ചെയ്യരുത് – കണ്ടു നിൽക്കരുത് – പ്രേരിപ്പിക്കരുത്. ഉടൻ 112 ൽ വിളിച്ച് അധികാരികളെ അറിയിക്കുക.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 അനുസരിച്ച് ശാന്തമായ അന്തരീക്ഷത്തിൽ ജീവിക്കുക എന്നത് നമ്മുടെ എല്ലാവരുടെയും അടിസ്ഥാന അവകാശമാണ്. ഈ അവകാശം സംരക്ഷിക്കുന്നതിനായി 2000-ൽ ഇന്ത്യൻ പാർലമെന്റ് “ശബ്ദ മലിനീകരണം (നിയന്ത്രണവും സംരക്ഷണവും) ചട്ടങ്ങൾ” നിലവിൽ വരുത്തിയിട്ടുണ്ട്.
വ്യാവസായിക പ്രവർത്തനങ്ങൾ, നിർമ്മാണ പ്രവൃത്തികൾ, പടക്കം, ലൗഡ് സ്പീക്കറുകൾ, വാഹന ഹോൺ തുടങ്ങിയവയുടെ ചട്ടവിരുദ്ധ ഉപയോഗം മനുഷ്യന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു. കുട്ടികളിൽ: ശ്രദ്ധക്കുറവ്, ഡിസ്ലെക്സിയ, പഠനവൈകല്യം. ഗർഭിണികളിൽ: അകാലപ്രസവം, കുറഞ്ഞ ഭാരമുള്ള കുഞ്ഞിന്റെ ജനനം, ഗർഭച്ഛിദ്രം. മുതിർന്നവരിൽ: ശ്രവണനഷ്ടം, ടിന്നിറ്റസ്, അൽഷൈമേഴ്സ്, ഡിമെൻഷ്യ, ഓർമ്മക്കുറവ് എന്നിവയ്ക്ക് ശബ്ദമലിനീകരണം കാരണമാകാം എന്ന പഠനങ്ങൾ നിലവിലുണ്ട്.
Church of God (Full Gospel) in India vs K.K.R. Majestic Colony Welfare Association കേസിൽ സുപ്രീം കോടതി വ്യക്തമാക്കിയത്: • ആരാധനാലയങ്ങൾക്ക് ലൗഡ് സ്പീക്കർ ഉപയോഗിക്കുന്നത് അവകാശമല്ല • ഒരാൾക്ക് കേൾക്കാൻ താൽപ്പര്യമില്ലാത്തത് കേൾപ്പിക്കാൻ പാടില്ല • പൗരാവകാശത്തിന് മുകളിൽ മറ്റൊന്നും നിലനിൽക്കുകയില്ല എന്നാണ്.
ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോടതികൾ, ആരാധനാലയങ്ങൾ, വനമേഖലകൾ/വന്യജീവി സങ്കേതങ്ങൾ, പ്രവർത്തന സമയത്തെ പബ്ലിക് ഓഫീസുകൾ, തിരക്കുള്ള പൊതു നിരത്തുകൾ/ജംഗ്ഷനുകൾ ഇവയുടെ 100 മീറ്റർ ചുറ്റളവ് നിശ്ശബ്ദ മേഖലകളാണ്. ഈ മേഖലകളിൽ ലൗഡ് സ്പീക്കർ ഉപയോഗവും പടക്കം പൊട്ടിക്കലും നിയമലംഘനമാണ്.
ചട്ടം 5(1) പ്രകാരം ലൗഡ് സ്പീക്കർ ഉപയോഗിക്കാൻ അധികാരികളിൽ നിന്ന് രേഖാമൂലമായ അനുമതി ആവശ്യമാണ്. ചട്ടം 5(2) പ്രകാരം രാത്രി 10 മണി മുതൽ പ്രഭാതം 6 മണി വരെ ലൗഡ് സ്പീക്കർ, പബ്ലിക് അഡ്രസ് സിസ്റ്റം, പടക്കം, ഹോൺ എന്നിവയുടെ ഉപയോഗം കുറ്റകരമാണ്.
ചട്ടം 5(4), 5(5) പ്രകാരം പുറപ്പെടുവിക്കുന്ന സ്വന്തം സ്ഥലത്തിന്റെ അതിർത്തിയിൽ എത്തുന്ന ശബ്ദം ആ മേഖലയ്ക്ക് അനുവദനീയമായ പരമാവധി പരിധിയെക്കാൾ കൂടുതലാകരുത്. വ്യാവസായിക മേഖലയിൽ പകൽ 75 ഡെസിബെൽ, രാത്രി 70 ഡെസിബെൽ എന്ന പരിധിയാണ്. വാണിജ്യ മേഖലയിൽ പകൽ 65 ഡെസിബെൽ, രാത്രി 55 ഡെസിബെൽ വരെ അനുവദനീയമാണ്. പാർപ്പിട മേഖലയിൽ പകൽ 55 ഡെസിബെൽ, രാത്രി 45 ഡെസിബെൾ എന്നതാണ് പരമാവധി പരിധി. നിശ്ശബ്ദ മേഖലയിൽ ഏറ്റവും കുറഞ്ഞ പരിധിയായ പകൽ 50 ഡെസിബെൽ, രാത്രി 40 ഡെസിബെൽ മാത്രമേ അനുവദനീയമായുള്ളൂ.
കുറ്റകരമായ പ്രവർത്തനങ്ങൾ: നിശ്ശബ്ദ മേഖലകളിൽ അല്ലെങ്കിൽ ഓരോ മേഖലയിലെയും സമയ/ശബ്ദ പരിധി ലംഘിച്ച്: സംഗീതം പ്ലേ ചെയ്യുക, സൗണ്ട് ആംപ്ലിഫയർ ഉപയോഗിക്കുക, ഡ്രം-ടോം-ടോം-സംഗീതം, ഹോൺ-ട്രമ്പറ്റ് മുഴക്കുക, ജനക്കൂട്ടത്തെ ആകർഷിക്കുന്ന പ്രകടനങ്ങൾ നടത്തുക, ശബ്ദമുണ്ടാക്കുന്ന പടക്കം പൊട്ടിക്കുക, ലൗഡ് സ്പീക്കർ/പബ്ലിക് അഡ്രസ് സിസ്റ്റം ഉപയോഗിക്കുക എന്നിവ ചട്ടം ലംഘനമാണ്.
കോളാമ്പി/മെറ്റൽ ഹോൺ/ബോക്സ് രൂപത്തിലാക്കിയത് എന്നിവ പൊതുജനാരോഗ്യത്തിന് അപകടകരമായ ശബ്ദ ആവൃത്തി ഉത്പാദിപ്പിക്കുന്നതിനാൽ പൂർണ്ണമായും നിരോധിച്ചിട്ടുണ്ട് എന്നതിനാൽ ഉപയോഗം പൂർണ്ണമായും ഉപേക്ഷിക്കുക.
ശബ്ദം ഉത്പാദിപ്പിക്കേണ്ട സ്ഥലം ഉടമയുടെ സ്ഥലപരിധിക്ക് പുറത്ത് വയറുകൾ/സ്പീക്കറുകൾ സ്ഥാപിക്കരുത്, സബ് വൂഫറുകൾ ഉൾപ്പെടെയുള്ള ലോ ഫ്രീക്വൻസി ഉപകരണങ്ങളുടെ ശബ്ദം ഉൾപ്പെടെ സ്ഥല പരിധിയിലോ വാഹനത്തിലാണെങ്കിൽ പൊതുനിരത്ത് പരിധിയിലോ ചട്ടം 5(4), 5(5) പ്രകാരം അവസാനിപ്പിക്കുക. എല്ലാ അധിക വൈദ്യുതി ഉപയോഗവും ജനറേറ്റർ ഉപയോഗവും അനുമതികളോടെ മാത്രം നടത്തുക എന്നതാണ് പ്രോഗ്രാം സംഘടകരുടെ ഭരണഘടനാപരമായ ഉത്തരവാദിത്തവും കടമയും.
ശബ്ദം ബുദ്ധിമുട്ടായാൽ പൗരന് പരാതി നൽകാം: ശബ്ദ മലിനീകരണം കണ്ടെത്തിയാൽ ആർക്കും അധികാരികൾക്ക് പരാതിപ്പെടാം. അടിയന്തര സാഹചര്യങ്ങളിൽ 112 എന്ന എമർജൻസി നമ്പർ ഉപയോഗിക്കാം.
പ്രധാന നടപടികൾ: സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നിയമം നടപ്പിലാക്കാനുള്ള അധികാരമുണ്ട്. പോലീസ് നിർദ്ദേശം അവഗണിച്ചാൽ ഉപകരണങ്ങൾ കണ്ടുകെട്ടാം. വൈദ്യുതി മോഷണം, അനുമതിയില്ലാത്ത കണക്ഷൻ എന്നിവയും കുറ്റകരമാണ്. ചട്ടം ലംഘനം പരിസ്ഥിതി ലംഘമായി പരിഗണിക്കുന്നതിനാൽ ക്രിമിനൽ കുറ്റകൃത്യമായി കണക്കാക്കപ്പെടും.
ഈ നിയമങ്ങൾ നമ്മുടെ സാമൂഹിക ഉത്തരവാദിത്തബോധത്തിന്റെയും പരസ്പര ആദരവിന്റെയും പ്രതിഫലനമാണ്. എല്ലാവരുടെയും സഹകരണത്തോടെ നമുക്ക് ശാന്തവും ആരോഗ്യകരവുമായ ഒരു സമൂഹം കെട്ടിപ്പടുക്കാനാകും.
ഇന്നലെ വൈകുന്നേരം കുണ്ടറ മുക്കട വഴി കടന്നുപോയപ്പോൾ, ബസ്റ്റോപ്പിന് സമീപമുള്ള പച്ചക്കറി കടയുടെ മുന്നിൽ കല്യാണവീടിലെന്നപോലെ ഒരു പന്തൽ. കൊട്ടാരക്കരയ്ക്ക് പോകാൻ ബസിനായി കാത്തുനിൽക്കുന്ന നിരവധി യാത്രക്കാരുടെ ബസ്റ്റോപ്പ് മുതൽ വാഹനങ്ങൾ വളഞ്ഞുവരുന്ന ഭാഗം വരെ രണ്ടിലധികം ബസുകൾ എപ്പോഴും നിരത്തിയിട്ടിരിക്കുന്ന തിരക്കുള്ള ജംഗ്ഷൻ. ബസുകൾ നിർത്താൻ ഫുട്പാത്ത് മുഴുവൻ ഇന്റർലോക്കിങ് ബ്ലോക്കുകൾ ഇട്ടിരിക്കുന്നു. പിറകിൽ റെയിൽവേ കമ്പൗണ്ട് അതിക്രമിച്ച് പണിതതായി തോന്നുന്ന പച്ചക്കറിക്കടകളുടെ നിരനിരയായ ഷെഡുകൾ. ഈ പച്ചക്കറിക്കടകൾക്ക് മുന്നിലെ ഇന്റർലോക്കിങ്ങിന് മുകളിലായിരുന്നു മേൽപ്പറഞ്ഞ പന്തൽ.
മുക്കട ജംഗ്ഷൻ കടക്കുമ്പോൾ പിന്നിൽനിന്ന് വിപ്ലവഗാനം കേട്ടതായി തോന്നി. തിരിഞ്ഞുനോക്കില്ലെന്ന് ഉറപ്പിച്ച് ശ്വാസം പിടിച്ച് വാഹനം ഓടിച്ച് ന്യൂ സ്റ്റോറിന് മുന്നിൽ നിർത്തി. വീട്ടിലേക്കൊരു ചൂൽ വാങ്ങണമായിരുന്നു. എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങളിൽ തലയിടുന്നതെന്നാലോചിച്ച് തിരികെ ആ വഴിയിലൂടെ വരാതെ പഞ്ചായത്ത് ഓഫീസിന് മുന്നിലൂടെ കറങ്ങി പുന്നമുക്കിലേക്ക് പോയി.
ഇളന്പള്ളൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി സെന്ററിന്റെ മുന്നിലൂടെയുള്ള ഇറക്കം ഇറങ്ങുമ്പോഴാണ് നാട്ടുകാരൻ അജീഷിനെ തിരികെ വിളിക്കേണ്ടതായിരുന്നു എന്ന് ഓർത്തത്. പെരുന്പുഴ താഴെ ആഡിറ്റോറിയത്തിന്റെ മുന്നിൽ കൊട്ടിയം കുണ്ടറ റോഡിലാകെ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നതിനാൽ ഇന്നലെ വൈകുന്നേരം സമീപവാസികൾക്ക് സ്വന്തം വീട്ടിലേക്ക് കയറാനോ വാഹനം കയറ്റാനോ പോലും ഇടമില്ലാത്തത് പ്രശ്നമായെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതെന്തായി എന്നറിയണമായിരുന്നു.
ഫോൺ വിളിച്ച് അതുതന്നെ ആദ്യം ആരാഞ്ഞു. ആരോ 112-ൽ വിളിച്ചുപറഞ്ഞതിനെത്തുടർന്ന് പോലീസ് വന്ന് സംഘാടകരോട് വാഹനം മാറ്റാൻ പറഞ്ഞതിനുപ്രകാരം വാഹനങ്ങൾ ഒഴിവാക്കിയെന്ന് അജീഷ് പറഞ്ഞു.
RC1/262/2022/LSGD തീയതി 12.12.2024 എന്ന ഉത്തരവനുസരിച്ച് പൊതുനിരത്ത് തടസ്സപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് അറിയാത്ത പാവം ആഡിറ്റോറിയം ഉടമ. ഗ്രാമപഞ്ചായത്തിന് ഓരോ വാഹനത്തിനും 5000 രൂപ പിഴയിടാൻ അധികാരമുണ്ടെന്ന് ഉത്തരവിലുണ്ടെന്ന് ഞാൻ അജീഷിനോട് പറഞ്ഞു. “അങ്ങനെയൊക്കെയുണ്ടോ അണ്ണാ?” എന്ന് അദ്ദേഹം ചോദിച്ചു. പൊതുനിരത്തിൽ കൊടി കെട്ടിയാൽ പോലും ഓരോ കൊടിക്ക് 5000 രൂപ പിഴയിടാനും, അത് ഈടാക്കിയില്ലെങ്കിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി 5000 രൂപ വീതം സ്വയം അടയ്ക്കാനും പറഞ്ഞിരിക്കുന്ന WP(C) NO. 22750 OF 2018 ഹൈക്കോടതി ഉത്തരവ് വായിക്കാത്തവരോട് എന്തു പറയാൻ? വാഹനം വിട്ടുപോകാൻ ഒരുങ്ങിയപ്പോൾ അദ്ദേഹം മറ്റൊരു കാര്യം കൂടി പറഞ്ഞു.
“അണ്ണന്റെ വീട്ടിലേക്ക് പോകുന്ന രണ്ടു വഴിയിലും റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നല്ലേ, അവിടെ ബൈക്കുമായി രണ്ടു സ്ത്രീകൾ മറിഞ്ഞുവീണത് ഞാൻ കണ്ടിരുന്നു.” ഞാൻ ചോദിച്ചു: “എന്നിട്ട് നീ എന്തു ചെയ്തു?” “ഞാൻ പഞ്ചായത്ത് അംഗത്തോട് പറഞ്ഞിരുന്നു.” “എന്തിനാണ്!” എന്ന് ഞാൻ മനസ്സിൽ പറഞ്ഞു. ഫോൺ വെച്ച് യാത്ര തുടർന്നു.
ഇന്ന് രാവിലെ ആ വഴി വന്നപ്പോൾ ശരിയാണ്, വളരെ അപകടകരമായ കുഴിയാണ് റോഡ് വന്ന് മെയിൻ റോഡിൽ കയറുന്ന ഭാഗത്തുള്ളത്. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ ഇടുന്നതിന് കുഴിച്ചതാണ്. നിയമപരമായി ചെയ്യേണ്ടവിധത്തിൽ കുഴി അടച്ചിട്ടില്ലാത്തതിനാൽ പൊട്ടിപ്പൊളിഞ്ഞ് ഇളകിപ്പോകുകയും, മഴയിൽ മണ്ണ് ഒലിച്ചുപോകുകയും ചെയ്തിരിക്കുന്നു. റോഡിലെ കുഴികളുടെ രണ്ടുമൂന്ന് ഫോട്ടോകൾ എടുത്തു. അതുവച്ച് പൊതുമരാമത്ത് മന്ത്രിക്ക് min.pwd@kerala.gov.in എന്ന മെയിലിലേക്ക് ചിത്രങ്ങൾ സഹിതം അയച്ചു. “ഞങ്ങളുടെ നാട്ടിലെ ഇനിയൊരു സ്ത്രീയും ഇവിടെ ബൈക്കിൽനിന്ന് വീഴാതെ നോക്കണം” എന്ന കുറിപ്പും കൂടെ ചേർത്തു. അപ്പോൾതന്നെ “ഉടൻ പരിഹരിക്കാം” എന്ന മറുപടിയും ലഭിച്ചു. കേരളത്തിലെ പബ്ലിക് വർക്ക്സ് ഡിപ്പാർട്മെന്റ് കിടുവാണല്ലേ. പിന്നെ പി.ഡബ്ലു.ഡി.യിൽനിന്നും വിളിക്കുന്നു, വാട്ടർ അതോറിറ്റിയിൽനിന്നും വിളിക്കുന്നു. ഉടൻ ശരിയാക്കാമെന്ന് ഉറപ്പു നൽകുന്നു. നടന്നാൽ മതി!
ഇനി പറഞ്ഞുപോന്ന പ്രധാന വിഷയത്തിലേക്ക് വരാം. വീട്ടിലെത്തിയ ഞാൻ രാത്രി ഫേസ്ബുക്ക് ഉരുട്ടിക്കളിക്കുകയായിരുന്നു. അപ്പോഴാണ് നമ്മുടെ പ്രിയപ്പെട്ട എസ്.എൽ. സജികുമാർ സഖാവിന്റെ ലൈവ് കണ്മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ലിങ്ക്-1, ലിങ്ക്-2, ലിങ്ക്-3 കുണ്ടറ മുക്കട ബസ്റ്റോപ്പിനോട് ചേർന്ന് എൽ.ഡി.എഫിന്റെ പ്രക്ഷോഭ സമരത്തിന്റേതായിരുന്നു അത്.
ഇടതുപക്ഷ സമരങ്ങൾ മാറ്റിമറിച്ച കേരളത്തിൽ ജീവിക്കുന്നതിൽ അഭിമാനം കൊള്ളുന്ന ഞാൻ സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും ഒരുതരത്തിലും വിയോജിപ്പ് രേഖപ്പെടുത്തുന്നില്ല. അവയെല്ലാം കാലത്തിന്റെ അനിവാര്യതകളാണ്. ഓരോ പ്രക്ഷോഭങ്ങളും കൂടുതൽ പരിഷ്കൃതമായ ഒരു സമൂഹസൃഷ്ടിയിലേക്ക് നയിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു.
പക്ഷേ ഇവിടെ ഈ പ്രോഗ്രാമിന് തിരഞ്ഞെടുത്ത സ്ഥലവും രീതിയും നടത്തിപ്പും തെറ്റായിപ്പോയി. അൽപം പിറകിലേക്ക് മാറിയാൽ സെറാമിക്സിന്റെ വിശാലമായ ഫുട്ബോൾ മൈതാനമുണ്ട്, കുണ്ടറയിൽ ആഡിറ്റോറിയങ്ങളുണ്ട്, ഇളന്പള്ളൂർ കമ്മ്യൂണിറ്റി ഹാളുമുണ്ട്. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് യാത്രപോകുന്നവരുടെ തിരക്കുപിടിച്ച ജീവിതയാത്രയിൽ വഴിയിൽ ഇറങ്ങി പച്ചക്കറി വാങ്ങാനിറങ്ങുന്ന കടകളിൽനിന്നും സാധന സാമഗ്രികൾ വാങ്ങാനിറങ്ങുന്ന ജനങ്ങളുടെ കണ്ണിൽപ്പെടാനാണോ പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനം രാഷ്ട്രീയ പ്രക്ഷോഭങ്ങൾ നടത്തുന്നത്? കേൾവിക്കാരനെ ആകർഷിച്ച് ആഡിറ്റോറിയങ്ങളിലേയ്ക്കോ നിങ്ങൾ ക്രമീകരിക്കുന്ന ഇടങ്ങളിലേയ്ക്കോ എത്തിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് പോലും നഷ്ടപ്പെട്ടുപോയുണ്ടോ എന്ന് പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു.
