നമുക്ക് ശാന്തത വേണം —നിങ്ങളുടെ ഒരു ഇ-മെയിൽ കേരളത്തെ മാറ്റും

🔕 ശബ്ദ മലിനീകരണ നിയന്ത്രണ കാമ്പൈൻ · 2026

ഭരണഘടന ഉറപ്പ് നൽകിയ ജീവിക്കാനുള്ള അവകാശം തിരഞ്ഞെടുപ്പ് കാലത്തും

“ഒരാൾ ഇഷ്ടപ്പെടാത്ത ശബ്ദം നിർബന്ധിച്ചു കേൾപ്പിക്കൽ — ഇത് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ലംഘനമാണ്.” — ബഹു. സുപ്രീം കോടതി, ബഹു. ഹൈക്കോടതികൾ എന്നിവർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

ഒരു ഇലക്ഷൻ കഴിഞ്ഞ് ഇനിയൊരു ഇലക്ഷൻ. 2026 ഏപ്രിലിൽ കേരളം വിധി പറയാൻ ഒരുങ്ങുകയാണ്. 140 മണ്ഡലങ്ങൾ, ലക്ഷക്കണക്കിന് വോട്ടർമാർ. ജനാധിപത്യത്തിന്റെ ഉത്സവം — ഇതൊക്കെ ശരിതന്നെ.

പക്ഷേ ഓരോ ഇലക്ഷൻ കാലത്തും പൊതുനിരത്തിലൂടെ, താമസ മേഖലകളിലൂടെ, നിശബ്ദ മേഖലകളിലൂടെ — പ്രത്യേകിച്ച് ആശുപത്രികൾക്കും സ്കൂളുകൾക്കും മുൻപിലൂടെ — ഡി.ജെ. വാഹനങ്ങളും ഉച്ചഭാഷിണി സ്ഥാപിച്ച അനൗൺസ്മെന്റ് വാഹനങ്ങളും നിരന്തരം മത്സര സ്വഭാവത്തോടെ ഘോഷ യാത്ര നടത്തുന്നത് കണ്ടിട്ടില്ലേ? പൊതു നിരത്തിലും താമസ മേഖലകളിലും ഉച്ചഭാഷിണി സ്ഥാപിച്ച് പൊതുജനങ്ങളെ ശല്യം ചെയ്യുന്ന പ്രചരണ പരിപാടികൾ, ജനാധിപത്യ ഇലക്ഷൻ പ്രചരണത്തിനായി നിർത്താതെ ഉതിർക്കുന്ന പടക്കവും വെടിക്കെട്ടും — ഇവ കേൾക്കാൻ നിർബന്ധിതരാകുന്ന രോഗികൾ, പരീക്ഷ ഭയന്ന് ഉറക്കം ഇല്ലാതിരിക്കുന്ന കുട്ടികൾ, ഗർഭിണിയായ അമ്മമാർ, പ്രായമായവർ, തൊഴിലെടുത്ത് ക്ഷീണിച്ച് ഉറങ്ങുന്നവർ — ഇവർക്കൊക്കെ ഇത് എന്ത് അനുഭവമാണ് ഉണ്ടാക്കുന്നത് എന്ന് ഒരുതവണ ആലോചിച്ചിട്ടുണ്ടോ?

ഇതൊരു ചോദ്യം മാത്രമല്ല. ഇത് ഒരു ഭരണഘടനാ ലംഘനത്തിന്റെ നേർ ചിത്രമാണ്.

