ആമുഖം: ഭരണഘടനാ പശ്ചാത്തലം
ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയിൽ സമർപ്പിക്കാൻ ഉതകും വിധം വിവരങ്ങൾ ക്രോഡീകരിച്ച് ശബ്ദമലിനീകരണത്തിൻറെ അടിസ്ഥാനമായ നിയമ വശങ്ങൾ, കോടതി ഉത്തരവുകൾ, ബാധകമായ ചട്ടങ്ങൾ എന്നിവ വിശദമായി പരിശോധിക്കുന്ന ഈ റിപ്പോർട്ട്, Silence the Noise (STN) Campaign തയ്യാറാക്കിയതാണ്.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഉറപ്പ് നൽകുന്ന ജീവിക്കാനുള്ള അവകാശം, കേവലം ശ്വസിക്കാനുള്ള അവകാശം മാത്രമല്ല – മലിനീകരണമില്ലാത്ത, ശാന്തമായ ചുറ്റുപാടിൽ ജീവിക്കാനുള്ള അവകാശം കൂടി ഉൾക്കൊള്ളുന്നു. ആർട്ടിക്കിൾ 19(1)(a) പ്രകാരം, തനിക്ക് ആഗ്രഹമില്ലാത്ത ഒരു കാര്യം കേൾക്കാൻ നിർബന്ധിതനാകാതിരിക്കാനുള്ള അവകാശം (Right not to be a captive listener) ഉൾപ്പെടുന്നു. ആർട്ടിക്കിൾ 25 അനുവദിക്കുന്ന മതസ്വാതന്ത്ര്യം ഒരിക്കലും കേവലമല്ലെന്നും – ആർട്ടിക്കിൾ 51A(g), 14 ഉൾപ്പെടെ – പൊതുജനാരോഗ്യത്തിന് വിധേയമാണ് എന്ന് സുപ്രീം കോടതി ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
പൊതുജനാരോഗ്യത്തിനും പ്രകൃതിക്കും മറ്റ് ജീവജാലങ്ങൾക്കും ശബ്ദമലിനീകരണം ദോഷമാണ് എന്നതു പരിഗണിച്ച് അതു തടയുന്നതിന് വേണ്ടിയാണ് 1986 ലെ പരിസ്ഥിതി നിയമത്തിൽ ഉൾപ്പെടുത്തി 2000 ൽ ശബ്ദമലിനീകരണം (നിയന്ത്രണവും സംരക്ഷണവും) ചട്ടങ്ങൾ രൂപപ്പെടുത്തിയത്. അവിടുന്നിങ്ങോട്ട് നാളിന്നുവരെ നിരവധി സുപ്രീകോടതി ഹൈക്കോടതി ഉത്തരവുകളും, സർക്കാർ, വിവിധ കമ്മീഷനുകളുടെയും ഉത്തരവുകളും പോലീസ് ഉത്തരവുകളും നിലവിലുണ്ടായിട്ടും പൊതുജനാരോഗ്യത്തിന് ഭീഷണിയായി തന്നെ ശബ്ദമലിനീകരണം പ്രത്യേകിച്ച് ശബ്ദം ഉത്പാദിപ്പിക്കാൻ മാത്രം ഉപയോഗിക്കുന്ന ഉച്ഛഭാഷിണി ശബ്ദമലിനീകരണം തുടരുകയാണ്.
ഉത്പാദിപ്പിക്കുന്ന എല്ലാ ശബ്ദവും അനുവദനീയമായ ശബ്ദപരിധിയിൽ ഉത്പാദകൻറെ സ്വന്തം ഇടത്തിൽ അവസാനിക്കേണ്ടതാണ് എന്ന ശബ്ദമലിനീകരണ നിയന്ത്രണ ചട്ടത്തിൻറെ മൂല്യങ്ങളിലേക്ക് അതിലുപരിയായാൽ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളുടെ ബോദ്ധ്യത്തിലെക്ക് ജനങ്ങളെ എത്തിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എത്തുന്നില്ല എന്നതും എത്തിക്കണം എന്നതിനായി നാളിന്നുവരെയിറങ്ങിയ കോടതിയുത്തരവുകൾ പരിഗണിക്കപ്പെടുന്നില്ല എന്നതും ഗൌരവതരമാണ്.
പരിസ്ഥിതി മലിനീകരണത്തിൽ പ്രത്യേകിച്ച് ആംബിയൻ എയർ ക്വാളിറ്റി സ്റ്റാൻഡേർഡിൽ വീഴ്ചവരുത്തുന്ന പരിധിവിട്ട ശബ്ദമലിനീകരണം നിയന്ത്രിക്കപ്പെടണം എന്ന ഉത്തമ ഉദ്ദേശ്യത്തിൽ 2016, 2018, 2020 എന്നീ കാലഘട്ടത്തിൽ ഇറങ്ങിയ ദേശീയ ഹരിത ട്രൈബ്യുണൽ ഉത്തരവും ആ ഉത്തരവ് അക്ഷരം പ്രതി പാലിച്ച സംസ്ഥാനങ്ങളും ഇന്ത്യയിൽ ഉണ്ടായിരിക്കെ കേരളം മാത്രമാണ് പിന്തിരിഞ്ഞ് നിൽക്കുന്നത്. ഈ ഉത്തരവുകൾ പാലിക്കാൻ കേരളത്തിന് ലഭിച്ച സെൻട്രൽ പൊലൂഷ്യൻ കണ്ട്രോൾ ബോഡ് ഉത്തരവും അതും ചേർത്ത് സ്റ്റേറ്റ് പൊലൂഷ്യൻ കണ്ട്രോൾ ബോഡ് സർക്കാരിൽ സമർപ്പിച്ച ഉത്തരവും ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. അതിനാൽ തന്നെ സംസ്ഥാനത്തിനും പോലീസ് മേധാവിയ്ക്കും 01.11.2021 മുതൽ പ്രതിമാസം 10 ലക്ഷം രൂപ എൻവിറോണ്മൻറ് കോംപൻസേഷൻ അടയ്ക്കാൻ ഉത്തരവായിട്ടുണ്ട്. ദേശീയ ഹരിത ട്രൈബ്യുണലിൻറെ ഉത്തരവിനെ അവമതിച്ചതിനുള്ള ശിക്ഷ 10 കോടി രൂപയും 3 വർഷം തടവും കൂടി ഈ വിഷയത്തിലെ മേൽ ഉത്തരവുകൾ നടപ്പിലാക്കാത്തതിന് കേരളാ സ്റ്റേറ്റിന് അവകാശപ്പെട്ടതാണ് എന്ന ആമുഖത്തോടെ
STN Campaign Coordinator
Silence the Noise Campaign
🏛 Supreme Court – Church of God (Full Gospel) in India v. KKR Majestic Colony Welfare Association (2000) 7 SCC 282
“Undisputedly no religion prescribes that prayers should be performed by disturbing the peace of others nor does it preach that they should be through voice-amplifiers or beating of drums. In our view, in a civilized society in the name of religion, activities which disturb old or infirm persons, students or children cannot be permitted… The question is whether the appellant can be permitted to violate the said provisions and add to the noise pollution? In our view, to claim such a right itself would be unjustifiable.”