RC1/262/2022/LSGD തീയതി 12.12.2024 ഉത്തരവനുസരിച്ച് പൊതുറോഡുകളിലോ നടപ്പാതകളിലോ തൂണുകൾ, ബാനറുകൾ, കമാനങ്ങൾ, അലങ്കാരങ്ങൾ എന്നിവ സ്ഥാപിക്കുന്നത് കുറ്റകരമായ നിയമലംഘനമാണ്. ഇത് പൊതുജനങ്ങളുടെ സുരക്ഷിത സഞ്ചാരത്തിന് നേരിട്ട് തടസ്സമാകുന്നു. അപകടങ്ങളുടെ സാധ്യത വർധിപ്പിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ പൊതുജനസുരക്ഷയെ അവഗണിക്കുന്ന ഗുരുതരമായ കുറ്റവും കോടതിയലക്ഷ്യവുമാണ്. ട്രാഫിക് തടസ്സവും റോഡ് അപകടങ്ങളും ഉണ്ടാക്കി പൊതുജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഇത്തരം അനധികൃത പ്രവർത്തനങ്ങളിൽ നിന്ന് രാഷ്ട്രനിർമ്മാണ പ്രവർത്തകർ പിന്മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
എല്ലാ വൈദ്യുതി ഉപയോഗവും Electricity Act 2003, National Electrical Code of India 2023, CEA regulation (MRS & ES) 2023 എന്നിവ പാലിച്ചും അനുമതി വാങ്ങിയും മാത്രമേ പാടുള്ളൂ. പൊതുനിരത്തിൽ വൈദ്യുതി സംബന്ധമായ ഇത്തരം താൽക്കാലിക സ്ഥാപനങ്ങൾക്ക് അനുമതി ലഭിക്കുകയില്ലെന്നത് നഗ്ന സത്യമാണ്. ഇത്തരം കാര്യങ്ങളിൽ ശ്രദ്ധയും കരുതലും കാണിക്കാതിരുന്നതാണ് കേരളത്തിൽ ഈയടുത്ത് നിരവധി വൈദ്യുതി അപകടങ്ങൾക്ക് കാരണമായത്. നിരവധി ലൈറ്റ് ആൻറ് സൌണ്ട് കാരും ഈ അപകടമരണത്തിന് പാത്രിഭവിച്ചിട്ടണ്ട് എന്നകാര്യം സ്മരണീയമാണ്. നമ്മുടെ കൊല്ലം ജില്ലയിൽ തന്നെ 2025-ൽ മാത്രം എത്രയെത്ര വൈദ്യുതി അപകട മരണങ്ങൾ നടന്നിട്ടുണ്ട്. എൻറെ വീടിനടുത്ത് പെരുന്പുഴ കെ.എസ്.ഇ.ബി. സെക്ഷൻറെ കീഴിൽ ഒരു വയോധികൻ 3 ദിവസം മുന്പ് പൊട്ടിവീണ് തറയിൽ കിടന്ന കന്പിയിൽ നിന്നും ഷോക്കേറ്റ് മരണപ്പെട്ടിരുന്നു. 3 ദിവസമായി തറയിൽ കിടന്ന കന്പിയിൽ എങ്ങനെ കറണ്ടുവന്നു എന്നു ചോദിക്കാൻ, ചോദ്യം ചെയ്യാൻ ഒരു രാഷ്ട്രീയ പ്രസ്ഥാനവും കാണില്ല, കാരണം വൈദ്യുതി നിയമങ്ങളെക്കുറിച്ചും അതിൻറെ ലംഘനങ്ങളെക്കുറിച്ചും ഒരു രൂപവുമില്ല എന്നതാണ് ഇവരുടെ പ്രത്യേകത. രാഷ്ട്രനിർമ്മാണ പ്രവർത്തകർ കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചിട്ട് ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുന്നതിൽ എന്തു നീതിയാണുള്ളത്?
വൈദ്യുതി ഉപകരണങ്ങൾ സ്ഥാപിച്ച S.R Sounds ബന്ധപ്പെട്ട അധികാരികളിൽ നിന്ന് വൈദ്യുതി ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുള്ള അനുമതി വാങ്ങിയിട്ടുണ്ടോ? ആ വൈദ്യുതി സ്ഥാപനങ്ങളെല്ലാം നിയമപരമാണെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടോ? അവിടേക്ക് കടത്തിവിട്ട വൈദ്യുതി KSEB-യുടേതാണെങ്കിൽ, അതിന് മീറ്റർ കണക്ഷൻ താൽക്കാലികമായി എടുത്തതാണോ, അതോ സമീപത്തെ കടകളിൽ നിന്ന് അനധികൃതമായി മോഷ്ടിച്ച് ഉപയോഗിച്ചതാണോ? ജനറേറ്റർ ഉപയോഗിച്ചാണ് വൈദ്യുതി എടുത്തതെങ്കിൽ, അതിന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ നിന്നും KSEB-യിൽ നിന്നും അനുമതി വാങ്ങിയിട്ടുണ്ടായിരുന്നോ? National Electrical Code of India 2023 പ്രകാരമുള്ള വൈദ്യുതി ഉപകരണങ്ങളും വയറുകളുമായിരുന്നോ ഇവിടെ സ്ഥാപിച്ചിരുന്നത്? ആണെങ്കിൽ വൈദ്യുതി സംബന്ധമായ സുരക്ഷ പാലിച്ചാണ് ഈ പരിപാടി നടത്തിയതെന്ന് അംഗീകരിക്കാം.
അല്ലാത്തപക്ഷം വൈദ്യുതി സുരക്ഷ പാലിക്കാതെ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യാൻ പ്രേരണ നൽകുകയാണ് ഇവിടെ സംഘാടകർ ചെയ്തത്. ഇത്തരം സംഘാടകർ തന്നെയാണ് കേരളത്തിൽ, പ്രത്യേകിച്ച് കൊല്ലം ജില്ലയിൽ നടന്ന എല്ലാ വൈദ്യുതി അപകട മരണങ്ങൾക്കും ഉത്തരവാദികൾ.
S.R Sounds അവിടെ സ്ഥാപിച്ചിരുന്ന ശബ്ദ സംവിധാനങ്ങൾക്ക് ശാസ്താംകോട്ട ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ അനുമതി വാങ്ങിയിട്ടുണ്ടോ? കുണ്ടറ പോലീസ് അധികാരികൾ ഇത് പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടോ? ഉണ്ടാകില്ലെന്നതാണ് ചുവടെ ചേർക്കുന്ന നിയമഭാഗത്തിൽ നിന്ന് മനസ്സിലാക്കാവുന്നത്.
ഇന്ത്യയിലെ ശബ്ദമലിനീകരണം തടയാൻ 2000-ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കി നടപ്പിലാക്കി പരിപാലിച്ചുപോരുന്ന ലോകോത്തര ചട്ടമായ The Noise Pollution (Regulation and Control) Rules 2000-ലെ വ്യവസ്ഥകൾ: 5(1) രേഖാമൂലമായ അനുമതിയല്ലാതെ ലൗഡ്സ്പീക്കർ പ്രവർത്തിപ്പിക്കാൻ പാടില്ല, 5(4), 5(5) സ്വന്തം സ്ഥലപരിധിക്ക് പുറത്തേക്ക് ശബ്ദം പ്രവഹിപ്പിക്കാൻ പാടില്ല (ഇവിടെ പൊതുനിരത്തിൽ എന്താണ് സ്വന്തം സ്ഥലപരിധി?). Kerala Police Loudspeaker License Conditions U6-30380-ലെ വ്യവസ്ഥകളിലെ “11. No Loudspeaker will be allowed to be used on public roads or near busy junction which is likely to cause public nuisance and hindrance to the smooth flow of traffic” ഉൾപ്പെടെയുള്ള നിരവധി വ്യവസ്ഥകൾ പാലിച്ചിട്ടില്ല.
എന്തുകൊണ്ടാണ് ഈ കാര്യങ്ങൾ ഇവിടെ പറയേണ്ടി വരുന്നത്?
ശബ്ദമലിനീകരണത്തിന്റെ വിനാശകരമായ ആഘാതം പൊതുജനാരോഗ്യത്തിനെതിരായ ഗുരുതരമായ കുറ്റകൃത്യമാണ്. ശബ്ദമലിനീകരണം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളിലേക്ക് ഒന്ന് കൂടുതൽ ആഴത്തിൽ എത്തിനോക്കാം.
ഹൃദയാഘാതം, ഹൃദ്രോഗം, രക്തസമ്മർദ്ദ വർധനവ്, ഹൃദയമിടിപ്പിന്റെ അസാധാരണ വർധനവ് – ഇവയെല്ലാം ശബ്ദമലിനീകരണം മൂലം ഉണ്ടാകുന്ന പ്രത്യക്ഷ ഫലങ്ങളാണ്.
മാനസികാരോഗ്യത്തിന്റെ കാര്യത്തിൽ സ്ഥിതി കൂടുതൽ ഭീകരമാണ്. ഉത്കണ്ഠ, വിഷാദരോഗം, ഉറക്കക്കുറവ്, ഉറക്കമില്ലായ്മ, അനിയന്ത്രിതമായ കോപം, അക്രമപ്രവണത – ഇവയെല്ലാം ശബ്ദമലിനീകരണത്തിന്റെ ദുഷ്ഫലങ്ങളാണ്.
എന്നാൽ ഏറ്റവും ഹൃദയഭേദകമായ കുറ്റം കുട്ടികളുടെ ഭാവിക്കെതിരായി ചെയ്യപ്പെടുന്നതാണ്. നിരപരാധികളായ കുട്ടികളിൽ ജനിതക വൈകല്യങ്ങൾ, ADHD, ഡിസ്ലെക്സിയ, ശ്രദ്ധക്കുറവ്, പഠനബുദ്ധിമുട്ടുകൾ എന്നിവ സൃഷ്ടിക്കുന്ന ഈ നിർദയമായ പ്രവൃത്തി വരുന്ന തലമുറയുടെ സ്വപ്നങ്ങളെ കുഴിച്ചുമൂടുന്നു. വിദ്യാഭ്യാസത്തിലും വ്യക്തിത്വവികാസത്തിലും ശബ്ദമലിനീകരണം അതിശക്തമായ തടസ്സമാണ്.
ഗർഭിണികളും ഗർഭസ്ഥ ശിശുക്കളും അനുഭവിക്കുന്ന പീഡനം കൂടുതൽ ഭയാനകമാണ്. സമയമെത്താതെയുള്ള പ്രസവം, ജനനസമയത്ത് കുറഞ്ഞ ഭാരമുള്ള കുഞ്ഞുങ്ങൾ, ഗർഭച്ഛിദ്രം – ഇവയെല്ലാം ശബ്ദമലിനീകരണം മൂലം സംഭവിക്കാവുന്ന ദാരുണമായ പരിണതഫലങ്ങളാണ്.
കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് “ഞങ്ങൾ എന്തു തെറ്റ് ചെയ്തു?” എന്ന് നിഷ്കളങ്കമായി ചോദിക്കാൻ കഴിയുമോ?
ദേശീയ ഹരിത ട്രൈബ്യുണലിന്റെ 2019-ലെ ശബ്ദമലിനീകരണ പരിപാലനത്തിനുള്ള നിർണായക ഉത്തരവ് കേരളത്തിൽ ഇന്നും വെളിച്ചം കാണാത്ത യാഥാർത്ഥ്യം എത്ര വേദനാജനകമാണ്! Central PCB യുടെ Letter No A-140111-1-2021-MON dated 27.04.2021 പ്രകാരം ലഭിച്ച O.A. No. 519/2016 ഉത്തരവ് നടപ്പാക്കാൻ ഇടതുപക്ഷ സർക്കാർ പൂർണമായും പരാജയപ്പെട്ടിരിക്കുന്നു. 519/2016 ഉത്തരവ് കേരളത്തിൽ ലഭ്യമായത് 2019 മുതൽ ആണെന്നും കേരളം ഭരിക്കുന്നത് അതിനുശേഷം ഇടതുപക്ഷ സർക്കാരാണെന്നതും ശ്രദ്ധേയമാണ്.
അതേസമയം ഗുജറാത്ത് സർക്കാർ 2019-ൽ തന്നെ GPCB Circular No. GPCB/LGL/NGT: GENERAL: 115(2)/528796 പ്രകാരം ഈ ഉത്തരവ് നടപ്പിലാക്കിയിരുന്നു. ഈ ഉത്തരവിൽ Sound Limiter ഇല്ലാതെ loudspeaker വിൽക്കുന്നതും സ്ഥാപിക്കുന്നതും ഉപയോഗിക്കുന്നതും നിയമവിരുദ്ധമാക്കിയിരുന്നു. നിർമാതാക്കൾ മുതൽ ഉപഭോക്താക്കൾ വരെയുള്ള എല്ലാവർക്കും ബാധകമായ കർശന നിയമങ്ങൾ പാലിക്കാൻ ഗുജറാത്ത് നിർബന്ധിതമാക്കിയിരുന്നു. ലംഘിക്കുന്നവരുടെ ഉപകരണങ്ങൾ ഉടൻ പിടിച്ചെടുക്കലും ₹10,000 പിഴയും 519/2016 ഉത്തരവിൽ ഉള്ളതുപോലെ നിർദ്ദേശിച്ചിരുന്നു.
കേരളത്തിന്റെ നിഷ്ക്രിയത്വത്തിന്റെ വില എത്ര കാഠിന്യമേറിയതാണെന്ന് മനസ്സിലാക്കണം. NGT O.A. Nos. 519/2016 ഉത്തരവ് 01.11.2021 വരെ നടപ്പാക്കാത്തതിന് സംസ്ഥാന പോലീസ് മേധാവി പ്രതിമാസം 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ട്രൈബ്യുണൽ നിർദ്ദേശിച്ചിട്ടുണ്ട്. ഇന്നുവരെയുള്ള കണക്കനുസരിച്ച് അത് 5 കോടിയിലേറെയായി! National Green Tribunal Act 2010 Chapter IV പ്രകാരം ഹരിത ട്രൈബ്യുണലിന്റെ ഉത്തരവ് അവഗണിക്കുന്നവർക്ക് 10 കോടി രൂപ പിഴയും 3 വർഷം തടവും ലഭിക്കും.
Supreme Court Order W.P.(C) No. 3735/2005 പ്രകാരം ശബ്ദമലിനീകരണത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും, റസിഡൻഷ്യൽ അസോസിയേഷനുകൾ വഴി ബോധവൽക്കരണം നടത്താനും, GO (P) No 06/2015 Env dated 28.04.2015 പ്രകാരം ഗ്രാമപഞ്ചായത്തുകളെക്കൊണ്ട് ലഘുലേഖകൾ വിതരണം ചെയ്ത് ജനങ്ങളെ ബോധവത്കരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. പുകവലിയുടെ ആരോഗ്യപ്രശ്നങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തിയതുപോലെ തന്നെ ശബ്ദമലിനീകരണത്തിന്റെ വിഷയത്തിലും ചെയ്യേണ്ടതായിരുന്നു. എന്നാൽ മാറിമാറി വന്ന കേരളത്തിലെ സർക്കാരുകളും, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരും, ആരോഗ്യവകുപ്പും, വിദ്യാഭ്യാസവകുപ്പും ഈ ദൗത്യത്തിൽ പൂർണമായും പരാജയപ്പെട്ടിരിക്കുകയാണ്.
Church of God (Full Gospel) in India vs K.K.R. Majestic Colony Welfare Association and Others കേസിൽ 2000 ൽ സുപ്രീം കോടതി വ്യക്തമാക്കിയത്, മതസ്ഥാപനങ്ങൾക്ക് ലൗഡ്സ്പീക്കർ ഉപയോഗിക്കുന്നത് മതാവകാശത്തിന്റെ പരിധിയിൽ വരുന്നില്ല എന്നാണ്. ആർട്ടിക്കിൾ 21 പ്രകാരമുള്ള പൗരാവകാശത്തിന് മുൻഗണന നൽകണമെന്നും കോടതി നിർദ്ദേശിച്ചു. ഒരു പൗരന് കേൾക്കാൻ താൽപര്യമില്ലാത്തത് കേൾപ്പിക്കാൻ ആർക്കും അധികാരമില്ലെന്ന് ഈ വിധിന്യായത്തിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്.
G.O.(P).No. 111/2002 dated 29th July 2002 പ്രകാരം ശബ്ദമലിനീകരണ ചട്ടം ലംഘനത്തിന് നടപടിയെടുക്കാനുള്ള അധികാരികളെ കേരളത്തിൽ നിയമിച്ചിട്ടുണ്ട് – ജില്ലാ മജിസ്ട്രേറ്റ്, ജില്ലാ പോലീസ് മേധാവി, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എന്നിവർ. എല്ലാ പ്രദേശത്തും നിയമാനുസൃത ശബ്ദനില പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഇവരുടെ കടമയാണ്. ശബ്ദനില അതിരുകടക്കുന്നതായി കണ്ടെത്തിയാൽ സ്വമേധയാ നിയമനടപടി സ്വീകരിക്കാനുള്ള അധികാരം അവർക്കുണ്ട്. Environment Protection Act 1986 Section 15 പ്രകാരം ശബ്ദമലിനീകരണ നിയന്ത്രണ ചട്ടം ലംഘിക്കുന്നവർക്ക് 5 വർഷം തടവും 1 ലക്ഷം രൂപ പിഴയും ലഭിക്കും.
നിയമത്തിന്റെ കൈകൾ എത്ര ദീർഘമാണെന്ന് മറക്കരുത്. ഇതുവരെ നടപടിയുണ്ടായില്ല എന്നത് കുറ്റകൃത്യം തുടരാനുള്ള അനുമതിയല്ല. പൊതുജനങ്ങളുടെ സുരക്ഷയുടെയും ആരോഗ്യത്തിന്റെയും പേരിൽ ഇത്തരം വിനാശകരമായ പ്രവൃത്തികൾ ഉടൻ അവസാനിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സമൂഹത്തിന്റെ ക്ഷേമത്തെയും സുരക്ഷയെയും നിഷ്ഠൂരമായി അവഗണിക്കുന്ന ഈ വിനാശകരമായ പ്രവൃത്തികൾ അവസാനിപ്പിച്ച് നിയമാനുസൃത മാർഗങ്ങളിലൂടെ സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്തുകയാണ് പരിഷ്കൃത സമൂഹ സൃഷ്ടിയിലേക്കുള്ള അടിസ്ഥാന മാർഗം.
ഇനിയെങ്കിലും ഇത്തരം കുറ്റകൃത്യങ്ങൾ കാണുന്ന പൊതുജനങ്ങൾ ഉടൻ പോലീസിനെയും ബന്ധപ്പെട്ട അധികാരികളെയും അറിയിക്കേണ്ടതാണ്. നിശബ്ദത പാലിക്കുന്നത് കുറ്റകൃത്യത്തിന് കൂട്ടുനിൽക്കുന്നതിന് തുല്യമാണ്. പൊതുജനാരോഗ്യവും സുരക്ഷയും സമാധാനപരമായ അന്തരീക്ഷവും എല്ലാവരുടെയും അനിഷേധ്യമായ മൗലികാവകാശങ്ങളാണ്. ഇവ ലംഘിക്കുന്നത് മനുഷ്യത്വത്തിനെതിരായ ക്ഷമിക്കാനാവാത്ത കുറ്റകൃത്യമാണ്.
