബ്ദമലിനീകരണ നഷ്ടപരിഹാര സ്കീം ഔദ്യോഗികമായി വിജ്ഞാപനം ചെയ്ത് നടപ്പിലാക്കാൻ ഉത്തരവിട്ടു. ശബ്ദപരിശോധന നടത്തുന്ന പോലീസുദ്യോഗസ്ഥർക്ക് ആവശ്യമായ സാങ്കേതിക സഹായം നൽകാൻ മലിനീകരണ നിയന്ത്രണ ബോർഡുകൾക്ക് നിർദ്ദേശം നൽകുകയും, സംസ്ഥാന പരിസ്ഥിതി വകുപ്പ് സെക്രട്ടറിമാർ 6 മാസത്തിലൊരിക്കൽ പുരോഗതി വിലയിരുത്തണമെന്നും നിഷ്കർഷിച്ചു.

ഭാഗം V: നിയമപരമായ ചട്ടക്കൂടും പരാതി പരിഹാര സംവിധാനങ്ങളും

ശബ്ദമലിനീകരണ ചട്ടങ്ങൾ (Noise Rules, 2000) — മേഖല തിരിച്ചുള്ള മാനദണ്ഡങ്ങൾ

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ചട്ടങ്ങൾ പ്രകാരം ഓരോ മേഖലയ്ക്കും അനുവദിച്ചിട്ടുള്ള ശബ്ദപരിധികൾ താഴെ പറയുന്ന പട്ടികയിൽ ക്രമീകരിച്ചിരിക്കുന്നു:

മേഖലയുടെ തരം (Area Category)പകൽ സമയം (Day: 6 AM – 10 PM)രാത്രി സമയം (Night: 10 PM – 6 AM)
വ്യാവസായിക മേഖല (Industrial Area)75 dB(A) Leq70 dB(A) Leq
വാണിജ്യ മേഖല (Commercial Area)65 dB(A) Leq55 dB(A) Leq
ജനവാസ മേഖല (Residential Area)55 dB(A) Leq45 dB(A) Leq
നിശ്ശബ്ദ മേഖല (Silence Zone)50 dB(A) Leq40 dB(A) Leq

Noise Rule 2000 പ്രകാരം ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോടതികൾ എന്നിവയുടെ 100 മീറ്റർ ചുറ്റളവ് നിശ്ശബ്ദ മേഖലയാണ്.

G.O.(P) No.64/02, dated 20 April 2002 (S.R.O. No.289/2002) — പ്രകാരം, Noise Pollution (Regulation and Control) Rules, 2000 നടപ്പാക്കുന്നതിനായി കേരളത്തിലെ പ്രദേശങ്ങളെ Industrial, Commercial, Residential, Silence Zone എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. പ്രത്യേകിച്ച് Silence Zone (Area Code D) ആയി ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോടതികൾ എന്നിവയും, അവയ്ക്ക് ചുറ്റുമുള്ള 100 മീറ്റർ പരിധിയും, കൂടാതെ മതസ്ഥലങ്ങൾ (Religious Places), Reserve Forests, Wildlife Sanctuaries, സർക്കാർ കാലാകാലങ്ങളിൽ Silence Zone ആയി പ്രഖ്യാപിക്കുന്ന മറ്റ് പ്രദേശങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു. Town Planning Scheme നിലവിലില്ലാത്ത പ്രദേശങ്ങളിലും ഇതേ വിഭാഗീകരണം ബാധകമാക്കുന്നതിനുള്ള വ്യവസ്ഥ ഗസറ്റിൽ നൽകിയിട്ടുണ്ട്.

പ്രധാന ചട്ടങ്ങളുടെ രത്നച്ചുരുക്കം

ചട്ടം 5 പ്രകാരം അധികാരപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ പാടില്ല. രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ അടച്ച മുറികൾക്ക് പുറത്ത് ഇവയുടെ ഉപയോഗം പൂർണ്ണമായി നിരോധിച്ചിരിക്കുന്നു. പൊതുസ്ഥലങ്ങളിലെ ഉച്ചഭാഷിണി ശബ്ദം അതത് പ്രദേശത്തെ പരിസര ശബ്ദനിലയേക്കാൾ 10 dB(A) അല്ലെങ്കിൽ 75 dB(A) (ഏതാണോ കുറവ്) കവിയരുത്. സ്വകാര്യ ശബ്ദ സംവിധാനങ്ങൾ പരിസര ശബ്ദനിലയേക്കാൾ 5 dB(A)-ൽ കൂടുതൽ വർദ്ധിക്കാൻ പാടില്ല. ചട്ടം 5A പ്രകാരം നിശ്ശബ്ദ മേഖലകളിലോ ജനവാസ മേഖലകളിൽ രാത്രിയിലോ ഹോൺ മുഴക്കുന്നതും ഉച്ഛഭാഷിണി ഉപയോഗിക്കുന്നതും പടക്കം പൊട്ടിക്കുന്നതും നിയമവിരുദ്ധമാണ്.

പൗരന്മാർക്ക് പരാതി സമർപ്പിക്കാനുള്ള നിയമപരമായ വഴികൾ

  1. പോലീസ് അതോറിറ്റി: നോയിസ് റൂൾസിലെ ചട്ടം 2(സി), 4, GO 111/2002 എന്നിവ പ്രകാരം അധികാരപ്പെടുത്തിയ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (DySP) അല്ലെങ്കിൽ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് (ACP) റാങ്കിലുള്ള ഉദ്യോഗസ്ഥന് നേരിട്ട് പരാതി നൽകാം. ചട്ടം 8 പ്രകാരം പോലീസിന് സ്വമേധയാ ഉപകരണങ്ങൾ പിടിച്ചെടുക്കാനും തടയാനും അധികാരമുണ്ട്.
  2. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് (RDO / SDM): ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, 2023 (BNSS) സെക്ഷൻ 152 (മുൻപത്തെ CrPC 133) പ്രകാരം പൊതുശല്യം ഒഴിവാക്കാൻ അടിയന്തര സോപാധിക ഉത്തരവ് (conditional order) പുറപ്പെടുവിക്കാൻ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് അധികാരമുണ്ട്.
  3. ബാലാവകാശ സംരക്ഷണ കമ്മീഷൻ: കുട്ടികളുടെ വിദ്യാഭ്യാസത്തെയോ ആരോഗ്യത്തെയോ ബാധിക്കുന്ന ശബ്ദമലിനീകരണ വിഷയങ്ങളിൽ സംസ്ഥാന ബാലാവകാശ കമ്മീഷന് പരാതി നൽകി ഉത്തരവുകൾ സമ്പാദിക്കാം.
  4. പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരമുള്ള നടപടികൾ: ജൻ വിശ്വാസ് (ഭേദഗതി) നിയമം 2023 പ്രകാരം പരിസ്ഥിതി സംരക്ഷണ നിയമത്തിലെ സെക്ഷൻ 15(സി) അടിസ്ഥാനമാക്കി സംസ്ഥാന പരിസ്ഥിതി സെക്രട്ടറിയെ അഡ്ജുഡിക്കേറ്റിംഗ് ഓഫീസറായി നിയോഗിച്ചിട്ടുള്ളതും. പരിസ്ഥിതി വകുപ്പ് G.O.(Rt) No. 120/2011/Envt (dated November 8, 2011) പ്രകാരം ശബ്ദമലിനീകരണ നിയന്ത്രണ ചട്ടം 2സി പ്രകാരമുള്ള അതോറിറ്റികളെ ചുമതലപ്പെടുത്തിയിട്ടുള്ളതുമാണ്. അവർക്ക് ഈ സംവിധാനങ്ങൾ വഴിയും നിയമലംഘകർക്കെതിരെ കനത്ത പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്.

ഉപസംഹാരം

ഇന്ത്യൻ നീതിന്യായ വ്യവസ്ഥ ശബ്ദമലിനീകരണത്തെ പൗരന്മാരുടെ ആരോഗ്യത്തെയും മാന്യമായ ജീവിതത്തെയും ഹനിക്കുന്ന ഒരു പാരിസ്ഥിതിക അധിനിവേശമായാണ് കാണുന്നത്. വ്യക്തിസ്വാതന്ത്ര്യമോ മതസ്വാതന്ത്ര്യമോ അന്യരുടെ കാതുകളിലേക്ക് അസഹ്യമായ ശബ്ദം അടിച്ചേൽപ്പിക്കാനുള്ള അനുവാദമല്ല. ഭരണഘടനയുടെ അനുച്ഛേദം 21 നൽകുന്ന സ്വസ്ഥമായി ഉറങ്ങാനും ജീവിക്കാനുമുള്ള അവകാശം പരമപ്രധാനമാണ്. പോലീസും തദ്ദേശ സ്ഥാപനങ്ങളും നിഷ്ക്രിയത്വം വെടിഞ്ഞ്, സ്വമേധയാ നടപടികൾ സ്വീകരിക്കുകയും ഹരിത ട്രൈബ്യൂണൽ നിഷ്കർഷിച്ച പാരിസ്ഥിതിക നഷ്ടപരിഹാര ചട്ടക്കൂടുകൾ കർശനമായി നടപ്പിലാക്കുകയും ചെയ്യുമ്പോൾ മാത്രമേ പൗരന്മാർക്ക് ശബ്ദമലിനീകരണമില്ലാത്ത സമാധാനപരമായ അന്തരീക്ഷം യാഥാർത്ഥ്യമാകൂ.

 77 total views,  1 views today

ശബരിമല വെടിവഴിപാട് നിർത്തലാക്കൽ: നിയമവാഴ്ചയുടെ വൈകിയ തിരിച്ചുവരവ്

“പുതിയ തീരുമാനം” അല്ല, നിയമം നേരത്തെ പറഞ്ഞത് നടപ്പാക്കൽ മാത്രം

ശബരിമല സന്നിധാനത്ത് വെടിവഴിപാട് പൂർണ്ണമായി നിർത്തലാക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം വലിയൊരു വാർത്തയായി മാധ്യമങ്ങൾ അവതരിപ്പിച്ചു. എന്നാൽ ശബ്ദമലിനീകരണ നിയന്ത്രണ ചട്ടങ്ങളും (Noise Pollution (Regulation and Control) Rules, 2000) അതിനെ അടിസ്ഥാനമാക്കി രൂപപ്പെട്ട ദശാബ്ദങ്ങളുടെ ജുഡീഷ്യൽ പാരമ്പര്യവും സൂക്ഷ്മമായി പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും — ഇത് പുതിയൊരു ഔദാര്യമല്ല, മറിച്ച് 2000 മുതൽ തന്നെ നിലനിന്നിരുന്ന ഒരു നിയമബാധ്യത വൈകി നടപ്പാക്കിയതാണ്.

എന്താണ് സംഭവിച്ചത്?

സന്നിധാനത്ത് പതിറ്റാണ്ടുകളായി കുത്തക ലേലത്തിലൂടെ നടത്തിവന്നിരുന്ന വെടിവഴിപാട്, 2023-ൽ മാളികപ്പുറത്തിനടുത്തുണ്ടായ വൻ സ്ഫോടനത്തിൽ രണ്ടുപേർ മരിക്കുകയും മൂന്നുപേർക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തതോടെയാണ് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമായത്. തുടർന്നുള്ള സുരക്ഷാ ഓഡിറ്റിംഗിലും തന്ത്രിയുടെ ആചാരപരമായ വിശദീകരണത്തിലും ഊന്നി ബോർഡ് ഇത് നിർത്തലാക്കി. എന്നാൽ പെരിയാർ കടുവ സങ്കേതത്തിന്റെ കോർ ഏരിയയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ ഇടം, നിയമപ്രകാരം ഒരിക്കലും ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾക്ക് അനുവാദമുള്ള സ്ഥലമായിരുന്നില്ല.

നിശബ്ദമേഖല എന്ന നിയമപദവി

2000-ലെ കേന്ദ്ര ശബ്ദമലിനീകരണ ചട്ടങ്ങളിലെ റൂൾ 3 പ്രകാരം എല്ലാ പ്രദേശങ്ങളെയും വ്യാവസായികം, വാണിജ്യപരം, ജനവാസമേഖല, നിശബ്ദമേഖല എന്നിങ്ങനെ തരംതിരിക്കണം. കേരള സർക്കാർ 2002 ഏപ്രിൽ 20-ന് പുറപ്പെടുവിച്ച G.O.(P) No. 64/2002/LSGD വിജ്ഞാപനം (S.R.O. No. 289/2002) പ്രകാരം, ആരാധനാലയങ്ങൾ, സംരക്ഷിത വനങ്ങൾ, വന്യജീവി സങ്കേതങ്ങൾ എന്നിവ ‘ടേബിൾ II കാറ്റഗറി D’ — അതായത് നിശബ്ദമേഖല — ആയാണ് നിർവചിക്കപ്പെട്ടിട്ടുള്ളത്. ശബരിമല സന്നിധാനം ഒരേസമയം ഈ മൂന്ന് നിർവചനങ്ങളിലും ഉൾപ്പെടുന്നു എന്നതിനാൽ, പകൽ 50 dB(A)-യിലും രാത്രി 40 dB(A)-യിലും താഴെ മാത്രമേ അവിടെ ശബ്ദം അനുവദനീയമായിരുന്നുള്ളൂ.

സുപ്രീം കോടതിയുടെ 2005-ലെ സമഗ്ര വിധിന്യായം: “ഇൻ റീ നോയിസ് പൊല്യൂഷൻ” കേസ്

ഇന്ത്യയിലെ ശബ്ദമലിനീകരണ നിയന്ത്രണ നിയമവ്യവസ്ഥയുടെ അടിസ്ഥാന ശിലയായി കണക്കാക്കപ്പെടുന്നത് ചീഫ് ജസ്റ്റിസ് ആർ.സി. ലഹോട്ടിയും ജസ്റ്റിസ് അശോക് ഭാനും ചേർന്ന് 18.07.2005-ന് Writ Petition (Civil) No. 72 of 1998-ൽ പുറപ്പെടുവിച്ച “ഇൻ റീ: നോയിസ് പൊല്യൂഷൻ — ഇംപ്ലിമെന്റേഷൻ ഓഫ് ദ ലോസ് ഫോർ റെസ്ട്രിക്റ്റിംഗ് യൂസ് ഓഫ് ലൗഡ്സ്പീക്കേഴ്സ് ആൻഡ് ഹൈ വോളിയം പ്രൊഡ്യൂസിംഗ് സൗണ്ട് സിസ്റ്റംസ്” എന്ന വിധിന്യായമാണ്. ഭരണഘടനയുടെ അനുച്ഛേദം 21 ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശം കേവലം നിലനിൽപ്പിനുള്ള അവകാശമല്ലെന്നും, മറിച്ച് മാന്യതയോടെ ജീവിക്കാനുള്ള അവകാശമാണെന്നും, ശബ്ദമലിനീകരണത്തിൽ നിന്ന് മുക്തമായ അന്തരീക്ഷത്തിൽ ജീവിക്കാനുള്ള അവകാശം അതിൽ ഉൾപ്പെടുന്നുവെന്നും കോടതി വ്യക്തമാക്കി. ഒരാൾക്ക് സ്വന്തം പരിസരത്ത് പോലും അയൽക്കാരിലേക്ക് കടന്നുകയറുന്ന ശബ്ദം സൃഷ്ടിക്കാനുള്ള അവകാശമില്ലെന്ന് കോടതി അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു. അനുച്ഛേദം 19(1)(a) പ്രകാരമുള്ള സംസാരസ്വാതന്ത്ര്യം ഉദ്ധരിച്ച് ആരും തന്റെ ശബ്ദം ഉച്ചഭാഷിണികളിലൂടെ ഉയർത്തി മറ്റുള്ളവരുടെ കാതുകളിലേക്ക് നിർബന്ധപൂർവ്വം എത്തിക്കാൻ പാടില്ലെന്നും, അത് കേൾക്കാൻ ആഗ്രഹിക്കാത്തവരുടെ അനുച്ഛേദം 21 പ്രകാരമുള്ള സമാധാനപരവും ശാന്തവുമായ ജീവിതത്തിനുള്ള അവകാശത്തെ ലംഘിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഈ വിധിന്യായത്തിൽ കോടതി പടക്കങ്ങളെ സംബന്ധിച്ച് നിർണ്ണായക നിർദ്ദേശങ്ങൾ നൽകി: രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കുന്നതിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തി, ഈ സമയപരിധിയിൽ ഒരു വിഭാഗത്തിനും ഇളവ് അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഉത്സവങ്ങളുടെ പേരിൽ സമയപരിധിയിൽ ഇളവ് ആവശ്യപ്പെട്ട അപേക്ഷകൾ തള്ളിക്കൊണ്ട്, ഇന്ത്യൻ സമൂഹം ബഹുസ്വരമാണെന്നും വ്യത്യസ്ത ജാതി-മത വിഭാഗങ്ങൾ വ്യത്യസ്ത ഉത്സവങ്ങൾ ആഘോഷിക്കുന്നുണ്ടെന്നും, ഒരാൾക്ക് ഇളവ് നൽകിയാൽ മറ്റുള്ളവർക്കും നിഷേധിക്കാൻ ന്യായീകരണം ഇല്ലാതാകുമെന്നും ഇളവ് തന്നെ പിന്നീട് നിയമമായി മാറുമെന്നും കോടതി അഭിപ്രായപ്പെട്ടു. ദീപാവലി പ്രധാനമായും പൂജയുമായി ബന്ധപ്പെട്ടതാണെന്നും, പടക്കം പൊട്ടിക്കണമെന്ന് ഒരു മതഗ്രന്ഥത്തിലും എഴുതിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി, മതത്തിന്റെ പേരിൽ പടക്കം പൊട്ടിക്കാൻ അഭയം തേടാനാവില്ലെന്ന് കോടതി അർത്ഥശങ്കയ്ക്കിടയില്ലാതെ പ്രഖ്യാപിച്ചു. നിശബ്ദമേഖലയെ കോടതി “ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോടതികൾ, ആരാധനാലയങ്ങൾ എന്നിവയുടെ 100 മീറ്റർ ചുറ്റളവിലുള്ള” പ്രദേശമായി നിർവചിച്ചു, ഈ മേഖലകളിൽ ഏതു സമയത്തും പടക്കം പൊട്ടിക്കുന്നത് പൂർണ്ണമായി വിലക്കി.

കൂടാതെ, ലൗഡ്സ്പീക്കറുകൾ ഉപയോഗിക്കുന്ന പൊതുസ്ഥലത്തിന്റെ അതിർത്തിയിൽ ശബ്ദനിലവാരം ആ പ്രദേശത്തിന് നിശ്ചയിച്ചിട്ടുള്ള ambient noise standard-നേക്കാൾ 10 dB(A) കൂടുതലോ 75 dB(A)-യോ ഏതാണോ കുറവ്, അതിൽ കവിയാൻ പാടില്ലെന്നും, അടിയന്തര സാഹചര്യങ്ങളിലൊഴികെ രാത്രി 10 മുതൽ രാവിലെ 6 വരെ ഡ്രം, കാഹളം, ഉച്ചഭാഷിണി തുടങ്ങിയവ ഉപയോഗിക്കരുതെന്നും കോടതി നിഷ്കർഷിച്ചു. ഈ മാർഗ്ഗനിർദ്ദേശങ്ങൾ ഭരണഘടനയുടെ അനുച്ഛേദം 141, 142 എന്നിവ പ്രകാരം പുറപ്പെടുവിച്ചതാണെന്നും, പുതിയ നിയമനിർമ്മാണം വരുന്നതു വരെയോ കോടതി തന്നെ ഭേദഗതി ചെയ്യുന്നതു വരെയോ ഇവ പ്രാബല്യത്തിൽ തുടരുമെന്നും വ്യക്തമാക്കപ്പെട്ടു.

NGT-യുടെ മുൻകരുതൽ തത്വവും നഷ്ടപരിഹാര ചട്ടക്കൂടും: OA 249/2020

നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ പ്രിൻസിപ്പൽ ബെഞ്ച്, ജസ്റ്റിസ് ആദർശ് കുമാർ ഗോയലിന്റെ അധ്യക്ഷതയിൽ, Original Application No. 249/2020 (Tribunal on its own Motion v. MoEF&CC & Ors.) എന്ന കേസിൽ 01.12.2020-ന് പുറപ്പെടുവിച്ച ഉത്തരവിൽ, കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ പടക്കങ്ങൾ സൃഷ്ടിക്കുന്ന വായു-ശബ്ദ മലിനീകരണം ജനങ്ങളുടെ ആരോഗ്യത്തിന് ഇരട്ടി ഭീഷണിയാണെന്ന് വിലയിരുത്തി. “സുസ്ഥിര വികസനം”, “മുൻകരുതൽ തത്വം” (Precautionary Principle) എന്നീ പാരിസ്ഥിതിക നിയമതത്വങ്ങൾ ട്രൈബ്യൂണൽ ഇവിടെ പ്രയോഗിച്ചു — ഗുരുതരവും തിരിച്ചെടുക്കാനാവാത്തതുമായ പരിസ്ഥിതി നാശത്തിന്റെ ഭീഷണിയുള്ളപ്പോൾ, ശാസ്ത്രീയമായ പൂർണ്ണ ഉറപ്പില്ലാത്തതിനെ കാരണമായി ചൂണ്ടിക്കാട്ടി പ്രതിരോധ നടപടികൾ വൈകിപ്പിക്കാൻ പാടില്ലെന്നതാണ് ഈ തത്വത്തിന്റെ കാതൽ.

ട്രൈബ്യൂണൽ ഉത്തരവിൽ 2000-ലെ ശബ്ദമലിനീകരണ ചട്ടങ്ങളിലെ ഷെഡ്യൂൾ (Rule 3(1) and 4(1) പ്രകാരമുള്ള) പുനഃസ്ഥാപിച്ചുകൊണ്ട്, നിശബ്ദമേഖലയിൽ പകൽ 50 dB(A)-യും രാത്രി 40 dB(A)-യും എന്ന പരിധി ആവർത്തിച്ചുറപ്പിച്ചു. ശബ്ദമലിനീകരണ ചട്ടങ്ങൾ നടപ്പിലാക്കാനുള്ള ബാധ്യത, ജില്ലാ മജിസ്‌ട്രേറ്റ്, പോലീസ് കമ്മീഷണർ, അല്ലെങ്കിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസിനു താഴെയല്ലാത്ത റാങ്കിലുള്ള ചുമതലപ്പെട്ട ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന “അതോറിറ്റി”യ്ക്കാണെന്നും ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. ഏറ്റവും പ്രധാനമായി, 2016-ലെ OA No. 519/2016 (Hardeep Singh v. SDMC) കേസിലെ ഉത്തരവുകൾ പിൻപറ്റി, സിപിസിബി തയ്യാറാക്കിയ ഒരു നഷ്ടപരിഹാര ചട്ടക്കൂട് (compensation regime) രാജ്യമെമ്പാടും നടപ്പിലാക്കാൻ ട്രൈബ്യൂണൽ നിർദ്ദേശിച്ചു. ഇതനുസരിച്ച്, നിശബ്ദമേഖലയിൽ പ്രത്യേകമായി പടക്കം പൊട്ടിച്ചാൽ — വ്യക്തിഗതമായാണെങ്കിൽ 3,000 രൂപയും, ഘോഷയാത്ര/പൊതുറാലി/വിവാഹ ബാരാത്ത്/മതപരമായ ചടങ്ങ് എന്നിവയിലാണെങ്കിൽ 20,000 രൂപയും, ഒരു നിശ്ചിത വേദിയിൽ (ഫംഗ്ഷൻ ഹാൾ, ബാങ്ക്വറ്റ്, തുറന്ന മൈതാനം തുടങ്ങിയവ) ആദ്യ ലംഘനത്തിന് 20,000 രൂപയും, രണ്ടാം തവണ 40,000 രൂപയും, മൂന്നോ അതിലധികമോ തവണ ആവർത്തിച്ചാൽ 1,00,000 രൂപയും ഈടാക്കി പരിസ്ഥിതി സംരക്ഷണ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുകയും, ആവശ്യമെങ്കിൽ സ്ഥാപനം അടച്ചുപൂട്ടുകയും (Sealing of Premises) ചെയ്യണം. വായുമലിനീകരണ ലംഘനത്തിന് ഇതേ തുകയുടെ ഇരട്ടി നഷ്ടപരിഹാരം ഈടാക്കണമെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി. ഈ തുക സമാഹരിക്കേണ്ടത് ജില്ലാ മജിസ്ട്രേറ്റ് സൂക്ഷിക്കുന്ന ‘ജില്ലാ പരിസ്ഥിതി നഷ്ടപരിഹാര ഫണ്ടി’ലേക്കാണെന്നും, ആറുമാസത്തിനകം ഇരയായ വ്യക്തി ക്ലെയിം ഉന്നയിച്ചില്ലെങ്കിൽ ആ തുക പരിസ്ഥിതി പുനഃസ്ഥാപനത്തിനായി വിനിയോഗിക്കാമെന്നും ട്രൈബ്യൂണൽ നിർദ്ദേശിച്ചു.

ബിസിനസ്സ് ചെയ്യാനുള്ള അവകാശം സമ്പൂർണ്ണമല്ലെന്നും, വായു-ശബ്ദ നിലവാര മാനദണ്ഡങ്ങൾ ലംഘിക്കാൻ ആർക്കും അവകാശമില്ലെന്നും, അത്തരം ലംഘനം നിയമപ്രകാരം ഒരു കുറ്റകൃത്യമായതിനാൽ അതൊരു അവകാശമായി മാറാൻ കഴിയില്ലെന്നും ട്രൈബ്യൂണൽ അടിവരയിട്ടു പറഞ്ഞു. ലൈസൻസ് നൽകിയിട്ടുണ്ടെങ്കിൽ പോലും അതെല്ലാം പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും കേടുപാടുകൾ വരുത്താതിരിക്കണമെന്ന അധിക നിബന്ധനയ്ക്ക് വിധേയമാണെന്നും കോടതി വ്യക്തമാക്കി.

ദേശീയ ഹരിത ട്രൈബ്യുണലിൻറെ 2026 ലെ ഉത്തരവിൽ ഈ പരിഷ്കരിച്ച കോംപൻസേഷൻ റജീം 2 മാസത്തിനകം നടപ്പിലാക്കണം എന്ന് ഉത്തരവിട്ടിട്ടും ഉണ്ട്.

ഭരണകൂട ഉദ്യോഗസ്ഥരുടെ വ്യക്തിഗത ബാധ്യത: കേരള ഹൈക്കോടതിയുടെ 2021-ലെ വിധി

ബഹു. കേരള ഹൈക്കോടതി, ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും ചേർന്ന്, W.P.(C) No. 7261 of 2017 (Anoop Chandran v. Union of India & Ors., 2021:KER:37801) എന്ന കേസിൽ 30.09.2021-ന് പുറപ്പെടുവിച്ച വിധിന്യായത്തിൽ, ശബ്ദമലിനീകരണം സംബന്ധിച്ച നിയമങ്ങളും സർക്കുലറുകളും കർശനമായി നടപ്പിലാക്കുന്നത് സ്റ്റേറ്റ് പോലീസ് ചീഫ്, എല്ലാ ജില്ലാ കളക്ടർമാർ/ജില്ലാ മജിസ്ട്രേറ്റുമാർ, പോലീസ് കമ്മീഷണർമാർ, സൂപ്രണ്ട് ഓഫ് പോലീസുമാർ എന്നിവരുടെയും അവരുടെ കീഴിലുള്ള എല്ലാ ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക ബാധ്യതയാണെന്ന് 02.03.2017-ലെ ഇടക്കാല ഉത്തരവിൽ അടിവരയിട്ട് വ്യക്തമാക്കിയിട്ടുണ്ട്. ബന്ധപ്പെട്ട സർക്കുലർ പൂർണ്ണമായ ആശയത്തോടും അക്ഷരത്തോടും കൂടി നടപ്പിലാക്കണമെന്നും, ഈ ഔദ്യോഗിക ചുമതലയിൽ എന്തെങ്കിലും വീഴ്ച (dereliction) കണ്ടെത്തിയാൽ അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർ പിഴയോ മറ്റ് നടപടികളോ നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിയമപരമായ വ്യവസ്ഥകളോ കാലാകാലങ്ങളിൽ പുറപ്പെടുവിച്ച നിർദ്ദേശങ്ങളോ ലംഘിക്കപ്പെടുന്ന സാഹചര്യത്തിൽ ലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കോടതി അന്തിമമായി നിഷ്കർഷിച്ചിട്ടുണ്ട്.

