നിശബ്ദനായ പോരാളി

ഒന്ന്: ആദ്യത്തെ മുറിവ്

അതൊരു ചൊവ്വാഴ്ച ഉച്ചയായിരുന്നു. ഇൻഷുറൻസ് കമ്പനിയുടെ മൂന്നാം നിലയിലെ എയർകണ്ടീഷൻ ചെയ്ത നിശബ്ദതയിൽ രവി തന്റെ കണക്കുകളിൽ മുഴുകിയിരിക്കുകയായിരുന്നു. പെട്ടെന്ന്, ദൂരെനിന്ന് ഒരു വലിയ മൂളൽ കേട്ടു. ആദ്യം നേർത്തതായിരുന്നുവെങ്കിലും പതുക്കെപ്പതുക്കെ അത് കൂടിവന്നു. മേശപ്പുറത്തിരുന്ന പേനകൾ ആ ശബ്ദത്തിന്റെ വിറയലിൽ നൃത്തം വെച്ചു.

“ആരോ മരിച്ചുപോയി,” സീനിയർ സഹപ്രവർത്തകനായ മാത്യൂസ് കുരിശു വരച്ചുകൊണ്ട് പറഞ്ഞു. ജനലിലൂടെ പുറത്തേക്ക് നോക്കിയ രവി കണ്ടത് റോഡിലൂടെ ഇഴഞ്ഞുനീങ്ങുന്ന ഒരു വിലാപയാത്രയാണ്. വലിയ സ്പീക്കറുകൾ സ്ഥാപിച്ച വാഹനങ്ങളിൽ നിന്ന് അന്തരീക്ഷത്തെ കീറിമുറിച്ചുകൊണ്ട് പാട്ടുകളും പ്രാർത്ഥനകളും മുഴങ്ങുന്നുണ്ടായിരുന്നു. ആ ശബ്ദം രവിയുടെ ചിന്തകളെ വല്ലാതെ അസ്വസ്ഥനാക്കി. ജോലിയിൽ ശ്രദ്ധിക്കാൻ കഴിയാതെ അവൻ ഉഴറി. അന്ന് വൈകുന്നേരം വീട്ടിലെത്തിയപ്പോൾ രവിക്ക് സഹിക്കാൻ കഴിയാത്ത തലവേദനയായിരുന്നു.

രണ്ട്: ശബ്ദത്തിന്റെ ആവർത്തനം

അടുത്ത മൂന്നാഴ്ചകൾ രവിക്ക് ഒരു പേടിസ്വപ്നമായിരുന്നു. ഇടയ്ക്കിടയ്ക്ക് കടന്നുവരുന്ന ആ മരണപ്പാട്ടുകൾ അവന്റെ ജോലിയെയും ശ്രദ്ധയെയും ബാധിച്ചു. എപ്പോഴും എന്തോ അപകടം വരാനിരിക്കുന്നു എന്ന ഭയം അവന്റെ ഉള്ളിൽ നിറഞ്ഞു. ഓരോ ശബ്ദത്തിലും തന്റെ അച്ഛന്റെ മരണസമയത്തെ വേദന അവനിൽ വീണ്ടും നിറയുകയായിരുന്നു. രാത്രിയിൽ ഉറക്കം നഷ്ടപ്പെട്ട രവി, ഒരു ഡയറിയിൽ ഈ ശബ്ദങ്ങളുടെ സമയവും ദൈർഘ്യവും കുറിച്ചുവെക്കാൻ തുടങ്ങി.

മൂന്ന്: തളർച്ചയും ചികിത്സയും

ഒരിക്കൽ ഓഫീസിലിരിക്കെ വാഹനം കെട്ടിടത്തിന് തൊട്ടടുത്ത് നിന്നു. അമിതമായ ആ ശബ്ദത്തിൽ രവിയുടെ ശരീരം തളർന്നു. ശ്വാസം മുട്ടലും നെഞ്ചിടിപ്പും അനുഭവപ്പെട്ട അവനെ സർപ്രവർത്തകർ സൈക്കോളജിസ്റ്റ് ഡോക്ടർ സുധാദേവിയുടെ അടുത്തെത്തിച്ചു. ഭാര്യ നിവേദിതയും വന്നെത്തി.

“ഇത് ആവർത്തിച്ചുള്ള ശബ്ദ ആഘാതം മൂലമുള്ള അക്യൂട്ട് സ്ട്രെസ് റിയാക്ഷൻ ആണ്,” ഡോക്ടർ പറഞ്ഞു. അമിതമായ ശബ്ദം കേൾക്കുമ്പോൾ നമ്മുടെ തലച്ചോറിലെ പ്രതിരോധ സംവിധാനം അമിതമായി പ്രവർത്തിക്കുകയും അത് ശരീരത്തിൽ അഡ്രിനാലിൻ കൂട്ടി ഹൃദയമിടിപ്പും കൈവിറയലും ഉണ്ടാക്കുകയും ചെയ്യുമെന്ന് ഡോക്ടർ വിശദീകരിച്ചു. പാരമ്പര്യങ്ങളുടെ പേരിൽ ആരോഗ്യത്തെ നശിപ്പിക്കുന്നത് ശരിയല്ലെന്നും ഇതിനെതിരെ നിയമം ഉണ്ടെന്നും ഡോക്ടർ അവനെ ബോധ്യപ്പെടുത്തി.