നിയമലംഘനം കണ്ടാൽ 112 എന്ന പോലീസ് എമർജൻസി നന്പറിൽ വിളിച്ചുപറഞ്ഞിട്ട് മാത്രം കടന്നുപോകുക.
നന്ദി Manu A S Campaign Co-ordinator “Silence the Noise” by esSense Global
ആർട്ടിക്കിളിനൊപ്പമുള്ള ഡോക്യുമെൻറ് ലിങ്കുകൾ ക്ലിക്ക് ചെയ്താൽ തുറന്ന് കാണാവുന്നതാണ്. തുറന്നുവരാൻ തടസ്സം നേരിട്ടാൽ grievances@essenseglobal.com എന്ന ഈ മെയിലിൽ ഏത് ഡോക്യുമെൻറ് ആണ് വേണ്ടത് എന്ന് വ്യക്തമാക്കിയാൽ ഈ മെയിൽ റിപ്ലേ ആയി ഡോക്യുമെൻറ് അയച്ചുനൽകാം.
പുതിയ Android ഫോൺ വാങ്ങുമ്പോൾ അതിൽ ഒട്ടേറെ ഉപയോഗിക്കാത്ത ആപ്പുകൾ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാകും. ഫോൺ നിർമ്മാതാക്കളും (OEMs), മൊബൈൽ കമ്പനികളും പരസ്യ ആവശ്യത്തിനായി ഈ ആപ്പുകൾ ചേർക്കാറുണ്ട്. ഇവ പലപ്പോഴും നിങ്ങളുടെ ഡാറ്റ ഉപയോഗിച്ചും, അനാവശ്യ നോട്ടിഫിക്കേഷനുകളിലൂടെയും പരസ്യങ്ങളിലൂടെയും ബുദ്ധിമുട്ടിക്കാറുണ്ട്.
സാധാരണ രീതിയിൽ ഈ ആപ്പുകൾ ഡിലീറ്റ് ചെയ്യാൻ സാധിക്കില്ല. എന്നാൽ റൂട്ട് ചെയ്യാതെ (വാറണ്ടി പോകാതെ) തന്നെ ഈ അനാവശ്യ ആപ്പുകൾ നീക്കം ചെയ്യാൻ ലളിതമായ മാർഗം ഉണ്ട്!
ആവശ്യമായ സാധനങ്ങൾ
ഈ പ്രക്രിയയ്ക്കായി നിങ്ങൾക്ക് ആവശ്യം:
Android ഫോൺ
കമ്പ്യൂട്ടർ (Windows/Mac/Linux)
ADB (Android Debug Bridge) software
USB കേബിൾ
⚠️ മുൻകരുതൽ
പ്രധാനപ്പെട്ട മുന്നറിയിപ്പ്: സിസ്റ്റത്തിന് ആവശ്യമായ ആപ്പുകൾ നീക്കം ചെയ്താൽ ഫോൺ ക്രാഷ് ചെയ്യാൻ സാധ്യതയുണ്ട്. Phone, Messages, Camera പോലുള്ള പ്രധാന ആപ്പുകൾ കളയരുത്. പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് ഫോണിന്റെ ബാക്കപ്പ് എടുക്കുന്നത് നല്ലതാണ്.
വിശദമായ നടപടിക്രമം
Step 1: Developer Mode സജ്ജമാക്കുക
Settings > About Phone എന്നതിൽ പോകുക
Build Number എന്ന ഓപ്ഷനിൽ 7 തവണ തപ്പുക
“You are now a developer!” എന്ന സന്ദേശം കാണിക്കും
ഇനി Settings > System > Developer Options എന്നതിൽ പോകുക
USB Debugging ഓൺ ചെയ്യുക
Step 2: ADB വഴി ഫോൺ കണക്ട് ചെയ്യുക
ഫോൺ കമ്പ്യൂട്ടറിൽ USB കേബിൾ വഴി കണക്ട് ചെയ്യുക
File Transfer (MTP) മോഡ് തിരഞ്ഞെടുക്കുക
ADB ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ഫോൾഡറിൽ Command Prompt / Terminal തുറക്കുക
ടൈപ്പ് ചെയ്യുക: adb devices
ഫോണിൽ permission അനുമതി ചോദിച്ചാൽ Allow ചെയ്യുക
വീണ്ടും adb devices ടൈപ്പ് ചെയ്താൽ ഫോൺ കണക്ട് ആയിട്ടുണ്ടെന്ന് ഉറപ്പാക്കാം
Step 3: App Package Name കണ്ടെത്തുക
നീക്കം ചെയ്യേണ്ട ആപ്പിന്റെ പാക്കേജ് നാമം അറിയേണ്ടതുണ്ട്. ഇതിനായി രണ്ട് മാർഗങ്ങൾ:
രീതി 1 – Terminal ഉപയോഗിച്ച്:
adb shell
pm list packages | grep 'ആപ്പ് പേരിന്റെ ഭാഗം'
ഉദാഹരണം:
pm list packages | grep 'facebook'
രീതി 2 – App Inspector ആപ്പ് ഉപയോഗിച്ച്: Play Store ൽ നിന്നും App Inspector എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. ഇത് ഉപയോഗിച്ച് ആപ്പ് തിരഞ്ഞെടുത്ത് അതിന്റെ പാക്കേജ് നാമം നോട്ട് ചെയ്യാം.
Step 4: Bloatware നീക്കം ചെയ്യുക
ADB Shell ൽ താഴെയുള്ള കമാൻഡ് ടൈപ്പ് ചെയ്യുക:
pm uninstall -k --user 0 package.name.here
ഉദാഹരണം:
pm uninstall -k --user 0 com.facebook.katana
ശ്രദ്ധിക്കുക: ഓരോ ആപ്പിനും ഓരോ കമാൻഡ് വേണം. ശ്രദ്ധയോടെ നടത്തുക.
തിരിച്ചെടുക്കൽ പ്രക്രിയ
പിഴച്ച് ഡിലീറ്റ് ചെയ്തോ, മറ്റ് ആപ്പുകൾ പ്രവർത്തിക്കാതെയോ വന്നാൽ, ഈ കമാൻഡ് ഉപയോഗിച്ച് ആപ്പ് തിരിച്ചുകൊണ്ടുവരാം:
adb shell
pm install-existing package.name.here
GUI Tools ഉപയോഗിച്ച് എളുപ്പമാക്കാം
Command line ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ADB AppControl പോലുള്ള GUI tools ലഭ്യമാണ്. ഇവ ഉപയോഗിച്ച് കമാൻഡുകൾ ടൈപ്പ് ചെയ്യാതെ തന്നെ ആപ്പുകൾ തിരഞ്ഞെടുക്കാം. എന്നാൽ, ADB കമാൻഡുകൾ മനസ്സിലാക്കുന്നതും സ്വയം ചെയ്യുന്നതും നിങ്ങളെ കൂടുതൽ അറിവുള്ള Android ഉപയോക്താവായി മാറ്റും.
പ്രധാന കുറിപ്പുകൾ
ഈ രീതിയിലൂടെ ആപ്പുകൾ സാധാരണയായി ഫോണിലെ സ്ഥലം ഒഴിവാക്കില്ല, കാരണം അവ system partition-ലാണ്
എന്നാൽ, അവ notifications അയക്കുന്നത് നിർത്തും, App Drawer വൃത്തിയാകും
OTA അപ്ഡേറ്റുകൾ ലഭിക്കുന്നതിന് ഇത് തടസ്സമാകില്ല
നിക്കം ചെയ്ത ആപ്പുകൾ വീണ്ടും ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും
ഉപസംഹാരം
ഇനി നിങ്ങൾക്ക് നിങ്ങളുടെ Android ഫോണിൽ നിന്നും bloatware സുതാര്യമായി നീക്കം ചെയ്യാം – അതും rooting ആവശ്യമില്ലാതെ! ഈ പ്രക്രിയ ശ്രദ്ധയോടെ നടത്തുകയും പ്രധാനപ്പെട്ട സിസ്റ്റം ആപ്പുകൾ നീക്കം ചെയ്യാതിരിക്കുകയും ചെയ്യുക.
നിങ്ങളുടെ ഫോൺ ഇനി കൂടുതൽ വൃത്തിയും വേഗതയും ഉള്ളതായിരിക്കും!
നോട്ട്- എൻറെ ഫോണ് ചെറുതായൊന്നു ഹാങ്ങ് ആയതിനാൽ ഈ വിദ്യ ഒന്നു ചെയത് കുറേ ആവശ്യമില്ലാത്ത ആപ്പുകൾ എടുത്തു കളഞ്ഞിരുന്നു.
Church of God (Full Gospel) in India vs K.K.R. Majestic Colony Welfare Association and Others
കേസിന്റെ പശ്ചാത്തലം
തമിഴ്നാട്ടിലെ ഒരു ദൈവസഭയുടെ പ്രാർത്ഥനാഹാളിൽ നിന്നുള്ള ശബ്ദമലിനീകരണം അയൽവാസികളുടെ ദൈനംദിന ജീവിതത്തിൽ അസഹനീയമായ പ്രശ്നങ്ങൾ സൃഷ്ടിച്ചപ്പോൾ, K.K.R. മജസ്റ്റിക് കോളനി വെൽഫെയർ അസോസിയേഷൻ ഹൈക്കോടതിയിൽ പരാതി നൽകി.
ഹൈക്കോടതി ചട്ടം പാലിക്കാൻ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതിനെ തുടർന്ന്, ദൈവസഭ ഈ വിധിയെ എതിർത്ത് സുപ്രീം കോടതിയിൽ അപ്പീൽ നൽകുകയും ഈ ചുവടേ ചേർത്തിരിക്കുന്ന വിവരണങ്ങൾ നൽകി അപ്പീൽ തള്ളുകയും ചെയ്തു.
സുപ്രീം കോടതിയുടെ നിർണായക നിരീക്ഷണങ്ങൾ
മതസ്വാതന്ത്ര്യത്തിന്റെ പരിധികൾ
ഭരണഘടനയുടെ ആർട്ടിക്കിൾ 25 മതസ്വാതന്ത്ര്യത്തിന് ഉറപ്പുനൽകുന്നുണ്ടെങ്കിലും, ആ സ്വാതന്ത്യത്തിന് വ്യക്തമായ പരിധികളുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. “ശബ്ദം ഉപയോഗിക്കാതെ പ്രാർത്ഥിക്കാൻ കഴിയില്ല” എന്ന സഭയുടെ വാദം അടിസ്ഥാനരഹിതമാണെന്ന് നിരീക്ഷിച്ചു. ഒരാൾക്ക് കേൾക്കാൻ താൽപര്യമില്ലാത്തത് അയാളെ കേൾപ്പിക്കാൻ മറ്റൊരാൾക്ക് അവകാശമില്ല എന്ന് കോടതി നിരീക്ഷിച്ചു. ലൌഡ്സ്പീക്കർ ഉപയോഗിക്കുന്നത് മത അവകാശം അല്ല എന്ന് പ്രസ്താവിച്ചു.
ഒരാളുടെ മതാചാരങ്ങൾ മറ്റുള്ളവരുടെ ആരോഗ്യത്തിനും ശാന്തതയ്ക്കും ഭീഷണിയാകുന്ന സാഹചര്യത്തിൽ, നിയന്ത്രണങ്ങൾ അനിവാര്യമാണ്.
ശബ്ദമലിനീകരണം – ഒരു ഗുരുതര ആരോഗ്യപ്രശ്നം
ശബ്ദമലിനീകരണം ഒരു സാമൂഹിക വ്യാധിയാണെന്ന് കോടതി വിലയിരുത്തി. ഉച്ചത്തിലുള്ള പ്രാർത്ഥനകളോ ആംപ്ലിഫയറുകളുടെയും ലൌഡ്സ്പീക്കറുകളുടെയും ഉപയോഗമോ മതപരമായ സംരക്ഷണം ലഭിക്കുന്ന പ്രവൃത്തികളല്ല.
സുപ്രീം കോടതി ഉത്തരവും (W.P.(C) No. 3735/2005) പ്രകാരം ശബ്ദമലിനീകരണം ഇനിപ്പറയുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു:
1. കാർഡിയോവാസ്കുലർ പ്രശ്നങ്ങൾ
ഹൃദയാഘാതം
ഹൃദ്രോഗം
രക്തസമ്മർദ്ദ വർധനവ്
ഹൃദയമിടിപ്പ് വർധനവ്
2. മാനസിക ആരോഗ്യ പ്രശ്നങ്ങൾ
ഉത്കണ്ഠ, വിഷാദം
ഉറക്കക്കുറവ്, അനിദ്ര
ക്രോധം, അക്രമാസക്തമായ പ്രവണതകൾ
ശരീരത്തിന്റെ പ്രതിരോധശേഷി കുറയൽ
3. പ്രമേഹ സംബന്ധമായ പ്രശ്നങ്ങൾ
ടൈപ്പ് 2 പ്രമേഹം
ഇൻസുലിൻ റെസിസ്റ്റൻസ് വർധനവ്
4. കേൾവി സംബന്ധമായ പ്രശ്നങ്ങൾ
ശ്രവണ ശേഷിക്കുറവ്
ടിന്നിറ്റസ്
ശ്രവണകോശങ്ങളുടെ നാശം
5. മസ്തിഷ്ക ആരോഗ്യ പ്രശ്നങ്ങൾ
അൽസൈമേഴ്സ് രോഗം, ഡിമെൻഷ്യ
ഓർമ്മശക്തി കുറയൽ
കോഗ്നിറ്റീവ് കഴിവുകൾ കുറയൽ
ഏകാഗ്രതക്കുറവ്
6. കുട്ടികളിലെ പ്രത്യേക പ്രശ്നങ്ങൾ
ജനിതക തകരാറുകൾ
ADHD, ഡിസ്ലക്സിയ
പഠന വൈകല്യങ്ങൾ
7. ഗർഭിണികളിലെ പ്രശ്നങ്ങൾ
അകാല പ്രസവം
കുറഞ്ഞ ഭാരത്തിൽ കുഞ്ഞ് ജനിക്കൽ
ഗർഭം അലസൽ
8. ഹോർമോണൽ പ്രശ്നങ്ങൾ
കോർട്ടിസോൾ വർധനവ്
ഇമ്മ്യൂൺ സിസ്റ്റം ദുർബലപ്പെടൽ
നിയമപരമായ അധികാരം
Noise Pollution (Regulation and Control) Rules, 2000 പ്രകാരം ശബ്ദനിയന്ത്രണത്തിന് സർക്കാരിനും കോടതികൾക്കും വ്യക്തമായ അധികാരമുണ്ട്.
സ്വന്തം സ്ഥലപരിധിക്ക് പുറത്തേക്ക് ശബ്ദം പ്രവഹിപ്പിക്കാൻ വ്യക്തിക്കും/സ്ഥാപനത്തിനും നിയമപരമായി അധികാരമില്ല.
മത വ്യത്യാസമില്ലാതെ ആരാധനാലയങ്ങളെല്ലാം നിശബ്ദമേഖലയിൽ ഉൾപ്പെടുന്നു.
ആശുപത്രികൾ, വിദ്യാലയങ്ങൾ, കോടതികൾ, ആരാധനാലയങ്ങൾ എന്നിവ നിശബ്ദമേഖലയിലാണ്.
നിശബ്ദ മേഖലയുടെ 100 മീറ്റർ ചുറ്റളവിൽ ലൗഡ്സ്പീക്കർ അനുമതി നൽകാൻ നിയമപരമായി കഴിയില്ല.
അധികാരികളുടെ രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല.
രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല.
കോളാമ്പി തരത്തിലുള്ള ഉച്ചഭാഷിണികൾ നിയമപരമായിതന്നെ നിരോധിച്ചിട്ടുണ്ട്.
ഈ നിയന്ത്രണങ്ങൾ മതനിരപേക്ഷമാണ്, എല്ലാ മതങ്ങൾക്കും ബാധകമാണ്.
പരമാവധി അനുവദനീയ പരിധികൾ
മേഖല
പകൽ (6AM-10PM)
രാത്രി (10PM-6AM)
റെസിഡൻഷ്യൽ ഏരിയ
55 dB
45 dB
നിശബ്ദമേഖല
50 dB
40 dB
വാണിജ്യമേഖല
65 dB
55 dB
വ്യാവസായിക മേഖല
75 dB
70 dB
നിശബ്ദമേഖല: ആശുപത്രികൾ, വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, കോടതികൾ, പൊതു ഓഫീസുകൾ എന്നിവയുടെ 100 മീറ്റർ ചുറ്റളവ്
സുപ്രീം കോടതിയുടെ വിധി
“മതപരമായ അവകാശങ്ങൾ മറ്റുള്ളവരുടെ അവകാശങ്ങൾ ഹനിക്കാതെ വേണം ആചരിക്കാൻ. ഒരാൾക്ക് കേൾക്കാൻ താൽപര്യമില്ലാത്തത് കേൾപ്പിക്കാൻ അവകാശമില്ല എന്ന് നിരീക്ഷിച്ചു. ലൌഡ്സ്പീക്കർ ഉപയോഗിക്കുന്നത് മത അവകാശമല്ല എന്നു പ്രസ്താവിച്ചു. നിയമപരമായ ശബ്ദനിയന്ത്രണങ്ങൾ മതസ്വാതന്ത്ര്യത്തെ ലംഘിക്കുന്നതല്ല, മറിച്ച് സാമൂഹിക ഉത്തരവാദിത്തം ഉറപ്പാക്കുന്നതാണ്.”
കോടതി വ്യക്തമാക്കിയത്:
സമതുലിതാവകാശം: വ്യക്തിഗത മതസ്വാതന്ത്ര്യവും പൊതുജനാരോഗ്യവും തമ്മിൽ സന്തുലനം ആവശ്യമാണ്
നിയമസാധുത: ശബ്ദ നിയന്ത്രണ നിയമങ്ങൾ മതാവകാശവിരുദ്ധമല്ല
സാർവത്രിക പ്രയോഗം: എല്ലാ മത-സമുദായങ്ങൾക്കും ചട്ടം ബാധകമാണ്
അതിനാൽ, ഹൈക്കോടതിയുടെ നിയന്ത്രണ ഉത്തരവുകൾ സുപ്രീം കോടതി സ്ഥിരീകരിക്കുകയും സഭയുടെ അപ്പീൽ തള്ളുകയും ചെയ്തു.
നിയമവിരുദ്ധതയുടെ നേർ ചിത്രം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ ഉള്ള കോട്ടാത്തല പ്രദേശത്തെ പ്രബുദ്ധ പൗരന്മാരേ, നാളെ (20.07.2025) നിങ്ങളുടെ ഗ്രാമത്തിൽ നടത്താൻ ഉദ്ദേശിക്കുന്നത് ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ ഒരു പ്രവർത്തനമാണ്. പാർലമെന്റ് നിർമ്മിച്ച നിയമങ്ങളുടെ ലംഘനം അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന ഈ നിയമവിരുദ്ധ സമരത്തിന് നിങ്ങളുടെ ഗ്രാമം സാക്ഷ്യം വഹിക്കുന്നത് ലജ്ജാവഹമാണ്. സതി നിറുത്തലാക്കിയിട്ടും തീയിൽ ചാടി മരിച്ച വനിതകളെ ഓർമ്മിപ്പിക്കുന്ന നിലയിലാണ് നിങ്ങളുടെ മൗനം.
ശബ്ദമലിനീകരണം വെറുമൊരു കേൾവി പ്രശ്നമോ ന്യൂയിസൻസോ മാത്രമല്ല, മറിച്ച് അത് വളരെ ഗൗരവതരമായ പൊതുജനാരോഗ്യ പ്രശ്നമാണ്. രക്തസമ്മർദ്ദം, പ്രമേഹം, ഹൃദയമിടിപ്പ് എന്നിവ വർധിപ്പിക്കുന്ന ഈ പ്രശ്നം നമ്മുടെ ജീവിതത്തെ വിനാശകരമായി ബാധിക്കുന്നു.