ഭരണഘടന തൊട്ട് ശപഥം ചെയ്തവർ ഭരണഘടനാ മൂല്യങ്ങൾ ലംഘിക്കുന്നു

ഒരു ജനപ്രതിനിധി ഭരണഘടന തൊട്ട് ശപഥം ചെയ്ത ശേഷം ആ ഭരണഘടനാ മൂല്യങ്ങൾ ലംഘിക്കുന്ന കാഴ്ച — ഇത് കേരളത്തിൽ ഇലക്ഷൻ കാലത്ത് ആർക്കും പുതുമ ഇല്ലാത്ത ഒരു കാര്യമായി മാറിയിരിക്കുന്നു. ഇത് ഒരു പ്രത്യേക പാർട്ടിക്കോ വ്യക്തിക്കോ എതിരായ ആരോപണമല്ല. ഇത് ഓരോ ഇലക്ഷൻ കാലത്തും ആവർത്തിക്കുന്ന ഒരു ശൃംഖല ആണ് — നമ്മൾ ആ ശൃംഖല തുടർന്ന് അനുവദിക്കുകയാണ്. ഇനി ഇത് തുടരാൻ അനുവദിക്കാൻ കഴിയില്ല എന്ന് നാം കേരളീയർ ഒന്നിച്ച് തീരുമാനിക്കണം. പരിഷ്കൃത കാലഘട്ടത്തിലെ പ്രചരണ രീതികളിലേക്ക് രാഷ്ട്രീയ പാർട്ടികളെ ഉയർത്തിയേ മതിയാകൂ.

⚖️ സുപ്രീംകോടതി വ്യക്തമാക്കിയത് — “In Re: Noise Pollution (2005)”

  • Article 21 വെറും ജീവിക്കാനുള്ള അവകാശം മാത്രമല്ല — ശാന്തവും മാന്യവുമായ ജീവിതാവകാശം ആണ്.
  • Article 19(1)(a) Freedom of Speech and Expression — ഒരാളുടെ ചെവിയിലേക്ക് നിർബന്ധിച്ചു ശബ്ദം തള്ളാനുള്ള അവകാശമല്ല.
  • ഒരാൾക്ക് സംസാരിക്കാൻ അവകാശമുണ്ടെങ്കിലും മറ്റൊരാൾക്ക് കേൾക്കാതിരിക്കാനുള്ള അവകാശവും ഉണ്ട്.
  • Aural aggression — നിർബന്ധിത ശബ്ദാക്രമണം — ഭരണഘടനാ ലംഘനം.

👶 ബാലാവകാശ കമ്മീഷൻ ഉത്തരവ് (2022)

  • 80 ഡെസിബൽ കവിയുന്ന ശബ്ദം കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരം.
  • ആരാധനാലയങ്ങളിലും പൊതു ഇടങ്ങളിലും അമിത ശബ്ദം — കുട്ടികളുടെ പഠനാവകാശത്തെ ബാധിക്കുന്നു.
  • Noise Pollution Rules 2000 പ്രകാരം കർശന നടപടി ആവശ്യമാണ്; 2 മണിക്കൂറിനകം നടപടി വേണം.
  • Article 21 + Article 21A (വിദ്യാഭ്യാസാവകാശം) — ശബ്ദ മലിനീകരണം വഴി ലംഘിക്കപ്പെടരുത്.

ശബ്ദം ഒരു ആരോഗ്യ ഭീഷണി ആണ്

85dB+
ഘോഷ യാത്ര മിനിമം ശബ്ദ നില
75dB+
കേൾവി നഷ്ടം ഉണ്ടാകുന്ന പരിധി
100m
ആശുപത്രി, സ്കൂൾ, കോടതി, ആരാധനാലയം, പൊതു ഓഫീസുകൾ, വനമേഖലകൾ, വന്യജീവി സങ്കേതങ്ങൾ, പൊതു ജംഗ്ഷനുകൾ — ഇവയ്ക്ക് ചുറ്റും Silence Zone