ഇതോടൊപ്പം, ബഹു. കേരള ഹൈക്കോടതി P.A. Jacob v. The Superintendent of Police, Kottayam (27.07.1992, AIR 1993 Kerala 1) കേസിൽ സ്ഥാപിച്ച സുപ്രധാന തത്വവും ഇവിടെ പ്രസക്തമാണ് — ഒരാൾ നിയമാനുസൃതമായി ചെയ്യുന്ന പ്രവൃത്തിയിൽ മറ്റൊരാൾ ഇടപെടുകയോ തടസ്സം സൃഷ്ടിക്കുകയോ ചെയ്യുമെന്ന ആശങ്ക മാത്രം, ആ നിയമാനുസൃത പ്രവൃത്തി തടയുന്നതിനുള്ള കാരണമാകില്ലെന്നും, നിയമവിരുദ്ധമായോ യുക്തിരഹിതമായോ തടസ്സം ഉണ്ടാകുന്നുവെങ്കിൽ നിയമാനുസൃതമായി പ്രവർത്തിക്കുന്നയാളെ തടയുന്നതിനു പകരം അത്തരം തടസ്സം നീക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്വമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. അതായത്, ആരാധനാലയത്തിലെ ഉച്ചഭാഷിണി അല്ലെങ്കിൽ പടക്കം ഉപയോഗവുമായി ബന്ധപ്പെട്ട നിയമലംഘനത്തിനെതിരെ നടപടി സ്വീകരിച്ചാൽ മതസ്പർദ്ധയോ ക്രമസമാധാന പ്രശ്നമോ ഉണ്ടാകാമെന്ന പൊതുവായ ആശങ്ക മാത്രം ചൂണ്ടിക്കാട്ടി, നിയമപ്രകാരമുള്ള പരിശോധനയും എൻഫോഴ്‌സ്‌മെന്റ് നടപടികളും ഒഴിവാക്കുന്നത് ഈ നിയമതത്വവുമായി പൊരുത്തപ്പെടുന്നതല്ല.

ഇളവ് അസാധ്യമായിരുന്നു — ചട്ടങ്ങൾ അത് വ്യക്തമാക്കുന്നു

2002-ൽ ചട്ടങ്ങളിൽ വരുത്തിയ ഭേദഗതിയിലൂടെ കൂട്ടിച്ചേർത്ത റൂൾ 5A(2), നിശബ്ദമേഖലയിലോ രാത്രി സമയത്തോ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കുന്നത് പൂർണ്ണമായി വിലക്കുന്നു. ലംഘിച്ചാൽ റൂൾ 6(iv) പ്രകാരം 1986-ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ സെക്ഷൻ 15 അനുസരിച്ച് ക്രിമിനൽ ശിക്ഷ ലഭിക്കും.

സുപ്രീം കോടതി ഇത് ആവർത്തിച്ച് ഉറപ്പിച്ചിട്ടുണ്ട്:

  • ഇൻ റീ: നോയിസ് പൊല്യൂഷൻ, W.P.(C) No. 72 of 1998 (2005) 5 SCC 733 — നിശബ്ദമേഖലയിൽ പടക്കങ്ങൾക്ക് ഒരു കാരണവശാലും ഇളവില്ലെന്നും, മതസ്വാതന്ത്ര്യം ആരോഗ്യകരമായ ജീവിതത്തിനുള്ള അവകാശത്തിന് മുകളിലല്ലെന്നും വ്യക്തമാക്കി
  • ചർച്ച് ഓഫ് ഗോഡ് v. കെ.കെ.ആർ മജസ്റ്റിക് കോളനി (2000) 7 SCC 282 — അനുച്ഛേദം 25-ലെ മതസ്വാതന്ത്ര്യം പൊതുസമാധാനത്തിനും ആരോഗ്യത്തിനും വിധേയമാണെന്ന് വിധിച്ചു
  • അർജുൻ ഗോപാൽ v. യൂണിയൻ ഓഫ് ഇന്ത്യ (2019) 13 SCC 523 — നിശബ്ദമേഖലയുടെ 100 മീറ്റർ പരിധിയിൽ വെടിക്കെട്ട് പാടില്ലെന്ന് നിഷ്കർഷിച്ചു
  • NGT, OA No. 249/2020 (01.12.2020) — മുൻകരുതൽ തത്വം പ്രയോഗിച്ച് നിശബ്ദമേഖലയിലെ പടക്കം പൊട്ടിക്കൽ ലംഘനത്തിന് കർശന നഷ്ടപരിഹാര ചട്ടക്കൂട് നിർദ്ദേശിച്ചു

വന്യജീവി സംരക്ഷണവും സ്ഫോടകവസ്തു ചട്ടങ്ങളും കൂടി ലംഘിക്കപ്പെട്ടു

1972-ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 32 പ്രകാരം, ഒരു സങ്കേതത്തിനുള്ളിൽ വന്യജീവികൾക്ക് അപായമുണ്ടാക്കുന്ന സ്ഫോടകവസ്തുക്കൾ ഉപയോഗിക്കുന്നത് കുറ്റകരമാണ്. കൂടാതെ, 2008-ലെ സ്ഫോടകവസ്തു ചട്ടങ്ങൾ അനുശാസിക്കുന്ന സുരക്ഷാ ദൂരപരിധികളും (കാണികളിൽ നിന്ന് 100 മീറ്റർ, ആശുപത്രികളിൽ നിന്ന് 250 മീറ്റർ, സ്ഫോടകവസ്തു സംഭരണ ഷെഡിൽ നിന്ന് 45 മീറ്റർ) സന്നിധാനത്ത് പാലിക്കാൻ കഴിയുമായിരുന്നില്ല — 2023-ലെ അപകട അന്വേഷണത്തിൽ ഈ ദൂരം വെറും 10 മീറ്റർ മാത്രമായിരുന്നു എന്ന് കണ്ടെത്തിയിരുന്നു.

എന്തുകൊണ്ട് ഇത് “വാർത്ത” ആയി?

ഇവിടെ ഉയരുന്ന ചോദ്യം ലളിതമാണ്: നിയമപരമായി ഒരിക്കലും സാധുതയില്ലാതിരുന്ന ഒരു കാര്യം ഇല്ലാതാക്കിയത് എങ്ങനെ ഭരണനേട്ടമായി? 2005-ലെ സുപ്രീം കോടതി വിധിയും 2020-ലെ NGT ഉത്തരവും 2021-ലെ കേരള ഹൈക്കോടതി വിധിയും ഒരേ സ്വരത്തിൽ പറയുന്നത്, നിയമം നടപ്പിലാക്കേണ്ടത് ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും വ്യക്തിഗത ഔദ്യോഗിക ബാധ്യതയാണെന്നാണ്. ഈ ബാധ്യതയിൽ ദശാബ്ദങ്ങളായി വീഴ്ച വരുത്തിയതിന്റെ ഫലമാണ് സന്നിധാനത്തെ വെടിവഴിപാട് ഇത്രകാലം തുടർന്നത്. മൂന്ന് ഘടകങ്ങൾ ഇതിന് കാരണമായി:

  1. ഭരണകൂട അനാസ്ഥ — 2002 മുതൽ നിലവിലുള്ള നിയമലംഘനത്തിന് ദേവസ്വം ബോർഡിന്റെ വരുമാന താത്പര്യങ്ങളും ഭരണകൂടങ്ങളുടെ രാഷ്ട്രീയ ഭയവും കാരണം അധികൃതർ കണ്ണടച്ചു — ഇത് കേരള ഹൈക്കോടതി 2021-ൽ ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥരുടെ “in letter and spirit” നടപ്പാക്കൽ ബാധ്യതയുടെ നഗ്നമായ ലംഘനമാണ്.
  2. ആചാരത്തിന്റെ മറപിടിക്കൽ — നിയമം നടപ്പാക്കുന്നതിന് പകരം “ഇത് ആചാരമല്ല” എന്ന തന്ത്രിയുടെ സാക്ഷ്യപത്രത്തിന് പിന്നിൽ ബോർഡ് അഭയം പ്രാപിച്ചു.
  3. മാധ്യമ സെൻസേഷണലിസം — നിലവിലുള്ള നിയമലംഘനം അവസാനിപ്പിച്ചതിനെ ത്യാഗപരമായ തീരുമാനമായി ചിത്രീകരിച്ചു.

STN-ന്റെ നിലപാട്

ഈ സംഭവം, ഞങ്ങൾ “സൈലൻസ് ദി നോയിസ്” (STN) ക്യാമ്പെയ്‌നിലൂടെ കേരളമെമ്പാടും ചൂണ്ടിക്കാണിക്കുന്ന ഒരു വലിയ പ്രശ്നത്തിന്റെ പ്രതിഫലനമാണ് — നിലവിലുള്ള ശബ്ദമലിനീകരണ നിയമങ്ങൾ നടപ്പാക്കപ്പെടാതെ പോകുന്നത്. ആരാധനാലയങ്ങൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വന്യജീവി സങ്കേതങ്ങൾ എന്നിവ ചുറ്റുമുള്ള നിശബ്ദമേഖലകൾ 2002 മുതൽ നിയമപ്രകാരം സംരക്ഷിക്കപ്പെടേണ്ടതാണ്. NGT-യുടെ നഷ്ടപരിഹാര ചട്ടക്കൂടും കേരള ഹൈക്കോടതിയുടെ ഉദ്യോഗസ്ഥ ബാധ്യതാ വിധിയും നിലവിലുണ്ടെങ്കിലും, ബോധവൽക്കരണത്തിന്റെയും കർശന നടപ്പാക്കലിന്റെയും അഭാവത്തിൽ ഇവ പതിറ്റാണ്ടുകളായി ലംഘിക്കപ്പെടുന്നു.

ഭരണഘടനയുടെ അനുച്ഛേദം 21 ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശം — സമാധാനപരവും ആരോഗ്യകരവുമായ ജീവിതം ഉൾപ്പെടെ — അനുച്ഛേദം 25-ലെ മതസ്വാതന്ത്ര്യത്തിനും മുകളിലാണ് എന്നത് സുപ്രീം കോടതിയും NGT-യും ഹൈക്കോടതികളും ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. ശബരിമലയിലെ ഈ തീരുമാനം അതിന്റെ ഒരു അംഗീകാരം മാത്രമാണ് — പുതിയ നിയമമല്ല. ഇനി വേണ്ടത്, ഈ അതേ നിയമങ്ങൾ കേരളത്തിലെ മറ്റെല്ലാ നിശബ്ദമേഖലകളിലും — ആശുപത്രികൾക്കും സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും ചുറ്റും — തുല്യമായി നടപ്പിലാക്കപ്പെടുക എന്നതാണ്.


ശബ്ദമലിനീകരണ നിയന്ത്രണ ചട്ടങ്ങൾ, 2000 സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും പരാതികൾ ഫയൽ ചെയ്യുന്നതിനുള്ള സഹായത്തിനും silencethenoise.in സന്ദർശിക്കുക.

 60 total views

ഫ്ലക്സ് നിരോധനം മുതൽ പൊതുസ്ഥല സംരക്ഷണം വരെ: കേരളത്തിലെ നിയമങ്ങളും കോടതി ഉത്തരവുകളും

കേരളത്തിൽ റോഡരികുകളിലും നടപ്പാതകളിലും കൈവരികളിലും മീഡിയനുകളിലും ട്രാഫിക് ഐലൻഡുകളിലും പൊതുസ്ഥലങ്ങളിലുമുള്ള ഫ്ലക്സ് ബോർഡുകൾ, ബാനറുകൾ, കൊടിത്തോരണങ്ങൾ എന്നിവ നിയന്ത്രിക്കുന്നത് സംബന്ധിച്ച ചർച്ച പുതിയതല്ല. ഹൈക്കോടതി ഉത്തരവുകൾ, സർക്കാർ ഉത്തരവുകൾ, തദ്ദേശ സ്വയംഭരണ വകുപ്പ് സർക്കുലറുകൾ, പോലീസ് നിർദ്ദേശങ്ങൾ, പരിസ്ഥിതി സൗഹൃദ ഗ്രീൻ പ്രോട്ടോക്കോൾ (Green Protocol) എന്നിവയെല്ലാം ചേർന്ന ഒരു നിയമ ചട്ടക്കൂട് ഇതിനകം സംസ്ഥാനത്ത് നിലവിലുണ്ട്.

ഇത് “ഫ്ലക്സ് ബോർഡ് നിരോധിച്ചിട്ടുണ്ടോ?” എന്ന ഒറ്റ ചോദ്യത്തിൽ ഒതുങ്ങുന്ന ഒന്നല്ല. നിർമ്മാണ വസ്തു, സ്ഥാപിക്കുന്ന സ്ഥലം, മുൻകൂർ അനുമതി, പൊതുയാത്രാ തടസ്സങ്ങൾ, വൈദ്യുത സുരക്ഷാ ഭീഷണികൾ, മാലിന്യപ്രശ്നം, നീക്കം ചെയ്യൽ പ്രക്രിയ, പിഴ, തുടർ നിയമനടപടികൾ എന്നിങ്ങനെ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന നിരവധി തലങ്ങൾ ഇതിലുണ്ട്.

1. 2019-ലെ PVC Flex സംസ്ഥാനതല നിരോധനം

കേരള സർക്കാർ 2019 ഓഗസ്റ്റ് 29-ന് പുറപ്പെടുവിച്ച സ.ഉ.(എം.എസ്.) നം. 111/2019/തസ്വഭവ ഉത്തരവ് പ്രകാരം സംസ്ഥാനത്ത് PVC Flex പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്.

  • പുനഃചംക്രമണ സാധ്യത: പരസ്യ പ്രിന്റിംഗ് സ്ഥാപനങ്ങൾ പുനഃചംക്രമണം (recyclable) ചെയ്യാവുന്ന വസ്തുക്കൾ ഉപയോഗിച്ചുള്ള പ്രിന്റിംഗ് ജോലികൾ മാത്രമേ സ്വീകരിക്കാവൂ എന്ന് ഉത്തരവ് വ്യക്തമാക്കുന്നു.
  • ഉത്തരവാദിത്തം: ഇത് കർശനമായി നടപ്പാക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനുള്ള ചുമതല തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കാണ്.
  • പരിസ്ഥിതി നയം: ഇത് കേവലം അനുമതിയില്ലാതെ ബോർഡ് സ്ഥാപിക്കുന്നതിനെതിരെയുള്ള നടപടി മാത്രമല്ല; മണ്ണിലും പരിസ്ഥിതിയിലും മായാതെ കിടക്കുന്ന PVC എന്ന കൃത്രിമ വസ്തുവിനെതിരെയുള്ള പരിസ്ഥിതി-മാലിന്യ നിയന്ത്രണ സമീപനം കൂടിയാണ്.

2. പൊതുസ്ഥലം കൈയേറ്റവും കേരള പഞ്ചായത്ത് രാജ് ആക്ടും

ഒരു ബോർഡ് PVC ആണോ അല്ലയോ എന്നതിനപ്പുറം, അത് എവിടെ സ്ഥാപിക്കുന്നു എന്നതും തുല്യ പ്രാധാന്യമുള്ള നിയമപ്രശ്നമാണ്.

  • Section 220(a) – കേരള പഞ്ചായത്ത് രാജ് ആക്ട്: പൊതു റോഡിൽ മതിൽ, വേലി, obstruction (തടസ്സം), projection, encroachment തുടങ്ങിയവ സ്ഥിരമായോ താൽക്കാലികമായോ നിർമ്മിക്കുന്നത് ഈ വകുപ്പ് കർശനമായി നിരോധിക്കുന്നു.
  • പൊതുവഴി ആരുടെയും സ്വകാര്യസ്വത്തല്ല: പൊതുജനങ്ങളുടെ സുഗമമായ യാത്രയ്ക്കും സുരക്ഷയ്ക്കും തടസ്സമാകുന്ന തരത്തിൽ സ്ഥാപിക്കുന്ന ബോർഡുകൾ അതതു വ്യക്തികളുടെയോ പ്രസ്ഥാനങ്ങളുടെയോ സ്വകാര്യസ്വത്തായി പരിഗണിക്കാനാവില്ല. പൊതു ഇടങ്ങളുടെ ഉപയോഗം പൂർണ്ണമായും നിയമപരമായ നിയന്ത്രണങ്ങൾക്ക് വിധേയമാണ്.

3. ഹൈക്കോടതി ഇടപെടലുകൾ: W.P.(C) No. 22750 of 2018

അനധികൃത പരസ്യ-പ്രചാരണ സാമഗ്രികൾക്കെതിരെ കേരള ഹൈക്കോടതിയുടെ സുപ്രധാന ഇടപെടൽ കേന്ദ്രീകരിച്ചിരിക്കുന്നത് W.P.(C) No. 22750 of 2018 (St. Stephen’s Malankara Catholic Church v. State of Kerala) എന്ന കേസിലാണ്.

  • തുടർച്ചയായ കോടതി മേൽനോട്ടം: പൊതു ഇടങ്ങൾ അനധികൃതമായി കൈയേറുന്നതിനെതിരെ 2019 മുതൽ ഹൈക്കോടതി നിരന്തരം മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുവരുന്നു.
  • വ്യക്തിഗത ഉത്തരവാദിത്തം: അനധികൃത ബോർഡുകൾ, ബാനറുകൾ, കൊടിമരങ്ങൾ എന്നിവ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്നും കുറ്റക്കാർക്കെതിരെ പിഴയും പ്രോസിക്യൂഷൻ അടക്കമുള്ള ശിക്ഷാനടപടികളും ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
  • ഉദ്യോഗസ്ഥ ബാധ്യത: തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് ഇവ ഉടനടി നീക്കം ചെയ്യാനും പിഴ ഈടാക്കാനുമുള്ള കർശനമായ വ്യക്തിഗത ബാധ്യതയുണ്ടെന്നും പോലീസ് സർക്കുലർ പൂർണ്ണമായി പാലിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് ബാധ്യതയുണ്ടെന്നും കോടതി ആവർത്തിച്ചു. ഇതോടെ ഫ്ലക്സ് നീക്കം ചെയ്യൽ കേവലം തദ്ദേശ സ്ഥാപനങ്ങളുടെ സൗകര്യപ്രദമായ ശുചീകരണമെന്നതിലുപരി കോടതി ഉത്തരവിന്റെ നിർവഹണമായി മാറി.

4. LSGD സർക്കുലറുകൾ: കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ

തദ്ദേശ സ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ച RC1/262/2022-LSGD (12/12/2024 & 07/01/2025) സർക്കുലറുകൾ അനധികൃത വസ്തുക്കൾ നീക്കം ചെയ്യുന്നതിൽ ഭരണപരമായ കൃത്യത ഉറപ്പാക്കി:

  1. പരിധി: റോഡരികുകൾ, നടപ്പാതകൾ, കൈവരികൾ, റോഡ് മീഡിയനുകൾ, ട്രാഫിക് ഐലൻഡുകൾ എന്നിവിടങ്ങളിലെ എല്ലാ കൊടിമരങ്ങളും തോരണങ്ങളും പരസ്യബോർഡുകളും നീക്കം ചെയ്യണം.
  2. വിവേചനമില്ലായ്മ: സർക്കാർ സ്ഥാപനങ്ങൾ, മതസ്ഥാപനങ്ങൾ, രാഷ്ട്രീയ-സാമൂഹിക സംഘടനകൾ എന്നിവർ സ്ഥാപിച്ചവയ്ക്കും ഈ നിയന്ത്രണം ഒരുപോലെ ബാധകമാണ്.
  3. പിഴ: അനധികൃതമായി സ്ഥാപിക്കുന്ന ഓരോ പോസ്റ്റിനും, ബോർഡിനും, ബാനറിനും, കൊടിക്കും ₹5,000 നിരക്കിൽ പിഴ ഈടാക്കാൻ നിർദ്ദേശമുണ്ട്.

5. പോലീസിന്റെ ഇടപെടലും ഉത്തരവാദിത്തങ്ങളും

ഫ്ലക്സ്-ബാനർ നീക്കം തദ്ദേശ സ്ഥാപനങ്ങളുടെ മാത്രം ചുമതലയാണെന്ന ധാരണ പൂർണ്ണമായും തെറ്റാണ്.

  • Circular No. 09/2020/PHQ & Circular No. 02/2025/PHQ: അനധികൃത ബോർഡുകൾ പൊതുശല്യമായി (Public Nuisance) കാണണമെന്നും കോടതി ഉത്തരവുകൾ നടപ്പാക്കാൻ എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാരും (SHO) പ്രതിജ്ഞാബദ്ധരാണെന്നും പോലീസ് ആസ്ഥാനത്തു നിന്നുള്ള സർക്കുലറുകൾ വ്യക്തമാക്കുന്നു.
  • എൻഫോഴ്സ്മെന്റ് ശൃംഖല:അനധികൃത സ്ഥാപനം കണ്ടെത്തൽ നീക്കം ചെയ്യൽ പിഴ/ചെലവ് ഈടാക്കൽ പോലീസ് സഹായം FIR/നിയമനടപടി.

6. പൊതുഭൂമിയിലെ അവകാശവാദങ്ങളും ഹൈക്കോടതി തത്വവും

W.P.(C) No. 34919 of 2016 (Plantation Corporation of Kerala Ltd. v. State of Kerala) കേസിൽ 2024 മേയ് 27-ന് കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധി ഇവിടെ പ്രസക്തമാണ്.

മതസ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമാണെങ്കിലും, അതിന്റെ മറവിൽ സർക്കാർ ഭൂമിയിലോ പൊതുഭൂമിയിലോ അനുമതിയില്ലാതെ നിർമ്മിതികൾ സ്ഥാപിക്കാൻ ആർക്കും അവകാശമില്ല.

ഫ്ലക്സ് വിഷയത്തിലും ഈ തത്വം ബാധകമാണ്: പൊതുഭൂമിയും വഴികളും ഏതെങ്കിലും പ്രത്യേക വ്യക്തിക്കോ സംഘടനയ്ക്കോ മതസ്ഥാപനങ്ങൾക്കോ സ്വന്തം താല്പര്യങ്ങൾക്കായി നിയമാനുമതിയില്ലാതെ കൈവശപ്പെടുത്താനാവില്ല.

7. വൈദ്യുതി സുരക്ഷാ ഭീഷണിയും Electricity Act 2003-ഉം

വൈദ്യുതി ലൈനുകൾ, ട്രാൻസ്ഫോർമറുകൾ, ഇലക്ട്രിക് പോസ്റ്റുകൾ എന്നിവയോട് ചേർന്ന് ബോർഡുകളും ബാനറുകളും സ്ഥാപിക്കുന്നത് ഗുരുതരമായ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്.

  • കാറ്റിലോ മഴയിലോ ലൈനുകളിലേക്ക് ബോർഡുകൾ വീണുണ്ടാകുന്ന ഷോർട്ട് സർക്യൂട്ടുകളും വൈദ്യുതാഘാത അപകടങ്ങളും മുൻനിർത്തി കോടതികൾ ഉത്തരവാദിത്തം നിശ്ചയിച്ചിട്ടുണ്ട്.
  • ഇത്തരം സന്ദർഭങ്ങളിൽ പരസ്യ നിയന്ത്രണ ചട്ടങ്ങൾക്ക് പുറമെ, Electricity Act, 2003-ലെ സുരക്ഷാ വകുപ്പുകളും സെക്ഷൻ സുരക്ഷാ ചട്ടങ്ങളും പ്രകാരം പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടി വരും.

8. ഗ്രീൻ പ്രോട്ടോക്കോൾ: തുണി ബാനർ ഉപയോഗിച്ചാൽ മതിയോ?

കേരള സർക്കാരിന്റെ ഗ്രീൻ പ്രോട്ടോക്കോൾ നയം വ്യക്തമായി അനുശാസിക്കുന്നു:

“Always use cloth banners instead of flex.”

എന്നാൽ ഇവിടെ പൊതുജനങ്ങൾ പലപ്പോഴും വരുത്തുന്ന ഒരു ഗുരുതരമായ തെറ്റിദ്ധാരണയുണ്ട്: PVC ഫ്ലക്സിന് പകരം തുണി ബാനർ ഉപയോഗിച്ചതുകൊണ്ടുമാത്രം അത് നിയമപരമാകുന്നില്ല.

  • നിർമ്മാണത്തിന് ഉപയോഗിച്ച വസ്തു നിയമാനുസൃതമാണോ എന്നത് ഒരു വശം.
  • അത് സ്ഥാപിച്ച സ്ഥലം പൊതുവഴിയാണോ, അതിന് തദ്ദേശ സ്ഥാപനത്തിന്റെ മുൻകൂർ അനുമതിയുണ്ടോ എന്നത് മറ്റൊരു വശം. തുണി ബാനറാണെങ്കിലും പൊതുവഴി തടസ്സപ്പെടുത്തി സ്ഥാപിച്ചാൽ അത് തുല്യമായി നിയമവിരുദ്ധമാണ്.

9. 2026-ലെ സമകാലിക നടപടികൾ: കർശനമായ നിർവ്വഹണത്തിലേക്ക്

2026-ഓടെ അനധികൃത പരസ്യങ്ങൾക്കെതിരെയുള്ള ഭരണ-നിയമ സംവിധാനങ്ങൾ കൂടുതൽ കർശനമായിട്ടുണ്ട്:

  1. പിഴ പിരിവിലെ വീഴ്ചയ്ക്ക് വിമർശനം: അനധികൃത ബോർഡുകൾക്കും കൊടികൾക്കും എതിരെയുള്ള പിഴ പിരിച്ചെടുക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾ വരുത്തുന്ന അലംഭാവത്തിനെതിരെ ഹൈക്കോടതി ശക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
  2. FIR, പ്രോസിക്യൂഷൻ, ശാസ്ത്രീയ സംസ്കരണം: ബോർഡുകൾ നീക്കം ചെയ്യുന്നതോടൊപ്പം ഉത്തരവാദികൾക്കെതിരെ FIR രജിസ്റ്റർ ചെയ്യാനും, നീക്കം ചെയ്യാനുള്ള ചെലവ് കുറ്റക്കാരിൽ നിന്ന് ഈടാക്കാനും, പിടിച്ചെടുത്ത പ്ലാസ്റ്റിക്/ഫ്ലക്സ് സാമഗ്രികൾ ശാസ്ത്രീയമായി സംസ്കരിക്കാനും നിർദ്ദേശങ്ങളുണ്ട്.
  3. LSGD Circular (09/09/2026): ബോർഡുകൾ നീക്കം ചെയ്യുന്നതിൽ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ, ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റികൾ (Joint Directors/DLMC) എന്നിവരുടെ വ്യക്തിഗത ഉത്തരവാദിത്തം വീണ്ടും ഉറപ്പിച്ചു.