ശബ്ദമലിനീകരണത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ വിശദമായി പരിശോധിക്കുമ്പോൾ, കാർഡിയോവാസ്കുലർ പ്രശ്നങ്ങൾ പ്രധാനമായി കാണാം. ഹൃദയാഘാതവും ഹൃദ്രോഗവും വർധിക്കുന്നു, കാരണം ശബ്ദമലിനീകരണം ഹൃദയത്തിന്റെ രക്തയോട്ടം തടസ്സപ്പെടുത്തുകയും ഹൃദയാഘാതത്തിന് കാരണമാകുകയും ചെയ്യുന്നു. രക്തസമ്മർദ്ദം വർധിക്കുന്നത് ശരീരത്തിലെ സ്ട്രെസ് ഹോർമോണുകളായ കോർട്ടിസോളും അഡ്രിനാലിനും വർധിക്കുന്നതിനാലാണ്. ശബ്ദം കേൾക്കുമ്പോൾ ഹൃദയമിടിപ്പ് അനിയന്ത്രിതമായി വർധിക്കുകയും ഹൃദയത്തിന് അമിത ജോലിഭാരം നൽകുകയും ചെയ്യുന്നു.
മാനസിക ആരോഗ്യത്തിലുണ്ടാകുന്ന പ്രശ്നങ്ങളും അത്യന്തം ഗൗരവമായതാണ്. ശബ്ദമലിനീകരണം ന്യൂറോട്രാൻസ്മിറ്ററുകളുടെ പ്രവർത്തനത്തെ ബാധിക്കുകയും ഉത്കണ്ഠയും വിഷാദവും ഉണ്ടാക്കുകയും ചെയ്യുന്നു. ഉറക്കത്തിന്റെ ഗുണനിലവാരം കുറയുകയും അത് ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, ക്രോധവും അക്രമാസക്തിയും വർധിപ്പിക്കുകയും ചെയ്യുന്നു.
ടൈപ്പ് 2 പ്രമേഹത്തിന്റെ അപകടസാധ്യതയും വർധിക്കുന്നു. ശബ്ദമലിനീകരണം ഇൻസുലിൻ റെസിസ്റ്റൻസ് വർധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിയാതാക്കുകയും ചെയ്യുന്നു. കേൾവിക്കുറവും ടിന്നിറ്റസും (ചെവിയിൽ സൈറൻ പോലുള്ള ശബ്ദം തുടർച്ചയായി കേൾക്കുന്ന അവസ്ഥ) ഉണ്ടാകുന്നത് ശ്രവണകോശങ്ങൾ നശിക്കുന്നതുകൊണ്ടാണ്.
ഏറ്റവും ഭയപ്പെടുത്തുന്ന കണ്ടെത്തൽ മസ്തിഷ്കാരോഗ്യത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ്. പുതിയ ഗവേഷണങ്ങൾ പ്രകാരം ശബ്ദമലിനീകരണം അൽഷൈമേഴ്സ് രോഗത്തിന്റെയും ഡിമെൻഷ്യയുടെയും സാധ്യത വർധിപ്പിക്കുന്നു. മസ്തിഷ്കത്തിലെ ന്യൂറോൺ കോശങ്ങളെ നശിപ്പിക്കുകയും ഓർമ്മശക്തി കുറയ്ക്കുകയും ചെയ്യുന്നു. ചിന്താശേഷി, ഏകാഗ്രത, തീരുമാനമെടുക്കൽ എന്നിവയെ ബാധിക്കുന്ന കോഗ്നിറ്റീവ് ഫംഗ്ഷൻ കുറയലും സംഭവിക്കുന്നു.
കുട്ടികളിലുണ്ടാകുന്ന പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാണ്. ഗർഭാവസ്ഥയിൽ അമിത ശബ്ദം കുഞ്ഞിന്റെ ജനിതക വികാസത്തെ ബാധിക്കുന്നു. കുട്ടികൾ കേൾവിക്കുറവോടെ ജനിക്കാൻ സാധ്യത വർധിക്കുന്നു. ADHD, ഡിസ്ലക്സിയ, ശ്രദ്ധക്കുറവ് തുടങ്ങിയ പഠന വൈകല്യങ്ങൾ വർധിക്കുകയും വിഷാദവും ആത്മഹത്യാ ചിന്തകളും വർധിപ്പിക്കുകയും ചെയ്യുന്നു.
ഗർഭിണികളിലെ പ്രശ്നങ്ങളും അവഗണിക്കാനാവാത്തവയാണ്. അകാല പ്രസവം, കുട്ടികൾ സാധാരണ ഭാരത്തിന് താഴെ ജനിക്കൽ, ഗർഭം അലസൽ എന്നിവയ്ക്കുള്ള സാധ്യത വർധിക്കുന്നു. ഹോർമോണൽ പ്രശ്നങ്ങളും ഗൗരവതരമാണ്. സ്ട്രെസ് ഹോർമോൺ കോർട്ടിസോൾ വർധിച്ച് ഇമ്മ്യൂൺ സിസ്റ്റത്തെ ദുർബലപ്പെടുത്തുകയും കുട്ടികളുടെ വളർച്ചയ്ക്ക് ആവശ്യമായ ഗ്രോത്ത് ഹോർമോൺ കുറയുകയും ചെയ്യുന്നു.
ഇത്രയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനാൽ 2000-ൽ ഇന്ത്യൻ പാർലമെന്റ് രൂപീകരിച്ച് പരിപാലിച്ചുപോരുന്ന ‘ശബ്ദമലിനീകരണം നിയന്ത്രണവും സംരക്ഷണവും ചട്ടം’ ലംഘിക്കണമെന്ന് പറഞ്ഞ് സമരം ചെയ്യുന്നത് രാജ്യവിരുദ്ധ പ്രവർത്തനമാണ്.
മത-വർഗീയ താൽപര്യങ്ങൾ കുത്തിക്കയറ്റി ഈ വിഷയം വികലമാക്കാൻ ശ്രമിക്കുന്ന നിങ്ങളോട് കേരളമാകെ ശബ്ദമലിനീകരണത്തിനെതിരെ പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് ആക്ടിവിസ്റ്റുകൾക്ക് സഹതാപം മാത്രമേയുള്ളൂ. നിങ്ങളുടെ അറിവില്ലായ്മയാണ് ഇത്തരമൊരു പ്രവർത്തനത്തിന് മുതിരുന്നതിന് കാരണം.
“പുകവലി ഗുരുതരമായ ആരോഗ്യപ്രശ്നമാണ്” എന്ന് നമ്മെ പഠിപ്പിച്ച കാലത്തിന് മുമ്പേ ശബ്ദമലിനീകരണത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ ബോധവത്കരിക്കാൻ സുപ്രീം കോടതിയുടെ വിശാലമായ വിധി ഇന്ത്യയിൽ നിലവിലുണ്ട്. 2005-ലെ ചരിത്രപ്രധാനമായ വിധിയിൽ കുട്ടികളുടെ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി ജനങ്ങളെ ബോധവത്കരിക്കാനും 2015-ൽ ഗ്രാമപഞ്ചായത്തുകൾ വഴി ലഘുലേഖകൾ അച്ചടിച്ച് വിതരണം നടത്തി ബോധവത്കരിക്കാൻ കേരള സർക്കാരും പറഞ്ഞിട്ടുണ്ട്. ഇവയൊന്നും നടപ്പിലാക്കാത്തത് ഞങ്ങൾ ചട്ടം പരിപാലനത്തിനായി പ്രവർത്തിക്കുന്നവരുടെ കുറ്റമല്ല. നിങ്ങൾ സ്വയം ബോധവാനാകണം, അല്ലെങ്കിൽ ഞങ്ങളെ കേൾക്കാനെങ്കിലും തയ്യാറാകണം.
ശബ്ദമലിനീകരണം ഗുരുതരമായ കുറ്റകൃത്യമാണ്. The Noise Pollution (Regulation and Control) Rules 2000 ലംഘിച്ചാൽ പരിസ്ഥിതി സംരക്ഷണ നിയമം 1986 സെക്ഷൻ 15 പ്രകാരം 5 വർഷം വരെ തടവും 1 ലക്ഷം രൂപ വരെ പിഴയും ലഭിക്കും. കുറ്റക്കാർ കോടതിയിൽ പോയി ജാമ്യം എടുക്കേണ്ടതും ട്രയൽ കഴിയുന്നതുവరെ ജാമ്യത്തിൽ തുടരേണ്ടതുമാണ്. സർവീസിലുള്ളവർക്ക് സർവീസ് ബുക്കിൽ എൻട്രി, തൊഴിലന്വേഷകർക്ക് സ്വഭാവ സർട്ടിഫിക്കറ്റിൽ പ്രതികൂല സ്വാധീനം, ഗവൺമെന്റ് ജോലിക്ക് ആഗ്രഹിക്കുന്നവരുടെ പോലീസ് വെരിഫിക്കേഷനിൽ പ്രശ്നം എന്നിവയുണ്ടാകും.
നമ്മുടെ കുട്ടികൾക്ക് ജനിതക തകരാറുകൾ, കേൾവിക്കുറവ്, പഠന വൈകല്യങ്ങൾ, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, അൽഷൈമേഴ്സ് രോഗം എന്നിവ ഉണ്ടാകാതിരിക്കാൻ ശബ്ദമലിനീകരണത്തോട് ‘നോ’ പറയാം. നിങ്ങൾ നിയമങ്ങൾക്കനുസരിച്ച് സ്വന്തം പരിധിക്കകത്ത് ശബ്ദം ഉത്പാദിപ്പിക്കാൻ കഴിയും. എന്നാൽ അതിന് പുറത്തുള്ള പൗരന്റെ ആർട്ടിക്കിൾ 21 പ്രകാരമുള്ള പൗര അവകാശമായ ശാന്തമായ ജീവിതം തകർക്കുന്നത് നിയമവിരുദ്ധവും നീതികേടുമാണ്.
AIR 2000 SC 2773 (Church of God (Full Gospel) in India vs K.K.R. Majestic Colony Welfare Association and Others 2000) സുപ്രീം കോടതി ഉത്തരവ് അനുസരിച്ച്, മത സ്ഥാപനങ്ങളുടെ ഉച്ചഭാഷിണി ഉപയോഗം ഒരു ഭരണപരമായ അവകാശമല്ല. ഭരണഘടനയിലെ ആർട്ടിക്കിൾ 21 പ്രകാരം പൗരന്മാരുടെ സമാധാനത്തിനുള്ള അവകാശത്തെ ലംഘിക്കാൻ ഭരണഘടനാപരമായി യാതൊരു അവകാശവും മതങ്ങൾക്കോ മത സ്ഥാപനങ്ങൾക്കോ ഇല്ല. ലൗഡ്സ്പീക്കർ ഉപയോഗം ആചാരമാണ് എന്നു പറയാൻ കഴിയില്ല എന്നും സാരം. മാത്രവുമല്ല ഇവിടെ നോട്ടീസിൽ 10 വർഷമായി ഉപയോഗിക്കുന്ന ലൗഡ്സ്പീക്കർ എന്നാണ് കാവ്യ ഭാവനയിൽ പറഞ്ഞിരിക്കുന്നത്. നോയ്സ് പൊല്യൂഷൻ (റെഗുലേഷൻ ആൻഡ് കൺട്രോൾ) റൂൾസ് 2000 പ്രാബല്യത്തിൽ വന്നിട്ട് 25 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. അതായത് 25 വർഷമായി ഇവിടെ നിലവിലുള്ള ചട്ടം 10 വർഷമായി ഇവരെല്ലാം ലംഘിക്കുന്നു എന്നതാണ് പറഞ്ഞുവരുന്നത്. അതു തെറ്റും ഭരണഘടനാവിരുദ്ധവുമാണ്. നിങ്ങൾ പോയി ആദ്യം ആ തെറ്റു തിരുത്തിയിട്ടുവരണം, എന്നിട്ടുവേണം പ്രകടനം നടത്താൻ.
നിയമപരമായി പരിശോധിച്ചാൽ കേരളത്തിലെ എല്ലാ ആരാധനാലയങ്ങളും നിശബ്ദമേഖലയാണ്. അതിന്റെ 100 മീറ്റർ ചുറ്റളവിൽ ലൗഡ്സ്പീക്കർ പ്രവർത്തിപ്പിക്കാൻ പോലീസിന് നിയമപരമായി കഴിയുകയില്ല. രേഖാമൂലമായ അനുമതിയില്ലാതെ ലൗഡ്സ്പീക്കർ പ്രവർത്തിപ്പിക്കുന്നത് ചട്ടം ലംഘനമാണ്. ഭരണഘടനാപരമായി പ്രവർത്തിക്കേണ്ട സ്റ്റാറ്റ്യൂട്ടറി ബോഡികൾക്ക് നിയമലംഘനം നടത്താൻ അവകാശമില്ല. നിയമലംഘനം നടത്തുന്ന സ്റ്റാറ്റ്യൂട്ടറി ബോഡികൾ പിരിച്ചുവിടാൻ രജിസ്ട്രാർക്ക് അധികാരമുണ്ട്.
ചട്ടം നിബന്ധനകൾ പ്രകാരം സൈലന്റ് സോണുകളായി പരിപാലിക്കപ്പെടേണ്ട ഇടങ്ങളാണ് ആരാധനാലയങ്ങൾ. ട്രസ്റ്റ് അംഗങ്ങൾ ഈ ഉത്തരവുകൾ വായിച്ച് ഹൃദിസ്ഥമാക്കണം. കൊളാമ്പി ലൗഡ്സ്പീക്കറുകൾ അതിതീവ്ര തരംഗങ്ങൾ പുറപ്പെടുവിക്കുന്നതിനാൽ കോടതി നിരോധിച്ചവയാണ്. സ്ഥാപിച്ചിട്ടുണ്ടെങ്കിൽ ഉടൻ അഴിച്ചുമാറ്റണം. ദേശീയ ഹരിത ട്രൈബ്യുണലിന്റെ 2019-ലെ ഉത്തരവ് പ്രകാരം, Sound Limiter ഇല്ലാത്ത ഉപകരണങ്ങൾ ഉപയോഗിക്കരുത്. ഇത് നടപ്പിലാക്കാത്ത സംസ്ഥാന പോലീസ് മേധാവിക്ക് 2021 മുതൽ പ്രതിമാസം 10 ലക്ഷം രൂപ പിഴ ലഭിക്കുന്നു.
ഇത് ഇന്ത്യയാണ്. ഇവിടെ ജനിക്കുന്ന ഓരോ മനുഷ്യനും ശാന്തമായി സ്വതന്ത്രമായി ആർട്ടിക്കിൾ 21-ന്റെ സംരക്ഷണത്തോടെ ജീവിക്കാൻ അനുവാദമുണ്ട്. അത് ഭരണഘടനാപരമായ അവകാശമാണ്. ശബ്ദം ഒരു സ്വകാര്യതയാണ്. അത് സ്വകാര്യമായി ഉത്പാദിപ്പിക്കാനും ഉപയോഗിക്കാനും നിങ്ങൾ പഠിക്കേണ്ടതുണ്ട്. രാജ്യനിയമങ്ങളോടെ പ്രവർത്തിക്കുകയും ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുക.
വിശ്വാസപൂർവ്വം കാന്പയിൻ കോ ഓർഡിനേറ്റർ സൈലൻസ് ദി നോയിസ്
ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദ്ദേശപ്രകാരം ഗുജറാത്ത് പൊള്യൂഷൻ കൺട്രോൾ ബോർഡ് 2019 ഡിസംബർ 3-ന് പുറപ്പെടുവിച്ച നോട്ടിഫിക്കേഷൻ പ്രകാരം എല്ലാ സൗണ്ട് സിസ്റ്റം/പബ്ലിക് അഡ്രസ് സിസ്റ്റങ്ങളിലും Sound Limiter നിർബന്ധമായി ഘടിപ്പിക്കണം എന്ന് ഉത്തരവിട്ടിരിക്കുന്നു. ഈ നിയമം നിർമ്മാതാക്കൾ, ഡീലർമാർ, ഏജൻസികൾ, വ്യക്തികൾ, പോലീസ്, മുനിസിപ്പൽ കോർപ്പറേഷൻ, പഞ്ചായത്ത് തുടങ്ങിയ എല്ലാ അധികാരികൾക്കും ബാധകമാണ്. Sound Limiter ഇല്ലാത്ത സിസ്റ്റങ്ങൾ വിൽക്കുകയോ, കിട്ടിവെയ്ക്കുകയോ, ഉപയോഗിക്കുകയോ ചെയ്യാൻ പാടില്ല എന്നതായിരുന്ന ആ ഉത്തരവ്.
2019-ലെ ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് (NGT Order No. 519/2016) ഗുജറാത്ത് നടപ്പിലാക്കിയെങ്കിലും കേരളം ഇതുവരെ അനുസരിച്ചിട്ടില്ല. 2019 ൽ ഈ ഉത്തരവ് വരുന്ന കാലം മുതൽ നാളിന്നുവരെ ഇടതുപക്ഷ സർക്കാരാണ് കേരളം ഭരിച്ചിരുന്നത് എന്നത് ഈ വിഷയത്തിൽ അതിശയോക്തി ഉണ്ടാക്കുന്ന കാര്യം തന്നെയാണ്.
ഇതു നാളിന്നുവരെ നടപ്പിലാക്കാത്തതിൻറെ ഫലമായി സംസ്ഥാനത്തിന് 10 കോടി രൂപ ഫൈനും 3 വർഷം തടവും നേരിടേണ്ടി വരാം. പരിസ്ഥിതി സംരക്ഷണത്തോടുള്ള നമ്മുടെ അനാസ്ഥയുടെ വിലയേറിയ പാഠമാണിത്.
ശബ്ദമലിനീകരണം വെറുമൊരു ശല്യമല്ല, മറിച്ച് സുപ്രീംകോടതി, ഹൈക്കോടതി, ബാലാവകാശ കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ തുടങ്ങിയ സ്ഥാപനങ്ങൾ നിരന്തരം വ്യക്തമാക്കിയതുപോലെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന ഘടകമാണ്. 2022-ലെ ബാലാവകാശ കമ്മീഷന്റെ ഉത്തരവിൽ, 80 ഡെസിബലിന് മുകളിലുള്ള ശബ്ദം ശിശുക്കളിലും വയോധികരിലും ഉറക്കക്കുറവ്, ശ്വാസകോശ അസുഖങ്ങൾ, രക്തസമ്മർദ്ദം, പഞ്ചസാരയുടെ അളവിലെ വ്യതിയാനം, മാനസിക സമ്മർദ്ദം, ഓർമ്മക്കുറവ്, പഠന വൈകല്യം, ജനിതക പ്രശ്നങ്ങൾ തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
2002-ൽ സുപ്രീംകോടതിയും 2025-ൽ ബോംബേ ഹൈക്കോടതിയും ഉൾപ്പെടെയുള്ള കോടതി വിധികൾ മതസ്ഥാപനങ്ങൾക്ക് ലൗഡ്സ്പീക്കർ ഉപയോഗം ഒരു അവകാശമല്ല എന്നും ഇത് ആർട്ടിക്കിൾ 21-ൽ പ്രതിപാദിച്ച സ്വകാര്യ ജീവിതത്തിന്റെ അവകാശത്തെ ലംഘിക്കരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്. പൊതു ഇടങ്ങളിൽ (പൊതു നിരത്തുകൾ, വാഹനങ്ങൾ, വസതിയുള്ള പ്രദേശങ്ങൾ, നിശബ്ദമേഖലകൾ) ലൗഡ്സ്പീക്കർ ഉപയോഗിക്കാനാകില്ല.
