Android ഫോണിൽ നിന്നും Bloatware നീക്കം ചെയ്യുന്നതെങ്ങനെ?

പുതിയ Android ഫോൺ വാങ്ങുമ്പോൾ അതിൽ ഒട്ടേറെ ഉപയോഗിക്കാത്ത ആപ്പുകൾ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാകും. ഫോൺ നിർമ്മാതാക്കളും (OEMs), മൊബൈൽ കമ്പനികളും പരസ്യ ആവശ്യത്തിനായി ഈ ആപ്പുകൾ ചേർക്കാറുണ്ട്. ഇവ പലപ്പോഴും നിങ്ങളുടെ ഡാറ്റ ഉപയോഗിച്ചും, അനാവശ്യ നോട്ടിഫിക്കേഷനുകളിലൂടെയും പരസ്യങ്ങളിലൂടെയും ബുദ്ധിമുട്ടിക്കാറുണ്ട്.

സാധാരണ രീതിയിൽ ഈ ആപ്പുകൾ ഡിലീറ്റ് ചെയ്യാൻ സാധിക്കില്ല. എന്നാൽ റൂട്ട് ചെയ്യാതെ (വാറണ്ടി പോകാതെ) തന്നെ ഈ അനാവശ്യ ആപ്പുകൾ നീക്കം ചെയ്യാൻ ലളിതമായ മാർഗം ഉണ്ട്!

ആവശ്യമായ സാധനങ്ങൾ

ഈ പ്രക്രിയയ്ക്കായി നിങ്ങൾക്ക് ആവശ്യം:

  • Android ഫോൺ
  • കമ്പ്യൂട്ടർ (Windows/Mac/Linux)
  • ADB (Android Debug Bridge) software
  • USB കേബിൾ

⚠️ മുൻകരുതൽ

പ്രധാനപ്പെട്ട മുന്നറിയിപ്പ്: സിസ്റ്റത്തിന് ആവശ്യമായ ആപ്പുകൾ നീക്കം ചെയ്താൽ ഫോൺ ക്രാഷ് ചെയ്യാൻ സാധ്യതയുണ്ട്. Phone, Messages, Camera പോലുള്ള പ്രധാന ആപ്പുകൾ കളയരുത്. പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് ഫോണിന്റെ ബാക്കപ്പ് എടുക്കുന്നത് നല്ലതാണ്.

വിശദമായ നടപടിക്രമം

Step 1: Developer Mode സജ്ജമാക്കുക

  1. Settings > About Phone എന്നതിൽ പോകുക
  2. Build Number എന്ന ഓപ്ഷനിൽ 7 തവണ തപ്പുക
  3. “You are now a developer!” എന്ന സന്ദേശം കാണിക്കും
  4. ഇനി Settings > System > Developer Options എന്നതിൽ പോകുക
  5. USB Debugging ഓൺ ചെയ്യുക

Step 2: ADB വഴി ഫോൺ കണക്ട് ചെയ്യുക

  1. ഫോൺ കമ്പ്യൂട്ടറിൽ USB കേബിൾ വഴി കണക്ട് ചെയ്യുക
  2. File Transfer (MTP) മോഡ് തിരഞ്ഞെടുക്കുക
  3. ADB ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ഫോൾഡറിൽ Command Prompt / Terminal തുറക്കുക
  4. ടൈപ്പ് ചെയ്യുക: adb devices
  5. ഫോണിൽ permission അനുമതി ചോദിച്ചാൽ Allow ചെയ്യുക
  6. വീണ്ടും adb devices ടൈപ്പ് ചെയ്താൽ ഫോൺ കണക്ട് ആയിട്ടുണ്ടെന്ന് ഉറപ്പാക്കാം

Step 3: App Package Name കണ്ടെത്തുക

നീക്കം ചെയ്യേണ്ട ആപ്പിന്റെ പാക്കേജ് നാമം അറിയേണ്ടതുണ്ട്. ഇതിനായി രണ്ട് മാർഗങ്ങൾ:

രീതി 1 – Terminal ഉപയോഗിച്ച്:

adb shell
pm list packages | grep 'ആപ്പ് പേരിന്റെ ഭാഗം'

ഉദാഹരണം:

pm list packages | grep 'facebook'

രീതി 2 – App Inspector ആപ്പ് ഉപയോഗിച്ച്: Play Store ൽ നിന്നും App Inspector എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. ഇത് ഉപയോഗിച്ച് ആപ്പ് തിരഞ്ഞെടുത്ത് അതിന്റെ പാക്കേജ് നാമം നോട്ട് ചെയ്യാം.

Step 4: Bloatware നീക്കം ചെയ്യുക

ADB Shell ൽ താഴെയുള്ള കമാൻഡ് ടൈപ്പ് ചെയ്യുക:

pm uninstall -k --user 0 package.name.here

ഉദാഹരണം:

pm uninstall -k --user 0 com.facebook.katana

ശ്രദ്ധിക്കുക: ഓരോ ആപ്പിനും ഓരോ കമാൻഡ് വേണം. ശ്രദ്ധയോടെ നടത്തുക.

തിരിച്ചെടുക്കൽ പ്രക്രിയ

പിഴച്ച് ഡിലീറ്റ് ചെയ്തോ, മറ്റ് ആപ്പുകൾ പ്രവർത്തിക്കാതെയോ വന്നാൽ, ഈ കമാൻഡ് ഉപയോഗിച്ച് ആപ്പ് തിരിച്ചുകൊണ്ടുവരാം:

adb shell
pm install-existing package.name.here

GUI Tools ഉപയോഗിച്ച് എളുപ്പമാക്കാം

Command line ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ADB AppControl പോലുള്ള GUI tools ലഭ്യമാണ്. ഇവ ഉപയോഗിച്ച് കമാൻഡുകൾ ടൈപ്പ് ചെയ്യാതെ തന്നെ ആപ്പുകൾ തിരഞ്ഞെടുക്കാം. എന്നാൽ, ADB കമാൻഡുകൾ മനസ്സിലാക്കുന്നതും സ്വയം ചെയ്യുന്നതും നിങ്ങളെ കൂടുതൽ അറിവുള്ള Android ഉപയോക്താവായി മാറ്റും.

പ്രധാന കുറിപ്പുകൾ

  • ഈ രീതിയിലൂടെ ആപ്പുകൾ സാധാരണയായി ഫോണിലെ സ്ഥലം ഒഴിവാക്കില്ല, കാരണം അവ system partition-ലാണ്
  • എന്നാൽ, അവ notifications അയക്കുന്നത് നിർത്തും, App Drawer വൃത്തിയാകും
  • OTA അപ്‌ഡേറ്റുകൾ ലഭിക്കുന്നതിന് ഇത് തടസ്സമാകില്ല
  • നിക്കം ചെയ്ത ആപ്പുകൾ വീണ്ടും ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും

ഉപസംഹാരം

ഇനി നിങ്ങൾക്ക് നിങ്ങളുടെ Android ഫോണിൽ നിന്നും bloatware സുതാര്യമായി നീക്കം ചെയ്യാം – അതും rooting ആവശ്യമില്ലാതെ! ഈ പ്രക്രിയ ശ്രദ്ധയോടെ നടത്തുകയും പ്രധാനപ്പെട്ട സിസ്റ്റം ആപ്പുകൾ നീക്കം ചെയ്യാതിരിക്കുകയും ചെയ്യുക.

നിങ്ങളുടെ ഫോൺ ഇനി കൂടുതൽ വൃത്തിയും വേഗതയും ഉള്ളതായിരിക്കും!

നോട്ട്- എൻറെ ഫോണ് ചെറുതായൊന്നു ഹാങ്ങ് ആയതിനാൽ ഈ വിദ്യ ഒന്നു ചെയത് കുറേ ആവശ്യമില്ലാത്ത ആപ്പുകൾ എടുത്തു കളഞ്ഞിരുന്നു.

 50 total views

മതസ്വാതന്ത്ര്യവും ശബ്ദനിയന്ത്രണവും: 2000 ലെ സുപ്രീം കോടതി വിധി

Church of God (Full Gospel) in India vs K.K.R. Majestic Colony Welfare Association and Others


കേസിന്റെ പശ്ചാത്തലം

തമിഴ്നാട്ടിലെ ഒരു ദൈവസഭയുടെ പ്രാർത്ഥനാഹാളിൽ നിന്നുള്ള ശബ്ദമലിനീകരണം അയൽവാസികളുടെ ദൈനംദിന ജീവിതത്തിൽ അസഹനീയമായ പ്രശ്നങ്ങൾ സൃഷ്ടിച്ചപ്പോൾ, K.K.R. മജസ്റ്റിക് കോളനി വെൽഫെയർ അസോസിയേഷൻ ഹൈക്കോടതിയിൽ പരാതി നൽകി.

ഹൈക്കോടതി ചട്ടം പാലിക്കാൻ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതിനെ തുടർന്ന്, ദൈവസഭ ഈ വിധിയെ എതിർത്ത് സുപ്രീം കോടതിയിൽ അപ്പീൽ നൽകുകയും ഈ ചുവടേ ചേർത്തിരിക്കുന്ന വിവരണങ്ങൾ നൽകി അപ്പീൽ തള്ളുകയും ചെയ്തു.



സുപ്രീം കോടതിയുടെ നിർണായക നിരീക്ഷണങ്ങൾ

മതസ്വാതന്ത്ര്യത്തിന്റെ പരിധികൾ

ഭരണഘടനയുടെ ആർട്ടിക്കിൾ 25 മതസ്വാതന്ത്ര്യത്തിന് ഉറപ്പുനൽകുന്നുണ്ടെങ്കിലും, ആ സ്വാതന്ത്യത്തിന് വ്യക്തമായ പരിധികളുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. “ശബ്ദം ഉപയോഗിക്കാതെ പ്രാർത്ഥിക്കാൻ കഴിയില്ല” എന്ന സഭയുടെ വാദം അടിസ്ഥാനരഹിതമാണെന്ന് നിരീക്ഷിച്ചു. ഒരാൾക്ക് കേൾക്കാൻ താൽപര്യമില്ലാത്തത് അയാളെ കേൾപ്പിക്കാൻ മറ്റൊരാൾക്ക് അവകാശമില്ല എന്ന് കോടതി നിരീക്ഷിച്ചു. ലൌഡ്സ്പീക്കർ ഉപയോഗിക്കുന്നത് മത അവകാശം അല്ല എന്ന് പ്രസ്താവിച്ചു.

ഒരാളുടെ മതാചാരങ്ങൾ മറ്റുള്ളവരുടെ ആരോഗ്യത്തിനും ശാന്തതയ്ക്കും ഭീഷണിയാകുന്ന സാഹചര്യത്തിൽ, നിയന്ത്രണങ്ങൾ അനിവാര്യമാണ്.

ശബ്ദമലിനീകരണം – ഒരു ഗുരുതര ആരോഗ്യപ്രശ്നം

ശബ്ദമലിനീകരണം ഒരു സാമൂഹിക വ്യാധിയാണെന്ന് കോടതി വിലയിരുത്തി. ഉച്ചത്തിലുള്ള പ്രാർത്ഥനകളോ ആംപ്ലിഫയറുകളുടെയും ലൌഡ്സ്പീക്കറുകളുടെയും ഉപയോഗമോ മതപരമായ സംരക്ഷണം ലഭിക്കുന്ന പ്രവൃത്തികളല്ല.

സുപ്രീം കോടതി ഉത്തരവും (W.P.(C) No. 3735/2005) പ്രകാരം ശബ്ദമലിനീകരണം ഇനിപ്പറയുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു:

1. കാർഡിയോവാസ്കുലർ പ്രശ്നങ്ങൾ
  • ഹൃദയാഘാതം
  • ഹൃദ്രോഗം
  • രക്തസമ്മർദ്ദ വർധനവ്
  • ഹൃദയമിടിപ്പ് വർധനവ്
2. മാനസിക ആരോഗ്യ പ്രശ്നങ്ങൾ
  • ഉത്കണ്ഠ, വിഷാദം
  • ഉറക്കക്കുറവ്, അനിദ്ര
  • ക്രോധം, അക്രമാസക്തമായ പ്രവണതകൾ
  • ശരീരത്തിന്റെ പ്രതിരോധശേഷി കുറയൽ
3. പ്രമേഹ സംബന്ധമായ പ്രശ്നങ്ങൾ
  • ടൈപ്പ് 2 പ്രമേഹം
  • ഇൻസുലിൻ റെസിസ്റ്റൻസ് വർധനവ്
4. കേൾവി സംബന്ധമായ പ്രശ്നങ്ങൾ
  • ശ്രവണ ശേഷിക്കുറവ്
  • ടിന്നിറ്റസ്
  • ശ്രവണകോശങ്ങളുടെ നാശം
5. മസ്തിഷ്ക ആരോഗ്യ പ്രശ്നങ്ങൾ
  • അൽസൈമേഴ്സ് രോഗം, ഡിമെൻഷ്യ
  • ഓർമ്മശക്തി കുറയൽ
  • കോഗ്നിറ്റീവ് കഴിവുകൾ കുറയൽ
  • ഏകാഗ്രതക്കുറവ്
6. കുട്ടികളിലെ പ്രത്യേക പ്രശ്നങ്ങൾ
  • ജനിതക തകരാറുകൾ
  • ADHD, ഡിസ്ലക്സിയ
  • പഠന വൈകല്യങ്ങൾ
7. ഗർഭിണികളിലെ പ്രശ്നങ്ങൾ
  • അകാല പ്രസവം
  • കുറഞ്ഞ ഭാരത്തിൽ കുഞ്ഞ് ജനിക്കൽ
  • ഗർഭം അലസൽ
8. ഹോർമോണൽ പ്രശ്നങ്ങൾ
  • കോർട്ടിസോൾ വർധനവ്
  • ഇമ്മ്യൂൺ സിസ്റ്റം ദുർബലപ്പെടൽ

നിയമപരമായ അധികാരം

Noise Pollution (Regulation and Control) Rules, 2000 പ്രകാരം ശബ്ദനിയന്ത്രണത്തിന് സർക്കാരിനും കോടതികൾക്കും വ്യക്തമായ അധികാരമുണ്ട്.

  • സ്വന്തം സ്ഥലപരിധിക്ക് പുറത്തേക്ക് ശബ്ദം പ്രവഹിപ്പിക്കാൻ വ്യക്തിക്കും/സ്ഥാപനത്തിനും നിയമപരമായി അധികാരമില്ല.
  • മത വ്യത്യാസമില്ലാതെ ആരാധനാലയങ്ങളെല്ലാം നിശബ്ദമേഖലയിൽ ഉൾപ്പെടുന്നു.
  • ആശുപത്രികൾ, വിദ്യാലയങ്ങൾ, കോടതികൾ, ആരാധനാലയങ്ങൾ എന്നിവ നിശബ്ദമേഖലയിലാണ്.
  • നിശബ്‌ദ മേഖലയുടെ 100 മീറ്റർ ചുറ്റളവിൽ ലൗഡ്സ്പീക്കർ അനുമതി നൽകാൻ നിയമപരമായി കഴിയില്ല.
  • അധികാരികളുടെ രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല.
  • രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല.
  • കോളാമ്പി തരത്തിലുള്ള ഉച്ചഭാഷിണികൾ നിയമപരമായിതന്നെ നിരോധിച്ചിട്ടുണ്ട്.

ഈ നിയന്ത്രണങ്ങൾ മതനിരപേക്ഷമാണ്, എല്ലാ മതങ്ങൾക്കും ബാധകമാണ്.


പരമാവധി അനുവദനീയ പരിധികൾ

മേഖലപകൽ (6AM-10PM)രാത്രി (10PM-6AM)
റെസിഡൻഷ്യൽ ഏരിയ55 dB45 dB
നിശബ്ദമേഖല50 dB40 dB
വാണിജ്യമേഖല65 dB55 dB
വ്യാവസായിക മേഖല75 dB70 dB

നിശബ്ദമേഖല: ആശുപത്രികൾ, വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, കോടതികൾ, പൊതു ഓഫീസുകൾ എന്നിവയുടെ 100 മീറ്റർ ചുറ്റളവ്


സുപ്രീം കോടതിയുടെ വിധി

“മതപരമായ അവകാശങ്ങൾ മറ്റുള്ളവരുടെ അവകാശങ്ങൾ ഹനിക്കാതെ വേണം ആചരിക്കാൻ. ഒരാൾക്ക് കേൾക്കാൻ താൽപര്യമില്ലാത്തത് കേൾപ്പിക്കാൻ അവകാശമില്ല എന്ന് നിരീക്ഷിച്ചു. ലൌഡ്സ്പീക്കർ ഉപയോഗിക്കുന്നത് മത അവകാശമല്ല എന്നു പ്രസ്താവിച്ചു. നിയമപരമായ ശബ്ദനിയന്ത്രണങ്ങൾ മതസ്വാതന്ത്ര്യത്തെ ലംഘിക്കുന്നതല്ല, മറിച്ച് സാമൂഹിക ഉത്തരവാദിത്തം ഉറപ്പാക്കുന്നതാണ്.”

കോടതി വ്യക്തമാക്കിയത്:

  1. സമതുലിതാവകാശം: വ്യക്തിഗത മതസ്വാതന്ത്ര്യവും പൊതുജനാരോഗ്യവും തമ്മിൽ സന്തുലനം ആവശ്യമാണ്
  2. നിയമസാധുത: ശബ്ദ നിയന്ത്രണ നിയമങ്ങൾ മതാവകാശവിരുദ്ധമല്ല
  3. സാർവത്രിക പ്രയോഗം: എല്ലാ മത-സമുദായങ്ങൾക്കും ചട്ടം ബാധകമാണ്

അതിനാൽ, ഹൈക്കോടതിയുടെ നിയന്ത്രണ ഉത്തരവുകൾ സുപ്രീം കോടതി സ്ഥിരീകരിക്കുകയും സഭയുടെ അപ്പീൽ തള്ളുകയും ചെയ്തു.

നന്ദി

നോട്ട് – പൂർണ്ണമായ ഉത്തരവ് വായിക്കാൻ:
13 – Church of God (Full Gospel) in India vs K.K.R. Majestic Colony Welfare Association and Others – 30.8.2000.pdf

 82 total views

കോട്ടാത്തലയിലെ:

ജനാധിപത്യത്തെയും ഭരണഘടനയെയും അപമാനിക്കുന്ന നീക്കങ്ങൾ

ശബ്ദമലിനീകരണം ഒരു പൊതുജനാരോഗ്യ പ്രശ്നമാണ്
നിയമവിരുദ്ധതയുടെ നേർ ചിത്രം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ ഉള്ള കോട്ടാത്തല പ്രദേശത്തെ പ്രബുദ്ധ പൗരന്മാരേ, നാളെ (20.07.2025) നിങ്ങളുടെ ഗ്രാമത്തിൽ നടത്താൻ ഉദ്ദേശിക്കുന്നത് ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ ഒരു പ്രവർത്തനമാണ്. പാർലമെന്റ് നിർമ്മിച്ച നിയമങ്ങളുടെ ലംഘനം അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന ഈ നിയമവിരുദ്ധ സമരത്തിന് നിങ്ങളുടെ ഗ്രാമം സാക്ഷ്യം വഹിക്കുന്നത് ലജ്ജാവഹമാണ്. സതി നിറുത്തലാക്കിയിട്ടും തീയിൽ ചാടി മരിച്ച വനിതകളെ ഓർമ്മിപ്പിക്കുന്ന നിലയിലാണ് നിങ്ങളുടെ മൗനം.

ശബ്ദമലിനീകരണം വെറുമൊരു കേൾവി പ്രശ്നമോ ന്യൂയിസൻസോ മാത്രമല്ല, മറിച്ച് അത് വളരെ ഗൗരവതരമായ പൊതുജനാരോഗ്യ പ്രശ്നമാണ്. രക്തസമ്മർദ്ദം, പ്രമേഹം, ഹൃദയമിടിപ്പ് എന്നിവ വർധിപ്പിക്കുന്ന ഈ പ്രശ്നം നമ്മുടെ ജീവിതത്തെ വിനാശകരമായി ബാധിക്കുന്നു.

ശബ്ദമലിനീകരണത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ വിശദമായി പരിശോധിക്കുമ്പോൾ, കാർഡിയോവാസ്കുലർ പ്രശ്നങ്ങൾ പ്രധാനമായി കാണാം. ഹൃദയാഘാതവും ഹൃദ്രോഗവും വർധിക്കുന്നു, കാരണം ശബ്ദമലിനീകരണം ഹൃദയത്തിന്റെ രക്തയോട്ടം തടസ്സപ്പെടുത്തുകയും ഹൃദയാഘാതത്തിന് കാരണമാകുകയും ചെയ്യുന്നു. രക്തസമ്മർദ്ദം വർധിക്കുന്നത് ശരീരത്തിലെ സ്ട്രെസ് ഹോർമോണുകളായ കോർട്ടിസോളും അഡ്രിനാലിനും വർധിക്കുന്നതിനാലാണ്. ശബ്ദം കേൾക്കുമ്പോൾ ഹൃദയമിടിപ്പ് അനിയന്ത്രിതമായി വർധിക്കുകയും ഹൃദയത്തിന് അമിത ജോലിഭാരം നൽകുകയും ചെയ്യുന്നു.

മാനസിക ആരോഗ്യത്തിലുണ്ടാകുന്ന പ്രശ്നങ്ങളും അത്യന്തം ഗൗരവമായതാണ്. ശബ്ദമലിനീകരണം ന്യൂറോട്രാൻസ്മിറ്ററുകളുടെ പ്രവർത്തനത്തെ ബാധിക്കുകയും ഉത്കണ്ഠയും വിഷാദവും ഉണ്ടാക്കുകയും ചെയ്യുന്നു. ഉറക്കത്തിന്റെ ഗുണനിലവാരം കുറയുകയും അത് ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, ക്രോധവും അക്രമാസക്തിയും വർധിപ്പിക്കുകയും ചെയ്യുന്നു.

ടൈപ്പ് 2 പ്രമേഹത്തിന്റെ അപകടസാധ്യതയും വർധിക്കുന്നു. ശബ്ദമലിനീകരണം ഇൻസുലിൻ റെസിസ്റ്റൻസ് വർധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിയാതാക്കുകയും ചെയ്യുന്നു. കേൾവിക്കുറവും ടിന്നിറ്റസും (ചെവിയിൽ സൈറൻ പോലുള്ള ശബ്ദം തുടർച്ചയായി കേൾക്കുന്ന അവസ്ഥ) ഉണ്ടാകുന്നത് ശ്രവണകോശങ്ങൾ നശിക്കുന്നതുകൊണ്ടാണ്.

ഏറ്റവും ഭയപ്പെടുത്തുന്ന കണ്ടെത്തൽ മസ്തിഷ്കാരോഗ്യത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ്. പുതിയ ഗവേഷണങ്ങൾ പ്രകാരം ശബ്ദമലിനീകരണം അൽഷൈമേഴ്സ് രോഗത്തിന്റെയും ഡിമെൻഷ്യയുടെയും സാധ്യത വർധിപ്പിക്കുന്നു. മസ്തിഷ്കത്തിലെ ന്യൂറോൺ കോശങ്ങളെ നശിപ്പിക്കുകയും ഓർമ്മശക്തി കുറയ്ക്കുകയും ചെയ്യുന്നു. ചിന്താശേഷി, ഏകാഗ്രത, തീരുമാനമെടുക്കൽ എന്നിവയെ ബാധിക്കുന്ന കോഗ്നിറ്റീവ് ഫംഗ്ഷൻ കുറയലും സംഭവിക്കുന്നു.

കുട്ടികളിലുണ്ടാകുന്ന പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാണ്. ഗർഭാവസ്ഥയിൽ അമിത ശബ്ദം കുഞ്ഞിന്റെ ജനിതക വികാസത്തെ ബാധിക്കുന്നു. കുട്ടികൾ കേൾവിക്കുറവോടെ ജനിക്കാൻ സാധ്യത വർധിക്കുന്നു. ADHD, ഡിസ്ലക്സിയ, ശ്രദ്ധക്കുറവ് തുടങ്ങിയ പഠന വൈകല്യങ്ങൾ വർധിക്കുകയും വിഷാദവും ആത്മഹത്യാ ചിന്തകളും വർധിപ്പിക്കുകയും ചെയ്യുന്നു.

ഗർഭിണികളിലെ പ്രശ്നങ്ങളും അവഗണിക്കാനാവാത്തവയാണ്. അകാല പ്രസവം, കുട്ടികൾ സാധാരണ ഭാരത്തിന് താഴെ ജനിക്കൽ, ഗർഭം അലസൽ എന്നിവയ്ക്കുള്ള സാധ്യത വർധിക്കുന്നു. ഹോർമോണൽ പ്രശ്നങ്ങളും ഗൗരവതരമാണ്. സ്ട്രെസ് ഹോർമോൺ കോർട്ടിസോൾ വർധിച്ച് ഇമ്മ്യൂൺ സിസ്റ്റത്തെ ദുർബലപ്പെടുത്തുകയും കുട്ടികളുടെ വളർച്ചയ്ക്ക് ആവശ്യമായ ഗ്രോത്ത് ഹോർമോൺ കുറയുകയും ചെയ്യുന്നു.

ഇത്രയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനാൽ 2000-ൽ ഇന്ത്യൻ പാർലമെന്റ് രൂപീകരിച്ച് പരിപാലിച്ചുപോരുന്ന ‘ശബ്ദമലിനീകരണം നിയന്ത്രണവും സംരക്ഷണവും ചട്ടം’ ലംഘിക്കണമെന്ന് പറഞ്ഞ് സമരം ചെയ്യുന്നത് രാജ്യവിരുദ്ധ പ്രവർത്തനമാണ്.

മത-വർഗീയ താൽപര്യങ്ങൾ കുത്തിക്കയറ്റി ഈ വിഷയം വികലമാക്കാൻ ശ്രമിക്കുന്ന നിങ്ങളോട് കേരളമാകെ ശബ്ദമലിനീകരണത്തിനെതിരെ പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് ആക്ടിവിസ്റ്റുകൾക്ക് സഹതാപം മാത്രമേയുള്ളൂ. നിങ്ങളുടെ അറിവില്ലായ്മയാണ് ഇത്തരമൊരു പ്രവർത്തനത്തിന് മുതിരുന്നതിന് കാരണം.

“പുകവലി ഗുരുതരമായ ആരോഗ്യപ്രശ്നമാണ്” എന്ന് നമ്മെ പഠിപ്പിച്ച കാലത്തിന് മുമ്പേ ശബ്ദമലിനീകരണത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ ബോധവത്കരിക്കാൻ സുപ്രീം കോടതിയുടെ വിശാലമായ വിധി ഇന്ത്യയിൽ നിലവിലുണ്ട്. 2005-ലെ ചരിത്രപ്രധാനമായ വിധിയിൽ കുട്ടികളുടെ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി ജനങ്ങളെ ബോധവത്കരിക്കാനും 2015-ൽ ഗ്രാമപഞ്ചായത്തുകൾ വഴി ലഘുലേഖകൾ അച്ചടിച്ച് വിതരണം നടത്തി ബോധവത്കരിക്കാൻ കേരള സർക്കാരും പറഞ്ഞിട്ടുണ്ട്. ഇവയൊന്നും നടപ്പിലാക്കാത്തത് ഞങ്ങൾ ചട്ടം പരിപാലനത്തിനായി പ്രവർത്തിക്കുന്നവരുടെ കുറ്റമല്ല. നിങ്ങൾ സ്വയം ബോധവാനാകണം, അല്ലെങ്കിൽ ഞങ്ങളെ കേൾക്കാനെങ്കിലും തയ്യാറാകണം.

ശബ്ദമലിനീകരണം ഗുരുതരമായ കുറ്റകൃത്യമാണ്. The Noise Pollution (Regulation and Control) Rules 2000 ലംഘിച്ചാൽ പരിസ്ഥിതി സംരക്ഷണ നിയമം 1986 സെക്ഷൻ 15 പ്രകാരം 5 വർഷം വരെ തടവും 1 ലക്ഷം രൂപ വരെ പിഴയും ലഭിക്കും. കുറ്റക്കാർ കോടതിയിൽ പോയി ജാമ്യം എടുക്കേണ്ടതും ട്രയൽ കഴിയുന്നതുവరെ ജാമ്യത്തിൽ തുടരേണ്ടതുമാണ്. സർവീസിലുള്ളവർക്ക് സർവീസ് ബുക്കിൽ എൻട്രി, തൊഴിലന്വേഷകർക്ക് സ്വഭാവ സർട്ടിഫിക്കറ്റിൽ പ്രതികൂല സ്വാധീനം, ഗവൺമെന്റ് ജോലിക്ക് ആഗ്രഹിക്കുന്നവരുടെ പോലീസ് വെരിഫിക്കേഷനിൽ പ്രശ്നം എന്നിവയുണ്ടാകും.

നമ്മുടെ കുട്ടികൾക്ക് ജനിതക തകരാറുകൾ, കേൾവിക്കുറവ്, പഠന വൈകല്യങ്ങൾ, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, അൽഷൈമേഴ്സ് രോഗം എന്നിവ ഉണ്ടാകാതിരിക്കാൻ ശബ്ദമലിനീകരണത്തോട് ‘നോ’ പറയാം. നിങ്ങൾ നിയമങ്ങൾക്കനുസരിച്ച് സ്വന്തം പരിധിക്കകത്ത് ശബ്ദം ഉത്പാദിപ്പിക്കാൻ കഴിയും. എന്നാൽ അതിന് പുറത്തുള്ള പൗരന്റെ ആർട്ടിക്കിൾ 21 പ്രകാരമുള്ള പൗര അവകാശമായ ശാന്തമായ ജീവിതം തകർക്കുന്നത് നിയമവിരുദ്ധവും നീതികേടുമാണ്.

AIR 2000 SC 2773 (Church of God (Full Gospel) in India vs K.K.R. Majestic Colony Welfare Association and Others 2000) സുപ്രീം കോടതി ഉത്തരവ് അനുസരിച്ച്, മത സ്ഥാപനങ്ങളുടെ ഉച്ചഭാഷിണി ഉപയോഗം ഒരു ഭരണപരമായ അവകാശമല്ല. ഭരണഘടനയിലെ ആർട്ടിക്കിൾ 21 പ്രകാരം പൗരന്മാരുടെ സമാധാനത്തിനുള്ള അവകാശത്തെ ലംഘിക്കാൻ ഭരണഘടനാപരമായി യാതൊരു അവകാശവും മതങ്ങൾക്കോ മത സ്ഥാപനങ്ങൾക്കോ ഇല്ല. ലൗഡ്സ്പീക്കർ ഉപയോഗം ആചാരമാണ് എന്നു പറയാൻ കഴിയില്ല എന്നും സാരം. മാത്രവുമല്ല ഇവിടെ നോട്ടീസിൽ 10 വർഷമായി ഉപയോഗിക്കുന്ന ലൗഡ്സ്പീക്കർ എന്നാണ് കാവ്യ ഭാവനയിൽ പറഞ്ഞിരിക്കുന്നത്. നോയ്സ് പൊല്യൂഷൻ (റെഗുലേഷൻ ആൻഡ് കൺട്രോൾ) റൂൾസ് 2000 പ്രാബല്യത്തിൽ വന്നിട്ട് 25 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. അതായത് 25 വർഷമായി ഇവിടെ നിലവിലുള്ള ചട്ടം 10 വർഷമായി ഇവരെല്ലാം ലംഘിക്കുന്നു എന്നതാണ് പറഞ്ഞുവരുന്നത്. അതു തെറ്റും ഭരണഘടനാവിരുദ്ധവുമാണ്. നിങ്ങൾ പോയി ആദ്യം ആ തെറ്റു തിരുത്തിയിട്ടുവരണം, എന്നിട്ടുവേണം പ്രകടനം നടത്താൻ.