സംഗ്രഹം: യഥാർത്ഥത്തിൽ നിയമം പറയുന്നത് എന്ത്?

ഈ നിയമങ്ങളും കോടതി ഉത്തരവുകളും പരിശോധിക്കുമ്പോൾ വ്യക്തമാകുന്ന അടിസ്ഥാന തത്വങ്ങൾ:

  • PVC Flex പൂർണ്ണമായും നിരോധിതമാണ് (2019 മുതൽ).
  • പൊതുസ്ഥലങ്ങളിലെ തടസ്സങ്ങൾ കുറ്റകരമാണ് (പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 220(a)).
  • മത-രാഷ്ട്രീയ-വാണിജ്യ വ്യത്യാസമില്ലാതെ റോഡുകളിലും മീഡിയനുകളിലും സ്ഥാപിക്കുന്ന അനധികൃത ബോർഡുകൾ നീക്കം ചെയ്യപ്പെടേണ്ടതാണ്.
  • ഓരോ നിയമലംഘനത്തിനും ₹5,000 നിരക്കിൽ പിഴയും നീക്കം ചെയ്യാനുള്ള ചെലവും ഈടാക്കാം.
  • ഉദ്യോഗസ്ഥർ കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയാൽ അത് കോടതിയലക്ഷ്യമായി മാറും.

ഇന്നത്തെ പ്രസക്തമായ ചോദ്യം “ഫ്ലക്സ് നിരോധിച്ചിട്ടുണ്ടോ?” എന്നതല്ല; മറിച്ച്, “പൊതുസ്ഥലം ആരുടേതാണ്, നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണോ?” എന്നതാണ്. അനധികൃത ബോർഡുകൾ യഥാസമയം നീക്കം ചെയ്യപ്പെടുന്നുണ്ടോ, പിഴയും പ്രോസിക്യൂഷനും കൃത്യമായി നടക്കുന്നുണ്ടോ, ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം ഉറപ്പാക്കുന്നുണ്ടോ എന്നതിലാണ് നിയമവാഴ്ചയുടെ വിജയം കുടികൊള്ളുന്നത്.

 44 total views

ശബ്ദമലിനീകരണത്തിനെതിരെ NGT-യുടെ ചരിത്രവിധി

നന്ദി
ശ്രീ. സുഭാഷ് എസ്

കേരളത്തിലെ ജനജീവിതത്തിന് കടുത്ത ഭീഷണിയായി മാറിയ അനിയന്ത്രിതമായ ശബ്ദമലിനീകരണത്തിനെതിരെ നീതിപീഠത്തിന്റെ സുപ്രധാനമായ ഇടപെടൽ. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട അക്ഷീണമായ നിയമപോരാട്ടത്തിലൂടെ വിഷയത്തെ ദേശീയ ഹരിത ട്രിബ്യൂണലിന്റെ (NGT) പരിഗണനയിലെത്തിച്ച തിരുവനന്തപുരം പൗണ്ട്കടവ് സ്വദേശി ശ്രീ. സുഭാഷ് എസ്. ചേട്ടന് SILENCEtheNOISE.in-ന്റെ ഹൃദയം നിറഞ്ഞ ആദരവും നന്ദിയും!

2026 സെപ്റ്റംബർ 10-ന്, ചെന്നൈയിലെ നാഷണൽ ഗ്രീൻ ട്രിബ്യൂണൽ സതേൺ സോൺ ബെഞ്ച് (Hon’ble Justice Pushpa Sathyanarayana & Dr. Prashant Gargava) O.A. No. 221 of 2025 (SZ) കേസിൽ കേരളത്തിലെ ശബ്ദമലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട് അതീവ നിർണായകമായ വിധി പുറപ്പെടുവിച്ചു.

⚖️ NGT ഉത്തരവിലെ പ്രധാന നിർദ്ദേശങ്ങൾ

  1. Environmental Compensation Framework (2 മാസത്തിനകം):
    ശബ്ദമലിനീകരണ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ ‘Polluter Pays Principle’ അടിസ്ഥാനമാക്കി പിഴ ഈടാക്കുന്നതിനുള്ള നഷ്ടപരിഹാര വ്യവസ്ഥ (Environmental Compensation Scheme/Framework) സംസ്ഥാന സർക്കാർ രണ്ട് മാസത്തിനകം അന്തിമമാക്കി നടപ്പാക്കണം.
  2. പരാതികളിൽ ഉടൻ നിയമാനുസൃത നടപടി:
    Noise Pollution (Regulation and Control) Rules, 2000 പ്രകാരം നിയുക്ത ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന പരാതികളിൽ കാലതാമസമില്ലാതെ അടിയന്തര നടപടി സ്വീകരിക്കണം (Rule 7(2)). എൻഫോഴ്സ്മെന്റ് എന്നത് നിയുക്ത അധികാരികളുടെ പ്രാഥമിക ചുമതലയാണെന്ന് കോടതി അടിവരയിട്ടു.
  3. KSPCB-യുടെ സാങ്കേതിക സഹായം:
    ശബ്ദത്തിന്റെ തീവ്രത (Noise measurement) ശാസ്ത്രീയമായി അളക്കുന്നതിനായി എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്ക് നേരിട്ടോ അംഗീകൃത ലാബുകൾ വഴിയോ ആവശ്യമായ സാങ്കേതിക സഹായങ്ങൾ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (KSPCB) നൽകണം.
  4. സംസ്ഥാനതല നിരീക്ഷണവും റിപ്പോർട്ടും:
    ചട്ടങ്ങൾ നടപ്പിലാക്കുന്നത് സംസ്ഥാന പരിസ്ഥിതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി / അഡീഷണൽ ചീഫ് സെക്രട്ടറി തലത്തിൽ ആറുമാസത്തിലൊരിക്കൽ അവലോകനം ചെയ്യണം. CPCB രണ്ട് മാസത്തിനകം ഇതിന്റെ പുരോഗതി വിലയിരുത്തി കോടതിയിൽ റിപ്പോർട്ട് നൽകാനും ഉത്തരവിട്ടു.

🔇 SILENCEtheNOISE.in നാലാം വർഷത്തിലേക്ക്!

പൊതുജനങ്ങളുടെ സ്വസ്ഥതയും ആരോഗ്യവും സംരക്ഷിക്കാൻ രൂപംകൊണ്ട നമ്മുടെ ശബ്ദമലിനീകരണ വിരുദ്ധ മുന്നേറ്റം നാലാം വർഷത്തിലേക്ക് കടക്കുകയാണ്. നിയമങ്ങൾ കടലാസിൽ ഒതുങ്ങാതെ ഫീൽഡ് തലത്തിൽ കൃത്യമായി നടപ്പാക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താൻ ഈ നാലാം വാർഷിക വേളയിൽ “Meet the Officer” (MTO) പബ്ലിക് ക്യാമ്പയിൻ കൂടുതൽ ശക്തമായി മുന്നോട്ടുപോകുന്നു.

👮 എന്തുകൊണ്ട് “Meet the Officer” ക്യാമ്പയിൻ?

മൈക്ക് പെർമിറ്റുകൾ നൽകുന്നതിലും പരിശോധിക്കുന്നതിലും നിലനിൽക്കുന്ന ഉദാസീനതയും നിയമപരമായ അവ്യക്തതയുമാണ് ശബ്ദമലിനീകരണം പെരുകാൻ കാരണം. ഒരു പ്രദേശത്ത് മൈക്ക്/ലൗഡ്‌സ്പീക്കർ ഉപയോഗത്തിന് അനുമതി നൽകുമ്പോൾ ഉദ്യോഗസ്ഥർ നിയമപരമായി പാലിക്കേണ്ട കാര്യങ്ങൾ അവരെ നേരിട്ട് ബോധ്യപ്പെടുത്തേണ്ടതുണ്ട്:

  • റവന്യൂ ഭൂപരിധി: സ്വന്തം റവന്യൂ അതിർത്തിക്ക് പുറത്തേക്ക് (പൊതുറോഡുകളിലോ, ഇലക്ട്രിക് പോസ്റ്റുകളിലോ, അന്യരുടെ സ്ഥലത്തോ) ശബ്ദമെത്തിക്കുന്നതോ കോളാമ്പികൾ സ്ഥാപിക്കുന്നതോ ചട്ടം 5(4), 5(5) ലംഘനമാണ്.
  • കോളാമ്പി മൈക്കുകളുടെ നിരോധനം: ഹൈക്കോടതി ഉത്തരവുകളും (WP(C) No. 7261/2017) സർക്കാർ ഉത്തരവുകളും (G.O. F1/92/1993/Home, Circular 5/2026/PHQ) പ്രകാരം ഹൈ-ഫ്രീക്വൻസി കോളാമ്പി സ്പീക്കറുകൾ പൂർണ്ണമായും നിരോധിച്ചതാണ്.
  • Noise Limiter നിർബന്ധം: ഓപ്പൺ എയർ ശബ്ദസംവിധാനങ്ങളിൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് അംഗീകരിച്ച ശബ്ദനിയന്ത്രണ ഉപകരണം (Noise Limiter) ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.
  • Silence Zones: ആശുപത്രികൾ, സ്കൂളുകൾ, കോടതികൾ, ആരാധനാലയങ്ങൾ എന്നിവയുടെ 100 മീറ്റർ പരിധി കർശനമായി നിശബ്ദമേഖലയായി നിലനിർത്തണം (G.O.(P) No.64/02).
  • രാത്രികാല നിയന്ത്രണം: രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ ലൗഡ്‌സ്പീക്കറുകൾ പ്രവർത്തിപ്പിക്കാൻ പാടില്ല (Rule 5(2)).
  • വ്യക്തിപരമായ ഉത്തരവാദിത്തം: PHQ Circular 17/2002 പ്രകാരം ശബ്ദനിയമം ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് മൈക്ക് പെർമിറ്റ് നൽകുന്ന അധികാരിയുടെ വ്യക്തിപരമായ ഉത്തരവാദിത്തമാണ്.

👥 പൊതുജനങ്ങൾ എങ്ങനെ പങ്കെടുക്കണം?

2 മിനിറ്റ് കൊണ്ട് ഫോണിൽ തന്നെ നിയമപരമായ ഇടപെടൽ നടത്താം:

  1. ക്യാമ്പയിൻ പോർട്ടൽ സന്ദർശിക്കുക:
    👉 silencethenoise.in/public-campaigns/
    വിവരങ്ങൾ നൽകുക:
    “മൈക്ക് പെർമിറ്റ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ – തുടങ്ങാം” എന്നതിൽ ക്ലിക്ക് ചെയ്ത് ഉദ്യോഗസ്ഥനെ തിരഞ്ഞെടുത്ത് വിവരങ്ങൾ നൽകുക.
  2. 3 പേജ് ലീഗൽ ലെറ്റർ ജനറേറ്റ് ചെയ്യുക:
    കോടതി വിധികളും ചട്ടങ്ങളും വകുപ്പുകളും കൃത്യമായി ചേർത്ത 3 പേജ് PDF കത്ത് നിങ്ങളുടെ പേരിൽ സ്വയമേവ തയ്യാറാകും.
  3. കത്ത് സമർപ്പിക്കുക:
    പ്രിന്റെടുത്ത് ഒപ്പിട്ട് നേരിട്ടോ, തപാൽ വഴിയോ, Police Thuna App വഴിയോ സമർപ്പിക്കുക:
    • സ്റ്റേഷൻ ഹൗസ് ഓഫീസർ (CI/SHO)
    • സബ്ഡിവിഷണൽ പോലീസ് ഓഫീസർ (ACP/DySP)
    • ജില്ലാ പോലീസ് മേധാവി (SP/CP)
    • ജില്ലാ കളക്ടർ / ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ്

      (ജില്ലാ കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും നിവേദനം നൽകുമ്പോൾ ജില്ലയിലെ മറ്റ് ക്യാമ്പയിൻ അംഗങ്ങളുമായി ഒന്നിച്ച് പോകുന്നത് കൂടുതൽ ഫലപ്രദമായിരിക്കും).
  4. കൈപ്പറ്റുരസീത് (Receipt) നിർബന്ധമായും സൂക്ഷിക്കുക:
    രസീത് അല്ലെങ്കിൽ അക്നോളജ്‌മെന്റ് നമ്പർ ഭാവിയിലെ ആവശ്യങ്ങൾക്കായി ഫയൽ ചെയ്തു വെക്കുക. പിന്നീട് നിങ്ങളുടെ പ്രദേശത്ത് ശബ്ദനിയമലംഘനം ഉണ്ടാകുമ്പോൾ നൽകുന്ന പരാതികളിൽ ഈ മുൻകൂർ നോട്ടീസിന്റെ റഫറൻസ് നമ്പർ (Reference Number) ചേർത്ത് ശക്തമായ നിയമനടപടികളിലേക്ക് നീങ്ങാൻ സാധിക്കും!

ശാന്തമായ അന്തരീക്ഷം ഒരു പൗരാവകാശമാണ്.

ശബ്ദമലിനീകരണം ഒരു കുറ്റകൃത്യമാണ്.

മതങ്ങൾക്കും – രാഷ്ട്രീയക്കാർക്കും ലംഘിക്കാൻ പ്രത്യേക അനുവദമില്ല.

🔗 Meet the Officer Campaign-ൽ പങ്കെടുക്കാൻ:

👉 silencethenoise.in/public-campaigns/#MTO

🌐 വെബ്സൈറ്റ്:SILENCEtheNOISE.in

NOISE IS A CRIME. Together, we can stop it.

 35 total views

സൈബർ ഗുണ്ടായിസത്തിന് നിയമത്തിന്റെ പൂട്ട്:

കോടതിയെയും പോലീസിനെയും വെല്ലുവിളിച്ചും നിയമം പാലിക്കപ്പടാൻ പരാതിനൽകിയ പൌരൻമാരെയും വെല്ലുവിളിച്ച
‘ചങ്ങാതികൂട്ടം’ അഡ്മിനെതിരെ ക്രിമിനൽ കേസ്!

ശബ്ദമലിനീകരണം മാത്രമല്ല, ജനങ്ങളുടെ സ്വകാര്യവും സ്വതന്ത്രവുമായ ജീവിതത്തിന് തടസ്സം നിൽക്കുന്ന എല്ലാത്തരം ‘നോയ്സുകളെയും’ (Noises) നിയമപരമായി നേരിടുക എന്നതാണ് ‘സൈലൻസ് ദി നോയ്സ്’ (Silence the Noise) ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം. സമൂഹമാധ്യമങ്ങളെ ആയുധമാക്കി, കോടതി ഉത്തരവുകളെ വെല്ലുവിളിക്കുകയും നിയമപരിപാലനത്തിനായി പരാതി നൽകുന്ന ഒരു പൗരനെതിരെ ആൾക്കൂട്ട കൊലപാതകത്തിന് (Cyber Lynching) ആഹ്വാനം ചെയ്യുകയും ചെയ്ത ഒരു സൈബർ ക്രിമിനൽ സംഘത്തിനെതിരെ ഇപ്പോൾ നിയമത്തിന്റെ പിടിവീണിരിക്കുകയാണ്.

ഒരു മീഡിയ രജിസ്ട്രേഷൻ ലൈസൻസ് പോലുമില്ലാതെ, വെറുമൊരു ഇൻസ്റ്റാഗ്രാം-ഫേസ്ബുക്ക് പേജിന്റെ ബലത്തിൽ മാത്രം ആൾക്കൂട്ട വിചാരണ നടത്തുന്ന ‘ചങ്ങാതികൂട്ടം’ എന്ന പേജിനും അതിന്റെ അഡ്മിൻ എഴുകോൺ സ്വദേശി ബിനീഷിനും എതിരെയാണ് പോലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.

എന്താണ് സംഭവം? നിയമം പറയുന്നതെന്ത്?

പൊതുസ്ഥലങ്ങളിലും റോഡരികുകളിലും യാത്രക്കാർക്ക് തടസ്സമാകുന്ന രീതിയിൽ സ്ഥാപിക്കുന്ന ഫ്ലക്സ് ബോർഡുകൾ മാറ്റണമെന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെയും (M.C. Mehta കേസ്), കേരള ഹൈക്കോടതിയുടെയും (WP(C) NO. 22750 OF 2018) കർശന ഉത്തരവുകളുണ്ട്.

എന്നാൽ കൊല്ലം ജില്ലയിലെ മുളവനയിൽ ഈ കോടതി ഉത്തരവുകളെ കാറ്റിൽപ്പറത്തിക്കൊണ്ട് കൂറ്റൻ ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കപ്പെട്ടു. ഇതിനെതിരെ ‘സൈലൻസ് ദി നോയ്സ്’ ക്യാമ്പയിന്റെ ഭാഗമായി സുധി കൃഷ്ണൻ എന്ന പൗരൻ അധികാരികൾക്ക് പരാതി നൽകി. ഒരു ജനാധിപത്യ രാജ്യത്ത് നിയമം നടപ്പിലാക്കാൻ ആവശ്യപ്പെടുന്ന ഈ പ്രവൃത്തിയെയാണ് ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള ‘ചങ്ങാതികൂട്ടം’ എന്ന പേജ് തങ്ങളുടെ സൈബർ ഗുണ്ടായിസത്തിന് ഇരയാക്കിയത്.

കുട്ടികളെ മറയാക്കിയുള്ള വൈകാരിക ചൂഷണം

നിയമലംഘനം ചോദ്യം ചെയ്യപ്പെട്ടപ്പോൾ, യാതൊരു നിയമബോധവുമില്ലാത്ത കൊച്ചുകുട്ടികളെയും പെൺകുട്ടികളെയും ക്യാമറയ്ക്ക് മുന്നിൽ നിർത്തി, പരാതിക്കാരൻ കുട്ടികളുടെ സന്തോഷം നശിപ്പിക്കുന്ന ആളാണെന്ന് വരുത്തിത്തീർക്കാനാണ് ഈ പേജ് അഡ്മിൻ ശ്രമിച്ചത്. കോടതി ഉത്തരവ് പാലിക്കാൻ ആവശ്യപ്പെട്ട വ്യക്തിയെ “നാടിനെ നശിപ്പിക്കാൻ നടക്കുന്ന ക്രിമിനൽ സംഘം” എന്ന് പേരെടുത്ത് പറഞ്ഞ് ഇവർ അപമാനിച്ചു.

പോലീസിനെയും നിയമത്തെയും പരസ്യമായി വെല്ലുവിളിക്കുന്നു

പരാതി നൽകിയതിന് ശേഷവും തികഞ്ഞ പ്രകോപനമാണ് ഈ പേജ് അഡ്മിൻ നടത്തിയത്. “കേരളത്തിൽ എവിടെയും ഇല്ലാത്ത രീതിയിൽ ഫുട്ബോൾ ഫാൻസ് വെച്ച Flex കഴപ്പന്റെ പരാതിയിൽ കുണ്ടറ പോലീസ് എടുത്ത് മാറ്റില്ല എന്ന് വിശ്വസിക്കുന്നു ✋” എന്ന് പോസ്റ്റിട്ട് ഇവർ പോലീസിനെ തന്നെ വെല്ലുവിളിച്ചു.

ഫ്ലക്സ് എടുത്തുമാറ്റേണ്ടത് പഞ്ചായത്തിന്റെ (LSGD) നിയമപരമായ ബാധ്യതയാണെന്ന് മറ്റുള്ളവർ ഓർമ്മിപ്പിച്ചിട്ടും, അത് ബോധപൂർവ്വം മറച്ചുവെച്ചുകൊണ്ട് പോലീസിനും പരാതിക്കാരനുമെതിരെ വിദ്വേഷം വളർത്താനാണ് ചാനൽ അഡ്മിൻ ശ്രമിച്ചത്. ഇതിലൂടെ ഇവർ മറ്റ് പ്രദേശങ്ങളിലുള്ളവരെയും ഇത്തരം പ്രവൃത്തികൾ ചെയ്യാൻ പ്രേരിപ്പിക്കുന്നു എന്നതിന്റെ തെളിവാണ് “ഞങ്ങടെ നാട്ടിലും ഉണ്ട് ഒരുത്തൻ” എന്ന് പറഞ്ഞ് മറ്റുള്ളവർ കമന്റ് ചെയ്യുന്നത്.

അഡ്മിൻ നേരിട്ട് നടത്തുന്ന കൊലപാതക ഗൂഢാലോചന

ചങ്ങാതികൂട്ടം പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ വന്നത് ഞെട്ടിക്കുന്ന കൊലപാതക ആഹ്വാനങ്ങളാണ്. “അവനെ അങ്ങ് തട്ടിയേക്ക്”, “ചെവിക്കല്ല് അടിച്ചു പൊട്ടിക്കുക”, “അയാളെ എടുത്തു തോട്ടിൽ എറി” തുടങ്ങി നൂറുകണക്കിന് ഭീഷണികളാണ് വന്നത്. എന്നാൽ ഇതിൽ ഏറ്റവും ഗുരുതരമായ കാര്യം, ലൈസൻസില്ലാത്ത ഈ പേജിന്റെ അഡ്മിൻ (ബിനീഷ്) നേരിട്ടാണ് ഈ അക്രമത്തിന് ഗൂഢാലോചന നടത്തിയത് എന്നതാണ്.

ഇൻസ്റ്റാഗ്രാമിൽ അഡ്മിൻ ബിനീഷ് (bineeshkrish) സ്വന്തം അക്കൗണ്ടിൽ നിന്നും ഇങ്ങനെ ഭീഷണി മുഴക്കി: “ഇന്നത്തോടെ avante kazhapo ഞാൻ തീർക്കുന്നുണ്ട്”. ഇതിന് ചങ്ങാതികൂട്ടം ഒഫീഷ്യൽ പേജിൽ നിന്നും അയാൾ തന്നെ നൽകിയ മറുപടി ഇങ്ങനെയാണ്: “മറ്റുള്ളവരുടെ ആഘോഷം തല്ലിക്കെടുത്തുന്ന ആ സുഖം ഞാൻ നിർത്തും” ✋

കൂടാതെ “നീ ഒന്ന് തകർക്കാൻ ശ്രെമിക്കടാ ഊള സുധീ”, “നീ ഒന്ന് തടയാൻ നോക്ക് സുധി മോനെ” എന്ന് നിരന്തരം ക്യാപ്ഷനുകൾ നൽകി ഒരു വ്യക്തിയുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ ഇവർ സൈബർ ആൾക്കൂട്ടത്തെ (Cyber Lynching) ഇളക്കിവിട്ടു.

ഒടുവിൽ നിയമത്തിന്റെ പിടിവീഴുന്നു (കുണ്ടറ പോലീസിന്റെ കേസ്)

ഈ സൈബർ ഗുണ്ടായിസത്തിനെതിരെ കുണ്ടറ പോലീസ് സ്റ്റേഷനിൽ 25/07/2026 തീയതിയിൽ എഫ്.ഐ.ആർ (FIR No: 0995/2026) രജിസ്റ്റർ ചെയ്തു കഴിഞ്ഞു. പുതിയ ക്രിമിനൽ നിയമമായ ഭാരതീയ ന്യായ സംഹിത (BNS) 2023 പ്രകാരം താഴെ പറയുന്ന ഗുരുതരമായ വകുപ്പുകളാണ് എഴുകോൺ സ്വദേശിയായ ചങ്ങാതികൂട്ടം അഡ്മിനും മെമ്പർമാർക്കും എതിരെ ചുമത്തിയിട്ടുള്ളത്:

  • BNS Section 356 (Defamation / മാനനഷ്ടം): മറ്റൊരാളുടെ പ്രശസ്തിക്കോ മാനത്തിനോ ഹാനി വരുത്തുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായി അപകീർത്തിപ്പെടുത്തിയതിന്.
  • BNS Section 351(2) (Anonymous Criminal Intimidation / അജ്ഞാത വ്യക്തിയുടെ പേരിൽ ഭീഷണിപ്പെടുത്തൽ): ഒരു വ്യക്തിയെ കൊലപ്പെടുത്തുമെന്നോ ഉപദ്രവിക്കുമെന്നോ കാണിച്ച് ഇന്റർനെറ്റിലൂടെ വ്യാജ ഐഡികളിൽ നിന്നും നടത്തുന്ന ഭീഷണികൾക്ക് ഈ വകുപ്പ് പ്രകാരം 2 വർഷം വരെ തടവ് ലഭിക്കാവുന്നതാണ്.

📱 ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കൊലപാതക ഭീഷണിയും അക്രമവും മുഴക്കിയ കമൻ്റുകൾ

@dhe.og__terror അയാൾക്ക് കിട്ടുന്ന സന്തോഷം എന്താണെന്ന് ഞാൻ പറഞ്ഞു തരാം.. ഉത്സവം നടക്കുമ്പോൾ സൗണ്ട് കൂടുതൽ ആണെന്ന് പറഞ്ഞു പരാതി കൊടുക്കുക, ഇപ്പൊ ഫ്ലെക്സ് മാറ്റണമെന്ന് പരാതി കൊടുക്കുക.. അങ്ങനെ ഓരോ പരാതി ചെല്ലുമ്പോഴും ഉദ്യോഗസ്ഥർ വന്നു അന്വേഷിച്ചു നമ്മുക്കൊരു ഫൈൻ ഇടും.. അങ്ങനെ ഫൈൻ അടക്കുന്ന പൈസയിൽ നിന്ന് പകുതി സർക്കാരിനും ബാക്കി പകുതി ദാ ഇവനും കൊടുക്കും.. ഇതാണ് അവന്റെ സന്തോഷം.. കുറച്ച് ഊമ്പിയ ആളുകൾ നോക്കുമ്പോൾ ഇവനൊക്കെ ചെയ്യുന്നത് എന്തോ വലിയ കാര്യമാണ്.. പക്ഷേ ചോറ് കഴിക്കുന്നവർക്ക് മനസ്സിലാകും ശരീരം അനങ്ങി പണി എടുക്കാതെ പൈസ ഉണ്ടാകുക ആണെന്ന്.. അങ്ങനെ ആണേൽ നിനക്ക് വല്ല കൂട്ടികൊടുപ്പും നടത്തികൂടെ… മിക്കാരും അടുത്ത ഉൽത്സവ സീസൺ വരുന്നതിന്ന് മുന്നേ നീ ആരുടേലും കൈ കൊണ്ട് മരിക്കും… നാട്ടിൽ ഉള്ളവരുടെ വീക്ക്‌ പോയിന്റ് കണ്ട് പിടിച്ചു പൈസ ഉണ്ടാകുന്ന നിനക്ക് ഉടനെ പണി കിട്ടും… 🫶

23 h • Edited | Reply

@rahul_rahu_02 Chaavaraythaane ayale angg thallikonnkala my###❗

2 h | Reply

@si_raj9207 ആ നായിന്റെ മോനെ അറുത്തിട് പൊലയാടി മോനെ 😡

20 h | Reply

@sulupop_ നിങ്ങളൊക്കെ ഒരുപാട് പേരില്ലേ 😸അയാൾ ഒരാളല്ലേ… വയസ്സ് ആയ ആളല്ലേ 😌പരലോകത്തേക്ക് നേരത്തെ അയച്ചേക്കു എല്ലാരും കൂടി

3 h | Reply

Data Entry Error / Unsupported File Format

@priyesh._mk ചേട്ടാ തല്ലി കൊന്നുകളയണം ചെറ്റകളെ ഒന്നും നോക്കണ്ട

1 d | Reply

@jo_kl_24 അവനെ അങ്ങ് തട്ടിയേക്ക് ⚔️⚔️

18 m | Reply

@i_am_rajesh_r_thenmala കുറച്ച് എലി വിഷം കിട്ടുവോ? 🤔

3 h | Reply

@faisalsadique1303 തൂക്കി കായലിൽ ഇടു

41 m | Reply

@nilambur.ppm നിങ്ങൾ നാട്ടുകാർ കൂടി തല്ലികൊല്ലണം. ആതായോളിയെ. അതിൽ കൂടുതൽ ഒന്നും ചെയ്യാനില്ല.