ഭാഗം 1: ശബ്ദമലിനീകരണവും ആരോഗ്യ ആഘാതങ്ങളും
1.1 IMA ആരോഗ്യ ഡേറ്റ
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) കേരള ഘടകത്തിന്റെ NISS (National Initiative for Safe Sound) റിപ്പോർട്ട് പ്രകാരം:
- ഏകാഗ്രതക്കുറവ് – കുട്ടികളെ ഏറ്റവും കൂടുതൽ ബാധിക്കുന്നു
- ലൗഡ്‌സ്പീക്കറിന് അടുത്ത് നിൽക്കുമ്പോൾ ഉടനടി രക്തസമ്മർദ്ദം ഉയരുന്നു
- 100 dB-ൽ കൂടുതൽ ശബ്ദം – Permanent Threshold Shift (PTH) – സ്ഥിരം കേൾവിക്കുറവ്
- ആസ്ത്മ, ഡയബറ്റിസ് രോഗികളിൽ ശബ്ദം അസ്ഥിരത ഉണ്ടാക്കുന്നു
- ഇന്ത്യയിൽ 63 ദശലക്ഷം പേർ ബധിരതയോ കേൾവിക്കുറവോ ഉള്ളവർ – കേന്ദ്ര ആരോഗ്യ മന്ത്രാലയം
1.2 ബാലാവകാശ കമ്മീഷൻ ഉത്തരവ്
Kerala State Child Rights Protection Commission, CRMP No. 1553/02/LAI/2022/KeSCPCR & 8362/02/LAI/2019/KeSCPCR (dtd. 27.04.2022):
“അമിതമായ ശബ്ദം ജനങ്ങളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കും എന്നത് ഇനിയും ഒരു പൊതുധാരണയായി വളർന്നുവന്നിട്ടില്ല. ശബ്ദ മലിനീകരണം കേൾവി സംബന്ധമായി മാത്രമല്ല, മറ്റു ഒട്ടേറെ ശാരീരിക പ്രശ്നങ്ങൾക്ക് കാരണമാകുന്നു… 80 dB-ൽ കൂടുതൽ ശക്തിയുള്ള ശബ്ദങ്ങൾ ഗർഭസ്ഥ ശിശുവിന്റെ ശ്രവണശേഷി കുറയുന്നതിനും എന്നത്തേക്കുമായി ഇല്ലാതാകുന്നതിനും കാരണമാകുന്നു. വളർച്ചക്കുറവ്, പൂർണ്ണ വളർച്ചയില്ലാതെയുള്ള പ്രസവം, ഓർമ്മക്കുറവ്, പെരുമാറ്റ വൈകല്യങ്ങൾ തുടങ്ങി കുട്ടികളുടെ ശാരീരികവും മാനസികവുമായ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും ഇത് കാരണമാവുന്നു.”
📄 Kerala State Child Rights Protection Commission – Para 7 of the Order
കൂടാതെ, ഒരൊറ്റ പടക്കശബ്ദം (impulse noise, up to 140 dB) പോലും സ്ഥിരം കേൾവിക്കുറവിന് കാരണമാകും എന്ന് കമ്മീഷൻ പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു.
1.3 ശബ്ദ മേഖലകൾ – G.O.(P) No. 64/2002/LSGD (S.R.O. 289/2002, dtd. 20.04.2002)
കേരള സർക്കാർ നോയ്‌സ് ഉത്തരവ് 2000 നടപ്പിലാക്കാൻ Industrial, Commercial, Residential, Silence Zones (ആശുപത്രി, സ്കൂൾ, കോടതി, ആരാധനാലയം, പൊതു ഓഫീസുകൾ, വന മേഖലകൾ, വന്യജീവി സങ്കേതങ്ങൾ, തിരക്കുള്ള റോഡുകൾ – 100 m ചുറ്റളവ്) പ്രഖ്യാപിച്ചു.
2002 മുതൽ ഇതുവരെ ഒരൊറ്റ Silence Zone Board പോലും കേരളത്തിൽ സ്ഥാപിക്കപ്പെട്ടിട്ടില്ല. ഇത് 24 വർഷത്തെ ഭരണ പരാജയമാണ്.
അതുകൊണ്ടുതന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആശുപത്രികളും പോലും ശബ്ദമേഖലകളായി തുടരുന്നുണ്ട്. ഇവടങ്ങളിൽ ഒരു സൈൻ ബോഡ് പോലും നാളിന്നുവരെ സ്ഥാപിച്ചിട്ടില്ല. കുട്ടികളും രോഗികളും ഇതുമൂലം അനുഭവിക്കുന്ന ബുദ്ധിമുട്ട് വിവരണാതീതമാണ്.
🔗 Kerala Gazette – S.R.O. No. 289/2002
1.4 G.O.(P) No. 06/2015/Env. (dtd. 28.04.2015)
പരിസ്ഥിതി വകുപ്പ്: “പൊതുസ്ഥലങ്ങളിലെ ശബ്ദ ശല്യം വർദ്ധിച്ചതിനാൽ, നിയന്ത്രണ നടപടികൾ സ്വീകരിക്കുന്നതിൽ പോലീസ് ശുഷ്കാന്തി പുലർത്തണം; ആവശ്യമായ സാങ്കേതിക സഹായം Pollution Control Board നൽകണം.”
🔗 G.O.(P) No. 06/2015/Env. (dtd. 28.04.2015)
ഭാഗം 2: ആരാധനാലയ കോളാമ്പി സ്പീക്കറുകൾ – കോടതി ഉത്തരവുകൾ
2.1 Kerala HC – O.P. No. 9560/1988 & Circular No. F1/92/Home (dtd. 07.01.1993)
കേരള ഹൈക്കോടതിയുടെ ഈ ഉത്തരവ് പ്രകാരം ആഭ്യന്തര വകുപ്പ് 1993 ജനുവരി 7-ന് പുറപ്പെടുവിച്ച സർക്കുലർ:
“The following further guidelines are issued for regulation and restriction of use of loudspeakers etc. (1) For functions like Marriages, Birthday Celebrations, house-warming and the like, only box type loudspeakers should be used and horn type sound amplifiers should be totally banned. In temples, churches and mosques also, box type sound amplifier alone should be permitted… (4) Air horns and high type horns should be banned. (5) Under no circumstances, sound amplifiers shall be used between 10:00 p.m. and 6:00 a.m.”