നിശബ്ദമേഖലകളായ ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോടതികൾ, ആരാധനാലയങ്ങൾ, സർക്കാർ ഓഫീസുകൾ, വന്യജീവി സങ്കേതങ്ങൾ എന്നിവയുടെ 100 മീറ്റർ ചുറ്റളവിൽ ലൗഡ്സ്പീക്കർ ഉപയോഗവും പടക്കം പൊട്ടിക്കലും നിഷിദ്ധമാണ്. ശബ്ദ മലിനീകരണ നിയമലംഘനം 5 വർഷം വരെ തടവിനും 1 ലക്ഷം രൂപ പിഴയ്ക്കുമുള്ള കുറ്റകരമായ പ്രവർത്തിയായ നാഷണൽ ഗ്രീൻ ട്രൈബ്യൂണലിന്റെ പുതിയ ഉത്തരവനുസരിച്ച് ഉപകരണങ്ങൾ പിടിച്ചെടുക്കലും 10,000 രൂപ നഷ്ടപരിഹാരവും പരിസ്ഥിതി സംരക്ഷണ നിയമം 1986, സെക്ഷൻ 15 പ്രകാരം കേസ് ഫയൽ ചെയ്യലും നടത്തണം.
ദേശീയ ഹരിത ട്രൈബ്യൂണൽ 2019-ൽ എല്ലാ സംസ്ഥാനങ്ങളോടും ഈ നിയമം നടപ്പിലാക്കാൻ നിർദ്ദേശിച്ചതിനു ശേഷം ഗുജറാത്ത് അത് പൂർണമായും നടപ്പിലാക്കി. എന്നാൽ കേരളം നിരവധി പരാതികളും വിവരാവകാശ അപേക്ഷകളും നൽകിയിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇപ്പോൾ ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് ലംഘനത്തിന് 10 കോടി രൂപ ഫൈൻ കേരള സർക്കാരിനെതിരെ ഈടാക്കാൻ കേസ് നൽകേണ്ട അവസ്ഥയിലാണ്.
ആമുഖം: ഒരു പ്രദേശത്തെ ഏറ്റവും വലിയ സാംസ്കാരിക കേന്ദ്രം ആ പ്രദേശത്തെ ലൈബ്രറിയാണ് എന്ന് പണ്ടാരോ പറഞ്ഞുവച്ചിട്ടുണ്ട്. ശരിയാണോ തെറ്റാണോ എന്ന് ആരും നോക്കാറില്ല, ഏറ്റുപറയും അത്രയേയുള്ളൂ. എല്ലാം രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് എന്ന് പറഞ്ഞാൽ ആരു കേൾക്കാൻ? കൊല്ലം ചെറുമൂട്ടിലെ നവധാര ലൈബ്രറിയുടെ സുവർണ്ണജയന്തി ആഘോഷം കാണുമ്പോഴാണ് മനസ്സിലാകുന്നത് – സാംസ്കാരിക കേന്ദ്രത്തിന്റെ പുതിയ നിർവചനം എന്താണെന്ന്!
1. നിയമങ്ങളുടെ പുതിയ വ്യാഖ്യാനം
മേയ് 21 മുതൽ 25 വരെ നടക്കുന്ന ഈ ആഘോഷത്തിന്റെ പ്രത്യേകത എന്താണെന്ന് നോക്കാം:
ശബ്ദമലിനീകരണ നിയന്ത്രണ ചട്ടം 2000 – ഇന്ത്യൻ പാർലമെന്റ് പൊതുജനാരോഗ്യം സംരക്ഷിക്കാൻ വേണ്ടി നടപ്പിലാക്കിയ ചട്ടമാണിത്. വ്യാവസായിക പ്രവർത്തനങ്ങൾ, നിർമ്മാണപ്രവർത്തനങ്ങൾ, പടക്കങ്ങൾ, ലൗഡ്സ്പീക്കറുകൾ, പബ്ലിക് അഡ്രസ് സിസ്റ്റങ്ങൾ, സംഗീതോപകരണങ്ങൾ, വാഹനഹോണുകൾ എന്നിവയിൽ നിന്നുള്ള ശബ്ദം മനുഷ്യന്റെ ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും ദോഷകരമാണെന്ന് അറിഞ്ഞുകൊണ്ടാണ് ഈ ചട്ടം കൊണ്ടുവന്നത്.
എന്നാൽ നവധാര ലൈബ്രറിയുടെ നേതൃത്വത്തിന്റെ കാഴ്ചപ്പാട് മറിച്ചാണ്: “പൊതുജനാരോഗ്യമൊക്കെ ഇത് കഴിഞ്ഞിട്ട് നോക്കാം. ആദ്യം നമ്മുടെ സുവർണ്ണജയന്തി ആഘോഷിക്കട്ടെ!”
2. കോടതിയെ വെല്ലുവിളിക്കുന്ന ‘സാംസ്കാരിക’ പ്രവർത്തനം
കോടതിയലക്ഷ്യം: കേരള ഹൈക്കോടതി കോളമ്പി തരം ലൗഡ്സ്പീക്കറുകൾ വളരെ ഉയർന്ന ആവൃത്തിയിൽ ശബ്ദം പുറപ്പെടുവിക്കുന്നതിനാൽ പൊതുജനാരോഗ്യത്തിനും കേൾവിക്കും ഹാനികരമാണെന്ന് കണ്ട് നിരോധിച്ചിട്ടുണ്ട്.
നവധാര പ്രവർത്തകരുടെ ചിന്ത: “കോടതി എന്താണ് മനസ്സിലാക്കുന്നത്? നമ്മുടെ പരിപാടിയുടെ മഹത്വം കേൾപ്പിക്കാൻ അല്ലേ ഈ സ്പീക്കറുകൾ വേണ്ടത്. അതുകൊണ്ട് പ്രോഗ്രാം സ്ഥലത്ത് നിന്ന് അര കിലോമീറ്റർ ചുറ്റളവിലുള്ള ഇലക്ട്രിക് പോസ്റ്റുകളിലും മറ്റിടങ്ങളിലും കോളമ്പി സ്പീക്കറുകൾ സ്ഥാപിച്ചിട്ടുണ്ട്!”
അപ്പോൾ വൈദ്യുതി നിയമലംഘനം: അതുമുണ്ട്, എല്ലാ ഇലക്ട്രിക് പോസ്റ്റിലും പ്ലാസ്റ്റിക് വയർ വലിച്ച് മൊട്ടുസൂചി കുത്തിയിറക്കി ലൂമിനയും ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.
3. ഹരിത പഞ്ചായത്തിന്റെ ‘നീല’ സാംസ്കാരികത
പ്രോഗ്രാമിന്റെ നോട്ടീസിൽ പച്ചനിറത്തിൽ എഴുതിയിട്ടുണ്ട്: “പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക, അവ ഹരിതകർമ്മസേനയ്ക്ക് നൽകുക. നമ്മുടെ ശുചിത്വം നാടിന്റെ മഹത്വം.” വളരെ നല്ല സന്ദേശം! പക്ഷേ വിചിത്രമെന്നു പറയട്ടെ, പരിസ്ഥിതി സംരക്ഷണത്തിൽ ഇത്രയും ബോധവാന്മാരായ ഇവർ ശബ്ദവും മാലിന്യമാണെന്ന് മറന്നുപോയിരിക്കുന്നു.
ചിറ്റുമല ബ്ലോക്കിലെ ഏറ്റവും മികച്ച ഹരിത ലൈബ്രറിയാണെന്ന് നോട്ടീസിൽ പ്രത്യേകം എഴുതിയിട്ടുണ്ട്. എന്നാൽ ഈ ‘ഹരിത’ത്വത്തിൽ ശബ്ദമാലിന്യം ഉൾപ്പെടുന്നില്ലെന്നാണ് തോന്നുന്നത്!
പക്ഷേ കോടതിയലക്ഷ്യത്തിനും, ശബ്ദമലിനീകരണ ചട്ടം ലംഘിച്ചതിനും കോടതി കയറുമ്പോ ആ ഹരിത അങ്ങ് പോയിക്കിട്ടും.
4. ഓഡിറ്റോറിയത്തിനകത്തും പുറത്തും
പരിപാടി നടക്കുന്നത് ചെറുമൂട് മാവിളയിൽ ഓഡിറ്റോറിയത്തിലാണ്. അകത്ത് പരിപാടിക്ക് വന്നവർക്ക് കേൾക്കാൻ പാകത്തിലധികം ശബ്ദം ഉണ്ടാകുന്നുണ്ട്. ഏകദേശം 80 ഡെസിബൽ വരെ (അനുവദനീയം 55 ആണെന്ന് ആരു പറഞ്ഞുകൊടുക്കും). ഏതായാലും സ്വന്തം ഇഷ്ടപ്രകാരം ഇരിക്കുന്നവരല്ലെ അനുഭവിക്കട്ടെ എന്നു വയ്ക്കാം.
പക്ഷേ ഓഡിറ്റോറിയത്തിന് മുന്നിലുള്ള പൊതുറോഡിൽ നാല് വലിയ ബോക്സ് സ്പീക്കറുകൾ അടുക്കിവച്ചിരിക്കുന്നത് കണ്ടാൽ മനസ്സിലാകും – ഇത് അകത്തുള്ളവർക്ക് വേണ്ടിയല്ല, പുറത്തുള്ളവർക്ക് വേണ്ടിയാണ്!
അതായത് പരിപാടിയിൽ പങ്കെടുക്കാത്ത, റോഡിൽ നിൽക്കുന്നവർക്കും യാത്ര ചെയ്യുന്നവർക്കും, ബസ് യാത്രക്കാർക്കും സ്വന്തം കാര്യം നോക്കുന്ന സാധാരണക്കാർക്കും, അവർ നിർബന്ധപൂർവ്വം ഈ കച്ചേരി കേൾക്കണം. ഞങ്ങളീ ഗോത്രവർഗ്ഗ ചിന്ത കൈവിടില്ല.
ഈ കടന്നുപോകുന്നവരുടെ പൗരാവകാശങ്ങൾ, അവരുടെ ആർട്ടിക്കിൾ 21 – എന്തോന്ന് അവകാശം? ഞങ്ങളുടെ സുവർണ്ണജൂബിലിക്കുമേൽ എന്ത് ആർട്ടിക്കിൾ 21?
സാംസ്കാരിക പരിപാടിയല്ലേ, അപ്പോ പിന്നെ ആകാമായിരിക്കും
രാഷ്ട്രീയരംഗത്ത് നിന്നും സാംസ്കാരിക രംഗത്ത് നിന്നുമുള്ള പ്രമുഖർ, പ്രശസ്ത കവികൾ, സാംസ്കാരിക വകുപ്പ് മന്ത്രി വരെ പങ്കെടുക്കുന്ന പ്രോഗ്രാമാണിത്.
ഇത്രയും വലിയ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന പരിപാടിയിൽ ശബ്ദമലിനീകരണം നിയന്ത്രിക്കുന്ന ചട്ടം 5(4), 5(5) പ്രകാരം സ്വന്തം അതിർത്തിക്ക് പുറത്ത് ശബ്ദം പോകരുതെന്നും, പോയാൽ അത് ചട്ടലംഘനമാണെന്നും, പരിസ്ഥിതി സംരക്ഷണ നിയമം 1986 സെക്ഷൻ 15 പ്രകാരം നടപടിയുണ്ടാകുമെന്നും ആരെങ്കിലും പറഞ്ഞുകൊടുത്തിരുന്നില്ലേ?
അതൊക്കെ മൈക് പെർമിറ്റ് സർട്ടിഫിക്കറ്റിൽ ഉണ്ടായിരുന്നു.
മൈക്ക് പെർമിറ്റ് ഉണ്ടായിരന്നോ എന്തോ, നാളെയാകട്ടെ പോലിസിനോട് ചോദിക്കാം.
6. പൊതുജനാരോഗ്യത്തിന്റെ പുതിയ നിർവചനം
ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വസ്തുത: ശബ്ദമലിനീകരണം രക്തസമ്മർദ്ദം, പ്രമേഹം എന്നിവ വർധിപ്പിക്കുന്നു. ഓർമ്മക്കുറവ്, ശ്രദ്ധക്കുറവ്, ജനിതകപ്രശ്നങ്ങൾ എന്നിവയും സൃഷ്ടിക്കുന്നു. കുട്ടികളെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്. വിശദമായൊന്നു നോക്കാം
താൽക്കാലിക കേൾവി നഷ്ടം
ഗാനം, സ്റ്റേഡിയം ആരവം, ട്രാഫിക്, വാഹന സംഗീതം എന്നിവയ്ക്ക് ശേഷം താൽക്കാലിക കേൾവി നഷ്ടം അനുഭവപ്പെടാം
ചെറിയ ശബ്ദങ്ങൾ കേൾക്കാനാകാതെ പോവുകയും, ചെവിയിൽ മൂളൽ അനുഭവപ്പെടുകയും ചെയ്യും
ഇത് മണിക്കൂറുകൾക്കോ ദിവസങ്ങൾക്കോ ശേഷം മടങ്ങാം
കേൾവി മടങ്ങാതെ പോകുന്ന പക്ഷം ആരോഗ്യവിദഗ്ധനെ സമീപിക്കണം
അമിത ശബ്ദം രോമകോശങ്ങളെ ക്ഷീണിപ്പിക്കുന്നു, വിശ്രമം അതിന് ചികിത്സയാണ്
സ്ഥിരമായ കേൾവി നഷ്ടം
അത്യുച്ച ശബ്ദം രോമകോശങ്ങളെ സ്ഥിരമായി നശിപ്പിക്കുന്നു
തിരിച്ചു ലഭിക്കാനാകാത്ത കേൾവി നഷ്ടം
ശബ്ദം നാഡികളെയും തലച്ചോറിന്റെ കഴിവിനെയും ബാധിക്കുന്നു
പ്രായഭേദമന്യേ ആരിലും ഇത് സംഭവിക്കാം
കേൾവി നഷ്ടം മസ്തിഷ്കത്തെ അധികം പ്രവർത്തിപ്പിക്കാൻ ഇടയാക്കുന്നു
സാമൂഹിക ഒറ്റപ്പെടലും മാനസികാരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം
അൽസ്ഹൈമേഴ്സ് സാധ്യത വർദ്ധിക്കുന്നു
ഹൃദയസംബന്ധിയായ പ്രശ്നങ്ങൾ
➤ ഉയർന്ന രക്തസമ്മർദ്ദം
ശബ്ദം സ്ട്രെസ് ഹോർമോണുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നു
കോർട്ടിസോൾ, അഡ്രിനാലിൻ രക്തസമ്മർദ്ദം ഉയർത്തുന്നു
ഹൃദയാഘാതം, പക്ഷാഘാതം, വൃക്ക, കണ്ണ് പ്രശ്നങ്ങൾ
➤ ഹൃദയമിടിപ്പ് വർദ്ധിക്കൽ
പെട്ടെന്ന് ഉയരുന്ന ശബ്ദം “ഫൈറ്റ് ഓർ ഫ്ലൈറ്റ്” പ്രതികരണം സജീവമാക്കുന്നു
ഹൃദയമിടിപ്പ് 100-ൽ കൂടുതലാകാം
ദീർഘകാലം തുടർന്നാൽ ഹൃദയത്തിന് അമിത ഭാരം
ഹൃദയപേശികളിൽ ക്ഷീണം, ഹൃദയ താളവ്യത്യാസം, ഹൃദയാഘാത സാധ്യത
എന്നാൽ നവധാര പ്രവർത്തകരുടെ വാദം: “നമ്മുടെ സാംസ്കാരിക പരിപാടി കേൾക്കാത്തതാണ് ഏറ്റവും വലിയ ആരോഗ്യപ്രശ്നം!”
7. മാനവികതയുടെ പുതിയ പാഠം
“സാംസ്കാരികം എന്നാൽ ഉയർന്ന നീതിബോധവും ഭരണഘടനാബോധവും പൗരബോധവുമുള്ള മനുഷ്യർ” എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
മനുഷ്യരിൽ മാനവിക ചിന്തകൾ ഉദ്ദീപിപ്പിക്കുന്ന, അവരുടെ അജ്ഞത അകറ്റുന്ന, നീതിബോധത്തെ ജ്വലിപ്പിക്കുന്ന, രാജ്യനിയമങ്ങൾ പാലിക്കാൻ പ്രേരിപ്പിക്കുന്ന, കോടതിയുത്തരവുകൾ അനുസരിക്കുന്ന കേന്ദ്രമാണ് സാംസ്കാരിക കേന്ദ്രം.
പക്ഷേ നവധാര ലൈബ്രറിയുടെ സുവർണ്ണജ്യൂബിലിയിൽ നടന്നതാകട്ടെ: പാർലമെന്റ് നിയമം അവഗണിക്കൽ, ഹൈക്കോടതി നിരോധനം അട്ടിമറിച്ച് കോടതിയലക്ഷ്യം നടത്തൽ, പൊതുജനാരോഗ്യം അവഗണിക്കൽ!
ഒരു ചോദ്യം: “നവധാര പ്രവർത്തകർക്കും പരിപാടിയിൽ പങ്കെടുക്കുന്നവർക്കും സാംസ്കാരിക പ്രമുഖർക്കെല്ലാം നല്ല ഭരണഘടനാബോധവും പൗരബോധവും ജനാധിപത്യബോധവും മാനവികതയും ആവോളം പകർന്നുകൊടുക്കാനുണ്ട്.”
എന്നാൽ: ഒരു പരിഷ്കൃത സമൂഹ സൃഷ്ടിക്കുപകരിക്കും വിധം സ്വയമൊന്നു പരിഷ്കരിക്കാനുള്ള ബാദ്ധ്യത നിർവ്വിഹിക്കുന്നില്ല.
8. എന്തായിരുന്നു ചെയ്യേണ്ടിയിരുന്നത്:
ആദ്യം പറയട്ടെ, ഏതെങ്കിലും പ്രാദേശിക മാധ്യമത്തിൽ ഒരു ലൈവ് സ്ട്രീമിംഗ് ചെയ്യാമായിരുന്നു.
യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പോലെയുള്ള സമൂഹമാധ്യമങ്ങളിൽ ലൈവ് സ്ട്രീമിംഗ് ചെയ്യാമായിരുന്നു.
സ്വന്തം പരിധിക്ക് പുറത്തേക്ക് ശബ്ദം പ്രവഹിപ്പിക്കുന്ന ചട്ടം ലംഘനം ചെയ്യാതിരിക്കാമായിരുന്നു.
നിയമവിരുദ്ധമായ വൈദ്യുതി കണക്ഷനുകളുടെയും ഉപകരണങ്ങളുടെയും സ്ഥാപനം ഒഴിവാക്കാമായിരുന്നു.
നല്ല ആദർശങ്ങളും മൂല്യങ്ങളും മുന്നോട്ട് വയ്ക്കാമായിരുന്നു.
പ്രകടനാത്മകതയേക്കാൾ മികച്ചത് പ്രവർത്തനാത്മകതയാണെന്ന ബോധ്യം സ്വയം കൊണ്ടുവരാമായിരുന്നു.
ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ക്രിയാത്മകമായ ചർച്ചകളിൽ പങ്കെടുക്കാമായിരുന്നു.
9. ഉപസംഹാരം
“അജ്ഞത അകറ്റി അറിവ് പകരുന്ന, നീതിബോധം ജ്വലിപ്പിക്കുന്ന, നിയമങ്ങളെ ബഹുമാനിക്കാൻ പഠിപ്പിക്കുന്ന കേന്ദ്രമായിരിക്കണം സാംസ്കാരിക കേന്ദ്രം”
തെറ്റ് തിരുത്താം: ശബ്ദമലിനീകരണ ചട്ടം ലംഘിച്ചതിന് പരിസ്ഥിതി സംരക്ഷണ നിയമം 1986 സെക്ഷൻ 15 പ്രകാരം 5 വർഷം തടവും 1 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്, കോളമ്പി ലൗഡ്സ്പീക്കർ സ്ഥാപിച്ച് പ്രവർത്തിച്ചത് കോടതിയലക്ഷ്യവും.