നാല്: കൂട്ടായ പോരാട്ടം

രവി പതുക്കെ ശബ്ദമലിനീകരണത്തെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങി. അങ്ങനെയാണ് അവൻ ‘esSENSE Global’ എന്ന സംഘടനയെയും ‘Silence The Noise’ എന്ന കാമ്പയിനെയും കുറിച്ച് അറിയുന്നത്. അവിടെ സമാനമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന നൂറുകണക്കിന് ആളുകളെ അവൻ കണ്ടെത്തി.

ഡോക്ടർ സുധാദേവിയുടെ സഹായത്തോടെ രവി പ്രദേശത്തെ മറ്റ് പ്രവർത്തകരെ നേരിൽ കണ്ടു. അവരിൽ നിന്നും ശബ്ദമലിനീകരണ നിയന്ത്രണ ചട്ടം 2000 പ്രകാരം:  ആശുപത്രികൾക്കും സ്കൂളുകൾക്കും ചുറ്റുമുള്ള 100 മീറ്റർ നിശബ്ദ മേഖലയാണ്. ചലിക്കുന്ന വാഹനങ്ങളിൽ ഉച്ചഭാഷിണി നിരോധിച്ചിരിക്കുന്നു. താമസമേഖലയിൽ ശബ്ദപരിധി 55 ഡെസിബലിൽ കൂടാൻ പാടില്ല. നിയമം ലംഘിച്ചാൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും. ഉച്ചഭാഷിണി ഉപയോഗത്തിന് അനുമതി നിർബന്ധമാണ് എന്നും ചട്ടം പാലിക്കലും സുരക്ഷയും അനിവാര്യമാണ് എന്നും മനസ്സിലായി.

അഞ്ച്: തെളിവുകളുടെ ശേഖരണം

അടുത്ത ഒരു മാസം രവി തെളിവുകൾ ശേഖരിക്കുന്ന തിരക്കിലായിരുന്നു. ഓരോ തവണയും നിയമം ലംഘിച്ച് ശബ്ദമുണ്ടാക്കുമ്പോൾ അവൻ ഫോണിൽ ഡെസിബൽ മീറ്റർ ഉപയോഗിച്ച് അത് റെക്കോർഡ് ചെയ്തു. ആശുപത്രികൾക്കും സ്കൂളുകൾക്കും സമീപം 95 മുതൽ 110 ഡെസിബൽ വരെ ശബ്ദമുണ്ടാക്കുന്നതിന്റെ കൃത്യമായ തെളിവുകൾ അവൻ ശേഖരിച്ചു. ഈ തെളിവുകൾ സഹിതം അവർ സംസ്ഥാന പോലീസ് മേധാവിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതികൾ അയച്ചു.

ആറ്: വിജയത്തിന്റെ ആദ്യ സൂചന

ആദ്യം നടപടികളൊന്നും കണ്ടില്ലെങ്കിലും രവി വിട്ടു കൊടുത്തില്ല. പതുക്കെ വാർത്തകൾ പുറത്തുവന്നു, പോലീസ് രവിയെയും കൂട്ടരെയും സംസാരിക്കാൻ വിളിച്ചു. പരാതികൾ ശരിയാണെന്ന് ബോധ്യപ്പെട്ട അധികാരികൾ കർശന നടപടിക്ക് ഉത്തരവിട്ടു.

ഒരാഴ്ച കഴിഞ്ഞ് ഓഫീസിലിരിക്കെ വീണ്ടും വിലാപയാത്ര കടന്നുപോയി. പക്ഷേ ഇത്തവണ ആ വലിയ ശബ്ദമോ വിറയലോ ഉണ്ടായിരുന്നില്ല. നിയമം പാലിച്ച് കുറഞ്ഞ ശബ്ദത്തിൽ മാത്രമാണ് സ്പീക്കറുകൾ പ്രവർത്തിച്ചിരുന്നത്, ആ വാഹനത്തിന് പുറകിൽ ഒരു പോലീസ് ജീപ്പും ഉണ്ടായിരുന്നു. അത് രവിക്ക് നൽകിയ ആശ്വാസം ചെറുതല്ലായിരുന്നു.

ഏഴ്: പുതിയ യാഥാർത്ഥ്യം

കാലക്രമേണ മാറ്റങ്ങൾ ചുറ്റും പ്രകടമായി. ആരാധനാലയങ്ങളും മറ്റും സ്വയം നിയന്ത്രണങ്ങൾ കൊണ്ടുവന്നു. രവിയുടെ ആരോഗ്യം മെച്ചപ്പെടുകയും അവൻ ജോലിയിൽ വീണ്ടും സജീവമാവുകയും ചെയ്തു. തന്റെ ഉള്ളിലെ ഭയത്തെ കീഴടക്കിയതാണ് യഥാർത്ഥ വിജയമെന്ന് അവൻ തിരിച്ചറിഞ്ഞു. നിശബ്ദതയ്ക്കായി നടത്തിയ പോരാട്ടം അവന് സമാധാനവും ധൈര്യവും നൽകി.

മനു കൊല്ലം

സന്ദേശം:
ശബ്ദമലിനീകരണം കുറ്റകരമാണ്, ശിക്ഷാർഹമാണ്.
ചെയ്യരുത് | ചെയ്യാൻ പ്രേരിപ്പിക്കരുത് | കണ്ടുനിൽക്കരുത്

Loading

Choose Login Method

Create New Account

1
Mobile
2
Personal
3
Location
4
Security
@
Loading...

Reset Your Password

00:00
Loading...