🔗 Kerala Police – Circular F1/92/Home (PDF)
ഇളവ്: മസ്ജിദ് ബാങ്ക് വിളി (1 മിനിറ്റ്) – ഈ ഒറ്റ ഇളവ്. മറ്റ് മതങ്ങൾക്ക് സമാന ഇളവ് ഇല്ലാത്തത് ആർട്ടിക്കിൾ 14 (തുല്യത) ലംഘനം ഉന്നയിക്കാൻ ഇടം നൽകുന്നു.
2.2 Kerala HC – W.A. No. 235/1993 (ശ്രീകുമാര വർമ്മ രാജാ കേസ്, 2001)
“Under no circumstances, sound amplifiers shall be permitted to be used between 10.00 p.m. and 6.00 a.m… The State Government, Union of India, the Kerala State Pollution Control Board authorities and Police will ensure that the contents of the said Circular are given effect to in letter and spirit, except at the peril of any defaulter of such official duties, by way of penalty or other impositions as may be ordered… The directions will be implemented uniformly and without discrimination in respect of all religious institutions irrespective of whether they are Hindu, Christian or Muslim.”
📄 സാരം: ഹിന്ദു-ക്രിസ്ത്യൻ-മുസ്ലിം – ഒരേ നിയമം, ഒരേ നടപ്പാക്കൽ. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്ക് ശിക്ഷ.
🔗 W.A. 235/1993 – Kerala HC Order (PDF)
2.3 Supreme Court – In Re: Noise Pollution (2005) – Writ Petition (Civil) No. 72/1998 & Civil Appeal No. 3735/2005
“A loudspeaker or a public address system shall not be used at night (between 10.00 p.m. to 6.00 a.m.) except in closed premises for communication within, e.g. auditoria, conference rooms, community halls and banquet halls… No horn should be allowed to be used at night in residential areas except in exceptional circumstances.”
📄 ലൗഡ്‌സ്പീക്കർ ഉപയോഗിക്കുന്ന സ്ഥലത്തിന്റെ അതിർത്തിയിൽ ശബ്ദം ambient level + 10 dB(A) അല്ലെങ്കിൽ 75 dB(A) – ഏതാണോ കുറവ് – അതിൽ കവിയരുത്. ഡ്രം, ട്രംപറ്റ് – രാത്രിയിൽ നിരോധനം. ശബ്ദ മലിനീകരണ ദൂഷ്യഫലങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം (ഇതുവരെ കേരളം പാലിച്ചിട്ടില്ല).
🔗 Writ Petition (Civil) No. 72/1998 & Civil Appeal No. 3735/2005
2.4 Police Headquarters Circulars
- Circular No. 17/2002 (U6-30380/2002, dtd. 05.12.2002):
- സൈലൻസ് സോണിൽ (100 m) ലൈസൻസ് നൽകരുത്
- ഓടുന്ന വാഹനത്തിൽ ലൗഡ്‌സ്പീക്കർ – പൂർണ്ണ നിരോധനം (Condition 10)
- ഒരു വാഹനത്തിൽ പരമാവധി 2 Box type speakers
- 🔗 17/2002
- 🔗 U6-30380/2002
- Circular No. 4/2025/PHQ (dtd. 21.01.2025): Kerala Public Ways Act 2011 – റോഡ് ഒരുഭാഗം ഗതാഗതത്തിന് തുറന്നിടണം
- 🔗 4/2025/PHQ
- Circular No. 5/2026/PHQ (dtd. 13.04.2026): ശബ്ദ ലംഘനങ്ങൾക്ക് ERSS-112 പരാതിയിൽ സ്വമേധയാ നടപടി. STN കാന്പയിൻറെ നിരന്തരമായ കത്തിടപാടുകളെത്തുടർന്ന് ഹോം ഡിപ്പാർട്ട്മെൻറ് ഡയറക്ഷൻ നൽകി സംസ്ഥാന പോലീസ് മേധാവി പുറത്തിറക്കിയ സർക്കുലറാണ് ഇത്.
- 🔗 5/2026/PHQ
2.5 Infrasound (20 Hz-ൽ താഴെ) – നിയമപരവും ആരോഗ്യപരവുമായ വിടവ്
ശബ്ദമലിനീകരണ നിയന്ത്രണത്തിനായി ഇന്ത്യയിൽ സാധാരണയായി ഉപയോഗിക്കുന്നത് A-weighted decibel [dB(A)] അളവുകോലാണ്. എന്നാൽ ആധുനിക DJ സൗണ്ട് സിസ്റ്റങ്ങൾ, ഘോഷയാത്രകളിലെ ഉയർന്ന ശേഷിയുള്ള ബേസ് സ്പീക്കറുകൾ, സബ്‌വൂഫറുകൾ എന്നിവ ഉൽപ്പാദിപ്പിക്കുന്ന അതിതാഴ്ന്ന ആവൃത്തിയിലുള്ള ശബ്ദങ്ങൾ (Infrasound – 20 Hz-ൽ താഴെ) സാധാരണ dB(A) മീറ്ററുകൾ ഉപയോഗിച്ച് കൃത്യമായി വിലയിരുത്താൻ കഴിയണമെന്നില്ല. അതിനാൽ നിലവിലെ നിരീക്ഷണ സംവിധാനങ്ങൾ രേഖപ്പെടുത്താത്ത തരത്തിലുള്ള കുറഞ്ഞ ആവൃത്തി ശബ്ദബാധകൾ പൊതുജനങ്ങൾക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്.
ദീർഘകാലം ശക്തമായ Low Frequency Noise (LFN)യും Infrasound-ഉം നേരിടുന്നവരിൽ Vibroacoustic Disease (VAD) എന്ന അവസ്ഥയെക്കുറിച്ച് ചില ഗവേഷകർ പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹൃദയ-രക്തക്കുഴൽ വ്യവസ്ഥ, ശ്വസനവ്യവസ്ഥ, നാഡീവ്യവസ്ഥ എന്നിവയിൽ ദീർഘകാല പ്രതികൂല ഫലങ്ങൾ ഉണ്ടാകാമെന്നാണ് ഈ പഠനങ്ങൾ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും, VAD എന്ന രോഗാവസ്ഥയുടെ സ്വഭാവവും വ്യാപ്തിയും സംബന്ധിച്ച് ശാസ്ത്രീയ സമൂഹത്തിൽ ഇപ്പോഴും കൂടുതൽ ഗവേഷണവും ചർച്ചയും തുടരുന്നുണ്ട്. അതേസമയം, Low Frequency Noise മൂലമുള്ള ഉറക്കക്കുറവ്, അസ്വസ്ഥത, തലവേദന, ഏകാഗ്രതക്കുറവ്, ജീവിതനിലവാര തകർച്ച എന്നിവ സംബന്ധിച്ച തെളിവുകൾ കൂടുതൽ വ്യാപകമായി രേഖപ്പെടുത്തിയിട്ടുണ്ട്.