ഈസാംസ്കാരിക സ്ഥാപനം ഭരണഘടനാ വിരുദ്ധത ചെയ്തതിനാൽ കോടതി നടപടി നേരിടുകതന്നെ വേണം.
Manu A S Campaign Co-ordinator Silence the Noise, ESSENSE Global https://essenseglobal.com/activism/silence-the-noise
താലൂക്ക് ആശുപത്രി ചേർന്നുള്ള പ്രദേശത്തെ വലിയ ആരാധനാലയ മൈതാനം. അത് വെറുമൊരു സ്ഥലമായിരുന്നില്ല—അത് ഒരു സാമ്രാജ്യമായിരുന്നു, ഷാജിയുടെ സാമ്രാജ്യം. ആ രാജ്യത്തെ കൽപനിക സിംഹാസനത്തിൽ 50,000 വാട്ട് സൗണ്ട് സിസ്റ്റം അവന്റെ അധികാര മുദ്രയായി ഭൂമിയിൽ ആഞ്ഞുറച്ച് നിൽക്കുന്നു. ഓരോ ഉപകരണവും അവന്റെ കൈകളിലെ മരണായുധങ്ങളായിരുന്നു.
ഉള്ളിൽ അടക്കാനാവാത്ത ഗർവ്വോടെ ഷാജി മൈക്കുകളും ബാസ് ബോക്സുകളും സ്പീക്കറുകളും ക്രമീകരിക്കുന്നു. അവന്റെ കണ്ണുകളിൽ ഒരു കലാകാരന്റെ തീക്ഷ്ണതയുണ്ട്. ഓരോ ഉപകരണത്തിന്റെയും സ്ഥാനം മില്ലിമീറ്റർ കണക്കിന് അളന്ന് എല്ലാത്തിന്റെയും സ്ഥാനം നിർണ്ണയിക്കുന്നു.
അവന്റെ തൊഴിലാളി, വിയർപ്പൊഴുകിയ ശരീരവുമായി, നാട്ടിലാകെയുള്ള ഇലക്ട്രിക് പോസ്റ്റുകളിൽ കോളാമ്പി സ്പീക്കറുകൾ കെട്ടി മടങ്ങിയെത്തിയിരിക്കുന്നു.
“സൗണ്ട് ഷാജി”—ആ പേര് കേൾക്കുമ്പോൾ തന്നെ നാട്ടുകാരുടെ നെഞ്ചിൽ ഒരു വിറയൽ പടരുന്നു. എത്ര രാത്രികളാണ് കണ്ണും മിഴിച്ച് ഈ കാതടപ്പിക്കുന്ന, നെഞ്ചുതകർക്കുന്ന ശബ്ദത്താൽ തള്ളിനീക്കിയിട്ടുള്ളത്? അവന്റെ സൗണ്ട് സിസ്റ്റത്തിന്റെ പ്രതാപം അറിയാത്തവർ ആ നാട്ടിലോ സമീപ നാട്ടിലോ ഇല്ല .
ഇന്നിവിടെ ഗാനമേളയാണ്.
കൂടിയിരിക്കുന്ന ജനക്കൂട്ടത്തിൽ നിന്ന് ഒരാൾ ആർത്തുവിളിച്ചു: “സൗണ്ട് ഷാജിയേയ്… ബാസ് കുറച്ച് കൂടി കേറ്റിയിട്!”
ഷാജിയുടെ ചുണ്ടുകളിൽ പുഞ്ചിരി വിരിഞ്ഞു—ഒരു വേട്ടക്കാരന്റെ പുഞ്ചിരി, അവന്റെ ഇരയെ കണ്ടെത്തിയതിന്റെ പുഞ്ചിരി. അവന്റെ വിരലുകൾ ഇക്വലൈസറിന്റെ ഡയലുകളിൽ നൃത്തം ചെയ്തു—ഒരു സംഗീതജ്ഞന്റെയല്ല, ഒരു ജാലവിദ്യക്കാരന്റെ വിരലുകൾ. സർവ്വശക്തനെപ്പോലെ അവൻ ബാസിന്റെ അദൃശ്യ തരംഗങ്ങൾ തുറന്നുവിട്ടു.
അവ ബാസ് സ്പീക്കറുകളിൽ നിന്ന് കാട്ടുതീ പോലെ പടർന്ന്, നിലത്തേക്ക് ചാടി, ഭൂമിയെ നടുക്കി, കുടിയിരുന്നവരെ കുലുക്കി മറിച്ചു. ജനക്കൂട്ടം അത്ഭുതത്തോടെയും ഭീതിയോടെയും നെഞ്ചത്ത് കൈവച്ചുപോയി—നെഞ്ചുനിലച്ച അവരുടെ ശ്വാസകോശങ്ങൾ ബാസിന്റെ തരംഗങ്ങളാൽ അമർത്തപ്പെട്ടു, കർണ്ണപുടം തലച്ചോറിൽ പതിച്ചു. ചിലർ അവശരായി ആടിയുലഞ്ഞു—മറ്റു ചിലർ ഞെട്ടലോടെ ചെവി പൊത്തി—ചിലർ എഴുന്നേറ്റ് ഓടി മാറി.
ആ ബാസ് ഗർജ്ജനത്തിൽ, ഷാജിക്ക് മാത്രം കേൾക്കാവുന്ന ഒരു അപൂർവ്വ സംഗീതമുണ്ടായിരുന്നു—ഒരു സുവർണ്ണ സ്വർഗ്ഗീയ സംഗീതം. ആയിരങ്ങളുടെ ഹൃദയമിടിപ്പുകൾ വരെ തന്റെ സ്പീക്കറുകൾ നിയന്ത്രിക്കുന്നു എന്ന ബോധം—അതായിരുന്നു അവന്റെ അഭിമാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും സ്വരം. അവൻ ആ ശബ്ദസാമ്രാജ്യത്തിന്റെ രാജാവായിരുന്നു.
പിന്നൊരുരാത്രി അവന്റെ വീട്ടിൽ
നിശബ്ദതയുടെ നടുവിൽ കുത്തിനിറച്ച വാക്കുകളായി ഭാര്യ മീനാക്ഷിയുടെ ചോദ്യം ഷാജിയെ തേടിയെത്തി.
“ഇന്നലെ ഞാൻ പാടിയ ഭജൻ റെക്കോർഡ് ചെയ്തത് കേട്ടിട്ട്… എന്താ ഒന്നും പറയാഞ്ഞെ..?
അവളുടെ സ്വരത്തിലെ സൂക്ഷ്മമായ വിറയൽ ഷാജിയുടെ ഹൃദയത്തെ കീറിമുറിച്ചു. നിലാവിന്റെ വെള്ളിവെളിച്ചം മുറിയിലേക്ക് പരന്നിരിക്കുന്നു, പക്ഷേ അവന്റെ ഉള്ളിൽ ഒരു ഇരുട്ട് പടർന്നിരുന്നു.
ഷാജി ജനാലയിലൂടെ പുറത്തേക്ക് തുറിച്ചുനോക്കി—ആകാശത്തെ നക്ഷത്രങ്ങളിലേക്കല്ല, മറിച്ച് അവന്റെ ഉള്ളിലെ ശൂന്യതയിലേക്ക്. ലജ്ജയും അപരാധബോധവും അവനെ കീഴടക്കി. എന്തോ വിലമതിക്കാനാവാത്തത് നഷ്ടപ്പെട്ടതുപോലെ അവൻ തലകുനിച്ചുനിന്നു.
ആ മൗനം അവനെ എല്ലാം വെളിപ്പെടുത്തി
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, അവന്റെ കാതുകൾ ക്രമേണ സൂക്ഷ്മസ്വരങ്ങളോട് അവഗണന കാണിച്ചു തുടങ്ങിയിരുന്നു. പലതവണ കേട്ടെങ്കിലും മീനാക്ഷിയുടെ സംഗീതം അവന് വ്യക്തമാകുന്നില്ലായിരുന്നു.
പകരം, ബാസിന്റെ അലകൾ അവന്റെ ചെവിയിൽ മുഴങ്ങിക്കേട്ടുകൊണ്ടിരുന്നു—വിറയ്ക്കുന്ന അലയടികൾ മനസ്സിൽ നിരന്തരം തിരയടിക്കുന്നു.
സൗണ്ട് സിസ്റ്റത്തിന്റെ ഗർജ്ജനം മാത്രമാണ് അവന്റെ ലോകമായിരിക്കുന്നത്, സ്നേഹത്തിന്റെയും സംഗീതത്തിന്റെയും സൂക്ഷ്മസ്വരങ്ങൾ നഷ്ടപ്പെട്ട് കഴിഞ്ഞിരിക്കുന്നു.
മീനാക്ഷിയുടെ സ്വരത്തിന്റെ സൗന്ദര്യം തിരിച്ചറിയാനാവാത്തതിൽ, അവന്റെ ഉള്ളിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു.
മകൾ അനന്യയുടെ സ്കൂൾ വാർഷികം
അവൾ പിയാനോ വായിക്കുന്ന നിമിഷങ്ങൾ ഷാജി മൊബൈലിൽ സൂക്ഷ്മതയോടെ പകർത്തി. പറഞ്ഞറിയിക്കാനാവാത്ത സന്തോഷം അയാളുടെ നെഞ്ചിൽ നിറഞ്ഞിരുന്നു.
വീട്ടിൽ വന്നപ്പോൾ ഉത്സാഹഭരിതയായ അനന്യ ചോദിച്ചു: “അച്ഛാ, എന്റെ പിയാനോ കേട്ടോ? എങ്ങനെ ഉണ്ടായിരുന്നു?”
“മോളേ, മനോഹരമായിരുന്നു!” മകളുടെ തലയിൽ വാത്സല്യത്തോടെ തലോടി.
എന്നാൽ, ഫോണിലെ റെക്കോർഡിംഗ് വീണ്ടും കേട്ടപ്പോൾ, അതിസൂക്ഷ്മമായ പിയാനോയുടെ ശബ്ദം അവന്റെ ചെവിയിൽ മങ്ങലായി തോന്നി. പശ്ചാത്തലത്തിൽ മാത്രം അവളുടെ സംഗീതം ഒരു പ്രത്യേകതരം മർമ്മരം പോലെ മാത്രം കേട്ടു.
അന്ന് രാത്രി, മീനാക്ഷി ഉറക്കത്തിൽ നിന്നുണർന്ന് അവന്റെ കൈയിൽ തൊട്ടു:
“എന്തിനാണ് എന്നോട് ഇത്രയും അകലം പാലിക്കുന്നത്, ഷാജിയേട്ടാ? മുമ്പൊക്കെ ഇങ്ങനെ മൗനമായിരുന്നിട്ടില്ലല്ലോ. വർക്കിന്റെ വിശേഷങ്ങളും മറ്റും പറയുമായിരുന്നല്ലോ… മോളുടെ സ്കൂളിൽ പോയ വിശേഷം പോലും പറഞ്ഞില്ല. അവളുടെ പാട്ട് റെക്കോഡ് ചെയ്തത് കേൾപ്പിച്ചു പോലുമില്ലല്ലോ.”
ഷാജിയുടെ കണ്ണുകൾ വിടർന്നു. വേദനയും ഭയവും അവന്റെ മുഖത്ത് നിഴലിച്ചു. മൂടൽമഞ്ഞുപോലെ, തറയിൽ നിന്ന് ഉയർന്നുവരുന്ന ബാസിന്റെ മുഴക്കം ഇപ്പോഴും ചെവിയുടെ ഉള്ളിൽ അലയടിക്കുന്നു.
മുറ്റത്തെ തുളസിത്തറയ്ക്കരികിൽ
അമ്മ വിളക്കുവെച്ച് പ്രാർത്ഥിക്കുകയായിരുന്നു. സന്ധ്യയുടെ മയക്കുന്ന മഞ്ഞ വെളിച്ചം അമ്മയുടെ നരച്ച മുടിയിൽ തിളങ്ങി. വീട്ടിലെത്തിയ ഷാജി മനസ്സ് നിറയെ പ്രോഗ്രാമിന്റെ തിരക്കോടെ അകത്തേക്ക് കടന്നു. അമ്മയുടെ പ്രാർത്ഥനാമന്ത്രങ്ങൾ കാറ്റിൽ അലിഞ്ഞുചേരുന്നുണ്ടെങ്കിലും അവന്റെ ചെവികളിലേക്ക് അവ എത്തിയില്ല.
“ഷാജീ…” അമ്മ വിളിച്ചു. മകന്റെ ശ്രദ്ധ കിട്ടാതെ വന്നപ്പോൾ അവർ സ്വരം ഉയർത്തി, “മോനേ, ഷാജീ…”
അവൻ അത് അറിയാതെ തന്നെ മുറിയിലേക്ക് കടന്നുപോയി. തിരികെ വരാതിരുന്നപ്പോൾ അമ്മ ഉത്കണ്ഠാകുലയായി അവനെ തേടി വന്നു. അമ്മ കതകിൽ മുട്ടി.
ഒന്ന്… രണ്ട്… മൂന്ന്… അനക്കമൊന്നുമില്ല.
“ഷാജീ…” അവർ ശബ്ദമുയർത്തി വിളിച്ചു. ഈ തവണ അവർ കതകിന്റെ കൈപ്പിടി തിരിച്ച് അകത്തേക്ക് കടന്നു.
“മോനേ… ഞാൻ രണ്ടുമൂന്ന് തവണ വിളിച്ചല്ലോ… നീ കേട്ടില്ലേ?”
ഷാജി തിരിഞ്ഞുനോക്കിയപ്പോൾ ഞെട്ടലോടെയാണ് അമ്മയെ കണ്ടത്. “അമ്മ എപ്പോഴാ വന്നത്? എന്നെ വിളിച്ചോ?”
അമ്മയുടെ മുഖത്ത് സംശയം നിഴലിച്ചു. ഏതു ദൂരത്തു നിന്നും തന്റെ വിളി കേൾക്കുമായിരുന്ന മകൻ, ഇത്ര അടുത്തുനിന്നുള്ള വിളി കേൾക്കാതിരിക്കുന്നത് അസാധാരണമായിരുന്നു.
അവർ അവന്റെ അടുത്തേക്ക് നീങ്ങി, മകന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. “ഇതു മൂന്നാമത്തെ തവണയാണ് ഷാജീ, നീ എന്റെ വിളികൾ കേൾക്കാത്തത്.”
ഷാജി അമ്മയുടെ കൈകളിൽ തന്റെ കൈകൾ വെച്ച്, വിഷമം മറച്ചുവെക്കാൻ ശ്രമിച്ചു. “പ്രോഗ്രാമുകളുടെ തിരക്കാ… അതോണ്ട് കൊറച്ച് ആലോചനയിലായിരുന്നു. അതാ കേൾക്കാഞ്ഞെ.”
അമ്മ അവന്റെ കൈകളിലെ ചെറിയ വിറയൽ ശ്രദ്ധിച്ചു. “നിനക്കെന്താ മോനേ… നീ എന്തോ മറച്ചുവെക്കുന്നെ?”
ഷാജിയുടെ കണ്ണുകൾ നിറഞ്ഞു—അവന്റെ ആത്മാഭിമാനത്തിന്റെ കോട്ട ഇടിഞ്ഞുവീണതുപോലെ. ശബ്ദത്തിന്റെ രാജാവ് ഇന്ന് സ്വന്തം ദുരന്തത്തിന്റെ മുമ്പിൽ നിസ്സഹായനായി നിൽക്കുന്നു. എന്തുപറയണമെന്നറിയാത്ത അവസ്ഥ, വാക്കുകൾ തൊണ്ടയിൽ കുരുങ്ങി. ആദ്യമായി, അന്നേവരെ കണ്ടിട്ടില്ലാത്ത വിധത്തിൽ, അവൻ ആർജ്ജിച്ച ധൈര്യമെല്ലാം ഒരു പുഴപോലെ ചോർന്നുപോയി.
കാലങ്ങളായി ഒരു മകന്റെ ഹൃദയത്തിന്റെ ആഴം അറിയുന്ന അമ്മ, അവന്റെ മുഖത്തെ ഭാവമാറ്റങ്ങൾ ഒന്നൊന്നായി വായിച്ചെടുത്തു. ആ വിറയലുകളിലും, കണ്ണുകളിലെ വേദനയിലും അവർക്ക് മകന്റെ ആത്മവേദന കാണാമായിരുന്നു.
ഈ മകൻ സ്കൂളിൽ നിന്ന് വരുന്പോൾ എന്തെങ്കിലും വിഷമമുള്ളപ്പോൾ ഇതേ മുഖഭാവം കാണിച്ചിരുന്നത് അവർക്ക് ഓർമ്മ വന്നു. വാക്കുകൾക്കുമപ്പുറം, അവർ അവനെ ചേർത്തുപിടിച്ചു. ആ അമ്മയുടെ കരങ്ങളിൽ, ഷാജി വീണ്ടും കുട്ടിയായി മാറി. അവന്റെ ശരീരം നിറയെ ഒതുക്കിവെച്ച സങ്കടം, തോരാത്ത ആ സങ്കടം, പൊട്ടിത്തെറിച്ചു. മനസ്സിൽ കാലങ്ങളായി അടിഞ്ഞുകൂടിയ സത്യം അവന്റെ വാക്കുകളായി പുറത്തേക്കൊഴുകി:
“അമ്മാ…” അവന്റെ ശബ്ദം ഇടറി, “പണ്ടു ഞാൻ റേഡിയോയുടെ ശബ്ദം കൂട്ടി വയ്ക്കുന്പോൾ അമ്മ വഴക്കുപറയാറും അടിക്കാറുമുണ്ടായിരുന്നില്ലെ…” അവൻ ഒരു നിമിഷം നിർത്തി, നീരൊഴുകുന്ന കണ്ണുകളോടെ തുടർന്നു, “അതായിരുന്നമ്മ ശരി. ഈ ശബ്ദ ജോലി എൻറെ കേൾവിയില്ലാതാക്കിയിരിക്കുന്നു.” മീനാക്ഷിയോടുപോലും ഞാൻ ഇതു പറഞ്ഞിട്ടില്ലമ്മാ.
ആ വാക്കുകളിൽ ഒരു പരാജിതൻറെ ഏറ്റുപറച്ചിലുണ്ടായിരുന്നു, ഒപ്പം ഭാവിയെക്കുറിച്ചുള്ള ഭയവും.
അമ്മയ്ക്ക് മുന്നിൽ അവൻ നിസ്സഹായനായി നിന്നു—“സൗണ്ട് ഷാജി” എന്ന പ്രതാപി ഇന്ന് ശബ്ദമില്ലായ്മയുടെ തടവറയിൽ അകപ്പെട്ടിരിക്കുന്നു.
“നാളെതന്നെ നമുക്ക് ഡോക്ടറെ പോയി കാണിക്കാം.”
ഷാജി എതിർക്കാൻ തുടങ്ങിയെങ്കിലും അമ്മയുടെ കണ്ണുകളിലെ നിശ്ചയദാർഢ്യം കണ്ടപ്പോൾ അവൻ തലയാട്ടി.
“എന്റെ മോന് ഒന്നും വരാതിരിക്കട്ടെ,” അമ്മ ആത്മഗതം പറഞ്ഞു കൊണ്ട് നടന്നകന്നു.
അമ്മ മുറിവിട്ടിറങ്ങിയപ്പോൾ, ഷാജി ജനാലയ്ക്കരികിൽ ചെന്നു നിന്നു. പുറത്ത് തെങ്ങിൻ തലപ്പുകൾ കാറ്റിൽ ആടിയുലയുന്ന ശബ്ദമൊന്നും കേൾക്കുന്നേയില്ല. പക്ഷേ അവന്റെ ചെവികളിൽ ബാസിന്റെ തുടിപ്പുകൾ മാത്രം മുഴങ്ങുന്നു.
ഒരു തുള്ളി കണ്ണുനീർ അവന്റെ കവിളിലൂടെ ഒഴുകി വീണു. താൻ ഇത്രയും കാലം സൃഷ്ടിച്ച ശബ്ദകോലാഹലങ്ങൾ ഇപ്പോൾ അവന്റെ ചെവികളിൽ മാത്രം തുടരുന്നു.