85 ഡെസിബലിൽ കൂടുതൽ ശബ്ദം ഗർഭസ്ഥ ശിശുവിന്റെ ഹൃദയ താളം തെറ്റിക്കും. സുപ്രീംകോടതി വിധിയിലും ബാലാവകാശ കമ്മീഷൻ ഉത്തരവിലും രേഖപ്പെടുത്തിയ ശാസ്ത്രീയ വിവരങ്ങൾ പ്രകാരം ഉയർന്ന ശബ്ദം — രക്തസമ്മർദ്ദം, ഹൃദ്രോഗ സാധ്യത, ഉറക്കക്കുറവ്, കുട്ടികളിൽ ജനിതക വൈകല്യം, ഓർമ്മക്കുറവ്, പഠനക്ഷമത കുറവ് എന്നിവ ഉണ്ടാക്കുന്നു. ഇതൊക്കെ അറിഞ്ഞിട്ടും — ആ ആശുപത്രിക്ക് മുൻപിൽ ഡി.ജെ. വാഹനം ഓടിക്കുന്ന ആൾ, അനുവദനീയമായ ശബ്ദനില പാലിക്കാതെ അനൗൺസ്മെന്റ് വാഹനം നിർത്താതെ ഓടിക്കുന്ന ആൾ, താമസ മേഖലകളിൽ ശബ്ദനില പാലിക്കാതെ ഉച്ചഭാഷിണി സ്ഥാപിച്ച് ശല്യം ചെയ്യുന്ന ആൾ, രാത്രിയിൽ പടക്കവും വെടിക്കെട്ടും ഉതിർക്കുന്ന ആൾ — ഇവരൊക്കെ ഒരു ഭരണഘടനാ ലംഘനമാണ് ചെയ്യുന്നത് എന്ന് ബോദ്ധ്യപ്പെടുത്തേണ്ടത് ആര്?

നമ്മൾ. Noise is not mere inconvenience — it is a public health hazard.

നിയമം ഉണ്ട് — നടപ്പാക്കണം

Noise Pollution (Regulation and Control) Rules, 2000

  • രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചഭാഷിണി, പടക്കം, വാദ്യോപകരണം — പൂർണ നിരോധനം
  • 100 മീറ്റർ പരിധി — ആശുപത്രി, വിദ്യാഭ്യാസസ്ഥാപനം, കോടതി, ആരാധനാലയം, വനിമേഖലകൾ, പൊതു ഓഫീസുകൾ, പൊതു ജംഗ്ഷനുകൾ — Silence Zone; ഈ മേഖലകളിൽ ഉച്ചഭാഷിണി ഉപയോഗ അനുമതി നിഷേധം
  • ജില്ലാ മജിസ്ട്രേറ്റ്, ജില്ലാ പോലീസ് മേധാവി, ഡെപ്യൂട്ടി പോലീസ് സുപ്രണ്ട് എന്നിവരാരുടെയെങ്കിലും അനുമതിയില്ലാതെ ഉച്ഛഭാഷിണി ഉപയോഗിക്കുന്നത് – ക്രിമിനിൽ കുറ്റം
  • ചട്ടം നിബന്ധനകൾക്ക് മേൽ ശബ്ദം ഉൽപ്പാദിപ്പിക്കുന്നത് — ക്രിമിനൽ കുറ്റം
  • ശിക്ഷ: 5 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും
  • ഇത് തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയെ അസാധുവാക്കാൻ ഉപകരിക്കുന്നതാണ്

Kerala Police Loudspeaker License Order U6-30380/2002

  • ചലിക്കുന്ന വാഹനത്തിൽ എല്ലാ തരം ഉച്ചഭാഷിണി സ്ഥാപിച്ച് പ്രവർത്തിക്കുന്നതും — കർശന നിരോധനം
  • ഹോൺ-ടൈപ്പ് കോളാമ്പി — നിരോധിതം
  • 2 ബോക്സ് സ്പീക്കറുകൾക്ക് മുകളിൽ — അനുവദനീയമല്ല; പരമാവധി ശബ്ദ നിലകൾ നിർബന്ധം
  • രാത്രി 10 PM മുതൽ 6 AM വരെ ഉപയോഗം — നിരോധനം
  • നിശബ്ദ മേഖലകളിലെ ഉപയോഗം — നിരോധനം
  • DJ വാഹനം എന്നൊന്ന് നിയമപരമല്ല, മോട്ടോർ വാഹന നിയമപ്രകാരവും – ശബ്ദമലിനീകരണ നിയന്ത്രണ ചട്ടം പ്രകാരവും ക്രമിനൽ കുറ്റം
  • ഇത് തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയെ അസാധുവാക്കാൻ ഉപകരിക്കുന്നതാണ്