നിയമപരമായി പരിശോധിച്ചാൽ കേരളത്തിലെ എല്ലാ ആരാധനാലയങ്ങളും നിശബ്ദമേഖലയാണ്. അതിന്റെ 100 മീറ്റർ ചുറ്റളവിൽ ലൗഡ്സ്പീക്കർ പ്രവർത്തിപ്പിക്കാൻ പോലീസിന് നിയമപരമായി കഴിയുകയില്ല. രേഖാമൂലമായ അനുമതിയില്ലാതെ ലൗഡ്സ്പീക്കർ പ്രവർത്തിപ്പിക്കുന്നത് ചട്ടം ലംഘനമാണ്. ഭരണഘടനാപരമായി പ്രവർത്തിക്കേണ്ട സ്റ്റാറ്റ്യൂട്ടറി ബോഡികൾക്ക് നിയമലംഘനം നടത്താൻ അവകാശമില്ല. നിയമലംഘനം നടത്തുന്ന സ്റ്റാറ്റ്യൂട്ടറി ബോഡികൾ പിരിച്ചുവിടാൻ രജിസ്ട്രാർക്ക് അധികാരമുണ്ട്.

ചട്ടം നിബന്ധനകൾ പ്രകാരം സൈലന്റ് സോണുകളായി പരിപാലിക്കപ്പെടേണ്ട ഇടങ്ങളാണ് ആരാധനാലയങ്ങൾ. ട്രസ്റ്റ് അംഗങ്ങൾ ഈ ഉത്തരവുകൾ വായിച്ച് ഹൃദിസ്ഥമാക്കണം. കൊളാമ്പി ലൗഡ്സ്പീക്കറുകൾ അതിതീവ്ര തരംഗങ്ങൾ പുറപ്പെടുവിക്കുന്നതിനാൽ കോടതി നിരോധിച്ചവയാണ്. സ്ഥാപിച്ചിട്ടുണ്ടെങ്കിൽ ഉടൻ അഴിച്ചുമാറ്റണം. ദേശീയ ഹരിത ട്രൈബ്യുണലിന്റെ 2019-ലെ ഉത്തരവ് പ്രകാരം, Sound Limiter ഇല്ലാത്ത ഉപകരണങ്ങൾ ഉപയോഗിക്കരുത്. ഇത് നടപ്പിലാക്കാത്ത സംസ്ഥാന പോലീസ് മേധാവിക്ക് 2021 മുതൽ പ്രതിമാസം 10 ലക്ഷം രൂപ പിഴ ലഭിക്കുന്നു.

ഇത് ഇന്ത്യയാണ്. ഇവിടെ ജനിക്കുന്ന ഓരോ മനുഷ്യനും ശാന്തമായി സ്വതന്ത്രമായി ആർട്ടിക്കിൾ 21-ന്റെ സംരക്ഷണത്തോടെ ജീവിക്കാൻ അനുവാദമുണ്ട്. അത് ഭരണഘടനാപരമായ അവകാശമാണ്. ശബ്ദം ഒരു സ്വകാര്യതയാണ്. അത് സ്വകാര്യമായി ഉത്പാദിപ്പിക്കാനും ഉപയോഗിക്കാനും നിങ്ങൾ പഠിക്കേണ്ടതുണ്ട്. രാജ്യനിയമങ്ങളോടെ പ്രവർത്തിക്കുകയും ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുക.

വിശ്വാസപൂർവ്വം
കാന്പയിൻ കോ ഓർഡിനേറ്റർ
സൈലൻസ് ദി നോയിസ്

 182 total views

ശബ്ദമലിനീകരണ നിയന്ത്രണം: ഗുജറാത്തിന്റെ മുന്നേറ്റവും കേരളത്തിന്റെ പിന്നോക്കാവസ്ഥയും

ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദ്ദേശപ്രകാരം ഗുജറാത്ത് പൊള്യൂഷൻ കൺട്രോൾ ബോർഡ് 2019 ഡിസംബർ 3-ന് പുറപ്പെടുവിച്ച നോട്ടിഫിക്കേഷൻ പ്രകാരം എല്ലാ സൗണ്ട് സിസ്റ്റം/പബ്ലിക് അഡ്രസ് സിസ്റ്റങ്ങളിലും Sound Limiter നിർബന്ധമായി ഘടിപ്പിക്കണം എന്ന് ഉത്തരവിട്ടിരിക്കുന്നു. ഈ നിയമം നിർമ്മാതാക്കൾ, ഡീലർമാർ, ഏജൻസികൾ, വ്യക്തികൾ, പോലീസ്, മുനിസിപ്പൽ കോർപ്പറേഷൻ, പഞ്ചായത്ത് തുടങ്ങിയ എല്ലാ അധികാരികൾക്കും ബാധകമാണ്. Sound Limiter ഇല്ലാത്ത സിസ്റ്റങ്ങൾ വിൽക്കുകയോ, കിട്ടിവെയ്ക്കുകയോ, ഉപയോഗിക്കുകയോ ചെയ്യാൻ പാടില്ല എന്നതായിരുന്ന ആ ഉത്തരവ്.

2019-ലെ ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് (NGT Order No. 519/2016) ഗുജറാത്ത് നടപ്പിലാക്കിയെങ്കിലും കേരളം ഇതുവരെ അനുസരിച്ചിട്ടില്ല. 2019 ൽ ഈ ഉത്തരവ് വരുന്ന കാലം മുതൽ നാളിന്നുവരെ ഇടതുപക്ഷ സർക്കാരാണ് കേരളം ഭരിച്ചിരുന്നത് എന്നത് ഈ വിഷയത്തിൽ അതിശയോക്തി ഉണ്ടാക്കുന്ന കാര്യം തന്നെയാണ്.

ഇതു നാളിന്നുവരെ നടപ്പിലാക്കാത്തതിൻറെ ഫലമായി സംസ്ഥാനത്തിന് 10 കോടി രൂപ ഫൈനും 3 വർഷം തടവും നേരിടേണ്ടി വരാം. പരിസ്ഥിതി സംരക്ഷണത്തോടുള്ള നമ്മുടെ അനാസ്ഥയുടെ വിലയേറിയ പാഠമാണിത്.

ശബ്ദമലിനീകരണം വെറുമൊരു ശല്യമല്ല, മറിച്ച് സുപ്രീംകോടതി, ഹൈക്കോടതി, ബാലാവകാശ കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ തുടങ്ങിയ സ്ഥാപനങ്ങൾ നിരന്തരം വ്യക്തമാക്കിയതുപോലെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന ഘടകമാണ്. 2022-ലെ ബാലാവകാശ കമ്മീഷന്റെ ഉത്തരവിൽ, 80 ഡെസിബലിന് മുകളിലുള്ള ശബ്ദം ശിശുക്കളിലും വയോധികരിലും ഉറക്കക്കുറവ്, ശ്വാസകോശ അസുഖങ്ങൾ, രക്തസമ്മർദ്ദം, പഞ്ചസാരയുടെ അളവിലെ വ്യതിയാനം, മാനസിക സമ്മർദ്ദം, ഓർമ്മക്കുറവ്, പഠന വൈകല്യം, ജനിതക പ്രശ്നങ്ങൾ തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

2002-ൽ സുപ്രീംകോടതിയും 2025-ൽ ബോംബേ ഹൈക്കോടതിയും ഉൾപ്പെടെയുള്ള കോടതി വിധികൾ മതസ്ഥാപനങ്ങൾക്ക് ലൗഡ്സ്പീക്കർ ഉപയോഗം ഒരു അവകാശമല്ല എന്നും ഇത് ആർട്ടിക്കിൾ 21-ൽ പ്രതിപാദിച്ച സ്വകാര്യ ജീവിതത്തിന്റെ അവകാശത്തെ ലംഘിക്കരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്. പൊതു ഇടങ്ങളിൽ (പൊതു നിരത്തുകൾ, വാഹനങ്ങൾ, വസതിയുള്ള പ്രദേശങ്ങൾ, നിശബ്ദമേഖലകൾ) ലൗഡ്സ്പീക്കർ ഉപയോഗിക്കാനാകില്ല.

നിശബ്ദമേഖലകളായ ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോടതികൾ, ആരാധനാലയങ്ങൾ, സർക്കാർ ഓഫീസുകൾ, വന്യജീവി സങ്കേതങ്ങൾ എന്നിവയുടെ 100 മീറ്റർ ചുറ്റളവിൽ ലൗഡ്സ്പീക്കർ ഉപയോഗവും പടക്കം പൊട്ടിക്കലും നിഷിദ്ധമാണ്. ശബ്ദ മലിനീകരണ നിയമലംഘനം 5 വർഷം വരെ തടവിനും 1 ലക്ഷം രൂപ പിഴയ്ക്കുമുള്ള കുറ്റകരമായ പ്രവർത്തിയായ നാഷണൽ ഗ്രീൻ ട്രൈബ്യൂണലിന്റെ പുതിയ ഉത്തരവനുസരിച്ച് ഉപകരണങ്ങൾ പിടിച്ചെടുക്കലും 10,000 രൂപ നഷ്ടപരിഹാരവും പരിസ്ഥിതി സംരക്ഷണ നിയമം 1986, സെക്ഷൻ 15 പ്രകാരം കേസ് ഫയൽ ചെയ്യലും നടത്തണം.

ദേശീയ ഹരിത ട്രൈബ്യൂണൽ 2019-ൽ എല്ലാ സംസ്ഥാനങ്ങളോടും ഈ നിയമം നടപ്പിലാക്കാൻ നിർദ്ദേശിച്ചതിനു ശേഷം ഗുജറാത്ത് അത് പൂർണമായും നടപ്പിലാക്കി. എന്നാൽ കേരളം നിരവധി പരാതികളും വിവരാവകാശ അപേക്ഷകളും നൽകിയിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇപ്പോൾ ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് ലംഘനത്തിന് 10 കോടി രൂപ ഫൈൻ കേരള സർക്കാരിനെതിരെ ഈടാക്കാൻ കേസ് നൽകേണ്ട അവസ്ഥയിലാണ്.

#ശബ്ദമലിനീകരണം #SoundLimiter #NoiseControl #EnvironmentProtection #PublicHealth #HealthyLife #PeacefulSociety #നിശബ്ദമേഖല #ആരോഗ്യരക്ഷ #പരിസ്ഥിതി

 32 total views

ശബ്ദ സംസ്കാരവും മലിനീകരണ പ്രവർത്തനവും

ശബ്ദമലിനീകരണത്തിനെതിരെയൊരു വാക്ക്

ആമുഖം: ഒരു പ്രദേശത്തെ ഏറ്റവും വലിയ സാംസ്കാരിക കേന്ദ്രം ആ പ്രദേശത്തെ ലൈബ്രറിയാണ് എന്ന് പണ്ടാരോ പറഞ്ഞുവച്ചിട്ടുണ്ട്. ശരിയാണോ തെറ്റാണോ എന്ന് ആരും നോക്കാറില്ല, ഏറ്റുപറയും അത്രയേയുള്ളൂ. എല്ലാം രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് എന്ന് പറഞ്ഞാൽ ആരു കേൾക്കാൻ? കൊല്ലം ചെറുമൂട്ടിലെ നവധാര ലൈബ്രറിയുടെ സുവർണ്ണജയന്തി ആഘോഷം കാണുമ്പോഴാണ് മനസ്സിലാകുന്നത് – സാംസ്കാരിക കേന്ദ്രത്തിന്റെ പുതിയ നിർവചനം എന്താണെന്ന്!

1. നിയമങ്ങളുടെ പുതിയ വ്യാഖ്യാനം

മേയ് 21 മുതൽ 25 വരെ നടക്കുന്ന ഈ ആഘോഷത്തിന്റെ പ്രത്യേകത എന്താണെന്ന് നോക്കാം:

ശബ്ദമലിനീകരണ നിയന്ത്രണ ചട്ടം 2000 – ഇന്ത്യൻ പാർലമെന്റ് പൊതുജനാരോഗ്യം സംരക്ഷിക്കാൻ വേണ്ടി നടപ്പിലാക്കിയ ചട്ടമാണിത്. വ്യാവസായിക പ്രവർത്തനങ്ങൾ, നിർമ്മാണപ്രവർത്തനങ്ങൾ, പടക്കങ്ങൾ, ലൗഡ്സ്പീക്കറുകൾ, പബ്ലിക് അഡ്രസ് സിസ്റ്റങ്ങൾ, സംഗീതോപകരണങ്ങൾ, വാഹനഹോണുകൾ എന്നിവയിൽ നിന്നുള്ള ശബ്ദം മനുഷ്യന്റെ ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും ദോഷകരമാണെന്ന് അറിഞ്ഞുകൊണ്ടാണ് ഈ ചട്ടം കൊണ്ടുവന്നത്.

എന്നാൽ നവധാര ലൈബ്രറിയുടെ നേതൃത്വത്തിന്റെ കാഴ്ചപ്പാട് മറിച്ചാണ്: “പൊതുജനാരോഗ്യമൊക്കെ ഇത് കഴിഞ്ഞിട്ട് നോക്കാം. ആദ്യം നമ്മുടെ സുവർണ്ണജയന്തി ആഘോഷിക്കട്ടെ!”

2. കോടതിയെ വെല്ലുവിളിക്കുന്ന ‘സാംസ്കാരിക’ പ്രവർത്തനം

കോടതിയലക്ഷ്യം: കേരള ഹൈക്കോടതി കോളമ്പി തരം ലൗഡ്സ്പീക്കറുകൾ വളരെ ഉയർന്ന ആവൃത്തിയിൽ ശബ്ദം പുറപ്പെടുവിക്കുന്നതിനാൽ പൊതുജനാരോഗ്യത്തിനും കേൾവിക്കും ഹാനികരമാണെന്ന് കണ്ട് നിരോധിച്ചിട്ടുണ്ട്.

നവധാര പ്രവർത്തകരുടെ ചിന്ത: “കോടതി എന്താണ് മനസ്സിലാക്കുന്നത്? നമ്മുടെ പരിപാടിയുടെ മഹത്വം കേൾപ്പിക്കാൻ അല്ലേ ഈ സ്പീക്കറുകൾ വേണ്ടത്. അതുകൊണ്ട് പ്രോഗ്രാം സ്ഥലത്ത് നിന്ന് അര കിലോമീറ്റർ ചുറ്റളവിലുള്ള ഇലക്ട്രിക് പോസ്റ്റുകളിലും മറ്റിടങ്ങളിലും കോളമ്പി സ്പീക്കറുകൾ സ്ഥാപിച്ചിട്ടുണ്ട്!”

അപ്പോൾ വൈദ്യുതി നിയമലംഘനം: അതുമുണ്ട്, എല്ലാ ഇലക്ട്രിക് പോസ്റ്റിലും പ്ലാസ്റ്റിക് വയർ വലിച്ച് മൊട്ടുസൂചി കുത്തിയിറക്കി ലൂമിനയും ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.

3. ഹരിത പഞ്ചായത്തിന്റെ ‘നീല’ സാംസ്കാരികത

പ്രോഗ്രാമിന്റെ നോട്ടീസിൽ പച്ചനിറത്തിൽ എഴുതിയിട്ടുണ്ട്: “പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക, അവ ഹരിതകർമ്മസേനയ്ക്ക് നൽകുക. നമ്മുടെ ശുചിത്വം നാടിന്റെ മഹത്വം.” വളരെ നല്ല സന്ദേശം! പക്ഷേ വിചിത്രമെന്നു പറയട്ടെ, പരിസ്ഥിതി സംരക്ഷണത്തിൽ ഇത്രയും ബോധവാന്മാരായ ഇവർ ശബ്ദവും മാലിന്യമാണെന്ന് മറന്നുപോയിരിക്കുന്നു.

ചിറ്റുമല ബ്ലോക്കിലെ ഏറ്റവും മികച്ച ഹരിത ലൈബ്രറിയാണെന്ന് നോട്ടീസിൽ പ്രത്യേകം എഴുതിയിട്ടുണ്ട്. എന്നാൽ ഈ ‘ഹരിത’ത്വത്തിൽ ശബ്ദമാലിന്യം ഉൾപ്പെടുന്നില്ലെന്നാണ് തോന്നുന്നത്!

പക്ഷേ കോടതിയലക്ഷ്യത്തിനും, ശബ്ദമലിനീകരണ ചട്ടം ലംഘിച്ചതിനും കോടതി കയറുമ്പോ ആ ഹരിത അങ്ങ് പോയിക്കിട്ടും.

4. ഓഡിറ്റോറിയത്തിനകത്തും പുറത്തും

പരിപാടി നടക്കുന്നത് ചെറുമൂട് മാവിളയിൽ ഓഡിറ്റോറിയത്തിലാണ്. അകത്ത് പരിപാടിക്ക് വന്നവർക്ക് കേൾക്കാൻ പാകത്തിലധികം ശബ്ദം ഉണ്ടാകുന്നുണ്ട്. ഏകദേശം 80 ഡെസിബൽ വരെ (അനുവദനീയം 55 ആണെന്ന് ആരു പറഞ്ഞുകൊടുക്കും). ഏതായാലും സ്വന്തം ഇഷ്ടപ്രകാരം ഇരിക്കുന്നവരല്ലെ അനുഭവിക്കട്ടെ എന്നു വയ്ക്കാം.

പക്ഷേ ഓഡിറ്റോറിയത്തിന് മുന്നിലുള്ള പൊതുറോഡിൽ നാല് വലിയ ബോക്സ് സ്പീക്കറുകൾ അടുക്കിവച്ചിരിക്കുന്നത് കണ്ടാൽ മനസ്സിലാകും – ഇത് അകത്തുള്ളവർക്ക് വേണ്ടിയല്ല, പുറത്തുള്ളവർക്ക് വേണ്ടിയാണ്!

അതായത് പരിപാടിയിൽ പങ്കെടുക്കാത്ത, റോഡിൽ നിൽക്കുന്നവർക്കും യാത്ര ചെയ്യുന്നവർക്കും, ബസ് യാത്രക്കാർക്കും സ്വന്തം കാര്യം നോക്കുന്ന സാധാരണക്കാർക്കും, അവർ നിർബന്ധപൂർവ്വം ഈ കച്ചേരി കേൾക്കണം. ഞങ്ങളീ ഗോത്രവർഗ്ഗ ചിന്ത കൈവിടില്ല.

ഈ കടന്നുപോകുന്നവരുടെ പൗരാവകാശങ്ങൾ, അവരുടെ ആർട്ടിക്കിൾ 21 – എന്തോന്ന് അവകാശം? ഞങ്ങളുടെ സുവർണ്ണജൂബിലിക്കുമേൽ എന്ത് ആർട്ടിക്കിൾ 21?

സാംസ്കാരിക പരിപാടിയല്ലേ, അപ്പോ പിന്നെ ആകാമായിരിക്കും

ചുറ്റുപാടുമുള്ളവരുടെ സമാധാനത്തോടെ ജീവിക്കുന്നവരുടെ അവകാശം?

5. സാംസ്കാരിക മന്ത്രിയും ശബ്ദമാലിന്യവും

രാഷ്ട്രീയരംഗത്ത് നിന്നും സാംസ്കാരിക രംഗത്ത് നിന്നുമുള്ള പ്രമുഖർ, പ്രശസ്ത കവികൾ, സാംസ്കാരിക വകുപ്പ് മന്ത്രി വരെ പങ്കെടുക്കുന്ന പ്രോഗ്രാമാണിത്.

ഇത്രയും വലിയ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന പരിപാടിയിൽ ശബ്ദമലിനീകരണം നിയന്ത്രിക്കുന്ന ചട്ടം 5(4), 5(5) പ്രകാരം സ്വന്തം അതിർത്തിക്ക് പുറത്ത് ശബ്ദം പോകരുതെന്നും, പോയാൽ അത് ചട്ടലംഘനമാണെന്നും, പരിസ്ഥിതി സംരക്ഷണ നിയമം 1986 സെക്ഷൻ 15 പ്രകാരം നടപടിയുണ്ടാകുമെന്നും ആരെങ്കിലും പറഞ്ഞുകൊടുത്തിരുന്നില്ലേ?

അതൊക്കെ മൈക് പെർമിറ്റ് സർട്ടിഫിക്കറ്റിൽ ഉണ്ടായിരുന്നു.

മൈക്ക് പെർമിറ്റ് ഉണ്ടായിരന്നോ എന്തോ, നാളെയാകട്ടെ പോലിസിനോട് ചോദിക്കാം.

6. പൊതുജനാരോഗ്യത്തിന്റെ പുതിയ നിർവചനം

ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വസ്തുത: ശബ്ദമലിനീകരണം രക്തസമ്മർദ്ദം, പ്രമേഹം എന്നിവ വർധിപ്പിക്കുന്നു. ഓർമ്മക്കുറവ്, ശ്രദ്ധക്കുറവ്, ജനിതകപ്രശ്നങ്ങൾ എന്നിവയും സൃഷ്ടിക്കുന്നു. കുട്ടികളെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്. വിശദമായൊന്നു നോക്കാം

താൽക്കാലിക കേൾവി നഷ്ടം

  • ഗാനം, സ്റ്റേഡിയം ആരവം, ട്രാഫിക്, വാഹന സംഗീതം എന്നിവയ്ക്ക് ശേഷം താൽക്കാലിക കേൾവി നഷ്ടം അനുഭവപ്പെടാം
  • ചെറിയ ശബ്ദങ്ങൾ കേൾക്കാനാകാതെ പോവുകയും, ചെവിയിൽ മൂളൽ അനുഭവപ്പെടുകയും ചെയ്യും
  • ഇത് മണിക്കൂറുകൾക്കോ ദിവസങ്ങൾക്കോ ശേഷം മടങ്ങാം
  • കേൾവി മടങ്ങാതെ പോകുന്ന പക്ഷം ആരോഗ്യവിദഗ്ധനെ സമീപിക്കണം
  • അമിത ശബ്ദം രോമകോശങ്ങളെ ക്ഷീണിപ്പിക്കുന്നു, വിശ്രമം അതിന് ചികിത്സയാണ്

സ്ഥിരമായ കേൾവി നഷ്ടം

  • അത്യുച്ച ശബ്ദം രോമകോശങ്ങളെ സ്ഥിരമായി നശിപ്പിക്കുന്നു
  • തിരിച്ചു ലഭിക്കാനാകാത്ത കേൾവി നഷ്ടം
  • ശബ്ദം നാഡികളെയും തലച്ചോറിന്റെ കഴിവിനെയും ബാധിക്കുന്നു
  • പ്രായഭേദമന്യേ ആരിലും ഇത് സംഭവിക്കാം
  • കേൾവി നഷ്ടം മസ്തിഷ്കത്തെ അധികം പ്രവർത്തിപ്പിക്കാൻ ഇടയാക്കുന്നു
  • സാമൂഹിക ഒറ്റപ്പെടലും മാനസികാരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം
  • അൽസ്‌ഹൈമേഴ്‌സ് സാധ്യത വർദ്ധിക്കുന്നു

ഹൃദയസംബന്ധിയായ പ്രശ്നങ്ങൾ

➤ ഉയർന്ന രക്തസമ്മർദ്ദം

  • ശബ്ദം സ്ട്രെസ് ഹോർമോണുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നു
  • കോർട്ടിസോൾ, അഡ്രിനാലിൻ രക്തസമ്മർദ്ദം ഉയർത്തുന്നു
  • ഹൃദയാഘാതം, പക്ഷാഘാതം, വൃക്ക, കണ്ണ് പ്രശ്നങ്ങൾ

➤ ഹൃദയമിടിപ്പ് വർദ്ധിക്കൽ

  • പെട്ടെന്ന് ഉയരുന്ന ശബ്ദം “ഫൈറ്റ് ഓർ ഫ്ലൈറ്റ്” പ്രതികരണം സജീവമാക്കുന്നു
  • ഹൃദയമിടിപ്പ് 100-ൽ കൂടുതലാകാം
  • ദീർഘകാലം തുടർന്നാൽ ഹൃദയത്തിന് അമിത ഭാരം
  • ഹൃദയപേശികളിൽ ക്ഷീണം, ഹൃദയ താളവ്യത്യാസം, ഹൃദയാഘാത സാധ്യത

➤ കൊറോണറി ആർട്ടറി രോഗം

  • രക്തധമനികളിൽ കൊഴുപ്പ് അടിയുന്നു
  • ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം കുറയുന്നു
  • ഹൃദയാഘാത സാധ്യത ഉയരുന്നു

മാനസികാരോഗ്യ പ്രശ്നങ്ങൾ

  • ഉത്കണ്ഠ: സ്ഥിരമായ ജാഗ്രതാവസ്ഥയ്ക്ക് കാരണമാകുന്നു
  • വിഷാദം: സെറോട്ടോണിൻ ഹോർമോണിന്റെ കുറവ്
  • സ്ട്രെസ്: കോർട്ടിസോൾ ഉത്പാദനം വർധിക്കുന്നു
  • ഉറക്കമില്ലായ്മ: ഉറക്ക ഗുണനിലവാരത്തെയും ദൈർഘ്യത്തെയും ബാധിക്കുന്നു
  • കോഗ്നിറ്റീവ് പ്രശ്നങ്ങൾ: ശ്രദ്ധ, ഓർമ്മശക്തി, പഠനശേഷി കുറയുന്നു
  • ഹോർമോൺ അസന്തുലിതാവസ്ഥ: മെലടോണിൻ കുറയുന്നു, കോർട്ടിസോൾ വർധിക്കുന്നു

ഗർഭിണികളിലും ഗർഭസ്ഥ ശിശുവിലും പ്രത്യാഘാതങ്ങൾ

  • ഗർഭിണി സ്ത്രീകളിൽ:
    • സമ്മർദ്ദം വർധിച്ച് രക്തപ്രവാഹം കുറയുന്നു
    • പോഷകങ്ങളുടെ ക്ഷാമം
  • ഗർഭസ്ഥ ശിശുവിൽ:
    • കുറഞ്ഞ ജനനഭാരം
    • സമയപൂർണ്ണമല്ലാത്ത പ്രസവം
    • ശ്രവണശേഷി നഷ്ടപ്പെടൽ
    • പെരുമാറ്റ, മാനസിക, ജീനേറ്റിക് പ്രശ്നങ്ങൾ

എന്നാൽ നവധാര പ്രവർത്തകരുടെ വാദം: “നമ്മുടെ സാംസ്കാരിക പരിപാടി കേൾക്കാത്തതാണ് ഏറ്റവും വലിയ ആരോഗ്യപ്രശ്നം!”

7. മാനവികതയുടെ പുതിയ പാഠം

“സാംസ്കാരികം എന്നാൽ ഉയർന്ന നീതിബോധവും ഭരണഘടനാബോധവും പൗരബോധവുമുള്ള മനുഷ്യർ” എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

മനുഷ്യരിൽ മാനവിക ചിന്തകൾ ഉദ്ദീപിപ്പിക്കുന്ന, അവരുടെ അജ്ഞത അകറ്റുന്ന, നീതിബോധത്തെ ജ്വലിപ്പിക്കുന്ന, രാജ്യനിയമങ്ങൾ പാലിക്കാൻ പ്രേരിപ്പിക്കുന്ന, കോടതിയുത്തരവുകൾ അനുസരിക്കുന്ന കേന്ദ്രമാണ് സാംസ്കാരിക കേന്ദ്രം.

പക്ഷേ നവധാര ലൈബ്രറിയുടെ സുവർണ്ണജ്യൂബിലിയിൽ നടന്നതാകട്ടെ: പാർലമെന്റ് നിയമം അവഗണിക്കൽ, ഹൈക്കോടതി നിരോധനം അട്ടിമറിച്ച് കോടതിയലക്ഷ്യം നടത്തൽ, പൊതുജനാരോഗ്യം അവഗണിക്കൽ!

ഒരു ചോദ്യം: “നവധാര പ്രവർത്തകർക്കും പരിപാടിയിൽ പങ്കെടുക്കുന്നവർക്കും സാംസ്കാരിക പ്രമുഖർക്കെല്ലാം നല്ല ഭരണഘടനാബോധവും പൗരബോധവും ജനാധിപത്യബോധവും മാനവികതയും ആവോളം പകർന്നുകൊടുക്കാനുണ്ട്.”

എന്നാൽ: ഒരു പരിഷ്കൃത സമൂഹ സൃഷ്ടിക്കുപകരിക്കും വിധം സ്വയമൊന്നു പരിഷ്കരിക്കാനുള്ള ബാദ്ധ്യത നിർവ്വിഹിക്കുന്നില്ല.

8. എന്തായിരുന്നു ചെയ്യേണ്ടിയിരുന്നത്:

  • ആദ്യം പറയട്ടെ, ഏതെങ്കിലും പ്രാദേശിക മാധ്യമത്തിൽ ഒരു ലൈവ് സ്ട്രീമിംഗ് ചെയ്യാമായിരുന്നു.
  • യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പോലെയുള്ള സമൂഹമാധ്യമങ്ങളിൽ ലൈവ് സ്ട്രീമിംഗ് ചെയ്യാമായിരുന്നു.
  • സ്വന്തം പരിധിക്ക് പുറത്തേക്ക് ശബ്ദം പ്രവഹിപ്പിക്കുന്ന ചട്ടം ലംഘനം ചെയ്യാതിരിക്കാമായിരുന്നു.
  • നിയമവിരുദ്ധമായ വൈദ്യുതി കണക്ഷനുകളുടെയും ഉപകരണങ്ങളുടെയും സ്ഥാപനം ഒഴിവാക്കാമായിരുന്നു.
  • നല്ല ആദർശങ്ങളും മൂല്യങ്ങളും മുന്നോട്ട് വയ്ക്കാമായിരുന്നു.
  • മറ്റുള്ളവർക്ക് മാതൃകയാകാമായിരുന്നു.
  • രാജ്യത്തിന്റെ നിയമങ്ങളെ മാനിക്കാമായിരുന്നു.
  • ശബ്ദമലിനീകരണം കുറ്റകരമാണെന്ന ബോധ്യം കൊണ്ടുവരാമായിരുന്നു.
  • പ്രകടനാത്മകതയേക്കാൾ മികച്ചത് പ്രവർത്തനാത്മകതയാണെന്ന ബോധ്യം സ്വയം കൊണ്ടുവരാമായിരുന്നു.
  • ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ക്രിയാത്മകമായ ചർച്ചകളിൽ പങ്കെടുക്കാമായിരുന്നു.