ഫാമിലി ഡോക്ടർ എഴുതി നൽകിയ കുറിപ്പ്
കണ്ട് ഠൌണിലെ പ്രശസ്തനായ ഇ.എൻ.ടി. സ്പെഷ്യലിസ്റ്റ് ഡോ. സുബ്രഹ്മണ്യൻ ഗൗരവത്തോടെ തലയാട്ടി.
കസേരയിൽ നിവർന്നിരുന്ന് അദ്ദേഹം രോഗ വിവരങ്ങൾ സൂക്ഷ്മമായി ചോദിച്ചറിഞ്ഞു.
“എത്ര വയസ്സുണ്ട്?” “35 വയസ്സ്, ഈ ചിങ്ങത്തിൽ കഴിഞ്ഞു.”
“എന്നുമുതലാണ് ഇങ്ങനെ കേൾക്കാൻ പ്രയാസം അനുഭവപ്പെടുന്നത്?”
ഷാജി ഒരു നിമിഷം ആലോചിച്ചു. “കൃത്യമായറിയില്ല ഡോക്ടർ. ആദ്യമൊക്കെ മനസ്സിലായില്ല. പിന്നെ പതുക്കെ പതുക്കെ…”
അമ്മ ഇടപെട്ടു: “ഡോക്ടർ, ഞാൻ ശ്രദ്ധിച്ചത് കഴിഞ്ഞ മൂന്നുമാസമായി അവൻ ഞങ്ങളുടെ സംസാരം ശരിക്ക് കേൾക്കുന്നില്ല എന്നാണ്. ചോദിക്കുന്നതിന് മറുപടി പറയുമ്പോൾ ചിലപ്പോൾ വേറെ എന്തോ ആണ് പറയുന്നത്.”
“ഷാജീ, നിന്റെ ജോലിയെപ്പറ്റി എനിക്ക് പറഞ്ഞുതരുമോ?” ഡോക്ടർ അവനോട് നേരിട്ട് ചോദിച്ചു.
ഷാജി ഒരു നിമിഷം ജാള്യതനായി. ഡോക്ടറുടെ മുഖത്തേക്ക് നോക്കി. “ഞാൻ സൗണ്ട് സിസ്റ്റം ഓപ്പറേറ്റർ ആണ്. പതിനഞ്ചു വർഷത്തിലേറെയായി ഇതുതന്നെയാണ് ജോലി.”
ഡോക്ടർ പേന താടിയോട് ചേർത്തുപിടിച്ച്, “വലിയ സൗണ്ട് സിസ്റ്റങ്ങൾ ഉപയോഗിക്കാറുണ്ടോ?”
“ഉണ്ട്” എന്ന് ഷാജി തലയാട്ടി.
“എത്ര വാട്ട്സ് വരെ?”
“ഏറ്റവും കുറഞ്ഞത് പതിനായിരം വാട്ട്സ്. വലിയ പ്രോഗ്രാമുകൾക്ക് അമ്പതിനായിരവും ഒരു ലക്ഷവുമൊക്കെ ഉപയോഗിക്കാറുണ്ട്.” അവന്റെ ശബ്ദത്തിൽ അഭിമാനം നിഴലിച്ചു.
ഡോക്ടർ എന്തോ കുറിച്ചെടുത്തു. “നിങ്ങൾ ഇയർപ്ലഗുകൾ ഉപയോഗിക്കാറുണ്ടോ? ഹെഡ്ഫോണുകൾ? എന്തെങ്കിലും സംരക്ഷണ ഉപകരണങ്ങൾ?”
ഷാജി പതിയെ തലയാട്ടി, “ഇല്ല ഡോക്ടർ. ഇയർപ്ലഗ് വെച്ചാൽ ശബ്ദത്തിൻറെ നിയന്ത്രണം ശരിയാവില്ല.”
ഡോക്ടർ ഒരു നിമിഷം മിണ്ടാതിരുന്നു. “ഒരു പരിശോധന നടത്താം,” അദ്ദേഹം പറഞ്ഞു, “ഇതിനു മുമ്പ് കേൾവിപരിശോധന നടത്തിയിട്ടുണ്ടോ?”
“ഇല്ല,” ഷാജി മറുപടി പറഞ്ഞു.
അമ്മയുടെ മുഖത്ത് ഉത്കണ്ഠ വർദ്ധിച്ചു. ഡോക്ടർ അവരെ ഓഡിയോമെട്രി ടെസ്റ്റിംഗ് റൂമിലേക്ക് കൊണ്ടുപോയി.
ഷാജിയെ ഒരു ക്യാബിനിൽ ഇരുത്തി, തലയിൽ ഹെഡ്ഫോണുകൾ വെച്ചു. ഇടതുവശത്തും വലതുവശത്തുമായി വിവിധ തരം ശബ്ദങ്ങൾ പ്ലേ ചെയ്തു.
“ശബ്ദം കേൾക്കുമ്പോൾ കൈ ഉയർത്തുക,” ഡോക്ടർ നിർദ്ദേശിച്ചു.
നിശ്ശബ്ദതയിൽ മുങ്ങിക്കിടക്കുന്ന ക്യാബിനിൽ ഷാജി ഉറ്റുനോക്കി കാത്തിരുന്നു. ദൂരെ എവിടെയോ അലയടികൾ പോലെ ഒരു ശബ്ദം കേട്ടതായി തോന്നി. അവൻ കൈ ഉയർത്തി. പിന്നെ ഒന്നും കേൾക്കാനായില്ല. ടെസ്റ്റ് അവസാനിച്ചതിന്റെ സൈൻ വരുമ്പോഴും എന്തോ കേൾക്കുന്നതിനായി അവൻ കാത്തിരുന്നു.
ഓഡിയോഗ്രാം ഡോക്ടർ സൂക്ഷ്മമായി പരിശോധിച്ചു. പിന്നെ ഇരുവരെയും തന്റെ മുറിയിലേക്ക് തിരിച്ചു വിളിച്ചു.
“ഷാജീ,” ഡോക്ടർ ഗൗരവത്തോടെ തുടങ്ങി, “ഓഡിയോഗ്രാം കാണിക്കുന്നത് നിങ്ങൾക്ക് സെൻസറി ന്യൂറൽ ഹിയറിങ് ലോസ് ആണെന്നാണ്.”
ഷാജിക്ക് ആ വാക്കുകൾ നന്നായി മനസ്സിലായില്ല. “അതെന്താണ് ഡോക്ടർ? ചികിത്സിച്ചാൽ മാറുമോ?”
“The patient presents with bilateral sensorineural hearing loss. In the left ear, there is complete loss of hearing for frequencies above 70 dB, while in the right ear, frequencies above 60 dB are significantly impaired. Several high-frequency thresholds are completely absent, indicating profound hearing loss in those ranges.”
കയ്യിലിരുന്ന പേപ്പർ നോക്കി വായിച്ചശേഷം ഡോക്ടർ തുടർന്നു. “ഞാൻ ഷാജിയുടെ കണ്ടീഷൻ വളരെ സൂക്ഷ്മമായി പരിശോധിച്ചു.
ഡോക്ടർ അവന്റെ കൈയിൽ തട്ടി. “ഇത് വലിയ ശബ്ദം തുടർച്ചയായി കേൾക്കുന്നതുകൊണ്ട് കാതിലെ രോമകോശങ്ങൾക്ക് സംഭവിച്ച നാശമാണ്. ദുഃഖകരമെന്നു പറയട്ടെ, നഷ്ടപ്പെട്ട കേൾവി ഇനി തിരികെ ലഭിക്കില്ല.”
ഡോക്ടർ മേശയിൽ വിരലുകൾകൊണ്ട് മൃദുവായി തട്ടിക്കൊണ്ട് തുടർന്നു,
“ഷാജിയുടെ രണ്ട് ചെവികളിലും സെൻസറിന്യുറൽ (നാഡീ ബന്ധപ്പെട്ട) ശ്രവണനഷ്ടം കാണപ്പെടുന്നു. ഇടതുചെവിയിൽ 70 ഡെസിബെലിനും മുകളിലുള്ള ശബ്ദങ്ങളെ പൂർണ്ണമായും കേൾക്കാനാവില്ല. വലതുചെവിയിൽ 60 ഡെസിബെലിന് മുകളിലുള്ള ശബ്ദങ്ങൾ ഗുരുതരമായി കേൾക്കാൻ ബുദ്ധിമുട്ടാണ്. ചില ഉയർന്ന ശ്രവണപരിധികൾ പൂർണ്ണമായി നഷ്ടപ്പെട്ടിട്ടുണ്ട്, അതിനാൽ ആ ഭാഗത്ത് ഏറെ ഗുരുതരമാണ്.”
ഷാജിയുടെ നെഞ്ചിലൂടെ ഒരു ഇടിമിന്നൽ പാഞ്ഞുപോയതുപോലെ. അവൻ വിശ്വസിക്കാൻ വിഷമിച്ചു. “ഡോക്ടർ… പറ്റില്ല… എനിക്കെങ്ങനെ…”
അമ്മയുടെ കണ്ണുകൾ നിറഞ്ഞു. “ഡോക്ടർ, നിശ്ചയമാണോ? വേറെ എന്തെങ്കിലും വഴിയില്ലേ?”
ഷാജി മരവിച്ചിരുന്നു. “എന്റെ കേൾവി…” അവന്റെ ശബ്ദം ഇടറി.
ഡോക്ടർ അവന്റെ തോളിൽ കൈവെച്ച് സമാധാനിപ്പിച്ചു: “നിങ്ങൾക്ക് ഹിയറിംഗ് എയ്ഡ് ഉപയോഗിക്കാം. അത് കുറച്ച് സഹായിക്കും. പക്ഷേ ഏറ്റവും പ്രധാനമായി പറയാനുള്ളത് – ഇനി വലിയ ശബ്ദത്തിനടുത്ത് പോകരുത്. കൂടുതൽ കേൾവി നഷ്ടപ്പെടാതിരിക്കാൻ ഇപ്പോഴത്തെ ശബ്ദസംവിധാനങ്ങളിൽ നിന്ന് വിട്ടുനിൽക്കണം.”
ഷാജിയുടെ കണ്ണുകളിൽ നിന്ന് ഇരുട്ടിലേക്ക് വീഴുന്ന കണ്ണുനീർത്തുള്ളികൾ അമ്മ കണ്ടു.
ഡോക്ടർ ഹിയറിംഗ് എയ്ഡിനെക്കുറിച്ച് കൂടുതൽ വിശദീകരിച്ചു. പക്ഷേ ആ വാക്കുകൾ ഷാജിയുടെ ചെവികളിൽ അലിഞ്ഞുചേർന്നില്ല. അവന്റെ മനസ്സിൽ മുഴങ്ങിയത് ഒരേയൊരു ചിന്ത മാത്രം – ഇനി ഒരിക്കലും മീനാക്ഷിയുടെ മധുരഗാനങ്ങൾ പൂർണ്ണമായി കേൾക്കാൻ കഴിയില്ല, അനന്യയുടെ പിയാനോയുടെ തന്മയത്വം അനുഭവിക്കാൻ കഴിയില്ല, പ്രഭാതത്തിൽ പക്ഷികളുടെ കിളിനാദം ആസ്വദിക്കാൻ കഴിയില്ല…
ബസ്സിൽ യാത്ര ചെയ്യുമ്പോൾ ഷാജി ജനാലയിലൂടെ പുറത്തേക്ക് തുറിച്ചുനോക്കി. നിരത്തിലൂടെ കുതിച്ചുപായുന്ന വാഹനങ്ങളും, ഓടുന്ന കുട്ടികളും, സംസാരിക്കുന്ന മനുഷ്യരും – എല്ലാം ഒരു നിശബ്ദ സിനിമയുടെ ദൃശ്യങ്ങൾ പോലെ.
“ഇതിൽ നിന്നും ഞാൻ രക്ഷപ്പെടുമോ അമ്മേ?” അവൻ പതിയെ ചോദിച്ചു.
അമ്മ അവന്റെ കൈയിൽ മുറുകെ പിടിച്ച്, “നമുക്ക് മുന്നോട്ട് പോകാം മോനേ. ദൈവം ഒരു വഴി കാണിച്ചുതരും.”
കണ്ണുകളിൽ നിന്ന് ഒഴുകിയിറങ്ങിയ കണ്ണുനീർത്തുള്ളി അവന്റെ കവിളിലൂടെ ഒഴുകി.
മാസങ്ങൾ കടന്നുപോയി
ഷാജിയുടെ കേൾവിയില്ലായ്മ നാട്ടിൽ പാട്ടായി. ‘സൗണ്ട് ഷാജി’യുടെ പതനം പലർക്കും വിശ്വസിക്കാനായില്ല. അവന്റെ ഓർമ്മകളിൽ, ആ മുഖങ്ങൾ – പരസ്പരം നോക്കി പിറുപിറുക്കുന്ന പരിഹാസിക്കുന്ന മുഖങ്ങൾ – കൂടുതൽ വേദനയായി മാറി.
വീടിനടുത്തുള്ള കാവിലെ ഉത്സവദിനം വന്നെത്തി. ആ പ്രതിസന്ധി ഘട്ടത്തിലും, ഷാജിയുടെ ഉള്ളിൽ കലാകാരന്റെ പ്രേരണ ചിറകടിച്ചു. തന്റെ അവസാനത്തെ പ്രൊഫഷണൽ സേവനമെന്ന് മനസ്സിൽ തീരുമാനിച്ച്, കാവിലെ ചുമതലക്കാരോട് അങ്ങോട്ട് പോയി അവൻ ലൈറ്റ് ആൻഡ് സൗണ്ട് വർക്ക് സൗജന്യമായി ചെയ്തുകൊടുക്കാമെന്നേറ്റു.
ആദ്യം അവർ സമ്മതിച്ചില്ല – അറിയാത്ത പേടിയും, കരുതലും, സംശയവും അവരെ പിന്തിരിപ്പിച്ചു. എന്നാൽ ഷാജി കരഞ്ഞ് കാലുപിടിച്ച് നിർബന്ധിച്ചപ്പോൾ, ലൈറ്റ് സംവിധാനം മാത്രം മതി എന്ന നിബന്ധനയോടെ അവർ സമ്മതിച്ചു. “അവന്റെ അവസാനത്തെ പ്രോഗ്രാമാണ്” എന്ന് അറിഞ്ഞതിനാലാണ് അതിനും അവരുടെ ഹൃദയങ്ങൾ അലിഞ്ഞു.
ഉത്സവദിവസം വന്നെത്തി. അവസാനമായി ഷാജി തന്റെ സിസ്റ്റം ഒരുക്കാനെത്തി – ചിറകറ്റ പക്ഷിക്ക് വീണ്ടും പറക്കാനുള്ള ആഗ്രഹം പോലെ. അവൻ എല്ലാം കൃത്യമായി സജ്ജീകരിച്ചു. ലൈറ്റുകളും മൈക്കുകളുമൊക്കെ സ്ഥാപിച്ചു – പഴയ പരിചയത്തിന്റെ ദൃഢതയോടെ, തന്റെ കൈകൾ അറിയാതെയും പ്രവർത്തിച്ചു.
പക്ഷേ, സ്പീക്കറുകൾക്ക് കണക്ഷൻ കൊടുത്തില്ല.
ജനക്കൂട്ടം അമ്പരപ്പോടെ നോക്കി. ഒരു നിമിഷത്തേക്ക് ആ നാട്ടിൽ തന്നെ മൗനം നിറഞ്ഞു. ശബ്ദമില്ലാത്ത വേദി. അവർക്കൊന്നും മനസ്സിലായില്ല. “സൗണ്ട് ഷാജി” യുടെ പ്രൊഫഷണലിസം എവിടെ? അവനെന്ത് പറ്റി? എന്തുകൊണ്ട് സ്പീക്കറുകൾ കണക്ട് ചെയ്തില്ല?
അപ്പോഴാണ്, ഷാജി തന്റെ പ്രതിഷേധത്തിന്റെ അടുത്ത ചുവടുവച്ചത്. അവൻ അവിടെ നിന്ന് തന്റെ ശേഷിക്കുന്ന ആത്മശക്തിയോടെ ഉച്ചത്തിൽ അലറിവിളിച്ചു:
“ഈ ലൗഡ്സ്പീക്കർ ശബ്ദം എന്റെ കേൾവിയില്ലാതാക്കിയിരിക്കുന്നു! ഈ ശബ്ദം ഇനി ആരും കേൾക്കില്ല! സൗണ്ട് ഷാജി വിരമിച്ചിരിക്കുന്നു!”
ആ വാക്കുകളിൽ പതിറ്റാണ്ടുകളുടെ പ്രണയവും, വേദനയും, അഭിമാനവും ഒന്നിച്ചൊഴുകി. പിന്നെ അവൻ ലൈറ്റുകളെല്ലാം ഓണാക്കി കൊടുത്തിട്ട്, കണ്ണീരോടെ അവിടെ നിന്നും നടന്നകന്നു.
“സൗണ്ട് ഷാജി” യുടെ വിടവാങ്ങൽ നാടിനെ സ്തബ്ധമാക്കി – ശബ്ദത്തിന്റെ രാജാവ് ശബ്ദമില്ലായ്മയുടെ രാജ്യത്തേക്ക് നടന്നകന്ന ആ ദൃശ്യം എല്ലാവരുടെയും ഹൃദയത്തിൽ അലയടിച്ചു.
ഹിയറിംഗ് എയ്ഡ് സ്ഥാപിക്കാൻ
ജില്ലാ ആശുപത്രിവരാന്തയിൽ കാത്തിരിക്കവേ, ഒരു സന്നദ്ധപ്രവർത്തക അവന്റെ നേരെ നടന്നുവന്നു – ജീവിതത്തിന്റെ നാടകീയതയിൽ ഒരു അപ്രതീക്ഷിത കഥാപാത്രം പോലെ. അവൾ നീട്ടിയത് “സൈലൻസ് ദി നോയിസ് കാമ്പെയ്ൻ” എന്ന ശബ്ദമലിനീകരണ വിരുദ്ധ കൂട്ടായ്മയുടെ ഒരു ബ്രോഷർ ആയിരുന്നു – നഷ്ടപ്പെട്ട കേൾവിയുടെ നേരേയുള്ള പരിഹാസം പോലെ.
ഷാജി ആ പത്രിക വായിച്ചപ്പോൾ അവന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകി – ജീവിതത്തിന്റെ കൈയ്യൊപ്പിലെ പരിഹാസത്തിന്റെ തിരിച്ചറിവിൽ.
കരയുന്ന അവനെ ചേർത്തുനിർത്തിയ അമ്മ അവനോട് സ്നേഹത്തോടെ ചോദിച്ചു:
“എന്തിനാ മോനേ കരയുന്നത്?”
ഷാജിയുടെ ഉള്ളിൽ ആദ്യമായി ഒരു തിരിച്ചറിവിന്റെ വെളിച്ചം കത്തി. അവൻ വിറയാർന്ന ശബ്ദത്തോടെ പറഞ്ഞു:
“അമ്മാ, ഈ നോട്ടീസുമായി ഒരാൾ രണ്ടുമൂന്ന് വർഷം മുൻപ് എൻറെ പ്രോഗ്രാം നടക്കുന്നയിടത്ത് വന്നിരുന്നു” അവന്റെ ശബ്ദം അനുതാപത്തിലും പശ്ചാത്താപത്തിലും മുങ്ങി. അയാളെ ഞാനും പ്രോഗ്രാം കമ്മിറ്റിക്കാരും കൂടെ തല്ലിയോടിച്ചിരുന്നു. അതിനിടയിലും അയാൾ എന്നോട് പറയുന്നുണ്ടായിരുന്നു, ‘നിന്റെ ശബ്ദസെറ്റപ്പ് വളരെ മോശമായാണ് കേൾക്കുന്നത്. ശബ്ദം കുറച്ചുവച്ച് നന്നായി സെറ്റ് ചെയ്താൽ അവിടെയിരിക്കുന്നവർക്ക് ഭംഗിയായി കേൾക്കാനാകും’ എന്ന്.