നിലവിലെ Noise Pollution Rules പ്രധാനമായും dB(A) അളവുകളെ ആശ്രയിക്കുന്നതിനാൽ, Infrasound, Low Frequency Noise എന്നിവ കണ്ടെത്താനും രേഖപ്പെടുത്താനും ആവശ്യമായ പ്രത്യേക ഉപകരണങ്ങൾ Pollution Control Board, Police, മറ്റ് നിയന്ത്രണ ഏജൻസികൾ എന്നിവയ്ക്ക് ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത ഉയർന്നുവരുന്നു.
ഗവേഷണ സ്രോതസ്:
🔗 PubMed – Vibroacoustic Disease Research
https://pubmed.ncbi.nlm.nih.gov/17014895/
2.6 High and HD High Frequency Loudspeakers – ആരോഗ്യപ്രശ്നങ്ങൾ
ആധുനിക DJ സൗണ്ട് സിസ്റ്റങ്ങൾ, ഹൈ-പവർ ഹോൺ സ്പീക്കറുകൾ, HD/High-Frequency Compression Drivers എന്നിവ ഉൽപ്പാദിപ്പിക്കുന്ന ഉയർന്ന ആവൃത്തിയിലുള്ള ശബ്ദങ്ങൾ (High Frequency Noise) മനുഷ്യന്റെ കേൾവിശേഷിയെ ഗുരുതരമായി ബാധിക്കാൻ കഴിയും. പ്രത്യേകിച്ച് 4 kHz മുതൽ 16 kHz വരെയുള്ള ശ്രേണിയിൽ ദീർഘകാലമോ ആവർത്തിച്ചോ ഉണ്ടാകുന്ന ശബ്ദസമ്പർക്കം ചെവിയുടെ അകത്തെ ഭാഗത്തുള്ള കോക്ലിയയിലെ സൂക്ഷ്മ Hair Cells-നെ നശിപ്പിക്കാം.
ഇതിന്റെ ഫലമായി Noise-Induced Hearing Loss (NIHL), Tinnitus (ചെവിയിൽ മുഴക്കം), Hyperacusis (ശബ്ദങ്ങളോടുള്ള അസാധാരണ സംവേദനക്ഷമത), സംസാരശബ്ദം തിരിച്ചറിയാനുള്ള ബുദ്ധിമുട്ട് എന്നിവ ഉണ്ടാകാം. കേൾവിനാശം പ്രകടമാകുന്നതിന് മുമ്പ് തന്നെ ഉയർന്ന ഫ്രീക്വൻസികളിൽ കേൾവിശേഷി കുറയുന്ന സാഹചര്യം നിരവധി പഠനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, അതിശക്തമായ ഉയർന്ന ഫ്രീക്വൻസി ശബ്ദങ്ങൾ ഉറക്കക്കുറവ്, മാനസിക സമ്മർദ്ദം, അസ്വസ്ഥത, ശ്രദ്ധക്കുറവ് എന്നിവയ്ക്കും കാരണമാകാം.
കേരളത്തിൽ ഉത്സവങ്ങൾ, ഘോഷയാത്രകൾ, വാഹന സൗണ്ട് സിസ്റ്റങ്ങൾ, പൊതുപരിപാടികൾ എന്നിവയിൽ ഉപയോഗിക്കുന്ന ചില ഉയർന്ന ശേഷിയുള്ള ഹോൺ സ്പീക്കറുകളും HD Audio Systems-ഉം ഈ തരത്തിലുള്ള ശബ്ദബാധകൾ സൃഷ്ടിക്കാൻ സാധ്യതയുള്ളതിനാൽ, ശബ്ദനില മാത്രമല്ല, ശബ്ദത്തിന്റെ Frequency Spectrum-ഉം നിയന്ത്രണവും പരിഗണിക്കേണ്ടതാണ്.
ഗവേഷണ സ്രോതസുകൾ:
🔗 Occupational Noise: Auditory and Non-Auditory Consequences
https://pubmed.ncbi.nlm.nih.gov/33276507/
🔗 Extended High-Frequency Audiometry and Noise-Induced Hearing Loss
https://pubmed.ncbi.nlm.nih.gov/18393354/
🔗 Noise-Induced Hearing Loss – Review Article
https://pmc.ncbi.nlm.nih.gov/articles/PMC10059082/
കുറിപ്പ്: ശബ്ദമലിനീകരണ ചർച്ചകൾ പലപ്പോഴും dB(A) അളവുകളിൽ മാത്രം ഒതുങ്ങുന്നു. എന്നാൽ മനുഷ്യാരോഗ്യത്തെ ബാധിക്കുന്നതിൽ ശബ്ദത്തിന്റെ തീവ്രത (Intensity) മാത്രമല്ല, അതിന്റെ ആവൃത്തി (Frequency), ദൈർഘ്യം (Duration), ആവർത്തനം (Repetition) എന്നിവയും നിർണായക ഘടകങ്ങളാണ്.
ഭാഗം 3: എക്സ്പ്ലോസീവ് ശബ്ദ നിയന്ത്രണം – പടക്കങ്ങളും കരിമരുന്നും
പടക്കം (firecrackers) ഉൽപ്പാദിപ്പിക്കുന്ന impulse noise 125–140 dB(AI) വരെ പോകുന്നു – ഇത് Noise Rules 2000 Rule 4(1) പ്രകാരമുള്ള residential ambient standard (55 dB) ൻ്റെ ഏകദേശം 70 dB അധികം.
3.1 Explosives Rules, 2008 (LE-6 License)
- Rule 2(19): “Display Fireworks” = ഉത്സവ പ്രദർശനം
- Condition 2: Spectators & display site – കുറഞ്ഞത് 100 m safety distance
- Condition 11: ആശുപത്രി, Nursing Home, School – പടക്ക പ്രദർശന കേന്ദ്രത്തിൽ നിന്ന് കുറഞ്ഞത് 250 m
3.2 NGT OA No. 249/2020 (dtd. 01.12.2020) – Firecracker Ban
🏛 National Green Tribunal – OA No. 249/2020, 254/2020, 255/2020, 93/2020(CZ)
● ‘Poor’ അല്ലെങ്കിൽ മോശം AQI ഉള്ള എല്ലാ നഗരങ്ങളിലും – പടക്കം പൂർണ്ണ നിരോധനം
● ‘Moderate’ AQI – Green crackers മാത്രം, 2 മണിക്കൂർ (Supreme Court അനുവദിച്ച time window-ൽ)
● ഓരോ ജില്ലയിലും District Environment Compensation Fund – District Collector-ൻ്റെ കീഴിൽ
● ദ്രോഹ ഇരകൾക്ക് DM-നെ സമീപിച്ച് compensation ചോദിക്കാം
കേരള G.O.(Rt) No. 3025/2024/Home (dtd. 18.10.2024): ദീപാവലിക്ക് 8 PM – 10 PM പടക്കം അനുവദിച്ചു. എന്നാൽ കേരളത്തിലെ AQI ‘Moderate’-ൽ കൂടുതലായതിനാൽ ഈ G.O. NGT ഉത്തരവിൻ്റെ ലംഘനമാണ്.