9. ഉപസംഹാരം

“അജ്ഞത അകറ്റി അറിവ് പകരുന്ന, നീതിബോധം ജ്വലിപ്പിക്കുന്ന, നിയമങ്ങളെ ബഹുമാനിക്കാൻ പഠിപ്പിക്കുന്ന കേന്ദ്രമായിരിക്കണം സാംസ്കാരിക കേന്ദ്രം”

തെറ്റ് തിരുത്താം: ശബ്ദമലിനീകരണ ചട്ടം ലംഘിച്ചതിന് പരിസ്ഥിതി സംരക്ഷണ നിയമം 1986 സെക്ഷൻ 15 പ്രകാരം 5 വർഷം തടവും 1 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്, കോളമ്പി ലൗഡ്സ്പീക്കർ സ്ഥാപിച്ച് പ്രവർത്തിച്ചത് കോടതിയലക്ഷ്യവും.

ഈ സാംസ്കാരിക സ്ഥാപനം ഭരണഘടനാ വിരുദ്ധത ചെയ്തതിനാൽ കോടതി നടപടി നേരിടുകതന്നെ വേണം.

Manu A S
Campaign Co-ordinator
Silence the Noise, ESSENSE Global
https://essenseglobal.com/activism/silence-the-noise

 150 total views

ശബ്ദമില്ലാത്ത സംഗീതം


സൗണ്ട് ഷാജി

താലൂക്ക് ആശുപത്രി ചേർന്നുള്ള പ്രദേശത്തെ വലിയ ആരാധനാലയ മൈതാനം. അത് വെറുമൊരു സ്ഥലമായിരുന്നില്ല—അത് ഒരു സാമ്രാജ്യമായിരുന്നു, ഷാജിയുടെ സാമ്രാജ്യം. ആ രാജ്യത്തെ കൽപനിക സിംഹാസനത്തിൽ 50,000 വാട്ട് സൗണ്ട് സിസ്റ്റം അവന്റെ അധികാര മുദ്രയായി ഭൂമിയിൽ ആഞ്ഞുറച്ച് നിൽക്കുന്നു. ഓരോ ഉപകരണവും അവന്റെ കൈകളിലെ മരണായുധങ്ങളായിരുന്നു.

ഉള്ളിൽ അടക്കാനാവാത്ത ഗർവ്വോടെ ഷാജി മൈക്കുകളും ബാസ് ബോക്സുകളും സ്പീക്കറുകളും ക്രമീകരിക്കുന്നു. അവന്റെ കണ്ണുകളിൽ ഒരു കലാകാരന്റെ തീക്ഷ്ണതയുണ്ട്. ഓരോ ഉപകരണത്തിന്റെയും സ്ഥാനം മില്ലിമീറ്റർ കണക്കിന് അളന്ന് എല്ലാത്തിന്റെയും സ്ഥാനം നിർണ്ണയിക്കുന്നു.

അവന്റെ തൊഴിലാളി, വിയർപ്പൊഴുകിയ ശരീരവുമായി, നാട്ടിലാകെയുള്ള ഇലക്ട്രിക് പോസ്റ്റുകളിൽ കോളാമ്പി സ്പീക്കറുകൾ കെട്ടി മടങ്ങിയെത്തിയിരിക്കുന്നു.

“സൗണ്ട് ഷാജി”—ആ പേര് കേൾക്കുമ്പോൾ തന്നെ നാട്ടുകാരുടെ നെഞ്ചിൽ ഒരു വിറയൽ പടരുന്നു. എത്ര രാത്രികളാണ് കണ്ണും മിഴിച്ച് ഈ കാതടപ്പിക്കുന്ന, നെഞ്ചുതകർക്കുന്ന ശബ്ദത്താൽ തള്ളിനീക്കിയിട്ടുള്ളത്? അവന്റെ സൗണ്ട് സിസ്റ്റത്തിന്റെ പ്രതാപം അറിയാത്തവർ ആ നാട്ടിലോ സമീപ നാട്ടിലോ ഇല്ല .

ഇന്നിവിടെ ഗാനമേളയാണ്.

കൂടിയിരിക്കുന്ന ജനക്കൂട്ടത്തിൽ നിന്ന് ഒരാൾ ആർത്തുവിളിച്ചു:
“സൗണ്ട് ഷാജിയേയ്… ബാസ് കുറച്ച് കൂടി കേറ്റിയിട്!”

ഷാജിയുടെ ചുണ്ടുകളിൽ പുഞ്ചിരി വിരിഞ്ഞു—ഒരു വേട്ടക്കാരന്റെ പുഞ്ചിരി, അവന്റെ ഇരയെ കണ്ടെത്തിയതിന്റെ പുഞ്ചിരി. അവന്റെ വിരലുകൾ ഇക്വലൈസറിന്റെ ഡയലുകളിൽ നൃത്തം ചെയ്തു—ഒരു സംഗീതജ്ഞന്റെയല്ല, ഒരു ജാലവിദ്യക്കാരന്റെ വിരലുകൾ. സർവ്വശക്തനെപ്പോലെ അവൻ ബാസിന്റെ അദൃശ്യ തരംഗങ്ങൾ തുറന്നുവിട്ടു.

അവ ബാസ് സ്പീക്കറുകളിൽ നിന്ന് കാട്ടുതീ പോലെ പടർന്ന്, നിലത്തേക്ക് ചാടി, ഭൂമിയെ നടുക്കി, കുടിയിരുന്നവരെ കുലുക്കി മറിച്ചു. ജനക്കൂട്ടം അത്ഭുതത്തോടെയും ഭീതിയോടെയും നെഞ്ചത്ത് കൈവച്ചുപോയി—നെഞ്ചുനിലച്ച അവരുടെ ശ്വാസകോശങ്ങൾ ബാസിന്റെ തരംഗങ്ങളാൽ അമർത്തപ്പെട്ടു, കർണ്ണപുടം തലച്ചോറിൽ പതിച്ചു. ചിലർ അവശരായി ആടിയുലഞ്ഞു—മറ്റു ചിലർ ഞെട്ടലോടെ ചെവി പൊത്തി—ചിലർ എഴുന്നേറ്റ് ഓടി മാറി.

ആ ബാസ് ഗർജ്ജനത്തിൽ, ഷാജിക്ക് മാത്രം കേൾക്കാവുന്ന ഒരു അപൂർവ്വ സംഗീതമുണ്ടായിരുന്നു—ഒരു സുവർണ്ണ സ്വർഗ്ഗീയ സംഗീതം. ആയിരങ്ങളുടെ ഹൃദയമിടിപ്പുകൾ വരെ തന്റെ സ്പീക്കറുകൾ നിയന്ത്രിക്കുന്നു എന്ന ബോധം—അതായിരുന്നു അവന്റെ അഭിമാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും സ്വരം. അവൻ ആ ശബ്ദസാമ്രാജ്യത്തിന്റെ രാജാവായിരുന്നു.


പിന്നൊരു രാത്രി അവന്റെ വീട്ടിൽ

നിശബ്ദതയുടെ നടുവിൽ കുത്തിനിറച്ച വാക്കുകളായി ഭാര്യ മീനാക്ഷിയുടെ ചോദ്യം ഷാജിയെ തേടിയെത്തി.

“ഇന്നലെ ഞാൻ പാടിയ ഭജൻ റെക്കോർഡ് ചെയ്തത് കേട്ടിട്ട്… എന്താ ഒന്നും പറയാഞ്ഞെ..?

അവളുടെ സ്വരത്തിലെ സൂക്ഷ്മമായ വിറയൽ ഷാജിയുടെ ഹൃദയത്തെ കീറിമുറിച്ചു. നിലാവിന്റെ വെള്ളിവെളിച്ചം മുറിയിലേക്ക് പരന്നിരിക്കുന്നു, പക്ഷേ അവന്റെ ഉള്ളിൽ ഒരു ഇരുട്ട് പടർന്നിരുന്നു.

ഷാജി ജനാലയിലൂടെ പുറത്തേക്ക് തുറിച്ചുനോക്കി—ആകാശത്തെ നക്ഷത്രങ്ങളിലേക്കല്ല, മറിച്ച് അവന്റെ ഉള്ളിലെ ശൂന്യതയിലേക്ക്. ലജ്ജയും അപരാധബോധവും അവനെ കീഴടക്കി. എന്തോ വിലമതിക്കാനാവാത്തത് നഷ്ടപ്പെട്ടതുപോലെ അവൻ തലകുനിച്ചുനിന്നു.

ആ മൗനം അവനെ എല്ലാം വെളിപ്പെടുത്തി

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, അവന്റെ കാതുകൾ ക്രമേണ സൂക്ഷ്മസ്വരങ്ങളോട് അവഗണന കാണിച്ചു തുടങ്ങിയിരുന്നു. പലതവണ കേട്ടെങ്കിലും മീനാക്ഷിയുടെ സംഗീതം അവന് വ്യക്തമാകുന്നില്ലായിരുന്നു.

പകരം, ബാസിന്റെ അലകൾ അവന്റെ ചെവിയിൽ മുഴങ്ങിക്കേട്ടുകൊണ്ടിരുന്നു—വിറയ്ക്കുന്ന അലയടികൾ മനസ്സിൽ നിരന്തരം തിരയടിക്കുന്നു.

സൗണ്ട് സിസ്റ്റത്തിന്റെ ഗർജ്ജനം മാത്രമാണ് അവന്റെ ലോകമായിരിക്കുന്നത്, സ്നേഹത്തിന്റെയും സംഗീതത്തിന്റെയും സൂക്ഷ്മസ്വരങ്ങൾ നഷ്ടപ്പെട്ട് കഴിഞ്ഞിരിക്കുന്നു.

മീനാക്ഷിയുടെ സ്വരത്തിന്റെ സൗന്ദര്യം തിരിച്ചറിയാനാവാത്തതിൽ, അവന്റെ ഉള്ളിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു.


മകൾ അനന്യയുടെ സ്കൂൾ വാർഷികം

അവൾ പിയാനോ വായിക്കുന്ന നിമിഷങ്ങൾ ഷാജി മൊബൈലിൽ സൂക്ഷ്മതയോടെ പകർത്തി. പറഞ്ഞറിയിക്കാനാവാത്ത സന്തോഷം അയാളുടെ നെഞ്ചിൽ നിറഞ്ഞിരുന്നു.

വീട്ടിൽ വന്നപ്പോൾ ഉത്സാഹഭരിതയായ അനന്യ ചോദിച്ചു:
“അച്ഛാ, എന്റെ പിയാനോ കേട്ടോ? എങ്ങനെ ഉണ്ടായിരുന്നു?”

“മോളേ, മനോഹരമായിരുന്നു!”
മകളുടെ തലയിൽ വാത്സല്യത്തോടെ തലോടി.

എന്നാൽ, ഫോണിലെ റെക്കോർഡിംഗ് വീണ്ടും കേട്ടപ്പോൾ, അതിസൂക്ഷ്മമായ പിയാനോയുടെ ശബ്ദം അവന്റെ ചെവിയിൽ മങ്ങലായി തോന്നി. പശ്ചാത്തലത്തിൽ മാത്രം അവളുടെ സംഗീതം ഒരു പ്രത്യേകതരം മർമ്മരം പോലെ മാത്രം കേട്ടു.


അന്ന് രാത്രി, മീനാക്ഷി ഉറക്കത്തിൽ നിന്നുണർന്ന് അവന്റെ കൈയിൽ തൊട്ടു:

“എന്തിനാണ് എന്നോട് ഇത്രയും അകലം പാലിക്കുന്നത്, ഷാജിയേട്ടാ?
മുമ്പൊക്കെ ഇങ്ങനെ മൗനമായിരുന്നിട്ടില്ലല്ലോ.
വർക്കിന്റെ വിശേഷങ്ങളും മറ്റും പറയുമായിരുന്നല്ലോ…
മോളുടെ സ്കൂളിൽ പോയ വിശേഷം പോലും പറഞ്ഞില്ല.
അവളുടെ പാട്ട് റെക്കോഡ് ചെയ്തത് കേൾപ്പിച്ചു പോലുമില്ലല്ലോ.”

ഷാജിയുടെ കണ്ണുകൾ വിടർന്നു. വേദനയും ഭയവും അവന്റെ മുഖത്ത് നിഴലിച്ചു. മൂടൽമഞ്ഞുപോലെ, തറയിൽ നിന്ന് ഉയർന്നുവരുന്ന ബാസിന്റെ മുഴക്കം ഇപ്പോഴും ചെവിയുടെ ഉള്ളിൽ അലയടിക്കുന്നു.


മുറ്റത്തെ തുളസിത്തറയ്ക്കരികിൽ

അമ്മ വിളക്കുവെച്ച് പ്രാർത്ഥിക്കുകയായിരുന്നു. സന്ധ്യയുടെ മയക്കുന്ന മഞ്ഞ വെളിച്ചം അമ്മയുടെ നരച്ച മുടിയിൽ തിളങ്ങി. വീട്ടിലെത്തിയ ഷാജി മനസ്സ് നിറയെ പ്രോഗ്രാമിന്റെ തിരക്കോടെ അകത്തേക്ക് കടന്നു. അമ്മയുടെ പ്രാർത്ഥനാമന്ത്രങ്ങൾ കാറ്റിൽ അലിഞ്ഞുചേരുന്നുണ്ടെങ്കിലും അവന്റെ ചെവികളിലേക്ക് അവ എത്തിയില്ല.

“ഷാജീ…” അമ്മ വിളിച്ചു. മകന്റെ ശ്രദ്ധ കിട്ടാതെ വന്നപ്പോൾ അവർ സ്വരം ഉയർത്തി, “മോനേ, ഷാജീ…”

അവൻ അത് അറിയാതെ തന്നെ മുറിയിലേക്ക് കടന്നുപോയി. തിരികെ വരാതിരുന്നപ്പോൾ അമ്മ ഉത്കണ്ഠാകുലയായി അവനെ തേടി വന്നു. അമ്മ കതകിൽ മുട്ടി.

ഒന്ന്… രണ്ട്… മൂന്ന്…
അനക്കമൊന്നുമില്ല.

“ഷാജീ…” അവർ ശബ്ദമുയർത്തി വിളിച്ചു. ഈ തവണ അവർ കതകിന്റെ കൈപ്പിടി തിരിച്ച് അകത്തേക്ക് കടന്നു.

“മോനേ… ഞാൻ രണ്ടുമൂന്ന് തവണ വിളിച്ചല്ലോ… നീ കേട്ടില്ലേ?”

ഷാജി തിരിഞ്ഞുനോക്കിയപ്പോൾ ഞെട്ടലോടെയാണ് അമ്മയെ കണ്ടത്. “അമ്മ എപ്പോഴാ വന്നത്? എന്നെ വിളിച്ചോ?”

അമ്മയുടെ മുഖത്ത് സംശയം നിഴലിച്ചു.
ഏതു ദൂരത്തു നിന്നും തന്റെ വിളി കേൾക്കുമായിരുന്ന മകൻ, ഇത്ര അടുത്തുനിന്നുള്ള വിളി കേൾക്കാതിരിക്കുന്നത് അസാധാരണമായിരുന്നു.

അവർ അവന്റെ അടുത്തേക്ക് നീങ്ങി, മകന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. “ഇതു മൂന്നാമത്തെ തവണയാണ് ഷാജീ, നീ എന്റെ വിളികൾ കേൾക്കാത്തത്.”

ഷാജി അമ്മയുടെ കൈകളിൽ തന്റെ കൈകൾ വെച്ച്, വിഷമം മറച്ചുവെക്കാൻ ശ്രമിച്ചു. “പ്രോഗ്രാമുകളുടെ തിരക്കാ… അതോണ്ട് കൊറച്ച് ആലോചനയിലായിരുന്നു. അതാ കേൾക്കാഞ്ഞെ.”

അമ്മ അവന്റെ കൈകളിലെ ചെറിയ വിറയൽ ശ്രദ്ധിച്ചു. “നിനക്കെന്താ മോനേ… നീ എന്തോ മറച്ചുവെക്കുന്നെ?”

ഷാജിയുടെ കണ്ണുകൾ നിറഞ്ഞു—അവന്റെ ആത്മാഭിമാനത്തിന്റെ കോട്ട ഇടിഞ്ഞുവീണതുപോലെ. ശബ്ദത്തിന്റെ രാജാവ് ഇന്ന് സ്വന്തം ദുരന്തത്തിന്റെ മുമ്പിൽ നിസ്സഹായനായി നിൽക്കുന്നു. എന്തുപറയണമെന്നറിയാത്ത അവസ്ഥ, വാക്കുകൾ തൊണ്ടയിൽ കുരുങ്ങി. ആദ്യമായി, അന്നേവരെ കണ്ടിട്ടില്ലാത്ത വിധത്തിൽ, അവൻ ആർജ്ജിച്ച ധൈര്യമെല്ലാം ഒരു പുഴപോലെ ചോർന്നുപോയി.

കാലങ്ങളായി ഒരു മകന്റെ ഹൃദയത്തിന്റെ ആഴം അറിയുന്ന അമ്മ, അവന്റെ മുഖത്തെ ഭാവമാറ്റങ്ങൾ ഒന്നൊന്നായി വായിച്ചെടുത്തു. ആ വിറയലുകളിലും, കണ്ണുകളിലെ വേദനയിലും അവർക്ക് മകന്റെ ആത്മവേദന കാണാമായിരുന്നു.

ഈ മകൻ സ്കൂളിൽ നിന്ന് വരുന്പോൾ എന്തെങ്കിലും വിഷമമുള്ളപ്പോൾ ഇതേ മുഖഭാവം കാണിച്ചിരുന്നത് അവർക്ക് ഓർമ്മ വന്നു. വാക്കുകൾക്കുമപ്പുറം, അവർ അവനെ ചേർത്തുപിടിച്ചു. ആ അമ്മയുടെ കരങ്ങളിൽ, ഷാജി വീണ്ടും കുട്ടിയായി മാറി. അവന്റെ ശരീരം നിറയെ ഒതുക്കിവെച്ച സങ്കടം, തോരാത്ത ആ സങ്കടം, പൊട്ടിത്തെറിച്ചു. മനസ്സിൽ കാലങ്ങളായി അടിഞ്ഞുകൂടിയ സത്യം അവന്റെ വാക്കുകളായി പുറത്തേക്കൊഴുകി:

“അമ്മാ…” അവന്റെ ശബ്ദം ഇടറി, “പണ്ടു ഞാൻ റേഡിയോയുടെ ശബ്ദം കൂട്ടി വയ്ക്കുന്പോൾ അമ്മ വഴക്കുപറയാറും അടിക്കാറുമുണ്ടായിരുന്നില്ലെ…” അവൻ ഒരു നിമിഷം നിർത്തി, നീരൊഴുകുന്ന കണ്ണുകളോടെ തുടർന്നു, “അതായിരുന്നമ്മ ശരി. ഈ ശബ്ദ ജോലി എൻറെ കേൾവിയില്ലാതാക്കിയിരിക്കുന്നു.” മീനാക്ഷിയോടുപോലും ഞാൻ ഇതു പറഞ്ഞിട്ടില്ലമ്മാ.

ആ വാക്കുകളിൽ ഒരു പരാജിതൻറെ ഏറ്റുപറച്ചിലുണ്ടായിരുന്നു, ഒപ്പം ഭാവിയെക്കുറിച്ചുള്ള ഭയവും.

അമ്മയ്ക്ക് മുന്നിൽ അവൻ നിസ്സഹായനായി നിന്നു—“സൗണ്ട് ഷാജി” എന്ന പ്രതാപി ഇന്ന് ശബ്ദമില്ലായ്മയുടെ തടവറയിൽ അകപ്പെട്ടിരിക്കുന്നു.

“നാളെതന്നെ നമുക്ക് ഡോക്ടറെ പോയി കാണിക്കാം.”

ഷാജി എതിർക്കാൻ തുടങ്ങിയെങ്കിലും അമ്മയുടെ കണ്ണുകളിലെ നിശ്ചയദാർഢ്യം കണ്ടപ്പോൾ അവൻ തലയാട്ടി.

“എന്റെ മോന് ഒന്നും വരാതിരിക്കട്ടെ,” അമ്മ ആത്മഗതം പറഞ്ഞു കൊണ്ട് നടന്നകന്നു.

അമ്മ മുറിവിട്ടിറങ്ങിയപ്പോൾ, ഷാജി ജനാലയ്ക്കരികിൽ ചെന്നു നിന്നു.
പുറത്ത് തെങ്ങിൻ തലപ്പുകൾ കാറ്റിൽ ആടിയുലയുന്ന ശബ്ദമൊന്നും കേൾക്കുന്നേയില്ല. പക്ഷേ അവന്റെ ചെവികളിൽ ബാസിന്റെ തുടിപ്പുകൾ മാത്രം മുഴങ്ങുന്നു.

ഒരു തുള്ളി കണ്ണുനീർ അവന്റെ കവിളിലൂടെ ഒഴുകി വീണു. താൻ ഇത്രയും കാലം സൃഷ്ടിച്ച ശബ്ദകോലാഹലങ്ങൾ ഇപ്പോൾ അവന്റെ ചെവികളിൽ മാത്രം തുടരുന്നു.


ഫാമിലി ഡോക്ടർ എഴുതി നൽകിയ കുറിപ്പ്

കണ്ട് ഠൌണിലെ പ്രശസ്തനായ ഇ.എൻ.ടി. സ്പെഷ്യലിസ്റ്റ് ഡോ. സുബ്രഹ്മണ്യൻ ഗൗരവത്തോടെ തലയാട്ടി.

കസേരയിൽ നിവർന്നിരുന്ന് അദ്ദേഹം രോഗ വിവരങ്ങൾ സൂക്ഷ്മമായി ചോദിച്ചറിഞ്ഞു.

“എത്ര വയസ്സുണ്ട്?”
“35 വയസ്സ്, ഈ ചിങ്ങത്തിൽ കഴിഞ്ഞു.”

“എന്നുമുതലാണ് ഇങ്ങനെ കേൾക്കാൻ പ്രയാസം അനുഭവപ്പെടുന്നത്?”

ഷാജി ഒരു നിമിഷം ആലോചിച്ചു. “കൃത്യമായറിയില്ല ഡോക്ടർ. ആദ്യമൊക്കെ മനസ്സിലായില്ല. പിന്നെ പതുക്കെ പതുക്കെ…”

അമ്മ ഇടപെട്ടു: “ഡോക്ടർ, ഞാൻ ശ്രദ്ധിച്ചത് കഴിഞ്ഞ മൂന്നുമാസമായി അവൻ ഞങ്ങളുടെ സംസാരം ശരിക്ക് കേൾക്കുന്നില്ല എന്നാണ്. ചോദിക്കുന്നതിന് മറുപടി പറയുമ്പോൾ ചിലപ്പോൾ വേറെ എന്തോ ആണ് പറയുന്നത്.”

“ഷാജീ, നിന്റെ ജോലിയെപ്പറ്റി എനിക്ക് പറഞ്ഞുതരുമോ?” ഡോക്ടർ അവനോട് നേരിട്ട് ചോദിച്ചു.

ഷാജി ഒരു നിമിഷം ജാള്യതനായി. ഡോക്ടറുടെ മുഖത്തേക്ക് നോക്കി. “ഞാൻ സൗണ്ട് സിസ്റ്റം ഓപ്പറേറ്റർ ആണ്. പതിനഞ്ചു വർഷത്തിലേറെയായി ഇതുതന്നെയാണ് ജോലി.”

ഡോക്ടർ പേന താടിയോട് ചേർത്തുപിടിച്ച്, “വലിയ സൗണ്ട് സിസ്റ്റങ്ങൾ ഉപയോഗിക്കാറുണ്ടോ?”

“ഉണ്ട്” എന്ന് ഷാജി തലയാട്ടി.

“എത്ര വാട്ട്സ്‌ വരെ?”

“ഏറ്റവും കുറഞ്ഞത് പതിനായിരം വാട്ട്‌സ്. വലിയ പ്രോഗ്രാമുകൾക്ക് അമ്പതിനായിരവും ഒരു ലക്ഷവുമൊക്കെ ഉപയോഗിക്കാറുണ്ട്.” അവന്റെ ശബ്ദത്തിൽ അഭിമാനം നിഴലിച്ചു.

ഡോക്ടർ എന്തോ കുറിച്ചെടുത്തു. “നിങ്ങൾ ഇയർപ്ലഗുകൾ ഉപയോഗിക്കാറുണ്ടോ? ഹെഡ്ഫോണുകൾ? എന്തെങ്കിലും സംരക്ഷണ ഉപകരണങ്ങൾ?”

ഷാജി പതിയെ തലയാട്ടി, “ഇല്ല ഡോക്ടർ.
ഇയർപ്ലഗ് വെച്ചാൽ ശബ്ദത്തിൻറെ നിയന്ത്രണം ശരിയാവില്ല.”

ഡോക്ടർ ഒരു നിമിഷം മിണ്ടാതിരുന്നു. “ഒരു പരിശോധന നടത്താം,” അദ്ദേഹം പറഞ്ഞു, “ഇതിനു മുമ്പ് കേൾവിപരിശോധന നടത്തിയിട്ടുണ്ടോ?”

“ഇല്ല,” ഷാജി മറുപടി പറഞ്ഞു.

അമ്മയുടെ മുഖത്ത് ഉത്കണ്ഠ വർദ്ധിച്ചു. ഡോക്ടർ അവരെ ഓഡിയോമെട്രി ടെസ്റ്റിംഗ് റൂമിലേക്ക് കൊണ്ടുപോയി.

ഷാജിയെ ഒരു ക്യാബിനിൽ ഇരുത്തി, തലയിൽ ഹെഡ്ഫോണുകൾ വെച്ചു. ഇടതുവശത്തും വലതുവശത്തുമായി വിവിധ തരം ശബ്ദങ്ങൾ പ്ലേ ചെയ്തു.

“ശബ്ദം കേൾക്കുമ്പോൾ കൈ ഉയർത്തുക,” ഡോക്ടർ നിർദ്ദേശിച്ചു.

നിശ്ശബ്ദതയിൽ മുങ്ങിക്കിടക്കുന്ന ക്യാബിനിൽ ഷാജി ഉറ്റുനോക്കി കാത്തിരുന്നു. ദൂരെ എവിടെയോ അലയടികൾ പോലെ ഒരു ശബ്ദം കേട്ടതായി തോന്നി. അവൻ കൈ ഉയർത്തി. പിന്നെ ഒന്നും കേൾക്കാനായില്ല. ടെസ്റ്റ് അവസാനിച്ചതിന്റെ സൈൻ വരുമ്പോഴും എന്തോ കേൾക്കുന്നതിനായി അവൻ കാത്തിരുന്നു.

ഓഡിയോഗ്രാം ഡോക്ടർ സൂക്ഷ്മമായി പരിശോധിച്ചു. പിന്നെ ഇരുവരെയും തന്റെ മുറിയിലേക്ക് തിരിച്ചു വിളിച്ചു.

“ഷാജീ,” ഡോക്ടർ ഗൗരവത്തോടെ തുടങ്ങി, “ഓഡിയോഗ്രാം കാണിക്കുന്നത് നിങ്ങൾക്ക് സെൻസറി ന്യൂറൽ ഹിയറിങ് ലോസ് ആണെന്നാണ്.”

ഷാജിക്ക് ആ വാക്കുകൾ നന്നായി മനസ്സിലായില്ല. “അതെന്താണ് ഡോക്ടർ? ചികിത്സിച്ചാൽ മാറുമോ?”

“The patient presents with bilateral sensorineural hearing loss. In the left ear, there is complete loss of hearing for frequencies above 70 dB, while in the right ear, frequencies above 60 dB are significantly impaired. Several high-frequency thresholds are completely absent, indicating profound hearing loss in those ranges.”

കയ്യിലിരുന്ന പേപ്പർ നോക്കി വായിച്ചശേഷം ഡോക്ടർ തുടർന്നു. “ഞാൻ ഷാജിയുടെ കണ്ടീഷൻ വളരെ സൂക്ഷ്മമായി പരിശോധിച്ചു.

ഡോക്ടർ അവന്റെ കൈയിൽ തട്ടി. “ഇത് വലിയ ശബ്ദം തുടർച്ചയായി കേൾക്കുന്നതുകൊണ്ട് കാതിലെ രോമകോശങ്ങൾക്ക് സംഭവിച്ച നാശമാണ്. ദുഃഖകരമെന്നു പറയട്ടെ, നഷ്ടപ്പെട്ട കേൾവി ഇനി തിരികെ ലഭിക്കില്ല.”

ഡോക്ടർ മേശയിൽ വിരലുകൾകൊണ്ട് മൃദുവായി തട്ടിക്കൊണ്ട് തുടർന്നു,

“ഷാജിയുടെ രണ്ട് ചെവികളിലും സെൻസറിന്യുറൽ (നാഡീ ബന്ധപ്പെട്ട) ശ്രവണനഷ്ടം കാണപ്പെടുന്നു. ഇടതുചെവിയിൽ 70 ഡെസിബെലിനും മുകളിലുള്ള ശബ്ദങ്ങളെ പൂർണ്ണമായും കേൾക്കാനാവില്ല. വലതുചെവിയിൽ 60 ഡെസിബെലിന് മുകളിലുള്ള ശബ്ദങ്ങൾ ഗുരുതരമായി കേൾക്കാൻ ബുദ്ധിമുട്ടാണ്. ചില ഉയർന്ന ശ്രവണപരിധികൾ പൂർണ്ണമായി നഷ്ടപ്പെട്ടിട്ടുണ്ട്, അതിനാൽ ആ ഭാഗത്ത് ഏറെ ഗുരുതരമാണ്.”

ഷാജിയുടെ നെഞ്ചിലൂടെ ഒരു ഇടിമിന്നൽ പാഞ്ഞുപോയതുപോലെ. അവൻ വിശ്വസിക്കാൻ വിഷമിച്ചു. “ഡോക്ടർ… പറ്റില്ല… എനിക്കെങ്ങനെ…”

അമ്മയുടെ കണ്ണുകൾ നിറഞ്ഞു. “ഡോക്ടർ, നിശ്ചയമാണോ? വേറെ എന്തെങ്കിലും വഴിയില്ലേ?”

ഷാജി മരവിച്ചിരുന്നു. “എന്റെ കേൾവി…” അവന്റെ ശബ്ദം ഇടറി.