ദേശീയ ഹരിത ട്രൈബ്യുണൽ — OA 681/2018, 512/2016

  • തുറസ്സായ ഇടങ്ങളിൽ ഉപയോഗിക്കുന്ന എല്ലാ ശബ്ദ ഉപകരണങ്ങളിലും ചട്ടം പ്രകാരമുള്ള ലിമിറ്ററുകൾ നിർബന്ധം
  • ലംഘനത്തിന് ഉടൻ ഉപകരണങ്ങൾ പിടിച്ചെടുത്ത് ₹10,000 ഈടാക്കണം; ആവർത്തിച്ചാൽ ഉപകരണങ്ങൾ കണ്ടുകെട്ടണം

Supreme Court (2005) — In Re: Noise Pollution

  • 10 PM–6 AM ലൗഡ്‌സ്പീക്കർ നിരോധനം ഭരണഘടനാപരമായി ശരിയാണ്
  • Firecrackers — ശബ്ദ പരിധി നിർബന്ധം
  • Article 19(1)(a) ഉപയോഗിച്ച് ശബ്ദ മാലിന്യം ന്യായീകരിക്കാൻ സാധിക്കില്ല

ഒരു ചോദ്യം — നിങ്ങളോട്

ഒരു ജനപ്രതിനിധി ഭരണഘടന തൊട്ട് ശപഥം ചെയ്ത ശേഷം ആ ഭരണഘടന ലംഘിക്കുന്നത് കാണുമ്പോൾ — “ഇങ്ങനെ മുൻപും ഉണ്ടായിരുന്നല്ലോ” എന്നു കരുതി ഇനിയും നമ്മൾ ഫോൺ താഴ്ത്തി വയ്ക്കണോ?

അല്ലെങ്കിൽ — ഒരൊറ്റ ഇ-മെയിലിൽ, ഒരൊറ്റ ക്ലിക്കിൽ — ഈ തിരഞ്ഞെടുപ്പ് കേരളത്തിന്റെ ശബ്ദ ചരിത്രം മാറ്റി എഴുതണോ?

ഈ കാമ്പൈൻ ആർക്ക് വേണ്ടി?

ഒരു പ്രത്യേക പാർട്ടിക്കോ സ്ഥാനാർഥിക്കോ എതിരല്ല ഇത്:

  • 🏥 ഐ.സി.യു. രോഗിക്ക് വേണ്ടി
  • 📚 പരീക്ഷ എഴുതുന്ന കുട്ടിക്ക് വേണ്ടി
  • 🤰 ഗർഭിണിക്ക് വേണ്ടി
  • 👴 പ്രായമായ അച്ഛനും അമ്മയ്ക്കും വേണ്ടി
  • 💼 ശാന്തമായി ജോലി ചെയ്യുന്നവർക്ക് വേണ്ടി
  • 🚶 പൊതു ഇടങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് വേണ്ടി
  • 🙋 നാം ഓരോരുത്തർക്കും വേണ്ടി

ഇത് നിയമവും ഭരണഘടനയും സംരക്ഷിക്കുന്ന ഒരു പൗര ശബ്ദം ആണ്.