🔗 NGT Order 01.12.2020 – OA 249/2020 (PDF)
🔗 Kerala Green Cracker only Order
3.3 Supreme Court – Diwali/New Year Time Limits (2005)
Diwali: 8 PM – 10 PM | Christmas/New Year: 11:55 PM – 12:30 AM – ഇതിൽ കൂടുതൽ അനുവദിക്കരുത്.
3.4 CPCB Compensation Regime (Approved by NGT – 11.08.2020)
CPCB Report dtd. 12.06.2020 – NGT OA 519/2016 നടത്തിപ്പ് പ്രകാരം:
| ലംഘനം | Res/Comm Zone | Silence Zone | നടപടി |
|---|---|---|---|
| Loudspeaker / PA System | ₹10,000 | ₹10,000 | Seizure |
| Generator (DG Set >1000 kVA) | ₹1,00,000 | ₹1,00,000 | Sealing |
| Generator (62.5–1000 kVA) | ₹25,000 | ₹25,000 | Sealing |
| പടക്കം – വ്യക്തി/കുടുംബം | ₹1,000 | ₹3,000 | Fine |
| പടക്കം – Organizer (ഘോഷയാത്ര/മതപരിപാടി) | ₹10,000 | ₹20,000 | Organizer ഉത്തരവാദി |
| Fixed premises – 1st violation | ₹20,000 | ₹20,000 | Fine + Owner |
| Fixed premises – 2nd violation | ₹40,000 | ₹40,000 | Double |
| Fixed premises – 2+ violations | ₹1,00,000 + EP Act | ₹1,00,000 + EP Act | Premises Seal |
⚠️ Air pollution violation ഒരേ സമയം ഉണ്ടെങ്കിൽ compensation ഇരട്ടി (Para 27 of OA 249/2020). സ്വന്തം പ്ലോട്ടിൽ പടക്കം പൊട്ടിച്ചാലും, ശബ്ദം 100 m ദൂരത്ത് ambient standard ലംഘിച്ചാൽ compensation ബാധകം.
ഭാഗം 4: പൊതു നിരത്ത് കയ്യേറ്റം – Public Trust Doctrine
4.1 Satheesh v. Travancore Devaswom Board (2021) – WP(C) 26499/2018 & 4617/2022
“All public streets and roads vest in the State, but that the State holds them as trustee on behalf of the public. The members of the public are entitled as beneficiaries to use them as a matter of right and this right is limited only by the similar rights possessed by every other citizen to use the pathways. The State as trustees on behalf of the public is entitled to impose all such limitations… for protecting the rights of the public generally.”
🔗 Satheesh v. TDB – LiveLaw (PDF)
4.2 A.M. Udayan v. State of Kerala (2026:KER:17163)
“The primary responsibility for ensuring the safe conduct of festivals… lies with the event organisers… without infringing upon the rights of others. These guidelines are not intended to impede the sentiments of devotees nor to restrict their religious practices; rather, they are established to enhance the efficiency… and to facilitate a hassle-free experience.”
🔗 A.M. Udayan v. State – Verdictum (PDF)
4.3 Kerala Public Ways (Restriction of Assemblies and Processions) Act, 2011
- Sec. 4(3): ഗതാഗതം പൂർണ്ണമായും തടയുന്ന ഘോഷയാത്രകൾ നിയമ വിരുദ്ധം
- Sec. 5(5): പൊതുറോഡിൽ കമാനം/പന്തൽ – PWD/NHAI NOC നിർബന്ധം
- Sec. 6: ലംഘനത്തിന് 1 വർഷം തടവ്/പിഴ
4.4 Madras HC – A. Sarath v. The Commissioner (WP 49192/2025, Jan 22, 2026)
“When the area on which the shrine has been constructed is admittedly a public road, the respondents 1 and 2 ought not to have permitted the encroachment. The plea that the idol has been in existence for more than 30 years, is no defence at all. Every minute, nay, second that an illegal superstructure is on a public road or a street, it gives a fresh cause of action to the Commissioner to invoke his power under Section 128 of the Act.”
🔗 A. Sarath v. Commissioner – Indian Kanoon
ഭാഗം 5: കെട്ടുകാഴ്ചകൾ, വൈദ്യുതി വിച്ഛേദം & KSEB ബാധ്യത
5.1 Indian Electricity Rules 1956 – Rule 77 (Minimum Clearance)
| വൈദ്യുതി ലൈൻ | റോഡ് Cross ക്ലിയറൻസ് |
|---|---|
| Low & Medium Voltage (650 V വരെ) | 5.8 മീറ്റർ (≈19 അടി) |
| High Voltage (33 kV വരെ) | 6.1 മീറ്റർ (≈20 അടി) |
⚠️ നിയമ നിഗമനം: കൂടുതൽ ഉയരമുള്ള കെട്ടുകാഴ്ചകൾ Road-ൽ ഇറക്കുന്നത് തന്നെ നിയമ വിരുദ്ധം. ഇതിനുവേണ്ടി KSEB ബോധപൂർവ്വം Shutdown ചെയ്യുന്നത് നിയമ ലംഘനത്തിൽ കൂട്ടുനിൽക്കലാണ്. ഉയരം കൂട്ടൽ മോട്ടോർ വാഹന നിയമലംഘനം ആണ്. നിയമലംഘനം നടത്തിയ വാഹനം കടന്നുപോകാനായി അവശ്യ സർവ്വീസ് ആയ വൈദ്യുതി ഓഫ് ചെയ്യാൻ കഴിയില്ല.
കെട്ടുകാഴ്ചാ വാഹനങ്ങൾ മോഡിഫൈഡ് ആയതിനാൽ അവയ്ക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല. അത്തരം വാഹനങ്ങൾ പൊതു റോഡിൽ ഇറങ്ങാൻ നിയമം അനുവദിക്കുന്നില്ല.
റബ്ബർ ടയ്യർ അല്ലാതെ തടി, ഇരുന്പ് എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്ന വീലുകൾ ഉള്ള കെട്ടുകാഴ്ചകൾ ടാർ റോഡിൽ ഇറങ്ങി റോഡ് നശിപ്പിക്കുന്നത്. റോഡ് നിലവാരം കാത്തുസൂക്ഷിക്കാൻ 5 വർഷത്തേക്ക് അതിലധികമോ കോണ്ട്രാക്ട് നിബന്ധനകളെ ബാധിക്കുന്നതും രാജ്യത്തിൻറെ വളർച്ചയ്ക്ക് ഭീഷണിയുമാണ്.