ഡോക്ടർ അവന്റെ തോളിൽ കൈവെച്ച് സമാധാനിപ്പിച്ചു: “നിങ്ങൾക്ക് ഹിയറിംഗ് എയ്ഡ് ഉപയോഗിക്കാം. അത് കുറച്ച് സഹായിക്കും. പക്ഷേ ഏറ്റവും പ്രധാനമായി പറയാനുള്ളത് – ഇനി വലിയ ശബ്ദത്തിനടുത്ത് പോകരുത്. കൂടുതൽ കേൾവി നഷ്ടപ്പെടാതിരിക്കാൻ ഇപ്പോഴത്തെ ശബ്ദസംവിധാനങ്ങളിൽ നിന്ന് വിട്ടുനിൽക്കണം.”

ഷാജിയുടെ കണ്ണുകളിൽ നിന്ന് ഇരുട്ടിലേക്ക് വീഴുന്ന കണ്ണുനീർത്തുള്ളികൾ അമ്മ കണ്ടു.

ഡോക്ടർ ഹിയറിംഗ് എയ്ഡിനെക്കുറിച്ച് കൂടുതൽ വിശദീകരിച്ചു. പക്ഷേ ആ വാക്കുകൾ ഷാജിയുടെ ചെവികളിൽ അലിഞ്ഞുചേർന്നില്ല. അവന്റെ മനസ്സിൽ മുഴങ്ങിയത് ഒരേയൊരു ചിന്ത മാത്രം – ഇനി ഒരിക്കലും മീനാക്ഷിയുടെ മധുരഗാനങ്ങൾ പൂർണ്ണമായി കേൾക്കാൻ കഴിയില്ല, അനന്യയുടെ പിയാനോയുടെ തന്മയത്വം അനുഭവിക്കാൻ കഴിയില്ല, പ്രഭാതത്തിൽ പക്ഷികളുടെ കിളിനാദം ആസ്വദിക്കാൻ കഴിയില്ല…

ബസ്സിൽ യാത്ര ചെയ്യുമ്പോൾ ഷാജി ജനാലയിലൂടെ പുറത്തേക്ക് തുറിച്ചുനോക്കി. നിരത്തിലൂടെ കുതിച്ചുപായുന്ന വാഹനങ്ങളും, ഓടുന്ന കുട്ടികളും, സംസാരിക്കുന്ന മനുഷ്യരും – എല്ലാം ഒരു നിശബ്ദ സിനിമയുടെ ദൃശ്യങ്ങൾ പോലെ.

“ഇതിൽ നിന്നും ഞാൻ രക്ഷപ്പെടുമോ അമ്മേ?” അവൻ പതിയെ ചോദിച്ചു.

അമ്മ അവന്റെ കൈയിൽ മുറുകെ പിടിച്ച്, “നമുക്ക് മുന്നോട്ട് പോകാം മോനേ. ദൈവം ഒരു വഴി കാണിച്ചുതരും.”

കണ്ണുകളിൽ നിന്ന് ഒഴുകിയിറങ്ങിയ കണ്ണുനീർത്തുള്ളി അവന്റെ കവിളിലൂടെ ഒഴുകി.


മാസങ്ങൾ കടന്നുപോയി

ഷാജിയുടെ കേൾവിയില്ലായ്മ നാട്ടിൽ പാട്ടായി. ‘സൗണ്ട് ഷാജി’യുടെ പതനം പലർക്കും വിശ്വസിക്കാനായില്ല. അവന്റെ ഓർമ്മകളിൽ, ആ മുഖങ്ങൾ – പരസ്പരം നോക്കി പിറുപിറുക്കുന്ന പരിഹാസിക്കുന്ന മുഖങ്ങൾ – കൂടുതൽ വേദനയായി മാറി.

വീടിനടുത്തുള്ള കാവിലെ ഉത്സവദിനം വന്നെത്തി. ആ പ്രതിസന്ധി ഘട്ടത്തിലും, ഷാജിയുടെ ഉള്ളിൽ കലാകാരന്റെ പ്രേരണ ചിറകടിച്ചു. തന്റെ അവസാനത്തെ പ്രൊഫഷണൽ സേവനമെന്ന് മനസ്സിൽ തീരുമാനിച്ച്, കാവിലെ ചുമതലക്കാരോട് അങ്ങോട്ട് പോയി അവൻ ലൈറ്റ് ആൻഡ് സൗണ്ട് വർക്ക് സൗജന്യമായി ചെയ്തുകൊടുക്കാമെന്നേറ്റു.

ആദ്യം അവർ സമ്മതിച്ചില്ല – അറിയാത്ത പേടിയും, കരുതലും, സംശയവും അവരെ പിന്തിരിപ്പിച്ചു. എന്നാൽ ഷാജി കരഞ്ഞ് കാലുപിടിച്ച് നിർബന്ധിച്ചപ്പോൾ, ലൈറ്റ് സംവിധാനം മാത്രം മതി എന്ന നിബന്ധനയോടെ അവർ സമ്മതിച്ചു. “അവന്റെ അവസാനത്തെ പ്രോഗ്രാമാണ്” എന്ന് അറിഞ്ഞതിനാലാണ് അതിനും അവരുടെ ഹൃദയങ്ങൾ അലിഞ്ഞു.

ഉത്സവദിവസം വന്നെത്തി. അവസാനമായി ഷാജി തന്റെ സിസ്റ്റം ഒരുക്കാനെത്തി – ചിറകറ്റ പക്ഷിക്ക് വീണ്ടും പറക്കാനുള്ള ആഗ്രഹം പോലെ. അവൻ എല്ലാം കൃത്യമായി സജ്ജീകരിച്ചു. ലൈറ്റുകളും മൈക്കുകളുമൊക്കെ സ്ഥാപിച്ചു – പഴയ പരിചയത്തിന്റെ ദൃഢതയോടെ, തന്റെ കൈകൾ അറിയാതെയും പ്രവർത്തിച്ചു.

പക്ഷേ, സ്പീക്കറുകൾക്ക് കണക്ഷൻ കൊടുത്തില്ല.

ജനക്കൂട്ടം അമ്പരപ്പോടെ നോക്കി. ഒരു നിമിഷത്തേക്ക് ആ നാട്ടിൽ തന്നെ മൗനം നിറഞ്ഞു. ശബ്ദമില്ലാത്ത വേദി. അവർക്കൊന്നും മനസ്സിലായില്ല. “സൗണ്ട് ഷാജി” യുടെ പ്രൊഫഷണലിസം എവിടെ? അവനെന്ത് പറ്റി? എന്തുകൊണ്ട് സ്പീക്കറുകൾ കണക്ട് ചെയ്തില്ല?

അപ്പോഴാണ്, ഷാജി തന്റെ പ്രതിഷേധത്തിന്റെ അടുത്ത ചുവടുവച്ചത്. അവൻ അവിടെ നിന്ന് തന്റെ ശേഷിക്കുന്ന ആത്മശക്തിയോടെ ഉച്ചത്തിൽ അലറിവിളിച്ചു:

“ഈ ലൗഡ്സ്പീക്കർ ശബ്ദം എന്റെ കേൾവിയില്ലാതാക്കിയിരിക്കുന്നു! ഈ ശബ്ദം ഇനി ആരും കേൾക്കില്ല! സൗണ്ട് ഷാജി വിരമിച്ചിരിക്കുന്നു!”

ആ വാക്കുകളിൽ പതിറ്റാണ്ടുകളുടെ പ്രണയവും, വേദനയും, അഭിമാനവും ഒന്നിച്ചൊഴുകി. പിന്നെ അവൻ ലൈറ്റുകളെല്ലാം ഓണാക്കി കൊടുത്തിട്ട്, കണ്ണീരോടെ അവിടെ നിന്നും നടന്നകന്നു.

“സൗണ്ട് ഷാജി” യുടെ വിടവാങ്ങൽ നാടിനെ സ്തബ്ധമാക്കി – ശബ്ദത്തിന്റെ രാജാവ് ശബ്ദമില്ലായ്മയുടെ രാജ്യത്തേക്ക് നടന്നകന്ന ആ ദൃശ്യം എല്ലാവരുടെയും ഹൃദയത്തിൽ അലയടിച്ചു.


ഹിയറിംഗ് എയ്ഡ് സ്ഥാപിക്കാൻ

ജില്ലാ ആശുപത്രിവരാന്തയിൽ കാത്തിരിക്കവേ, ഒരു സന്നദ്ധപ്രവർത്തക അവന്റെ നേരെ നടന്നുവന്നു – ജീവിതത്തിന്റെ നാടകീയതയിൽ ഒരു അപ്രതീക്ഷിത കഥാപാത്രം പോലെ. അവൾ നീട്ടിയത് “സൈലൻസ് ദി നോയിസ് കാമ്പെയ്ൻ” എന്ന ശബ്ദമലിനീകരണ വിരുദ്ധ കൂട്ടായ്മയുടെ ഒരു ബ്രോഷർ ആയിരുന്നു – നഷ്ടപ്പെട്ട കേൾവിയുടെ നേരേയുള്ള പരിഹാസം പോലെ.

ഷാജി ആ പത്രിക വായിച്ചപ്പോൾ അവന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകി – ജീവിതത്തിന്റെ കൈയ്യൊപ്പിലെ പരിഹാസത്തിന്റെ തിരിച്ചറിവിൽ.

കരയുന്ന അവനെ ചേർത്തുനിർത്തിയ അമ്മ അവനോട് സ്നേഹത്തോടെ ചോദിച്ചു:

“എന്തിനാ മോനേ കരയുന്നത്?”

ഷാജിയുടെ ഉള്ളിൽ ആദ്യമായി ഒരു തിരിച്ചറിവിന്റെ വെളിച്ചം കത്തി. അവൻ വിറയാർന്ന ശബ്ദത്തോടെ പറഞ്ഞു:

“അമ്മാ, ഈ നോട്ടീസുമായി ഒരാൾ രണ്ടുമൂന്ന് വർഷം മുൻപ് എൻറെ പ്രോഗ്രാം നടക്കുന്നയിടത്ത് വന്നിരുന്നു” അവന്റെ ശബ്ദം അനുതാപത്തിലും പശ്ചാത്താപത്തിലും മുങ്ങി. അയാളെ ഞാനും പ്രോഗ്രാം കമ്മിറ്റിക്കാരും കൂടെ തല്ലിയോടിച്ചിരുന്നു. അതിനിടയിലും അയാൾ എന്നോട് പറയുന്നുണ്ടായിരുന്നു, ‘നിന്റെ ശബ്ദസെറ്റപ്പ് വളരെ മോശമായാണ് കേൾക്കുന്നത്. ശബ്ദം കുറച്ചുവച്ച് നന്നായി സെറ്റ് ചെയ്താൽ അവിടെയിരിക്കുന്നവർക്ക് ഭംഗിയായി കേൾക്കാനാകും’ എന്ന്.

‘എൻറെ കേൾവി കൊണ്ടുപോയി പരിശോധിക്കാണം’ എന്ന് അവൻ കമ്മിറ്റിക്കാരോട് പറഞ്ഞതായി അവർ എന്നോട് അന്ന് പറഞ്ഞിരുന്നു.”


അവസാന വാക്കുകൾ

ഷാജി മാർ നമുക്കിടയിൽ ഇന്നും ജീവിക്കുന്നു.
പുതിയ ഷാജി മാർ ഉണ്ടാകാതിരിക്കാൻ നമുക്ക് ശബ്ദമലിനീകരണം ചട്ടം പാലിക്കാം.

സ്നേഹപൂർവ്വം,

Manu A S
Campaign Co-ordinator, Silence the Noise,
_____________________________________________________
Email: noisepollutioncontrol.org@gmail.com
_____________________________________________________
https://essenseglobal.com/activism/silence-the-noise
_____________________________________________________

കുറിപ്പ്:

ഷാജിയുടെ കഥ (ശബ്ദമില്ലാത്ത സംഗീതം) കേരളത്തിലെ ലൗഡ്സ്പീക്കർ പ്രവർത്തനമേഖലയുടെ നേർചിത്രമാണ്. ഈ അദൃശ്യ ഭീഷണി നമ്മെയെല്ലാം നിശബ്ദമായി വലയം ചെയ്തിരിക്കുന്നു. ഉയർന്ന ആവൃത്തികളിൽ (3,000 Hz-ന് മുകളിൽ) തുടങ്ങുന്ന കേൾവിക്കുറവ്, പടിപടിയായി താഴ്ന്ന ആവൃത്തികളിലേക്ക് വ്യാപിച്ച്, ഒടുവിൽ നമ്മെ ഒരു “ശബ്ദമില്ലാത്ത ലോകത്തിലേക്ക്” നയിക്കുന്നു.

ഇത് ഒരു രാത്രികൊണ്ട് സംഭവിക്കുന്നതല്ല. തിരിച്ചറിയാൻ വൈകുന്നത് തലച്ചോറിന്റെ സൂക്ഷ്മമായ വഞ്ചന കാരണമാണ്. സൂക്ഷ്മസ്വരങ്ങൾ നഷ്ടപ്പെടുമ്പോൾ, തലച്ചോറ് അതിനെ മറയ്ക്കാൻ ഭ്രമങ്ങൾ സൃഷ്ടിക്കുന്നു – കേൾക്കാത്ത സംഭാഷണ ശകലങ്ങൾക്ക് അർത്ഥം നൽകുന്നു, ഒടുവിൽ കേൾവിയുടെ ഭൂരിഭാഗവും കൈമോശം വന്നതിനുശേഷം മാത്രമാണ് നാം നിശബ്ദതയുടെ ശൂന്യത തിരിച്ചറിയുന്നത്.

ഭാവിയിലേക്കുള്ള നോട്ടം

ഇന്ന് 25 വയസ്സുള്ള ഒരു വ്യക്തി 80-90 വയസ്സുവരെ ജീവിക്കാൻ സാധ്യതയുണ്ട്, അത്രമേൽ വളർന്നിരിക്കുന്നു ശാസ്ത്ര-സാങ്കേതിക വിദ്യകൾ. എന്നാൽ എത്രപേർക്ക് 60 വയസ്സിനുമേൽ കേൾവിശക്തി ഉണ്ടായിരിക്കും എന്നത് പ്രവചനാതീതമാണ്. അത്രയ്ക്ക് ഉയർന്നതാണ് കേരളത്തിലെ ലൗഡ്സ്പീക്കർ ശബ്ദമലിനീകരണത്തിൻറെ അളവ്. ഇതിന് പ്രധാന ഉത്തരവാദികൾ ഇവിടത്തെ ലൈറ്റ് ആൻറ് സൗണ്ട് സ്ഥാപനങ്ങളുടെ ഉടമകളാണെന്നത് നിസ്തർക്കമായ വസ്തുതയാണ്.

കേൾവി കുറയുമ്പോൾ എന്ത് സംഭവിക്കുന്നു?
  • സാമൂഹിക ഒറ്റപ്പെടൽ: പശ്ചാത്തല ശബ്ദമുള്ള സ്ഥലങ്ങളിൽ സംഭാഷണങ്ങൾ മനസ്സിലാക്കാൻ കഴിയാതെ വരുന്നു, ഇത് ബന്ധങ്ങളെ ബാധിക്കുന്നു.
  • തെറ്റിദ്ധരിക്കപ്പെടുന്ന പ്രശ്നം: “സംസാരം വ്യക്തമല്ല” എന്നതിനുപകരം “സംഭാഷണം മോശമാണ്” എന്ന് തെറ്റായി കരുതി, യഥാർത്ഥ കേൾവിക്കുറവ് പ്രശ്നം മറച്ചുവയ്ക്കപ്പെടുന്നു.
  • തെറ്റായ ധാരണ: കേൾവിക്കുറവിനെ “വയോധികരുടെ മാത്രം പ്രശ്നം” എന്ന് സമൂഹം തെറ്റിദ്ധരിക്കുമ്പോൾ, യുവാക്കളിലും ഇത് വ്യാപകമാകുന്നത് അവഗണിക്കപ്പെടുന്നു.
കേൾവി സംരക്ഷിക്കാനുള്ള മാർഗ്ഗങ്ങൾ
  1. സ്വയം സംരക്ഷണം: 85 ഡെസിബെലിനു മുകളിലുള്ള ശബ്ദപരിസരത്തിൽ ഇയർപ്ലഗ്/ഇയർമഫ് നിർബന്ധമായും ഉപയോഗിക്കുക.
  2. ഉത്തരവാദിത്തപൂർണ്ണമായ ശബ്ദനിയന്ത്രണം: തുറസ്സായ സ്ഥലങ്ങളിൽ ലൗഡ്സ്പീക്കറുകൾ 55 ഡെസിബെലിൽ കവിയാത്ത ശബ്ദത്തിൽ മാത്രം ഉപയോഗിക്കുക.
  3. നിരന്തര പരിശോധന: വർഷത്തിലൊരിക്കലെങ്കിലും ഓഡിയോമെട്രി പരിശോധന നടത്തുക.
  4. സാമൂഹിക ഇടപെടൽ: ലൗഡ്സ്പീക്കർ ദുരുപയോഗം, വ്യവസായശാലകളിലെ ശബ്ദമലിനീകരണം, വാഹനങ്ങളിൽ നിന്നുള്ള അമിതശബ്ദം എന്നിവയ്ക്കെതിരെ സാമൂഹിക ബോധവത്കരണം നടത്തുക.

എന്തുകൊണ്ട് പ്രധാനമാണ്?

ഓർക്കുക: ചെവിയിലെ രോമകോശങ്ങൾക്ക് പുനർജനിക്കാൻ കഴിയില്ല. ഒരിക്കൽ നശിച്ചാൽ, അവ എന്നെന്നേക്കുമായി നഷ്ടപ്പെടുന്നു.

ഷാജിയുടെ മൗനം നമ്മോട് ചോദിക്കുന്നു: “ശബ്ദത്തിന്റെ രാജാക്കന്മാർ ആരാണ്? നമ്മളോ, അതോ നമ്മുടെ ലൗഡ്സ്പീക്കറുകളോ?”

ശ്രദ്ധിക്കുക!

തുടർച്ചയായി ഉയർന്ന ശബ്ദത്തിന് സമീപം ജോലി ചെയ്യുന്നവർക്ക് ഹിയറിംഗ് എയ്ഡുകൾ മാത്രം പരിഹാരമല്ല. നിങ്ങളുടെ കേൾവി നിങ്ങൾ തന്നെയാണ് തിരിച്ചുവരാത്തവിധം നശിപ്പിക്കുന്നത്.

സൗണ്ട് ഷാജിമാർ ഇനിയും ഉണ്ടാകാതിരിക്കാൻ, നിയമവിരുദ്ധ ശബ്ദമലിനീകരണത്തിനെതിരെ ഓരോരുത്തരും ശക്തമായി നിലകൊള്ളുക!

 71 total views

നിർബന്ധിത ആചാരങ്ങൾ:

ഭരണഘടനാ അവകാശങ്ങളുടെ ലംഘനവും ചെയ്യിക്കുന്നവൻ്റെ മൂല്യമില്ലായ്മയുടെ പ്രതിഫലനവും


ആമുഖം

ഇന്നിൻറെ ഇന്ത്യൻ സമൂഹത്തിൽ വിശ്വാസത്തിനും ആത്മീയതക്കും വലിയ പ്രാധാന്യമുണ്ട്. എന്നാൽ, ഒരാളുടെ വിശ്വാസം മറ്റൊരാളുടെ അവകാശങ്ങൾ ഹനിക്കുമ്പോൾ, അതിനെ എങ്ങനെ വിലയിരുത്തണം? പ്രത്യേകിച്ച്, കുട്ടികളെ നിർബന്ധിച്ച് മതാചാരങ്ങൾ നിർവഹിപ്പിക്കുമ്പോൾ, അതിന്റെ നിയമപരമായും നൈതികമായും ഉള്ള പ്രതിഫലനങ്ങൾ എന്താണ്? ഈ ചോദ്യങ്ങൾ ഇന്ന് അത്യന്താപേക്ഷിതമായി ഉയരുന്നവയാണ്.

ഭരണഘടനയും മതസ്വാതന്ത്ര്യവും

ഭരണഘടന മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളെ സംരക്ഷിക്കുന്നതോടൊപ്പം, വിശ്വാസ സ്വാതന്ത്ര്യത്തിനും ഉറപ്പ് നൽകുന്നു. അർട്ടിക്കിൾ 21 പ്രകാരം, ഓരോ വ്യക്തിയുടെയും ജീവിക്കാൻ ഉള്ള അവകാശവും വ്യക്തിഗത സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണം. അർട്ടിക്കിൾ 25 മതസ്വാതന്ത്ര്യം ഉറപ്പാക്കുമ്പോഴും, അതിനൊരു പരിധി വയ്ക്കുന്നു—മറ്റുള്ളവരുടെ അവകാശങ്ങൾ ലംഘിക്കാതിരിക്കുക. അതായത്, ഒരു വ്യക്തിക്ക് സ്വയം മതാചാരങ്ങൾ പാലിക്കാമെങ്കിലും, മറ്റൊരാളിൽ അത് നിർബന്ധിതമാക്കാൻ അവകാശമില്ല.

കുട്ടികളുടെ അവകാശങ്ങളും മാനസിക വികസനവും

കുട്ടികൾ സ്വതന്ത്രചിന്തയിൽ വളരേണ്ടവരാണ്. അവർക്ക് എന്താണ് ശരിയെന്നും തെറ്റെന്നുമുള്ള അവബോധം രൂപപ്പെടേണ്ടതും, അവരുടെ വിശ്വാസങ്ങളോ ആചാരങ്ങൾ ആചരിക്കലോ, സ്വതന്ത്രമായ രൂപം കൊള്ളേണ്ടതുമാണ്.

‘ഗുരു പൂജ’ പോലുള്ള ആചാരങ്ങൾ കുട്ടികളെ നിർബന്ധിച്ച് നിർവഹിപ്പിക്കുമ്പോൾ, അവരുടെ ആത്മാഭിമാനത്തെയും വ്യക്തിത്വവികാസത്തെയും തകർക്കുകയാണ് ചെയ്യുന്നത്. “ഞാൻ ആരാധിക്കപ്പെടേണ്ടവനാണ്” എന്ന ദുർബോധത്തിൽ നിന്നും ഉടലെടുക്കുന്ന ചിന്തകളാണ് ഇങ്ങനെ കുട്ടികളെക്കൊണ്ട് ചെയ്യാൻ പ്രേരിപ്പിക്കുന്നത്. ശരിയായ പൌരബോധമില്ലായ്മയാണ് ഇത്തരം വികലമായ ചിന്തകളിലേയ്ക്ക് എത്തിക്കുന്നതും.

സാമൂഹിക പ്രത്യാഘാതങ്ങൾ

ചിലരുടെ ഇത്തരം പ്രവർത്തികൾ വ്യത്യസ്ത കാഴ്ചപ്പാടുള്ള മനുഷ്യരിൽ ആന്തരികമായ സ്പർദ്ധ രൂപപ്പെടുന്നതിന് കാരണമാകും. വ്യത്യസ്ത ആശയങ്ങളിലും കാഴ്ചപ്പാടിലും വളരുന്ന കുട്ടികളെ നിർബന്ധിച്ച് ഇങ്ങനെ ചെയ്യിക്കുന്നതുവഴി അവരുടെ ഉള്ളിൽ രൂപപ്പെടുന്ന തെറ്റായ ബോധം അവരെ ആത്മവിശ്വാസമില്ലാത്തവരാക്കാൻ പ്രേരിപ്പിക്കും.

കുട്ടികൾ ചെയ്യുന്ന ഇത്തരം പ്രവർത്തി അവയുടെ യഥാർത്ഥ അർത്ഥം അറിയാതെയോ, അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കാനാകാതെയോ ആയിരിക്കും. ഇത്തരം നിർബന്ധിത പ്രവർത്തികൾ കുട്ടികൾക്കിടയിൽ തത്വചിന്തയില്ലാത്ത ഒരു തലമുറയെ സൃഷ്ടിക്കാനേ സഹായിക്കൂ.

മൂല്യമില്ലായ്മയും സമൂഹത്തിന്‍റെ ഉത്തരവാദിത്തവും

മതപരമായ ആചാരങ്ങൾ തികച്ചും വ്യക്തിപരമായ അനുഭവങ്ങളായിരിക്കുമ്പോൾ മാത്രമേ അവയ്ക്ക് യഥാർത്ഥ മൂല്യമുണ്ടാകൂ. നിർബന്ധിതമായി ചെയ്യിച്ചാൽ, അത് തീർച്ചയായും ഭയത്തിലും, അറിവില്ലായ്മയിലും അധിഷ്ഠിതമായ രീതിയിലായിരിക്കും നടക്കുന്നത്. ഇത് സമൂഹത്തിൽ വിമർശനാത്മക ചിന്തയെ ഇല്ലാതാക്കും. വിമർശനാത്മക ചിന്തയില്ലാത്ത സമൂഹം ഒന്നിനും കൊള്ളാത്തതായിരിക്കും.

ഇത്തരം പ്രവണതകളോട് തുറന്നുപറഞ്ഞ് പ്രതികരിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. ഒന്നിൻറെയും പേരിൽ കുട്ടികളെ ഉപയോഗിച്ച് അവർക്ക് മനസ്സിലാവാത്ത ആചാരങ്ങൾ നിർബന്ധിതമാക്കുന്നത് ഭരണഘടനാ മൂല്യങ്ങൾക്കെതിരെയുള്ള ഗുരുതരമായ വെല്ലുവിളിയാണ്.

നമ്മുടെ ഭാവി: തീരുമോ ഈ ശീലങ്ങൾ?

ഇന്ത്യ ഒരു മതനിരപേക്ഷ ജനാധിപത്യമാണ്. ഇവിടെ ഒരാൾക്ക് മതം അനുസരിച്ച് ജീവിതം നയിക്കാനാവും, എന്നാൽ മറ്റൊരാൾ അത് ചെയ്യണം എന്ന് നിർബന്ധമാക്കാനാവില്ല. ഇത്തരം അനാവശ്യമായ ആചാരങ്ങൾ നിർബന്ധിതമായി ആചരിക്കാൻ പ്രേരിപ്പിക്കുന്നവർ സമൂഹത്തിലെ മൂല്യബോധമില്ലായ്മയുടെ പ്രതിനിധികളായി മാറും.

ഉപസംഹാരം

ഓരോ വ്യക്തിക്കും ചിന്തയുടെ സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടത് ജനാധിപത്യത്തിന്‍റെ നിലനിൽപ്പിനും മാനവിക മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിനും അനിവാര്യമാണ്.

വിശ്വസ്തതയോടെ,

മനു എ എസ്

 29 total views

ലൌഡ്സ്പീക്കർ ശബ്ദമലിനീകരണം:

ആരോഗ്യ പ്രശ്നങ്ങളും നിയമപരമായ അവകാശങ്ങളും പരിഹാരങ്ങളും

ശബ്ദമലിനീകരണത്തിന്റെ ബുദ്ധിമുട്ട് നമ്മെല്ലാം അനുഭവിക്കുന്ന ഒരു പൊതുസമസ്യയാണ്. എന്നാൽ ഈ പ്രശ്നത്തിനെതിരെ നമുക്ക് എന്ത് നടപടി സ്വീകരിക്കാം എന്ന് പലർക്കും വ്യക്തമല്ല. ഇവിടെ, ശബ്ദസുരക്ഷയുടെ ആവശ്യകതയും നിയമപരമായ അവകാശങ്ങളും പ്രായോഗിക പരിഹാരങ്ങളും അവലോകനം ചെയ്യാം.

1. ഭരണഘടനയും നിയമവും: ശബ്ദസുരക്ഷ എന്ന അവകാശം

  • ഭരണഘടനാ ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിന് ശബ്ദമലിനീകരണം ഒരു തടസ്സമാണ്
  • Noise Pollution (Regulation & Control) Rules, 2000 നമ്മുടെ ശബ്ദമലിനീകരണ സംരക്ഷണത്തിനുള്ള കേന്ദ്ര ചട്ടമാണ്
  • കേരളാ പോലീസ് ലൌഡ്സ്പീക്കർ ലൈസൻസ് കണ്ടീഷൻ U6-30380 പ്രകാരമാണ് കേരളത്തിൽ ലൌഡ്സ്പീക്കർ ഉപയോഗിക്കാൻ ലൈസൻസ് നൽകുന്നത്.
  • ഇതു പ്രകാരം കേരളത്തിലെ എല്ലാ ആരാധനാലയങ്ങളും നിശബ്ദമേലയിലാണ്.
  • നിശബ്ദമേഖലയിലുള്ള ആശുപത്രികൾ, സ്കൂളുകൾ, കോടതികൾ, ആരാധനാലയങ്ങൾ എന്നിവയ്ക്ക് ചുറ്റുമുള്ള 100 മീറ്റർ പരിധിയിൽ ലൗഡ് സ്പീക്കർ ഉപയോഗിക്കാൻ അനുവാദമില്ല
  • രാത്രി 10 മുതൽ രാവിലെ 6 വരെ ലൗഡ് സ്പീക്കർ ഉൾപ്പടെ ശബ്ദഉപകരണങ്ങൾ ഉപയോഗിക്കുന്നത് കുറ്റകരാണ്.
  • താമസമേഖലകളിൽ പകൽസമയത്ത് 55 ഡെസിബലിൽ കൂടുതൽ ശബ്ദം കുറ്റകരമാണ്.
  • സ്വന്തം സ്ഥലപരിധിക്ക് പുറത്തേക്ക് ശബ്ദം പ്രവഹിപ്പിക്കന്നത് കുറ്റകരമണ്.
  • കോളാമ്പി തരത്തിലുള്ള ഉച്ചഭാഷിണികൾ നിയമപരമായിതന്നെ നിരോധിച്ചിട്ടുണ്ട്.
  • നിയമപ്രകാരം അനുമതി നൽകന്നത് പരമാവധി 2 സ്പീക്കർ ബോക്സിനാണ്.
  • ഓടുന്ന വാഹനങ്ങളിൽ ലൌഡ്സ്പീക്കർ സ്ഥാപിച്ച് പ്രവർത്തിക്കുന്നത് കുറ്റകരമാണ്.
  • സ്വന്തം പരിധിയിലായാലും 300 മീറ്ററിലധികം ദുരത്തിൽ സ്ഥാപിക്കുന്നത് കുറ്റകരമാണ്.

2. ആരാധനാലയങ്ങൾക്ക് പ്രത്യേക അവകാശം ഉണ്ടോ?

