ശബ്ദകോലാഹലത്തിന് ഇനി ജയിൽശിക്ഷ!

Acoustic Shock നൽകാൻ
നിങ്ങൾക്ക് അവകാശമില്ല!

ശബ്ദകോലാഹലത്തിന് ജയിൽശിക്ഷ – കൊൽഹപ്പൂർ കോടതി വിധി

🛑 ശ്രദ്ധിക്കുക: നിങ്ങൾ ഉത്പാദിപ്പിക്കുന്ന ശബ്ദം നിങ്ങളുടെ സ്വന്തം സ്ഥലപരിധിക്കുള്ളിൽ (Boundary) അവസാനിക്കണം.

ഇതൊരു അഭ്യർത്ഥനയല്ല, രാജ്യത്തെ നിലവിലുള്ള നിയമമാണ്. ഉത്സവാഘോഷങ്ങളുടെ പേരിൽ പരിധിവിട്ട ശബ്ദകോലാഹലം സൃഷ്ടിക്കുന്നവർക്ക് ശക്തമായ മുന്നറിയിപ്പായി കോടതി വിധി വന്നിരിക്കുന്നു.

എന്താണ് കോടതി വിധി?

2016-ലെ ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ അനുവദനീയമായതിലും ഉയർന്ന ശബ്ദത്തിൽ DJ ഉപയോഗിച്ച കേസിൽ കൊൽഹപ്പൂരിലെ ‘ഗണേഷ് തരുൺ മണ്ടൽ’ ഭാരവാഹികൾക്ക് കോടതി തടവുശിക്ഷയും പിഴയും വിധിച്ചു.

  • ⚖️ തടവ് ശിക്ഷ: 1 വർഷം
  • ⚖️ പിഴ: ₹15,000 (ഓരോരുത്തർക്കും)
  • ⚖️ കുറ്റം: 2000-ലെ ശബ്ദമലിനീകരണ (നിയന്ത്രണ) ചട്ട ലംഘനം
⚠️ കേരളത്തിലെ സ്ഥാപനങ്ങൾക്കുള്ള മുന്നറിയിപ്പ്

നിയമം ലംഘിച്ചാൽ:

5 വർഷം വരെ തടവ്
&
1 ലക്ഷം രൂപ പിഴ

കൂടാതെ സൗണ്ട് സിസ്റ്റം കണ്ടുകെട്ടുകയും ചെയ്യും.

“ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 51A(g) പ്രകാരം പരിസ്ഥിതി സംരക്ഷണം ഓരോ പൗരന്റെയും കടമയാണ്.”

ശബ്ദമലിനീകരണം കുറ്റകരമാണ്.
ചെയ്യരുത് | ചെയ്യാൻ പ്രേരിപ്പിക്കരുത് | കണ്ടുനിൽക്കരുത്

🔗 വാർത്ത വായിക്കൂ 📢 ക്യാമ്പയിനിൽ ചേരൂ

Loading

Choose Login Method

Create New Account

1
Mobile
2
Personal
3
Location
4
Security
@
Loading...

Reset Your Password

00:00
Loading...