Article 21
Right to Life
Article 21A
Right to Education
Article 51A(g)
Environmental Duty

ഇ-മെയിൽ ആവശ്യപ്പെടുന്നത്

  • 140 മണ്ഡലങ്ങളിലെ DEO, പോലീസ്, Motor Vehicle Dept., ഗ്രാമ-പഞ്ചായത്ത് സെക്രട്ടറിമാർ — ഇവർക്ക് കർശന മുൻകൂർ നിർദ്ദേശം; ലംഘനം — ഉടൻ കേസെടുക്കൽ
  • ശബ്ദ മലിനീകരണം, വൈദ്യുതി ദുരുപയോഗം, പടക്ക ലംഘനം, MV Act ലംഘനം — ഫോട്ടോ/വീഡിയോ സഹിതം — cVIGIL പ്രത്യേക കാറ്റഗറി; Flying Squad — ആദ്യ മുൻഗണന; 112 ഏകോപനം
  • ഡി.ജെ. വാഹനങ്ങൾ, ഉച്ചഭാഷിണി വാഹനങ്ങൾ — ചലിക്കുന്ന അവസ്ഥയിൽ നിരോധനം
  • Silence Zone ലംഘനം — MCC ലംഘനമായി കണ്ട് ഉടൻ FIR
  • പടക്കം, വെടിക്കെട്ട് — Explosives Act പാലിച്ചു മാത്രം; അല്ലാത്തവയ്ക്ക് കർശന നടപടി
  • ഉദ്യോഗസ്ഥർ, ഇലക്ഷൻ നിരീക്ഷകർ — Decibel Levels, Electricity Act, Explosives Act, MV Act training; സർവ്വ-കക്ഷി യോഗം
  • ഓഡിറ്റോറിയം-കേന്ദ്രിത ആശയ വിനിമയം: എല്ലാ ഉച്ചഭാഷിണി പ്രോഗ്രാമുകളും ഓഡിറ്റോറിയങ്ങളിലോ ക്രമീകരിച്ച മൈതാനങ്ങളിലോ — ക്ഷണിക്കപ്പെട്ട അതിഥികൾക്ക് കേൾക്കാൻ മാത്രം

ഇത് പരിസ്ഥിതി വിഷയം മാത്രമല്ല — ഇത് പൊതുജനാരോഗ്യ വിഷയം, ഭരണഘടനാവകാശ വിഷയം, കുട്ടികളുടെ അവകാശ വിഷയം, നിയമ സംവിധാനത്തിന്റെ വിശ്വാസ്യതയുടെ പരീക്ഷണം.

എങ്ങനെ ചെയ്യാം?

ചുവടെ ഉള്ള ബട്ടൺ ക്ലിക്ക് ചെയ്യുന്ന നിമിഷം — To, Subject, Body എല്ലാം ready ആയ ഒരു ഇ-മെയിൽ നിങ്ങളുടെ ഇ-മെയിൽ ആപ്പിൽ തുറക്കും. “Send” ഒരൊറ്റ തവണ അമർത്തിയാൽ — നിങ്ങൾ ഔദ്യോഗികമായി ഒരു ഭരണഘടനാ ആവശ്യം രേഖപ്പെടുത്തി കഴിഞ്ഞു.

📧
ഒരു ഇ-മെയിൽ
ഒരു മിനിറ്റ്
🖱
ഒരു ക്ലിക്ക്
QR Code

📲 QR സ്കാൻ ചെയ്ത് കൂടുതൽ വിവരങ്ങൾ അറിയൂ

കാമ്പൈൻ വെബ്സൈറ്റ്:
noisepollusioncontrol.org/public-campaigns/

📧 ഇപ്പോൾ ഇ-മെയിൽ അയ്ക്കൂ

ബട്ടൺ ക്ലിക്ക് ചെയ്യൂ — ഇ-മെയിൽ ആപ്പ് തുറക്കും, “Send” അമർത്തൂ. ഒരൊറ്റ മിനിറ്റ്. ഒരൊറ്റ ക്ലിക്ക്. ഒരൊറ്റ ശബ്ദം.

✉️ ഇ-മെയിൽ അയ്ക്കൂ — CEO Kerala

ഈ ലിങ്ക് WhatsApp-ലും Facebook-ലും Instagram-ലും ഷെയർ ചെയ്യൂ — ഓരോ ഷെയറും ഒരു ശബ്ദം ആണ്

Loading

Choose Login Method

Create New Account

1
Mobile
2
Personal
3
Location
4
Security
@
Loading...

Reset Your Password

00:00
Loading...