2025-ലെ ബോംബെ ഹൈക്കോടതി വിധിയിൽ വ്യക്തമാക്കിയ കാര്യങ്ങൾ:

  • മതസ്ഥാപനങ്ങൾക്ക് Noise Pollution (Regulation & Control) Rules, 2000-ന് മുകളിൽ സവിശേഷാവകാശങ്ങളില്ല
  • അനുച്ഛേദം 25 (മതസ്വാതന്ത്ര്യം) ലൗഡ്സ്പീക്കർ ഉപയോഗിക്കാനുള്ള അവകാശം നൽകുന്നില്ല
  • ശബ്ദമലിനീകരണം അനുച്ഛേദം 21-ലെ (ജീവിക്കാനുള്ള അവകാശം) ലംഘനമാണ്

നിയമലംഘനങ്ങൾക്കെതിരെ സ്വീകരിക്കേണ്ട നടപടികൾ:

  • ലംഘിക്കുന്നവർക്കെതിരെ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യണം
  • ആവശ്യമെങ്കിൽ ലൗഡ് സ്പീക്കറുകൾ പിടിച്ചെടുക്കുകയും, നൽകിയ അനുമതി റദ്ദാക്കുകയും വേണം
  • എല്ലാ മതപരമായ സ്ഥാപനങ്ങളിലും ഓട്ടോമാറ്റിക് ഡെസിബെൽ നിയന്ത്രണ സംവിധാനം നടപ്പാക്കണം
  • ശബ്ദനില മോണിറ്റർ ചെയ്യാൻ പോലീസ് മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിക്കണം

3. പരാതി സമർപ്പിക്കുന്ന വിധം

1. അടിയന്തിര സാഹചര്യങ്ങളിൽ:

  • 112 ഹെൽപ്പ്ലൈനിൽ വിളിച്ച് റിപ്പോർട്ട് ചെയ്യുക

2. സ്ഥിരമായ പ്രശ്നങ്ങൾക്ക്:

  • ജില്ലാ പോലീസ് സൂപ്രണ്ടിനോ
  • സബ്-ഡിവിഷണൽ പോലീസ് ഓഫീസർക്കോ (എസി/ഡിവൈഎസ്പി) രേഖാമൂലം പരാതി നൽകാം
  • ജില്ലാ കളക്ടർക്ക് രേഖാമൂലം പരാതി നൽകുകയോ 1077-ൽ വിളിക്കുകയോ ചെയ്യാം

4. ഭയം മൂലം പരാതി നൽകാൻ മടിക്കുന്നവർക്ക്

  • 112-ൽ വിളിച്ച് രഹസ്യമായി പരാതി നൽകാം
  • ജില്ലാ പോലീസ് മേധാവിക്ക് രഹസ്യമായി രേഖാമൂലം പരാതി നൽകുന്ന വിധം അവസാനം പ്രസൻറേഷൻ ആയി വ്യക്തമാക്കാം.

5. ശിക്ഷകൾ

പരിസ്ഥിതി സംരക്ഷണ നിയമം, 1986 സെക്ഷൻ 15 പ്രകാരം:

  • 5 വർഷം വരെ തടവ്
  • 1 ലക്ഷം രൂപ വരെ പിഴ

“മതം, രാഷ്ട്രീയം, സാമൂഹ്യപദവി എന്നിവയുടെ പേരിൽ നിയമം മറികടക്കാൻ ആർക്കും അനുമതിയില്ല” എന്ന ബോംബെ ഹൈക്കോടതിയുടെ വാക്കുകൾ നമുക്ക് ഓർമ്മിക്കാം.

നിയമത്തിന്റെ പിൻബലത്തോടെ, നമുക്ക് ശാന്തവും ആരോഗ്യകരവുമായ ജീവിതം ആവശ്യപ്പെടാം.

ഭയപ്പെടേണ്ടതില്ല – അവകാശങ്ങൾ അറിയുക, പ്രതികരിക്കുക.

 19 total views

നിശ്ശബ്ദതയുടെ സ്വരം

ശബ്ദമലിനീകരണത്തിനെതിരെ ഒരു സമഗ്ര പോരാട്ടംകൈപ്പുസ്തകം

തയ്യാറാക്കിയത്: മനു എ എസ്, കൊല്ലം.

Chapter – 1
എന്താണ് ശബ്ദം?

ശബ്ദം എന്നത് വായുവിലൂടെയുള്ള കമ്പനങ്ങളാണ്. വസ്തുക്കളുടെ കമ്പനം മൂലം ഉണ്ടാകുന്ന മർദ്ദവ്യതിയാനങ്ങൾ വായുവിലൂടെ സഞ്ചരിച്ച് നമ്മുടെ ചെവിയിലെത്തുമ്പോഴാണ് നമുക്ക് ശബ്ദം കേൾക്കാൻ കഴിയുന്നത്.

ഇത് മനസ്സിലാക്കാൻ ഒരു ചെറിയ പരീക്ഷണം ചെയ്യാം:

നിങ്ങളുടെ കൈ കൊണ്ട് ഒരു മേശപ്പുറത്ത് മൃദുവായി തട്ടുക. നിങ്ങൾക്ക് ഒരു ശബ്ദം കേൾക്കാം. ഇപ്പോൾ കൂടുതൽ ശക്തിയായി തട്ടുക. ശബ്ദം കൂടുതൽ ഉച്ചത്തിലാകുന്നു.

എന്താണ് സംഭവിക്കുന്നത്: നിങ്ങളുടെ കൈ മേശയുമായി കൂട്ടിമുട്ടുമ്പോൾ, അത് മേശയെ കമ്പനം കൊള്ളിക്കുന്നു. ഈ കമ്പനം ചുറ്റുമുള്ള വായുവിനെ അമർത്തുകയും വികസിപ്പിക്കുകയും ചെയ്യുന്നു, ഇത് തരംഗങ്ങൾ പോലെ പുറത്തേക്ക് സഞ്ചരിക്കുന്നു. ഈ വായു തരംഗങ്ങൾ നിങ്ങളുടെ ചെവിയിലെത്തുമ്പോൾ, അവ നിങ്ങളുടെ ചെവിയിലെ കർണപടലത്തെ കമ്പനം കൊള്ളിക്കുന്നു. ഈ കമ്പനങ്ങൾ നിങ്ങളുടെ മസ്തിഷ്കം ശബ്ദമായി വ്യാഖ്യാനിക്കുന്നു. കൂടുതൽ ശക്തിയായി തട്ടുമ്പോൾ, വായുവിന്റെ കമ്പനം കൂടുതൽ വലുതാകുന്നു, അതുകൊണ്ടാണ് നിങ്ങൾ കൂടുതൽ ഉച്ചത്തിലുള്ള ശബ്ദം കേൾക്കുന്നത്.

ഇതുപോലെ, സംസാരിക്കുമ്പോൾ നമ്മുടെ ശബ്ദതന്തുക്കൾ കമ്പനം കൊള്ളുന്നു, സംഗീതോപകരണങ്ങൾ വായിക്കുമ്പോൾ അവയുടെ ഭാഗങ്ങൾ കമ്പനം കൊള്ളുന്നു – എല്ലാ ശബ്ദങ്ങളും ഇത്തരം കമ്പനങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത്. ഈ രീതിയിൽ, ശബ്ദം എന്നത് വസ്തുക്കളുടെ കമ്പനം മൂലം വായുവിലുണ്ടാകുന്ന മർദ്ദവ്യതിയാനങ്ങളാണ്, അവ നമ്മുടെ ചെവികളിലൂടെ കേൾവിയനുഭവമായി മാറുന്നു.

Chapter – 2
എന്താണ് ശബ്ദമലിനീകരണം?
ശബ്ദമലിനീകരണം എന്നത് പരിസ്ഥിതിയിൽ അനാവശ്യമായും അസ്വസ്ഥതയുണ്ടാക്കുന്നതുമായ ശബ്ദങ്ങളുടെ സാന്നിധ്യമാണ്. ഇത് സാധാരണ പരിസ്ഥിതിയിലെ ശബ്ദനിലവാരത്തെ അതിലംഘിക്കുകയും, മനുഷ്യരുടെയും മറ്റ് ജീവജാലങ്ങളുടെയും ജീവിതനിലവാരത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.
പ്രത്യേകിച്ച്, മനുഷ്യനിർമ്മിത ശബ്ദമലിനീകരണത്തിന്റെ ഒരു പ്രധാന ഉറവിടമാണ് ലൗഡ്സ്പീക്കറുകൾ. ഇവ പലപ്പോഴും അമിതമായ ഉച്ചത്തിൽ ഉപയോഗിക്കപ്പെടുന്നു, പ്രത്യേകിച്ച് പൊതുസ്ഥലങ്ങളിലും ആഘോഷങ്ങളിലും അനിയന്ത്രിതവും സ്ഥിരവുമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഇങ്ങനെയൊന്നും ഉപയോഗിക്കാൻ നിയമം അനുവദിക്കുന്നില്ല എന്നകാര്യം നാം തിരിച്ചറിയുന്നു പോലുമില്ല.

നിങ്ങൾക്കറിയാമോ ?

  1. സ്വന്തം സ്ഥലപരിധിക്ക് പുറത്തേക്ക് ശബ്ദം പ്രവഹിപ്പിക്കാൻ വ്യക്തിക്കും/സ്ഥാപനത്തിനും നിയമപരമായി അധികാരമില്ല.
  2. മത വ്യത്യാസമില്ലാതെ ആരാധനാലയങ്ങളെല്ലാം നിശബ്ദമേഖലയിൽ ഉൾപ്പെടുന്നു.
  3. ആശുപത്രികൾ, വിദ്യാലയങ്ങൾ, കോടതികൾ, ആരാധനാലയങ്ങൾ എന്നിവ നിശബ്ദമേഖലയിലാണ്.
  4. നിശബ്‌ദ മേഖലയുടെ 100 മീറ്റർ ചുറ്റളവിൽ ലൗഡ്സ്പീക്കർ അനുമതി നൽകാൻ നിയമപരമായി കഴിയില്ല.
  5. അധികാരികളുടെ രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല.
  6. രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല.
  7. കോളാമ്പി തരത്തിലുള്ള ഉച്ചഭാഷിണികൾ നിയമപരമായിതന്നെ നിരോധിച്ചിട്ടുണ്ട്.
  8. നിയമപ്രകാരം അനുമതി നൽകന്നത് പരമാവധി 2 സ്പീക്കറുകൾ (പേപ്പർ തരം) ഉള്ള 2 ബോക്സിനുമാത്രം.

ഈ നിയമങ്ങൾ നിലവിലുണ്ടെങ്കിലും, പലപ്പോഴും ഇവ പാലിക്കപ്പെടുന്നില്ല എന്നതാണ് യാഥാർത്ഥ്യം. പൊതുജന ബോധവത്കരണവും കർശനമായി നിയമം നടപ്പാക്കലും ഈ പ്രശ്നം പരിഹരിക്കാൻ സഹായകമാകും. നമ്മുടെ പരിസരത്തെ ശബ്ദമലിനീകരണത്തെക്കുറിച്ച് ബോധവാന്മാരാകുകയും, ആവശ്യമെങ്കിൽ അധികാരികളെ വിവരമറിയിക്കുകയും ചെയ്യുന്നത് ഈ പ്രശ്നം പരിഹരിക്കാൻ സഹായിക്കും.

ലൗഡ് സ്പീക്കർ ലൈസൻസ് വ്യവസ്ഥകൾ (U6-30380/2002)

  1. ഒരു ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള ലൈസൻസ് നൽകുന്നതിനുള്ള പോലീസ് വകുപ്പിലെ യോഗ്യതയുള്ള അധികാരി സബ് ഡിവിഷണൽ പോലീസ് ഓഫീസർ അല്ലെങ്കിൽ പ്രാദേശിക അധികാരപരിധിയിലുള്ള പോലീസ് സൂപ്രണ്ട് / പോലീസ് കമ്മീഷണർ ആയിരിക്കും.
  2. ലൈസൻസുകൾക്കായുള്ള അപേക്ഷകൾ 7 ദിവസം മുമ്പ് യോഗ്യതയുള്ള അതോറിറ്റിക്ക് സമർപ്പിക്കും.
  3. കാലാകാലങ്ങളിൽ സർക്കാർ നിർദേശിക്കുന്ന ഫീസ് അപേക്ഷകരിൽ നിന്ന് ഈടാക്കും.
  4. ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള അപേക്ഷ, അത് അന്വേഷിച്ച തീയതി, സ്ഥലം, സമയം, ഉദ്ദേശ്യം എന്നിവ സംബന്ധിച്ച് കൃത്യമായിരിക്കണം.
  5. അതിനായി നിർദ്ദേശിച്ചിട്ടുള്ള ഫോമിൽ വിവിധ വ്യവസ്ഥകൾ സൂചിപ്പിച്ചുകൊണ്ട് ലൈസൻസുകൾ നൽകും. 2000-ലെ ശബ്ദ മലിനീകരണ (ക്രമീകരണവും നിയന്ത്രണവും) ചട്ടങ്ങളുടെ, ലംഘനമായതിനാൽ പൊതു അനുമതികൾ നൽകില്ല.
  6. ശബ്ദ മലിനീകരണ (ക്രമീകരണവും നിയന്ത്രണവും) ചട്ടങ്ങൾ, 2000-ലെ റൂൾ 5 ൽ നിർവചിച്ചിരിക്കുന്ന പ്രകാരം ആശയവിനിമയത്തിനായി ഓഡിറ്റോറിയങ്ങൾ, കോൺഫറൻസ് റൂമുകൾ, കമ്മ്യൂണിറ്റി ഹാളുകൾ, വിരുന്ന് ഹാളുകൾ തുടങ്ങിയ അടച്ചിട്ട സ്ഥലങ്ങളിൽ ഒഴികെ രാത്രി 10 മണിക്കും രാവിലെ 6 മണിക്കും ഇടയിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു.
  7. എസ്.ആർ.ഓ നമ്പർ 289/2002 പ്രകാരം കേരള സർക്കാർ വിജ്ഞാപനം ചെയ്യുന്ന മേഖലയും ഓരോ സോണിനും അനുവദനീയമായ അന്തരീക്ഷ വായു ഗുണനിലവാര മാനദണ്ഡങ്ങളും കണക്കിലെടുത്താണ് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള ലൈസൻസുകൾ നൽകുന്നത്.
    വ്യാവസായിക മേഖല: പകൽ 75 dB രാത്രി 70 dB
    വാണിജ്യ മേഖല: പകൽ 65 dB രാത്രി 55 dB
    ആവാസ മേഖല: പകൽ 55 dB രാത്രി 45 dB
    നിശ്ശബ്ദ മേഖല: പകൽ 50 dB രാത്രി 40 dB
  8. സൈലൻസ് സോണിനുള്ളിൽ (ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോടതികൾ, ആരാധനാലയങ്ങൾ, റിസർവ് വനങ്ങൾ, വന്യജീവി സങ്കേതങ്ങൾ എന്നിവയ്ക്ക് ചുറ്റുമുള്ള 100 മീറ്റർ ഉൾപ്പെടുന്ന പ്രദേശം) ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് ലൈസൻസ് നൽകില്ല.
  9. പൊതു ഓഫീസുകൾക്ക് ചുറ്റുമുള്ള 100 മീറ്ററിനുള്ളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് ലൈസൻസ് നൽകില്ല.
  10. ചലിക്കുന്ന വാഹനത്തിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു.
  11. പൊതുനിരത്തുകളിലോ തിരക്കേറിയ ജംങ്ഷനുകൾക്ക് സമീപമോ പൊതുജന ശല്യവും സുഗമമായ ഗതാഗതത്തിന് തടസ്സവും സൃഷ്ടിക്കുന്ന ഒരു ഉച്ചഭാഷിണിയും ഉപയോഗിക്കാൻ അനുവദിക്കില്ല.
  12. മൈക്രോഫോണിൻ്റെയോ ആംപ്ലിഫയറിൻ്റെയോ അടുത്തുനിന്നും 300 മീറ്ററിനപ്പുറം ലൗഡ് സ്പീക്കറുകൾ സ്ഥാപിക്കാൻ പാടില്ല.
  13. ഓരോ ബോക്സിലും രണ്ട് സ്പീക്കറിൽ കൂടാത്ത 2 പെട്ടി തരത്തിലുള്ള ഉച്ചഭാഷിണികൾക്ക് മാത്രമേ ലൈസൻസ് നൽകൂ.
  14. ഒരു വാഹനത്തിൽ ഘടിപ്പിക്കാവുന്ന ഇത്തരം പെട്ടികളുടെ എണ്ണം രണ്ടായി പരിമിതപ്പെടുത്തും.
  15. വാഹനങ്ങൾ ഒഴികെയുള്ള ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിനുള്ള ലൈസൻസുകളിൽ സ്ഥാപിക്കാൻ അനുവദിച്ചിരിക്കുന്ന ബോക്സുകളുടെ എണ്ണം വ്യക്തമാക്കിയിരിക്കും.
  16. a) പൊതു ശല്യം അല്ലെങ്കിൽ ക്രമസമാധാന പരിപാലനത്തിൻ്റെ താൽപ്പര്യം മുൻനിർത്തി സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് റാങ്കിൽ കുറയാത്ത ഒരു പോലീസ് ഉദ്യോഗസ്ഥൻ്റെ നിർദ്ദേശപ്രകാരം ലൈസൻസി ഉച്ചഭാഷിണിയുടെ പ്രവർത്തനം നിറുത്തണം.
    b) ലൈസൻസിൻ്റെ വ്യവസ്ഥകൾ ലംഘിക്കുന്ന /അല്ലെങ്കിൽ പോലീസ് എസ്. ഐ. റാങ്കിൽ കുറയാത്ത ഒരു പോലീസ് ഉദ്യോഗസ്ഥൻ്റെ നിർദ്ദേശം പാലിക്കുന്നതിൽ പരാജയപ്പെടുന്ന ഒരു ലൈസൻസി 1960-ലെ കെ. പി. ആക്‌ട് പ്രകാരം നടപടി നേരിടണം.
    c) 1986-ലെ പരിസ്ഥിതി (സംരക്ഷണ) നിയമത്തിൻ്റെ 15 വകുപ്പിൽ അഞ്ച് വർഷം വരെ തടവോ 1 ലക്ഷം രൂപവരെ പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമായതിനാൽ നിയമലംഘനം നടത്തുന്നവരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള നടപടികൾ അതോറിറ്റി (SDPO/SP/CP) സ്വീകരിക്കാവുന്നതാണ്.

Chapter – 3
പ്രധാന ഉറവിങ്ങൾ
1. ലൗഡ്സ്പീക്കറുകൾ:

a. ആഘോഷങ്ങൾ

  • വിവാഹങ്ങൾ: വിവാഹ ചടങ്ങുകളിലെ ലൗഡ്സ്പീക്ക‍ർ ഉപയോഗം വളരെ സാധാരണമാണ്. സംഗീതം, പ്രഖ്യാപനങ്ങൾ, ഡാൻസ് ഇവയൊക്കെ ലൗഡ്സ്പീക്ക‍റുകൾ വഴി വ്യാപകമായി നടത്തപ്പെടുന്നു.
  • ജന്മദിനങ്ങൾ: ജന്മദിന ആഘോഷങ്ങളിൽ കളികൾ, ഗാനം, മൈക്ക് ഉപയോഗിച്ചുള്ള പരിപാടികൾ തുടങ്ങിയവയുടെ ശബ്ദം പരിസര പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു.
  • വിജയാഘോഷങ്ങൾ: പഠന വിജയങ്ങൾ, കായിക വിജയങ്ങൾ മുതലായവ ആഘോഷിക്കുമ്പോൾ ലൗഡ്സ്പീക്ക‍റുകളുടെ ശബ്ദം പരമാവധി ഉപയോഗിക്കപ്പെടുന്നു.

b. മതപരമായ ചടങ്ങുകൾ

  • ഉത്സവങ്ങൾ: ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ഉത്സവങ്ങളിൽ ലൗഡ്സ്പീക്കറുകൾ വഴി പാട്ടുകൾ, പ്രസംഗങ്ങൾ, അറിയിപ്പുകൾ, ആരാധനകൾ തുടങ്ങിയവയുടെ ശബ്ദം പരിസര പ്രദേശങ്ങളിൽ വ്യാപിക്കുന്നു. നിയമവിരുദ്ധമായി പൊതുനിരത്തിലും, സ്വകാര്യ ഇടങ്ങളിലും, അനുവദനീയമായ പരിധിയിലും വളരെ അകലെ ദൂരത്തേയ്ക്കും, ലൗഡ്സ്പീക്കറുകൾ സ്ഥാപിക്കുന്നത് കൂടുതൽ ശബ്ദമലിനീകരണത്തിന് കാരണമാകുന്നുമുണ്ട്. അപകടകരമാണെന്ന് തെളിഞ്ഞതിനാൽ വർഷങ്ങൾക്ക് മുന്പ് നിരോധിച്ച കോളാമ്പി തരം ലൗഡ്സ്പീക്കറുകളും അവയുടെ പരിഷ്കരിച്ച പതിപ്പുകളും ഇന്നും ആരാധനാലയങ്ങളിൽ സ്ഥിരമായും ഉത്സവങ്ങൾക്കും നാടുമുഴുവൻ ശബ്ദമലിനീകരണം സൃഷ്ടിക്കാനായി മാത്രം ഉപയോഗിക്കപ്പെടുന്നു എന്നത് നിയമ അവബോധവും ആരോഗ്യ അവബോധവും തീരെയില്ലാത്തതിന് ഉദാഹരണവുമാണ്.
  • ഭജന, പ്രാർത്ഥനകൾ: കുറച്ചുനേരത്തേയ്ക്കോ ദിവസം മുഴുവനുമോ നീണ്ടുനിൽക്കുന്ന ഭജനകളും പ്രാർത്ഥനകളും വളരെ ഉച്ചത്തിലുള്ള ശബ്ദത്തിൽ കേൾപ്പിക്കുന്നത്, ചുറ്റുപാടുമുള്ള സാധാരണജീവിതം നയിക്കുന്നവർക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് വളരെയധികമാണ്.
  • നേർച്ച വെടികളും: ആരാധനാലയത്തിലും മറ്റും സ്ഥിരമായി നടത്തുന്ന വെടി നേർച്ചകളും, കന്പവും ഉണ്ടാക്കുന്ന ശബ്ദമലിനീകരണം വളരെ അധികമാണ്.
  • മറ്റുള്ളവ: മണിയൊച്ച, ചെണ്ട, നാസിക്ഡോൾ തുടങ്ങി അതിശബ്ദം ഉത്പാദിപ്പിക്കുന്ന പലതരം മലിനീകരണങ്ങൾ മതപരമായ ചടങ്ങിലൂടെ ഉത്പാദിപ്പിക്കുന്നു.

c. രാഷ്ട്രീയ പരിപാടികൾ

  • റാലികൾ: രാഷ്ട്രീയ റാലികൾ, പ്രകടനങ്ങൾ എന്നിവയിൽ തീവ്രശബ്ദത്തിൽ ലൗഡ്സ്പീക്ക‍റുകൾ ഉപയോഗിച്ച് പ്രസംഗങ്ങൾ, മുദ്രാവാക്യങ്ങൾ ഉച്ചരിക്കുന്നത് ശബ്ദമലിനീകരണത്തിന് കാരണമാകുന്നു.
  • പൊതുയോഗങ്ങൾ: പൊതുയോഗങ്ങളിലും പൊതുപ്രകടനങ്ങളിലും വലിയ ശബ്ദത്തിൽ ലൗഡ്സ്പീക്ക‍റുകൾ ഉപയോഗിക്കുന്നത് വലിയ മലിനീകരണം ഉണ്ടാക്കുന്നു.

d. വാണിജ്യ പരസ്യങ്ങൾ

  • വാണിജ്യ സ്ഥാപനങ്ങളുടെ പരസ്യങ്ങൾ, ഓഫറുകൾ എന്നിവയിലൂടെ ഉയർന്ന ശബ്ദത്തിൽ ഉച്ചഭാഷിണിയിലൂടെ വിളിച്ചറിയിക്കുന്നത് പരിസരവാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.

e. ഓടുന്ന വാഹനങ്ങളിലെ ശബ്ദമലിനീകരണം

  • ടൂറിസ്റ്റ് വാഹനങ്ങൾ, സ്കൂൾ ബസുകൾ, പാസഞ്ചർ ഓട്ടോകൾ, ലൈൻ ബസ്സുകൾ, ആഘോഷ യാത്രാവഹനങ്ങൾ, ഉത്സവങ്ങളിലെ എഴുന്നള്ളിപ്പ് വാഹനങ്ങൾ, ജലവാഹനങ്ങൾ എന്നിവയിലെ ഉള്ള മ്യൂസിക് സിസ്റ്റങ്ങൾ വളരെ തീവ്രശബ്ദം സൃഷ്ടിക്കുന്നു.
  • ടൂറിസ്റ്റ് വാഹനങ്ങളിലെയും സ്കൂൾ ബസുകളിലെയും മ്യൂസിക് സിസ്റ്റങ്ങൾ നിയമവിരുദ്ധമായി ശക്തിയുള്ള സബ് വൂഫറുകൾ ഉൾപ്പെടെ ഉപയോഗിച്ചാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിലൂടെ സൃഷ്ടിക്കുന്ന ശബ്ദം പ്രത്യേകിച്ച് ലോഫ്രീക്വൻസി ശബ്ദം യാത്രക്കാർക്കും കേൾവിപരിധിയിലുള്ള മറ്രുള്ളവർക്കും വളരെയധികം ഹാനികരമാണ്.
  • വാഹനങ്ങളിൽ ഘടിപ്പിക്കുന്ന ജനറേറ്ററുകൾ മോട്ടറുകൾ എന്നിവയും ശബ്ദമലിനീകരണത്തിൻറെ ഉറവിടങ്ങളാണ്.
  • യാത്രാവേളയിൽ വാഹനം സൃഷ്ടിക്കുന്ന ആമ്പിയൻ നോയിസ് 85 ഡസിബെലിന് മുകളിലായിരിക്കും അതിൽ ഒരു പാട്ട് കേൾക്കണമെങ്കിൽ അതിൻറെ ശബ്ദം 100 ഡസിബല്ലിനും മുകളിലായിരിക്കണം, ഈ ശബ്ദനില കേൾവിനഷ്ടത്തിന് സാധ്യതയുണ്ടാക്കും.

2. വാഹനങ്ങൾ:

  • ട്രാഫിക് ജാം: വാഹനങ്ങൾ നീങ്ങാതെ കുടുങ്ങുമ്പോൾ ഡ്രൈവർമാർ ഉപയോഗിക്കുന്ന അനാവശ്യ ഹോൺ ഒരു പ്രധാന ശബ്ദ മലിനീകരണ കരണമാണ്. ട്രാഫിക്‌ ജാമിൽ ആയതുകൊണ്ട് തുടർച്ചയായ ശബ്ദം പരിസരത്തെ ആളുകളെ ബുദ്ധിമുട്ടിക്കുന്നു.
  • അനാവശ്യ ഹോൺ ഉപയോഗം: ഡ്രൈവർമാർ അനാവശ്യമായി ഹോൺ ഉപയോഗിക്കുന്നത്, പ്രത്യേകിച്ച് നഗര പ്രദേശങ്ങളിൽ, ശബ്ദ മലിനീകരണത്തിന് പ്രധാന കാരണമാണ്.
  • അനാവശ്യ ഹോൺ പരിഷ്കാരം: അനുവദനീയമായ ഹോൺ മാറ്റി ശക്തികൂടിയതും അശാസ്ത്രീയവും ആരോഗ്യപ്രശ്നങ്ങൾ വളരെയുണ്ടാക്കുന്ന ശബ്ദം പുറപ്പെടുവിക്കുന്നതുമായ ഹോൺ സ്ഥാപിക്കുന്നത്.
  • ആവാസമേഖലയിലെ കച്ചവട വാഹനങ്ങൾ: മത്സ്യം, പച്ചക്കറി, പലചരക്ക് എന്നിവ ആവാസമേഖലയിൽ വാഹനത്തിൽ കൊണ്ടുവന്ന് കച്ചവടം ചെയ്യുന്ന വാഹനക്കാർ ആവാസമേഖലയിലെ അനുവദനീയമായ പരിധിയുടെ പതിൻമടങ്ങ് ശബ്ദത്തിൽ ഹോൺ മുഴക്കുന്നതും, വാഹനത്തിൻറെ അനൌണ്സ്മെൻറ് ലൌഡ്സ്പീക്കർ മുഴക്കുന്നതും വഴിയുണ്ടാകുന്ന മലിനീകരണം.
  • പഴയതും അറ്റകുറ്റപ്പണി ആവശ്യമുള്ളതുമായ വാഹനങ്ങൾ: പഴയതും അറ്റകുറ്റപ്പണി ആവശ്യമുള്ളതുമായ വാഹനങ്ങൾ വ്യാപകമായ ശബ്ദ മലിനീകരണം സൃഷ്ടിക്കുന്നു. ഇവയുടെ എഞ്ചിൻ ശബ്ദം, എക്സോസ്റ്റ് ശബ്ദം എന്നിവ പരിസരവാസികളെ ബുദ്ധിമുട്ടിക്കുന്നു.
  • ആംബുലൻസ്: ശബ്ദമലിനീകരണം വളരെ കുറയ്ക്കുന്ന വിധത്തിലുള്ള പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന അനുവദനീയമായ സൈറനുകൾ മാത്രമാണ് ആംബുലൻസിൽ ഉപയോഗിക്കേണ്ടത്. എന്നാൽ ഇതിനു പകരം അലോസരവും അതിശബ്ദവും ഉണ്ടാക്കുന്ന സൈറനുകൾ ഉപയോഗിക്കുന്നത് ശബ്ദമലിനീകരണത്തിന് കാരണമാകുന്നു. ഇത് ചുറ്റുപാടുമുള്ള മനുഷ്യരെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.

3. വിനോദ കേന്ദ്രങ്ങൾ:

  • പാർട്ടി ഹാളുകൾ: പാർട്ടി ഹാളുകളിലെ ലൗഡ്സ്പീക്ക‍റുകൾ മുഖ്യമായി സംഗീതത്തിനും ഉല്ലാസത്തിനുമായി ഉപയോ‌ഗിക്കപ്പെടുന്നത് ഒരു മലിനീകരണ സ്രോതസ് ആണ്.
  • ഓഡിറ്റോറിയങ്ങൾ: വിവിധ പരിപാടികൾക്കായി ഉപയോഗിക്കുന്ന ഓഡിറ്റോറിയങ്ങളിലെ ലൗഡ്സ്പീക്ക‍റുകൾ ശബ്ദ മലിനീകരണത്തിന് കാരണമാകുന്നു.
  • വിസിലുകൾ: വിസിലുകളുടെ തീക്ഷ്ണമായ ശബ്ദം ശ്രവണേന്ദ്രിയങ്ങൾക്ക് ഹാനികരമാണ്. വിശേഷിച്ചും കുട്ടികളുടെയും മുതിർന്നവരുടെയും കേൾവിശക്തിയെ ഇത് സാരമായി ബാധിക്കുന്നു.