5.2 KSEB v. Mary Varkey (2013) – Strict Liability
“The landmark judgment that KSEB is liable to compensate those who die due to electrocution was delivered by a bench led by Justice Radhakrishnan in March 2014 (KSEB and Another v. Mary Varkey and Others). It is so as the principle of strict liability would apply…”
5.3 പെരുമ്പുഴ സംഭവം (2026 മാർച്ച് 2) – വ്യാജരേഖ
കൊല്ലം പെരുമ്പുഴ: 6.5 മണിക്കൂർ KSEB power cut – ഒരു നിയമ വിരുദ്ധ ഘോഷയാത്രയ്ക്ക് വേണ്ടി. Outage കാരണം “Natural Calamity” എന്ന് വ്യാജമായി രേഖപ്പെടുത്തി – KSERC compensation ഒഴിവാക്കാൻ.
2026 മാർച്ച് 2-ന് വൈകിട്ട് 4.00 മുതൽ രാത്രി 10.30 വരെ പെരുമ്പുഴ സെക്ഷൻ പരിധിയിലെ അഞ്ച് ട്രാൻസ്ഫോർമറുകളിലേക്കുള്ള വൈദ്യുതി വിതരണം യാതൊരു സാങ്കേതിക തകരാറുമില്ലാതെ വിച്ഛേദിച്ചു. KSERC (Standards of Performance) Regulations, 2015-ൻ്റെ ഷെഡ്യൂൾ I, ഐറ്റം 4 പ്രകാരം ഷെഡ്യൂൾഡ് ഔട്ടേജിന് 24 മണിക്കൂർ മുൻകൂർ നോട്ടീസ് നിർബന്ധമായിരുന്നു. എന്നാൽ ഒരു മണിക്കൂർ മുമ്പ് മാത്രം SMS നൽകുകയും, അതിൽ “Natural Calamity” (പ്രകൃതിക്ഷോഭം) എന്ന് വ്യാജമായി രേഖപ്പെടുത്തുകയും ചെയ്തു. കൂടാതെ, ഔട്ടേജുകൾ വൈകിട്ട് 6.00 മണിക്ക് മുമ്പ് പുനഃസ്ഥാപിക്കണമെന്ന നിയമം ലംഘിച്ച് രാത്രി 10.30 വരെ വൈദ്യുതി നിഷേധിച്ചു.
കുണ്ടറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 2023-ൽ നടന്ന സമാനമായ ഒരു കെട്ടുകാഴ്ച/ഘോഷയാത്രയ്ക്ക് വേണ്ടി വൈദ്യുതി വിച്ഛേദിച്ച സംഭവത്തിൽ, ഓക്സിജൻ സപ്പോർട്ടിലുള്ള ഗുരുതര രോഗിക്ക് വൈദ്യുതി ലഭിക്കാത്തതിനാൽ ഓക്സിജൻ ഉപകരണം പ്രവർത്തിക്കാതെ വന്നു. പോലീസ് ഇടപെട്ടിട്ടും സമയബന്ധിതമായി വൈദ്യുതി പുനഃസ്ഥാപിക്കാൻ KSEB ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിരുന്നില്ല. ഇത് Article 21 (Right to Life) ലംഘനത്തിൻ്റെ ഗൗരവമുള്ള ഉദാഹരണമാണ്. ഇത്തരം സുരക്ഷിതമല്ലാത്ത, അനുമതികൾ ഇല്ലാത്ത ഘോഷയാത്രകൾക്ക് വേണ്ടി KSEB നടത്തുന്ന വൈദ്യുതി വിച്ഛേദങ്ങൾ മാരകമായ അപകടങ്ങൾക്ക് കാരണമാകുമെന്ന് ഇത് തെളിയിക്കുന്നു. അതിനാൽ, കർശന മാർഗ്ഗനിർദ്ദേശങ്ങൾ ഇല്ലാതെ ഇനി മുതൽ ഇത്തരത്തിൽ വൈദ്യുതി വിച്ഛേദിക്കാൻ പാടില്ല.
ലംഘനം: Electricity Act 2003 – Sec. 142 (Fraudulent interference), Sec. 146 (Offence by public servant)
5.4 Generator Safety – CEA Safety Regulations 2023 (Reg. 41, 42)
- Generator-ന് Earthing നിർബന്ധം; Rubber-tyre vehicle-ൽ earthing അസാധ്യം → Short circuit-ൽ vehicle body electrify → മരണ സാദ്ധ്യത
- G.O.(P) No. 4/2023/Power: 10 kVA-ൽ കൂടുതൽ Generator-ന് Chief Electrical Inspector Certificate നിർബന്ധം (ഒരൊറ്റ DJ vehicle-നും ഇത് ഇല്ല)
- Back-feeding Hazard: Grid off-ൽ Generator on ചെയ്‌താൽ – KSEB lineman electrocution risk
കെട്ടുകാഴ്ചാ വാഹനം, ഡി.ജെ. ലോറികൾ എന്നിവയിൽ ജനറേറ്റർ ഉപയോഗിക്കാൻ കഴിയില്ല. റബ്ബർ ടയർ ഉള്ള വാഹനങ്ങളിൽ എർത്തിംഗ് ചെയ്യാനോ, താൽക്കാലിക വയറിംഗ് സംവിധാനങ്ങൾ ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് സർട്ടിഫൈ ചെയ്തിട്ടോ ഉണഅടാ
ഭാഗം 6: DJ ലോറികളും വാഹന രൂപ മാറ്റവും – Motor Vehicle Act
6.1 Supreme Court – Civil Appeal No. 6343/2013 (Judgment dtd. 09.01.2019)
“No vehicle can be altered so as to change original specification made by a manufacturer. Such particulars cannot be altered which have been specified by the manufacturer for the purpose of entry in the certificate of registration.”
🔗 SC 2019 – CA 6343/2013 (PDF)
6.2 Kerala HC Suo Motu – SSCR No. 29/2023
“The problem of noise pollution is like the hydra where anyone who attempted to behead the Hydra found that as soon as one head was cut off, two more heads would emerge from the fresh wound… The State has a statutory duty to scrupulously enforce through police and enforcement wing of the MVD, the provisions of the Motor Vehicles Act. No leniency can be shown in offences like driving… modified vehicles fitted with unauthorised lights and light-signalling devices, flouting safety standards.”
📄 സാരം: ശബ്ദ മലിനീകരണം ഹൈഡ്ര (ഒരു തല വെട്ടിയാൽ 2 മുളക്കും). MV Act കർശനമായി നടപ്പിലാക്കൽ സർക്കാരിൻ്റെ Statutory duty. Laser/LED lights – ₹5,000 fine + License cancellation + Seizure.
- അനധികൃത Laser/Strobe/LED lights – ₹5,000 fine
- Sec. 190(2) MV Act – Driver license cancellation
- Vehicle seizure; ഓടുന്ന vehicle-ൽ speaker – Police Circular Condition 10 ലംഘനം
ഭാഗം 7: ആന എഴുന്നള്ളത്ത് – Captive Elephant Rules & HC Guidelines
7.1 Kerala Captive Elephants (Management and Maintenance) Rules, 2012 – Rule 10(3)
“The District Committee shall take steps to discourage the growing tendency of increasing the number of elephants in existing traditional festivals and introducing elephants in new festivals.”
