നന്ദി
ശ്രീ. സുഭാഷ് എസ്
കേരളത്തിലെ ജനജീവിതത്തിന് കടുത്ത ഭീഷണിയായി മാറിയ അനിയന്ത്രിതമായ ശബ്ദമലിനീകരണത്തിനെതിരെ നീതിപീഠത്തിന്റെ സുപ്രധാനമായ ഇടപെടൽ. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട അക്ഷീണമായ നിയമപോരാട്ടത്തിലൂടെ വിഷയത്തെ ദേശീയ ഹരിത ട്രിബ്യൂണലിന്റെ (NGT) പരിഗണനയിലെത്തിച്ച തിരുവനന്തപുരം പൗണ്ട്കടവ് സ്വദേശി ശ്രീ. സുഭാഷ് എസ്. ചേട്ടന് SILENCEtheNOISE.in-ന്റെ ഹൃദയം നിറഞ്ഞ ആദരവും നന്ദിയും!
2026 സെപ്റ്റംബർ 10-ന്, ചെന്നൈയിലെ നാഷണൽ ഗ്രീൻ ട്രിബ്യൂണൽ സതേൺ സോൺ ബെഞ്ച് (Hon’ble Justice Pushpa Sathyanarayana & Dr. Prashant Gargava) O.A. No. 221 of 2025 (SZ) കേസിൽ കേരളത്തിലെ ശബ്ദമലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട് അതീവ നിർണായകമായ വിധി പുറപ്പെടുവിച്ചു.
⚖️ NGT ഉത്തരവിലെ പ്രധാന നിർദ്ദേശങ്ങൾ
- Environmental Compensation Framework (2 മാസത്തിനകം):
ശബ്ദമലിനീകരണ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ ‘Polluter Pays Principle’ അടിസ്ഥാനമാക്കി പിഴ ഈടാക്കുന്നതിനുള്ള നഷ്ടപരിഹാര വ്യവസ്ഥ (Environmental Compensation Scheme/Framework) സംസ്ഥാന സർക്കാർ രണ്ട് മാസത്തിനകം അന്തിമമാക്കി നടപ്പാക്കണം. - പരാതികളിൽ ഉടൻ നിയമാനുസൃത നടപടി:
Noise Pollution (Regulation and Control) Rules, 2000 പ്രകാരം നിയുക്ത ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന പരാതികളിൽ കാലതാമസമില്ലാതെ അടിയന്തര നടപടി സ്വീകരിക്കണം (Rule 7(2)). എൻഫോഴ്സ്മെന്റ് എന്നത് നിയുക്ത അധികാരികളുടെ പ്രാഥമിക ചുമതലയാണെന്ന് കോടതി അടിവരയിട്ടു. - KSPCB-യുടെ സാങ്കേതിക സഹായം:
ശബ്ദത്തിന്റെ തീവ്രത (Noise measurement) ശാസ്ത്രീയമായി അളക്കുന്നതിനായി എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്ക് നേരിട്ടോ അംഗീകൃത ലാബുകൾ വഴിയോ ആവശ്യമായ സാങ്കേതിക സഹായങ്ങൾ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (KSPCB) നൽകണം. - സംസ്ഥാനതല നിരീക്ഷണവും റിപ്പോർട്ടും:
ചട്ടങ്ങൾ നടപ്പിലാക്കുന്നത് സംസ്ഥാന പരിസ്ഥിതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി / അഡീഷണൽ ചീഫ് സെക്രട്ടറി തലത്തിൽ ആറുമാസത്തിലൊരിക്കൽ അവലോകനം ചെയ്യണം. CPCB രണ്ട് മാസത്തിനകം ഇതിന്റെ പുരോഗതി വിലയിരുത്തി കോടതിയിൽ റിപ്പോർട്ട് നൽകാനും ഉത്തരവിട്ടു.
🔇 SILENCEtheNOISE.in നാലാം വർഷത്തിലേക്ക്!
പൊതുജനങ്ങളുടെ സ്വസ്ഥതയും ആരോഗ്യവും സംരക്ഷിക്കാൻ രൂപംകൊണ്ട നമ്മുടെ ശബ്ദമലിനീകരണ വിരുദ്ധ മുന്നേറ്റം നാലാം വർഷത്തിലേക്ക് കടക്കുകയാണ്. നിയമങ്ങൾ കടലാസിൽ ഒതുങ്ങാതെ ഫീൽഡ് തലത്തിൽ കൃത്യമായി നടപ്പാക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താൻ ഈ നാലാം വാർഷിക വേളയിൽ “Meet the Officer” (MTO) പബ്ലിക് ക്യാമ്പയിൻ കൂടുതൽ ശക്തമായി മുന്നോട്ടുപോകുന്നു.
👮 എന്തുകൊണ്ട് “Meet the Officer” ക്യാമ്പയിൻ?
മൈക്ക് പെർമിറ്റുകൾ നൽകുന്നതിലും പരിശോധിക്കുന്നതിലും നിലനിൽക്കുന്ന ഉദാസീനതയും നിയമപരമായ അവ്യക്തതയുമാണ് ശബ്ദമലിനീകരണം പെരുകാൻ കാരണം. ഒരു പ്രദേശത്ത് മൈക്ക്/ലൗഡ്സ്പീക്കർ ഉപയോഗത്തിന് അനുമതി നൽകുമ്പോൾ ഉദ്യോഗസ്ഥർ നിയമപരമായി പാലിക്കേണ്ട കാര്യങ്ങൾ അവരെ നേരിട്ട് ബോധ്യപ്പെടുത്തേണ്ടതുണ്ട്:
- റവന്യൂ ഭൂപരിധി: സ്വന്തം റവന്യൂ അതിർത്തിക്ക് പുറത്തേക്ക് (പൊതുറോഡുകളിലോ, ഇലക്ട്രിക് പോസ്റ്റുകളിലോ, അന്യരുടെ സ്ഥലത്തോ) ശബ്ദമെത്തിക്കുന്നതോ കോളാമ്പികൾ സ്ഥാപിക്കുന്നതോ ചട്ടം 5(4), 5(5) ലംഘനമാണ്.