4. നിർമ്മാണ പ്രവർത്തനങ്ങൾ:

  • കെട്ടിട നിർമ്മാണം: കെട്ടിട നിർമ്മാണ സമയത്ത് ശബ്ദമുണ്ടാക്കുന്ന ഉപകരണങ്ങൾ, കൃത്രിമ ഉപകരണങ്ങൾ, യന്ത്രങ്ങൾ എന്നിവ ഉപയോഗിക്കുന്നു. കൂടാതെ, തൊഴിലാളികൾക്ക് നിർദ്ദേശങ്ങൾ നൽകുന്നതിനായുപയോഗിക്കന്ന ലൌഡ്സ്പീക്കറുകൾ. മരം മുറിക്കൽ, സാമിൽ, കയറ്റിറക്ക് വാഹനങ്ങൾ, നിർമ്മാണ പ്രവർത്തനത്തിനായി സാമഗ്രികൾ കൊണ്ടുവരുന്ന വാഹനങ്ങൾ, ജെ.സി.ബി., ക്രയിൻ തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു.
  • കെട്ടിടം പൊളിക്കൽ: വിവിധയിനം യന്ത്രസാമഗ്രികളും, ഡ്രില്ലിംഗ് ഉപകരണങ്ങളും, ഹാമറുകൾ, ജാക്ക് ഹാമർ തുടങ്ങിയവയും ഉപയോഗിക്കപ്പെടുന്നതിനാൽ വളരെയധികം ശബ്ദം ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഈ ഉച്ചത്തിലുള്ള, തുടർച്ചയായ ശബ്ദം പരിസരവാസികളെ ശല്യപ്പെടുത്തുകയും അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുകയും ചെയ്യുന്നു. കൂടാതെ, തൊഴിലാളികളുടെ ആരോഗ്യത്തെയും ഇത് പ്രതികൂലമായി ബാധിക്കുന്നു.
  • റോഡ് നിർമ്മാണവും അറ്റകുറ്റപ്പണികളും: റോഡ് നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾക്കുമുള്ള കട്ടിംഗ് മെഷീനുകൾ, ഡ്രിൽസ്, കംപ്രസ്സർ മുതലായവ ശബ്ദമുണ്ടാക്കുന്നു.

5. വ്യവസായങ്ങൾ:

  • ഫാക്ടറികളിൽ ഉൽപ്പാദന യന്ത്രങ്ങൾ, മിഷീനുകൾ, പഞ്ചിംഗ് മെഷീനുകൾ, ലൈത്ത് മെഷീനുകൾ, പ്രസ് മെഷീനുകൾ തുടങ്ങിയവ ശബ്ദമുണ്ടാക്കുന്നു. സൈറൺ ശബ്ദവും സാധാരണമാണ്. ചെറുകിട വ്യവസായ യൂണിറ്റുകളിലും ഉപകരണങ്ങളും മിഷീനുകളും ശബ്ദമുണ്ടാക്കുന്നു. ഹോളോ ബ്രിക്ക് നിർമ്മാണ യൂണിറ്റ്, ലോഹ സാമഗ്രഹികൾ ഉണ്ടാക്കുന്ന യൂണിറ്റ് എന്നിവ ഉദാഹരണങ്ങളാണ്.
  • വ്യാവസായിക ഉപകരണങ്ങൾ: ജനറേറ്ററുകൾ: ചെറുതും വലുതമായ ജനറേറ്ററുകളുടെ പ്രവർത്തനത്തിൽ സൃഷ്ടിക്കുന്ന ശബ്ദം മലിനീകരണത്തിന് കാരണമാകുന്നു.
  • എയർ കണ്ടീഷണറുകൾ: വലിയ എയർ കണ്ടീഷണർ യൂണിറ്റുകൾ ഉൽപാദിപ്പിക്കുന്ന ശബ്ദം പരിസര പ്രദേശത്തെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു.
  • സ്ഫോടനങ്ങൾ: പാറ ക്വാറികളിൽ എന്നിവിടങ്ങളിൽ കൃത്രിമമായി സ്ഫോടനങ്ങൾ സൃഷ്ടിക്കുന്നത് മനുഷ്യർക്കും പ്രകൃതിക്കും ജീവജാലങ്ങൾക്കും കേൾവിനാശം ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.

6. കേരളത്തിലെ പ്രത്യേക സാഹചര്യങ്ങൾ

  • ആഘോഷങ്ങളും ഉത്സവങ്ങളും: ഓണം, വിഷു, ക്രിസ്മസ്, ബക്രീദ്, ഈസ്റ്റർ തുടങ്ങിയ ആഘോഷങ്ങളിൽ ശബ്ദാതിപ്രസരം.
  • മതപരമായ ചടങ്ങുകൾ: ക്ഷേത്രോത്സവങ്ങൾ, പള്ളിപ്പെരുന്നാളുകൾ എന്നിവയിലെ ലൗഡ്സ്പീക്കർ ഉപയോഗവും ആരാധനാലയങ്ങളിലെയും മറ്റും സ്ഥിര ലൌഡ്സ്പീക്കർ ഉപയോഗവും.
  • രാഷ്ട്രീയ റാലികൾ, പ്രകടനങ്ങൾ: രാഷ്ട്രീയ പാർട്ടികളുടേയും അനുബന്ധ സംഘടനകളുടേയും കാൽനട/വാഹന ജാഥകൾ, പ്രകടനങ്ങൾ, സമ്മേളന അറിയിപ്പുകൾ എന്നിവ പൊതുവേയും, തെരെഞ്ഞെടുപ്പു കാലങ്ങളിലെ നിരന്തരമായ ശബ്ദശല്യങ്ങൾ പ്രത്യേകിച്ചും.
  • വ്യവസായ/നിർമ്മാണ മേഖലകൾ: നഗരങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾ, വ്യവസായ മേഖലകളിലെ ശബ്ദം.

Chapter – 4
ശബ്ദതീവ്രത അളക്കുന്ന ഉപകരണങ്ങൾ:

1. സൗണ്ട് ലെവൽ മീറ്റർ:

  • ശബ്ദത്തിന്റെ തീവ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം.
  • ശബ്ദത്തിന്റെ ഡെസിബൽ (dB) നില അളക്കുന്നു.
  • നിർമ്മാണസ്ഥലങ്ങൾ, വ്യവസായങ്ങൾ, മറ്റ് ഹൈ-നോയ്‌സ് പ്രദേശങ്ങളിൽ ഉപയോഗിക്കുന്നു.

2. ഡോസിമീറ്റർ:

  • ശബ്ദത്തിന്റെ എക്സ്പോഷർ അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം
  • ഒരു വ്യക്തി എത്രത്തോളം ശബ്ദത്തിന് എക്സ്പോസ് ആകുന്നുവെന്ന് കണക്കാക്കുന്നു
  • പ്രധാനമായും തൊഴിൽ സുരക്ഷയിലും ആരോഗ്യ നിയന്ത്രണങ്ങളിലും ഉപയോഗിക്കുന്നു

3. സ്മാർട്ട്ഫോൺ ആപ്ലിക്കേഷനുകൾ:

  • സ്മാർട്ട്ഫോൺ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ശബ്ദത്തിന്റെ തീവ്രത അളക്കാം.
  • സൗജന്യവും പണം നൽകേണ്ടതുമായ ആപ്ലിക്കേഷനുകൾ ആപ്പ് സ്റ്റോറുകളിൽ ലഭ്യമാണ്.
  • പ്രൊഫഷണൽ ഉപകരണങ്ങളേക്കാൾ കൃത്യതകുറവായിരിക്കും.

4. നിയമുപ്രകാരം അനുവദനീയമായ ശബ്ദ പരിധികൾ:

  • വ്യാവസായിക മേഖല:       പകൽ 75 dB      രാത്രി 70 dB
  • വാണിജ്യ മേഖല:       പകൽ 65 dB      രാത്രി 55 dB
  • ആവാസ മേഖല:       പകൽ 55 dB      രാത്രി 45 dB
  • നിശ്ശബ്ദ മേഖല:       പകൽ 50 dB      രാത്രി 40 dB

5. ശബ്ദത്തിന്റെ കേൾവിയിലുള്ള ആഘാതതീവ്രത

  • 70 dB: സാധാരണ സംഭാഷണം – 2 മണിക്കൂറിന് ശേഷം 15 മിനിറ്റ് വിശ്രമം.
  • 80 dB: തിരക്കേറിയ ഗതാഗതം – 8+ മണിക്കൂർ എക്സ്പോഷർ താൽക്കാലിക കേൾവി നഷ്ടം.
  • 85 dB: നഗര ഗതാഗതം (കാറിനുള്ളിൽ) – 8+ മണിക്കൂർ എക്സ്പോഷർ താൽക്കാലിക കേൾവി നഷ്ടം.
  • 90 dB: മെട്രോ, പുല്ലുവെട്ടിയന്ത്രം – 2+ മണിക്കൂർ എക്സ്പോഷർ കേൾവിക്ക് ഹാനികരം.
  • 95 dB: മോട്ടോർസൈക്കിൾ – 1+ മണിക്കൂർ എക്സ്പോഷർ കേൾവിക്ക് ഹാനികരം.
  • 100 dB: ചെയിൻസോ, മരം മുറി യന്ത്രം – 15 മിനിറ്റ് എക്സ്പോഷർ കേൾവിക്ക് ഹാനികരം.
  • 105 dB: ഉയർന്ന ശബ്ദമുള്ള ഓഡിയോ – 4 മിനിറ്റ് എക്സ്പോഷർ കേൾവിക്ക് ഹാനികരം.
  • 110 dB: റോക്ക് സംഗീത പരിപാടി – 2 മിനിറ്റ് എക്സ്പോഷർ കേൾവിക്ക് ഹാനികരം.
  • 115 dB: ഉച്ചത്തിലുള്ള സംഗീത പരിപാടി – 30 സെക്കൻഡുകൾ എക്സ്പോഷർ കേൾവിക്ക് ഹാനികരം.
  • 120 dB: ജെറ്റ് വിമാനം പറന്നുയർന്നത് – വേദനയും ഉടൻ കേൾവിക്ക് കേടുപാടും.
  • 130 dB: ജാക്ക്ഹാമ്മർ, പടക്കം – തീവ്ര വേദനയും സ്ഥിരമായ കേൾവി നഷ്ടവും.
  • 140 dB: തോക്കുവെടി – ഉടൻ കേൾവി നഷ്ടം.
  • 150 dB: ജെറ്റ് എൻജിൻ – ഉടൻ കേൾവി നഷ്ടം.
  • 160 dB: റോക്കറ്റ് പറക്കൽ – ഉടൻ കേൾവി നഷ്ടം.

6. പ്രധാന ശബ്ദ അളവുകൾ:

  • ഡെസിബൽ (dB): ശബ്ദതീവ്രതയുടെ അളവുകോൽ
  • 0 dB: മനുഷ്യന് കേൾക്കാവുന്ന ഏറ്റവും കുറഞ്ഞ ശബ്ദം
  • 60 dB: സാധാരണ സംഭാഷണം
  • 85 dB: കേൾവിക്ക് ഹാനികരമാകാൻ തുടങ്ങുന്ന തലം
  • 120 dB: വേദനാജനകമായ ശബ്ദം

Chapter – 5
അമിത ശബ്ദം മൂലമുള്ള കേൾവി നഷ്ടം,
മറ്റ് ആരോഗ്യപ്രശ്നങ്ങൾ

നമ്മുടെ ചുറ്റുമുള്ള ലോകവുമായി ഇടപഴകാൻ നമ്മെ സഹായിക്കുന്ന അത്ഭുതകരമായ അവയവങ്ങളാണ് കാതുകൾ. ശബ്ദ തരംഗങ്ങൾ സ്വീകരിക്കാനും അവയെ തലച്ചോറിലേക്ക് വൈദ്യുത സിഗ്നലുകളായി വിവർത്തനം ചെയ്യാനും അവ സഹായിക്കുന്നു. ഈ സിഗ്നലുകളാണ് നമ്മെ ശബ്ദങ്ങൾ കേൾക്കാൻ അനുവദിക്കുന്നത്. എന്നാൽ, അമിതമായ ശബ്ദത്തിന് നമ്മുടെ കേൾവിശേഷിയെ ദോഷകരമായി ബാധിക്കും. കേൾവി നഷ്ടം എന്ന ഗുരുതരമായ അവസ്ഥയ്ക്ക് കാരണമാകാനും ഇടയുണ്ടാക്കും. ശബ്ദം എങ്ങനെ കേൾവിയെ ബാധിക്കുന്നുവെന്നും ഹെയർ സെല്ലുകൾക്ക് (രോമകോശം) എന്തു സംഭവിക്കുന്നുവെന്നും ഇനി വിശദീകരിക്കുന്നു.

ഹെയർ സെല്ലുകൾ:

നമ്മുടെ ചെവിയുടെ ഉള്ളിൽ ചെറിയ രോമങ്ങൾ പോലെയുള്ള സെൻസിറ്റീവ് കോശങ്ങളാണ് ഹെയർ സെല്ലുകൾ. ശബ്ദ തരംഗങ്ങൾ കാതലയിലെ ദ്രാവകവുമായി ബന്ധപ്പെടുമ്പോൾ അവ അനങ്ങുന്നു. ഈ ചലനം വൈദ്യുത സിഗ്നലുകളായി മാറുന്നു, അത് ഓഡിറ്ററി നാഡിയിലൂടെ തലച്ചോറിലേക്ക് അയയ്ക്കുന്നു.

ശബ്ദത്തിന്റെ ദോഷകരമായ ഫലങ്ങൾ:

അമിതമായ ശബ്ദം ഹെയർ സെല്ലുകളെ നേരിട്ട് നശിപ്പിക്കും. ശബ്ദ തരംഗങ്ങൾ വളരെ ശക്തമാകുമ്പോൾ, ഹെയർ സെല്ലുകൾ അമിതമായി വികസിപ്പിക്കുകയും വളയുകയും ഒടുവിൽ തകരുകയും ചെയ്യും. ഈ നാശം ശബ്ദ ആഘാതം എന്നറിയപ്പെടുന്നു.

ശബ്ദ ആഘാതത്തിന്റെ ഘട്ടങ്ങൾ:

  • ഘട്ടം 1: ഹെയർ സെല്ലുകൾക്ക് ചെറിയ നാശം സംഭവിക്കുന്നു. ഇത് താൽക്കാലികമായ കേൾവി നഷ്ടത്തിന് കാരണമാകും, അത് സാധാരണയായി 24 മണിക്കൂറിനുള്ളിൽ അപ്രത്യക്ഷമാകും. (ഉയർന്ന ശബ്ദത്തിന് ശേഷം കുറച്ച് സമയത്തേക്ക് കേൾവി കുറയുന്നു.)
  • ഘട്ടം 2: ഹെയർ സെല്ലുകൾക്ക് കൂടുതൽ നാശം സംഭവിക്കുന്നു. താൽക്കാലിക കേൾവി നഷ്ടം കൂടുതൽ ഗുരുതരവും ദൈർഘ്യമേറിയതുമാകും. (നിരന്തരമായ ഉച്ചശബ്ദം കേൾക്കുന്നത് കാരണം കേൾവി ശക്തി സ്ഥിരമായി കുറയുന്നു.)
  • ഘട്ടം 3: ഹെയർ സെല്ലുകൾക്ക് സ്ഥിരമായ നാശം സംഭവിക്കുന്നു. ഇത് സ്ഥിരമായ കേൾവി നഷ്ടത്തിന് കാരണമാകും.
  • ടിന്നിറ്റസ്: ചെവിയിൽ തുടർച്ചയായി മുഴക്കം കേൾക്കുന്ന അവസ്ഥ.
  • ഹൈപ്പർകൂസിസ്: സാധാരണ ശബ്ദങ്ങൾ പോലും അസഹനീയമായി തോന്നുന്ന അവസ്ഥ.
  • പ്രത്യാഘാതങ്ങൾ: അത്യുച്ചത്തിലുള്ള ശബ്ദം ഉൾചെവിക്ക് (Cochlea) ഹാനികരമാണ്. ഒറ്റത്തവണ ഉയർന്ന ശബ്ദം കേൾക്കുന്നത് പോലും സ്ഥിരമായ കേൾവി നഷ്ടത്തിന് കാരണമാകാം.

താൽക്കാലിക കേൾവി നഷ്ടം:
ഗാനമേള, സ്റ്റേഡിയം ആരവം, ഉച്ചത്തിലുള്ള ട്രാഫിക് ശബ്ദം, ഉച്ചത്തിൽ സംഗീതം വച്ചുപോകുന്ന വാഹനത്തിലെ യാത്ര എന്നിവയ്ക്ക് ശേഷം താൽക്കാലികമായി കേൾവി നഷ്ടം അനുഭവപ്പെടാം. ചെറിയ ശബ്ദങ്ങൾ കേൾക്കാൻ ബുദ്ധിമുട്ട്, ചെവിയിൽ മൂളൽ എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. സാധാരണയായി, മണിക്കൂറുകൾക്കോ ദിവസങ്ങൾക്കോ ശേഷം കേൾവി സാധാരണ നിലയിലേക്ക് മടങ്ങും. മടങ്ങിയില്ലെങ്കിൽ ആരോഗ്യവിദഗ്ധനെ കാണണം. അമിത ശബ്ദം മൂലം രോമകോശങ്ങൾ ക്ഷീണിച്ച് വളയുന്നതാണ് ഈ പ്രശ്നത്തിന്റെ കാരണം. കേൾവിക്ക് വിശ്രമം നൽകിയാൽ രോമകോശങ്ങൾ പൂർവസ്ഥിതിയിലാകുന്നു.

സ്ഥിരമായ കേൾവി നഷ്ടം:
അത്യുച്ച ശബ്ദം ധാരാളം രോമകോശങ്ങളെ സ്ഥിരമായി നശിപ്പിക്കുന്നു. തുടർച്ചയായും ആവർത്തിച്ചും ഉയർന്ന ശബ്ദം കേൾക്കുന്നത് തിരിച്ചുവരാത്ത കേൾവി നഷ്ടത്തിലേക്ക് നയിക്കുന്നു, ഇത് ചികിത്സയോ മറ്റ് സാങ്കേതിക വിദ്യകളോ കൊണ്ട് പരിഹരിക്കാനാവില്ല. ശബ്ദം നാഡികളെയും ബാധിക്കുന്നു, ശബ്ദ സിഗ്നലുകളുടെ തലച്ചോറിലേക്കുള്ള പ്രസരണത്തെ തടസ്സപ്പെടുത്തുകയും ശബ്ദങ്ങൾ തിരിച്ചറിയുന്നതിനുള്ള തലച്ചോറിന്റെ കഴിവിനെ ബാധിക്കുകയും ചെയ്യുന്നു. പ്രായഭേദമന്യേ ഈ അവസ്ഥ ആർക്കും ഉണ്ടാകാം.തലച്ചോറിന്റെ കഴിവിനെ ബാധിക്കുന്നു. പ്രായഭേദമന്യേ ഈ അവസ്ഥ ആർക്കും ഉണ്ടാകാം.

കേൾവിശക്തി നഷ്ടപ്പെടുമ്പോൾ, മസ്തിഷ്കം കൂടുതൽ ശ്രദ്ധിക്കാൻ ശ്രമിക്കുന്നു. ഇത് മസ്തിഷ്കത്തെ അധികം പ്രവർത്തിപ്പിക്കുകയും കാലക്രമേണ മസ്തിഷ്കത്തിന്റെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു. കേൾവിശക്തി നഷ്ടം സാമൂഹികമായി ഒറ്റപ്പെടലിനും ഇടയാക്കും. ഇത് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും അൽ‌സ്‌ഹൈമേഴ്‌സ് രോഗത്തിന്റെ വികസനത്തെ വേഗത്തിലാക്കുകയും ചെയ്യും.

കാർഡിയോവാസ്കുലാർ പ്രശ്നങ്ങൾ:
ഉയർന്ന രക്തസമ്മർദ്ദം: നിരന്തര ശബ്ദമലിനീകരണം ശരീരത്തിൽ സ്ട്രെസ് ഹോർമോണുകളുടെ ഉത്പാദനം വർധിപ്പിക്കുന്നു. കോർട്ടിസോൾ, അഡ്രിനാലിൻ എന്നിവയാണ് പ്രധാന സ്ട്രെസ് ഹോർമോണുകൾ. ഇവ രക്തധമനികളെ സങ്കോചിപ്പിക്കുകയും ഹൃദയമിടിപ്പിന്റെ വേഗത കൂട്ടുകയും ചെയ്യുന്നു, ഇതുവഴി രക്തത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തി സമ്മർദ്ദം വർധിപ്പിക്കുന്നു. നിരന്തരമായ ഉയർന്ന രക്തസമ്മർദ്ദം ഹൃദയത്തിനും രക്തധമനികൾക്കും കേടുപാടുകൾ ഉണ്ടാക്കും, ഇതോടെ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയുടെ സാധ്യത വർധിക്കുന്നു. കൂടാതെ, ഉയർന്ന രക്തസമ്മർദ്ദം വൃക്കകളെയും കണ്ണിനെയും ബാധിക്കുകയും ഓർമ്മശക്തിയെയും കോഗ്നിറ്റീവ് ഫങ്ഷനുകളെയും ബാധിക്കുകയും ചെയ്യാം.

ഹൃദയമിടിപ്പ് വർദ്ധിക്കൽ: പെട്ടെന്നുള്ള ഉച്ചശബ്ദം ‘ഫൈറ്റ് ഓർ ഫ്ലൈറ്റ്’ പ്രതികരണം തുടങ്ങുന്നു, ഇത് അഡ്രിനാലിൻ പോലുള്ള ഹോർമോണുകളുടെ ഉത്പാദനം വർധിപ്പിക്കുന്നു. അതിനാൽ ഹൃദയമിടിപ്പിന്റെ വേഗത കൂടുന്നു. ‘ഫൈറ്റ് ഓർ ഫ്ലൈറ്റ്’ ഒരു പ്രാചീന സുരക്ഷാ സംവിധാനമാണ്, അപകടം നേരിടുമ്പോൾ ശരീരത്തെ പോരാടാനോ ഓടി രക്ഷപെടാനോ തയ്യാറാക്കുന്നു. ശബ്ദമലിനീകരണം ഈ പ്രതികരണത്തെ അനാവശ്യമായി സജീവമാക്കുന്നു. അഡ്രിനാലിൻ കൂടാതെ നോർഎപിനഫ്രിൻ പോലുള്ള ഹോർമോണുകളും ഉത്പാദിപ്പിക്കപ്പെടുന്നു. ഇവ രക്തധമനികളെ സങ്കോചിപ്പിക്കുകയും ഹൃദയമിടിപ്പ് വേഗത്തിലാക്കുകയും ചെയ്യുന്നു. ശ്വാസഗതി കൂടുകയും പേശികൾ സജീവമാവുകയും ചെയ്യുന്നു. സാധാരണ ഗതിയിൽ ഹൃദയമിടിപ്പ് മിനിറ്റിൽ 60-100 തവണയാണ്, എന്നാൽ ശബ്ദമലിനീകരണം മൂലം ഇത് 100-ൽ കൂടുതലാകാം. ദീർഘകാലം ഇത് തുടർന്നാൽ ഹൃദയത്തിന് അമിത ജോലിഭാരമുണ്ടാകും. ദീർഘകാല പ്രത്യാഘാതങ്ങൾ: നിരന്തരമായി ഉയർന്ന ഹൃദയമിടിപ്പ് ഹൃദയപേശികളെ ക്ഷീണിപ്പിക്കും. ഇത് ഹൃദയ താളവ്യത്യാസം (അഥവാ അരിത്മിയ) പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകാം. ഇത് ഹൃദയാഘാത സാധ്യതയും വർധിക്കുന്നു.

കൊറോണറി ആർട്ടറി രോഗം: ദീർഘകാല ശബ്ദമലിനീകരണം നിരന്തര സമ്മർദ്ദത്തിന് കാരണമാകുന്നു. ഇത് രക്തധമനികളിൽ കൊഴുപ്പ് അടിയുന്നത് വർദ്ധിപ്പിക്കാം. കൊഴുപ്പ് അടിഞ്ഞ രക്തധമനികൾ ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം കുറയ്ക്കുന്നു, ഇത് ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു.

മാനസിക ആരോഗ്യ പ്രശ്നങ്ങൾ:
ഉത്കണ്ഠ: നിരന്തര ശബ്ദം നമ്മുടെ ‘ഫൈറ്റ് ഓർ ഫ്ലൈറ്റ്’ പ്രതികരണത്തെ സജീവമാക്കുന്നു, ഇത് ശരീരത്തെ സദാ ജാഗരൂകമായ അവസ്ഥയിൽ നിലനിർത്തുന്നു. കാലക്രമേണ ഇത് സാധാരണ ഉത്കണ്ഠയ്ക്കും പാനിക് അറ്റാക്കുകൾക്കും കാരണമാകാം.
വിഷാദരോഗം: ശബ്ദമലിനീകരണം സെറോടോണിൻ പോലുള്ള മൂഡ് റെഗുലേറ്റിംഗ് ഹോർമോണുകളുടെ ഉത്പാദനത്തെ ബാധിക്കുന്നു, ഇത് മൂഡ് സ്വിങ്ങുകൾക്കും വിഷാദത്തിനും കാരണമാകാം. ദീർഘകാല ശബ്ദ സമ്മർദ്ദം മസ്തിഷ്കത്തിന്റെ പ്രവർത്തനത്തെയും ബാധിക്കാം.
സ്ട്രെസ്: ഉയർന്ന ശബ്ദനില കോർട്ടിസോൾ പോലുള്ള സ്ട്രെസ് ഹോർമോണുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നു. ദീർഘകാല സ്ട്രെസ് ഇമ്മ്യൂൺ സിസ്റ്റത്തെ ദുർബലപ്പെടുത്തുകയും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും.
ഉറക്കമില്ലായ്മ: രാത്രികാല ശബ്ദം ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നു. ഇത് ഉറക്കത്തിന്റെ ആഴത്തെയും ദൈർഘ്യത്തെയും കുറയ്ക്കുന്നു. ദീർഘകാല ഉറക്കക്കുറവ് മറ്റ് മാനസിക, ശാരീരിക പ്രശ്നങ്ങൾക്ക് കാരണമാകാം.
കോഗ്നിറ്റീവ് പ്രശ്നങ്ങൾ: നിരന്തര ശബ്ദമലിനീകരണം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്നു, ഇത് വ്യക്തികൾക്ക് കാര്യങ്ങൾ ശ്രദ്ധയിൽവെച്ച് ചെയ്യാൻ ബുദ്ധിമുട്ടുണ്ടാക്കും. ദീർഘകാല ശബ്ദമലിനീകരണം ഓർമ്മശക്തിയെ ബാധിക്കുകയും ഓർമ്മശക്തി കുറയലിനും ഇടയാക്കും. കുട്ടികളിൽ, ശബ്ദമലിനീകരണം പഠനശേഷിയും നിലവാരവും കുറയ്ക്കുന്നു, ഇതുമൂലം അവരുടെ വിദ്യാഭ്യാസ പ്രകടനം നാശമാകാം.
ഹോർമോൺ അസന്തുലിതാവസ്ഥ: ശബ്ദമലിനീകരണം ഹോർമോണുകളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു. ഇത് സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നു, അതേസമയം, ഉറക്ക ഹോർമോണായ മെലടോണിന്റെ ഉത്പാദനത്തെ കുറയ്ക്കുന്നു, പ്രത്യേകിച്ച് രാത്രികാല ശബ്ദം മെലടോണിൻ ഉത്പാദനത്തെ പ്രധാനമായും ബാധിക്കുന്നു.

ഗർഭിണികളിലുള്ള പ്രത്യാഘാതങ്ങൾ:
ശബ്ദമലിനീകരണം ഗർഭിണികളിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും, ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെയും വികാസത്തെയും ബാധിക്കുന്നതിന് കാരണമാകുന്നു.

ഗർഭസ്ഥ ശിശുവിനുള്ള അപകടസാധ്യത:
ജനനസമയത്തെ കുറഞ്ഞ ഭാരം: ശബ്ദമലിനീകരണം ഗർഭിണിയിൽ സമ്മർദ്ദം വർധിപ്പിക്കുന്നു, ഇത് ഗർഭപാത്രത്തിലേക്കുള്ള രക്തപ്രവാഹത്തെ കുറയ്ക്കും. കുറഞ്ഞ രക്തപ്രവാഹം മൂലം ഭ്രൂണത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാതെ വരാം, ഇത് ശിശുവിന്റെ വളർച്ചയെ ബാധിച്ച് കുറഞ്ഞ ജനനഭാരത്തിന് കാരണമാകാം.

സമയപൂർത്തിയാകാതെയുള്ള പ്രസവം: നിരന്തരമായ ഉച്ചശബ്ദം ഗർഭിണിയുടെ ശരീരത്തിൽ സ്ട്രെസ് ഹോർമോണുകളുടെ അളവ് കൂട്ടുന്നു, ഇത് ഗർഭപാത്രത്തിന്റെ സങ്കോചത്തിന് കാരണമായേക്കാം. സമയത്തിന് മുമ്പുള്ള ഗർഭപാത്ര സങ്കോചം പ്രസവം വേഗത്തിലാക്കി, കുഞ്ഞ് സമയപൂർത്തിയാകുന്നതിന് മുമ്പ് ജനിക്കാൻ കാരണമാകാം.
ജനിക്കുന്ന കുഞ്ഞിൻറെ ആരോഗ്യം: ഗർഭസ്ഥ ശിശുവിന്റെ ശ്രവണേന്ദ്രിയം നാലുമുതൽ ആറ് ആഴ്ചയിൽ വളർച്ച തുടങ്ങുകയും ഇരുപതാമത്തെ ആഴ്ചയിൽ പൂർത്തിയാവുകയും ചെയ്യുന്നു. അതിനാൽ ഗർഭസ്ഥ ശിശുവിന് ശ്രവണശക്തിയും ശബ്ദത്തോട് പ്രതികരിക്കാനുള്ള ശേഷിയും സ്വായത്തമാണ്. അതിനാൽ തന്നെ, അനുവദനീയമായ പരിധിയിൽ കൂടുതലുള്ള ശബ്ദം ഗർഭസ്ഥ ശിശുവിന്റെ ശ്രവണശേഷി കുറയുന്നതിനും, ശ്രവണശക്തി എന്നന്നത്തേയ്ക്കുമായി ഇല്ലാതാകുന്നതിനും കാരണമാകും.
മറ്റു പ്രശ്നങ്ങൾ: ജനിക്കുന്ന കുഞ്ഞിന് വളർച്ചക്കുറവ്, പെരുമാറ്റവൈകല്യങ്ങൾ, മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്നങ്ങൾ, ജനിതകവൈകല്യങ്ങൾ എന്നിവയ്ക്കും ശബ്ദമലിനീകരണം കാരണമാകാം.

സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങൾ:
ഉത്പാദനക്ഷമത കുറയൽ: ശബ്ദമലിനീകരണം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ ബാധിക്കുന്നു, ഇത് ജോലിസ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉത്പാദനക്ഷമത കുറയ്ക്കുന്നു.
വിദ്യാഭ്യാസ നിലവാരം താഴൽ: സ്കൂളുകൾക്കും കോളേജുകൾക്കും സമീപമുള്ള ശബ്ദമലിനീകരണം വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുന്നു.
സാമൂഹിക ബന്ധങ്ങൾക്ക് കോട്ടം: അമിതമായ ശബ്ദം ആശയവിനിമയത്തെ തടസ്സപ്പെടുത്തുകയും, ഇതുവഴി, സാമൂഹിക ഇടപെടലുകളെ പരിമിതപ്പെടുത്തുകയും ചെയ്യുന്നു.
വസ്തുവകകളുടെ മൂല്യം കുറയൽ: ശബ്ദമലിനീകരണം കൂടുതലുള്ള പ്രദേശങ്ങളിൽ വീടുകളുടെയും മറ്റ് വസ്തുവകകളുടെയും വില കുറയുന്നു.

കുട്ടികളിലെ കേൾവി പരിശോധന: വളരെ ചെറുപ്രായത്തിൽ തന്നെ കേൾവി പരിശോധന തുടങ്ങുന്നത് നിർണ്ണായകമാണ്. ജനനം മുതൽ തന്നെ ശിശുക്കളിൽ നിയമിത പരിശോധനകൾ നടത്തണം. കൃത്യമായ ഇടവേളകളിൽ, പ്രത്യേകിച്ച് പ്രതിവർഷം, പരിശോധന നടത്തുന്നത് കേൾവിയിലെ മാറ്റങ്ങൾ നേരത്തേ കണ്ടെത്താൻ സഹായിക്കും. സ്കൂൾ തലത്തിൽ പരിശോധന നടത്തുന്നതിലൂടെ എല്ലാ വിദ്യാർത്ഥികൾക്കും സമാന അവസരം ലഭിക്കും, കൂടാതെ, പഠന പ്രശ്നങ്ങളുടെ കാരണങ്ങൾ കണ്ടെത്താൻ സഹായിക്കും. ആരോഗ്യവകുപ്പും വിദ്യാഭ്യാസവകുപ്പും സംയുക്തമായി സമഗ്രമായ പരിശോധനാ സംവിധാനം ഒരുക്കുകയും, വിദഗ്ധരുടെ സേവനം ഉറപ്പാക്കുകയും വേണം.

കുട്ടികൾ അദ്ധ്യാപകരാകാം: ഓരോ വീടും ശബ്ദമലിനീകരണത്തിനെതിരായ വിദ്യാലയമായി മാറണം. കുട്ടികൾ ഈ വിഷയത്തിൽ അദ്ധ്യാപകരായി പ്രവർത്തിക്കാൻ കഴിവുള്ളവരാണ്. ഒരു കുട്ടി ശബ്ദമലിനീകരണത്തിന്റെ ദോഷങ്ങളെക്കുറിച്ച് സംസാരിക്കാൻ പഠിച്ചാൽ, ആ വീട് ഒരു പാഠശാലയായി മാറും. അനാവശ്യമായ ശബ്ദമലിനീകരണം ഒരു ക്രിമിനൽ കുറ്റകൃത്യവും സാമൂഹ്യദ്രോഹവുമാണ്. കുട്ടികൾക്ക് മുതിർന്നവരെ ഇക്കാര്യം പഠിപ്പിക്കാൻ കഴിയും, പ്രത്യേകിച്ച് സംഘടനകളിലും സമുദായങ്ങളിലും നേതൃസ്ഥാനത്തുള്ളവരെ. ഇത്തരമൊരു അവബോധം വളർത്തുന്നത് സമൂഹത്തിനും, മാനവികതയ്ക്കും, ജനാധിപത്യത്തിനും, നിയമവാഴ്ചയ്ക്കും ഗുണകരമാണ്.

നിർദ്ദേശിക്കുന്ന നടപടികൾ: അമിത ശബ്ദത്തിന്റെ സാന്നിധ്യം ഒഴിവാക്കുക: ഗർഭിണികൾ ശബ്ദമലിനീകരണം കുറഞ്ഞ സ്ഥലങ്ങൾ തിരഞ്ഞെടുക്കണം, കുട്ടികളെ അമിത ശബ്ദമുള്ള സ്ഥലങ്ങളിൽ നിന്ന് അകറ്റി നിർത്തണം.

രക്ഷകർത്താക്കൾ പ്രത്യേക ശ്രദ്ധ നൽകുക: ശബ്ദമലിനീകരണത്തിന്റെ അപകടങ്ങൾ മനസ്സിലാക്കുകയും, അത് ഒഴിവാക്കാനുള്ള നടപടികൾ എടുക്കുകയും വേണം.

Chapter – 6
ശബ്ദശല്യം: ലൗഡ്സ്പീക്കറുകളും സബ്‌വൂഫറുകളും
ലൗഡ്സ്പീക്കറുകൾ: 20 Hz മുതൽ 20,000 Hz വരെ ശബ്ദ ശ്രേണിയിൽ പ്രവർത്തിക്കുന്നു. മനുഷ്യർക്ക് കേൾവിയിലാവുന്ന ശബ്ദങ്ങളാണ് ഇവയിലെ കൂടുതലും. ഇതു കൊണ്ടുതന്നെ ഈ ഉപകരണങ്ങൾ പലരീതിയിലുള്ള ശബ്ദങ്ങൾ വ്യക്തമായി പ്രചരിപ്പിക്കാൻ ഉപകരിക്കുന്നു. ലൗഡ്സ്പീക്കറുകൾ മ്യൂസിക് സിസ്റ്റങ്ങൾ, സിനിമ തിയേറ്ററുകൾ, സ്കൂളുകൾ, കോളേജുകൾ, പൊതുയോഗങ്ങൾ, ബസുകൾ, കാറുകൾ, ട്രക്കുകൾ എന്നിവയിൽ വ്യാപകമായി ഉപയോഗിക്കുന്നു.
ലൗഡ്സ്പീക്കറുകൾ വ്യക്തമായ ശബ്ദം നൽകുന്നു, വലിയ മേഖലയിലേക്ക് ശബ്ദം പ്രചരിപ്പിക്കുന്നു, കൂടാതെ സബ്‌വൂഫറുകളേക്കാൾ കുറവായ ശബ്ദ മലിനീകരണം ഉളവാക്കുന്നു. എന്നിരുന്നാലും, ലൗഡ്സ്പീക്കറുകൾ അമിതമായ ശബ്ദം ഉണ്ടാക്കുന്നതിലൂടെ ശബ്ദ മലിനീകരണത്തിന് കാരണമാകുകയും, കേൾവി സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയും, ചുറ്റുപാടുകൾക്ക് അസ്വസ്ഥത നൽകുകയും ചെയ്യുന്നു. ഹോൺ ടൈപ്പ് ലൗഡ്സ്പീക്കറുകൾ ഉപയോഗിക്കുന്നതിന് നിരോധനം നിലവിലുണ്ട്.

സബ്‌വൂഫറുകൾ: 20 Hz മുതൽ 200 Hz വരെയുള്ള താഴ്ന്ന ഫ്രീക്വൻസി ശബ്ദം പുറപ്പെടുവിക്കുന്ന ലൗഡ്സ്പീക്കറുകളാണ്. ബാസ് ശബ്ദം വർദ്ധിപ്പിക്കാൻ ഇത് ഉപയോഗിക്കുന്നു. സബ്‌വൂഫറുകൾക്ക് മനുഷ്യ കേൾവിക്ക് അത്ര പ്രകടമല്ലാത്തതെങ്കിലും ശക്തമായ വൈബ്രേഷൻ ഉണ്ടാക്കും. ലോ ഫ്രീക്വൻസി നോയിസ് വായുവിൽ ദീർഘദൂരം സഞ്ചരിക്കാൻ കഴിയും. സബ്‌വൂഫറുകൾ സ്റ്റേഡിയങ്ങൾ, ആരാധനാലയങ്ങൾ, വിവാഹ സൽക്കാരങ്ങൾ, സ്റ്റേജ് പ്രോഗ്രാമുകൾ, ഹോം തിയേറ്റർ സിസ്റ്റങ്ങൾ, ബസുകൾ, ടൂറിസ്റ്റ് വാഹനങ്ങൾ, കാറുകൾ എന്നിവയിൽ വ്യാപകമായി ഉപയോഗിക്കുന്നു.
സബ്‌വൂഫറുകൾ ഗുരുതരമായ ശബ്ദമലിനീകരണത്തിന് കാരണമാകുന്നു. ഈ ഫ്രീക്വൻസികൾക്ക് തടസ്സമില്ലാതെ കിലോമീറ്ററുകളോളം സഞ്ചരിക്കാനാകും. ലോ ഫ്രീക്വൻസി നോയിസ് ശബ്ദം ഭിത്തികളിലൂടെയും മറ്റ് തടസ്സങ്ങളിലൂടെയും സഞ്ചരിക്കാൻ കഴിയും, ഇത് നിയന്ത്രിക്കാൻ ബുദ്ധിമുട്ടാക്കുന്നു. സാധാരണ ഉപയോഗിക്കുന്ന കേൾവി സംരക്ഷക ഉപകരണങ്ങളായ ഇയർപ്ലഗ്ഗുകളെപ്പോലും ഈ ഫ്രീക്വൻസി നിഷ്പ്രഭമാക്കുന്നു. ഇതു കൊണ്ട് ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
പബ്ലിക് അഡ്രസ് സിസ്റ്റങ്ങളിൽ നിരുത്തരവാദിത്തപരമായി സബ്‌വൂഫറുകൾ ഉപയോഗിക്കുന്നതിനാൽ ശബ്ദപരിധികളും ലംഘിച്ച് കിലോമിറ്ററുകളോളം ദുരത്തിൽ ഇതിൻറെ പ്രഭാവം എത്തിച്ചേരാൻ കാരണമാകും അങ്ങനെ ശബ്ദമലിനീകരണ നിയമങ്ങൾ നിഷ്പ്രഭമാകുകയും ചെയ്യും.
ഓടുന്ന വാഹനങ്ങളിൽ ഇതുപയോഗിക്കുന്നതുകൊണ്ട് അതിലെ യാത്രക്കാരെപ്പോലെ തന്നെ വാഹനം പോകുന്ന വഴിയുടെ ചുറ്റുപാടും കിലോമിറ്ററുകളോളം ദൂരത്തിൽ ഇതിനറെ പ്രഭാവം എത്തിച്ചേരുകയും അവിടങ്ങളിലുള്ള ജീവജാലങ്ങളുടെയും മനുഷ്യരുടെയും ദൈനം ദിന ജീവിതത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. പക്ഷികൾ, സൂക്ഷ്മജീവികൾ, മറ്റ് ജീവജാലങ്ങൾ എന്നിവയുടെ ഇടപഴക്കവും ഇണചേരലും ആശയവിനിമയവും ശബ്ദമലിനീകരണം മൂലം തടസ്സപ്പെടുന്നു. ഇതിന്റെ ഫലമായി അവയുടെ സ്വാഭാവിക അതിജീവനം അസാദ്ധ്യമാകുന്നു. പല ജീവിവർഗ്ഗങ്ങളും ഈ ഭൂമിയിൽ നിന്ന് തുടച്ചുനീക്കപ്പെടുന്ന അവസ്ഥയിലേക്ക് വരാൻ പോലും ഇടയാക്കുന്നു.

Chapter – 7
നിയമപരമായ അവകാശങ്ങൾ
ശബ്ദ മലിനീകരണ നിയമങ്ങൾ: 1986 – ലെ പരിസ്ഥിതി (സംരക്ഷണ) നിയമം: പരിസ്ഥിതി സംരക്ഷണ നിയമം, 1986, സെക്ഷൻ 15 സെക്ഷൻ ശിക്ഷകളെക്കുറിച്ച് പരാമർശിക്കുന്നു. നിയമലംഘനത്തിന് 5 വർഷം വരെ തടവും 1 ലക്ഷം രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്നു. തുടർന്നുള്ള ലംഘനങ്ങൾക്ക് പ്രതിദിനം 5000 രൂപ അധിക പിഴ ചുമത്താം.

2011-ലെ കേരളാ പോലീസ് നിയമം: കേരള പോലീസ് നിയമം, 2011 സെക്ഷൻ 121, സെക്ഷൻ 77: പൊതുസ്ഥലങ്ങളിൽ ശല്യമുണ്ടാക്കുന്ന രീതിയിൽ ശബ്ദമുണ്ടാക്കുന്നത് കുറ്റകരമാണ്, അവയ്ക്കുള്ള ശിക്ഷകളെക്കുറിച്ചും പറയുന്നു.

ശബ്ദ മലിനീകരണ (ക്രമീകരണവും നിയന്ത്രണവും) ചട്ടങ്ങൾ, 2000: ശബ്ദ മലിനീകരണ (ക്രമീകരണവും നിയന്ത്രണവും) ചട്ടങ്ങൾ, 2000 പ്രകാരം വ്യത്യസ്ത മേഖലകൾക്ക് വ്യത്യസ്ത ശബ്ദ പരിധികൾ നിശ്ചയിച്ചിട്ടുണ്ട്. വ്യാവസായിക, വാണിജ്യ, പാർപ്പിട, നിശബ്ദ മേഖലകൾ എന്നിങ്ങനെ വിഭജിച്ച് ഓരോ മേഖലയ്ക്കും അനുയോജ്യമായ ശബ്ദ പരിധികൾ നിർദ്ദേശിക്കുന്നു. ഈ ചട്ടങ്ങൾ ശബ്ദ മലിനീകരണം നിയന്ത്രിക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനും സഹായകമാകുന്നു. വിവിധ പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിത നിലവാരവും ആരോഗ്യവും സംരക്ഷിക്കുന്നതിന് ഈ നിയമങ്ങൾ സഹായിക്കുന്നു.

ഉത്തരവുകളും, സർക്കുലറുകളും, കോടതി ഉത്തരവുകളും

ജി.ഒ.(പി) നമ്പർ 64/02 തീയതി 20.4.2002 (എസ്.ആർ.ഒ നമ്പർ 289/2002): കേരള സർക്കാർ ഈ ഉത്തരവിലൂടെ വിവിധ മേഖലകളെ തരംതിരിച്ച് ശബ്ദ പരിധികൾ നിശ്ചയിച്ചു. ഇത് 2000-ലെ ശബ്ദമലിനീകരണ ചട്ടങ്ങൾ നടപ്പിലാക്കുന്നതിനായി ചെയ്തതാണ്.

U6-30380/2002 of DGP dated 28.11.2002: ലൗഡ്‌സ്പീക്കർ ലൈസൻസ് നൽകുന്നതിനുള്ള വ്യവസ്ഥകൾ, ഉപയോഗ സമയം, ശബ്ദ തീവ്രത, സ്ഥാപിക്കാവുന്ന സ്ഥലങ്ങൾ, സ്ഥാപിക്കാൻ പാടില്ലത്തയിടങ്ങൾ തുടങ്ങിയവ നിയന്ത്രിക്കുന്നു. (ഈ പുസ്തകത്തിൻറെ ആദ്യഭാഗത്ത് മലയാളത്തിൽ നൽകിയിരിക്കുന്നു)

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം, ഒരു പൌരന് സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം നിലനിൽക്കുന്നു. ഭരണഘടനപ്രകാരം ആർട്ടിക്കിൾ 19 ഫ്രീഡം ഓഫ് സ്പീച്ച് ഉറപ്പാക്കുന്നുവെങ്കിലും, വിവിധ കോടതി ഉത്തരവുകൾ ഈ അവകാശങ്ങൾ വേർതിരിക്കുന്നു. ഒരാളുടെ ഫ്രീഡം ഓഫ് സ്പീച്ച് മറ്റൊരാളുടെ ഫ്രീഡം ടു ലിവിന് ഭംഗം വരുത്തരുതെന്ന് വ്യക്തമാക്കുന്നു. അതായത്, ഒരാൾക്ക് കേൾക്കാൻ താൽപര്യമില്ലെങ്കിൽ, അയാളിലേയ്ക്കോ, പൊതു ഇടത്തിലോ കേൾക്കത്തക്കവിധം ശബ്ദം ഉത്പാദിപ്പിക്കാൻ മറ്റൊരാൾക്കോ സംഘടനകൾക്കോ അവകാശം ഇല്ല.

Chapter – 8
ശബ്ദ മലിനീകരണ കുറ്റകൃത്യം ശ്രദ്ധയിൽപ്പെട്ടാൽ എന്തു ചെയ്യാം?

1. തെളിവുകൾ ശേഖരിക്കൽ:

  • ശബ്ദമാപിനി ഉപയോഗിച്ച് ഡെസിബൽ അളവുകൾ രേഖപ്പെടുത്തുക.
  • വീഡിയോ/ഓഡിയോ റെക്കോർഡിംഗുകൾ എടുക്കുക.
  • സാക്ഷികളുടെ മൊഴികൾ ശേഖരിക്കുക.

2. പരാതി തയ്യാറാക്കൽ:

  • തീയതി, സമയം, സ്ഥലം, ശബ്ദമലിനീകരണത്തിന്റെ സ്വഭാവം, തീവ്രത, ഉണ്ടായ ബുദ്ധിമുട്ടുകൾ, മുൻപ് നടത്തിയ നടപടികൾ (ഉണ്ടെങ്കിൽ) എന്നിവ സൂചിപ്പിച്ച് വിശദമായ പരാതി തയ്യാറാക്കുക.

3. പരാതി നൽകൽ:
പോലീസ് സംബന്ധമായ അടിയന്തര സാഹചര്യങ്ങളിൽ:

  • 112 നമ്പറിലേക്ക് SMS അയയ്ക്കാം.
  • 112 നമ്പറിലേക്ക് ഫോൺ വിളിക്കാം.
  • ക്രൈം സ്റ്റോപ്പർ: 1090 നമ്പറിലേക്ക് വിളിച്ച് പരാതി അറിയിക്കാം.
  • ജില്ലാ കളക്ടറേറ്റ് കണ്ട്രോൾ നമ്പർ: 1077.

ഓൺലൈൻ പരാതികൾ:

  • ‘തുണ’ പോർട്ടൽ: Thuna Portal
  • കേരള മുഖ്യമന്ത്രിയുടെ പരാതി പരിഹാര പോർട്ടൽ: CMO Complaints
  • ചൈൽഡ് ലൈൻ: Childline
  • ഡി.ജി.പി ക്ക് പരാതി: dgp.pol@kerala.gov.in
  • വിജിലൻസ്: Vigilance

4. കുട്ടികളുടെ പരാതികൾ:

  • ചൈൽഡ് ലൈൻ (1098).

5. മറ്റ് പ്രത്യേക പരാതികൾ:

  • ആലയ/സംഘടനാ കമ്മിറ്റിക്ക്.
  • മലിനീകരണ നിയന്ത്രണ ബോർഡ് (വ്യവസായ സംബന്ധമായത്).
  • മുനിസിപ്പാലിറ്റി/പഞ്ചായത്ത് അധികാരികൾ.
  • ദേവസ്വം അധികാരികൾ.
  • ലീഗൽ സർവീസസ് അതോറിറ്റി.
  • ജില്ലാ കളക്ടർ, തഹസ്സീൽദാർ.
  • ചീഫ് സെക്രട്ടറി.
  • പരിസ്ഥിതി വകുപ്പ് സെക്രട്ടറി.
  • മനുഷ്യാവകാശ കമ്മീഷൻ (ശബ്ദമലിനീകരണം മൗലികാവകാശ ലംഘനമാണ്).
  • പ്രാദേശിക എം.എൽ.എ, പാർലമെന്റ് അംഗം (എം.പി).
  • കേരള ലോകായുക്ത.
  • മജിസ്ട്രേറ്റ് കോടതിയിൽ സ്വകാര്യ പരാതി (BNSS 175(3) പ്രകാരം).
  • ഹൈക്കോടതിയെ സമീപിക്കുക (PIL/റിട്ട് ഹർജി).
  • വിവരാവകാശ അപേക്ഷകൾ നൽകി വിവരശേഖരണം:
  • പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ (ISHO).
  • ഡിവൈഎസ്പി/എസിപി.
  • ജില്ലാ പോലീസ് മേധാവി (DPC/SP).
  • സംസ്ഥാന പോലീസ് മേധാവി (SPC/DGP).

6. ശബ്ദമലിനീകരണം നിയന്ത്രിക്കൽ:

  • ഈ നടപടികൾ വഴി ശബ്ദമലിനീകരണം നിയന്ത്രിക്കാനും അനധികൃത ലൗഡ്സ്പീക്കറുകൾക്കെതിരെ നടപടി സ്വീകരിക്കാനും ശ്രമിക്കാം.
  • ഓരോ ഘട്ടത്തിലും ലഭിക്കുന്ന രേഖകൾ കോടതി നടപടികൾക്ക് തെളിവായി സൂക്ഷിച്ച് ഉപയോഗിക്കാവുന്നതാണ്.

7. ഇടപെടേണ്ട സർക്കാർ വകുപ്പുകൾ

  • പോലീസ് വകുപ്പ്: നിയമവിരുദ്ധമായ ശബ്ദമലിനീകരണം നിയന്ത്രിക്കുകയും, ലൗഡ്സ്പീക്കർ ഉപയോക്താക്കളെ നിയമപരമായി തടയുകയും ചെയ്യുന്നു. നിയമം അനുസരിച്ച്ലൌഡ്സ്പീക്കർ അനുമതി നൽകുകയും ചെയ്യുന്നു.
  • റവന്യു വകുപ്പ്: ശബ്ദമലിനീകരണവുമായി ബന്ധപ്പെട്ട് പൊതു സ്ഥലങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നു. ശബ്ദമലിനീകരണ സ്ക്വാഡിൻറെ മേൽനോട്ടം. ജില്ല ഭരണാധികാരിയെ ശബ്ദമലിനീകരണ നിയന്ത്രണ പ്രവർത്തനങ്ങളിൽ സഹായിക്കൽ.
  • ആരോഗ്യവകുപ്പ്: ശബ്ദമലിനീകരണം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ നിരീക്ഷിക്കുകയും ചികിത്സ നൽകുകയും ചെയ്യുന്നു. ശബ്ദനില കുറയ്ക്കുന്നതിനും അതുവഴി ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുന്നതിനും ആവശ്യമായ ഇടപെടീൽ നടത്തുന്നു.
  • സാമൂഹ്യക്ഷേമവകുപ്പ്: സമൂഹത്തിലെ ആളുകൾക്ക് ശബ്ദമലിനീകരണത്തിന്റെ ദോഷങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നു.
  • ശിശുക്ഷേമവകുപ്പ്: കുട്ടികളിലെ കേൾവിയും മാനസികാരോഗ്യവും സംരക്ഷിക്കുന്നതിനുള്ള നടപടികൾ എടുക്കുന്നു.
  • ദേവസ്വം വകുപ്പ്: ആരാധനാലയങ്ങളിലെ അനാവശ്യ ശബ്ദമലിനീകരണം നിയന്ത്രിക്കുന്നു.
  • മലിനീകരണ നിയന്ത്രണ ബോർഡ്: ശബ്ദമലിനീകരണത്തിനുള്ള മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും നടപ്പാക്കുന്നു.
  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ: പ്രദേശവാസികൾക്ക് ശബ്ദമലിനീകരണ നിയന്ത്രണത്തിനുള്ള നിബന്ധനകൾ നടപ്പാക്കുന്നു.
  • പരിസ്ഥിതി വകുപ്പ്: ശബ്ദമലിനീകരണം പരിസ്ഥിതിയിലും ജീവജാലങ്ങളിലും ഉള്ള ദോഷം കുറയ്ക്കുന്നതിനുള്ള നടപടികൾ ആസൂത്രണം ചെയ്യുന്നു.
  • നിയമ വകുപ്പ്: ശബ്ദമലിനീകരണവുമായി ബന്ധപ്പെട്ട നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരുകയും, കർശനമായി നടപ്പാക്കുകയും ചെയ്യുന്നു.
  • വിജിലൻസ്: ശബ്ദമലിനീകരണ നിയന്ത്രണത്തിൽ നടക്കാവുന്ന അഴിമതിക്കെതിരേ നടപടി സ്വീകരിക്കുന്നു.
  • ജുഡീഷ്യറി: നിയമപരമായ പ്രശ്നങ്ങളിൽ വിധിന്യായങ്ങൾ നടത്തുകയും, പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നു.

Chapter – 9
ശബ്ദ മലിനീകരണം കുറയ്ക്കാൻ
പോലീസ് വകുപ്പിന് കഴിയുന്ന കാര്യങ്ങൾ

  1. മൈക്ക് പെർമിഷൻ നൽകുന്ന അവസരത്തിൽ നിബന്ധനകൾ കർശനമായി പാലിക്കുന്നതാണെന്നും, അല്ലാത്ത പക്ഷം നിയമനടപടികൾ നേരിടാൻ സമ്മതമാണെന്നുമുള്ള സത്യവാങ്മൂലം വാങ്ങുക.
  2. മൈക്ക് പെർമിഷൻ നൽകുന്നതുമായി ബന്ധപ്പെട്ട നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്ന് പോലീസ് പട്രോളിംഗ് വാഹനങ്ങളിലുള്ളവർക്കോ, മറ്റ് ഫീൽഡ് ലെവൽ ഉദ്യോഗസ്ഥർക്കോ നിർദ്ദേശം നൽകി പരിശോധിപ്പിക്കുക.
  3. നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെങ്കിൽ സംസ്ഥാന നിയമങ്ങൾ നോക്കാതെ നോയിസ് പൊലൂഷ്യൻ റഗുലേഷൻ ആക്ട് 2000 പ്രകാരം ചാർജ് ചെയ്ത് കോടതിക്ക് റിപ്പോർട്ട് നൽകുക.
  4. ക്രൈം കോൺഫറൻസുകളിൽ പോലീസ് സ്റ്റേഷൻ തലത്തിൽ ശബ്ദമലിനീകരണത്തിനെതിരെ സ്വീകരിച്ച നടപടികൾ, പിടിച്ച പെറ്റിക്കേസുകൾ എന്നിവ സംബന്ധിച്ച അവലോകനം നടത്തി കൂടുതൽ നടപടികൾ സ്വീകരിക്കുക.
  5. മറ്റു വകുപ്പുകളുമായി ചേർന്ന് ശബ്ദമലിനീകരണ ആരോഗ്യ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക.

സർക്കാർ തലത്തിൽ

  1. ശബ്ദമലിനീകരണത്തിനെതിരെ ശക്തവും, സമഗ്രവുമായ നിയമ നിർമ്മാണം നടത്തുക.
  2. കേരളാ പോലീസ് നിയമത്തിലെ പരിപമിതികൾ ഒഴിവാക്കി 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമം പ്രയോഗിക്കാൻ നടപടികൾ സ്വീകരിക്കുക.
  3. മൈക്ക് ഓപ്പറേറ്റർമാർക്ക് അഥവാ ആ രംഗത്തുള്ള സർവ്വീസ് പ്രൊവൈഡേഴ്സിന് രജിസ്ട്രേഷനും, ലൈസൻസും ഏർപ്പെടുത്തുക.
  4. വാഹനങ്ങളിലെ സ്പീഡ് ഗവേണൻസ് സംവിധാനം പോലെ ലൗഡ് സ്പീക്കറുകൾക്ക് നോയ്സ്/സൗണ്ട് ഗവേണൻസ് സംവിധാനം കൊണ്ടുവരിക.
  5. നോയ്സ്/സൗണ്ട് ഗവേണൻസ് സംവിധാനമുള്ളവയ്ക്ക് മാത്രമേ രജിസ്ട്രേഷനും, ലൈസൻസും നൽകൂ എന്ന വ്യവസ്ഥ കൊണ്ടു വരിക.
  6. ലൌഡ്സ്പീക്കർ അനുമതി ലഭിക്കുന്ന സ്ഥാപനത്തിന്/വ്യക്തിക്ക് പ്രോഗ്രാം നടത്താൻ നിയമപരമായ സ്ഥലപരിധി ഉണ്ട് എന്നും ശബ്ദം അതിൻറെ പരിധിയ്ക്കുള്ളിൽ തന്നെ നിറുത്താൻ കഴിയും എന്നും ഉറപ്പുവരുത്തിയും മാത്രം അനുമതി നൽകുക.
  7. നിയമം ലംഘിച്ച് ഉച്ചഭാഷിണി ഉപകരണങ്ങൾ പൊതുഇടങ്ങളിലും, സ്വന്തം സ്ഥലപരിധിക്കുപുറത്തും, സ്വകാര്യ വ്യക്തികളുടെയിടങ്ങളിലും വൈദ്യുതി പോസ്റ്റുകളിലും സ്ഥാപിക്കുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുക.
  8. ലൈൻ ബസ്സ്, സ്കൂൾ വാഹനങ്ങൾ, മറ്റു പൊതു യാത്രാവഹനങ്ങൾ എന്നിവയിൽ നിന്നും ശബ്ദ ഉപകരണങ്ങൾ പൂർണ്ണമായും ഇല്ലാതാക്കുക.
  9. മൂന്ന് തവണയിൽ കൂടുതൽ ശബ്ദമലിനീകരണത്തിന് പ്രോസിക്യൂഷൻ നടപടികൾ നേരിടുന്നവർക്കെതിരെ ‘കാപ്പ’ (KAAPA) നിയമം ചുമത്താൻ പര്യാപ്തമായ വ്യവസ്ഥകൾ കൊണ്ടുവരുക.
  10. രജിസ്റ്റേർഡ് സംഘടനകൾ/സ്ഥാപനങ്ങൾ ശബ്ദമലിനീകരണം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ, അവർക്കെതിരെ ആൾക്കൂട്ട അക്രമത്തിനുള്ള വകുപ്പുകൾ പ്രയോഗിക്കാനുള്ള വ്യവസ്ഥ ഉൾപ്പെടുത്തുക.
  11. അത്തരം സംഘടനകളുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നതിനുള്ള നടപടിക്രമങ്ങൾ നിർദ്ദേശിക്കുക.
  12. നിയമം വിട്ട് മലിനീകരണം നടത്തിയാൽ ബാധിക്കപ്പെടുന്ന എല്ലാ വ്യക്തികൾക്കും നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നിയമ വ്യവസ്ഥ ഏർപ്പെടുത്തുക. ശബ്ദമലിനീകരണം സൃഷ്ടിക്കുന്ന വ്യക്തി/സംഘടനയ്ക്ക് നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത നിശ്ചയിക്കുക. ബാധിക്കപ്പെട്ട വ്യക്തികൾക്ക് ഡാമേജ് ക്ലെയിം സമർപ്പിക്കാനുള്ള അവകാശം നൽകുക.