14 h | Reply

@asker_vettilangadi അയാളെ നാട്ടുകാരെല്ലാം കൂടിയങ്ങട്ട് തല്ലി കൊല്ല് അങ്ങനെയങ്കിലും ആ പൊതു ശല്യം തീരട്ടെ,

1 d | Reply

@jishnu_sudheer_ ഇരുചെവി അറിയാതെ കുണ്ണനെ കൊന്ന്കളയുക

1 d | Reply

@a.d.it.hy.a.n Just kill him. Problem solve 👍

8 h | Reply

@song.lover53122 വല്ല എലിവെഷം കൊടുത്ത് കൊന്നുടെ ആ മൈരനെ 😂😂😂😂

1 d | Reply

@sanal_madakka ഒരു പന്നിപ്പടക്കം വാങ്ങുക ഓന്റെ അണ്ണാക്കിൽ വെച്ചു പൊട്ടിക്കുക.. ശുഭം…

21 h | Reply

@prashin_krishna_ Ayale thattiyekk😂

20 h • Edited | Reply

@axwin___.___ ആ തായോളീടെ പെടലി അടിച്ചു തിരിക്ക്….

11 h | Reply

@shamhoonofficial അയാളെ എടുത്തു തോട്ടിൽ എറി കൊല്ലക്കാരോട് പറയണ്ടേ ആവിശ്യം ഇല്ലല്ലോ

11 h | Reply

@shafivava_83 ഇരുട്ടടി 😡😡😡അതാണ് അതിനുള്ള ഒറ്റമൂലി

1 d | Reply

@sree_17 ചെവിക്കല്ല് അടിച്ചു പൊട്ടിക്കുക

19 h | Reply

@mr_yacobasil_ Avanea vittil kayrie nalla idikodukk

20 h | Reply

@babujiez എല്ലാവരും ചേർന്ന് അവനെ ചവിട്ടി തേക്ക് അവനാണോ ആ നാട്ടിലെ കൃമി😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

1 d | Reply

@_goat.boy_10 തല്ലി കൊല്ലി ആ മൈരന

10 h | Reply

@ki.chu__07 സുധിട ഒരു ഫ്ലക്സ് വെക്ക് ആദരാജ്ഞലികൾ എന്ന് പറഞ്ഞ് .. എന്നിട്ട് അവനെ കൊന്ന് കള… ഓരോ ഓരോ നടരാജ വിഗ്രഹം 😌

20 h | Reply

@shyjunarikodan Aa naayinte monete kaalum kayyum adichodi heru

8 h | Reply

@km_navas_ എന്റെ പൊന്നുമക്കളെ എവിടെയും കാണും ഇതുപോലുള്ള ശുദ്രജീവികൾ,. വീടിനകം മാത്രം കണ്ടുവളരുന്ന കുറേ മൈരന്മാർ.. നിങ്ങൾ ഒറ്റക്കെട്ടായി നിന്നുകൊണ്ട് ആ മൈരന്റെ ന്റെ കയ്യും കാലും തല്ലിയൊടിക്ക്,..

16 h | Reply

@sijo_vj K!ll him

21 h | Reply

@gopan_chalakudy_red_fort അവന്റെ വീടിന്റെ മുന്നിൽ ഒരെണ്ണം വയ്ക്ക്… അവൻ ഇറങ്ങി വരുമ്പോ തന്നെ കാണണം… അത് പൊളിച്ചാൽ പിന്നെ ഒന്നും നോക്കണ്ട അവന്റെ തല അങ്ങ് തല്ലിപൊളിച്ചേക്ക്…. കൂടി വന്നാൽ 3 NOT 8….

21 h | Reply

@silent__dark__mood അവനെ അങ്ങ് കൊന്ന് കള മൈരനെ 🤣🤣🤣

23 h | Reply

@ajiajmalkollam സുധിയെ എല്ലാരും ചേർന്ന് മുഖം മറച്ചു അവനു ഒരു തെളിവുപോലും കൊടുക്കാതെ ഇരുട്ടത്ത് പഞ്ഞിക്കിടുക ഇനി മേലാൽ ഈ പരിപാടിക്ക് അവൻ ഇറങ്ങാത്ത വിതം അത്രേ ഉള്ളു 😡

21 h | Reply

@stanlymvarghese കണ്ണും മൂക്കും തിരിയാത്ത രീതിയിൽ അവന്റെ മോന്ത പിടിച്ചു നിലത്തിട്ട് ഒരക്കണം…. സ്പോർട്സ് ആണ് ലഹരി എന്ന ക്യാമ്പയിൻ ആയിട്ട് ഗവണ്മെന്റ് വരുമ്പോൾ ഇമ്മാതിരി നായകളെ ചവിട്ടി ഓടിക്കണം 👍👍👍

19 h | Reply

@black__mask___07 Theerth kalanek avane ☠️

21 h | Reply

@_athulsj അയാളുടെ കാലും കൈയും കെട്ടി വല്ല പൊട്ടക്കിണറ്റിൽ തഴ്ത്തിയാൽമതി അയളുടെ കടി അപ്പോൾ മാറും😍😂

1 d | Reply

@kl_nature_boy_ മൈരനെ കൈയ്യും കാലും അടിച്ചു ഓടിച്ചു ഇടുക 🙌😂 അല്ലേൽ ഒറ്റയ്ക്ക് കിട്ടുമ്പോ ഒരു വണ്ടി കൊണ്ട് ഇടിച്ചു കിടപ്പിൽ ആകുക മൈര് 😂

1 d | Reply

@melvinsam_kollam മുളവനയിലെ ജനങ്ങൾ ഒന്ന് ഒറ്റക്കെട്ടായി നിന്ന് തായോളിയുടെ ചെവിക്കല്ല് നോക്കി കൊടുക്കണം.. തൊട്ടു താഴെയല്ലേ പോലീസ് സ്റ്റേഷൻ.. അടിച്ചു കയ്യും കാലും ഒടിച്ചിട്ടു സ്റ്റേഷനിൽ എത്തിക്കുക.. നിങ്ങൾ നാട്ടുകാർ സ്ട്രോങ്ങ്‌ അയാൾ മതി…

23 h | Reply

@abhi.j_ith_ Rand kayyum kalum adich odich vtl idanam avane polulla nayikkale..

21 h | Reply

@sachin___murali അത് ഓരോ മൈരന്മാരുടെ അസൂയ കഴപ്പ് എന്നൊക്കെ പറയാം ഇതിനെ. ഞാൻ ആഘോഷിക്കാത്തതും അനുഭവിക്കാത്തതും നിങ്ങളും ചെയ്യണ്ട എന്നുള്ളത് ഇതിന് എതിരെ ഒറ്റ മാർഗം ഉള്ളു കാലും കയ്യും തല്ലിയൊടിക്ക

21 h | Reply

@balaji_sasthankotta ഒരു ലോഡ് പടക്കം വാങ്ങി അവന്റെ മൂട്ടിൽ പൊട്ടിച്ചാൽ തീരുമാനം ആവുന്ന പ്രശ്നം ഉള്ളു 👍👍👍🫂🫂🫂⚡⚡⚡💥💥💥❤️‍🔥❤️‍🔥❤️‍🔥ഫുൾ സപ്പോർട്ട് 👹👹👹👺👺👺🥭പറിയൻ അങ്ങനെ ചാവട്ടെ….

23 h | Reply

@dan.devil_ Nadannu pokumpl nalla 2 chudukatta vacheri kodukk .. avante kp angu theerrum

1 d | Reply

@sonu_saji_ Avna kill chythhkk😏enni avn venda

18 h | Reply

@___u_s_7 അവനെ ഇങ്ങോട്ട് പിടിച്ചിട്ട് രണ്ട് ചെവിയും പൊത്തി ഒറ്റടിക്കൊടുക്കണം. അപ്പൊ അവൻ്റെ അസുഖം മാറും🙌

1 d | Reply

@kottarakkarasreeraj അവന്റെ തല അടിച്ചു പൊട്ടിച്ചു കള 👍

18 h | Reply

@sreeraj5197 ആ പട്ടി മോന്റെ അടിവയർ നോക്കി ഒര് ചവിട്ട് കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ള്

58 m | Reply

@l_.ali.xh. അവന്റെ ഓക്കേ അണ്ടി അടിച്ച് പൊട്ടിക്ക അത്ര തന്നെ 👍🔥

8 h | Reply

@aji_cap_kl38 നല്ല മുളവടി എടുത്ത് ആ നായിന്റെ മോന്റെ ചന്തി അടിച്ചു പൊട്ടിക്കണം, വേൾഡ് കപ്പ്‌ തീരുന്ന വരെ ആ daddyless മോൻ ഇരിക്കരുത്, അവന്റെ കൃമികടി മാറിക്കിട്ടും 😡

8 h | Reply

@cvf_fx5 Naayintemone biththiyood cherthth nirththi chekila adichch thirikkuka. Pinne paadilla paadilla ennu uumbaan avante vaaya thurakkilla. Try it 💯 working tip 👍

16 h | Reply

@aj__in__3181 ആ നായിന്റെ മോനെ അടിച്ചു തല പൊട്ടിക്ക്

17 h | Reply

@_lookachan aah myranayokke idich urakk makkaleee 🔥

9 h | Reply

@pandara_kaalan പരാതി കൊടുത്ത മൈരേനെ ആ ടാർ ഇട്ട റോഡിൽ പിടിച്ചു ഇട്ട് ഉരക്ക് പിള്ളേരെ 🔥🙌

18 h | Reply

@sonu929778 അവൻ്റെ അമ്മേടെ തേങ്ങ. മോന്ത പിടിച്ചു ടാറിട്ട റോഡിൽ പിടിച്ചു orachaal മതി.

18 h | Reply

@sureshpm17 അവന്റെ തല എറിഞ്ഞു പൊട്ടിക്കും മക്കളെ

18 h | Reply

@arief_perumbavoor കാല് തല്ലിയൊടിക്ക് അവൻറെ സൂക്കേട് മാറും

14 h | Reply

@hari.k.n ആ അണ്ണന് നൈസ് ആയി ഒരു ഇരുട്ടടി കൊടുക്കുക… ഈ വേൾഡ് കപ്പ്‌ കഴിഞ്ഞിട്ടേ പിന്നെ ആ മാന്യൻ എഴുന്നേൽക്കാൻ പാടൂ….

9 h | Reply

@tinu.thankachan.562 രണ്ടു ഫുട്ബോൾ വാങ്ങിച്ചിട്ട്.. അവന്റെ രണ്ടു ചെവിയിലും അടിച്ചു കേറ്റികൊടു…. പിന്നെ അവനൊന്നും സൗണ്ടേ കേൾക്കല്ലേ…

7 h | Reply

@ajmal__aju46 Chavitti odich veetil id baki fifa kazinjit nokaan🔥

18 h | Reply

@_tmbecadeenz അടിക്കെടാ ഇരുട്ടടി 😡😡😡😡🔥

14 h | Reply

@junaisjunu403 ഒന്നും നോക്കണ്ട അവന് ഒരു മുറിക്കുള്ളിൽ കയറ്റി നല്ല അമിട്ട് കത്തിച്ച് പൊട്ടിക്കു അതോടെ തീരും അവന്റെ കടി കള്ള പന്നി

13 h | Reply

21 m | Reply

@shamsu_iringarriri Ente mumbilayirunnangil ayale chevikalli adichipottichene thayoli

ജാഗ്രതാ നിർദ്ദേശം ⚠️

മാന്യമായി പ്രസിദ്ധീകരക്കാൻ കഴിയുന്നവയിൽ ചിലതുമാത്രം ചേർത്തിരിക്കുന്നു. ബാക്കി പോലീസിന് കൈമാറിയിട്ടുണ്ട്.

പൊതുസമൂഹത്തോടുള്ള താക്കീത്

സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി, നിയമബോധമില്ലാത്ത കുറച്ചു കുട്ടികളെ കൂട്ടുപിടിച്ച് ഇത്തരം ക്രിമിനൽ പ്രൊപ്പഗണ്ടകൾ നടത്തുന്നവർക്കുള്ള വ്യക്തമായ താക്കീതാണ് പോലീസിന്റെ ഈ നടപടി. വ്യാജ ഐഡികളിലിരുന്ന് ഒരു വ്യക്തിയെ കൊല്ലുമെന്നും തല്ലുമെന്നും കമന്റിട്ട ഓരോരുത്തരും ഈ കേസിൽ പ്രതികളാകും. കേവലം കുറച്ച് ലൈക്കുകൾക്കും വ്യൂസിനും വേണ്ടി ഒരു മീഡിയ ലൈസൻസ് പോലുമില്ലാതെ നിയമത്തെ കയ്യിലെടുക്കാൻ ശ്രമിച്ചാൽ, നിയമം അതിന്റെ വഴിക്ക് തന്നെ സഞ്ചരിക്കും എന്ന് ഈ കേസ് ഓർമ്മിപ്പിക്കുന്നു.

സമൂഹത്തിന്റെ സ്വസ്ഥത കെടുത്തുന്ന ഇത്തരം ഏത് ‘നോയ്സി’നെതിരെയും ഞങ്ങളുടെ ഈ നിയമപോരാട്ടം തുടരും.

Silence the Noise! നിയമം വഴിമാറില്ല!

 55 total views

ശബ്ദമലിനീകരണവും പൊതുജനാരോഗ്യവും:

കുട്ടികളുടെ പഠനമികവിലും ആരോഗ്യത്തിലുമുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ-നിയമ ഗവേഷണ റിപ്പോർട്ട്

ആമുഖം

പരിസ്ഥിതി മലിനീകരണങ്ങളെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ പൊതുവെ വായു, ജല, മണ്ണ് മലിനീകരണങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകാറുള്ളത്. എന്നാൽ മനുഷ്യരാശിയുടെ നിലനിൽപ്പിനെത്തന്നെ നിശ്ശബ്ദമായി കാർന്നുതിന്നുന്ന, അതീവ ഗൗരവതരമായ ഒരു ആഗോള വിപത്തായി ശബ്ദമലിനീകരണം (Noise Pollution) ഇന്ന് മാറിയിരിക്കുന്നു. ആധുനിക നഗരവൽക്കരണം, വർദ്ധിച്ചുവരുന്ന വാഹനപ്പെരുപ്പം, വ്യവസായവൽക്കരണം, ആഘോഷങ്ങളുടെ പേരിലുള്ള ഉച്ചഭാഷിണികളുടെ അനിയന്ത്രിതമായ ഉപയോഗം എന്നിവയെല്ലാം ചേർന്ന് നമ്മുടെ അന്തരീക്ഷത്തെ സദാസമയവും ശബ്ദായമാനമാക്കി മാറ്റിയിരിക്കുകയാണ്. ഒരു വ്യക്തിയുടെ ആശയവിനിമയ സ്വാതന്ത്ര്യവും വിശ്വാസാചാരങ്ങളും മറ്റൊരു വ്യക്തിയുടെ സ്വസ്ഥമായി ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമായി മാറുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ശബ്ദമലിനീകരണം.

ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കുകൾ പ്രകാരം, കേവലം കേൾവിക്കുറവ് മാത്രമല്ല, ഹൃദ്രോഗങ്ങൾ, പ്രമേഹം, രക്താതിമർദ്ദം, മാനസിക സംഘർഷങ്ങൾ, ഉറക്കമില്ലായ്മ തുടങ്ങി നിരവധിയായ ആരോഗ്യപ്രശ്നങ്ങൾക്ക് ശബ്ദമലിനീകരണം നേരിട്ട് കാരണമാകുന്നുണ്ട്. ഏറ്റവും നിർഭാഗ്യകരമായ വസ്തുത, ശബ്ദമലിനീകരണത്തിന്റെ പ്രത്യാഘാതങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് വളരുന്ന കുട്ടികളാണ് എന്നതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ക്ലാസ്സ് മുറികളിലേക്കും കടന്നുവരുന്ന അനാവശ്യ ശബ്ദങ്ങൾ കുട്ടികളുടെ തലച്ചോറിന്റെ വൈജ്ഞാനിക വികാസത്തെയും (Cognitive Development), ഓർമ്മശക്തിയെയും, വായനാശീലത്തെയും, ഏകാഗ്രതയെയും തിരുത്താനാവാത്ത വിധം നശിപ്പിക്കുന്നുവെന്ന് നിരവധി ആഗോള എപ്പിഡെമിയോളജിക്കൽ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഈ ഗവേഷണ റിപ്പോർട്ട്, ശബ്ദമലിനീകരണം സൃഷ്ടിക്കുന്ന ജീവശാസ്ത്രപരവും മാനസികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചും, കുട്ടികളുടെ പഠനമികവിൽ അവ ചെലുത്തുന്ന വിനാശകരമായ സ്വാധീനത്തെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നു. കൂടാതെ, ലോകാരോഗ്യ സംഘടനയുടെ ആധികാരിക മാർഗ്ഗരേഖകൾ, അമേരിക്കൻ നാഷണൽ സ്റ്റാൻഡേർഡ്സ് ഇൻസ്റ്റിറ്റ്യൂട്ട് (ANSI) നിഷ്കർഷിക്കുന്ന ക്ലാസ്സ് റൂം അക്കോസ്റ്റിക്സ് മാനദണ്ഡങ്ങൾ, ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ, സുപ്രീം കോടതിയുടെയും ഹൈക്കോടതികളുടെയും നിർണ്ണായക വിധികൾ എന്നിവ മുൻനിർത്തി വിദ്യാഭ്യാസ വകുപ്പിന് നേരിട്ട് നടപ്പിലാക്കാവുന്നതുമായ പ്രായോഗിക നയരൂപീകരണ നിർദ്ദേശങ്ങളും (Standard Operating Procedures) ഈ റിപ്പോർട്ടിൽ സമഗ്രമായി ഉൾപ്പെടുത്തിയിരിക്കുന്നു.


ശബ്ദവും ശബ്ദമലിനീകരണവും: അടിസ്ഥാന ജീവശാസ്ത്രം

പ്രകൃതി മനുഷ്യന് നൽകിയിട്ടുള്ള ഏറ്റവും വലിയ വരദാനങ്ങളിലൊന്നാണ് കേൾവിശക്തി. ഊർജ്ജത്തിന്റെ ഒരു രൂപമായ ശബ്ദം വായുവിലൂടെയോ മറ്റ് മാധ്യമങ്ങളിലൂടെയോ സങ്കോച വികാസ തരംഗങ്ങളായി (Contraction and Rarefaction) സഞ്ചരിക്കുകയും, മനുഷ്യന്റെ ചെവിയിൽ മർദ്ദം സൃഷ്ടിക്കുകയും ചെയ്യുമ്പോഴാണ് കേൾവി എന്ന അനുഭവം സാധ്യമാകുന്നത്. എന്നാൽ എല്ലാ ശബ്ദങ്ങളും കേൾക്കാൻ ഇമ്പമുള്ളവയല്ല. കേൾവിക്കാരന് അലോസരമുണ്ടാക്കുന്ന, സ്വസ്ഥത കെടുത്തുന്ന, അനാവശ്യമായ ശബ്ദങ്ങളെയാണ് നാം ‘ശബ്ദമലിനീകരണം’ (Noise) എന്ന് നിർവ്വചിക്കുന്നത്.

പ്രശസ്ത ശാസ്ത്രജ്ഞനായ റോബർട്ട് കോച്ച് (Robert Koch) 1910-ൽ നടത്തിയ പ്രവചനം ഇവിടെ പ്രസക്തമാണ്: “കോളറയോടും പ്ലേഗിനോടും പൊരുതിയതുപോലെ, ഭാവിയിൽ മനുഷ്യന് ശബ്ദമലിനീകരണത്തോടും ജീവൻമരണ പോരാട്ടം നടത്തേണ്ടി വരും.” ഈ പ്രവചനം ഇന്ന് അക്ഷരംപ്രതി ശരിയായിരിക്കുകയാണ്.

ശബ്ദത്തിന്റെ തീവ്രത അളക്കുന്നത് ഡെസിബെൽ (Decibel – dB) എന്ന ഏകകം ഉപയോഗിച്ചാണ്. ആരോഗ്യവാനായ ഒരാൾക്ക് കേൾക്കാൻ സാധിക്കുന്ന ഏറ്റവും ചെറിയ ശബ്ദത്തെ പൂജ്യം ഡെസിബെൽ ആയി കണക്കാക്കുന്നു.

ശബ്ദതീവ്രതയും ആരോഗ്യ പ്രത്യാഘാതങ്ങളും

ശബ്ദത്തിന്റെ ഉറവിടം / സാഹചര്യം ശരാശരി തീവ്രത (dB) ആരോഗ്യപരമായ പ്രത്യാഘാതം
ശാന്തമായ നിശ്ശബ്ദത (ശ്രവണ പരിധി) 0 dB സ്വാഭാവികമായ അവസ്ഥ
സുഖകരമായ ഉറക്കത്തിന് വേണ്ടത് 30 dB ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നത്
ക്ലാസ്സ് മുറികളിലെ പശ്ചാത്തല ശബ്ദം 35 dB പഠനത്തിന് അനുയോജ്യമായ പരമാവധി ശബ്ദം
സാധാരണ സംസാരം 30–40 dB സുരക്ഷിതമായ പരിധി
ഉച്ചത്തിലുള്ള സംസാരം 50 dB ഏകാഗ്രതയെ ബാധിക്കാൻ തുടങ്ങുന്നു
വാഹനങ്ങളുടെ സാധാരണ ഹോൺ 70 dB ശ്രദ്ധ തിരിക്കുകയും അലോസരം ഉണ്ടാക്കുകയും ചെയ്യുന്നു
എയർ ഹോൺ / വലിയ ഉച്ചഭാഷിണികൾ 90–100 dB കേൾവിക്ക് തകരാറുണ്ടാക്കാൻ തുടങ്ങുന്ന പരിധി
വിമാനങ്ങളുടെ ശബ്ദം 110–120 dB ചെവിക്ക് കടുത്ത വേദനയുണ്ടാക്കുന്നു
പടക്കം, വെടിമുഴക്കം (Impulse noise) 130–140 dB കർണ്ണപുടം തകരാറിലാകാൻ സാധ്യത

ചെവിയുടെ ഘടനയും ശബ്ദക്ഷതവും

മനുഷ്യന്റെ ചെവിയുടെ ഘടന അത്യന്തം സങ്കീർണ്ണമാണ്. ശബ്ദതരംഗങ്ങൾ ചെവിയുടെ കനാലിലൂടെ സഞ്ചരിച്ച് കർണ്ണപുടത്തിൽ (Tympanic Membrane) പതിക്കുമ്പോൾ സ്‌പന്ദനങ്ങൾ ഉണ്ടാകുന്നു. ഈ സ്‌പന്ദനങ്ങൾ മധ്യകർണ്ണത്തിലെ മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥികളായ മാലിയസ് (Malleus), ഇൻകസ് (Incus), സ്റ്റേപ്പിസ് (Stapes) എന്നിവയിലൂടെ കടന്നുപോകുന്നു. ഇതിൽ സ്റ്റേപ്പിസ് എന്ന അസ്ഥി ആന്തരിക കർണ്ണമായ കോക്ലിയയുമായി (Cochlea) ബന്ധിക്കപ്പെട്ടിരിക്കുന്നു. കോക്ലിയയ്ക്കുള്ളിൽ പെരിലിംഫ് (Perilymph), എൻഡോലിംഫ് (Endolymph) എന്നീ ദ്രാവകങ്ങൾ നിറഞ്ഞിട്ടുണ്ട്. ശബ്ദതരംഗങ്ങൾ ഈ ദ്രാവകങ്ങളിൽ മർദ്ദം സൃഷ്ടിക്കുമ്പോൾ, കോക്ലിയയിലെ അതിസൂക്ഷ്മമായ ഹെയർ സെല്ലുകൾ (Hair cells) ചലിക്കുകയും വൈദ്യുത സ്പന്ദനങ്ങളായി മാറി അക്കോസ്റ്റിക് നാഡി (Acoustic nerve) വഴി തലച്ചോറിലെ ഓഡിറ്ററി കോർട്ടെക്സിലേക്ക് (Auditory Cortex) എത്തുകയും ചെയ്യുന്നു.

ഉയർന്ന തീവ്രതയുള്ള ശബ്ദം നിരന്തരമായി കേൾക്കുമ്പോൾ ഈ ഹെയർ സെല്ലുകൾക്കുള്ളിലെ എൻസൈമുകൾ പൂർണ്ണമായും നശിച്ചുപോകുന്നു. ഇത് താൽക്കാലികമായ കേൾവിക്കുറവിന് (Temporary Threshold Shift) കാരണമാകുന്നു. എന്നാൽ ഉയർന്ന ഡെസിബെല്ലിലുള്ള പടക്കങ്ങളുടെ ശബ്ദമോ, ഉച്ചഭാഷിണികളുടെ ശബ്ദമോ നിരന്തരം കേൾക്കേണ്ടി വന്നാൽ, ഹെയർ സെല്ലുകൾ എന്നെന്നേക്കുമായി നശിച്ചുപോകുകയും ശാശ്വതമായ ബധിരത (Permanent Threshold Shift) സംഭവിക്കുകയും ചെയ്യുന്നു. മനുഷ്യന്റെ ശരീരത്തിൽ ഒരിക്കൽ നശിച്ചുപോയാൽ പുനരുജ്ജീവിപ്പിക്കാൻ കഴിയാത്ത കോശങ്ങളാണ് ഇവ എന്നതിനാൽ കേൾവി നഷ്ടം പൂർണ്ണമായും അലംഘനീയമാണ്.


കേൾവിയുമായി ബന്ധമില്ലാത്ത ശാരീരിക-മാനസിക പ്രത്യാഘാതങ്ങൾ (Non-Auditory Health Effects)

ശബ്ദമലിനീകരണം ചെവിയെ മാത്രമല്ല, മനുഷ്യ ശരീരത്തിലെ നാഡീവ്യവസ്ഥയെയും ഹൃദയധമനികളെയും അന്തർസ്രാവി ഗ്രന്ഥികളെയും (Endocrine system) ഗുരുതരമായി ബാധിക്കുന്നുവെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ലോകാരോഗ്യ സംഘടനയുടെ (WHO) പാരിസ്ഥിതിക ആരോഗ്യ വിഭാഗം പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ പ്രകാരം, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ശബ്ദമലിനീകരണം മൂലം ഹൃദ്രോഗങ്ങൾക്കും പ്രമേഹത്തിനും അടിമകളാകുന്നുണ്ട്.