- കോളാമ്പി മൈക്കുകളുടെ നിരോധനം: ഹൈക്കോടതി ഉത്തരവുകളും (WP(C) No. 7261/2017) സർക്കാർ ഉത്തരവുകളും (G.O. F1/92/1993/Home, Circular 5/2026/PHQ) പ്രകാരം ഹൈ-ഫ്രീക്വൻസി കോളാമ്പി സ്പീക്കറുകൾ പൂർണ്ണമായും നിരോധിച്ചതാണ്.
- Noise Limiter നിർബന്ധം: ഓപ്പൺ എയർ ശബ്ദസംവിധാനങ്ങളിൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് അംഗീകരിച്ച ശബ്ദനിയന്ത്രണ ഉപകരണം (Noise Limiter) ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.
- Silence Zones: ആശുപത്രികൾ, സ്കൂളുകൾ, കോടതികൾ, ആരാധനാലയങ്ങൾ എന്നിവയുടെ 100 മീറ്റർ പരിധി കർശനമായി നിശബ്ദമേഖലയായി നിലനിർത്തണം (G.O.(P) No.64/02).
- രാത്രികാല നിയന്ത്രണം: രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ ലൗഡ്സ്പീക്കറുകൾ പ്രവർത്തിപ്പിക്കാൻ പാടില്ല (Rule 5(2)).
- വ്യക്തിപരമായ ഉത്തരവാദിത്തം: PHQ Circular 17/2002 പ്രകാരം ശബ്ദനിയമം ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് മൈക്ക് പെർമിറ്റ് നൽകുന്ന അധികാരിയുടെ വ്യക്തിപരമായ ഉത്തരവാദിത്തമാണ്.
👥 പൊതുജനങ്ങൾ എങ്ങനെ പങ്കെടുക്കണം?
2 മിനിറ്റ് കൊണ്ട് ഫോണിൽ തന്നെ നിയമപരമായ ഇടപെടൽ നടത്താം:
- ക്യാമ്പയിൻ പോർട്ടൽ സന്ദർശിക്കുക:
👉 silencethenoise.in/public-campaigns/
വിവരങ്ങൾ നൽകുക:
“മൈക്ക് പെർമിറ്റ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ – തുടങ്ങാം” എന്നതിൽ ക്ലിക്ക് ചെയ്ത് ഉദ്യോഗസ്ഥനെ തിരഞ്ഞെടുത്ത് വിവരങ്ങൾ നൽകുക. - 3 പേജ് ലീഗൽ ലെറ്റർ ജനറേറ്റ് ചെയ്യുക:
കോടതി വിധികളും ചട്ടങ്ങളും വകുപ്പുകളും കൃത്യമായി ചേർത്ത 3 പേജ് PDF കത്ത് നിങ്ങളുടെ പേരിൽ സ്വയമേവ തയ്യാറാകും. - കത്ത് സമർപ്പിക്കുക:
പ്രിന്റെടുത്ത് ഒപ്പിട്ട് നേരിട്ടോ, തപാൽ വഴിയോ, Police Thuna App വഴിയോ സമർപ്പിക്കുക:- സ്റ്റേഷൻ ഹൗസ് ഓഫീസർ (CI/SHO)
- സബ്ഡിവിഷണൽ പോലീസ് ഓഫീസർ (ACP/DySP)
- ജില്ലാ പോലീസ് മേധാവി (SP/CP)
- ജില്ലാ കളക്ടർ / ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്
(ജില്ലാ കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും നിവേദനം നൽകുമ്പോൾ ജില്ലയിലെ മറ്റ് ക്യാമ്പയിൻ അംഗങ്ങളുമായി ഒന്നിച്ച് പോകുന്നത് കൂടുതൽ ഫലപ്രദമായിരിക്കും).
- സ്റ്റേഷൻ ഹൗസ് ഓഫീസർ (CI/SHO)
- കൈപ്പറ്റുരസീത് (Receipt) നിർബന്ധമായും സൂക്ഷിക്കുക:
രസീത് അല്ലെങ്കിൽ അക്നോളജ്മെന്റ് നമ്പർ ഭാവിയിലെ ആവശ്യങ്ങൾക്കായി ഫയൽ ചെയ്തു വെക്കുക. പിന്നീട് നിങ്ങളുടെ പ്രദേശത്ത് ശബ്ദനിയമലംഘനം ഉണ്ടാകുമ്പോൾ നൽകുന്ന പരാതികളിൽ ഈ മുൻകൂർ നോട്ടീസിന്റെ റഫറൻസ് നമ്പർ (Reference Number) ചേർത്ത് ശക്തമായ നിയമനടപടികളിലേക്ക് നീങ്ങാൻ സാധിക്കും!
ശാന്തമായ അന്തരീക്ഷം ഒരു പൗരാവകാശമാണ്.
ശബ്ദമലിനീകരണം ഒരു കുറ്റകൃത്യമാണ്.
മതങ്ങൾക്കും – രാഷ്ട്രീയക്കാർക്കും ലംഘിക്കാൻ പ്രത്യേക അനുവദമില്ല.
🔗 Meet the Officer Campaign-ൽ പങ്കെടുക്കാൻ:
👉 silencethenoise.in/public-campaigns/#MTO
🌐 വെബ്സൈറ്റ്:SILENCEtheNOISE.in
NOISE IS A CRIME. Together, we can stop it.
29 total views