‘എൻറെ കേൾവി കൊണ്ടുപോയി പരിശോധിക്കാണം’ എന്ന് അവൻ കമ്മിറ്റിക്കാരോട് പറഞ്ഞതായി അവർ എന്നോട് അന്ന് പറഞ്ഞിരുന്നു.”
അവസാന വാക്കുകൾ
ഷാജി മാർ നമുക്കിടയിൽ ഇന്നും ജീവിക്കുന്നു. പുതിയ ഷാജി മാർ ഉണ്ടാകാതിരിക്കാൻ നമുക്ക് ശബ്ദമലിനീകരണം ചട്ടം പാലിക്കാം.
ഷാജിയുടെ കഥ (ശബ്ദമില്ലാത്ത സംഗീതം) കേരളത്തിലെ ലൗഡ്സ്പീക്കർ പ്രവർത്തനമേഖലയുടെ നേർചിത്രമാണ്. ഈ അദൃശ്യ ഭീഷണി നമ്മെയെല്ലാം നിശബ്ദമായി വലയം ചെയ്തിരിക്കുന്നു. ഉയർന്ന ആവൃത്തികളിൽ (3,000 Hz-ന് മുകളിൽ) തുടങ്ങുന്ന കേൾവിക്കുറവ്, പടിപടിയായി താഴ്ന്ന ആവൃത്തികളിലേക്ക് വ്യാപിച്ച്, ഒടുവിൽ നമ്മെ ഒരു “ശബ്ദമില്ലാത്ത ലോകത്തിലേക്ക്” നയിക്കുന്നു.
ഇത് ഒരു രാത്രികൊണ്ട് സംഭവിക്കുന്നതല്ല. തിരിച്ചറിയാൻ വൈകുന്നത് തലച്ചോറിന്റെ സൂക്ഷ്മമായ വഞ്ചന കാരണമാണ്. സൂക്ഷ്മസ്വരങ്ങൾ നഷ്ടപ്പെടുമ്പോൾ, തലച്ചോറ് അതിനെ മറയ്ക്കാൻ ഭ്രമങ്ങൾ സൃഷ്ടിക്കുന്നു – കേൾക്കാത്ത സംഭാഷണ ശകലങ്ങൾക്ക് അർത്ഥം നൽകുന്നു, ഒടുവിൽ കേൾവിയുടെ ഭൂരിഭാഗവും കൈമോശം വന്നതിനുശേഷം മാത്രമാണ് നാം നിശബ്ദതയുടെ ശൂന്യത തിരിച്ചറിയുന്നത്.
ഭാവിയിലേക്കുള്ള നോട്ടം
ഇന്ന് 25 വയസ്സുള്ള ഒരു വ്യക്തി 80-90 വയസ്സുവരെ ജീവിക്കാൻ സാധ്യതയുണ്ട്, അത്രമേൽ വളർന്നിരിക്കുന്നു ശാസ്ത്ര-സാങ്കേതിക വിദ്യകൾ. എന്നാൽ എത്രപേർക്ക് 60 വയസ്സിനുമേൽ കേൾവിശക്തി ഉണ്ടായിരിക്കും എന്നത് പ്രവചനാതീതമാണ്. അത്രയ്ക്ക് ഉയർന്നതാണ് കേരളത്തിലെ ലൗഡ്സ്പീക്കർ ശബ്ദമലിനീകരണത്തിൻറെ അളവ്. ഇതിന് പ്രധാന ഉത്തരവാദികൾ ഇവിടത്തെ ലൈറ്റ് ആൻറ് സൗണ്ട് സ്ഥാപനങ്ങളുടെ ഉടമകളാണെന്നത് നിസ്തർക്കമായ വസ്തുതയാണ്.
കേൾവി കുറയുമ്പോൾ എന്ത് സംഭവിക്കുന്നു?
സാമൂഹിക ഒറ്റപ്പെടൽ: പശ്ചാത്തല ശബ്ദമുള്ള സ്ഥലങ്ങളിൽ സംഭാഷണങ്ങൾ മനസ്സിലാക്കാൻ കഴിയാതെ വരുന്നു, ഇത് ബന്ധങ്ങളെ ബാധിക്കുന്നു.
തെറ്റിദ്ധരിക്കപ്പെടുന്ന പ്രശ്നം: “സംസാരം വ്യക്തമല്ല” എന്നതിനുപകരം “സംഭാഷണം മോശമാണ്” എന്ന് തെറ്റായി കരുതി, യഥാർത്ഥ കേൾവിക്കുറവ് പ്രശ്നം മറച്ചുവയ്ക്കപ്പെടുന്നു.
തെറ്റായ ധാരണ: കേൾവിക്കുറവിനെ “വയോധികരുടെ മാത്രം പ്രശ്നം” എന്ന് സമൂഹം തെറ്റിദ്ധരിക്കുമ്പോൾ, യുവാക്കളിലും ഇത് വ്യാപകമാകുന്നത് അവഗണിക്കപ്പെടുന്നു.
കേൾവി സംരക്ഷിക്കാനുള്ള മാർഗ്ഗങ്ങൾ
സ്വയം സംരക്ഷണം: 85 ഡെസിബെലിനു മുകളിലുള്ള ശബ്ദപരിസരത്തിൽ ഇയർപ്ലഗ്/ഇയർമഫ് നിർബന്ധമായും ഉപയോഗിക്കുക.
ഉത്തരവാദിത്തപൂർണ്ണമായ ശബ്ദനിയന്ത്രണം: തുറസ്സായ സ്ഥലങ്ങളിൽ ലൗഡ്സ്പീക്കറുകൾ 55 ഡെസിബെലിൽ കവിയാത്ത ശബ്ദത്തിൽ മാത്രം ഉപയോഗിക്കുക.
നിരന്തര പരിശോധന: വർഷത്തിലൊരിക്കലെങ്കിലും ഓഡിയോമെട്രി പരിശോധന നടത്തുക.
സാമൂഹിക ഇടപെടൽ: ലൗഡ്സ്പീക്കർ ദുരുപയോഗം, വ്യവസായശാലകളിലെ ശബ്ദമലിനീകരണം, വാഹനങ്ങളിൽ നിന്നുള്ള അമിതശബ്ദം എന്നിവയ്ക്കെതിരെ സാമൂഹിക ബോധവത്കരണം നടത്തുക.
എന്തുകൊണ്ട് പ്രധാനമാണ്?
ഓർക്കുക: ചെവിയിലെ രോമകോശങ്ങൾക്ക് പുനർജനിക്കാൻ കഴിയില്ല. ഒരിക്കൽ നശിച്ചാൽ, അവ എന്നെന്നേക്കുമായി നഷ്ടപ്പെടുന്നു.
ഷാജിയുടെ മൗനം നമ്മോട് ചോദിക്കുന്നു: “ശബ്ദത്തിന്റെ രാജാക്കന്മാർ ആരാണ്? നമ്മളോ, അതോ നമ്മുടെ ലൗഡ്സ്പീക്കറുകളോ?”
ശ്രദ്ധിക്കുക!
തുടർച്ചയായി ഉയർന്ന ശബ്ദത്തിന് സമീപം ജോലി ചെയ്യുന്നവർക്ക് ഹിയറിംഗ് എയ്ഡുകൾ മാത്രം പരിഹാരമല്ല. നിങ്ങളുടെ കേൾവി നിങ്ങൾ തന്നെയാണ് തിരിച്ചുവരാത്തവിധം നശിപ്പിക്കുന്നത്.
സൗണ്ട് ഷാജിമാർ ഇനിയും ഉണ്ടാകാതിരിക്കാൻ, നിയമവിരുദ്ധ ശബ്ദമലിനീകരണത്തിനെതിരെ ഓരോരുത്തരും ശക്തമായി നിലകൊള്ളുക!
ഭരണഘടനാ അവകാശങ്ങളുടെ ലംഘനവും ചെയ്യിക്കുന്നവൻ്റെ മൂല്യമില്ലായ്മയുടെ പ്രതിഫലനവും
ആമുഖം
ഇന്നിൻറെ ഇന്ത്യൻ സമൂഹത്തിൽ വിശ്വാസത്തിനും ആത്മീയതക്കും വലിയ പ്രാധാന്യമുണ്ട്. എന്നാൽ, ഒരാളുടെ വിശ്വാസം മറ്റൊരാളുടെ അവകാശങ്ങൾ ഹനിക്കുമ്പോൾ, അതിനെ എങ്ങനെ വിലയിരുത്തണം? പ്രത്യേകിച്ച്, കുട്ടികളെ നിർബന്ധിച്ച് മതാചാരങ്ങൾ നിർവഹിപ്പിക്കുമ്പോൾ, അതിന്റെ നിയമപരമായും നൈതികമായും ഉള്ള പ്രതിഫലനങ്ങൾ എന്താണ്? ഈ ചോദ്യങ്ങൾ ഇന്ന് അത്യന്താപേക്ഷിതമായി ഉയരുന്നവയാണ്.
ഭരണഘടനയും മതസ്വാതന്ത്ര്യവും
ഭരണഘടന മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളെ സംരക്ഷിക്കുന്നതോടൊപ്പം, വിശ്വാസ സ്വാതന്ത്ര്യത്തിനും ഉറപ്പ് നൽകുന്നു. അർട്ടിക്കിൾ 21 പ്രകാരം, ഓരോ വ്യക്തിയുടെയും ജീവിക്കാൻ ഉള്ള അവകാശവും വ്യക്തിഗത സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണം. അർട്ടിക്കിൾ 25 മതസ്വാതന്ത്ര്യം ഉറപ്പാക്കുമ്പോഴും, അതിനൊരു പരിധി വയ്ക്കുന്നു—മറ്റുള്ളവരുടെ അവകാശങ്ങൾ ലംഘിക്കാതിരിക്കുക. അതായത്, ഒരു വ്യക്തിക്ക് സ്വയം മതാചാരങ്ങൾ പാലിക്കാമെങ്കിലും, മറ്റൊരാളിൽ അത് നിർബന്ധിതമാക്കാൻ അവകാശമില്ല.
കുട്ടികളുടെ അവകാശങ്ങളും മാനസിക വികസനവും
കുട്ടികൾ സ്വതന്ത്രചിന്തയിൽ വളരേണ്ടവരാണ്. അവർക്ക് എന്താണ് ശരിയെന്നും തെറ്റെന്നുമുള്ള അവബോധം രൂപപ്പെടേണ്ടതും, അവരുടെ വിശ്വാസങ്ങളോ ആചാരങ്ങൾ ആചരിക്കലോ, സ്വതന്ത്രമായ രൂപം കൊള്ളേണ്ടതുമാണ്.
‘ഗുരു പൂജ’ പോലുള്ള ആചാരങ്ങൾ കുട്ടികളെ നിർബന്ധിച്ച് നിർവഹിപ്പിക്കുമ്പോൾ, അവരുടെ ആത്മാഭിമാനത്തെയും വ്യക്തിത്വവികാസത്തെയും തകർക്കുകയാണ് ചെയ്യുന്നത്. “ഞാൻ ആരാധിക്കപ്പെടേണ്ടവനാണ്” എന്ന ദുർബോധത്തിൽ നിന്നും ഉടലെടുക്കുന്ന ചിന്തകളാണ് ഇങ്ങനെ കുട്ടികളെക്കൊണ്ട് ചെയ്യാൻ പ്രേരിപ്പിക്കുന്നത്. ശരിയായ പൌരബോധമില്ലായ്മയാണ് ഇത്തരം വികലമായ ചിന്തകളിലേയ്ക്ക് എത്തിക്കുന്നതും.
സാമൂഹിക പ്രത്യാഘാതങ്ങൾ
ചിലരുടെ ഇത്തരം പ്രവർത്തികൾ വ്യത്യസ്ത കാഴ്ചപ്പാടുള്ള മനുഷ്യരിൽ ആന്തരികമായ സ്പർദ്ധ രൂപപ്പെടുന്നതിന് കാരണമാകും. വ്യത്യസ്ത ആശയങ്ങളിലും കാഴ്ചപ്പാടിലും വളരുന്ന കുട്ടികളെ നിർബന്ധിച്ച് ഇങ്ങനെ ചെയ്യിക്കുന്നതുവഴി അവരുടെ ഉള്ളിൽ രൂപപ്പെടുന്ന തെറ്റായ ബോധം അവരെ ആത്മവിശ്വാസമില്ലാത്തവരാക്കാൻ പ്രേരിപ്പിക്കും.
കുട്ടികൾ ചെയ്യുന്ന ഇത്തരം പ്രവർത്തി അവയുടെ യഥാർത്ഥ അർത്ഥം അറിയാതെയോ, അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കാനാകാതെയോ ആയിരിക്കും. ഇത്തരം നിർബന്ധിത പ്രവർത്തികൾ കുട്ടികൾക്കിടയിൽ തത്വചിന്തയില്ലാത്ത ഒരു തലമുറയെ സൃഷ്ടിക്കാനേ സഹായിക്കൂ.
മൂല്യമില്ലായ്മയും സമൂഹത്തിന്റെ ഉത്തരവാദിത്തവും
മതപരമായ ആചാരങ്ങൾ തികച്ചും വ്യക്തിപരമായ അനുഭവങ്ങളായിരിക്കുമ്പോൾ മാത്രമേ അവയ്ക്ക് യഥാർത്ഥ മൂല്യമുണ്ടാകൂ. നിർബന്ധിതമായി ചെയ്യിച്ചാൽ, അത് തീർച്ചയായും ഭയത്തിലും, അറിവില്ലായ്മയിലും അധിഷ്ഠിതമായ രീതിയിലായിരിക്കും നടക്കുന്നത്. ഇത് സമൂഹത്തിൽ വിമർശനാത്മക ചിന്തയെ ഇല്ലാതാക്കും. വിമർശനാത്മക ചിന്തയില്ലാത്ത സമൂഹം ഒന്നിനും കൊള്ളാത്തതായിരിക്കും.
ഇത്തരം പ്രവണതകളോട് തുറന്നുപറഞ്ഞ് പ്രതികരിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. ഒന്നിൻറെയും പേരിൽ കുട്ടികളെ ഉപയോഗിച്ച് അവർക്ക് മനസ്സിലാവാത്ത ആചാരങ്ങൾ നിർബന്ധിതമാക്കുന്നത് ഭരണഘടനാ മൂല്യങ്ങൾക്കെതിരെയുള്ള ഗുരുതരമായ വെല്ലുവിളിയാണ്.
നമ്മുടെ ഭാവി: തീരുമോ ഈ ശീലങ്ങൾ?
ഇന്ത്യ ഒരു മതനിരപേക്ഷ ജനാധിപത്യമാണ്. ഇവിടെ ഒരാൾക്ക് മതം അനുസരിച്ച് ജീവിതം നയിക്കാനാവും, എന്നാൽ മറ്റൊരാൾ അത് ചെയ്യണം എന്ന് നിർബന്ധമാക്കാനാവില്ല. ഇത്തരം അനാവശ്യമായ ആചാരങ്ങൾ നിർബന്ധിതമായി ആചരിക്കാൻ പ്രേരിപ്പിക്കുന്നവർ സമൂഹത്തിലെ മൂല്യബോധമില്ലായ്മയുടെ പ്രതിനിധികളായി മാറും.
ഉപസംഹാരം
ഓരോ വ്യക്തിക്കും ചിന്തയുടെ സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടത് ജനാധിപത്യത്തിന്റെ നിലനിൽപ്പിനും മാനവിക മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിനും അനിവാര്യമാണ്.
ആരോഗ്യ പ്രശ്നങ്ങളും നിയമപരമായ അവകാശങ്ങളും പരിഹാരങ്ങളും
ശബ്ദമലിനീകരണത്തിന്റെ ബുദ്ധിമുട്ട് നമ്മെല്ലാം അനുഭവിക്കുന്ന ഒരു പൊതുസമസ്യയാണ്. എന്നാൽ ഈ പ്രശ്നത്തിനെതിരെ നമുക്ക് എന്ത് നടപടി സ്വീകരിക്കാം എന്ന് പലർക്കും വ്യക്തമല്ല. ഇവിടെ, ശബ്ദസുരക്ഷയുടെ ആവശ്യകതയും നിയമപരമായ അവകാശങ്ങളും പ്രായോഗിക പരിഹാരങ്ങളും അവലോകനം ചെയ്യാം.
1. ഭരണഘടനയും നിയമവും: ശബ്ദസുരക്ഷ എന്ന അവകാശം
ഭരണഘടനാ ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിന് ശബ്ദമലിനീകരണം ഒരു തടസ്സമാണ്
Noise Pollution (Regulation & Control) Rules, 2000 നമ്മുടെ ശബ്ദമലിനീകരണ സംരക്ഷണത്തിനുള്ള കേന്ദ്ര ചട്ടമാണ്
കേരളാ പോലീസ് ലൌഡ്സ്പീക്കർ ലൈസൻസ് കണ്ടീഷൻ U6-30380 പ്രകാരമാണ് കേരളത്തിൽ ലൌഡ്സ്പീക്കർ ഉപയോഗിക്കാൻ ലൈസൻസ് നൽകുന്നത്.
ഇതു പ്രകാരം കേരളത്തിലെ എല്ലാ ആരാധനാലയങ്ങളും നിശബ്ദമേലയിലാണ്.
നിശബ്ദമേഖലയിലുള്ള ആശുപത്രികൾ, സ്കൂളുകൾ, കോടതികൾ, ആരാധനാലയങ്ങൾ എന്നിവയ്ക്ക് ചുറ്റുമുള്ള 100 മീറ്റർ പരിധിയിൽ ലൗഡ് സ്പീക്കർ ഉപയോഗിക്കാൻ അനുവാദമില്ല
രാത്രി 10 മുതൽ രാവിലെ 6 വരെ ലൗഡ് സ്പീക്കർ ഉൾപ്പടെ ശബ്ദഉപകരണങ്ങൾ ഉപയോഗിക്കുന്നത് കുറ്റകരാണ്.
താമസമേഖലകളിൽ പകൽസമയത്ത് 55 ഡെസിബലിൽ കൂടുതൽ ശബ്ദം കുറ്റകരമാണ്.
സ്വന്തം സ്ഥലപരിധിക്ക് പുറത്തേക്ക് ശബ്ദം പ്രവഹിപ്പിക്കന്നത് കുറ്റകരമണ്.
കോളാമ്പി തരത്തിലുള്ള ഉച്ചഭാഷിണികൾ നിയമപരമായിതന്നെ നിരോധിച്ചിട്ടുണ്ട്.
നിയമപ്രകാരം അനുമതി നൽകന്നത് പരമാവധി 2 സ്പീക്കർ ബോക്സിനാണ്.
ഓടുന്ന വാഹനങ്ങളിൽ ലൌഡ്സ്പീക്കർ സ്ഥാപിച്ച് പ്രവർത്തിക്കുന്നത് കുറ്റകരമാണ്.
സ്വന്തം പരിധിയിലായാലും 300 മീറ്ററിലധികം ദുരത്തിൽ സ്ഥാപിക്കുന്നത് കുറ്റകരമാണ്.
2. ആരാധനാലയങ്ങൾക്ക് പ്രത്യേക അവകാശം ഉണ്ടോ?
2025-ലെ ബോംബെ ഹൈക്കോടതി വിധിയിൽ വ്യക്തമാക്കിയ കാര്യങ്ങൾ:
മതസ്ഥാപനങ്ങൾക്ക് Noise Pollution (Regulation & Control) Rules, 2000-ന് മുകളിൽ സവിശേഷാവകാശങ്ങളില്ല
അനുച്ഛേദം 25 (മതസ്വാതന്ത്ര്യം) ലൗഡ്സ്പീക്കർ ഉപയോഗിക്കാനുള്ള അവകാശം നൽകുന്നില്ല