അമിതമായ ശബ്ദം മനുഷ്യ ശരീരത്തിൽ ഒരു പാരിസ്ഥിതിക സ്ട്രെസ്സർ (Environmental Stressor) ആയിട്ടാണ് പ്രവർത്തിക്കുന്നത്. ഒരു വ്യക്തി ശബ്ദം കേട്ട് അലോസരപ്പെടുമ്പോൾ, തലച്ചോറിലെ ഹൈപ്പോതലാമസ്-പിറ്റ്യൂട്ടറി-അഡ്രീനൽ ആക്സിസ് (HPA Axis), സിമ്പതെറ്റിക് നാഡീവ്യവസ്ഥ (Sympathetic Nervous System) എന്നിവ ഉത്തേജിപ്പിക്കപ്പെടുന്നു. ഇതിന്റെ ഫലമായി അഡ്രിനാലിൻ (Adrenaline), നോർ-അഡ്രിനാലിൻ (Nor-adrenaline), കോർട്ടിസോൾ (Cortisol) എന്നീ സ്ട്രെസ്സ് ഹോർമോണുകൾ രക്തത്തിലേക്ക് വലിയ അളവിൽ വമിക്കപ്പെടുന്നു. ഈ ഹോർമോണുകൾ രക്തക്കുഴലുകളെ പെട്ടെന്ന് ചുരുക്കുകയും (Vasoconstriction), രക്തസമ്മർദ്ദം (Blood Pressure) അപകടകരമായ രീതിയിൽ ഉയർത്തുകയും ചെയ്യുന്നു. നിരന്തരമായി ലൗഡ് സ്പീക്കറുകൾക്കോ ട്രാഫിക്കിനോ സമീപം കഴിയുന്നവരിൽ ഈ പ്രതിഭാസം ആവർത്തിക്കപ്പെടുകയും, കാലക്രമേണ ഹൃദയാഘാതത്തിലേക്കും (Myocardial Infarction) പക്ഷാഘാതത്തിലേക്കും (Stroke) നയിക്കുകയും ചെയ്യുന്നു.

ONPHEC പഠനം – ടൊറന്റോ, കാനഡ

കാനഡയിലെ ടൊറന്റോ നഗരത്തിൽ നടന്ന പഠനമായ ഒന്റാറിയോ പോപ്പുലേഷൻ ഹെൽത്ത് ആൻഡ് എൻവയോൺമെന്റ് കോഹോർട്ട് (ONPHEC – Ontario Population Health and Environment Cohort) ഈ ദിശയിലുള്ള സുപ്രധാനമായ ഒരന്വേഷണമായിരുന്നു. പ്രമേഹമോ രക്താതിമർദ്ദമോ ഇല്ലാത്ത ലക്ഷക്കണക്കിന് ആളുകളിൽ ഗതാഗത ശബ്ദം ഉണ്ടാക്കുന്ന ദീർഘകാല പ്രത്യാഘാതങ്ങൾ അവർ നിരീക്ഷിച്ചു.

ഈ പഠനത്തിലെ ഞെട്ടിക്കുന്ന കണ്ടെത്തൽ: ആംബിയന്റ് ശബ്ദത്തിൽ ഉണ്ടാകുന്ന ഓരോ 10 ഡെസിബെൽ (dBA) വർദ്ധനവും, ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത 8 ശതമാനവും, രക്താതിമർദ്ദത്തിനുള്ള സാധ്യത 2 ശതമാനവും വർദ്ധിപ്പിക്കുന്നു എന്നതാണ്. കോർട്ടിസോളിന്റെ അമിതമായ ഉത്പാദനം ശരീരത്തിലെ ഗ്ലൂക്കോസ് ഉപാപചയത്തെ (Glucose Metabolism) തകർക്കുകയും ഇൻസുലിൻ പ്രതിരോധത്തിന് (Insulin Resistance) കാരണമാവുകയും ചെയ്യുന്നതാണ് പ്രമേഹത്തിലേക്ക് നയിക്കുന്നത്.

കൂടാതെ, ഇന്ത്യയിലെ ആരോഗ്യ പ്രവർത്തകർക്കിടയിൽ നടത്തിയ ക്രോസ്-സെക്ഷണൽ പഠനത്തിൽ, ആശുപത്രി പരിസരങ്ങളിലെ അമിത ശബ്ദം തലവേദനയ്ക്കുള്ള സാധ്യത 2.49 ഇരട്ടിയായും, ഓർമ്മക്കുറവിനും ഏകാഗ്രതയില്ലായ്മയ്ക്കുമുള്ള സാധ്യത 2.36 ഇരട്ടിയായും വർദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഉറക്കമില്ലായ്മയാണ് ശബ്ദമലിനീകരണത്തിന്റെ മറ്റൊരു പ്രധാന പ്രത്യാഘാതം. രാത്രികാലങ്ങളിൽ 30 ഡെസിബെല്ലിൽ കൂടുതലുള്ള ശബ്ദങ്ങൾ, പ്രത്യേകിച്ചും പടക്കം പൊട്ടിക്കൽ പോലെയുള്ള ഇമ്പൾസ് ശബ്ദങ്ങൾ (Impulse noise), ശരീരത്തിന്റെ ഉറക്ക-ഉണർവ് ചക്രത്തെ (Circadian rhythm) തകിടംമറിക്കുന്നു. ഉറക്കത്തിന്റെ റെം (REM – Rapid Eye Movement) ഘട്ടത്തിലുണ്ടാകുന്ന ഇത്തരം തടസ്സങ്ങൾ, അടുത്ത ദിവസം കടുത്ത മാനസിക ക്ഷീണത്തിനും, വിഷാദരോഗത്തിനും, ഉത്കണ്ഠയ്ക്കും (Anxiety) കാരണമാകുന്നു.


ഗർഭസ്ഥ ശിശുക്കളിലെ പ്രത്യാഘാതങ്ങൾ

ശബ്ദമലിനീകരണം മനുഷ്യനെ ബാധിക്കുന്നത് ജനനശേഷമല്ല, മറിച്ച് ഗർഭപാത്രത്തിൽ വച്ചുതന്നെയാണ്. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ (KeSCPCR) 2022-ൽ പുറപ്പെടുവിച്ച സുപ്രധാന ഉത്തരവ് (CRMP No.1553/02/LA1/2022) ഗർഭസ്ഥ ശിശുക്കളിൽ ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വിനാശകരമായ പ്രത്യാഘാതങ്ങളെ ശാസ്ത്രീയമായി വരച്ചുകാട്ടുന്നു. ഗർഭസ്ഥ ശിശുവിന്റെ ശ്രവണേന്ദ്രിയങ്ങൾ ഗർഭധാരണത്തിന്റെ 4 മുതൽ 6 ആഴ്ചകൾക്കുള്ളിൽ തന്നെ വളർച്ച ആരംഭിക്കുകയും, 20-ാം ആഴ്ചയോടെ പൂർണ്ണ വളർച്ചയെത്തി ശബ്ദങ്ങളോട് പ്രതികരിക്കാൻ തുടങ്ങുകയും ചെയ്യുന്നു.

മാതാവ് അമിതമായ ശബ്ദമുള്ള സാഹചര്യങ്ങളിൽ – ഉദാഹരണത്തിന് ഡി.ജെ പാർട്ടികൾക്കോ, ലൗഡ് സ്പീക്കറുകൾക്കോ, വലിയ ട്രാഫിക്കിനോ സമീപം നിൽക്കുമ്പോൾ – ആ ശബ്ദതരംഗങ്ങൾ ഗർഭപാത്രത്തിലെ അമ്നിയോട്ടിക് ദ്രാവകത്തിലൂടെ (Amniotic fluid) സഞ്ചരിച്ച് നേരിട്ട് ഗർഭസ്ഥ ശിശുവിന്റെ ചെവികളിലെത്തുന്നു. 60 ഡെസിബെല്ലിൽ (dB) കൂടുതൽ തീവ്രതയുള്ള ശബ്ദങ്ങൾ ഗർഭസ്ഥ ശിശുവിന്റെ കേൾവിശക്തി ശാശ്വതമായി ഇല്ലാതാക്കാൻ കാരണമായേക്കാം എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

ഇതിനുപുറമെ, മാതാവിന് ശബ്ദമലിനീകരണം കൊണ്ടുണ്ടാകുന്ന സ്ട്രെസ്സും കോർട്ടിസോൾ ഹോർമോണിന്റെ വർദ്ധനവും മറുപിള്ളയിലൂടെ (Placenta) കുഞ്ഞിലേക്ക് എത്തുകയും, ഇത് മാസം തികയാതെയുള്ള ജനനം (Premature birth), കുഞ്ഞിന്റെ വളർച്ചക്കുറവ് (Intrauterine growth restriction), ജനനസമയത്ത് ഭാരക്കുറവ് (Low birth weight) എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു. കുട്ടിക്കാലത്ത് നിരന്തരം ശബ്ദമലിനീകരണം അനുഭവിക്കുന്നവർ വലുതാകുമ്പോൾ പെരുമാറ്റ വൈകല്യങ്ങൾക്കും (Behavioral disorders), അമിത ദേഷ്യത്തിനും, ആക്രമണോത്സുകതയ്ക്കും (Aggression), ഡിമെൻഷ്യയ്ക്കും (Dementia) അടിമകളാകാൻ സാധ്യത കൂടുതലാണെന്ന് കണ്ടെത്തലുകളുണ്ട്. ശബ്ദതരംഗങ്ങൾ മനുഷ്യന്റെ നേർത്ത തലയോട്ടിയിലൂടെ കടന്നുപോയി തലച്ചോറിലെ മൃദുവായ കോശങ്ങളിൽ സൂക്ഷ്മമായ ആഘാതങ്ങൾ (Micro-trauma) ഏൽപ്പിക്കുന്നത് തലച്ചോറിന്റെ സ്വാഭാവികമായ വികാസത്തെ തടസ്സപ്പെടുത്തുന്നു.


ക്ലാസ്സ് മുറികളിലെ ശബ്ദമലിനീകരണവും കുട്ടികളുടെ വൈജ്ഞാനിക വികാസവും

വിദ്യാഭ്യാസ രംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തിന് നാം കോടികൾ ചിലവഴിക്കാറുണ്ടെങ്കിലും, ഒരു ക്ലാസ്സ് മുറിയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായ അക്കോസ്റ്റിക്സ് (Acoustics) അഥവാ ശബ്ദ പരിസ്ഥിതി പൂർണ്ണമായും അവഗണിക്കപ്പെടുകയാണ് പതിവ്. റോഡുകൾക്ക് സമീപമുള്ള സ്കൂളുകൾ, അസംബ്ലിയിലോ മറ്റ് പരിപാടികളിലോ ഉപയോഗിക്കുന്ന നിലവാരമില്ലാത്ത ഉച്ചഭാഷിണികൾ, ക്ലാസ്സ് മുറികൾക്കുള്ളിലെ പ്രതിധ്വനി എന്നിവയെല്ലാം ചേർന്ന് വിദ്യാർത്ഥികളുടെ പഠനമികവിനെ നിശ്ശബ്ദമായി തകർക്കുന്നു.

ക്ലാസ്സ് മുറികളിലെ ശബ്ദമലിനീകരണം കുട്ടികളുടെ ആശയവിനിമയത്തെയും ഭാഷാ ഗ്രഹണത്തെയും അടിസ്ഥാനപരമായി നശിപ്പിക്കുന്നു. മുതിർന്നവരെ അപേക്ഷിച്ച് കുട്ടികൾക്ക് സംസാരം ഗ്രഹിക്കാനുള്ള കഴിവ് (Speech perception) പൂർണ്ണമായി വികസിച്ചിട്ടുണ്ടാകില്ല. അതിനാൽ, അധ്യാപകർ സംസാരിക്കുമ്പോൾ പശ്ചാത്തല ശബ്ദം (Background noise) കൂടുതലാണെങ്കിൽ, കുട്ടികൾക്ക് വാക്കുകളുടെയും അക്ഷരങ്ങളുടെയും സൂക്ഷ്മമായ വ്യത്യാസങ്ങൾ തിരിച്ചറിയാൻ (Phonological awareness) കഴിയാതെ വരുന്നു. ഈ അവസ്ഥയെ സിഗ്നൽ-ടു-നോയ്‌സ് റേഷ്യോ (Signal-to-Noise Ratio – SNR) കുറയുക എന്നാണ് പറയുന്നത്. കുട്ടികൾക്ക് അധ്യാപകരുടെ ശബ്ദം കൃത്യമായി കേൾക്കാൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരികയും, ഇത് അവരുടെ വർക്കിംഗ് മെമ്മറിയെ (Working Memory) അമിതമായി ഭാരപ്പെടുത്തുകയും (Cognitive overload), പെട്ടെന്ന് മാനസിക ക്ഷീണം (Listening fatigue) അനുഭവപ്പെടാൻ കാരണമാവുകയും ചെയ്യുന്നു. ഫലത്തിൽ, ക്ലാസ്സിലെ പഠന സമയം കാര്യക്ഷമമായി വിനിയോഗിക്കാൻ കുട്ടികൾക്ക് കഴിയാതെ വരുന്നു.


ആഗോള പഠനങ്ങളും ഉദാഹരണങ്ങളും

ശബ്ദമലിനീകരണവും കുട്ടികളുടെ ബൗദ്ധിക വികാസവും തമ്മിലുള്ള ബന്ധം ശാസ്ത്രീയമായി തെളിയിക്കുന്ന ഏറ്റവും ആധികാരികമായ നിരവധി ആഗോള പഠനങ്ങൾ ലഭ്യമാണ്.

1. RANCH പ്രൊജക്റ്റ് പഠനം (The Lancet, 2005)

യൂറോപ്യൻ രാജ്യങ്ങളായ നെതർലാൻഡ്സ് (ആംസ്റ്റർഡാം ഷിഫോൾ എയർപോർട്ട്), സ്പെയിൻ (മാഡ്രിഡ് ബറഹാസ്), യുകെ (ലണ്ടൻ ഹീത്രൂ) എന്നീ രാജ്യങ്ങളിലെ വിമാനത്താവളങ്ങൾക്കും റോഡുകൾക്കും സമീപമുള്ള 89 സ്കൂളുകളിൽ പഠിക്കുന്ന 9-10 വയസ്സുള്ള 2,010 കുട്ടികളിൽ നടത്തിയ ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ ക്രോസ്-നാഷണൽ എപ്പിഡെമിയോളജിക്കൽ പഠനമാണ് ‘RANCH’ (Road traffic and Aircraft Noise exposure and children’s Cognition and Health). ഈ പഠനം പ്രശസ്ത വൈദ്യശാസ്ത്ര ജേണലായ The Lancet പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഈ പഠനത്തിലെ കണ്ടെത്തലുകൾ:

  • സ്കൂളുകളിലെ വിമാന ശബ്ദ എക്സ്പോഷർ (Aircraft noise exposure) വിദ്യാർത്ഥികളുടെ വായനാവബോധത്തെയും (Reading comprehension) ഭാഷാ ഗ്രഹണ ശേഷിയെയും സാരമായി നശിപ്പിക്കുന്നുവെന്ന് വ്യക്തമായി തെളിഞ്ഞു. കുട്ടികളുടെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലം പോലുള്ള ഘടകങ്ങളെ മാറ്റിനിർത്തിക്കൊണ്ട് (Statistical adjustment) പരിശോധിച്ചപ്പോഴും ഈ വൈകല്യം പ്രകടമായിരുന്നു.
  • റോഡ് ഗതാഗതത്തിൽ നിന്നുള്ള ശബ്ദം കുട്ടികളുടെ ഓർമ്മശക്തിയെ (Episodic memory) രൂക്ഷമായി ബാധിക്കുകയും അവരിൽ അലോസരം (Annoyance) വർദ്ധിപ്പിക്കുകയും ചെയ്തു.
  • ശബ്ദമലിനീകരണമുള്ള അന്തരീക്ഷം കുട്ടികളിലെ പ്രതികരണ സമയത്തെയും (Reaction time) ഏകാഗ്രതയെയും (Attention) ഇല്ലാതാക്കുന്നു.
  • ഉയർന്ന ശബ്ദമലിനീകരണമുള്ള സ്കൂളുകൾ ഒരിക്കലും ആരോഗ്യകരമായ വിദ്യാഭ്യാസാന്തരീക്ഷം പ്രദാനം ചെയ്യുന്നില്ല എന്നതാണ് ഈ പഠനത്തിന്റെ അന്തിമ നിഗമനം.

2. ഇന്ത്യൻ സാഹചര്യത്തിലെ റോഡ് സൈഡ് സ്കൂൾ പഠനം (Ergonomics, 2024)

ഇന്ത്യൻ നഗരങ്ങളിലെ റോഡരികിലുള്ള സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളിൽ ആംബിയന്റ് നോയ്‌സ് (Ambient noise) എപ്രകാരം സ്വാധീനം ചെലുത്തുന്നുവെന്ന് പരിശോധിച്ച സമഗ്രമായ ഒരു പഠനം (Ergonomics, 2024) അടുത്തിടെ പ്രസിദ്ധീകരിച്ചു. ഈ പഠനത്തിനായി 10 സ്കൂളുകൾ തിരഞ്ഞെടുക്കുകയും, ക്ലാസ്സ് മുറികളിലെ ശബ്ദനില ‘Kimo dB300’ എന്ന സൗണ്ട് ലെവൽ മീറ്റർ ഉപയോഗിച്ച് ശാസ്ത്രീയമായി അളക്കുകയും ചെയ്തു.

സുപ്രധാന കണ്ടെത്തലുകൾ:

  • തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്കൂളുകളിലെയും ക്ലാസ്സ് മുറികളിലെ ശബ്ദനില WHO നിഷ്കർഷിച്ചിട്ടുള്ള സുരക്ഷിത പരിധിയേക്കാൾ (35 dB) വളരെ കൂടുതലായിരുന്നു.
  • ശബ്ദനിയന്ത്രണ സംവിധാനങ്ങൾ (Noise control measures) ഏർപ്പെടുത്തി ക്ലാസ്സ് മുറികൾ നിശ്ശബ്ദമാക്കിയപ്പോൾ, കുട്ടികളുടെ വൈജ്ഞാനിക പരീക്ഷാ സ്കോറുകളിൽ 15% വർദ്ധനവ് രേഖപ്പെടുത്തി.
  • ശബ്ദമലിനീകരണം ഏറ്റവും രൂക്ഷമായി ബാധിക്കുന്നത് 11 മുതൽ 13 വയസ്സുവരെയുള്ള കുട്ടികളെയാണെന്നും, പ്രത്യേകിച്ച് ആൺകുട്ടികളിലാണ് പ്രത്യാഘാതം കൂടുതലെന്നും അനലിറ്റിക്കൽ മോഡലുകൾ (ANOVA, regression analysis) തെളിയിച്ചു.

3. കേരളത്തിലെ സാഹചര്യം: കോട്ടയം സ്കൂൾ പഠന റിപ്പോർട്ട്

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കിടയിൽ നടന്ന ഒരു പ്രൊജക്റ്റ് പഠനവും ഈ ആശങ്കകളെ ശരിവയ്ക്കുന്നു. റോഡരികിലെ തിരക്കും അനിയന്ത്രിതമായ വാഹന ഹോണുകളും ഉച്ചഭാഷിണികളും കുട്ടികളുടെ ഏകാഗ്രതയെ നിരന്തരം തകർക്കുന്നുണ്ടെന്ന് പഠനം കണ്ടെത്തി. വിദ്യാർത്ഥികൾക്കിടയിൽ ശബ്ദമലിനീകരണത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധമുണ്ടെങ്കിലും, സ്കൂൾ അധികൃതരുടെയോ സമൂഹത്തിന്റെയോ ഭാഗത്തുനിന്ന് ഈ പ്രശ്നം പരിഹരിക്കാനുള്ള പ്രായോഗികമായ യാതൊരു ഇടപെടലും ഉണ്ടാകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഉച്ചഭാഷിണികളുടെ ഉപയോഗം, സ്കൂൾ അസംബ്ലിയിലെ അമിത ശബ്ദം എന്നിവ ക്ലാസ്സ് മുറികളുടെ ഘടനയുമായി ചേർന്ന് അസഹനീയമായ പ്രതിധ്വനി (Reverberation) ഉണ്ടാക്കുകയും കുട്ടികളുടെ ആരോഗ്യത്തെയും പഠന മികവിനെയും ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.


ലോകാരോഗ്യ സംഘടനയുടെ (WHO) മാനദണ്ഡങ്ങളും അന്താരാഷ്ട്ര നിയമങ്ങളും

ശബ്ദമലിനീകരണം നിയന്ത്രിക്കുന്നതിനായി ലോകാരോഗ്യ സംഘടന കൃത്യമായ ശാസ്ത്രീയ മാർഗ്ഗരേഖകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള നയരൂപീകരണത്തിനും നിയമനിർമ്മാണത്തിനും അടിസ്ഥാനമായി വർത്തിക്കുന്നത് ഈ രേഖകളാണ്.

മാർഗ്ഗരേഖ വർഷം പ്രധാന നിർദ്ദേശങ്ങൾ
Guidelines for Community Noise 1999 ക്ലാസ്സ് മുറികൾക്കുള്ളിലെ പശ്ചാത്തല ശബ്ദം 35 dB LAeq-ൽ കൂടാൻ പാടില്ല. പ്രതിധ്വനി സമയം (Reverberation time) 0.6 സെക്കൻഡിൽ താഴെയായിരിക്കണം. കിടപ്പുമുറികളിലെ ശബ്ദം 30 dB-ൽ താഴെയായിരിക്കണം. കുട്ടികൾക്ക് ഒറ്റത്തവണ കേൾക്കാവുന്ന ഉയർന്ന പരിധി 120 dB; മുതിർന്നവർക്ക് 140 dB.
Environmental Noise Guidelines for the European Region 2018 ഉച്ചഭാഷിണികൾ ഉൾപ്പെടെയുള്ള വിനോദ ഉപാധികൾ (Leisure noise) സൃഷ്ടിക്കുന്ന ശബ്ദമലിനീകരണത്തെക്കുറിച്ചുള്ള സമഗ്ര റിപ്പോർട്ട്. വിനോദ ആവശ്യങ്ങൾക്കുള്ള ശബ്ദത്തിന്റെ വാർഷിക ശരാശരി 70 dB LAeq ആയി പരിമിതപ്പെടുത്തണം. ഗതാഗത ശബ്ദം ഹൃദ്രോഗങ്ങൾക്കും ഓർമ്മക്കുറവിനും കാരണമാകുന്നുവെന്ന് സ്ഥിരീകരിച്ചു.

ഈ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ കൂടാതെ, അമേരിക്കൻ നാഷണൽ സ്റ്റാൻഡേർഡ്സ് ഇൻസ്റ്റിറ്റ്യൂട്ട് (ANSI) ക്ലാസ്സ് മുറികൾക്കായി തയ്യാറാക്കിയ അക്കോസ്റ്റിക് മാനദണ്ഡമായ ANSI/ASA S12.60 ഈ രംഗത്തെ ഏറ്റവും മികച്ച റഫറൻസാണ്. ഇതിൻപ്രകാരം, 10,000 ക്യുബിക് ഫീറ്റിൽ താഴെ വലിപ്പമുള്ള ക്ലാസ്സ് മുറികളിലെ പശ്ചാത്തല ശബ്ദത്തിന്റെ പരിധി 35 dBA ആയി ക്ലിപ്തപ്പെടുത്തിയിരിക്കുന്നു. ഇത് പാലിക്കാത്ത ക്ലാസ്സ് മുറികളിൽ പഠിക്കുന്ന കുട്ടികൾക്ക് കേവലം ശ്രദ്ധക്കുറവ് മാത്രമല്ല, സംസാരം മനസ്സിലാക്കാനുള്ള ബുദ്ധിമുട്ടും അനുഭവപ്പെടുന്നു.


ഇന്ത്യൻ ഭരണഘടനയും ശബ്ദമലിനീകരണവും: നീതിന്യായ കോടതികളുടെ ഇടപെടലുകൾ

ശബ്ദമലിനീകരണം എന്നത് വെറുമൊരു പാരിസ്ഥിതിക പ്രശ്നമല്ല, മറിച്ച് ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ (Fundamental Rights) നഗ്നമായ ലംഘനം കൂടിയാണെന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതിയും വിവിധ ഹൈക്കോടതികളും അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്.

ആർട്ടിക്കിൾ 21 – ജീവിക്കാനുള്ള അവകാശം (Right to Life)

ഇന്ത്യൻ ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശം എന്നത് കേവലം ശ്വസിക്കാൻ ജീവവായു ലഭിക്കുക എന്നതുമാത്രമല്ല, മറിച്ച് മലിനീകരണമുക്തമായ ഒരു അന്തരീക്ഷത്തിൽ ആരോഗ്യത്തോടെയും അന്തസ്സോടെയും ജീവിക്കാനുള്ള അവകാശം കൂടിയാണ്. സുപ്രീം കോടതി സുഭാഷ് കുമാർ v. സ്റ്റേറ്റ് ഓഫ് ബീഹാർ (1991), ടി. ദാമോദർ റാവു v. ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷൻ (1987) എന്നീ ചരിത്രപരമായ കേസുകളിൽ, പാരിസ്ഥിതിക മലിനീകരണം ഇല്ലാത്ത അന്തരീക്ഷം ആർട്ടിക്കിൾ 21-ന്റെ ഭാഗമാണെന്ന് വിധിച്ചിട്ടുണ്ട്. ഒരു വ്യക്തിയുടെ സ്വസ്ഥമായി ഉറങ്ങാനുള്ള അവകാശം, വിശ്രമിക്കാനുള്ള അവകാശം (Right to leisure), ‘കേൾക്കാതിരിക്കാനുള്ള അവകാശം’ (Right to silence / Right not to listen) എന്നിവ ആർട്ടിക്കിൾ 21-ൽ അന്തർലീനമാണ്. അമിത ശബ്ദമുണ്ടാക്കി ഒരാളെ നിർബന്ധിത ശ്രോതാവാക്കുന്നത് (Captive Listener) കടുത്ത മനുഷ്യാവകാശ ലംഘനമാണ്.

ആർട്ടിക്കിൾ 19(1)(a) ഉം 19(1)(g) ഉം

ആർട്ടിക്കിൾ 19(1)(a) പൗരന്മാർക്ക് അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം (Freedom of speech and expression) നൽകുന്നുണ്ട്. എന്നാൽ രജനി കാന്ത് v. സ്റ്റേറ്റ് ഓഫ് യു.പി. കേസിൽ, യാന്ത്രിക ഉപാധികൾ ഉപയോഗിച്ച് ശബ്ദം വലുതാക്കുന്നത് മൗലികാവകാശമല്ലെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചു. കേരള ഹൈക്കോടതിയുടെ പി.എ. ജേക്കബ് v. സൂപ്രണ്ട് ഓഫ് പോലീസ് (1993) എന്ന സുപ്രധാന വിധിയിൽ, “സംസാരിക്കാനുള്ള സ്വാതന്ത്ര്യം എന്നതിൽ നിശ്ശബ്ദത പാലിക്കാനുള്ള അവകാശവും ഉൾപ്പെടുന്നു; ഒരു വ്യക്തി കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ അയാളെ നിർബന്ധിച്ച് കേൾപ്പിക്കുന്നത് അയാളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്” എന്ന് അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. അനാവശ്യമായ ശബ്ദത്തെ ‘ശ്രവണ ആക്രമണം’ (Aural aggression) എന്നാണ് കോടതി വിശേഷിപ്പിച്ചത്.

