Acoustic Shock നൽകാൻ
നിങ്ങൾക്ക് അവകാശമില്ല!
ശബ്ദകോലാഹലത്തിന് ജയിൽശിക്ഷ – കൊൽഹപ്പൂർ കോടതി വിധി
ഇതൊരു അഭ്യർത്ഥനയല്ല, രാജ്യത്തെ നിലവിലുള്ള നിയമമാണ്. ഉത്സവാഘോഷങ്ങളുടെ പേരിൽ പരിധിവിട്ട ശബ്ദകോലാഹലം സൃഷ്ടിക്കുന്നവർക്ക് ശക്തമായ മുന്നറിയിപ്പായി കോടതി വിധി വന്നിരിക്കുന്നു.
എന്താണ് കോടതി വിധി?
2016-ലെ ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ അനുവദനീയമായതിലും ഉയർന്ന ശബ്ദത്തിൽ DJ ഉപയോഗിച്ച കേസിൽ കൊൽഹപ്പൂരിലെ ‘ഗണേഷ് തരുൺ മണ്ടൽ’ ഭാരവാഹികൾക്ക് കോടതി തടവുശിക്ഷയും പിഴയും വിധിച്ചു.
- ⚖️ തടവ് ശിക്ഷ: 1 വർഷം
- ⚖️ പിഴ: ₹15,000 (ഓരോരുത്തർക്കും)
- ⚖️ കുറ്റം: 2000-ലെ ശബ്ദമലിനീകരണ (നിയന്ത്രണ) ചട്ട ലംഘനം
നിയമം ലംഘിച്ചാൽ:
&
1 ലക്ഷം രൂപ പിഴ
കൂടാതെ സൗണ്ട് സിസ്റ്റം കണ്ടുകെട്ടുകയും ചെയ്യും.
“ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 51A(g) പ്രകാരം പരിസ്ഥിതി സംരക്ഷണം ഓരോ പൗരന്റെയും കടമയാണ്.”
ശബ്ദമലിനീകരണം കുറ്റകരമാണ്.
ചെയ്യരുത് | ചെയ്യാൻ പ്രേരിപ്പിക്കരുത് | കണ്ടുനിൽക്കരുത്
![]()