സംരക്ഷണ മാർഗ്ഗങ്ങൾ

  • ശബ്ദം തടയുന്ന ജനാലകൾ, വാതിലുകൾ: ഇരട്ട ഗ്ലാസ് ജനാലകൾ, പ്രത്യേക കോടിംഗുള്ള വാതിലുകൾ എന്നിവ സ്ഥാപിക്കാം.
  • നോയ്സ് കാൻസലിംഗ് ഹെഡ്ഫോണുകൾ: പുറമെയുള്ള ശബ്ദം നിയന്ത്രിക്കാൻ സഹായിക്കും. വിശ്രമ സമയത്തും ജോലി ചെയ്യുമ്പോഴും ഉപയോഗിക്കാം.
  • വൈറ്റ് നോയ്സ് ജനറേറ്ററുകൾ: പശ്ചാത്തല ശബ്ദം സൃഷ്ടിച്ച് മറ്റ് ശബ്ദങ്ങളെ മറയ്ക്കാൻ സഹായിക്കും.
  • ഇയർപ്ലഗ്ഗുകൾ: ഉറങ്ങുമ്പോഴോ പഠിക്കുമ്പോഴോ ഉപയോഗിക്കാം.
  • ശബ്ദം ആഗിരണം ചെയ്യുന്ന വസ്തുക്കൾ: കർട്ടനുകൾ, കാർപ്പറ്റുകൾ, ചുമർ പാനലുകൾ എന്നിവ ഉപയോഗിച്ച് മുറികളിൽ ശബ്ദം കുറയ്ക്കാം.

സാമൂഹിക ബോധവൽക്കരണം

  • സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം: ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം എന്നിവയിലൂടെ വിവരങ്ങൾ പങ്കുവെയ്ക്കാം.
  • സ്കൂളുകളിലും കോളേജുകളിലും ക്ലാസുകൾ: വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കാം.
  • പ്രാദേശിക കൂട്ടായ്മകൾ രൂപീകരിക്കൽ: നാട്ടുകാരെ ഒരുമിപ്പിച്ച് പ്രാദേശിക തലത്തിൽ പ്രവർത്തനങ്ങൾ നടത്താം.
  • ലഘുലേഖകൾ, പോസ്റ്ററുകൾ വിതരണം: ശബ്ദമലിനീകരണത്തിന്റെ ദോഷഫലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിക്കാം.
  • പരിസ്ഥിതി സംഘടനകളുമായി സഹകരണം: നിലവിലുള്ള സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കാം.

Chapter – 10
അന്താരാഷ്ട്ര ജേർണലുകൾ

ലൗഡ്സ്പീക്കർ ശബ്ദമലിനീകരണത്തെക്കുറിച്ചും അതിന്റെ ദോഷഫലങ്ങളെക്കുറിച്ചും നിരവധി അന്താരാഷ്ട്ര ജേർണലുകളിൽ പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയിൽ നിന്നുള്ള പ്രധാന സാങ്കേതിക വിവരങ്ങൾ താഴെ കൊടുക്കുന്നു:

  1. Effects of Loudspeaker Noise on Hearing Loss: Noise & Health (2009) ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, 85 dB-ൽ കൂടുതലുള്ള ശബ്ദങ്ങൾ ദൈർഘ്യമേറിയ സമയത്തേക്ക് കേൾക്കുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് കണ്ടെത്തി. കൂടാതെ, കൂടുതലോ കുറച്ചോ നേരം പ്രശ്നമല്ല, കേൾവി നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്.
  2. Hearing Impairment due to Environmental: Noise Pollution Environmental Research (2012) ജേർണലിൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തിൽ, പരിസ്ഥിതി ശബ്ദമാലിന്യവും ലൗഡ്സ്പീക്കർ ശബ്ദങ്ങളും സംയുക്തമായി മൂർഛിച്ചാൽ കേൾവി നഷ്ടപ്പെടാനും സ്ട്രൈസ് നാഡികളെ ബാധിക്കാനും സാധ്യതയുണ്ടെന്ന് കണ്ടെത്തി. മിക്കവാറും 85-90 dB ഉള്ള ശബ്ദങ്ങൾ തന്നെ കൂടുതൽ അപകടകാരിയാണ്.
  3. Occupational Noise Exposure and Hearing Loss: Journal of Occupational Health (2015) ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, വ്യവസായമേഖലയിൽ 85 dB-ൽ കൂടുതൽ ശബ്ദമാലിന്യത്തിൽ പണിയെടുക്കുന്ന തൊഴിലാളികൾക്കിടയിൽ 25-30% പേർക്ക് കേൾവി നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. വ്യവസായ ശാലകളിലെ ശബ്ദമാലിന്യത്തെ തടയാൻ ഇയർ പ്ലഗ്ഗുകൾ അത്യാവശ്യം.
  4. Impact of High-Intensity Sound on Auditory System: The Journal of the Acoustical Society of America (2017) ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, 100 dB-ൽ കൂടുതൽ ശബ്ദം ഉള്ള സിസ്റ്റങ്ങളുടെയും സംഗീത പരിപാടികളുടെയും കാരണമായി കുറഞ്ഞകാലത്ത് കേൾവി നഷ്ടം സംഭവിക്കാവുന്ന സാധ്യതയെപ്പറ്റി പഠനം നടത്തി. കോവിഡ്-19 പാൻഡമിക് കാലഘട്ടത്തിൽ വീട്ടിൽ നിന്ന് ജോലി ചെയ്യുന്നവരിൽ ശബ്ദമാലിന്യത്തിന്റെ പ്രഭാവം കൂടുതലായി കണ്ടതായി പഠനം കണ്ടെത്തി. ഇത് റസിഡൻഷ്യൽ ഏരിയായിലെ ശബ്ദമലിനീകരണ തോത് ഉയർന്നിരിക്കുന്നു എന്നതിന്റെ തെളിവാണ്.
  5. Preventive Measures for Noise-Induced Hearing Loss: Hearing Research (2020) ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, ശബ്ദമാലിന്യത്തെ ചെറുക്കാൻ ഇയർ പ്ലഗ്ഗുകൾ, ശബ്ദ നിയന്ത്രണ സംവിധാനങ്ങൾ, ശബ്ദ ഇൻസുലേഷൻ ഉപകരണങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദമായ പഠനം നടത്തി.
  6. Noise Pollution from Loudspeakers: A Case Study in Delhi Noise Pollution from Loudspeakers: A Case Study in Delhi എന്ന പഠനം 2018-ൽ ദില്ലി, ഇന്ത്യയിൽ നടത്തിയപ്പോൾ, രാത്രിയിൽ വസതിഗൃഹങ്ങളിൽ അനുവദനീയമായ ശബ്ദത്തിന്റെ അളവിനേക്കാൾ കൂടുതലായിരുന്നു ലൗഡ്‌സ്പീക്കറുകളിൽ നിന്നുള്ള ശബ്ദം.
  7. The Impact of Noise Pollution on Human: Health 2020-ൽ ലണ്ടൻ, യുകെയിൽ നടത്തിയ The Impact of Noise Pollution on Human Health എന്ന പഠനത്തിൽ, ലൗഡ്‌സ്പീക്കർ ശബ്ദം ഉറക്കക്കുറവ്, രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവയ്ക്ക് കാരണമാകുന്നു.
  8. Noise Pollution and Its Effects on Wildlife Noise Pollution and Its Effects on Wildlife എന്ന പഠനം 2019-ൽ ന്യൂയോർക്ക്, യുഎസ്എയിൽ നടത്തിയപ്പോൾ, ലൗഡ്‌സ്പീക്കർ ശബ്ദം മൃഗങ്ങളുടെ ആശയവിനിമയം, പ്രത്യുത്പാദനം, ദിശാബോധം എന്നിവയെ ബാധിക്കുന്നു.
  9. A Study of Noise Pollution in Urban Areas A Study of Noise Pollution in Urban Areas എന്ന പഠനം 2017-ൽ ടോക്യോ, ജപ്പാനിൽ നടത്തിയപ്പോൾ, ടോക്യോയിലെ പ്രധാന റോഡുകളിൽ വാഹനങ്ങളിൽ നിന്നും ലൗഡ്‌സ്പീക്കറുകളിൽ നിന്നും ഉണ്ടാകുന്ന ശബ്ദം WHO നിർദ്ദേശിച്ച പരിധിയേക്കാൾ കൂടുതലായിരുന്നു.
  10. The Effects of Noise Pollution on Children’s Cognitive Development The Effects of Noise Pollution on Children’s Cognitive Development എന്ന പഠനം 2021-ൽ മുംബൈ, ഇന്ത്യയിൽ നടത്തിയപ്പോൾ, സ്കൂളുകൾക്ക് സമീപത്തുള്ള ലൗഡ്‌സ്പീക്കറുകൾ കുട്ടികളുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ ബാധിക്കുന്നു.
  11. Noise Pollution and its Impact on Sleep Quality Noise Pollution and its Impact on Sleep Quality എന്ന പഠനം 2018-ൽ സിയോൾ, ദക്ഷിണ കൊറിയയിൽ നടത്തിയപ്പോൾ, ലൗഡ്‌സ്പീക്കർ ശബ്ദം ഉറക്കത്തിന്റെ ഗുണനിലവാരത്തെ കുറയ്ക്കുകയും ഉറക്കമില്ലായ്മയ്ക്ക് കാരണമാവുകയും ചെയ്യുന്നു.
  12. The Relationship Between Noise Pollution and Mental Health The Relationship Between Noise Pollution and Mental Health എന്ന പഠനം 2020-ൽ ബെർലിൻ, ജർമ്മനിയിൽ നടത്തിയപ്പോൾ, ലൗഡ്‌സ്പീക്കർ ശബ്ദം ഉത്കണ്ഠ, സമ്മർദ്ദം, വിഷാദം എന്നിവയ്ക്ക് കാരണമാകുന്നു.
  13. Noise Pollution and its Impact on Property Values Noise Pollution and its Impact on Property Values എന്ന പഠനം 2019-ൽ സാൻഫ്രാൻസിസ്കോ, യുഎസ്എയിൽ നടത്തിയപ്പോൾ, ലൗഡ്‌സ്പീക്കർ ശബ്ദമലിനീകരണം ഉള്ള പ്രദേശങ്ങളിലെ വീടുകളുടെ വില കുറവാണ്.
  14. A Comparative Study of Noise Pollution in Different Cities A Comparative Study of Noise Pollution in Different Cities എന്ന പഠനം 2017-ൽ ലോസ് ഏഞ്ജലസ്, യുഎസ്എ; ലണ്ടൻ, യുകെ എന്നിവിടങ്ങളിൽ നടത്തിയപ്പോൾ, ലോകത്തിലെ വ്യത്യസ്ത നഗരങ്ങളിലെ ശബ്ദമലിനീകരണത്തിന്റെ തോത് തമ്മിലുള്ള താരതമ്യം നടത്തി.
  15. Noise Pollution and its Impact on Tourism Noise Pollution and its Impact on Tourism എന്ന പഠനം 2021-ൽ ബാങ്കോക്ക്, തായ്‌ലൻഡിൽ നടത്തിയപ്പോൾ, ലൗഡ്‌സ്പീക്കർ ശബ്ദം ഒരു പ്രദേശത്തെ സഞ്ചാരികളെ ആകർഷിക്കാനുള്ള കഴിവിനെ ബാധിക്കുന്നു.

Chapter – 11
ബോധവൽക്കരണ പരിപാടികൾ

  • സ്കൂൾ, കോളേജ് തലത്തിലുള്ള ക്ലാസുകൾ: ഇത് യുവജനങ്ങളിൽ നേരത്തെ തന്നെ അവബോധം സൃഷ്ടിക്കാൻ സഹായിക്കും.
  • ആരോഗ്യവകുപ്പുമായി ചേർന്നുള്ള ബോധവത്കരണ പ്രോഗ്രാമുകൾ: ഇത് ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള വിദഗ്ധ അറിവ് പങ്കുവയ്ക്കാൻ സഹായിക്കും.
  • ഓടുന്ന വാഹനങ്ങളിലെ ശബ്ദഉപകരണങ്ങൾക്കെതിരെയുള്ള ബോധവത്കരണം: ഇത് ശബ്ദമലിനീകരണം കുറയ്ക്കാൻ സഹായിക്കും.
  • പൊതുജന ബോധവൽക്കരണ ക്യാമ്പയിനുകൾ: ഇത് വിശാലമായ ജനവിഭാഗത്തിലേക്ക് എത്തിച്ചേരാൻ സഹായിക്കും.
  • സോഷ്യൽ മീഡിയ പ്രചാരണങ്ങൾ: ഇത് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ വ്യാപകമായി സന്ദേശം പ്രചരിപ്പിക്കാൻ സഹായിക്കും.

നഗരങ്ങളിൽ ശബ്ദനിരീക്ഷണ സംവിധാനങ്ങൾ:

  • ഇത് നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ശബ്ദനില തുടർച്ചയായി അളക്കാൻ സഹായിക്കും.
  • ഇതുവഴി ഏതു സമയത്ത്, ഏതു സ്ഥലത്താണ് ശബ്ദമലിനീകരണം കൂടുതലെന്ന് കണ്ടെത്താനാകും.
  • ഈ വിവരങ്ങൾ ഉപയോഗിച്ച് കൃത്യമായ നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ കഴിയും.

ട്രാഫിക് സിഗ്നലുകളിൽ ഡെസിബൽ ഡിസ്പ്ലേകൾ:

  • ഇത് വാഹനചാലകർക്ക് അവരുടെ വാഹനത്തിന്റെ ശബ്ദനില നേരിട്ട് കാണാൻ സഹായിക്കും.
  • ഇത് ഓരോ വ്യക്തിയിലും ശബ്ദമലിനീകരണത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കും.
  • അമിതമായ ശബ്ദം പുറപ്പെടുവിക്കുന്നവരെ കണ്ടെത്തി നടപടി എടുക്കാനും ഇത് സഹായിക്കും.

നോ ഹോൺ സോണുകൾ:

  • ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ പ്രത്യേക മേഖലകളിൽ ഹോൺ ഉപയോഗം നിരോധിക്കുന്നു.
  • ഇത് ശബ്ദസംവേദനക്ഷമത കൂടുതലുള്ള പ്രദേശങ്ങളിൽ ശാന്തത നിലനിർത്താൻ സഹായിക്കും.
  • ഈ മേഖലകളിലൂടെ കടന്നുപോകുമ്പോൾ വാഹനചാലകർ കൂടുതൽ ശ്രദ്ധാലുക്കളാകാൻ ഇത് പ്രേരിപ്പിക്കും.
  • നിയമം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.

നിശബ്ദ മേഖലകൾക്ക് വ്യക്തമായ ബോർഡുകൾ:

  • നിശബ്ദ മേഖലകൾ തിരിച്ചറിയുക; നിശബ്ദ മേഖലകളിൽ ഇവ സ്ഥാപിക്കുക; ശബ്ദപരിധി നിശ്ചയിച്ച് നിയമം നടപ്പാക്കുക.

Chapter – 12
പരിഹാര മാർഗ്ഗങ്ങൾ – വിശദമായി

വ്യക്തിഗത തലത്തിൽ:

  • ശബ്ദം നിയന്ത്രിക്കുന്ന ഉപകരണങ്ങൾ ഉപയോഗിക്കുക
  • വാഹനങ്ങളുടെ ഹോൺ ഉപയോഗം പരമാവധി കുറയ്ക്കുക
  • വീടുകളിൽ ശബ്ദം തടയുന്ന സാമഗ്രികൾ ഉപയോഗിക്കുക
  • പാട്ടുകളും റ്റി.വി. പ്രോഗ്രാമുകളും ശബ്ദനിയമങ്ങൾക്കനുസൃതമായി മാത്രം ഉപയോഗിക്കുക.

സമൂഹതലത്തിൽ:

  • ശബ്ദമലിനീകരണത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുക
  • പൊതുപരിപാടികളിൽ ശബ്ദനിയന്ത്രണം ഉറപ്പാക്കുക
  • ഗ്രീൻ കോറിഡോറുകൾ സൃഷ്ടിക്കുക
  • ലൌഡ്സ്പീക്കർ ഉപയോഗം ഇല്ലാതാക്കുക

സർക്കാർ തലത്തിൽ:

  • കർശനമായ നിയമനടപടികൾ
  • ലൌഡ്സ്പീക്കർ ഉപയോഗനിയന്ത്രണം കർശനമാക്കുക
  • ശബ്ദമലിനീകരണ നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കൽ
  • പരിസ്ഥിതി സൗഹൃദ വികസന പദ്ധതികൾ
  • കുട്ടികളെയും സമൂഹത്തെയും ശബ്ദമലിനികരണത്തിനെക്കുറിച്ചും ദോഷവശങ്ങളെക്കുറിച്ചും പഠിപ്പിക്കുക.
  • നിയന്ത്രണത്തിൽ കൊണ്ടുവരുന്നതുവരെ ബോധവത്രണം തുടരുക.

Chapter – 13
ഉപസംഹാരം

  • ഭാവിതലമുറയ്ക്കായുള്ള പ്രതിബദ്ധത: നമ്മുടെ പ്രവർത്തനങ്ങൾ വരും തലമുറയെ ബാധിക്കും എന്ന തിരിച്ചറിവ്.
  • വ്യക്തിപരമായ ഉത്തരവാദിത്വം: ഓരോ വ്യക്തിയും ശബ്ദമലിനീകരണം കുറയ്ക്കാൻ ശ്രമിക്കണം.
  • സമൂഹത്തിന്റെ പങ്ക്: കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ പ്രശ്നം പരിഹരിക്കാനാകൂ.
  • മടിക്കേണ്ടതില്ല ഒപ്പം ഞങ്ങളുണ്ട്.

data source:

 25 total views

ശബ്ദം ഇല്ലാതാക്കിയ ഗോകുലിന്റെ നിശബ്ദതയുടെ കഥ

കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ, പച്ചപ്പ് നിറഞ്ഞ പുലിമൂട്ടിൽ കവലയ്ക്കരികിൽ, ഒരു ചെറിയ വെള്ള വീട് നിലകൊള്ളുന്നു. ആ വീടിന്റെ മുറ്റത്ത് ഒരു പഴയ മാവ് നിൽക്കുന്നു, അതിന്റെ തണലിൽ ഒരു ചെറുപ്പക്കാരൻ ഇരിക്കുന്നു – അവനാണ് ഗോകുൽ. അവന്റെ കണ്ണുകളിൽ ഒരു അഗാധമായ വേദന നിറഞ്ഞു നിൽക്കുന്നു, ഈ ലോകത്തിന്റെ ശബ്ദങ്ങൾ അവന് കേൾക്കാനാവാത്തതിന്റെ വേദന.

വീടിന് തൊട്ടടുത്തായി ഉയർന്നു നിൽക്കുന്ന പ്രസിദ്ധമായ ക്ഷേത്രം, അതിന്റെ ഗോപുരം ആകാശത്തേക്ക് ഉയർന്നു നിൽക്കുന്നു. എന്നാൽ ആ ക്ഷേത്രത്തിൽ നിന്നുയരുന്ന നിരന്തരമായ ലൗഡ്സ്പീക്കർ ശബ്ദം, ഗോകുലിന്റെ ജീവിതത്തെ മാത്രമല്ല, അവന്റെ കുടുംബത്തിന്റെ സ്വപ്നങ്ങളെയാകെ തകർത്തു കളഞ്ഞിരിക്കുന്നു.

28 വർഷങ്ങൾക്ക് മുമ്പ്, ഒരു വേനൽക്കാല സന്ധ്യയിൽ, ലത ഗർഭിണിയായിരിക്കെ, ക്ഷേത്രത്തിൽ വാർഷിക ഉത്സവം ആരംഭിച്ചു. പത്തു ദിവസങ്ങൾ നീണ്ടുനിന്ന ആ ഉത്സവത്തിൽ, രാപ്പകൽ ഭേദമന്യേ ലൗഡ്സ്പീക്കറുകൾ മുഴങ്ങിക്കൊണ്ടിരുന്നു. ഭക്തിഗാനങ്ങളും, പ്രാർത്ഥനകളും, നാടകവും, ഗാനമേളയും, അവതരണങ്ങളും – എല്ലാം അതിശക്തമായ ശബ്ദത്തിൽ പ്രദേശത്തെ മുഴുവൻ വിറങ്ങലിച്ചുനിന്നു.

ലതയുടെ അയൽവാസിയായ സരസമ്മ, ഒരു റിട്ടയേർഡ് നഴ്സ്, ലതയുടെ വീട്ടിലെത്തി. അവരുടെ മുഖത്ത് ആശങ്ക നിറഞ്ഞിരുന്നു. “മോളേ, ഈ ശബ്ദകോലാഹലം നിന്റെ ഗർഭസ്ഥ ശിശുവിനെ ബാധിച്ചേക്കാം. ഗർഭകാലത്ത് അമിതമായ ശബ്ദം കുഞ്ഞിന്റെ കേൾവിശക്തിയെ വരെ ബാധിക്കുമെന്ന് പഠനങ്ങളുണ്ട് കുറച്ചു ദിവസം മറ്റെവിടെയ്ക്കെങ്കിലും മാറുന്നത് നന്നായിരിക്കും” സരസമ്മ പറഞ്ഞു. ഞാനെവിടെയ്ക്കു മാറാനാ ചേച്ചി രാജേഷിൻറെ ജോലിയും എൻറെ തയ്യലും വിട്ട് ഞങ്ങളെവിടെ പോകാനാ.

എന്നാൽ ക്ഷേത്ര കമ്മിറ്റിയിൽ സ്വാധീനമുള്ള രാജേഷിന്റെ ചിറ്റപ്പൻ, ഇതെല്ലാം വെറും അന്ധവിശ്വാസമാണെന്നു പറഞ്ഞ് അവരെ നിരുത്സാഹപ്പെടുത്തി. “ദൈവത്തിന്റെ നാമം കേൾക്കുന്നത് കുഞ്ഞിന് നല്ലതാണ് ” എന്ന് അദ്ദേഹം പറഞ്ഞു.

മാസങ്ങൾ കഴിഞ്ഞ്, ഗോകുൽ ജനിച്ചു. ആദ്യ മാസങ്ങളിൽ തന്നെ അവന്റെ പ്രതികരണങ്ങളിൽ അസാധാരണത്വം ലത ശ്രദ്ധിച്ചു. മറ്റു കുഞ്ഞുങ്ങൾ ശബ്ദം കേട്ട് തിരിയുമ്പോൾ ഗോകുൽ ശ്രദ്ദിക്കാതിരിക്കുന്നു. എന്നാൽ മറ്റ് കുടുംബാംഗങ്ങൾ അവളുടെ ആശങ്കകളെ നിസ്സാരവത്കരിച്ചു.

ഗോകുൽ വളരുന്തോറും അവന്റെ കേൾവിക്കുറവ് കൂടുതൽ പ്രകടമായി. സ്കൂളിൽ അവന്റെ ക്ലാസ് ടീച്ചർ സുമതി, ഗോകുലിന്റെ പഠന പ്രശ്നങ്ങളെക്കുറിച്ച് രക്ഷിതാക്കളോട് സംസാരിച്ചു. സുമതി ടീച്ചറിന്റെ നിർബന്ധപ്രകാരം അവർ കൊല്ലം ജില്ലാ ആശുപത്രിയിലെ ഒരു വിദഗ്ധ ഡോക്ടറെ കാണിച്ചു. ഡോക്ടറുടെ മുറിയിൽ നിന്നും പുറത്തു വന്ന രാജേഷിന്റെയും ലതയുടെയും മുഖത്ത് നിരാശ നിറഞ്ഞിരുന്നു. ഗോകുലിന് ഗുരുതരമായ കേൾവിക്കുറവുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു.

ഈ വാർത്ത കുടുംബത്തെ തകർത്തു കളഞ്ഞു. രാജേഷ് തന്റെ ചെറിയ കിടപ്പാടം വിറ്റ് പ്രിയ പുത്രൻറെ ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്ക് താമസം മാറ്റി. അവിടെ ഗോകുൽ ഒരു പ്രത്യേക വിദ്യാലയത്തിൽ ചേർന്നു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം അവർക്ക് അവിടെ തുടരാനായില്ല അവർ വീണ്ടും കൊട്ടാരക്കരയിലേക്ക് തന്നെ മടങ്ങി വന്നു. അവരുടെ പഴയ വീട്തന്നെ വാടകയ്ക്കെടുത്ത് അതിൽ താമസം തുടങ്ങി.

ഗോകുലിന്റെ ബാല്യകാലം സങ്കടങ്ങൾ നിറഞ്ഞതായിരുന്നു. പുലിമൂട്ടിൽ കവലയ്ക്കടുത്തുള്ള ചെറിയ പാടത്ത് മറ്റു കുട്ടികൾ ഫുട്ബോൾ കളിക്കുമ്പോൾ, ഗോകുൽ അകലെ നോക്കി നിൽക്കുമായിരുന്നു. കൂട്ടുകാർ വിളിച്ചാലും അവന് കേൾക്കാനാവില്ല. ചിലപ്പോൾ കളിക്കാൻ ചെന്നാൽ മറ്റുള്ളവരുടെ നിർദ്ദേശങ്ങൾ കേൾക്കാനാവാതെ കളിതോറ്റുപോകും. അതിനാൽ തന്നെ പിന്നീട് ആരും അവനെ കൂട്ടാതായി.

സ്കൂളിലെ വാർഷിക ദിനാഘോഷത്തിൽ നാടകം കളിക്കാൻ ഗോകുലിന് വലിയ ആഗ്രഹമായിരുന്നു. എന്നാൽ സംഭാഷണങ്ങൾ പറയാൻ കഴിയാത്തതിനാൽ അധ്യാപകർ അവനെ തെരഞ്ഞെടുത്തില്ല. അന്ന് വൈകുന്നേരം സ്റ്റേജിനു പിന്നിൽ ഒറ്റയ്ക്കിരുന്ന് കരയുന്ന ഗോകുലിനെ കണ്ടെത്തിയത് അവന്റെ ക്ലാസ് ടീച്ചർ സുമതിയായിരുന്നു. അവർ അവനെ ആശ്വസിപ്പിച്ചു, എന്നാൽ അവന്റെ ഹൃദയത്തിലെ വേദന മാറ്റാൻ അവർക്കും കഴിഞ്ഞില്ല. അങ്ങനെയാണ് ടീച്ചർ അവൻറെ രക്ഷകർത്താക്കളെ സ്കൂളിലേയ്ക്ക് വിളിപ്പിച്ച് ജില്ലാ ആശുപത്രിയിൽ കൊണ്ടുപോയി കാണിക്കാൻ പറഞ്ഞത്.

ഇപ്പോൾ 28 വയസ്സുള്ള ഗോകുൽ, തന്റെ കേൾവിക്കുറവ് മൂലം ജോലി കണ്ടെത്താൻ ബുദ്ധിമുട്ടുന്നു. നാട്ടിലെ ഒരു ചെറിയ കടയിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും, നാട്ടിലെ വിശേഷങ്ങൾക്കൊന്നും പാകാതെ ഒറ്റപ്പെട്ട് ഒതുങ്ങി ജീവിക്കുകയാണ്. രാജേഷും ലതയും മകന്റെ ഭാവി ഓർത്ത് ഏറെ ആശങ്കപ്പെടുന്നു.

എന്നാൽ പ്രതീക്ഷയുടെ ഒരു കിരണം തെളിയുന്നുണ്ട്. പ്രദേശത്തെ യുവജന സംഘടനയായ ‘നവചേതന’യുടെ സെക്രട്ടറി അനിൽ, ശബ്ദമലിനീകരണത്തിനെതിരെ ഒരു കാമ്പയിൻ ആരംഭിച്ചിരിക്കുന്നു. അവർ ഗോകുലിന്റെ കഥ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച്, ജനങ്ങളെ ബോധവൽക്കരിക്കാൻ ശ്രമിക്കുന്നു. അവർ സോഷ്യൽ മീഡിയയിലൂടെ ഒരു ക്യാമ്പയിൻ ആരംഭിച്ചു, “#SaveSilentZone” എന്ന ഹാഷ്ടാഗ് ഉപയോഗിച്ച്. ഈ പ്രചാരണം വേഗത്തിൽ വൈറലായി.

അതിൻറെ ഫലമായി കൊട്ടാരക്കര നഗരസഭ അധികൃതരും ഇപ്പോൾ ഈ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. അവർ ശബ്ദമലിനീകരണം നിയന്ത്രിക്കുന്നതിനുള്ള കർശനമായ നിയമങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചു. ക്ഷേത്രങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലും ഉപയോഗിക്കുന്ന ലൗഡ്സ്പീക്കറുകളുടെ ശബ്ദം നിയന്ത്രിക്കുന്നതിനും നിശബ്ദമേഖലകളായി ആരാധനാലയങ്ങളെ നിലനിറുത്തുന്നതിനും നടപടികൾ സ്വീകരിച്ചു തുടങ്ങി.

ഈ പ്രചാരണത്തിന്റെ ഫലമായി, പ്രദേശത്തെ ജനങ്ങൾ ശബ്ദമലിനീകരണത്തിന്റെ അപകടങ്ങളെക്കുറിച്ച് കൂടുതൽ ബോധവാന്മാരായി. പലരും ഗോകുലിനോടും കുടുംബത്തോടും അനുഭാവം പ്രകടിപ്പിച്ചു.

ഗോകുലിന്റെ ജീവിതം ഇപ്പോൾ പതിയെ മാറി തുടങ്ങിയിരിക്കുന്നു. ഒരു സംഘടന കേൾവി സഹായി ഉപകരണം  വാഗ്ദാനം ചെയ്തെങ്കിലും അത് അവൻറെ കേൾവി തിരികെ കൊണ്ടുവരാൻ ഉപകരിക്കില്ലെന്നു ഡോക്ടർ പറഞ്ഞതിനാൽ ശബ്ദമില്ലാത്ത ലോകത്ത് ഇന്നും അവൻ ജീവിക്കുന്നു.

ഗോകുലിന്റെ കഥ നമുക്ക് ഒരു പാഠമാണ്. നമുക്കു ചുറ്റും ജീവിക്കുന്ന ഒരുപാട് ഗോകുൽമാർക്കും വേണ്ടിയുള്ളതാണ് ഈ ലോകം. അവരുടെ അവകാശങ്ങളും ആവശ്യങ്ങളും നാം മനസ്സിലാക്കണം. ശബ്ദമലിനീകരണത്തിന്റെ അപകടങ്ങളെക്കുറിച്ച് നാം കൂടുതൽ ബോധവാന്മാരാകേണ്ടതുണ്ട്. നമ്മുടെ പ്രവർത്തികൾ മറ്റുള്ളവരെ എങ്ങനെ ബാധിക്കുന്നുവെന്ന് നാം ചിന്തിക്കണം. കഥ അവസാനിക്കുന്നില്ല. അത് തുടരുകയാണ്, നമ്മുടെ സമൂഹത്തിന് ഒരു മാറ്റത്തിന് തുടക്കമായി. കൂടുതൽ സഹാനുഭൂതിയുള്ള, പരിഷ്കൃതസമൂഹ മനുഷ്യനായി നമുക്കു മാറാം.

നന്ദി

മനു എ എസ്
989593897

 15 total views