ആർട്ടിക്കിൾ 25 – മതസ്വാതന്ത്ര്യം

വിശ്വാസങ്ങൾ ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ആർട്ടിക്കിൾ 25 ഉറപ്പുനൽകുന്നു. എന്നാൽ ഇത് പൊതുക്രമം (Public order), ധാർമ്മികത (Morality), ആരോഗ്യം (Health) എന്നിവയ്ക്ക് വിധേയമാണ്. ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ v. കെ.കെ.ആർ മജസ്റ്റിക് കോളനി വെൽഫെയർ അസോസിയേഷൻ (2000) എന്ന സുപ്രീം കോടതി വിധി ഈ വിഷയത്തിലെ ഏറ്റവും ശക്തമായ നിയമരേഖയാണ്. ഒരു മതവും ലൗഡ് സ്പീക്കറുകൾ ഉപയോഗിച്ചോ ചെണ്ട കൊട്ടിയോ മറ്റുള്ളവരുടെ സമാധാനം നശിപ്പിച്ചുകൊണ്ട് പ്രാർത്ഥനകൾ നടത്താൻ പഠിപ്പിക്കുന്നില്ല എന്ന് ജസ്റ്റിസ് ഷാ പ്രസ്താവിച്ചു. പ്രായമായവർ, രോഗികൾ, പഠിക്കുന്ന കുട്ടികൾ, ഉറങ്ങുന്ന കൈക്കുഞ്ഞുങ്ങൾ എന്നിവർക്ക് അവരുടെ സ്വസ്ഥത അനുഭവിക്കാൻ അവകാശമുണ്ടെന്നും, മതത്തിന്റെ പേരിൽ അതിൽ ഇടപെടാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.

ആർട്ടിക്കിൾ 51A(g) ഉം 21A ഉം

പ്രകൃതിദത്തമായ പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് ഓരോ പൗരന്റെയും ഭരണഘടനാപരമായ കടമയാണ് (Fundamental Duty). കൂടാതെ ആർട്ടിക്കിൾ 21A പ്രകാരം കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശമുണ്ട്. ഭയരഹിതവും ശാന്തവുമായ ഒരു ചുറ്റുപാടിൽ പഠിക്കാനുള്ള അവകാശം ഇതിൽ ഉൾപ്പെടുന്നു. ക്ലാസ്സ് മുറികളിലേക്കും സ്കൂൾ പരിസരത്തേക്കും കടന്നുവരുന്ന അമിത ശബ്ദം ഈ അവകാശത്തെ ഇല്ലാതാക്കുന്നു.

സുപ്രീം കോടതി – In Re: Noise Pollution (2005)

ശബ്ദമലിനീകരണത്തിനെതിരെ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിൽ (W.P.(C) No. 72/1998) 2005 ജൂലൈ 18-ന് അന്നത്തെ ചീഫ് ജസ്റ്റിസ് ആർ.സി. ലഹോട്ടി പുറപ്പെടുവിച്ച വിധി (Direction IV) ഇന്ത്യയിലെ പാരിസ്ഥിതിക നിയമ ചരിത്രത്തിലെ നാഴികക്കല്ലാണ്.

ഈ വിധിയിലെ പ്രധാന നിർദ്ദേശങ്ങൾ:

  • രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ ലൗഡ് സ്പീക്കറുകളോ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങളോ ഉപയോഗിക്കാൻ പാടില്ല.
  • സ്വകാര്യ പരിപാടികൾക്കായുള്ള ശബ്ദസംവിധാനങ്ങൾ (Sound system) അതിർത്തിയിലെ ആംബിയന്റ് ശബ്ദത്തേക്കാൾ 5 dB(A) യിൽ കൂടുതൽ ആകാൻ പാടില്ല.
  • വിദ്യാഭ്യാസ സംബന്ധിയായ സുപ്രധാന നിർദ്ദേശം: ഭാവി പൗരന്മാരായ കുട്ടികളിൽ ശബ്ദമലിനീകരണത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ശാസ്ത്രീയമായ അവബോധം സൃഷ്ടിക്കുന്നതിനായി, സ്കൂൾ പാഠ്യപദ്ധതിയിൽ (School Curriculum) പ്രത്യേക അധ്യായങ്ങൾ ഉൾപ്പെടുത്തണം എന്ന് കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കർശന നിർദ്ദേശം നൽകി.

ഇന്ത്യൻ നീതിന്യായ വ്യവസ്ഥ – പ്രധാന വിധികളുടെ സംഗ്രഹം

കേസ് (കോടതി) വർഷം നിയമപരമായ പ്രാധാന്യം
ചർച്ച് ഓഫ് ഗോഡ് v. കെ.കെ.ആർ മജസ്റ്റിക് കോളനി (സുപ്രീം കോടതി) 2000 മതസ്വാതന്ത്ര്യം (ആർട്ടിക്കിൾ 25) മറ്റുള്ളവരുടെ സമാധാനവും ആരോഗ്യവും നശിപ്പിച്ചുകൊണ്ടാകരുത്. ഉച്ചഭാഷിണികൾ മതത്തിന്റെ അവിഭാജ്യ ഘടകമല്ല.
പി.എ. ജേക്കബ് v. സൂപ്രണ്ട് ഓഫ് പോലീസ് (കേരള ഹൈക്കോടതി) 1993 ഒരു വ്യക്തിയെ അയാൾ കേൾക്കാൻ ആഗ്രഹിക്കാത്തത് നിർബന്ധിച്ചു കേൾപ്പിക്കുന്നത് (Aural aggression) ആർട്ടിക്കിൾ 21-ന്റെ ലംഘനമാണ്. നിശ്ശബ്ദതയ്ക്കുള്ള അവകാശമുണ്ട്.
In Re: Noise Pollution (സുപ്രീം കോടതി) 2005 പാതിരാത്രിയിലെ ഉച്ചഭാഷിണി, പടക്കം എന്നിവ നിരോധിച്ചു. ശബ്ദമലിനീകരണ ബോധവൽക്കരണം സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ നിർദ്ദേശിച്ചു.
സഈദ് മക്സൂദ് അലി v. സ്റ്റേറ്റ് ഓഫ് എം.പി. (മധ്യപ്രദേശ് ഹൈക്കോടതി) 2001 ഹൃദ്രോഗിയായ ഹർജിക്കാരന്റെ പരാതി പരിഗണിച്ച് ധർമ്മശാലകളിൽ അനുമതിയില്ലാതെ മൈക്ക് ഉപയോഗിക്കുന്നത് നിരോധിച്ചു.

കേന്ദ്ര നിയമങ്ങളും കേരളത്തിലെ നിയന്ത്രണ സംവിധാനങ്ങളും

ശബ്ദമലിനീകരണം നിയന്ത്രിക്കുന്നതിനായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 2000-ൽ നോയ്‌സ് പൊലൂഷൻ (റെഗുലേഷൻ ആൻഡ് കൺട്രോൾ) റൂൾസ് – Noise Pollution (Regulation and Control) Rules 2000 വിജ്ഞാപനം ചെയ്തു. പരിസ്ഥിതി സംരക്ഷണ നിയമം 1986 (EPA 1986) പ്രകാരം രൂപീകരിച്ച ഈ ചട്ടങ്ങൾ ഇന്ത്യയിലൊട്ടാകെ ബാധകമാണ്. ഈ നിയമപ്രകാരം രാജ്യത്തെ പ്രദേശങ്ങളെ നാല് സോണുകളായി തിരിക്കുകയും ഓരോ സോണിലും അനുവദനീയമായ പരമാവധി ശബ്ദനില നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്.

കേരള സർക്കാർ 2002 ഏപ്രിൽ 20-ന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനം G.O.(P) No.64/02 (SRO 289/2002) പ്രകാരം ഈ മേഖലകളെ കൃത്യമായി നിർവ്വചിച്ചിട്ടുണ്ട്.

ഏരിയ കോഡ് മേഖലാ വർഗ്ഗീകരണം പകൽ (6 AM–10 PM) രാത്രി (10 PM–6 AM) പ്രത്യേകതകൾ
(A) വ്യവസായ മേഖല (Industrial) 75 dB(A) 70 dB(A) വ്യവസായ ശാലകൾ സ്ഥിതിചെയ്യുന്ന ഇടങ്ങൾ
(B) വാണിജ്യ മേഖല (Commercial) 65 dB(A) 55 dB(A) കടകളും വ്യാപാര സ്ഥാപനങ്ങളും ഉള്ളയിടം
(C) പാർപ്പിട മേഖല (Residential) 55 dB(A) 45 dB(A) വീടുകളും ഫ്ലാറ്റുകളും ഉള്ളയിടം
(D) നിശ്ശബ്ദ മേഖല (Silence Zone) 50 dB(A) 40 dB(A) വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, കോടതികൾ എന്നിവയുടെ 100 മീറ്റർ ചുറ്റളവ്

കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും 100 മീറ്റർ ചുറ്റളവ് നിയമപ്രകാരം ‘നിശ്ശബ്ദ മേഖല’ (Silence Zone) ആണ്. ഇവിടെ യാതൊരുവിധത്തിലുള്ള ഉച്ചഭാഷിണികളും വെടിക്കെട്ടുകളും വാഹന ഹോണുകളും ഉപയോഗിക്കാൻ പാടില്ല. എന്നാൽ ഈ നിയമം കേരളത്തിൽ ഫലപ്രദമായി നടപ്പിലാക്കപ്പെടുന്നുണ്ടോ എന്നത് വലിയൊരു ചോദ്യചിഹ്നമാണ്.

നാഷണൽ എൻവയോൺമെന്റൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (NEERI) ഇന്ത്യയിലെ നിശ്ശബ്ദ മേഖലകളിൽ നടത്തിയ പഠനത്തിൽ, യഥാർത്ഥ ശബ്ദനില പകൽ 66.25 dB ഉം രാത്രി 59.31 dB ഉം ആണെന്ന് കണ്ടെത്തി – ഇത് നിയമം അനുശാസിക്കുന്ന 50/40 dB-നേക്കാൾ വളരെ കൂടുതലാണ്.

1993 ജനുവരി 7-ലെ ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് (F1/92/1993/Home) പ്രകാരം കേരളത്തിൽ ശബ്ദത്തെ ഒരു വശത്തേക്ക് മാത്രം കേന്ദ്രീകരിക്കുന്ന കോളാമ്പി സ്പീക്കറുകൾ (Horn type speakers) പൂർണ്ണമായും നിരോധിച്ചതാണ്. എന്നാൽ നിലവിൽ ഉത്സവങ്ങളുടെയും സ്കൂൾ വാർഷികങ്ങളുടെയും പേരിൽ ഡി.ജെ (DJ) സിസ്റ്റങ്ങൾ നിയമവിരുദ്ധമായി ഉപയോഗിച്ചുവരുന്നു.


കേസ് സ്റ്റഡി: കേരളത്തിലെ ആദ്യത്തെ പോലീസ് നടപടി – ശ്രീ ഗുരുദേവ സെൻട്രൽ സ്കൂൾ, എഴുകോൺ

കൊല്ലം റൂറൽ പോലീസ് ജില്ലയിലെ എഴുകോൺ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ശ്രീ ഗുരുദേവ സെൻട്രൽ സ്കൂളിൽ വാർഷിക പരിപാടിയുടെ ഭാഗമായി അസഹനീയമായ ശബ്ദമലിനീകരണം സൃഷ്ടിക്കപ്പെട്ടു. 50 dB എന്ന നിയമപരമായ പരിധി ലംഘിച്ച്, ഏകദേശം 120 dB-ൽ കൂടുതൽ ശബ്ദം ഇവർ ഉപയോഗിച്ചു. ഇത് ഒരു കിലോമീറ്റർ ചുറ്റളവിൽ വലിയ പ്രകമ്പനം (Vibrations) ഉണ്ടാക്കുകയും ജനങ്ങളുടെ സ്വസ്ഥത കെടുത്തുകയും ചെയ്തു.

‘സൈലൻസ് ദി നോയ്‌സ്’ (Silence the Noise) കാമ്പെയ്‌നിന്റെ ഭാഗമായി പോലീസിനും മറ്റ് അധികാരികൾക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, കൊട്ടാരക്കര ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (DySP) ശക്തമായ നടപടി സ്വീകരിച്ചു. പോലീസിന്റെയും കേരള സംസ്ഥാന ബാലാവകാശ കമ്മീഷന്റെയും (KeSCPCR) ഉത്തരവുകൾ തുടർച്ചയായി അവഗണിച്ച സ്കൂൾ മാനേജ്മെന്റിനെതിരെ കൊട്ടാരക്കര കോടതിയിൽ CMP 39/2026 എന്ന നമ്പറിൽ കേസ് ഫയൽ ചെയ്യുകയുണ്ടായി.

നോയ്‌സ് പൊലൂഷൻ റൂൾസിലെ 5(1,2,3) ചട്ടങ്ങൾ, പരിസ്ഥിതി സംരക്ഷണ നിയമം (EPA 1986) വകുപ്പ് 15, പുതിയ ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത (BNSS) 223 (മുൻപത്തെ IPC 188) എന്നീ വകുപ്പുകൾ പ്രകാരമാണ് സ്കൂളിനെതിരെ കേസെടുത്തത്.

നിശ്ശബ്ദ മേഖലാ നിയമം ലംഘിക്കുന്നത് EPA 1986 സെക്ഷൻ 15 പ്രകാരം 5 വർഷം വരെ തടവോ 1 ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്. കുറ്റം തുടരുകയാണെങ്കിൽ പ്രതിദിനം 5000 രൂപ പിഴയീടാക്കാനും നിയമം അനുശാസിക്കുന്നു.


വിദ്യാഭ്യാസ വകുപ്പിനുള്ള നയരൂപീകരണ നിർദ്ദേശങ്ങൾ (Standard Operating Procedures – SOP)

കേരള വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി നടപ്പിലാക്കേണ്ട 7 നിർദ്ദേശങ്ങൾ (SOP) ചുവടെ നൽകുന്നു. ഇത് ‘സൈലൻസ് ദി നോയ്‌സ്’ (Silence the Noise) കാമ്പെയ്‌നിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിക്കപ്പെട്ട നിർദ്ദേശങ്ങളുടെ പൂർണ്ണരൂപമാണ്. യാതൊരുവിധ അധിക സാമ്പത്തിക ബാധ്യതകളുമില്ലാതെ (Zero Additional Budget) നിലവിലുള്ള സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് തന്നെ ഈ മാർഗ്ഗരേഖകൾ നടപ്പിലാക്കാൻ സാധിക്കും.

SOP 1: വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക സർക്കുലർ പുറത്തിറക്കൽ

2026 മെയ് 7-ന് അഡീഷണൽ ഡയറക്ടർ ഓഫ് ജനറൽ എഡ്യൂക്കേഷൻ (DGE) തയ്യാറാക്കിയ ഔദ്യോഗിക റിപ്പോർട്ടിലെ (DGE/7524/2026-M4) ശുപാർശകൾ, ഈ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള നിയമവിധികളുമായി സംയോജിപ്പിച്ച്, കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് നേരിട്ട് ഒരൊറ്റ സർക്കാർ ഓർഡർ (Government Order/Circular) ആയി അടിയന്തരമായി പുറത്തിറക്കണം. ആർട്ടിക്കിൾ 21, 21A, 51A(g) എന്നീ ഭരണഘടനാപരമായ അവകാശങ്ങൾ സ്കൂളുകളിൽ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവാദിത്തമാണ്. ഫയലുകൾ മറ്റ് വകുപ്പുകൾക്ക് കൈമാറി കാലതാമസം വരുത്താൻ പാടില്ല.

SOP 2: സൈലൻസ് സോൺ ബോർഡുകൾ (Silence Zone Boards) സ്ഥാപിക്കൽ

കേരളത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും (സർക്കാർ, എയ്ഡഡ്, അൺ-എയ്ഡഡ്, CBSE, ICSE) 100 മീറ്റർ ചുറ്റളവ് നിയമപ്രകാരം നിശ്ശബ്ദ മേഖലയാണ്. ഈ അതിർത്തി വ്യക്തമാക്കിക്കൊണ്ട് 600mm × 450mm വലിപ്പമുള്ള റെട്രോ-റിഫ്ലക്ടീവ് (Retro-reflective) ബോർഡുകൾ നിർബന്ധമായും സ്ഥാപിക്കണം. ഈ ബോർഡുകൾ സ്ഥാപിക്കുന്നതിനുള്ള ചെലവ് സ്കൂൾ പി.ടി.എ (PTA) ഫണ്ടിൽ നിന്നോ, ഗ്രാമപഞ്ചായത്തുകളുടെ വാർഷിക പ്ലാനിംഗ് ഫണ്ടിൽ നിന്നോ കണ്ടെത്താവുന്നതാണ്.

SOP 3: നിർബന്ധിത സൗണ്ട് ലെവൽ ലിമിറ്ററുകൾ (Sound Level Limiters)

സ്കൂൾ അസംബ്ലികൾ, കലോത്സവങ്ങൾ, വാർഷിക പരിപാടികൾ എന്നിവയിൽ ഉപയോഗിക്കുന്ന ഉച്ചഭാഷിണികളിൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (CPCB) അംഗീകരിച്ച ‘സൗണ്ട് ലെവൽ ലിമിറ്റർ’ ഘടിപ്പിച്ചിട്ടുണ്ടെന്ന് സ്കൂൾ പ്രിൻസിപ്പൽമാർ ഉറപ്പുവരുത്തണം. ഈ ഉപകരണങ്ങൾ ശബ്ദത്തെ നിയമം അനുവദിക്കുന്ന പരമാവധി പരിധിയായ 50 dB-ൽ സ്വയമേവ ലോക്ക് ചെയ്യും (NGT orders OA 519/2016). ശബ്ദമലിനീകരണം സൃഷ്ടിക്കുന്ന വലിയ ഡി.ജെ (DJ) സിസ്റ്റങ്ങൾ, നിരോധിക്കപ്പെട്ട കോളാമ്പി സ്പീക്കറുകൾ എന്നിവ സ്കൂൾ പരിസരത്ത് പൂർണ്ണമായും നിരോധിക്കണം. വിദ്യാലയങ്ങളിലെ ഇന്റർകോം അല്ലെങ്കിൽ അനൗൺസ്മെന്റ് സംവിധാനങ്ങൾ KSPCB-യുടെ സർട്ടിഫിക്കേഷനുള്ളവ മാത്രമേ ഉപയോഗിക്കാവൂ.

SOP 4: പാഠ്യപദ്ധതി പരിഷ്കരണം (Curriculum Revision – SC Direction IV)

സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി (WP 72/1998) അനുസരിച്ച് ശബ്ദമലിനീകരണത്തെക്കുറിച്ചുള്ള പാഠഭാഗങ്ങൾ സ്കൂൾ പാഠ്യപദ്ധതിയിൽ അടിയന്തരമായി ഉൾപ്പെടുത്താൻ SCERT-ക്ക് നിർദ്ദേശം നൽകണം. പൗരബോധം (Civic sense) വളർത്തുന്നതിന്റെ ഭാഗമായി വിവിധ തലങ്ങളിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങൾ:

  • പ്രൈമറി തലം (ക്ലാസ്സ് 1–4): നിശ്ശബ്ദതയുടെ പ്രാധാന്യം, ശബ്ദത്തിന്റെ ഉറവിടങ്ങൾ, ആരോഗ്യ പ്രശ്നങ്ങളുടെ ലളിതമായ ആശയങ്ങൾ.
  • അപ്പർ പ്രൈമറി (ക്ലാസ്സ് 5–7): ഡെസിബെൽ സ്കെയിൽ, ചെവിയുടെ ഘടന, പടക്കം/ഹോൺ എന്നിവയുടെ ദൂഷ്യഫലങ്ങൾ.
  • ഹൈസ്കൂൾ തലം (ക്ലാസ്സ് 8–10): ഭരണഘടനയുടെ ആർട്ടിക്കിൾ 21, 21A, കോർട്ടിസോൾ/അഡ്രിനാലിൻ ഹോർമോണുകളിൽ ശബ്ദമുണ്ടാക്കുന്ന ആഘാതം, നിശ്ശബ്ദ മേഖലാ നിയമങ്ങൾ.
  • ഹയർ സെക്കൻഡറി (ക്ലാസ്സ് 11–12): നോയ്‌സ് പൊലൂഷൻ റൂൾസ് 2000, EPA 1986 നിയമങ്ങൾ, നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യേണ്ട രീതികൾ, സ്ഥാപനങ്ങളുടെ ഉത്തരവാദിത്തം.

ഇതിന് മുന്നോടിയായി ഈ അധ്യയന വർഷം തന്നെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) ഡോക്ടർമാർ, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി സ്കൂളുകളിൽ ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കണം.

SOP 5: അന്താരാഷ്ട്ര ശബ്ദ അവബോധ ദിനം (International Noise Awareness Day – INAD)

ജൂൺ 5 പരിസ്ഥിതി ദിനമായി ആഘോഷിക്കുന്നതിന് നൽകുന്ന അതേ പ്രാധാന്യത്തോടെ, എല്ലാ വർഷവും ഏപ്രിൽ മാസത്തിലെ അവസാന ബുധനാഴ്ച ‘അന്താരാഷ്ട്ര ശബ്ദ അവബോധ ദിനം’ ആയി കേരള വിദ്യാഭ്യാസ കലണ്ടറിൽ ഔദ്യോഗികമായി ഉൾപ്പെടുത്തണം. ഈ ദിവസം ഉച്ചയ്ക്ക് 2:15-ന് എല്ലാ സ്കൂളുകളിലും ‘60 സെക്കൻഡ് നിശ്ശബ്ദത‘ (60 Seconds of Quiet) ആചരിക്കാൻ നിർദ്ദേശം നൽകണം. ഈ സമയത്ത് ചുറ്റുമുള്ള പ്രദേശങ്ങളിലെല്ലാം ശബ്ദമുണ്ടാക്കാതിരിക്കാൻ പോലീസിന്റെ സഹായം തേടാവുന്നതാണ്.

SOP 6: സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ (SPG) ശാക്തീകരണം

കേരള പോലീസിന്റെ ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി എല്ലാ സ്കൂളുകളിലും പ്രവർത്തിക്കുന്ന ‘സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾക്ക്’ (SPG) സ്കൂൾ പരിസരത്തെ ശബ്ദമലിനീകരണം നിരീക്ഷിക്കാനുള്ള ഔദ്യോഗിക ചുമതല നൽകണം. SPG അംഗങ്ങളുടെ മൊബൈൽ ഫോണുകളിൽ ശബ്ദനില അളക്കാനുള്ള ആപ്പുകൾ (ഉദാഹരണത്തിന് NEERI വികസിപ്പിച്ച Noise Tracker Pro) ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. സ്കൂളിലെ ഇക്കോ ക്ലബ്ബ് അല്ലെങ്കിൽ സയൻസ് ക്ലബ്ബ് വഴി സമർപ്പിക്കുന്ന ശബ്ദമലിനീകരണ പരാതികളിൽ, സംസ്ഥാന ബാലാവകാശ കമ്മീഷൻ നിർദ്ദേശിച്ചതുപോലെ 48 മണിക്കൂറിനുള്ളിൽ പരിഹാരം കാണണം. പരിഹരിക്കപ്പെടാത്തവ പോലീസിനോ KSPCB-യ്ക്കോ കൈമാറണം.

SOP 7: വൈദ്യുത സുരക്ഷയും നിയമപാലനവും (Electrical Safety)

2026 മെയ് 16-ന് ഹയർ സെക്കൻഡറി വിഭാഗം പുറത്തിറക്കിയ സർക്കുലർ പ്രകാരം (HSE/3040/2026-Acd C5), 100-ൽ അധികം പേർ പങ്കെടുക്കുന്ന സ്കൂൾ പരിപാടികളിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ അനുമതിയില്ലാതെ വലിയ ശബ്ദസംവിധാനങ്ങൾക്കും ജനറേറ്ററുകൾക്കും വൈദ്യുതി ഉപയോഗിക്കാൻ പാടില്ല. ഈ നിയമം എൽ.പി തലം മുതൽ മുഴുവൻ സ്കൂളുകളിലേക്കും കർശനമായി വ്യാപിപ്പിക്കണം. എല്ലാ വിദ്യാലയങ്ങളിലും മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ ശബ്ദനില പരിശോധിച്ച് (Noise Monitoring) ജില്ലാ വിദ്യാഭ്യാസ ഓഫീസർക്കും (DEO) ജില്ലാ മജിസ്ട്രേറ്റിനും (DM) മൂന്ന് മാസത്തിലൊരിക്കൽ റിപ്പോർട്ട് സമർപ്പിക്കുന്ന രീതി കൊണ്ടുവരണം.


സംഗ്രഹം

ലഭ്യമായ ശാസ്ത്രീയവും നിയമപരവുമായ തെളിവുകളുടെ അടിസ്ഥാനത്തിൽ, ശബ്ദമലിനീകരണം എന്നത് വികസനത്തിന്റെയോ ആഘോഷങ്ങളുടെയോ ഒഴിച്ചുകൂടാനാവാത്ത ഉപോൽപ്പന്നമല്ല, മറിച്ച് കർശനമായി തടയേണ്ട വലിയൊരു പൊതുജനാരോഗ്യ ദുരന്തമാണ്. പുകവലിയും മദ്യപാനവും പോലെ തന്നെ മനുഷ്യന്റെ തലച്ചോറിനെയും ഹൃദയത്തെയും തകർക്കുന്ന ഒരു മാരകവിപത്താണിത്. ഒരു സമൂഹത്തിന്റെ ഭാവിയായ കുട്ടികളുടെ ബൗദ്ധിക വികാസത്തെ അത് മുളയിലേ നുള്ളിക്കളയുന്നു.

“നിശ്ശബ്ദത സ്വർണ്ണമാണ്” (Silence is golden) എന്ന് വിശേഷിപ്പിക്കുന്നത് വെറുമൊരു ആലങ്കാരിക പ്രയോഗമല്ല, മറിച്ച് അതൊരു ജൈവപരമായ ആവശ്യമാണ് (Biological necessity). ലോകാരോഗ്യ സംഘടനയുടെ ആധികാരികമായ കണ്ടെത്തലുകളും, RANCH ഉൾപ്പെടെയുള്ള അന്താരാഷ്ട്ര പഠനങ്ങളും, ഇന്ത്യൻ സുപ്രീം കോടതിയുടെ ചരിത്രപരമായ വിധികളും നൽകുന്ന സന്ദേശം വളരെ വ്യക്തമാണ്: അമിതമായ ശബ്ദം ഭരണഘടനാ വിരുദ്ധവും മനുഷ്യജീവന് ഹാനികരവുമാണ്.

ഒരു വിദ്യാർത്ഥിക്ക് ലഭിക്കേണ്ട അടിസ്ഥാന മൗലികാവകാശമായ ‘ശാന്തമായ അന്തരീക്ഷത്തിലെ പഠനം’ ഉറപ്പുവരുത്താൻ വിദ്യാഭ്യാസ വകുപ്പും സർക്കാരും പ്രതിജ്ഞാബദ്ധമാണ്. ഈ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുള്ള 7 SOP നിർദ്ദേശങ്ങൾ യാതൊരു സാമ്പത്തിക ബാധ്യതകളുമില്ലാതെ നടപ്പിലാക്കാൻ കഴിയുന്നവയാണ്. സ്കൂളുകളെ പൂർണ്ണമായും നിശ്ശബ്ദ മേഖലകളായി നിലനിർത്തുന്നതിലൂടെയും കുട്ടികളിൽ ശബ്ദമലിനീകരണത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിലൂടെയും മാത്രമേ വരും തലമുറയെ പൂർണ്ണ ആരോഗ്യവന്മാരും നിയമബോധമുള്ളവരുമായ പൗരന്മാരായി വാർത്തെടുക്കാൻ നമുക്ക് സാധിക്കുകയുള്ളൂ.