Forest Dept Circular (No. 2853/2012/2013): 2012 registration list-ൽ ഇല്ലാത്ത ഉത്സവങ്ങൾക്ക് അനുമതി ഇല്ല. ഉൽസവ committee – ₹25 lakh insurance (72 hours), Veterinary Doctor, Elephant Squad – 5+ elephants-ൽ നിർബന്ധം.
🔗 Kerala Captive Elephants (Management and Maintenance) Rules, 2012
🔗 Kerala Forest Dept Circular (No. 2853/2012/2013)
7.2 Kerala HC – WP(C) No. 31520/2024 (In Re Captive Elephants)
- ആന–ജനം–പടക്ക site – കുറഞ്ഞത് 100 m safety distance
- രാവിലെ 9 AM – വൈകിട്ട് 5 PM: പൊതു road-ൽ ആന – പൂർണ്ണ നിരോധനം
- Capture belts (ക്രൂര ബെൽറ്റുകൾ) – നിരോധിച്ചു
- Salute/head-raise competition – നിരോധിച്ചു
- “We don’t believe that there is any essential religious practice that mandates the use of elephants in festivals.”
🔗 In Re Captive Elephants – Verdictum
ഭാഗം 8: NGT ഉത്തരവുകളും കേരളത്തിൻ്റെ നടപ്പാക്കൽ പരാജയവും
8.1 OA No. 519/2016 – Hardeep Singh & Ors. v. SDMC (Compensation Regime)
NGT Order dtd. 01.08.2019 → CPCB-ക്ക് ‘Polluter Pays’ compensation scale നിർദ്ദേശം → 11.08.2020 ൽ CPCB Scale NGT approved → CPCB Letter to all SPCBs (27.04.2021) → KSPCB Direction to all DMs & SPs (19.05.2021) – 30 ദിവസം Report ചോദിച്ചു → ഇതുവരെ report ഇല്ല.
8.2 NGT Order dtd. 03.02.2022 – DGP ₹10 Lakh/Month Penalty
“From November 1, 2021, the states/heads of police forces must be held liable to pay compensation at Rs 10 lakh per month on the same pattern as failure to enforce action plans for control of air pollution… There are huge gaps in execution of action plans for noise control, including procurement of equipments. Such gaps need to be addressed especially by Police and environment Departments.”
🔗 Central PCB Letter No A-140111-1-2021
🔗 STATE PCB Letter PCB-HO-EE3-OA No-681-2018
8.3 OA No. 681/2018 – Sound Limiters (Gujarat Model)
NGT Order dtd. 06.08.2019: 102 Non-Attainment Cities-ൽ (Kerala: Kochi, TVM, Kozhikode) Air Quality Action Plans, Sound Limiters all PA systems-ൽ നിർബന്ധം. Tripura, West Bengal ഇത് നടപ്പിലാക്കി. Kerala – ഇല്ല.
🏭 Gujarat PCB Notification (No. GPCB/LEG-GEN-338(3)/530869, dtd. 03.12.2019):
“No manufacturer/dealer/shopkeeper shall sell, purchase, rent or use any Sound System or Public Address System without installing/fitting ‘Sound Limiter’… All existing Sound Systems shall be retrofitted with ‘Sound Limiters’ within a period of 60 days… Licensing authorities (Police/Municipal Corporations/Local bodies) shall ensure that permission for use of sound systems is granted only upon the condition that the systems are fitted with operational ‘Sound Limiters’.”
8.4 NGT Act 2010 – Penalty (Chapter IV)
| Section | ലംഘകൻ | ശിക്ഷ |
|---|---|---|
| Sec. 26(1) | Individual | 3 yr prison + ₹10 crore; Continue: ₹25,000/day |
| Sec. 26(1) | Company | ₹25 crore; Continue: ₹1 lakh/day |
| Sec. 28 | Govt Department | Head of Dept personally liable |
🔗 NGT Act 2010 Chapter IV – Penality
8.5 Kerala-ൽ NGT പരാജയ വിവരണം
- Sound Limiters – ഒന്നും നടപ്പായിട്ടില്ല
- Compensation Scale – ഒരൊറ്റ fine പോലും ഈടാക്കിയിട്ടില്ല
- Air Quality Monitoring Stations – പല ജില്ലകളിലും ഇല്ല
- District Environment Compensation Fund – ഒരൊറ്റ ജില്ലയിലും രൂപീകരിച്ചിട്ടില്ല
- KSPCB compliance report to CPCB – ഒരിക്കലും submit ചെയ്‌തിട്ടില്ല
➡ NGT Act Sec. 28 പ്രകാരം KSPCB Chairman, Member Secretary, ജില്ലാ Collectors, SP-മാർ – ഇവർ personally liable.
ഭാഗം 9: അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർ
G.O.(P) No. 111/2002 (dtd. 29.07.2002) – Noise Rules 2000 Rule 4(2) പ്രകാരം Designated Authorities:
- ജില്ലാ കളക്ടർ (District Magistrate)
- Police Commissioner / ജില്ലാ Police Superintendent (SP)
- Deputy Superintendent (Sub-Divisional Officers)
🔗 NPR 2000 – Kerala Designated Authority Order
ഇവർ Noise Rules ലംഘനത്തിൽ suo motu action എടുക്കാൻ ബാധ്യസ്ഥരാണ്. ഇത് ചെയ്‌തില്ലെങ്കിൽ NGT Act Sec. 28 ബാധ്യത ഉണ്ട്.