കൂടുതൽ വായനയ്ക്കുള്ള പ്രധാന പഠനരേഖകളും ലിങ്കുകളും

ലോകാരോഗ്യ സംഘടനയുടെ (WHO) ഔദ്യോഗിക റിപ്പോർട്ടുകൾ

കുട്ടികളുടെ പഠനമികവിനെക്കുറിച്ചുള്ള ആഗോള ശാസ്ത്രീയ പഠനങ്ങൾ

ANSI ക്ലാസ്സ് റൂം അക്കോസ്റ്റിക്സ് മാനദണ്ഡങ്ങൾ

കേരള / ഇന്ത്യ – നിയമ-ഭരണ രേഖകൾ


ഈ റിപ്പോർട്ട് ‘സൈലൻസ് ദി നോയ്‌സ്’ (Silence the Noise) കാമ്പെയ്‌ൻ – noisepollutioncontrol.org – ന്റെ ഭാഗമായി തയ്യാറാക്കിയതാണ്.

 69 total views

ശബ്ദമലിനീകരണം, റോഡ് കയ്യേറ്റം, ഉത്സവ ലംഘനങ്ങൾ: സമഗ്ര നിയമഭാഗ റിപ്പോർട്ട്


ആമുഖം: ഭരണഘടനാ പശ്ചാത്തലം

ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയിൽ സമർപ്പിക്കാൻ ഉതകും വിധം വിവരങ്ങൾ ക്രോഡീകരിച്ച് ശബ്ദമലിനീകരണത്തിൻറെ അടിസ്ഥാനമായ നിയമ വശങ്ങൾ, കോടതി ഉത്തരവുകൾ, ബാധകമായ ചട്ടങ്ങൾ എന്നിവ വിശദമായി പരിശോധിക്കുന്ന ഈ റിപ്പോർട്ട്, Silence the Noise (STN) Campaign തയ്യാറാക്കിയതാണ്.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഉറപ്പ് നൽകുന്ന ജീവിക്കാനുള്ള അവകാശം, കേവലം ശ്വസിക്കാനുള്ള അവകാശം മാത്രമല്ല – മലിനീകരണമില്ലാത്ത, ശാന്തമായ ചുറ്റുപാടിൽ ജീവിക്കാനുള്ള അവകാശം കൂടി ഉൾക്കൊള്ളുന്നു. ആർട്ടിക്കിൾ 19(1)(a) പ്രകാരം, തനിക്ക് ആഗ്രഹമില്ലാത്ത ഒരു കാര്യം കേൾക്കാൻ നിർബന്ധിതനാകാതിരിക്കാനുള്ള അവകാശം (Right not to be a captive listener) ഉൾപ്പെടുന്നു. ആർട്ടിക്കിൾ 25 അനുവദിക്കുന്ന മതസ്വാതന്ത്ര്യം ഒരിക്കലും കേവലമല്ലെന്നും – ആർട്ടിക്കിൾ 51A(g), 14 ഉൾപ്പെടെ – പൊതുജനാരോഗ്യത്തിന് വിധേയമാണ് എന്ന് സുപ്രീം കോടതി ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.

പൊതുജനാരോഗ്യത്തിനും പ്രകൃതിക്കും മറ്റ് ജീവജാലങ്ങൾക്കും ശബ്ദമലിനീകരണം ദോഷമാണ് എന്നതു പരിഗണിച്ച് അതു തടയുന്നതിന് വേണ്ടിയാണ് 1986 ലെ പരിസ്ഥിതി നിയമത്തിൽ ഉൾപ്പെടുത്തി 2000 ൽ ശബ്ദമലിനീകരണം (നിയന്ത്രണവും സംരക്ഷണവും) ചട്ടങ്ങൾ രൂപപ്പെടുത്തിയത്. അവിടുന്നിങ്ങോട്ട് നാളിന്നുവരെ നിരവധി സുപ്രീകോടതി ഹൈക്കോടതി ഉത്തരവുകളും, സർക്കാർ, വിവിധ കമ്മീഷനുകളുടെയും ഉത്തരവുകളും പോലീസ് ഉത്തരവുകളും നിലവിലുണ്ടായിട്ടും പൊതുജനാരോഗ്യത്തിന് ഭീഷണിയായി തന്നെ ശബ്ദമലിനീകരണം പ്രത്യേകിച്ച് ശബ്ദം ഉത്പാദിപ്പിക്കാൻ മാത്രം ഉപയോഗിക്കുന്ന ഉച്ഛഭാഷിണി ശബ്ദമലിനീകരണം തുടരുകയാണ്.

ഉത്പാദിപ്പിക്കുന്ന എല്ലാ ശബ്ദവും അനുവദനീയമായ ശബ്ദപരിധിയിൽ ഉത്പാദകൻറെ സ്വന്തം ഇടത്തിൽ അവസാനിക്കേണ്ടതാണ് എന്ന ശബ്ദമലിനീകരണ നിയന്ത്രണ ചട്ടത്തിൻറെ മൂല്യങ്ങളിലേക്ക് അതിലുപരിയായാൽ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളുടെ ബോദ്ധ്യത്തിലെക്ക് ജനങ്ങളെ എത്തിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എത്തുന്നില്ല എന്നതും എത്തിക്കണം എന്നതിനായി നാളിന്നുവരെയിറങ്ങിയ കോടതിയുത്തരവുകൾ പരിഗണിക്കപ്പെടുന്നില്ല എന്നതും ഗൌരവതരമാണ്.

പരിസ്ഥിതി മലിനീകരണത്തിൽ പ്രത്യേകിച്ച് ആംബിയൻ എയർ ക്വാളിറ്റി സ്റ്റാൻഡേർഡിൽ വീഴ്ചവരുത്തുന്ന പരിധിവിട്ട ശബ്ദമലിനീകരണം നിയന്ത്രിക്കപ്പെടണം എന്ന ഉത്തമ ഉദ്ദേശ്യത്തിൽ 2016, 2018, 2020 എന്നീ കാലഘട്ടത്തിൽ ഇറങ്ങിയ ദേശീയ ഹരിത ട്രൈബ്യുണൽ ഉത്തരവും ആ ഉത്തരവ് അക്ഷരം പ്രതി പാലിച്ച സംസ്ഥാനങ്ങളും ഇന്ത്യയിൽ ഉണ്ടായിരിക്കെ കേരളം മാത്രമാണ് പിന്തിരിഞ്ഞ് നിൽക്കുന്നത്. ഈ ഉത്തരവുകൾ പാലിക്കാൻ കേരളത്തിന് ലഭിച്ച സെൻട്രൽ പൊലൂഷ്യൻ കണ്ട്രോൾ ബോഡ് ഉത്തരവും അതും ചേർത്ത് സ്റ്റേറ്റ് പൊലൂഷ്യൻ കണ്ട്രോൾ ബോഡ് സർക്കാരിൽ സമർപ്പിച്ച ഉത്തരവും ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. അതിനാൽ തന്നെ സംസ്ഥാനത്തിനും പോലീസ് മേധാവിയ്ക്കും 01.11.2021 മുതൽ പ്രതിമാസം 10 ലക്ഷം രൂപ എൻവിറോണ്മൻറ് കോംപൻസേഷൻ അടയ്ക്കാൻ ഉത്തരവായിട്ടുണ്ട്. ദേശീയ ഹരിത ട്രൈബ്യുണലിൻറെ ഉത്തരവിനെ അവമതിച്ചതിനുള്ള ശിക്ഷ 10 കോടി രൂപയും 3 വർഷം തടവും കൂടി ഈ വിഷയത്തിലെ മേൽ ഉത്തരവുകൾ നടപ്പിലാക്കാത്തതിന് കേരളാ സ്റ്റേറ്റിന് അവകാശപ്പെട്ടതാണ് എന്ന ആമുഖത്തോടെ

STN Campaign Coordinator
Silence the Noise Campaign

🏛 Supreme Court – Church of God (Full Gospel) in India v. KKR Majestic Colony Welfare Association (2000) 7 SCC 282

“Undisputedly no religion prescribes that prayers should be performed by disturbing the peace of others nor does it preach that they should be through voice-amplifiers or beating of drums. In our view, in a civilized society in the name of religion, activities which disturb old or infirm persons, students or children cannot be permitted… The question is whether the appellant can be permitted to violate the said provisions and add to the noise pollution? In our view, to claim such a right itself would be unjustifiable.”

🔗 Indian Kanoon – Church of God (2000)


ഭാഗം 1: ശബ്ദമലിനീകരണവും ആരോഗ്യ ആഘാതങ്ങളും

1.1 IMA ആരോഗ്യ ഡേറ്റ

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) കേരള ഘടകത്തിന്റെ NISS (National Initiative for Safe Sound) റിപ്പോർട്ട് പ്രകാരം:

  • ഏകാഗ്രതക്കുറവ് – കുട്ടികളെ ഏറ്റവും കൂടുതൽ ബാധിക്കുന്നു
  • ലൗഡ്‌സ്പീക്കറിന് അടുത്ത് നിൽക്കുമ്പോൾ ഉടനടി രക്തസമ്മർദ്ദം ഉയരുന്നു
  • 100 dB-ൽ കൂടുതൽ ശബ്ദം – Permanent Threshold Shift (PTH) – സ്ഥിരം കേൾവിക്കുറവ്
  • ആസ്ത്മ, ഡയബറ്റിസ് രോഗികളിൽ ശബ്ദം അസ്ഥിരത ഉണ്ടാക്കുന്നു
  • ഇന്ത്യയിൽ 63 ദശലക്ഷം പേർ ബധിരതയോ കേൾവിക്കുറവോ ഉള്ളവർ – കേന്ദ്ര ആരോഗ്യ മന്ത്രാലയം

🔗 Health – Ima Helth Document

1.2 ബാലാവകാശ കമ്മീഷൻ ഉത്തരവ്

Kerala State Child Rights Protection Commission, CRMP No. 1553/02/LAI/2022/KeSCPCR & 8362/02/LAI/2019/KeSCPCR (dtd. 27.04.2022):

“അമിതമായ ശബ്ദം ജനങ്ങളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കും എന്നത് ഇനിയും ഒരു പൊതുധാരണയായി വളർന്നുവന്നിട്ടില്ല. ശബ്ദ മലിനീകരണം കേൾവി സംബന്ധമായി മാത്രമല്ല, മറ്റു ഒട്ടേറെ ശാരീരിക പ്രശ്നങ്ങൾക്ക് കാരണമാകുന്നു… 80 dB-ൽ കൂടുതൽ ശക്തിയുള്ള ശബ്ദങ്ങൾ ഗർഭസ്ഥ ശിശുവിന്റെ ശ്രവണശേഷി കുറയുന്നതിനും എന്നത്തേക്കുമായി ഇല്ലാതാകുന്നതിനും കാരണമാകുന്നു. വളർച്ചക്കുറവ്, പൂർണ്ണ വളർച്ചയില്ലാതെയുള്ള പ്രസവം, ഓർമ്മക്കുറവ്, പെരുമാറ്റ വൈകല്യങ്ങൾ തുടങ്ങി കുട്ടികളുടെ ശാരീരികവും മാനസികവുമായ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും ഇത് കാരണമാവുന്നു.”

📄 Kerala State Child Rights Protection Commission – Para 7 of the Order

🔗 Child Rights Commission Order – 1553/02/LA1/202PCR

കൂടാതെ, ഒരൊറ്റ പടക്കശബ്ദം (impulse noise, up to 140 dB) പോലും സ്ഥിരം കേൾവിക്കുറവിന് കാരണമാകും എന്ന് കമ്മീഷൻ പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു.

1.3 ശബ്ദ മേഖലകൾ – G.O.(P) No. 64/2002/LSGD (S.R.O. 289/2002, dtd. 20.04.2002)

കേരള സർക്കാർ നോയ്‌സ് ഉത്തരവ് 2000 നടപ്പിലാക്കാൻ Industrial, Commercial, Residential, Silence Zones (ആശുപത്രി, സ്കൂൾ, കോടതി, ആരാധനാലയം, പൊതു ഓഫീസുകൾ, വന മേഖലകൾ, വന്യജീവി സങ്കേതങ്ങൾ, തിരക്കുള്ള റോഡുകൾ – 100 m ചുറ്റളവ്) പ്രഖ്യാപിച്ചു.

2002 മുതൽ ഇതുവരെ ഒരൊറ്റ Silence Zone Board പോലും കേരളത്തിൽ സ്ഥാപിക്കപ്പെട്ടിട്ടില്ല. ഇത് 24 വർഷത്തെ ഭരണ പരാജയമാണ്.

അതുകൊണ്ടുതന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആശുപത്രികളും പോലും ശബ്ദമേഖലകളായി തുടരുന്നുണ്ട്. ഇവടങ്ങളിൽ ഒരു സൈൻ ബോഡ് പോലും നാളിന്നുവരെ സ്ഥാപിച്ചിട്ടില്ല. കുട്ടികളും രോഗികളും ഇതുമൂലം അനുഭവിക്കുന്ന ബുദ്ധിമുട്ട് വിവരണാതീതമാണ്.

🔗 Kerala Gazette – S.R.O. No. 289/2002

1.4 G.O.(P) No. 06/2015/Env. (dtd. 28.04.2015)

പരിസ്ഥിതി വകുപ്പ്: “പൊതുസ്ഥലങ്ങളിലെ ശബ്ദ ശല്യം വർദ്ധിച്ചതിനാൽ, നിയന്ത്രണ നടപടികൾ സ്വീകരിക്കുന്നതിൽ പോലീസ് ശുഷ്കാന്തി പുലർത്തണം; ആവശ്യമായ സാങ്കേതിക സഹായം Pollution Control Board നൽകണം.”

🔗 G.O.(P) No. 06/2015/Env. (dtd. 28.04.2015)


ഭാഗം 2: ആരാധനാലയ കോളാമ്പി സ്പീക്കറുകൾ – കോടതി ഉത്തരവുകൾ

2.1 Kerala HC – O.P. No. 9560/1988 & Circular No. F1/92/Home (dtd. 07.01.1993)

കേരള ഹൈക്കോടതിയുടെ ഈ ഉത്തരവ് പ്രകാരം ആഭ്യന്തര വകുപ്പ് 1993 ജനുവരി 7-ന് പുറപ്പെടുവിച്ച സർക്കുലർ:

“The following further guidelines are issued for regulation and restriction of use of loudspeakers etc. (1) For functions like Marriages, Birthday Celebrations, house-warming and the like, only box type loudspeakers should be used and horn type sound amplifiers should be totally banned. In temples, churches and mosques also, box type sound amplifier alone should be permitted… (4) Air horns and high type horns should be banned. (5) Under no circumstances, sound amplifiers shall be used between 10:00 p.m. and 6:00 a.m.”

🔗 Kerala Police – Circular F1/92/Home (PDF)

ഇളവ്: മസ്ജിദ് ബാങ്ക് വിളി (1 മിനിറ്റ്) – ഈ ഒറ്റ ഇളവ്. മറ്റ് മതങ്ങൾക്ക് സമാന ഇളവ് ഇല്ലാത്തത് ആർട്ടിക്കിൾ 14 (തുല്യത) ലംഘനം ഉന്നയിക്കാൻ ഇടം നൽകുന്നു.

2.2 Kerala HC – W.A. No. 235/1993 (ശ്രീകുമാര വർമ്മ രാജാ കേസ്, 2001)

“Under no circumstances, sound amplifiers shall be permitted to be used between 10.00 p.m. and 6.00 a.m… The State Government, Union of India, the Kerala State Pollution Control Board authorities and Police will ensure that the contents of the said Circular are given effect to in letter and spirit, except at the peril of any defaulter of such official duties, by way of penalty or other impositions as may be ordered… The directions will be implemented uniformly and without discrimination in respect of all religious institutions irrespective of whether they are Hindu, Christian or Muslim.”

📄 സാരം: ഹിന്ദു-ക്രിസ്ത്യൻ-മുസ്ലിം – ഒരേ നിയമം, ഒരേ നടപ്പാക്കൽ. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്ക് ശിക്ഷ.

🔗 W.A. 235/1993 – Kerala HC Order (PDF)

2.3 Supreme Court – In Re: Noise Pollution (2005) – Writ Petition (Civil) No. 72/1998 & Civil Appeal No. 3735/2005

“A loudspeaker or a public address system shall not be used at night (between 10.00 p.m. to 6.00 a.m.) except in closed premises for communication within, e.g. auditoria, conference rooms, community halls and banquet halls… No horn should be allowed to be used at night in residential areas except in exceptional circumstances.”

📄 ലൗഡ്‌സ്പീക്കർ ഉപയോഗിക്കുന്ന സ്ഥലത്തിന്റെ അതിർത്തിയിൽ ശബ്ദം ambient level + 10 dB(A) അല്ലെങ്കിൽ 75 dB(A) – ഏതാണോ കുറവ് – അതിൽ കവിയരുത്. ഡ്രം, ട്രംപറ്റ് – രാത്രിയിൽ നിരോധനം. ശബ്ദ മലിനീകരണ ദൂഷ്യഫലങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം (ഇതുവരെ കേരളം പാലിച്ചിട്ടില്ല).

🔗 Writ Petition (Civil) No. 72/1998 & Civil Appeal No. 3735/2005

2.4 Police Headquarters Circulars

  • Circular No. 17/2002 (U6-30380/2002, dtd. 05.12.2002):
    • സൈലൻസ് സോണിൽ (100 m) ലൈസൻസ് നൽകരുത്
    • ഓടുന്ന വാഹനത്തിൽ ലൗഡ്‌സ്പീക്കർ – പൂർണ്ണ നിരോധനം (Condition 10)
    • ഒരു വാഹനത്തിൽ പരമാവധി 2 Box type speakers
    • 🔗 17/2002
    • 🔗 U6-30380/2002
  • Circular No. 4/2025/PHQ (dtd. 21.01.2025): Kerala Public Ways Act 2011 – റോഡ് ഒരുഭാഗം ഗതാഗതത്തിന് തുറന്നിടണം
  • 🔗 4/2025/PHQ
  • Circular No. 5/2026/PHQ (dtd. 13.04.2026): ശബ്ദ ലംഘനങ്ങൾക്ക് ERSS-112 പരാതിയിൽ സ്വമേധയാ നടപടി. STN കാന്പയിൻറെ നിരന്തരമായ കത്തിടപാടുകളെത്തുടർന്ന് ഹോം ഡിപ്പാർട്ട്മെൻറ് ഡയറക്ഷൻ നൽകി സംസ്ഥാന പോലീസ് മേധാവി പുറത്തിറക്കിയ സർക്കുലറാണ് ഇത്.
  • 🔗 5/2026/PHQ

2.5 Infrasound (20 Hz-ൽ താഴെ) – നിയമപരവും ആരോഗ്യപരവുമായ വിടവ്

ശബ്ദമലിനീകരണ നിയന്ത്രണത്തിനായി ഇന്ത്യയിൽ സാധാരണയായി ഉപയോഗിക്കുന്നത് A-weighted decibel [dB(A)] അളവുകോലാണ്. എന്നാൽ ആധുനിക DJ സൗണ്ട് സിസ്റ്റങ്ങൾ, ഘോഷയാത്രകളിലെ ഉയർന്ന ശേഷിയുള്ള ബേസ് സ്പീക്കറുകൾ, സബ്‌വൂഫറുകൾ എന്നിവ ഉൽപ്പാദിപ്പിക്കുന്ന അതിതാഴ്ന്ന ആവൃത്തിയിലുള്ള ശബ്ദങ്ങൾ (Infrasound – 20 Hz-ൽ താഴെ) സാധാരണ dB(A) മീറ്ററുകൾ ഉപയോഗിച്ച് കൃത്യമായി വിലയിരുത്താൻ കഴിയണമെന്നില്ല. അതിനാൽ നിലവിലെ നിരീക്ഷണ സംവിധാനങ്ങൾ രേഖപ്പെടുത്താത്ത തരത്തിലുള്ള കുറഞ്ഞ ആവൃത്തി ശബ്ദബാധകൾ പൊതുജനങ്ങൾക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്.

ദീർഘകാലം ശക്തമായ Low Frequency Noise (LFN)യും Infrasound-ഉം നേരിടുന്നവരിൽ Vibroacoustic Disease (VAD) എന്ന അവസ്ഥയെക്കുറിച്ച് ചില ഗവേഷകർ പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹൃദയ-രക്തക്കുഴൽ വ്യവസ്ഥ, ശ്വസനവ്യവസ്ഥ, നാഡീവ്യവസ്ഥ എന്നിവയിൽ ദീർഘകാല പ്രതികൂല ഫലങ്ങൾ ഉണ്ടാകാമെന്നാണ് ഈ പഠനങ്ങൾ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും, VAD എന്ന രോഗാവസ്ഥയുടെ സ്വഭാവവും വ്യാപ്തിയും സംബന്ധിച്ച് ശാസ്ത്രീയ സമൂഹത്തിൽ ഇപ്പോഴും കൂടുതൽ ഗവേഷണവും ചർച്ചയും തുടരുന്നുണ്ട്. അതേസമയം, Low Frequency Noise മൂലമുള്ള ഉറക്കക്കുറവ്, അസ്വസ്ഥത, തലവേദന, ഏകാഗ്രതക്കുറവ്, ജീവിതനിലവാര തകർച്ച എന്നിവ സംബന്ധിച്ച തെളിവുകൾ കൂടുതൽ വ്യാപകമായി രേഖപ്പെടുത്തിയിട്ടുണ്ട്.

നിലവിലെ Noise Pollution Rules പ്രധാനമായും dB(A) അളവുകളെ ആശ്രയിക്കുന്നതിനാൽ, Infrasound, Low Frequency Noise എന്നിവ കണ്ടെത്താനും രേഖപ്പെടുത്താനും ആവശ്യമായ പ്രത്യേക ഉപകരണങ്ങൾ Pollution Control Board, Police, മറ്റ് നിയന്ത്രണ ഏജൻസികൾ എന്നിവയ്ക്ക് ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത ഉയർന്നുവരുന്നു.

ഗവേഷണ സ്രോതസ്:
🔗 PubMed – Vibroacoustic Disease Research
https://pubmed.ncbi.nlm.nih.gov/17014895/


2.6 High and HD High Frequency Loudspeakers – ആരോഗ്യപ്രശ്നങ്ങൾ

ആധുനിക DJ സൗണ്ട് സിസ്റ്റങ്ങൾ, ഹൈ-പവർ ഹോൺ സ്പീക്കറുകൾ, HD/High-Frequency Compression Drivers എന്നിവ ഉൽപ്പാദിപ്പിക്കുന്ന ഉയർന്ന ആവൃത്തിയിലുള്ള ശബ്ദങ്ങൾ (High Frequency Noise) മനുഷ്യന്റെ കേൾവിശേഷിയെ ഗുരുതരമായി ബാധിക്കാൻ കഴിയും. പ്രത്യേകിച്ച് 4 kHz മുതൽ 16 kHz വരെയുള്ള ശ്രേണിയിൽ ദീർഘകാലമോ ആവർത്തിച്ചോ ഉണ്ടാകുന്ന ശബ്ദസമ്പർക്കം ചെവിയുടെ അകത്തെ ഭാഗത്തുള്ള കോക്ലിയയിലെ സൂക്ഷ്മ Hair Cells-നെ നശിപ്പിക്കാം.

ഇതിന്റെ ഫലമായി Noise-Induced Hearing Loss (NIHL), Tinnitus (ചെവിയിൽ മുഴക്കം), Hyperacusis (ശബ്ദങ്ങളോടുള്ള അസാധാരണ സംവേദനക്ഷമത), സംസാരശബ്ദം തിരിച്ചറിയാനുള്ള ബുദ്ധിമുട്ട് എന്നിവ ഉണ്ടാകാം. കേൾവിനാശം പ്രകടമാകുന്നതിന് മുമ്പ് തന്നെ ഉയർന്ന ഫ്രീക്വൻസികളിൽ കേൾവിശേഷി കുറയുന്ന സാഹചര്യം നിരവധി പഠനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, അതിശക്തമായ ഉയർന്ന ഫ്രീക്വൻസി ശബ്ദങ്ങൾ ഉറക്കക്കുറവ്, മാനസിക സമ്മർദ്ദം, അസ്വസ്ഥത, ശ്രദ്ധക്കുറവ് എന്നിവയ്ക്കും കാരണമാകാം.

കേരളത്തിൽ ഉത്സവങ്ങൾ, ഘോഷയാത്രകൾ, വാഹന സൗണ്ട് സിസ്റ്റങ്ങൾ, പൊതുപരിപാടികൾ എന്നിവയിൽ ഉപയോഗിക്കുന്ന ചില ഉയർന്ന ശേഷിയുള്ള ഹോൺ സ്പീക്കറുകളും HD Audio Systems-ഉം ഈ തരത്തിലുള്ള ശബ്ദബാധകൾ സൃഷ്ടിക്കാൻ സാധ്യതയുള്ളതിനാൽ, ശബ്ദനില മാത്രമല്ല, ശബ്ദത്തിന്റെ Frequency Spectrum-ഉം നിയന്ത്രണവും പരിഗണിക്കേണ്ടതാണ്.

ഗവേഷണ സ്രോതസുകൾ:
🔗 Occupational Noise: Auditory and Non-Auditory Consequences
https://pubmed.ncbi.nlm.nih.gov/33276507/

🔗 Extended High-Frequency Audiometry and Noise-Induced Hearing Loss
https://pubmed.ncbi.nlm.nih.gov/18393354/

🔗 Noise-Induced Hearing Loss – Review Article
https://pmc.ncbi.nlm.nih.gov/articles/PMC10059082/

കുറിപ്പ്: ശബ്ദമലിനീകരണ ചർച്ചകൾ പലപ്പോഴും dB(A) അളവുകളിൽ മാത്രം ഒതുങ്ങുന്നു. എന്നാൽ മനുഷ്യാരോഗ്യത്തെ ബാധിക്കുന്നതിൽ ശബ്ദത്തിന്റെ തീവ്രത (Intensity) മാത്രമല്ല, അതിന്റെ ആവൃത്തി (Frequency), ദൈർഘ്യം (Duration), ആവർത്തനം (Repetition) എന്നിവയും നിർണായക ഘടകങ്ങളാണ്.


ഭാഗം 3: എക്സ്പ്ലോസീവ് ശബ്ദ നിയന്ത്രണം – പടക്കങ്ങളും കരിമരുന്നും

പടക്കം (firecrackers) ഉൽപ്പാദിപ്പിക്കുന്ന impulse noise 125–140 dB(AI) വരെ പോകുന്നു – ഇത് Noise Rules 2000 Rule 4(1) പ്രകാരമുള്ള residential ambient standard (55 dB) ൻ്റെ ഏകദേശം 70 dB അധികം.

3.1 Explosives Rules, 2008 (LE-6 License)

  • Rule 2(19): “Display Fireworks” = ഉത്സവ പ്രദർശനം
  • Condition 2: Spectators & display site – കുറഞ്ഞത് 100 m safety distance
  • Condition 11: ആശുപത്രി, Nursing Home, School – പടക്ക പ്രദർശന കേന്ദ്രത്തിൽ നിന്ന് കുറഞ്ഞത് 250 m

3.2 NGT OA No. 249/2020 (dtd. 01.12.2020) – Firecracker Ban

🏛 National Green Tribunal – OA No. 249/2020, 254/2020, 255/2020, 93/2020(CZ)

● ‘Poor’ അല്ലെങ്കിൽ മോശം AQI ഉള്ള എല്ലാ നഗരങ്ങളിലും – പടക്കം പൂർണ്ണ നിരോധനം
● ‘Moderate’ AQI – Green crackers മാത്രം, 2 മണിക്കൂർ (Supreme Court അനുവദിച്ച time window-ൽ)
● ഓരോ ജില്ലയിലും District Environment Compensation Fund – District Collector-ൻ്റെ കീഴിൽ
● ദ്രോഹ ഇരകൾക്ക് DM-നെ സമീപിച്ച് compensation ചോദിക്കാം

കേരള G.O.(Rt) No. 3025/2024/Home (dtd. 18.10.2024): ദീപാവലിക്ക് 8 PM – 10 PM പടക്കം അനുവദിച്ചു. എന്നാൽ കേരളത്തിലെ AQI ‘Moderate’-ൽ കൂടുതലായതിനാൽ ഈ G.O. NGT ഉത്തരവിൻ്റെ ലംഘനമാണ്.

🔗 NGT Order 01.12.2020 – OA 249/2020 (PDF)

🔗 Kerala Festval SOP

🔗 Kerala Green Cracker only Order

3.3 Supreme Court – Diwali/New Year Time Limits (2005)

Diwali: 8 PM – 10 PM | Christmas/New Year: 11:55 PM – 12:30 AM – ഇതിൽ കൂടുതൽ അനുവദിക്കരുത്.

3.4 CPCB Compensation Regime (Approved by NGT – 11.08.2020)

CPCB Report dtd. 12.06.2020 – NGT OA 519/2016 നടത്തിപ്പ് പ്രകാരം:

ലംഘനംRes/Comm ZoneSilence Zoneനടപടി
Loudspeaker / PA System₹10,000₹10,000Seizure
Generator (DG Set >1000 kVA)₹1,00,000₹1,00,000Sealing
Generator (62.5–1000 kVA)₹25,000₹25,000Sealing
പടക്കം – വ്യക്തി/കുടുംബം₹1,000₹3,000Fine
പടക്കം – Organizer (ഘോഷയാത്ര/മതപരിപാടി)₹10,000₹20,000Organizer ഉത്തരവാദി
Fixed premises – 1st violation₹20,000₹20,000Fine + Owner
Fixed premises – 2nd violation₹40,000₹40,000Double
Fixed premises – 2+ violations₹1,00,000 + EP Act₹1,00,000 + EP ActPremises Seal

⚠️ Air pollution violation ഒരേ സമയം ഉണ്ടെങ്കിൽ compensation ഇരട്ടി (Para 27 of OA 249/2020). സ്വന്തം പ്ലോട്ടിൽ പടക്കം പൊട്ടിച്ചാലും, ശബ്ദം 100 m ദൂരത്ത് ambient standard ലംഘിച്ചാൽ compensation ബാധകം.


ഭാഗം 4: പൊതു നിരത്ത് കയ്യേറ്റം – Public Trust Doctrine

4.1 Satheesh v. Travancore Devaswom Board (2021) – WP(C) 26499/2018 & 4617/2022

“All public streets and roads vest in the State, but that the State holds them as trustee on behalf of the public. The members of the public are entitled as beneficiaries to use them as a matter of right and this right is limited only by the similar rights possessed by every other citizen to use the pathways. The State as trustees on behalf of the public is entitled to impose all such limitations… for protecting the rights of the public generally.”

🔗 Satheesh v. TDB – LiveLaw (PDF)

4.2 A.M. Udayan v. State of Kerala (2026:KER:17163)

“The primary responsibility for ensuring the safe conduct of festivals… lies with the event organisers… without infringing upon the rights of others. These guidelines are not intended to impede the sentiments of devotees nor to restrict their religious practices; rather, they are established to enhance the efficiency… and to facilitate a hassle-free experience.”

🔗 A.M. Udayan v. State – Verdictum (PDF)

4.3 Kerala Public Ways (Restriction of Assemblies and Processions) Act, 2011

  • Sec. 4(3): ഗതാഗതം പൂർണ്ണമായും തടയുന്ന ഘോഷയാത്രകൾ നിയമ വിരുദ്ധം
  • Sec. 5(5): പൊതുറോഡിൽ കമാനം/പന്തൽ – PWD/NHAI NOC നിർബന്ധം
  • Sec. 6: ലംഘനത്തിന് 1 വർഷം തടവ്/പിഴ

🔗 Kerala Public Ways Act 2011

4.4 Madras HC – A. Sarath v. The Commissioner (WP 49192/2025, Jan 22, 2026)

“When the area on which the shrine has been constructed is admittedly a public road, the respondents 1 and 2 ought not to have permitted the encroachment. The plea that the idol has been in existence for more than 30 years, is no defence at all. Every minute, nay, second that an illegal superstructure is on a public road or a street, it gives a fresh cause of action to the Commissioner to invoke his power under Section 128 of the Act.”

🔗 A. Sarath v. Commissioner – Indian Kanoon


ഭാഗം 5: കെട്ടുകാഴ്ചകൾ, വൈദ്യുതി വിച്ഛേദം & KSEB ബാധ്യത

5.1 Indian Electricity Rules 1956 – Rule 77 (Minimum Clearance)

വൈദ്യുതി ലൈൻറോഡ് Cross ക്ലിയറൻസ്
Low & Medium Voltage (650 V വരെ)5.8 മീറ്റർ (≈19 അടി)
High Voltage (33 kV വരെ)6.1 മീറ്റർ (≈20 അടി)

⚠️ നിയമ നിഗമനം: കൂടുതൽ ഉയരമുള്ള കെട്ടുകാഴ്ചകൾ Road-ൽ ഇറക്കുന്നത് തന്നെ നിയമ വിരുദ്ധം. ഇതിനുവേണ്ടി KSEB ബോധപൂർവ്വം Shutdown ചെയ്യുന്നത് നിയമ ലംഘനത്തിൽ കൂട്ടുനിൽക്കലാണ്. ഉയരം കൂട്ടൽ മോട്ടോർ വാഹന നിയമലംഘനം ആണ്. നിയമലംഘനം നടത്തിയ വാഹനം കടന്നുപോകാനായി അവശ്യ സർവ്വീസ് ആയ വൈദ്യുതി ഓഫ് ചെയ്യാൻ കഴിയില്ല.

കെട്ടുകാഴ്ചാ വാഹനങ്ങൾ മോഡിഫൈഡ് ആയതിനാൽ അവയ്ക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല. അത്തരം വാഹനങ്ങൾ പൊതു റോഡിൽ ഇറങ്ങാൻ നിയമം അനുവദിക്കുന്നില്ല.

റബ്ബർ ടയ്യർ അല്ലാതെ തടി, ഇരുന്പ് എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്ന വീലുകൾ ഉള്ള കെട്ടുകാഴ്ചകൾ ടാർ റോഡിൽ ഇറങ്ങി റോഡ് നശിപ്പിക്കുന്നത്. റോഡ് നിലവാരം കാത്തുസൂക്ഷിക്കാൻ 5 വർഷത്തേക്ക് അതിലധികമോ കോണ്ട്രാക്ട് നിബന്ധനകളെ ബാധിക്കുന്നതും രാജ്യത്തിൻറെ വളർച്ചയ്ക്ക് ഭീഷണിയുമാണ്.

5.2 KSEB v. Mary Varkey (2013) – Strict Liability

“The landmark judgment that KSEB is liable to compensate those who die due to electrocution was delivered by a bench led by Justice Radhakrishnan in March 2014 (KSEB and Another v. Mary Varkey and Others). It is so as the principle of strict liability would apply…”

5.3 പെരുമ്പുഴ സംഭവം (2026 മാർച്ച് 2) – വ്യാജരേഖ

കൊല്ലം പെരുമ്പുഴ: 6.5 മണിക്കൂർ KSEB power cut – ഒരു നിയമ വിരുദ്ധ ഘോഷയാത്രയ്ക്ക് വേണ്ടി. Outage കാരണം “Natural Calamity” എന്ന് വ്യാജമായി രേഖപ്പെടുത്തി – KSERC compensation ഒഴിവാക്കാൻ.

2026 മാർച്ച് 2-ന് വൈകിട്ട് 4.00 മുതൽ രാത്രി 10.30 വരെ പെരുമ്പുഴ സെക്ഷൻ പരിധിയിലെ അഞ്ച് ട്രാൻസ്ഫോർമറുകളിലേക്കുള്ള വൈദ്യുതി വിതരണം യാതൊരു സാങ്കേതിക തകരാറുമില്ലാതെ വിച്ഛേദിച്ചു. KSERC (Standards of Performance) Regulations, 2015-ൻ്റെ ഷെഡ്യൂൾ I, ഐറ്റം 4 പ്രകാരം ഷെഡ്യൂൾഡ് ഔട്ടേജിന് 24 മണിക്കൂർ മുൻകൂർ നോട്ടീസ് നിർബന്ധമായിരുന്നു. എന്നാൽ ഒരു മണിക്കൂർ മുമ്പ് മാത്രം SMS നൽകുകയും, അതിൽ “Natural Calamity” (പ്രകൃതിക്ഷോഭം) എന്ന് വ്യാജമായി രേഖപ്പെടുത്തുകയും ചെയ്തു. കൂടാതെ, ഔട്ടേജുകൾ വൈകിട്ട് 6.00 മണിക്ക് മുമ്പ് പുനഃസ്ഥാപിക്കണമെന്ന നിയമം ലംഘിച്ച് രാത്രി 10.30 വരെ വൈദ്യുതി നിഷേധിച്ചു.

കുണ്ടറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 2023-ൽ നടന്ന സമാനമായ ഒരു കെട്ടുകാഴ്ച/ഘോഷയാത്രയ്ക്ക് വേണ്ടി വൈദ്യുതി വിച്ഛേദിച്ച സംഭവത്തിൽ, ഓക്സിജൻ സപ്പോർട്ടിലുള്ള ഗുരുതര രോഗിക്ക് വൈദ്യുതി ലഭിക്കാത്തതിനാൽ ഓക്സിജൻ ഉപകരണം പ്രവർത്തിക്കാതെ വന്നു. പോലീസ് ഇടപെട്ടിട്ടും സമയബന്ധിതമായി വൈദ്യുതി പുനഃസ്ഥാപിക്കാൻ KSEB ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിരുന്നില്ല. ഇത് Article 21 (Right to Life) ലംഘനത്തിൻ്റെ ഗൗരവമുള്ള ഉദാഹരണമാണ്. ഇത്തരം സുരക്ഷിതമല്ലാത്ത, അനുമതികൾ ഇല്ലാത്ത ഘോഷയാത്രകൾക്ക് വേണ്ടി KSEB നടത്തുന്ന വൈദ്യുതി വിച്ഛേദങ്ങൾ മാരകമായ അപകടങ്ങൾക്ക് കാരണമാകുമെന്ന് ഇത് തെളിയിക്കുന്നു. അതിനാൽ, കർശന മാർഗ്ഗനിർദ്ദേശങ്ങൾ ഇല്ലാതെ ഇനി മുതൽ ഇത്തരത്തിൽ വൈദ്യുതി വിച്ഛേദിക്കാൻ പാടില്ല.

ലംഘനം: Electricity Act 2003 – Sec. 142 (Fraudulent interference), Sec. 146 (Offence by public servant)

5.4 Generator Safety – CEA Safety Regulations 2023 (Reg. 41, 42)

  • Generator-ന് Earthing നിർബന്ധം; Rubber-tyre vehicle-ൽ earthing അസാധ്യം → Short circuit-ൽ vehicle body electrify → മരണ സാദ്ധ്യത
  • G.O.(P) No. 4/2023/Power: 10 kVA-ൽ കൂടുതൽ Generator-ന് Chief Electrical Inspector Certificate നിർബന്ധം (ഒരൊറ്റ DJ vehicle-നും ഇത് ഇല്ല)
  • Back-feeding Hazard: Grid off-ൽ Generator on ചെയ്‌താൽ – KSEB lineman electrocution risk

കെട്ടുകാഴ്ചാ വാഹനം, ഡി.ജെ. ലോറികൾ എന്നിവയിൽ ജനറേറ്റർ ഉപയോഗിക്കാൻ കഴിയില്ല. റബ്ബർ ടയർ ഉള്ള വാഹനങ്ങളിൽ എർത്തിംഗ് ചെയ്യാനോ, താൽക്കാലിക വയറിംഗ് സംവിധാനങ്ങൾ ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് സർട്ടിഫൈ ചെയ്തിട്ടോ ഉണഅടാ


ഭാഗം 6: DJ ലോറികളും വാഹന രൂപ മാറ്റവും – Motor Vehicle Act

6.1 Supreme Court – Civil Appeal No. 6343/2013 (Judgment dtd. 09.01.2019)

“No vehicle can be altered so as to change original specification made by a manufacturer. Such particulars cannot be altered which have been specified by the manufacturer for the purpose of entry in the certificate of registration.”

🔗 SC 2019 – CA 6343/2013 (PDF)

6.2 Kerala HC Suo Motu – SSCR No. 29/2023

“The problem of noise pollution is like the hydra where anyone who attempted to behead the Hydra found that as soon as one head was cut off, two more heads would emerge from the fresh wound… The State has a statutory duty to scrupulously enforce through police and enforcement wing of the MVD, the provisions of the Motor Vehicles Act. No leniency can be shown in offences like driving… modified vehicles fitted with unauthorised lights and light-signalling devices, flouting safety standards.”

📄 സാരം: ശബ്ദ മലിനീകരണം ഹൈഡ്ര (ഒരു തല വെട്ടിയാൽ 2 മുളക്കും). MV Act കർശനമായി നടപ്പിലാക്കൽ സർക്കാരിൻ്റെ Statutory duty. Laser/LED lights – ₹5,000 fine + License cancellation + Seizure.

🔗 SSCR NO. 29 OF 2023

  • അനധികൃത Laser/Strobe/LED lights – ₹5,000 fine
  • Sec. 190(2) MV Act – Driver license cancellation
  • Vehicle seizure; ഓടുന്ന vehicle-ൽ speaker – Police Circular Condition 10 ലംഘനം

ഭാഗം 7: ആന എഴുന്നള്ളത്ത് – Captive Elephant Rules & HC Guidelines

7.1 Kerala Captive Elephants (Management and Maintenance) Rules, 2012 – Rule 10(3)

“The District Committee shall take steps to discourage the growing tendency of increasing the number of elephants in existing traditional festivals and introducing elephants in new festivals.”

Forest Dept Circular (No. 2853/2012/2013): 2012 registration list-ൽ ഇല്ലാത്ത ഉത്സവങ്ങൾക്ക് അനുമതി ഇല്ല. ഉൽസവ committee – ₹25 lakh insurance (72 hours), Veterinary Doctor, Elephant Squad – 5+ elephants-ൽ നിർബന്ധം.

🔗 Kerala Captive Elephants (Management and Maintenance) Rules, 2012

🔗 Kerala Forest Dept Circular (No. 2853/2012/2013)

7.2 Kerala HC – WP(C) No. 31520/2024 (In Re Captive Elephants)

  • ആന–ജനം–പടക്ക site – കുറഞ്ഞത് 100 m safety distance
  • രാവിലെ 9 AM – വൈകിട്ട് 5 PM: പൊതു road-ൽ ആന – പൂർണ്ണ നിരോധനം
  • Capture belts (ക്രൂര ബെൽറ്റുകൾ) – നിരോധിച്ചു
  • Salute/head-raise competition – നിരോധിച്ചു
  • “We don’t believe that there is any essential religious practice that mandates the use of elephants in festivals.”

🔗 In Re Captive Elephants – Verdictum


ഭാഗം 8: NGT ഉത്തരവുകളും കേരളത്തിൻ്റെ നടപ്പാക്കൽ പരാജയവും

8.1 OA No. 519/2016 – Hardeep Singh & Ors. v. SDMC (Compensation Regime)

NGT Order dtd. 01.08.2019 → CPCB-ക്ക് ‘Polluter Pays’ compensation scale നിർദ്ദേശം → 11.08.2020 ൽ CPCB Scale NGT approved → CPCB Letter to all SPCBs (27.04.2021) → KSPCB Direction to all DMs & SPs (19.05.2021) – 30 ദിവസം Report ചോദിച്ചു → ഇതുവരെ report ഇല്ല.

🔗 OA No. 519/2016

8.2 NGT Order dtd. 03.02.2022 – DGP ₹10 Lakh/Month Penalty

“From November 1, 2021, the states/heads of police forces must be held liable to pay compensation at Rs 10 lakh per month on the same pattern as failure to enforce action plans for control of air pollution… There are huge gaps in execution of action plans for noise control, including procurement of equipments. Such gaps need to be addressed especially by Police and environment Departments.”

🔗 Central PCB Letter No A-140111-1-2021

🔗 STATE PCB Letter PCB-HO-EE3-OA No-681-2018

8.3 OA No. 681/2018 – Sound Limiters (Gujarat Model)

NGT Order dtd. 06.08.2019: 102 Non-Attainment Cities-ൽ (Kerala: Kochi, TVM, Kozhikode) Air Quality Action Plans, Sound Limiters all PA systems-ൽ നിർബന്ധം. Tripura, West Bengal ഇത് നടപ്പിലാക്കി. Kerala – ഇല്ല.

🔗 NGT – OA No. 681-2018

🏭 Gujarat PCB Notification (No. GPCB/LEG-GEN-338(3)/530869, dtd. 03.12.2019):

“No manufacturer/dealer/shopkeeper shall sell, purchase, rent or use any Sound System or Public Address System without installing/fitting ‘Sound Limiter’… All existing Sound Systems shall be retrofitted with ‘Sound Limiters’ within a period of 60 days… Licensing authorities (Police/Municipal Corporations/Local bodies) shall ensure that permission for use of sound systems is granted only upon the condition that the systems are fitted with operational ‘Sound Limiters’.”

🔗 Gujarat Government Gazette Order

8.4 NGT Act 2010 – Penalty (Chapter IV)

Sectionലംഘകൻശിക്ഷ
Sec. 26(1)Individual3 yr prison + ₹10 crore; Continue: ₹25,000/day
Sec. 26(1)Company₹25 crore; Continue: ₹1 lakh/day
Sec. 28Govt DepartmentHead of Dept personally liable

🔗 NGT Act 2010 Chapter IV – Penality

8.5 Kerala-ൽ NGT പരാജയ വിവരണം

  • Sound Limiters – ഒന്നും നടപ്പായിട്ടില്ല
  • Compensation Scale – ഒരൊറ്റ fine പോലും ഈടാക്കിയിട്ടില്ല
  • Air Quality Monitoring Stations – പല ജില്ലകളിലും ഇല്ല
  • District Environment Compensation Fund – ഒരൊറ്റ ജില്ലയിലും രൂപീകരിച്ചിട്ടില്ല
  • KSPCB compliance report to CPCB – ഒരിക്കലും submit ചെയ്‌തിട്ടില്ല

➡ NGT Act Sec. 28 പ്രകാരം KSPCB Chairman, Member Secretary, ജില്ലാ Collectors, SP-മാർ – ഇവർ personally liable.


ഭാഗം 9: അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർ

G.O.(P) No. 111/2002 (dtd. 29.07.2002) – Noise Rules 2000 Rule 4(2) പ്രകാരം Designated Authorities:

  • ജില്ലാ കളക്ടർ (District Magistrate)
  • Police Commissioner / ജില്ലാ Police Superintendent (SP)
  • Deputy Superintendent (Sub-Divisional Officers)

🔗 NPR 2000 – Kerala Designated Authority Order

ഇവർ Noise Rules ലംഘനത്തിൽ suo motu action എടുക്കാൻ ബാധ്യസ്ഥരാണ്. ഇത് ചെയ്‌തില്ലെങ്കിൽ NGT Act Sec. 28 ബാധ്യത ഉണ്ട്.


📋 പ്രധാന ആവശ്യങ്ങൾ (Prayers)

വിഷയംലംഘിക്കപ്പെടുന്ന നിയമംആദ്ധ്യാരം (Precedent)ഹർജ്ജിയിൽ ആവശ്യം
ശബ്ദ മലിനീകരണം – SpeakerNoise Rules 2000; Circular F1/92/Home; WA 235/1993; SC 2005Church of God (2000); NGT OA 519/2016കോളാമ്പി സ്പീക്കർ ഉടൻ നീക്കം; 10 PM–6 AM ban enforce; സ്വന്തം സ്ഥലപരിധിക്ക് പുറത്തേക്ക് പ്രവഹിപ്പിക്കുന്ന എല്ലാ ശബ്ദത്തിനും നിയന്ത്രണം; പാലിപ്പിക്കാത്തതിനാൽ 01.11.2021 മുതൽ DGP-ന് ₹10 L/month
പടക്ക നിയന്ത്രണംNoise Rules Rule 4(1); Explosives Rules 2008 (Condition 11)NGT OA 249/2020; SC 2005 time limits‘Moderate/Poor’ AQI നഗരങ്ങളിൽ ban; Hospital/School 250 m zone enforce; CPCB compensation ₹1,000–₹20,000; LE-6 license – Res zone 100 m-ൽ ഉള്ളിൽ നൽകരുത് താമസമേഖലകളിലും, നിശബ്ദമേഖലകളിലും, പൊതു നിരത്തിലും, പബ്ലിക്ക് ഓഫീസുകളുടെ 100 മീറ്റർ ചുറ്റളവിലും പുർണ്ണ നിയനത്രണം
റോഡ് കയ്യേറ്റംPublic Trust Doctrine; Kerala Public Ways Act 2011Satheesh v. TDB (2021); A.M. Udayan (2026); Madras HC A. SarathTraffic blocking processions ban; Arch/stage on road – ഉടൻ നീക്കം; PWD NOC enforce
കെട്ടുകാഴ്ച & KSEBIE Rules 1956 (Rule 77); Electricity Act 2003 Sec 142, 146KSEB v. Mary Varkey (Strict Liability)5.8 m+ ഉയരം – നിരോധനം; അതിനായുള്ള വൈദ്യുതി Shutdown ban; KSEB fake records – prosecution
DJ/Modified VehiclesMV Act Sec. 52, 190(2); CEA Reg 2023SC CA 6343/2013 (2019); Kerala HC SSCR 29/2023Seizure; License cancel; Laser lights ban; Generator CEI cert; Earthing enforce
NGT ComplianceNGT Act 2010 Sec. 26, 28; OA 519/2016, 681/2018, 249/2020NGT Orders 2020, 2022DGP ₹10 L/month from 01.11.2021; District Env Fund; Sound Limiters; Air monitors all districts
ആന എഴുന്നള്ളത്ത്Captive Elephants Rules 2012 (Rule 10); WPC 31520/2024Kerala HC In Re Captive Elephants (2024)പുതിയ ഉത്സവം – ban; 100 m safety; Insurance; Daytime road – ban; Capture belt ban
Gujarat Model – Sound LimitersAir Act 1981 Sec. 31A; NGT OA 681/2018GPCB Notification 2019Kerala-ലും all PA systems-ൽ Sound Limiters നിർബന്ധമാക്കുക; License – limiter proof നിർബന്ധം

ഉപസംഹാരം

കേരളത്തിൽ ശബ്ദ മലിനീകരണം, റോഡ് ഗതാഗത ലംഘനങ്ങൾ, വൈദ്യുത സുരക്ഷ വീഴ്ചകൾ – ഇവ തടയാനുള്ള എല്ലാ നിയമങ്ങളും, ഹൈക്കോടതി/സുപ്രീം കോടതി വിധികളും, NGT ഉത്തരവുകളും നിലവിലുണ്ട്. 1993 മുതൽ 2026 വരെ – 33 വർഷം – ഉദ്യോഗസ്ഥർ ഈ ഉത്തരവുകൾ നടപ്പിലാക്കിയില്ല.

MV Act Sec. 52 ലംഘനമോ, Noise Rules ലംഘനമോ “ഒരു ചെറിയ ട്രാഫിക് കുറ്റം” അല്ല – ഭരണഘടനയുടെ ആർട്ടിക്കിൾ 21-ന്റെ നഗ്‌ന ലംഘനമാണ്. NGT-യുടെ 2022 ഉത്തരവ് പ്രകാരം 01.11.2021 മുതൽ Kerala DGP-ന് ₹10 ലക്ഷം/month നൽകേണ്ടതിൻ്റെ ഉത്തരവാദിത്തം ഇതുവരെ ഈടാക്കപ്പെട്ടിട്ടില്ല – ഇതാണ് ഭരണ പരാജയത്തിൻ്റെ യഥാർത്ഥ ചിത്രം.

“ആഘോഷ ഒച്ചകൾ അടങ്ങുമ്പോൾ ശേഷിക്കുന്നത്
മരണങ്ങളും, കേൾവി നഷ്ടപ്പെട്ട കുട്ടികളും, ദുരിതങ്ങളും ആകരുത്.”


📚 ഉദ്ധരിച്ച നിയമ രേഖകൾ (Legal References)

  • Church of God (SC 2000): (2000) 7 SCC 282 – Indian Kanoon
  • Kerala HC O.P. 9560/1988 + Circular F1/92/Home: Kerala Police PDF
  • W.A. 235/1993 (Kerala HC, 2001): STN GitHub PDF
  • In Re: Noise Pollution (SC 2005): WP(C) 72/1998, CA 3735/2005 – elaw.org
  • NGT OA 519/2016 (Hardeep Singh): Compensation Regime, ₹10 L/month
  • NGT OA 249/2020 (01.12.2020): Firecracker ban – NGT PDF
  • NGT OA 681/2018: Sound Limiters, Non-attainment cities – NGT PDF
  • NGT Order 03.02.2022: DGP ₹10 lakh/month confirmed
  • NGT Act 2010 – Ch. IV (Sec. 26, 28): India Code
  • Noise Pollution (Regulation & Control) Rules, 2000: Rules 4, 5
  • Explosives Rules 2008 (LE-6): Conditions 2 & 11
  • Indian Electricity Rules 1956 (Rule 77): Road clearance
  • Electricity Act 2003 (Sec. 142, 146)
  • CEA Safety Regulations 2023 (Reg. 41, 42): Generator earthing
  • MV Act 1988 (Sec. 52, 190(2))
  • SC CA 6343/2013 (2019): SC PDF
  • Kerala HC SSCR 29/2023
  • Satheesh v. TDB (Kerala HC 2021): WP(C) 26499/2018 – LiveLaw PDF
  • A.M. Udayan v. State (Kerala HC 2026): 2026:KER:17163 – Verdictum PDF
  • A. Sarath v. Commissioner (Madras HC 2026): WP 49192/2025 – Indian Kanoon
  • KSEB v. Mary Varkey (Kerala HC 2013): Strict Liability
  • Kerala Public Ways Act 2011 (Sec. 4 & 5)
  • Kerala Captive Elephants Rules 2012 (Rule 10)
  • In Re Captive Elephants (Kerala HC 2024): WP(C) 31520/2024 – Verdictum
  • Child Rights Commission 2022: CRMP 1553/02/LAI/2022/KeSCPCR
  • G.O.(P) No. 64/2002/LSGD | G.O.(P) No. 111/2002 | G.O.(P) No. 06/2015/Env. | G.O.(P) No. 4/2023/Power
  • Kerala Police Circulars: 17/2002 | 4/2025/PHQ | 5/2026/PHQ
  • Gujarat PCB Notification 2019: Sound Limiters – GPCB/LEG-GEN-338(3)/530869
  • Vibroacoustic Disease Research: PubMed

Silence the Noise (STN) Campaign | esSENSE Global
✉️ noisepollutioncontrol.org@gmail.com
🌐 noisepollutioncontrol.org

© copyright reserved

 71 total views,  1 views today