📋 പ്രധാന ആവശ്യങ്ങൾ (Prayers)
| വിഷയം | ലംഘിക്കപ്പെടുന്ന നിയമം | ആദ്ധ്യാരം (Precedent) | ഹർജ്ജിയിൽ ആവശ്യം |
|---|---|---|---|
| ശബ്ദ മലിനീകരണം – Speaker | Noise Rules 2000; Circular F1/92/Home; WA 235/1993; SC 2005 | Church of God (2000); NGT OA 519/2016 | കോളാമ്പി സ്പീക്കർ ഉടൻ നീക്കം; 10 PM–6 AM ban enforce; സ്വന്തം സ്ഥലപരിധിക്ക് പുറത്തേക്ക് പ്രവഹിപ്പിക്കുന്ന എല്ലാ ശബ്ദത്തിനും നിയന്ത്രണം; പാലിപ്പിക്കാത്തതിനാൽ 01.11.2021 മുതൽ DGP-ന് ₹10 L/month |
| പടക്ക നിയന്ത്രണം | Noise Rules Rule 4(1); Explosives Rules 2008 (Condition 11) | NGT OA 249/2020; SC 2005 time limits | ‘Moderate/Poor’ AQI നഗരങ്ങളിൽ ban; Hospital/School 250 m zone enforce; CPCB compensation ₹1,000–₹20,000; LE-6 license – Res zone 100 m-ൽ ഉള്ളിൽ നൽകരുത് താമസമേഖലകളിലും, നിശബ്ദമേഖലകളിലും, പൊതു നിരത്തിലും, പബ്ലിക്ക് ഓഫീസുകളുടെ 100 മീറ്റർ ചുറ്റളവിലും പുർണ്ണ നിയനത്രണം |
| റോഡ് കയ്യേറ്റം | Public Trust Doctrine; Kerala Public Ways Act 2011 | Satheesh v. TDB (2021); A.M. Udayan (2026); Madras HC A. Sarath | Traffic blocking processions ban; Arch/stage on road – ഉടൻ നീക്കം; PWD NOC enforce |
| കെട്ടുകാഴ്ച & KSEB | IE Rules 1956 (Rule 77); Electricity Act 2003 Sec 142, 146 | KSEB v. Mary Varkey (Strict Liability) | 5.8 m+ ഉയരം – നിരോധനം; അതിനായുള്ള വൈദ്യുതി Shutdown ban; KSEB fake records – prosecution |
| DJ/Modified Vehicles | MV Act Sec. 52, 190(2); CEA Reg 2023 | SC CA 6343/2013 (2019); Kerala HC SSCR 29/2023 | Seizure; License cancel; Laser lights ban; Generator CEI cert; Earthing enforce |
| NGT Compliance | NGT Act 2010 Sec. 26, 28; OA 519/2016, 681/2018, 249/2020 | NGT Orders 2020, 2022 | DGP ₹10 L/month from 01.11.2021; District Env Fund; Sound Limiters; Air monitors all districts |
| ആന എഴുന്നള്ളത്ത് | Captive Elephants Rules 2012 (Rule 10); WPC 31520/2024 | Kerala HC In Re Captive Elephants (2024) | പുതിയ ഉത്സവം – ban; 100 m safety; Insurance; Daytime road – ban; Capture belt ban |
| Gujarat Model – Sound Limiters | Air Act 1981 Sec. 31A; NGT OA 681/2018 | GPCB Notification 2019 | Kerala-ലും all PA systems-ൽ Sound Limiters നിർബന്ധമാക്കുക; License – limiter proof നിർബന്ധം |
ഉപസംഹാരം
കേരളത്തിൽ ശബ്ദ മലിനീകരണം, റോഡ് ഗതാഗത ലംഘനങ്ങൾ, വൈദ്യുത സുരക്ഷ വീഴ്ചകൾ – ഇവ തടയാനുള്ള എല്ലാ നിയമങ്ങളും, ഹൈക്കോടതി/സുപ്രീം കോടതി വിധികളും, NGT ഉത്തരവുകളും നിലവിലുണ്ട്. 1993 മുതൽ 2026 വരെ – 33 വർഷം – ഉദ്യോഗസ്ഥർ ഈ ഉത്തരവുകൾ നടപ്പിലാക്കിയില്ല.
MV Act Sec. 52 ലംഘനമോ, Noise Rules ലംഘനമോ “ഒരു ചെറിയ ട്രാഫിക് കുറ്റം” അല്ല – ഭരണഘടനയുടെ ആർട്ടിക്കിൾ 21-ന്റെ നഗ്‌ന ലംഘനമാണ്. NGT-യുടെ 2022 ഉത്തരവ് പ്രകാരം 01.11.2021 മുതൽ Kerala DGP-ന് ₹10 ലക്ഷം/month നൽകേണ്ടതിൻ്റെ ഉത്തരവാദിത്തം ഇതുവരെ ഈടാക്കപ്പെട്ടിട്ടില്ല – ഇതാണ് ഭരണ പരാജയത്തിൻ്റെ യഥാർത്ഥ ചിത്രം.
“ആഘോഷ ഒച്ചകൾ അടങ്ങുമ്പോൾ ശേഷിക്കുന്നത്
മരണങ്ങളും, കേൾവി നഷ്ടപ്പെട്ട കുട്ടികളും, ദുരിതങ്ങളും ആകരുത്.”
📚 ഉദ്ധരിച്ച നിയമ രേഖകൾ (Legal References)
- Church of God (SC 2000): (2000) 7 SCC 282 – Indian Kanoon
- Kerala HC O.P. 9560/1988 + Circular F1/92/Home: Kerala Police PDF
- W.A. 235/1993 (Kerala HC, 2001): STN GitHub PDF
- In Re: Noise Pollution (SC 2005): WP(C) 72/1998, CA 3735/2005 – elaw.org
- NGT OA 519/2016 (Hardeep Singh): Compensation Regime, ₹10 L/month
- NGT OA 249/2020 (01.12.2020): Firecracker ban – NGT PDF
- NGT OA 681/2018: Sound Limiters, Non-attainment cities – NGT PDF
- NGT Order 03.02.2022: DGP ₹10 lakh/month confirmed
- NGT Act 2010 – Ch. IV (Sec. 26, 28): India Code
- Noise Pollution (Regulation & Control) Rules, 2000: Rules 4, 5
- Explosives Rules 2008 (LE-6): Conditions 2 & 11
- Indian Electricity Rules 1956 (Rule 77): Road clearance
- Electricity Act 2003 (Sec. 142, 146)
- CEA Safety Regulations 2023 (Reg. 41, 42): Generator earthing
- MV Act 1988 (Sec. 52, 190(2))
- SC CA 6343/2013 (2019): SC PDF
- Kerala HC SSCR 29/2023
- Satheesh v. TDB (Kerala HC 2021): WP(C) 26499/2018 – LiveLaw PDF
- A.M. Udayan v. State (Kerala HC 2026): 2026:KER:17163 – Verdictum PDF
- A. Sarath v. Commissioner (Madras HC 2026): WP 49192/2025 – Indian Kanoon
- KSEB v. Mary Varkey (Kerala HC 2013): Strict Liability
- Kerala Public Ways Act 2011 (Sec. 4 & 5)
- Kerala Captive Elephants Rules 2012 (Rule 10)
- In Re Captive Elephants (Kerala HC 2024): WP(C) 31520/2024 – Verdictum
- Child Rights Commission 2022: CRMP 1553/02/LAI/2022/KeSCPCR
- G.O.(P) No. 64/2002/LSGD | G.O.(P) No. 111/2002 | G.O.(P) No. 06/2015/Env. | G.O.(P) No. 4/2023/Power
- Kerala Police Circulars: 17/2002 | 4/2025/PHQ | 5/2026/PHQ
- Gujarat PCB Notification 2019: Sound Limiters – GPCB/LEG-GEN-338(3)/530869
- Vibroacoustic Disease Research: PubMed

Silence the Noise (STN) Campaign | esSENSE Global
✉️ noisepollutioncontrol.org@gmail.com
🌐 noisepollutioncontrol.org
© copyright reserved
![]()